ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 14, 2012

സംവരണ അട്ടിമറി അവസാനിപ്പിക്കണം -സോളിഡാരിറ്റി

 സംവരണ അട്ടിമറി
അവസാനിപ്പിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: കേരള സര്‍വകലാശാലയിലെ  സംവരണ അട്ടിമറി തീരുമാനം  പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ തൊട്ടുമുമ്പും ഇത്തരം നീക്കം നടക്കുകയുണ്ടായി. വരാന്‍പോകുന്ന മലയാള സര്‍വകലാശാലയിലെ നിയമനങ്ങളും സംവരണരഹിതമായി നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
മുസ്ലിംലീഗിനെ വിദ്യാഭ്യാസ വകുപ്പില്‍ നോക്കുകുത്തിയാക്കി നിര്‍ത്തി സംവരണവിരുദ്ധ അജണ്ട സമര്‍ഥമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ഥ്യം മറച്ചുവെക്കാനാണ് സംവരണ മതന്യൂനപക്ഷം അനര്‍ഹമായത് നേടുന്നു എന്ന  പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Thanks