ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 13, 2012

മുണ്ടേരി കടവ്, വാരംകടവ് പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നു

മുണ്ടേരി കടവ്, വാരംകടവ്
 പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നു
ചക്കരക്കല്ല്: മുണ്ടേരി കടവ്, വാരംകടവ് പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് ദേശാടനകിളികള്‍ക്ക് ഭീഷണിയാവുന്നു. വാരംകടവ് പാലത്തിനു സമീപത്തെ കാടുമൂടി നീര്‍ക്കെട്ടുള്ള പ്രദേശത്താണ് മാലിന്യം തള്ളുന്നത്. രാത്രികാലങ്ങളില്‍ അറവുശാലകളില്‍നിന്നും ഹോട്ടല്‍, ജൂസ് കടകളില്‍നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്. പ്രദേശങ്ങളിലെ കടവുകളില്‍ വാഹനങ്ങള്‍ കഴുകുന്നതും രാത്രികാലങ്ങളിലെ സ്ഥിരമായ മദ്യപാനവുമാണ് നീര്‍ക്കെട്ടുകള്‍ മലിനമാകാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളം മലിനമാകുന്നതോടെ ജലജീവികളും നശിക്കുന്നത് ദേശാടനപക്ഷികള്‍ക്ക് ഭീഷണിയാവുകയാണ്. മാലിന്യം തള്ളല്‍ കാരണം വെള്ളത്തില്‍ രാസപ്രക്രിയ നടക്കുന്നത് ദേശാടന കിളികളുടെ ആവാസകേന്ദ്രങ്ങള്‍  നശിക്കാന്‍ കാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വൈകീട്ട് ആറുമുതല്‍ രാത്രി 12 മണിവരെ പൊലീസ് പട്രോള്‍ ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

Thanks