ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 13, 2012

കേരളോത്സവം: മുണ്ടേരി പഞ്ചായത്തിന് ഓവറോള്‍


എടക്കാട് ബ്ളോക് കേരളോത്സവം:
മുണ്ടേരി പഞ്ചായത്തിന് ഓവറോള്‍
മുണ്ടേരി: എടക്കാട് ബ്ളോക് പഞ്ചായത്ത് കേരളോത്സവത്തില്‍ മുണ്ടേരി ഗ്രമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം പെരളശ്ശേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ശബരീഷ്കുമാര്‍ സമ്മാനദാനം നടത്തി. എടക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.വി. പുരുഷോത്തമന്‍ മാസ്റ്റര്‍, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, എം.പി . മുഹമ്മദലി, പി.സി. നൗഷാദ്, മുണ്ടേരി ഗംഗാധരന്‍, കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks