ജനകീയ സമരങ്ങളെ
കൈയൂക്കുകൊണ്ട്
നേരിടരുത് -സോളിഡാരിറ്റി
കൈയൂക്കുകൊണ്ട്
നേരിടരുത് -സോളിഡാരിറ്റി
കോഴിക്കോട്: എന്‍. ജി. ഐ. എല്‍ കമ്പനിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ പൊലീസ് നടത്തിയ ആക്രമണം ജനാധിപത്യ മര്യാദക്ക് നിരക്കാത്തതാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. ജനകീയ സമരങ്ങളെ കൈയൂക്കുകൊണ്ട് നേരിടുന്ന നടപടിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം. കമ്പനിയുടെ പങ്കുപറ്റുകാരായി മാറിയ പൊലീസിനെ നിലക്കുനിര്‍ത്തണം. അല്ലാത്ത പക്ഷം ശക്തമായ ചെറുത്തുനില്‍പ് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment
Thanks