ജോലി തടസ്സപ്പെടുത്തല്‍ തടയാനുള്ള
പുതിയ നിയമനിര്‍മാണം
അവകാശലംഘനമാകും -ജസ്റ്റീഷ്യ
പുതിയ നിയമനിര്‍മാണം
അവകാശലംഘനമാകും -ജസ്റ്റീഷ്യ
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയമനിര്‍മാണം പൗരന്‍െറ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറ്റത്തിനിടയാക്കുമെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി കാര്യങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ സാധാരണക്കാര്‍ പ്രകടിപ്പിക്കുന്ന ആവലാതികള്‍ പോലും ഭീകരപ്രവര്‍ത്തനമായി ചിത്രീകരിക്കാന്‍ നിയമ നിര്‍മാണം വഴിയൊരുക്കും. ഇത് ഉദ്യോഗസ്ഥരെ കൂടുതല്‍ മടിയന്മാരും ഉത്തരവാദിത്തമില്ലാത്തവരുമായി മാറ്റുമെന്നും സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
എറണാകുളത്ത് നടന്ന യോഗത്തില്‍ അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത് (കോഴിക്കോട്) അധ്യക്ഷത വഹിച്ചു. അഡ്വ. പി. ഫൈസല്‍ (കോഴിക്കോട്), അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം (കണ്ണൂര്‍), അഡ്വ. അബൂബക്കര്‍ (എറണാകുളം), അഡ്വ. കെ.എം. തോമസ് (താമരശേരി), അഡ്വ. എം.സി. അനീഷ് (മലപ്പുറം), അഡ്വ. ഒ. ഹാരിസ് (കായംകുളം), അഡ്വ. ഷബീര്‍ അഹമ്മദ് (ആലപ്പുഴ), അഡ്വ. എം.എം. അലിയാര്‍ (മൂവാറ്റുപുഴ), അഡ്വ. സജീബ് (കൊല്ലം), അഡ്വ. കെ.ടി. സലീം (കോഴിക്കോട്), അഡ്വ. സെയ്ത് മുഹമ്മദ് (പെരുമ്പാവൂര്‍), അഡ്വ. സെയ്ത് മുഹമ്മദ് (പൊന്നാനി) എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks