രാഷ്ട്രീയ പാര്‍ട്ടികള്‍ പൈശാചികതയുടെ
പിടിയില്‍ -ഒ. അബ്ദുറഹ്മാന്‍
പിടിയില്‍ -ഒ. അബ്ദുറഹ്മാന്‍
കണ്ണൂര്‍: ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും അധാര്‍മികതയുടെയും പൈശാചികതയുടെയും പിടിയിലാണെന്നും മനുഷ്യജീവന് വിലകല്‍പിക്കാത്ത പ്രസ്ഥാനങ്ങ ള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ളെന്നും ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.
‘കൊലപാതക രാഷ്ട്രീയത്തിനെതിരെ ജീവന്‍െറ രാഷ്ട്രീയത്തെ പിന്തുണക്കുക’ എന്ന സന്ദേശവുമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടാവുക എന്നത് ഇപ്പോഴൊരു വിഷയമേയല്ല. മറിച്ച്, ക്രിമിനലുകളാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ക്രിമിനലിസവും പണാധിപത്യവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്‍ററി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിന്‍െറ സ്വാഭാവിക ഫലമാണ് കൊലപാതക രാഷ്ട്രീയം.
രാഷ്ട്രീയത്തിന്‍െറ പേരിലുള്ള കൊലപാതകങ്ങള്‍ ഇവിടെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മൂല്യങ്ങളോടും യുദ്ധം പ്രഖ്യാപിക്കുന്ന തലമുറയെ ബോധപൂര്‍വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ വിദ്യാഭ്യാസംപോലും ഇതിന്‍െറ ഭാഗമാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും ഹീനകൃത്യങ്ങള്‍ക്കും പുകമറ സൃഷ്ടിക്കാന്‍ കണ്ടത്തെിയ പേരാണ് തീവ്രവാദം. കേവലം സംശയങ്ങളുടെയും മുന്‍വിധികളുടെയും പേരില്‍ തീവ്രവാദം ആരോപിച്ച് ഒരു ജനതയെ നിരന്തരം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാന്ദ ശക്തിബോധി, സോളിഡാരിറ്റി സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദ് വേളം എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും ടി.കെ. മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks