കണ്ണൂര്‍: കുട്ടികളുടെ സര്‍ഗവാസനകളെ സമൂഹ നന്മക്ക് ഉപയോഗപ്പെടുത്തണമെന്നും സാമൂഹിക സേവന രംഗത്ത് കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും എഴുത്തുകാരന്‍ ടി.കെ.ഡി. മുഴപ്പിലങ്ങാട് പറഞ്ഞു. മലര്‍വാടി കണ്ണൂര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പില്‍ മലര്‍വാടി വീട് ഏരിയാതല ഫണ്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍, എസ്.ആര്‍.ജി. അംഗം ഹിശാം, മുഹമ്മദ് ഹനീഫ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസെടുത്തു. ഷുഹൈബ് മുഹമ്മദ്, അജ്മല്‍ കാഞ്ഞിരോട്, സഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എ.പി. അബ്ദുറഹിം സ്വാഗതവും സഹീര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks