പെട്ടിപ്പാലത്ത് പൊലീസ്
അകമ്പടിയില്‍ മാലിന്യം തള്ളി
അകമ്പടിയില്‍ മാലിന്യം തള്ളി
തലശ്ശേരി: വന്‍ പൊലീസ് സന്നാഹത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച മാലിന്യ നിക്ഷേപം ഉച്ചയോടെയാണ് അവസാനിച്ചത്്.
നഗരസഭയുടെ ചെറു വണ്ടികളിലായി ഏകദേശം ആറ് ലോഡ് മാലിന്യമാണ് തള്ളിയത്. ന്യൂമാഹി എസ്.ഐ ഷാജി പട്ട്യേരിയുടെ നേതൃത്വത്തിലായിരുന്നു മാലിന്യം തള്ളിയത്. മഴക്കാലം തുടങ്ങിയതോടെ മാലിന്യം കുമിഞ്ഞ് കൂടി തലശ്ശേരി നഗരം ചീഞ്ഞു നാറാന്‍ തുടങ്ങിയിരുന്നു.
നാരങ്ങാപുറം, പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, ജൂബിലി ഷോപ്പിങ് കോംപ്ളക്സ് പരിസരം, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലാണ് നിക്ഷേപിച്ച മാലിന്യങ്ങള്‍ ചീഞ്ഞളിയാന്‍ തുടങ്ങിയത്. നേരത്തേ ഈ മാലിന്യങ്ങള്‍ കത്തിക്കുകയായിരുന്നു. എന്നാല്‍, മഴക്കാലം തുടങ്ങിയതോടെ ഇവ കത്തിക്കാന്‍ സാധ്യമല്ലാതായി.
തുടര്‍ന്നാണ് ബുധനാഴ്ച പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയത്. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിനെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് മാലിന്യം തള്ളുന്നത്.
സംഭവത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സമര സമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും. തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയും നടക്കും.

No comments:
Post a Comment
Thanks