പൊതുവിതരണ സ്ഥാപനങ്ങളില്‍നിന്ന് ജനങ്ങളെ
അകറ്റുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി
അകറ്റുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ജനക്ഷേമ പദ്ധതികളില്‍നിന്ന് പിന്മാറുന്നതിന്‍െറ ഭാഗമായാണ് റേഷന്‍ സബ്സിഡി ബാങ്കുകളിലൂടെ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സ്റ്റേറ്റ് എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. സാധാരണക്കാരെയും പാവപ്പെട്ടവരെയും റേഷന്‍കടകളില്‍നിന്ന് അകറ്റുകയായിരിക്കും ഇതിന്‍െറ ഫലം. മാവേലി, സപൈ്ളകോ വില്‍പനശാലകളില്‍ അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ല. പൊതുവിപണിയില്‍ എല്ലാറ്റിനും വന്‍ വിലക്കയറ്റവും. ഈ സന്ദര്‍ഭത്തിലാണ് സാധാരണക്കാരന്‍െറ ഒടുവിലത്തെ അത്താണിയായ റേഷന്‍കടകളിലെ ഇടപാടുകള്‍ സങ്കീര്‍ണമാക്കുന്നത്. ഗുണനിലവാരമുള്ള സാധനങ്ങള്‍ വിതരണം ചെയ്താല്‍ റേഷന്‍കടകളിലെ തിരിമറി ജനങ്ങള്‍തന്നെ തടയും. യു.പി.എ സര്‍ക്കാറിന്‍െറ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ഇത്തരം തീരുമാനങ്ങള്‍.
ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതിലും ജനവിരുദ്ധ സമീപനമാണ് കൈക്കൊണ്ടത്. സ്വകാര്യബസ് ഉടമകള്‍ക്ക് വേണ്ടി ജനദ്രോഹ നടപടികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. സര്‍ക്കാറിന്‍െറ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

No comments:
Post a Comment
Thanks