മുണ്ടേരി കടവ് പക്ഷിസങ്കേതം:
വനംവകുപ്പ് റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും

മുണ്ടേരി കടവ് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സര്‍ക്കാറിന് കൈമാറും.
428.06 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 1121.45 ഏക്കര്‍ ഭൂമിയടക്കം 1549.51 ഏക്കര്‍ പക്ഷിസങ്കേതത്തിനായി വേണമെന്ന് പഠന റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. നേരത്തേ പക്ഷിസങ്കേതത്തെക്കുറിച്ച് പഠനത്തിനായി 20 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് വനംവകുപ്പിന് നല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റിലാണ് തുക അനുവദിച്ചത്. പക്ഷിസങ്കേത പരിസരത്തെ ചേലോറ പഞ്ചായത്തിലെ 571.02 ഏക്കര്‍, ചിറക്കല്‍ പഞ്ചായത്തിലെ 16.11 ഏക്കര്‍, നാറാത്ത് 360.48 ഏക്കര്‍, കൊളച്ചേരി 216.70 ഏക്കര്‍, കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ 9.0 ഏക്കര്‍ തുടങ്ങി ആറ് പഞ്ചായത്തുകളില്‍പെട്ട സ്ഥലങ്ങളാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തേ വനംവകുപ്പ് പഠനം നടത്തിയിരുന്നു. എന്നാല്‍, വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വനംവകുപ്പിനോട് വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
മുണ്ടേരി കടവ് പ്രധാന കേന്ദ്രമാക്കി, പുറത്തീല്‍ മദ്റസ മുതല്‍ പന്ത്രണ്ടാംകണ്ടി ചിറ വരെ, വാരംകടവ്-പള്ളിപ്രം, മുണ്ടേരി പഞ്ചായത്തില്‍ 19,20 വാര്‍ഡുകളിലുള്ള വരയില്‍ചിറ മുതല്‍ കാനച്ചേരി റോഡ് വരെ, വലിയവളപ്പ് സിദ്ദീഖ് പള്ളി മുതല്‍ മന്‍ശഅ് വയല്‍ വരെ, പറക്കോട്ട്, ഇടയില്‍പീടിക, മഠത്തില്‍ താഴെ മുതല്‍ കോയ്യോട്ട് പാലം വരെ, കൊളച്ചേരി-നാണിയൂര്‍, പാമ്പുരുത്തി ദ്വീപ്, പള്ളിപറമ്പ്, ചേലേരി തുടങ്ങിയ പ്രദേശങ്ങളില്‍പെട്ട സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് പക്ഷിസങ്കേതത്തിനായി വനംവകുപ്പ് കണ്ടത്തെിയത്.
ഈ പ്രദേശങ്ങളില്‍ തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് മൂടുന്നതിനെതിരെ രംഗത്തുവന്ന പ്രകൃതിസ്നേഹികളാണ് മുണ്ടേരികടവില്‍ നിരവധി ദേശാടനക്കിളികളും അപൂര്‍വയിനം തുമ്പികളും ജലജീവികളും ദേശാടനത്തിനത്തെുന്നതായി കണ്ടത്തെിയത്.

No comments:
Post a Comment
Thanks