ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 14, 2012

കാഞ്ഞിരോടിന്‍്റെ ഉത്സവമായി മജ്ലിസ് കിഡ്സ് ഫെസ്റ്റ്

കാഞ്ഞിരോടിന്‍്റെ ഉത്സവമായി 
മജ്ലിസ് കിഡ്സ് ഫെസ്റ്റ്
 
 
 
 
 
 
 
 
നന്മയെ സ്നേഹിക്കുന്ന കാഞ്ഞിരോട് നിവാസികള്‍ക്ക്  ഉത്സവമായി മജ്ലിസ് ഫെസ്റ്റ്. അല്‍ ഹുദ സ്കൂളില്‍ വെച്ച് നടന്ന ഉത്തര മേഖല മജ് ലിസ് കിഡ്സ് ഫെസ്റ്റില്‍ പങ്കടെുക്കാന്‍ നാടിന്‍്റെ നാനാ ഭാഗത്തുനിന്നും ജാതി മത ഭേദമന്യേ  സ്ത്രീകളും കുട്ടികളും ഒഴുകിയത്തെി. കുരുന്നു മക്കളുടെ കലാ പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ കുടുംബങ്ങള്‍ കൂട്ടത്തോടെയാണ് അല്‍ ഹുദ സ്കൂള്‍ വേദിയിലേക്ക് ഒഴുകിയത്തെിയത്. മനസ്സിനു കുളിര്‍മയേകുന്ന പിഞ്ചു പൈതങ്ങളുടെ കലാ പരിപാടികള്‍ ആവോളം ആസ്വദിച്ച് നിറഞ്ഞ കയ്യടിയോടെയാണ് സദസ് പരിപാടികള്‍ വീക്ഷിച്ചത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവരടക്കം ആയിരത്തി അഞ്ഞൂറോളം പേരാണ് ഫെസ്റ്റില്‍ പങ്കടെുത്തത്.
ആവേശമുണര്‍ത്തി വിളംഭര ജാഥ 
 
 
 
കാഞ്ഞിരോടിന്‍്റെ തെരുവീഥികളെ കുളിര്‍മയ് കൊള്ളിച്ചുകൊണ്ട് മജ് ലിസ് കിഡ്സ് ഫെസ്റ്റ് വിളംഭര ജാഥ  ആവേശ മുണര്‍ത്തി. അല്‍ ഹുദ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും അണിനിരന്ന ജാഥ ഹാജിമൊട്ടയില്‍ നിന്നാരംഭിച്ച് കുടിക്കിമൊട്ട, മായന്‍മുക്ക് വഴി ഹിദായത്ത് നഗറില്‍ സമാപിച്ചു. വിദ്യാര്‍ഥികള്‍ പ്ളകാര്‍ഡുകളേന്തിയും  മുദ്രാവാക്യം വിളിച്ചുമാണ് ജാഥയില്‍ അണിനിരന്നത്. ജാഥയിലുടനീളം കിഡ്സ് ഫെസ്റ്റ് പ്രോഗ്രാം നോട്ടീസും വിതരണം ചെയ്തു . വിളംഭര ജാഥ കാണാന്‍ നിരവധി പേര്‍ വഴിയോരങ്ങളില്‍ തടിച്ചു കൂടിയിരുന്നു. വിദ്യാര്‍ഥികളും നാട്ടുകാരും വളരെ ആവേശത്തോടെയാണ് ജാഥയെ വരവേറ്റത്. കാഞ്ഞിരോടിന്‍്റെ കലാലയ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ കുട്ടികളുടെ വിളംഭര ജാഥ സംഘടിക്കപ്പെടുന്നത്.
ഒരുക്കിയത് വിപുലമായ സൗകര്യങ്ങള്‍
മജ്ലിസ് കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ച് ഹിദായത്ത് നഗര്‍ റോഡ് അറ്റകുറ്റപണികള്‍ നടത്തി. റോഡിലെ വളവു നികത്തി. റോഡില്‍ എ. പി. ഹൗസ്, ഹബീബാസ്, കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ്  എന്നിവരുടെ സഹായത്തോടെ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഹിദായത് നഗറിലെയും പരിസരങ്ങളിലെയും കാടുകള്‍ വെട്ടിത്തെളിച്ചു. 
നാല് വേദികള്‍
നാല് വേദികളിലാണ് മത്സരങ്ങള്‍ നടന്നത്. ലോട്ടസ് എന്ന് നാമകരണം ചെയ്യപട്ട പ്രധാന വേദിയായ    സ്കൂള്‍ ഗ്രൗണ്ടിലെ  വേദി ഒന്നിലാണ് പ്രധാനപെട്ട മത്സര ഇനങ്ങള്‍ നടന്നത്.  മോണോ ആക്റ്റ് , സംഘ ഗാനം, നാടോടി നൃത്തം, സംഘ നൃത്തം, ഇസ്ലാമിക ഗാനം, കഥ പറയല്‍, മാര്‍ച്ചിംങ് സോങ്  എന്നീ ഇനങ്ങളാണ് ഇവിടെ  നടന്നത്. സ്കൂളിന്‍്റെ പിറകു വശത്ത് ഒരുക്കിയ വേദി രണ്ട് ഡാലിയയില്‍ ആക്ഷന്‍ സോങ്, ഗാനാലാപനം, കഥ പറയല്‍ മലയാളം എന്നിവയാണ് നടന്നത്. സ്കൂള്‍ ഹാളില്‍ ഒരുക്കിയ  മൂന്ന്, നാല് വേദികളായ റോസിലും ജാസ്മിനിലും മെമ്മറി ടെസ്റ്റ്, ക്രയോണ്‍ കളറിംങ് എന്നി മത്സരങ്ങള്‍ നടന്നു.
നിലവാരം പുലര്‍ത്തിയ കലാപരിപാടികള്‍
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
LKG, UKG ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണെങ്കിലും കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. പതിനൊന്നു സ്കൂളുകളില്‍ നിന്നായി ഇരുന്നൂറിലധികം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കടെുത്തത്. മത്സരത്തില്‍ പങ്കെടുത്ത ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും  A Grade ലഭിച്ചു . വിദ്യാര്‍ഥികള്‍ മികച്ച നിലവാരം പുലര്‍ത്തിയതായി ജഡ്ജിമാരും അഭിപ്രായപെട്ടു.
കാരണവരായി പി. സി. മൊയ്തു മാസ്റ്റര്‍
കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയര്‍മാനും പൗരപ്രമുഖനുമായ പി. സി. മൊയ്തു മാസ്റ്റര്‍ പരിപാടികളില്‍ സജീവമായി പങ്കടെുത്തു. മത്സര പരിപാടികളില്‍ പങ്കടെുത്ത അല്‍ ഹുദ , കൗസര്‍ ഹൊറൈസണ്‍, വാദിഹുദ എന്നീ സ്കൂളുകളുടെ ഭാരവാഹിയാണ് പി. സി. മൊയ്തു മാസ്റ്റര്‍. വിജയികല്കുള്ള സമ്മാനം വിതരണം ചെയ്തതും പി. സി മൊയ്തു മാസ്റ്ററാണ്.
മെസ്സില്‍ സ്ത്രീകളുടെ കുടുംബശ്രീ
 
