ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 22, 2013

പൊലീസിനെതിരെ നടപടി വേണം -വെല്‍ഫെയര്‍ പാര്‍ട്ടി

പൊലീസിനെതിരെ നടപടി വേണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: നിറ്റാജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ സമരപ്രവര്‍ത്തകരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേല്‍പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ആവശ്യപ്പെട്ടു. ജനകീയ സമരങ്ങളെ തല്ലിയൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരും. കമ്പനി അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം സമരക്കാര്‍ക്ക് നേരെ പൊലീസിനെ അഴിച്ചുവിടുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment

Thanks