ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 5, 2011

QURA'N DISCOURSE


ഖുര്‍ആന്‍ പ്രഭാഷണം നാളെ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച (06-02-2011) വൈകീട്ട് ഏഴിന് 'ഖുര്‍ആനിന്റെ സൌന്ദര്യശാസ്ത്രം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കൌസര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടിയില്‍ യുവകവി കെ.ടി. സൂപ്പിയാണ് പ്രഭാഷകന്‍.

SOLIDARITY CHAKKARAKAL_EGYPT

സോളിഡാരിറ്റി പ്രകടനം
ഈജിപ്ത്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളില് ഏകാധിപത്യ പ്രവണതക്കെതിരെ പോരാട്ടം നടത്തുന്ന ജനകീയ പോരാളികള്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് കാഞ്ഞിരോട് ഏരിയ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ചക്കരക്കല്ലില് ഐക്യദാര്ഢ്യ പ്രകടനം നടത്തി.
ഏരിയ പ്രസിഡന്റ് കെ.കെ. ഫൈസല്, സി.ടി. ശഫീഖ്, സി.ടി. അഷ്കര്, കെ.കെ. ഫിറോസ്, മുനീര് അഞ്ചരക്കണ്ടി, ടി.പി. ത്വാഹിര് തുടങ്ങിയവര് നേതൃത്വം നല്കി.

ANTI-LIQUOR_CHAKKARAKAL


മദ്യനിരോധന സമിതി ചക്കരക്കല്ല് യൂനിറ്റിന്റെ  ആഭിമുഖ്യത്തില് ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില് നടത്തി ധര്ണയില് ടി.പി.ആര്. നാഥ് സംസാരിക്കുന്നു.

മദ്യനിരോധന സമിതി ധര് നടത്തി
ചക്കരക്കല്ല്: മദ്യനിരോധന ജനാധികാര 232ാം വകുപ്പ് പുനഃസ്ഥാപിക്കുക, മദ്യനിര്മാര്ജനത്തിന്പഞ്ചായത്ത് ഭരണകൂടം മുന്കൈയെടുക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് മദ്യനിരോധന സമിതി ചക്കരക്കല്ല്യൂനിറ്റിന്റെ  ആഭിമുഖ്യത്തില് ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില് ധര് നടത്തി. പ്രഫ. . മുഹമ്മദ്ഉദ്ഘാടനം ചെയ്തു. ടി.പി.ആര്. നാഥ്, ജനതാദള് നേതാവ് കെ.വി. കോരന്, കെ. അബ്ദുല്ല (ജമാഅത്തെഇസ്ലാമി), എം.ജി. രാമകൃഷ്ണന്, കാര്ത്യായനി ടീച്ചര്, കെ.പി. മുത്തലിബ്, . രഘു എന്നിവര് സംസാരിച്ചു. ടി. ചന്ദ്രന്, സി.സി. മാമുഹാജി, അബ്ദുല്ഖാദര് ചാല, കെ. അഷ്റഫ്, സഫീര് കലാം, നര്ജിസ് മുഹമ്മദ്എന്നിവര് നേതൃത്വം നല്കി.
03-02-11

Thursday, February 3, 2011

KUNHALIKUTTY

മത സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-ജമാഅത്തെ ഇസ്ലാമി
ചേമഞ്ചേരി: കേരളീയ സമൂഹത്തില്‍ മുസ്ലിം ലീഗ് ഇസ്ലാമിനെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്, ലീഗിന്റെ ചിറകിലൊളിച്ച മത സംഘടനകള്‍ വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു. പറമ്പത്ത് ആര്‍.എ.കെ.എം യു.പി സ്കൂളില്‍ ജമാഅത്തെ ഇസ്ലാമി അത്തോളി, കക്കോടി, ചേളന്നൂര്‍ ഏരിയകളുടെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ഉണ്ടായിരിക്കെ മുസ്ലിംകള്‍ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടതില്ലെന്നാണ് ലീഗും മത സംഘടനകളും പറഞ്ഞു കൊണ്ടിരുന്നത്.
ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകളെ പരാജയപ്പെടുത്താന്‍ ലീഗിനെ അന്ധമായി പിന്തുണച്ച സംഘടനകള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കണം. മുസ്ലിം ലീഗ് നടത്തുന്ന ഇത്തരം പ്രതിനിധാനങ്ങള്‍ പൊതു സമൂഹത്തില്‍ മുസ്ലിംകള്‍ അവഹേളിക്കപ്പെടാനേ ഉപകരിക്കൂ എന്നും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന മുസ്ലിം നാടുകളിലെ ഏകാധിപതികള്‍ ശക്തമായ എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുന്നു. തുനീഷ്യയില്‍ ജനാധിപത്യ സമരം വിജയത്തിലേക്ക് നീങ്ങുന്നു. ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്റെ കസേരക്ക് ഇളക്കം തട്ടിക്കൊണ്ടിരിക്കുന്നു. യമനിലും സിറിയയിലും ഇതാവര്‍ത്തിക്കുന്നു. മുസ്ലിം ലോകത്തിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമി അത്തോളി ഏരിയ ഓര്‍ഗനൈസര്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.എന്‍. സുലൈഖ ടീച്ചര്‍, മേഖലാ പ്രസിഡന്റ് പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.എം. അബ്ദുല്ലക്കുട്ടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി, അബ്ബാസ് പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

Wednesday, February 2, 2011

SIO COLUMN FEB-1 -15-2011

KUNHALIKUTTY

ഇനി നമുക്ക് കോട്ടക്കലില്‍ കാണാം
സി. ദാവൂദ്

ഇസ്ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഇതിഹാസതുല്യം തിളങ്ങുന്ന നാമമാണ് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. ഒരു രാത്രിയില്‍ പ്രവിശ്യാ ഗവര്‍ണറുമായുള്ള ചര്‍ച്ചക്കിടെ അദ്ദേഹം, മുമ്പിലുണ്ടായിരുന്ന വിളക്കണച്ച് മറ്റൊന്ന് കത്തിക്കുന്നു. കാരണമന്വേഷിച്ച ഗവര്‍ണറോട് അദ്ദേഹം പറഞ്ഞു: 'ഇതുവരെ നാം പൊതുകാര്യങ്ങളായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ നമ്മുടെ സംസാരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു. അങ്ങനെവരുമ്പോള്‍ പൊതുഖജനാവിലെ വിളക്ക് അതിന് ഉപയോഗിക്കുന്നത് ശരിയല്ലല്ലോ'. പൊതുപ്രവര്‍ത്തകന്‍ ദീക്ഷിക്കേണ്ട ധാര്‍മികനിലവാരത്തിന്റെ ഈ തിളങ്ങുന്ന മാതൃക നമ്മുടെ കാലത്ത് രാഷ്ട്രീയനേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വങ്കത്തം തന്നെയാണ്. എന്നാലും ഇത്തരം കണിശതകള്‍ പാലിച്ച രാഷ്ട്രീയനേതാക്കളും നമുക്കിടയില്‍ ധാരാളമുണ്ടായിരുന്നു. അത്തരം ആളുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം മിന്നിയെത്തുന്ന പേരുകളിലൊന്നാണ് മുസ്ലിം ലീഗ് നായകനായിരുന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റേത്. വിഭക്ത ഇന്ത്യയില്‍ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍, വിഭജനത്തെത്തുടര്‍ന്ന് അനാഥരായിപ്പോയ ഇന്ത്യന്‍ മുസല്‍മാന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അദ്ദേഹം നടത്തിയ പെടാപ്പാടുകളുടെ പേരായിരുന്നു ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എന്നത്. അസാമാന്യ വ്യക്തിത്വവും ധീരമായ നിലപാടും സ്ഫടികതുല്യമായ ധാര്‍മികത്തെളിച്ചവും ജ്വലിക്കുന്ന സ്വപ്നങ്ങളുമായി അദ്ദേഹം ആ പ്രസ്ഥാനത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്താന്‍ വിയര്‍ത്തു പണിയെടുത്തു. ജീവിതം മുഴുക്കെ അതിനുവേണ്ടി സമര്‍പ്പിച്ചു. ആ സമര്‍പ്പണത്തിന്റെ ഫലമായാണ് ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിയമസഭാപ്രാതിനിധ്യമുള്ള പ്രസ്ഥാനമായി മുസ്ലിംലീഗ് മാറിയത്. നടുക്കടലില്‍പെട്ട കൊതുമ്പുവള്ളത്തിലെ യാത്രക്കാരനെപ്പോലെ, ദിശയറിയാതെ സ്തംഭിച്ചു പോയ ഒരു സമുദായത്തിന് അദ്ദേഹം പ്രതീക്ഷകളുടെ സപ്തസമുദ്രങ്ങള്‍ താണ്ടാനുള്ള ഇച്ഛാശക്തി നല്‍കി. നമ്മുടെ ദൌര്‍ഭാഗ്യത്തിന് അദ്ദേഹത്തെപ്പോലുള്ളവരുടെ ശക്തമായ പിന്തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ആ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല.

JIH PAYANGADI

JAMA'ATE ISLAMI PUBLIC MEETING PART 1

JAMA'ATE ISLAMI PUBLIC MEETING - PART 2

QUIZ COMPETITION

'ഞാന്‍ അറിഞ്ഞ പ്രവാചകന്‍'
ക്വിസ് മത്സരം
കണ്ണൂര്‍: 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' എന്ന തലക്കെട്ടില്‍ ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ഫെബ്രുവരി 15ന് നടത്തുന്ന ക്വിസ് മത്സരത്തിന്റെ ഭാഗമായി കണ്ണൂരില്‍ ഒമ്പത് സ്ഥലങ്ങളില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കിയാണ് മത്സരം. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കും.
മുഴത്തടം യു.പി സ്കൂള്‍ കണ്ണൂര്‍, സര്‍ഗം ഓഡിറ്റോറിയം തലശേãരി, മലബാര്‍ അക്കാദമി പഴയങ്ങാടി, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പുതിയതെരു, ഐഡിയല്‍ ലൈബ്രറി കടവത്തൂര്‍, ചൊക്ലി യു.പി സ്കൂള്‍, സഫാ സെന്റര്‍ ചക്കരക്കല്ല്, ഹിറാ സെന്റര്‍ മട്ടന്നൂര്‍, കാരുണ്യ നികേതന്‍ സ്കൂള്‍ വിളയാങ്കോട് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.
ഡയലോഗ് സെന്റര്‍ ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ യു.പി .സിദ്ദീഖ്, സെക്രട്ടറി മുഹമ്മദ് ഹനീഫ്, ജമാല്‍ കടന്നപ്പള്ളി, പ്രഫ. ഉസ്മാന്‍ തറുവായി, മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫോണ്‍: 9496197140. 
ഇ.മെയില്‍: dailoguequiz2011@gmail.com

SOLIDARITY PAYYANNUR ANTI-TERROR DAY



സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭീകരവിരുദ്ധ കൂട്ടായ്മയില്‍ സംസ്ഥാന കമ്മിറ്റിയംഗം ഖാലിദ് മൂസ മുഖ്യപ്രഭാഷണം നടത്തുന്നു.
ഭീകരവിരുദ്ധ കൂട്ടായ്മ
പയ്യന്നൂര്‍: ഗാന്ധിഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഖാലിദ് മൂസ മുഖ്യപ്രഭാഷണം നടത്തി. അപ്പുക്കുട്ടപ്പൊതുവാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുനില്‍കുമാര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, എന്‍.എം. ഷഫീഖ്്, വി.എന്‍. ഹാരിസ്, ടി.കെ. മുഹമ്മദ് റിയാസ്, സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു.

Monday, January 31, 2011

CARTOON_MADHYAMAM DAILY_30-01-2011

Courtesy: VENU_CARTOON_MADHYAMAM DAILY_30-01-2011

SOLIDARITY-MATTANNUR_ ANTI-TERROR DAY



 സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ കൂട്ടായ്മയില്‍   ഗംഗാധരന്‍ സംസാരിക്കുന്നു.
ഭീകരവിരുദ്ധ കൂട്ടായ്മ നടത്തി
മട്ടന്നൂര്‍: ഗാന്ധിഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഭീകരവിരുദ്ധ ദിനത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ ഭീകര വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യത്ത് അടുത്ത കാലത്തായി നടന്ന മാലേഗാവ്, അജ്മീര്‍, മക്കാമസ്ജിദ്, സംഝോത എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളില്‍ പിടിക്കപ്പെട്ട സംഘ്പരിവാര്‍ ഭീകരവാദികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ജനാധിപത്യ കക്ഷികള്‍ ഒരുമിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ടി.കെ. വിജയന്‍, കെ.പി. ഗംഗാധരന്‍, കെ.പി. റസാഖ്, കെ.വി. ജയചന്ദ്രന്‍, പി.സി. മുനീര്‍ മാസ്റ്റര്‍, ടി.കെ. അസ്ലം, പി.സി. മൂസ എന്നിവര്‍ സംസാരിച്ചു. നൌഷാദ് മേത്തര്‍ സ്വാഗതവും ഷാനിഫ് നന്ദിയും പറഞ്ഞു.

FACING EXAM




ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന 'ഫെയ്സിങ് എക്സാം'സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.
ഫെയ്സിങ് എക്സാം
കണ്ണൂര്‍: എസ്.ഐ.ഒ, ജി.ഐ.ഒ കണ്ണൂര്‍ ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 'ഫെയ്സിങ് എക്സാം' നടത്തി. കണ്ണൂര്‍ ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, കൌണ്‍സലിങ് രംഗത്തെ പ്രഗല്ഭരായ ജെ.സി.ഐ ട്രെയിനര്‍ എ. നാസര്‍, മഞ്ചേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. അനീസ് റഹ്മാന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹ്സിന്‍ താണ നന്ദി പറഞ്ഞു.

Sunday, January 30, 2011

SOLIDARITY KANNUR-FARMING

സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടിയില്‍ ഭാസ്കരന്‍ വെള്ളൂര്‍ നിര്‍വഹിക്കുന്നു.

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍
ജനകീയ കൃഷിക്കളം
പഴയങ്ങാടി: ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടി വാദിഹുദയില്‍ നടന്നു. പരിസ്ഥിതി സമിതി ജില്ലാ സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പച്ചക്കറി വിത്തുനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു.
ഔഷധമൂല്യമുള്ളതും കീടനാശിനികളുടെ ശല്യത്തില്‍നിന്ന് തീര്‍ത്തും സുരക്ഷിതവുമായ നെല്‍വിത്തുകളും ധാന്യങ്ങളും ഇന്ത്യയില്‍നിന്ന് കടല്‍ കടന്നതായി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. രാസവളങ്ങളുടെയും എന്‍ഡോസള്‍ഫാന്റെയും സാന്നിധ്യംകൊണ്ടുമാത്രം ഉല്‍പാദനം വര്‍ധിപ്പിക്കാനുതകുന്നവ മാത്രം നമ്മുടെ നാട്ടില്‍ അവശേഷിപ്പിച്ചതാണ് ആഗോളവത്കരണത്തിന്റെ അനന്തരഫലം. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ സമൂഹത്തിന്റെ ആരോഗ്യത്തിന്റെ ലക്ഷണമല്ല, മറിച്ച് അനാരോഗ്യത്തിന്റെ പ്രതീകമാണെന്ന് തിരിച്ചറിയാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്‍ സി.പി. ഹസനെ ചടങ്ങില്‍ ആദരിച്ചു. മുസ്തഫ ഇബ്രാഹിം, പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ്, എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും സി. അബ്ദുല്‍ഗനി നന്ദിയും പറഞ്ഞു.
Courtesy: madhyamam/30-01-2011

Kodagu Conference

 
ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ്  ഉദ്ഘാടനം ചെയ്യുന്നു.
ജമാഅത്തെ ഇസ്ലാമി
കുടക് ജില്ലാ വനിതാ സമ്മേളനം
വീരാജ്പേട്ട: ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിലെ ഓരോ വനിതക്കും ഉത്തരവാദിത്തപരമായ പങ്കുവഹിക്കാനുണ്ടെന്നും ആ പങ്ക് നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ കുടുംബം, സമൂഹം, രാഷ്ട്രം ഒന്നടങ്കം വഴിതെറ്റുമെന്നും ജമാഅത്തെ ഇസ്ലാമി കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വനിതാ വിഭാഗം കേരള സംസ്ഥാന സമിതിയംഗം ഇ.സി. ആയിഷ, ജമാഅത്തെ ഇസ്ലാമി മംഗലാപുരം യൂനിറ്റ് പ്രസിഡന്റ് സാജിദ മുഅ്മിന്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന സിമ്പോസിയത്തില്‍ പ്രമുഖ കുടക് സാഹിത്യകാരി രാണു അപ്പണ്ണ, സര്‍വോദയ ടീച്ചേഴ്സ് ട്രെയ്നിങ് കോളജിലെ വാണി പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ശംശീറ ഖിറാഅത്ത് നടത്തി. സമീന വിഷയമവതരിപ്പിച്ചു. സൈനബ റഹ്മാന്‍ സ്വാഗതവും സമീറ റാസിഖ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
Courtesy:Madhyamam

Saturday, January 29, 2011

SOLIDARITY KANNUR ANTI-TERROR DAY

 സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധ കൂട്ടായ്മയില്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
'സ്ഫോടനങ്ങളെപ്പറ്റി
നിഷ്പക്ഷാന്വേഷണം വേണം'
കണ്ണൂര്‍: രാജ്യത്ത് നടന്ന സ്ഫോടനങ്ങളെപ്പറ്റി നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.പി. മുഹമ്മദ് ശമീം ആവശ്യപ്പെട്ടു. സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഗാന്ധി ഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക' ഭീകര വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് വര്‍ഗീയവാദികള്‍. ഏറെകാലമായി രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമായിരിക്കയാണ്. ഇത്തരം വര്‍ഗീയ ഭീകരതയെ ഒറ്റപ്പെടുത്താന്‍ ജനം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് കെ.എന്‍. ജുറൈജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സമിതിയംഗം കെ.കെ. മുഹമ്മദ് ശുഹൈബ് സ്വാഗതം പറഞ്ഞു.

Friday, January 28, 2011

SHORT STORY_S.M.S._NAJEEB KM

എസ്.എം.എസ്
ഒറ്റ മകളെ ഉണ്ടായിരുന്നുള്ളൂ ആ ദമ്പതികള്‍ക്ക്. 
പ്ലസ്റ്റുവിന് പഠിക്കുന്ന അവളായിരുന്നു അവര്‍ക്ക് എല്ലാം,
അവള്‍ എന്താവശ്യപെട്ടാലും അവര്‍ അത് വാങ്ങിച്ചുകൊടുക്കും. 
ആ മാതാപിതാക്കള്‍ അവളെ ഒരിക്കലും ശാസിച്ചിരുന്നില്ല.  
ഒരു ദിവസം മകള്‍ ഒരു മൊബൈല്‍ വേണമെന്ന് പറഞ്ഞപ്പോള്‍
അച്ഛന്‍ അതും വങ്ങിച്ചുകൊടുത്തു.  അഭിമാനമായിരുന്നു അയാള്‍ക്ക് മകളെപറ്റി പറയാന്‍. 
അയാള്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു.  
എന്റെ മകള്‍ക്ക് മൊബൈലില്‍ ബ്ലൂടൂത്ത് കളിക്കാനറിയാം, 
എസ്.എം.എസ് അയക്കാനറിയാം, ഇന്റര്‍നെറ്റ് അറിയാം അയാള്‍ പറഞ്ഞുനടന്നു. 
ഒരു ദിവസം ജോലികഴിഞ്ഞ്  വീട്ടിലെത്തിയപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ല. 

പകരം അമ്മയുടെ മൊബൈലില്‍ ഒരു എസ്.എം.എസ്, 
അയാളുടെ മൊബൈലിലും വന്നിരുന്നു അതേ എസ്.എം.എസ്.  
കാരണം അവള്‍ക്ക് 5000 sms ഫ്രീ ആയിരുന്നു.
നജീബ് കാഞ്ഞിരോട്. 

SHORT STORY_TERRORIST_NAJEEB KM

തീവ്രവാദി
രാവിലെ കോളേജിലേക്ക് പോവുമ്പോഴാണ് ആ ചെറുപ്പക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.  തീവ്രവാദമായിരുന്നു കേസ്.  തീവ്രവാദ ബന്ധമുള്ള ആരുടെയോ മൊലിൈല്‍ നിന്ന് അയാള്‍ക്ക് ഒരു മിസ്ഡ്കോള്‍ വന്നതാണ് പ്രശ്നമായത്.  താന്‍ നിരപരാധിയാണെന്ന് ആ യുവാവ് കരഞ്ഞു പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല.  എന്തായാലും സംഭവം വിവാദമായി.  പത്രങ്ങള്‍ക്കും ചാനലകള്‍ക്കും ചാകരയായി.  ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് വന്ന് തുടങ്ങി.  യുവാവ് ജനിച്ചപ്പോള്‍ തന്നെ തീവ്രവാദിയായിരുന്നു എന്നായിരുന്നു ഒരു ചാനലിന്റെ കണ്ടുപിടുത്തം.  മുത്തശãിപത്രങ്ങള്‍ യുവാവിനെപറ്റി നിറം പിടിച്ച കഥകളെഴുതിത്തുടങ്ങി.  പത്രറിപ്പോട്ടര്‍മാര്‍ നാട്ടില്‍ തീവ്രവാദികളെ അന്വേഷിച്ചു പരക്കം പാഞ്ഞുതുടങ്ങി.  പിടിക്കപ്പെട്ട ചെറുപ്പക്കാരന്‍ മുടിവെട്ടിയ ബാര്‍ബര്‍ഷോപ്പിലെ ബാര്‍ബറുടെ അമ്മാവന്റെ വെള്ളമടിയും, യുവാവ് യാത്ര ചെയ്ത ബസിലെ കണ്ടക്ടറുടെ വീട്ടിലെ ബാത്ത്റൂമിന്റെ ശോചനീയാവസ്ഥ വരെ പത്രങ്ങള്‍ക്കു വിഷയമായി.  പണി യില്ലാതെ വീട്ടില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്ന ബുദ്ധിജീവികള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ചതുടങ്ങി.  രാഷ്ട്രീയ നേതാക്കന്‍മാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങി.  ആകെ ബഹളമയം.
 അവസാനം കേസ് കോടതിലെത്തി.  പിന്നെ വിചാരണ.  മാസങ്ങള്‍, വര്‍ഷങ്ങള്‍, അവസാനം വിധി വന്നു.  യുവാവ് നിരപരാധിയാണ്.  പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആ പാപം ചെറുപ്പക്കാരന്‍ നാട്ടിലും വീട്ടിലുമൊക്കെ തീവ്രവാദിയായിക്കഴിഞ്ഞിരുന്നു.  അവന്റെ പഠനം പാതിവഴിയിലായി.  അടുത്ത കൂട്ടുകാരുടെ ഇടയില്‍ പോലും അവന്‍ ഇന്ന് തീവ്രവാദിയാണ്.  അവസാനം അപമാനം സഹിക്കാന്‍ കഴിയാതെ മനോരോഗിയായി.  ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ അവസ്ഥ കാണാന്‍ പണ്ട് നിറം പിടിപ്പിച്ച കഥകളെഴുതിയ പത്രുത്തശãിമാരും ചാനലുകാരും ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. 

NAJEEB KANHIRODE
SNEHA MAHAL
PH:00971559209097
najeebahd@gmail.com

Eachur Violence

 
ഏച്ചൂരില്‍ വ്യാപക അക്രമം
ഏച്ചൂര്‍ അങ്ങാടിയില്‍ വ്യാപക അക്രമം. ടൌണിലെ ജനത ബേക്കറിയുടെ ബോര്‍ഡ് നശിപ്പിച്ച് ഷട്ടറിലും വരാന്തയിലും കരിഓയില്‍ ഒഴിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം അരങ്ങേറിയത്. ടൌണില്‍ ഡി.വൈ.എഫ്.ഐ പ്രചാരണബോര്‍ഡും സി.ഐ.ടി.യു, എസ്.എഫ്.ഐ എന്നീ സംഘടനകള്‍ സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചു.
ഏച്ചൂര്‍ നളന്ദ കോളജിനു സമീപം സ്ഥാപിച്ച എസ്.എഫ്.ഐ കൊടിമരം തകര്‍ക്കുകയും കോളജിന്റെ മതിലില്‍ 'ഇവിടെ ചോരപ്പുഴയൊഴുകും' എന്നെഴുതി വെച്ചിട്ടുമുണ്ട്. കെ.എസ്.ഇ.ബി ഓഫിസിനു സമീപം സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും തകര്‍ത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ഏച്ചൂര്‍ ടൌണില്‍ വ്യാഴാഴ്ച ഹര്‍ത്താലാചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സെക്രട്ടറി പി. മുകുന്ദന്‍ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.
Courtesy:Madhyamam/28-01-11

Thursday, January 27, 2011

AFRAID OF EXAM ?


രജിസ്ട്രേഷന്‍ തുടങ്ങി
എസ്.എസ്.എല്‍.സി, പ്ലസ്വണ്‍, പ്ലസ്ടു പൊതുപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ നടത്തുന്ന ഫെയിസിങ് എക്സാമിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജനുവരി 30ന് രാവിലെ ഒമ്പതിന് ടൌണ്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9895852023, 9746437248 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

OBIT_IBRAHIM

ഇബ്രാഹിം
കോയ്യോട് സ്വദേശിയായ ഉമ്മുല്‍ഖുറി മന്‍സിലില്‍ ടി.വി. ഇബ്രാഹിം (57) നിര്യാതനായി. 
ഭാര്യ: സി.കെ.സി. സുഹറ. 
മക്കള്‍: സിറാജ് (സൌദി), റശീദ, റുബിന, നുസൈബ. 
ജാമാതാക്കള്‍: നൌഷാദ് (ബംഗളൂരു), നസീര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹാജറ. 
25-01-2011

Monday, January 24, 2011

AFRAID OF EXAM ?


AFRAID OF EXAM ?


SSLC, +1, +2 പൊതു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്കായ് .......

2011 ജനുവരി 30 ഞായര്‍ 9 AM
 ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍
(ടൌണ്‍ സ്ക്വയറിന് എതിര്‍ വശം)
ഉദ്ഘാടനം
സുകുമാരന്‍ അഞ്ചരക്കണ്ടി

FACING EXAM അവതരണം
എ. നാസര്‍
 (ട്രൈനര്‍ J.C.I, ഇന്ത്യ)
ഡോ. അനീസ് റഹ്മാന്‍
 (മെഡിക്കല്‍ ഓഫീസര്‍, മഞ്ചേരി)

Call now for free registration:
Mob: 9895 206 424
9895 852 023
9746 437 248
E-mail : siokannurarea@gmail.com
S.I.O. & G.I.O. Kannur Area

Jama't E Islami Pravarthaka Convention


പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം സംസ്ഥാന  അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്  ഉദ്ഘാടനം ചെയ്യുന്നു.
പുതിയ സാമൂഹിക ക്രമത്തിനുവേണ്ടി
കര്‍മരംഗത്തിറങ്ങുക -എം.ഐ. അബ്ദുല്‍ അസീസ്

പഴയങ്ങാടി: രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ ജീര്‍ണത തുടച്ചുമാറ്റാന്‍ മതവിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തോടുള്ള വിശ്വാസികളുടെ ബാധ്യത ദൈവത്തിന്റെ സൃഷ്ടികളോടുള്ള സേവനത്തിലൂടെയാണ് നിര്‍വഹിക്കപ്പെടേണ്ടത്. രാഷ്ട്രീയം സാമൂഹിക സേവനമാണെന്നും ജീവിതവിശുദ്ധി പുലര്‍ത്തുന്നവര്‍ക്ക് മാറ്റത്തിന്റെ വലിയ മാതൃക കാണിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.ടി. സാദിഖലി മൌലവി, എം.കെ. മുഹമ്മദലി, അബ്ദുല്‍ അസീസ് പുതിയങ്ങാടി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് സൌദ പടന്ന, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മഹറൂഫ്, ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നാജിയ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കളത്തില്‍ സ്വാഗതവും എസ്.എ.പി. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Sunday, January 23, 2011

ABDULLA MUKKANNI STORY

ക്വാളിറ്റി കാദര്‍ഹാജി
നിറുത്തിപ്പോയി

--അബ്ദുല്ല മുക്കണ്ണി--
തനിക്കവകാശപ്പെട്ട വിലപ്പെട്ട പ്രവാസ ജീവിതം ആരും വെറുതെ ത്യജിക്കാറില്ല.
കാദര്‍ഹാജി അഥവാ ക്വാളിറ്റി കാദര്‍ ഹാജി അദ്ദേഹത്തിന്‍റെ
പ്രവാസ ജീവിതം മതിയാക്കി പോയി. വളരെ നാളുകള്‍ക്കു ശേഷം അയാളുടെ പഴയ ഒരു സുഹൃത്ത്
വടകരക്കാരന്‍ മുഹമ്മദും ഞാനും കാറില്‍ ഒന്നിച്ചുള്ള യാത്രയിലായിരുന്നു
ജിദ്ദയില്‍ നിന്ന് റിയാദ് വരെ. എട്ടൊമ്പത് മണിക്കൂര്‍
യാത്രയില്‍ ഞങ്ങള്‍ ഒട്ടുവളരെ കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍
ക്വാളിറ്റി കാദര്‍ഹാജിയെ കുറിച്ചായി സംസാരം മുഴുവനും. നുക്ക്
മുന്നിലില്ലാത്തവരെ കുറിച്ച് ഉള്ളതും ഇല്ലാത്തതും പറയുകയും
അത്കേട്ടു കോള്‍മയിര്‍കൊള്ളുകയും ചെയ്യുകയാണല്ലൊ നമ്മുടെ
രീതി. മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുന്നത് നമുക്കൊ
ക്കെ വളരെ സുഖമുള്ള ഏര്‍പ്പാടാണ്. മത്രമല്ല മനുഷ്യന്റെ ഇറച്ചി
നല്ല രുചിയാണെന്ന് (കാനി ബാളിസം ) ഫ്രാന്‍സിസ് ഇട്ടിക്കോര
എന്ന പുസ്തകത്തില്‍ ടി.ഡി.രാമകൃഷ്ണന്‍ പ്രത്യകം പറഞ്ഞിട്ടു
മുണ്ട് .

JIH Coorg Dist. Vanitha Conference

ജമാഅത്തെ ഇസ്ലാമി
കുടക് ജില്ലാ വനിതാ സമ്മേളനം
29ന് വീരാജ്പേട്ടയില്‍
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം 29ന് വീരാജ്പേട്ടയില്‍ നടക്കും. ഗോണിക്കുപ്പ റോഡിലെ സെരിനിറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് വനിതാ വിഭാഗം കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അമതുറസാ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.
കേരള സംസ്ഥാന സമിതി അംഗം ഇ.സി. ആയിഷ, ജി.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മദീഹ അഫ്ഷാന, വനിതാ വിഭാഗം ദക്ഷിണ കന്നട മേഖലാ പ്രസിഡന്റ് ശമീറാ ജഹാന്‍, സാജിതാ മുഅമിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഉച്ച രണ്ടിന് നടക്കുന്ന സിമ്പോസിയത്തില്‍ കന്നട എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ബി. റാണു അപ്പണ്ണ, സര്‍വോദയ ടീച്ചേര്‍സ് ട്രെയ്നിങ് കോളജ് ആക്ടിങ് പ്രിന്‍സിപ്പല്‍ വാണി പുഷ്പരാജ് എന്നിവര്‍ അതിഥികളായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ ഹല്‍ഖ 'ഭ്രൂണഹത്യ' എന്ന ലഘുനാടകം അവതരിപ്പിക്കും.

കര്‍ണാടക ബന്ദ്: കുടക് നിശ്ചലമായി




കര്‍ണാടക ബന്ദ്:
കുടക് നിശ്ചലമായി
മടിക്കേരി: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മന്ത്രി ആര്‍. അശോകിനുമെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ബി.ജെ.പി ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് കുടക് ജില്ലയില്‍ പൂര്‍ണം. ജില്ലാ ആസ്ഥാനമായ മടിക്കേരി, വീരാജ്പേട്ട, സോമവാര്‍പേട്ട, ഗോണിക്കുപ്പ, പൊന്നംപേട്ട, കുശാല്‍നഗര്‍, നാപ്പോക്ക്, മൂര്‍നാട്, സുണ്ടിക്കുപ്പ, കൊടലിപ്പേട്ട, മാദാപൂര്‍ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കുശാല്‍നഗര്‍, സിദ്ദാപുരം, സോമവാര്‍പേട്ട എന്നിവിടങ്ങളില്‍ ചെറിയ അനിഷ്ട സംഭവങ്ങളുണ്ടായി.
സിദ്ധാപുരത്ത് ബി.ജെ.പി-ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജനതാദള്‍ പ്രവര്‍ത്തകന്‍ അശ്റഫിനു പരിക്കേറ്റു.
അശ്റഫിനെ സിദ്ധാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിദ്ധാപുരം പൊലീസ് നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ മടിക്കേരി, വീരാജ്പേട്ട, ഗോണിക്കുപ്പ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന്റെ കോലം കത്തിച്ചു. നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. യെദിയൂരപ്പ ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ പ്രവര്‍ത്തകരും പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
Courtesy: Madhyamam/23-01-11

Malarvady Kanhirode area

മലര്‍വാടി ബാലസംഘം
വിജ്ഞാനോത്സവം
ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം കാഞ്ഞിരോട് ഏരിയ വിജ്ഞാനോത്സവം കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ രക്ഷാധികാരി കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ സമ്മാനദാനം നടത്തി. ടി. അഹ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വിജയികള്‍: യു.പി വിഭാഗം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍-കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി), ജിഷ്ണു ജനീമന്‍ (അഞ്ചരക്കണ്ടി എച്ച്.എസ്.എസ്), പി. അയന ഉത്തമന്‍ (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍).
എല്‍.പി വിഭാഗം: പി. ആഷ്ന (ചേടിച്ചേരി എല്‍.പി.എസ്, ഇരിക്കൂര്‍), കെ.ടി. മുഖ്ലിസ (എ.എം.ഐ.യു.പി സ്കൂള്‍ ഇരിക്കൂര്‍), എ.കെ. ശിഖില്‍ (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍).
ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, അര്‍ഷദ്, ബി. ഇബ്രാഹിം ഹാജി, ത്വാഹിര്‍ ഇരിക്കൂര്‍, അബ്ദുല്‍ അസീസ്, ടി. ഖാലിദ് മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.