 
എ. എം. മുഹമ്മദ,് പി. താജുദ്ദീന്‍, പി. പി. അബ്ദുറഹ്മാന്‍, നിയാസ് തുടങ്ങിയവരുടെ കീഴിലാണ് മെസ്സ് പ്രവര്‍ത്തിച്ചത് . മല്‍സരാര്‍ഥികള്‍ക്കും  മറ്റുള്ളവര്‍ക്കും  സുഖമായ രീതിയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ മെസ്സിലെ സ്ത്രീ കൂട്ടായ്മ നന്നേ പാട് പെട്ടു. സ്ത്രീ കൂട്ടായ്മ മണിക്കൂറുകളോളം പണിയെടുത്താണ് ഭക്ഷണ വിതരണം നടത്തിയത്. വെജി. ബിരിയാണി, ഉപ്പുമാവ്, ചായ എന്നിവ സൗജന്യമായാണ് വിതരണം നടത്തിയത്.  അയല്‍വാസികളും രക്ഷിതാക്കളുമായ സ്ത്രീകള്‍ ആവേശത്തോടെയാണ് ജോലികള്‍ ഏറ്റെടുത്തു നടത്തിയത്.
പൂര്‍ണ സഹകരണവുമായി പ.ി ടി. എ. യും സ്കൂള്‍ മാനേജ്മെന്‍്റും 
കിഡ്സ് ഫെസ്റ്റിന്‍്റെ സ്വാഗത സംഘം രൂപീകരണം മുതല്‍ പരിപാടികള്‍ അവസാനികുന്നത് വരെ പൂര്‍ണ  സഹകരണവുമായി പി. ടി. എ. യും മാനേജ്മെന്‍്റും  സജീവമായി. ഏല്‍പ്പിച്ച ചുമതലകള്‍ എല്ലാം ഭംഗിയായി നിര്‍വഹിക്കാനും പരിപാടികള്‍ സുഗമമായി നടത്താനും എല്ലാവരും സഹകരിച്ചു.
ജാഗ്രതയോടെ വളണ്ടിയര്‍  സേന
പി. പി. അബ്ദുല്‍ സത്താറിന്‍്റെ കീഴിലുള്ള വളണ്ടിയര്‍ സേന രണ്ട് ദിവസത്തോളം കഠിന പ്രയത്നം നടത്തിയാണ് പരിപാടികള്‍ സുഗമമായി നടത്തിയത്. നിരവധി നാട്ടുകാരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും വളണ്ടിയര്‍മാരായി സേവനമനുഷ്ടിച്ചിരുന്നു.
സഹായ ഹസ്തവുമായി അല്‍ഹുദ വിദ്യാര്‍ഥികളും
 അല്‍ഹുദ സ്കൂളില്‍ ആദ്യമായി വന്ന അന്തര്‍ ജില്ലാ മേള ഹുദ വിദ്യാര്‍ഥികള്‍ തികച്ചും ആഘോഷമാക്കി. സീനിയര്‍ വിദ്യാര്‍ഥികളൊക്കെ നല്ലനിലയില്‍ വളണ്ടിയര്‍മാരായി സേവനം ചയ്തു. അല്‍ഹുദ സ്കൂളിലെ വിദ്യാര്‍ഥികകളുടെ അച്ചടക്കവും അര്‍പ്പണവും ഏവരുടെയും പ്രശംസ നേടി.
മത്സരങ്ങള്‍ നിയന്ത്രിച്ചു അധ്യാപകര്‍
മത്സരങ്ങള്‍ നിയന്ത്രിക്കാനും പരിപാടികളുടെ സുഗമമായ നടത്തിപ്പിനും അല്‍ഹുദ സ്കൂള്‍ അധ്യാപകരും ജീവനക്കാരും അഹോരാത്രം പണിയെടുത്തു. പരാതികള്‍ക്ക് ഇടം കൊടുകാത്തവിധം നല്ല സേവനമാണ് അവര്‍ നടത്തിയത്.
ബന്ധങ്ങള്‍ കൂട്ടിചേര്‍ക്കാന്‍ അവര്‍ വീണ്ടും വന്നു
അല്‍ ഹുദ സ്കൂളുമായി ബന്ധമുള്ള നിരവധി പേര്‍ പരിപാടി അറിഞ്ഞു ദൂര സ്ഥലങ്ങളില്‍ നിന്നും വന്നിരുന്നു. കൊല്ലത്ത് നിന്നും വന്ന നൗഷാദ് സാഹിബ്, കുറ്റ്യാടിയില്‍ നിന്നും വന്ന റഷീദ് മാസ്റ്റര്‍ എന്നിവര്‍ എല്ലാ പരിപാടികളിലും പങ്കുകൊണ്ടു.
കുടുംബ ബന്ധങ്ങള്‍  ഊട്ടിയുറപ്പിച്ച  ഇടവേളകള്‍
അല്‍ ഹുദ  സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ കുടുംബ ബന്ധങ്ങളും  സൗഹൃദ ബന്ധങ്ങളും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നു. സ്ത്രീകള്‍ക്ക് പൊതുവേ വേദികള്‍  കുറഞ്ഞ കാഞ്ഞിരോട്, ഹുദയിലെ  പരിപാടികള്‍ ആത്മ ബന്ധത്തിന്‍്റെ പുതിയ അദ്ധ്യായം തീര്‍കുന്നു. പരിപാടികളുടെ ഇടവേളകള്‍ ബന്ധങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ ചേര്‍ക്കാനമുള്ള അവസരമായിമാറുന്നു.
ആശ്വാസം പകര്‍ന്ന് കാന്‍്റീന്‍
പരിപാടികളില്‍ പങ്കടെുക്കുന്നവര്‍ക്കും കാണികള്‍ക്കും ആശ്വാസമേകി സ്കൂളിന്‍്റെ പിറകു വശത്ത്  ന്‍ പ്രവര്‍ത്തിച്ചു.  ചായയും പലഹാരവുമാണ് കാന്‍്റീനില്‍ മുഖ്യമായും വില്‍പന നടത്തിയത്. കെ. വി. അബ്ദുല്‍ റസാക്ക,് പി.പി. അബ്ദുല്‍ സലാം  എന്നിവരാണ് കാന്‍്റീനില്‍ സേവനം ചെയ്തത്.വൈകുന്നെരം കാന്‍്റീന്‍ കമ്മിറ്റിയുടെ വക എല്ലാവര്‍ക്കും സൗജന്യമായി ചായയും പഴവും നല്‍കിയിരുന്നു.
വിജ്ഞനവും വിനോദവും പകര്‍ന്ന് ഐ. പി.  എച്ച്. സ്റ്റാള്‍
കിഡ്സ് ഫെസ്റ്റിന്‍്റെ ഭാഗമായി ഐ. പി.  എച്ച്. പുസ്തക പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരമടക്കം നിരവധി പേര്‍ സ്റ്റാള്‍ സന്ദര്‍ശിക്കുകയും പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്തു. സി. അബ്ദുല്‍ ഹമീദ്, അര്‍ശഖ് ഹമീദ്, സജ്ജാദ് അബ്ദുറഹ്മാന്‍ എന്നിവര്‍ നേത്രത്ത്വം നല്കി.
ആശംസകള്‍ നേരാന്‍ എം. എസ്. എഫും 
 കാഞ്ഞിരോടിന്‍്റെ  സംഘടാ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചുകൊണ്ട് ആശംസകളുമായി MSF ന്‍്റെ കീഴിലുള്ള GREEN  SOLDIIERS കിഡ്സ്  ഫെസ്റ്റ് പരിസരത്ത് ആശംസാ ബാനര്‍  സ്ഥാപിച്ചു. പരിപാടി നടന്ന ശനിയാഴ്ച്ച രാവിലെ   മുതല്‍ വൈകുന്നേരം വരെയാണ് ബാനര്‍ വെച്ചത്.
പാര്‍ക്കിങ്ങിനും വിപുലമായ സൗകര്യങ്ങള്‍
പതിനൊന്നു സ്കൂളിലെ കുട്ടികളുമായി നിരവധി വാഹനങ്ങളാണ് രാവിലെ മുതല്‍ ഹിദായത്ത് നഗറില്‍ എത്തിയത്. എന്നാല്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത വിധത്തില്‍ വിപുലമായ പാര്‍ക്കിങ്ങ്  സൗകര്യങ്ങള്‍ സംഘാടകര്‍  ഒരുക്കിയിരുന്നു. വലിയ വാഹങ്ങള്‍ക്ക് കുടിക്കിമൊട്ടയിലും ചെറിയ വാഹങ്ങള്‍ക്ക് മായന്മുക്കിലുമാണ് പാര്‍ക്കിങ്ങ്  സൗകര്യം ഒരുക്കിയത്.
സ്പോണ്‍സര്‍ ചെയ്യന്‍ മഹല്ല് കമ്മിറ്റിയും
ഉത്തര മേഖല മജ് ലിസ് കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ചു 500  കോപ്പി മാധ്യമം പത്രം വിതരണം ചെയ്തു. കാഞ്ഞിരോട് മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള നഹര്‍ ആര്‍ട്സ്് & സയന്‍സ് കോളേജ് ആണ് പത്രം സ്പോണ്‍സര്‍ചെയ്തത്. നസീര്‍ എഞ്ചിനീയര്‍, പി. സി. റഫീക്ക് എന്നിവര്‍ മുന്‍കയ്യെടുത്താണ് പത്രം സ്പോണ്‍സര്‍ ചെയ്തത്. 500  കോപ്പി പത്രത്തിലും നഹര്‍ കോളേജിന്‍്റെ പരസ്യമുള്ള സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. അല്‍ഹുദ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പത്രം വിതരണം നടത്തിയത്.
പ്രചാരണം സ്പോണ്‍സര്‍ ചെയ്തത് ടോപ്കോ സംസം ജ്വല്ലറി
കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചെലവും സ്പോണ്‍സര്‍  ചെയ്തത് ടോപ്കോ സംസം ജുവല്ലറി. പ്രചാരണ പോസ്റ്റര്‍, നോട്ടീസ്, ബാനര്‍, ബാഡ്ജ് എന്നിവ  സൗജന്യമായി ചെയ്തു തന്നത് കണ്ണൂരിലെ ടോപ്കോ സംസം ജ്വല്ലറിയാണ്. അല്‍ ഹുദയിലെ എല്ലാ പരിപാടികള്‍ക്കും  എന്നും മുമ്പില്‍ നിന്ന് സഹായിക്കുന്ന പി. സി. മൂസ ഹാജി, ടി. കെ. നസീര്‍ എന്നിവര്‍ നേത്രത്ത്വം നല്‍കുന്ന സംസം ഗ്രൂപ്പിന് കണ്ണൂര്‍, മട്ടന്നൂര്‍, കര്‍ണാടകയിലെ വിറ്റല്‍ എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട്്.
എവര്‍ റോളിംങ് ട്രോഫി സ്പോണ്‍സര്‍
ചെയ്തു മാതൃകയായി കാഞ്ഞിരോടിലെ
വ്യാപാര പ്രമുഖര്‍

 

കണ്ണൂരിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ചാംസ് (Station Road) കിഡ്സ് മോര്‍ (Kaoser Complex) സോവറിന്‍ മറീന (Station Road) എന്നീ സ്ഥാപനങ്ങളാണ് മത്സര വിജയികള്‍ക്കുള്ള എവര്‍ റോളിംങ് ട്രോഫി സ്പോണ്‍സര്‍ ചെയ്തത്. 
സേവന സന്നദ്ധരായി പൂര്‍വ വിദ്യാര്‍ഥികള്‍

 
അല്‍ഹുദ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ നിരവധി പൂര്‍വ വിദ്യാര്‍ഥികള്‍ കിഡ്സ് ഫെസ്റ്റില്‍ പങ്കടെുത്തു. പി. സി.  അജ്മല്‍, സജ്ജാദ്്്, മുബശ്ശിര്‍, സാബിഖ്, മുഹമ്മദ്, ഇര്‍ഫാന്‍ എന്നിവര്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
മജ്ലിസ് കിഡ്സ്
ഫെസ്റ്റ് 2012 സമാപിച്ചു

 
 കാഞ്ഞിരോട്: കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന ഉത്തര മേഖല മജ്ലിസ് കിഡ്സ് ഫെസ്റ്റ് 2012  സമാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മജ്ലിസ് തഅ്ലീമില്‍ ഇസ്ലാമി കേരളയില്‍ അഫലിയേറ്റു ചെയ്ത 11  സ്കൂളുകളില്‍ നിന്നുള്ള LKG, UKG  ക്ളാസ്സുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കടെുത്തു.   ലോട്ടസ്, റോസ്, ജാസ്മിന്‍, ഡാലിയ എന്നീ നാലു സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നത്. അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ്  പരിപാടികള്‍ ആരംഭിച്ചത്. മോണോ ആക്റ്റ് , സംഘ ഗാനം നാടോടി നൃത്തം, സംഘ നൃത്തം, ഇസ്ലാമിക ഗാനം, കഥ പറയല്‍, മെമ്മറി ടെസ്റ്റ്, ക്രയോണ്‍ കളറിംഗ്,  ആക്ഷന്‍ സോങ്ങ് തുടങ്ങി പതിനഞ്ചു ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ്  സ്കൂള്‍ , ഉളിയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. പ്രോഗ്രെസീവ് ഇംഗ്ളീഷ്  സ്കൂള്‍ വാദിഹുദ, പഴയങ്ങാടി രണ്ടാം സ്ഥാനവും കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ പുല്ലൂപ്പികടവ് മൂന്നം സ്ഥാനവും നേടി.  വൈകുന്നേരം നടന്ന സമാപന സമ്മേളനം കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയര്‍മാന്‍ പി. സി. മൊയ്തു മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു . മജ്ലിസ് ജോ. സെക്രട്ടറി മുഹമ്മദലി മാഞ്ചിറ ആധ്യക്ഷത വഹിച്ചു. ഐ. സി. ടി. പടന്ന പ്രിന്‍സിപ്പാള്‍ എം. എച്ച്. റഫീഖ് സംസാരിച്ചു.  പി. പി. അബ്ദുറഹ്മാന്‍ സഫ, വി. പി. അബ്ദുല്‍ ഖാദര്‍ എഞ്ചിനീയര്‍, ടി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ. ടി. മായന്‍ മാസ്റ്റര്‍, യു. അബ്ദുല്‍ സലാം, സി. അഹ്മദ് മാസ്റ്റര്‍, തുളസി ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുള സമ്മാന ദാനവും ചാംസ്,കിഡ്സ് മോര്‍,  സോവറിന്‍ മറീന എവര്‍റോളിംങ്ങ്  ട്രോഫിയും പി.സി. മൊയ്തു മാസ്റ്റര്‍ വിതരണം ചെയ്തു. അര്‍ശഖ് ഹമീദ് പ്രാര്‍ഥന നടത്തി. അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ടി. കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ സ്വാഗതവും  കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ്  സെക്രട്ടറി  ടി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks