ഹ്യൂമണ്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്
മികവിനുള്ള ദേശീയ പുരസ്കാരം
മികവിനുള്ള ദേശീയ പുരസ്കാരം
കോഴിക്കോട്: ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് മികവിനുള്ള ദേശീയ പുരസ്കാരം. വിദ്യാഭ്യാസ രംഗത്ത് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച മാതൃകാ പദ്ധതികള്‍ മുന്‍നിര്‍ത്തി ന്യൂദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് എജുക്കേഷനും കാലിക്കറ്റ് സര്‍വകലാശാലയും ചേര്‍ന്നാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
അടുത്തമാസം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. അലീഗഢ് മുസ്ലിം സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലറും ഹംദര്‍ദ് സര്‍വകലാശാലാ ചാന്‍സലറുമായ സയ്യിദ് ഹാമിദ് ചെയര്‍മാനും പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ജനറല്‍ സെക്രട്ടറിയുമായ ഫൗണ്ടേഷന്‍െറ വിദ്യാഭ്യാസരംഗത്തെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. 2006 മുതല്‍ 2016വരെ കാലയളവില്‍ നടപ്പാക്കുന്ന ബ്രഹത്തായ പദ്ധതിയാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് ചേംബര്‍ ഓഫ് എജുക്കേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഉത്തരേന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹത്തിന്‍െറ ഉന്നതി ലക്ഷ്യമിട്ട് ഫൗണ്ടേഷന്‍ സ്ഥാപിച്ച 44 സ്കൂളുകള്‍, പത്താംക്ളാസ് ജയിച്ചവര്‍ക്ക് നല്‍കുന്ന പ്രത്യേക പുരസ്കാരങ്ങള്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍, ചേരിപ്രദേശങ്ങളിലെ സ്കൂളുകള്‍, ഹോസ്റ്റലുകള്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
വിദ്യാഭ്യാസരംഗത്തിനു പുറമെ ആരോഗ്യരക്ഷ, തൊഴില്‍ദാനം, മനുഷ്യാവകാശം തുടങ്ങി വിവിധ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ടാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്‍െറ വിവിധ സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കലും സമിതിയുടെ മുഖ്യപരിപാടിയാണ്. പിന്നാക്കംനില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരമൊരു ദൗത്യം നിര്‍വഹിക്കുന്ന ഫൗണ്ടേഷനെ പുരസ്കാര നിര്‍ണയ സമിതി അഭിനന്ദിച്ചു.
ചേംബര്‍ ഓഫ് എജുക്കേഷന്‍ ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് മുസ്തഫ, ഡോ.പി.കെ. അരുണ, ഡോ. പി.കെ. നൗഷാദ് എന്നിവരാണ് പുരസ്കാര നിര്‍ണയ സമിതി അംഗങ്ങള്‍.
ചേവായൂര്‍ സിജിയിലെ ഡോ. അബൂബക്കര്‍, വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ കെ. ഇ. ഹാരിസ്, കടകശ്ശേരി ഐഡിയല്‍ സ്കൂളിന്‍െറ മാനേജര്‍ കെ.എ. മജീദ്, സാക്ഷരതാപ്രവര്‍ത്തക കെ.വി. റാബിയ എന്നിവരാണ് വിദ്യാഭ്യാസ രംഗത്തെ മറ്റു അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. ചേംബര്‍ ഓഫ് എജുക്കേഷന്‍െറ ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

No comments:
Post a Comment
Thanks