ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 14, 2012

വെല്‍ഫയര്‍ പാര്‍ട്ടി മാടായി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപന സമ്മേളനം നാളെ

വെല്‍ഫയര്‍ പാര്‍ട്ടി മാടായി പഞ്ചായത്ത്
കമ്മിറ്റി പ്രഖ്യാപന സമ്മേളനം നാളെ
പഴയങ്ങാടി: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മാടായി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപന സമ്മേളനം വ്യാഴാഴ്ച വൈകീട്ട് നാലു മണിക്ക് പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ജില്ലാ പ്രസിഡന്‍റ് കെ.ടി.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.  സംസ്ഥാന  വൈസ് പ്രസിഡന്‍റ് പ്രേമ ജി.പിഷാരടി ഭാരവാഹി പ്രഖ്യാപനവും മുഖ്യപ്രഭാഷണവും നടത്തും. സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, ഇ.ടി. രവീന്ദ്രന്‍, ജോസഫ് ജോണ്‍ എന്നിവര്‍ സംബന്ധിക്കും. എസ്.കെ. മുഹമ്മദ്, സന്തോഷ് മൂലക്കീല്‍, പ്രസന്നന്‍ മാടായി, ജാഫര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks