കേരള മാപ്പിളകലാ അക്കാദമി തലശേãരിയില്‍ നടത്തിയ ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും കേരള ഫോക്ലോര്‍ അക്കാദമി കണ്ണൂരില്‍ നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ രണ്ടാംസ്ഥാനവും നേടിയ കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂളിലെ ഫാത്തിമ ഫിദ.
Tuesday, February 8, 2011
QURA'N DISCOURSE
കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഖുര്‍ആന്‍ പ്രഭാഷണത്തില്‍ കെ.ടി. സൂപ്പി വിഷയമവതരിപ്പിക്കുന്നു.
ഖുര്‍ആന്‍ പ്രഭാഷണം
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്റെ സൌന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ യുവ കവി കെ.ടി. സൂപ്പിയുടെ പ്രഭാഷണം കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കണ്ണൂര്‍ ഏരിയ കോഓഡിനേറ്റര്‍ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു.യു.പി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് മാട്ടൂല്‍ ഖിറാഅത്ത് നടത്തി.
Courtesy: Madhyamam/07-02-2011
GIO_KANNUR
ജി.ഐ.ഒ നടത്തിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യുന്നു.
സ്ത്രീസുരക്ഷ:
ജി.ഐ.ഒ റെയില്‍വേ
സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
ജി.ഐ.ഒ റെയില്‍വേ
സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
കണ്ണൂര്‍: സ്ത്രീസുരക്ഷ: അധികൃതര്‍ അനാസ്ഥ അവസാനിപ്പിക്കുക, മുഴുവന്‍ കുറ്റവാളികളെയും തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജി.ഐ.ഒ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്തു.
നാട് ഭരിക്കുന്നവര്‍ക്ക് പെണ്ണിന്റെ മാനവും ജീവനും കാക്കാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോവുകയാണ് ഉചിതമെന്ന് ജംഷീറ പറഞ്ഞു. പെണ്‍പീഡനക്കാരെ കൈയാമംവെച്ച് നടുറോഡില്‍ നടത്തിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നാട് ഭരിക്കുന്ന കാലത്ത് പെണ്‍കുട്ടി ഇത്ര ദാരുണമായി കൊല്ലപ്പെടാന്‍ പാടില്ലായിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് ശാദിയ അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു.
ചേറ്റംകുന്ന് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ കെ.എം. റഷീദ, സുല്‍ഫത്ത് പയ്യന്നൂര്‍, സി.പി. ലാമിയ എന്നിവര്‍ സംസാരിച്ചു. എന്‍. ശബാന സ്വാഗതവും സുഹൈല നന്ദിയും പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എം. ഖദീജ, മാജിദ, മര്‍ജാന, അഷീറ, സക്കീന എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും സി.പി. ലാമിയ നന്ദിയും പറഞ്ഞു.

ലേഡീസ് കമ്പാര്‍ട്ട്മെന്റ്
മധ്യഭാഗത്തേക്ക് മാറ്റണം -ജി.ഐ.ഒ
കണ്ണൂര്‍: തീവണ്ടികളില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റ് മധ്യഭാഗത്തേക്ക് മാറ്റാനും സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജി.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യുവതിയെ പീഡിപ്പിച്ച പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.മധ്യഭാഗത്തേക്ക് മാറ്റണം -ജി.ഐ.ഒ
ജില്ലാ പ്രസിഡന്റ് പി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എം. ഖദീജ, മാജിദ, മര്‍ജാന, അഷീറ, സക്കീന എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും സി.പി. ലാമിയ നന്ദിയും പറഞ്ഞു.
COURTESY: Madhyamam/08-02-2011
SOLIDARITY KANNUR
ഉത്തരവാദികളായവരെ
ശിക്ഷിക്കണം -സോളിഡാരിറ്റി
ശിക്ഷിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: ട്രെയിന്‍ പീഡനത്തിന് ഉത്തരവാദിയായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നരാധമനായ ഒരുത്തന്റെ നിഷ്ഠുര കൃത്യമായി മാത്രം ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. അധമവികാരങ്ങളെ ഇളക്കിവിട്ട് നമ്മുടെ നാടിന്റെ സാംസ്കാരികാന്തരീക്ഷം അനുദിനം മലിനപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിന് ചൂട്ടുപിടിക്കുന്ന ഭരണാധികാരികളും നിസ്സംഗത തുടരുന്ന പൊതുസമൂഹവും ഇതില്‍ പ്രതികളാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ഷഫീഖ്, വി.സി. ശമീം, ഫാറൂഖ് ഉസ്മാന്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു.
07-02-2011
ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ഷഫീഖ്, വി.സി. ശമീം, ഫാറൂഖ് ഉസ്മാന്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു.
SOLIDARITY_MATTANNUR
സോളിഡാരിറ്റിയുടെ ജനകീയ കൃഷിത്തോട്ടം കീഴൂര്‍-ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു.
വിലക്കയറ്റത്തിനെതിരെ
ജനകീയ കൃഷിത്തോട്ടം
ജനകീയ കൃഷിത്തോട്ടം
മട്ടന്നൂര്‍: രൂക്ഷമായ വിലക്കയറ്റത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ഏരിയയിലെ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കര്‍മശേഷി ഉപയോഗിച്ച് ഐഡിയലില്‍ 12 സെന്റ് സ്ഥലത്ത് ഒരുക്കിയ കൃഷിത്തോട്ടം കീഴൂര്‍-ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷജീറ ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. ഇതര യുവജന പ്രസ്ഥാനങ്ങള്‍ക്കുകൂടി ഏറ്റെടുക്കാവുന്നതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റിയുടേതെന്ന് കെ. റഷീദ് പറഞ്ഞു.
പ്രവര്‍ത്തകരുടെ അധ്വാനം കൂട്ടിച്ചേര്‍ത്ത് കുറഞ്ഞ ചെലവില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി പോലുള്ളവ മാതൃകയാക്കി നാടിന്റെ വികസനത്തിന് യുവാക്കളുടെ കര്‍മശേഷി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മുഖ്യാതിഥിയായ ഷജീറ ടീച്ചര്‍ പറഞ്ഞു. പി.സി. മുനീര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. കൃഷിത്തോട്ടം കണ്‍വീനര്‍ അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നൌഷാദ് മേത്തര്‍ നന്ദിയും പറഞ്ഞു.

JIH_PAYANGADI
ജമാഅത്തെ ഇസ്ലാമി മേഖല സമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.
രാഷ്ട്രീയത്തിലെ മൂല്യവത്കരണവും
ജമാഅത്തിന്റെ ലക്ഷ്യം
ജമാഅത്തിന്റെ ലക്ഷ്യം
-ശൈഖ് മുഹമ്മദ് കാരകുന്ന്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയത്തിലെ മൂല്യവത്കരണവും ലക്ഷ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്.
'മതം, രാഷ്ട്രം, രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മേഖല സമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും ദൈവികാജ്ഞ നിറവേറ്റപ്പെടണമെന്ന ഇസ്ലാമിന്റെ താല്‍പര്യമാണ് ജമാഅത്തെ ഇസ്ലാമി പ്രബോധനം ചെയ്യുന്നത്. ഇസ്ലാമിന്റെ രാഷ്ട്രസങ്കല്‍പം വിശ്വമാനവികതയാണ്. അത് പരിചയപ്പെടുത്തുന്നത് മതരാഷ്ട്രവാദമോ ഭീകരവാദമോ അല്ല. അഴിമതികളിലൂടെ ഓരോ പൌരനും അവകാശപ്പെട്ട സമ്പത്താണ് ഭരണകര്‍ത്താക്കള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിസമ്പത്തുകളെ കൊള്ളയടിക്കുന്നതിനെതിരെ ഇസ്ലാമിക പ്രസ്ഥാനം ചെറുത്തുനില്‍ക്കും.
കേരളത്തില്‍ അരിക്കുവേണ്ടി ചെലവഴിക്കുന്നതിന്റെ നാലിരട്ടിയാണ് സര്‍ക്കാര്‍ മദ്യത്തിനുവേണ്ടി ചെലവഴിക്കുന്നത് ^അദ്ദേഹം പറഞ്ഞു.ആദിവാസികളും ദലിതുകളും വേട്ടയാടപ്പെടുന്നു. വിദ്യാഭ്യാസരംഗത്ത് മൂല്യം അപ്രത്യക്ഷമാവുന്നു. ടാറ്റയടക്കമുള്ള കുത്തകകള്‍ ഭൂമി കൈയടക്കിവെക്കുകയാണ്. ദലിതരുടെയും ആദിവാസികളുടെയുമടക്കം കൂട്ടായ്മയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി നേടിയ ഒമ്പതു സീറ്റുകള്‍ ഭാവി പരിവര്‍ത്തനത്തിന്റെ അസ്തിവാരമാണെന്നും അദ്ദേഹം പറഞ്ഞു.
കലവറയില്ലാത്ത സമര്‍പ്പണമാണ് ഇസ്ലാമിന്റെ അന്തഃസത്തയെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരം പാളയം പള്ളി ഇമാം ജമാല്‍ മങ്കട പറഞ്ഞു. അബ്ദുസലാം മൌലവി ഖിറാഅത്ത് നടത്തി. ടി.പി. ശമീം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ബി.പി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.

MALARVADY_KANNUR
മലര്‍വാടി ബാലസംഘം
ജില്ലാതല വിജ്ഞാനോത്സവം
ജില്ലാതല വിജ്ഞാനോത്സവം
മലര്‍വാടി ബാലസംഘം ജില്ലാതല വിജ്ഞാനോത്സവം തലശേãരി സര്‍ഗ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വിവിധ സബ്ജില്ലകളിലെ വിജയികളായ 55 കുട്ടികള്‍ പങ്കെടുത്തു.
മത്സരത്തില്‍ യു.പി വിഭാഗത്തില്‍ പുതുശേãരി യു.പി സ്കൂളിലെ മുന്‍ഫിഖ് ഫാസില്‍ ഒന്നാം സ്ഥാനം നേടി. കടവത്തൂര്‍ വെസ്റ്റ് യു.പി സ്കൂളിലെ ഫായിസ് ഇഹ്സാന്‍ രണ്ടാം സ്ഥാനവും ചെങ്ങളായി യു.പി സ്കൂളിലെ അഞ്ജിത രാജീവന്‍ മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ ഉളിയില്‍ സെന്‍ട്രല്‍ യു.പി സ്കൂളിലെ കീര്‍ത്തന ഒന്നാം സ്ഥാനവും പൊന്ന്യം സെന്‍ട്രല്‍ എല്‍.പി സ്കൂളിലെ സ്നിഗ്ധ രണ്ടാം സ്ഥാനവും നെടുങ്ങോം എച്ച്.എസ്.എസിലെ വൈഷണവ് മൂന്നാം സ്ഥാനവും നേടി.
ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. അബ്ദുന്നാസര്‍ സ്വാഗതം പറഞ്ഞു. റംഷീദ് വിജയികള്‍ക്ക് സമ്മാനം നല്‍കി. കളത്തില്‍ ബഷീര്‍ സംസാരിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഹിഷാം മാസ്റ്റര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

COURTESY: Madhyamam/06-02-2011
Sunday, February 6, 2011
SIO_KANNUR
ഈജിപ്തിലെയും ടുണീഷ്യയിലെയും ജനകീയ വിപ്ലവത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ടൌണില്‍ നടത്തിയ പ്രകടനം.
ഐക്യദാര്‍ഢ്യ പ്രകടനം
കണ്ണൂര്‍: ഈജിപ്തിലെയും ടുണീഷ്യയിലെയും ജനകീയ വിപ്ലവത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ടൌണില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ. മഅ്റൂഫ്, റാഷിദ് തലശേãരി, യൂനുസ് സലീം, ഷംസീര്‍ ഇബ്രാഹിം, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
05-02-2011
Saturday, February 5, 2011
QURA'N DISCOURSE
ഖുര്‍ആന്‍ പ്രഭാഷണം നാളെ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച (06-02-2011) വൈകീട്ട് ഏഴിന് 'ഖുര്‍ആനിന്റെ സൌന്ദര്യശാസ്ത്രം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കൌസര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടിയില്‍ യുവകവി കെ.ടി. സൂപ്പിയാണ് പ്രഭാഷകന്‍.
SOLIDARITY CHAKKARAKAL_EGYPT
ഈജിപ്ത്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളില് ഏകാധിപത്യ പ്രവണതക്കെതിരെ പോരാട്ടം നടത്തുന്ന ജനകീയ പോരാളികള്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് കാഞ്ഞിരോട് ഏരിയ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ചക്കരക്കല്ലില് ഐക്യദാര്ഢ്യ പ്രകടനം നടത്തി.
ഏരിയ പ്രസിഡന്റ് കെ.കെ. ഫൈസല്, സി.ടി. ശഫീഖ്, സി.ടി. അഷ്കര്, കെ.കെ. ഫിറോസ്, മുനീര് അഞ്ചരക്കണ്ടി, ടി.പി. ത്വാഹിര് തുടങ്ങിയവര് നേതൃത്വം നല്കി.
ANTI-LIQUOR_CHAKKARAKAL
![]() |
മദ്യനിരോധന സമിതി ചക്കരക്കല്ല് യൂനിറ്റിന്റെ ആഭിമുഖ്യത്തില് ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില് നടത്തി ധര്ണയില് ടി.പി.ആര്. നാഥ് സംസാരിക്കുന്നു. |
മദ്യനിരോധന സമിതി ധര്‍ണ നടത്തി
ചക്കരക്കല്ല്: മദ്യനിരോധന ജനാധികാര 232ാം വകുപ്പ് പുനഃസ്ഥാപിക്കുക, മദ്യനിര്മാര്ജനത്തിന്പഞ്ചായത്ത് ഭരണകൂടം മുന്കൈയെടുക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് മദ്യനിരോധന സമിതി ചക്കരക്കല്ല്യൂനിറ്റിന്റെ ആഭിമുഖ്യത്തില് ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില് ധര്‍ണ നടത്തി. പ്രഫ. എ. മുഹമ്മദ്ഉദ്ഘാടനം ചെയ്തു. ടി.പി.ആര്. നാഥ്, ജനതാദള് നേതാവ് കെ.വി. കോരന്, കെ. അബ്ദുല്ല (ജമാഅത്തെഇസ്ലാമി), എം.ജി. രാമകൃഷ്ണന്, കാര്ത്യായനി ടീച്ചര്, കെ.പി. മുത്തലിബ്, എ. രഘു എന്നിവര് സംസാരിച്ചു. ടി. ചന്ദ്രന്, സി.സി. മാമുഹാജി, അബ്ദുല്ഖാദര് ചാല, കെ. അഷ്റഫ്, സഫീര് കലാം, നര്ജിസ് മുഹമ്മദ്എന്നിവര് നേതൃത്വം നല്കി.
03-02-11
Friday, February 4, 2011
Thursday, February 3, 2011
KUNHALIKUTTY
മത സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-ജമാഅത്തെ ഇസ്ലാമി
ചേമഞ്ചേരി: കേരളീയ സമൂഹത്തില്‍ മുസ്ലിം ലീഗ് ഇസ്ലാമിനെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്, ലീഗിന്റെ ചിറകിലൊളിച്ച മത സംഘടനകള്‍ വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു. പറമ്പത്ത് ആര്‍.എ.കെ.എം യു.പി സ്കൂളില്‍ ജമാഅത്തെ ഇസ്ലാമി അത്തോളി, കക്കോടി, ചേളന്നൂര്‍ ഏരിയകളുടെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ഉണ്ടായിരിക്കെ മുസ്ലിംകള്‍ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടതില്ലെന്നാണ് ലീഗും മത സംഘടനകളും പറഞ്ഞു കൊണ്ടിരുന്നത്.ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകളെ പരാജയപ്പെടുത്താന്‍ ലീഗിനെ അന്ധമായി പിന്തുണച്ച സംഘടനകള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കണം. മുസ്ലിം ലീഗ് നടത്തുന്ന ഇത്തരം പ്രതിനിധാനങ്ങള്‍ പൊതു സമൂഹത്തില്‍ മുസ്ലിംകള്‍ അവഹേളിക്കപ്പെടാനേ ഉപകരിക്കൂ എന്നും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന മുസ്ലിം നാടുകളിലെ ഏകാധിപതികള്‍ ശക്തമായ എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുന്നു. തുനീഷ്യയില്‍ ജനാധിപത്യ സമരം വിജയത്തിലേക്ക് നീങ്ങുന്നു. ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്റെ കസേരക്ക് ഇളക്കം തട്ടിക്കൊണ്ടിരിക്കുന്നു. യമനിലും സിറിയയിലും ഇതാവര്‍ത്തിക്കുന്നു. മുസ്ലിം ലോകത്തിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി അത്തോളി ഏരിയ ഓര്‍ഗനൈസര്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.എന്‍. സുലൈഖ ടീച്ചര്‍, മേഖലാ പ്രസിഡന്റ് പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.എം. അബ്ദുല്ലക്കുട്ടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി, അബ്ബാസ് പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.
Wednesday, February 2, 2011
KUNHALIKUTTY
ഇനി നമുക്ക് കോട്ടക്കലില്‍ കാണാം
സി. ദാവൂദ്
സി. ദാവൂദ്
ഇസ്ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഇതിഹാസതുല്യം തിളങ്ങുന്ന നാമമാണ് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. ഒരു രാത്രിയില്‍ പ്രവിശ്യാ ഗവര്‍ണറുമായുള്ള ചര്‍ച്ചക്കിടെ അദ്ദേഹം, മുമ്പിലുണ്ടായിരുന്ന വിളക്കണച്ച് മറ്റൊന്ന് കത്തിക്കുന്നു. കാരണമന്വേഷിച്ച ഗവര്‍ണറോട് അദ്ദേഹം പറഞ്ഞു: 'ഇതുവരെ നാം പൊതുകാര്യങ്ങളായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ നമ്മുടെ സംസാരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു. അങ്ങനെവരുമ്പോള്‍ പൊതുഖജനാവിലെ വിളക്ക് അതിന് ഉപയോഗിക്കുന്നത് ശരിയല്ലല്ലോ'. പൊതുപ്രവര്‍ത്തകന്‍ ദീക്ഷിക്കേണ്ട ധാര്‍മികനിലവാരത്തിന്റെ ഈ തിളങ്ങുന്ന മാതൃക നമ്മുടെ കാലത്ത് രാഷ്ട്രീയനേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വങ്കത്തം തന്നെയാണ്. എന്നാലും ഇത്തരം കണിശതകള്‍ പാലിച്ച രാഷ്ട്രീയനേതാക്കളും നമുക്കിടയില്‍ ധാരാളമുണ്ടായിരുന്നു. അത്തരം ആളുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം മിന്നിയെത്തുന്ന പേരുകളിലൊന്നാണ് മുസ്ലിം ലീഗ് നായകനായിരുന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റേത്. വിഭക്ത ഇന്ത്യയില്‍ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍, വിഭജനത്തെത്തുടര്‍ന്ന് അനാഥരായിപ്പോയ ഇന്ത്യന്‍ മുസല്‍മാന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അദ്ദേഹം നടത്തിയ പെടാപ്പാടുകളുടെ പേരായിരുന്നു ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എന്നത്. അസാമാന്യ വ്യക്തിത്വവും ധീരമായ നിലപാടും സ്ഫടികതുല്യമായ ധാര്‍മികത്തെളിച്ചവും ജ്വലിക്കുന്ന സ്വപ്നങ്ങളുമായി അദ്ദേഹം ആ പ്രസ്ഥാനത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്താന്‍ വിയര്‍ത്തു പണിയെടുത്തു. ജീവിതം മുഴുക്കെ അതിനുവേണ്ടി സമര്‍പ്പിച്ചു. ആ സമര്‍പ്പണത്തിന്റെ ഫലമായാണ് ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിയമസഭാപ്രാതിനിധ്യമുള്ള പ്രസ്ഥാനമായി മുസ്ലിംലീഗ് മാറിയത്. നടുക്കടലില്‍പെട്ട കൊതുമ്പുവള്ളത്തിലെ യാത്രക്കാരനെപ്പോലെ, ദിശയറിയാതെ സ്തംഭിച്ചു പോയ ഒരു സമുദായത്തിന് അദ്ദേഹം പ്രതീക്ഷകളുടെ സപ്തസമുദ്രങ്ങള്‍ താണ്ടാനുള്ള ഇച്ഛാശക്തി നല്‍കി. നമ്മുടെ ദൌര്‍ഭാഗ്യത്തിന് അദ്ദേഹത്തെപ്പോലുള്ളവരുടെ ശക്തമായ പിന്തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ആ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല.
QUIZ COMPETITION
'ഞാന്‍ അറിഞ്ഞ പ്രവാചകന്‍'
ക്വിസ് മത്സരം
ക്വിസ് മത്സരം
കണ്ണൂര്‍: 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' എന്ന തലക്കെട്ടില്‍ ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ഫെബ്രുവരി 15ന് നടത്തുന്ന ക്വിസ് മത്സരത്തിന്റെ ഭാഗമായി കണ്ണൂരില്‍ ഒമ്പത് സ്ഥലങ്ങളില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കിയാണ് മത്സരം. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കും.
മുഴത്തടം യു.പി സ്കൂള്‍ കണ്ണൂര്‍, സര്‍ഗം ഓഡിറ്റോറിയം തലശേãരി, മലബാര്‍ അക്കാദമി പഴയങ്ങാടി, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പുതിയതെരു, ഐഡിയല്‍ ലൈബ്രറി കടവത്തൂര്‍, ചൊക്ലി യു.പി സ്കൂള്‍, സഫാ സെന്റര്‍ ചക്കരക്കല്ല്, ഹിറാ സെന്റര്‍ മട്ടന്നൂര്‍, കാരുണ്യ നികേതന്‍ സ്കൂള്‍ വിളയാങ്കോട് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.
ഡയലോഗ് സെന്റര്‍ ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ യു.പി .സിദ്ദീഖ്, സെക്രട്ടറി മുഹമ്മദ് ഹനീഫ്, ജമാല്‍ കടന്നപ്പള്ളി, പ്രഫ. ഉസ്മാന്‍ തറുവായി, മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫോണ്‍: 9496197140.
ഇ.മെയില്‍: dailoguequiz2011@gmail.com
SOLIDARITY PAYYANNUR ANTI-TERROR DAY
സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭീകരവിരുദ്ധ കൂട്ടായ്മയില്‍ സംസ്ഥാന കമ്മിറ്റിയംഗം ഖാലിദ് മൂസ മുഖ്യപ്രഭാഷണം നടത്തുന്നു.
ഭീകരവിരുദ്ധ കൂട്ടായ്മ
പയ്യന്നൂര്‍: ഗാന്ധിഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഖാലിദ് മൂസ മുഖ്യപ്രഭാഷണം നടത്തി. അപ്പുക്കുട്ടപ്പൊതുവാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുനില്‍കുമാര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, എന്‍.എം. ഷഫീഖ്്, വി.എന്‍. ഹാരിസ്, ടി.കെ. മുഹമ്മദ് റിയാസ്, സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു.
Monday, January 31, 2011
SOLIDARITY-MATTANNUR_ ANTI-TERROR DAY
സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ കൂട്ടായ്മയില്‍ ഗംഗാധരന്‍ സംസാരിക്കുന്നു.
ഭീകരവിരുദ്ധ കൂട്ടായ്മ നടത്തി
മട്ടന്നൂര്‍: ഗാന്ധിഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഭീകരവിരുദ്ധ ദിനത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ ഭീകര വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യത്ത് അടുത്ത കാലത്തായി നടന്ന മാലേഗാവ്, അജ്മീര്‍, മക്കാമസ്ജിദ്, സംഝോത എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളില്‍ പിടിക്കപ്പെട്ട സംഘ്പരിവാര്‍ ഭീകരവാദികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ജനാധിപത്യ കക്ഷികള്‍ ഒരുമിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ടി.കെ. വിജയന്‍, കെ.പി. ഗംഗാധരന്‍, കെ.പി. റസാഖ്, കെ.വി. ജയചന്ദ്രന്‍, പി.സി. മുനീര്‍ മാസ്റ്റര്‍, ടി.കെ. അസ്ലം, പി.സി. മൂസ എന്നിവര്‍ സംസാരിച്ചു. നൌഷാദ് മേത്തര്‍ സ്വാഗതവും ഷാനിഫ് നന്ദിയും പറഞ്ഞു.
FACING EXAM
ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന 'ഫെയ്സിങ് എക്സാം'സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.
ഫെയ്സിങ് എക്സാം
കണ്ണൂര്‍: എസ്.ഐ.ഒ, ജി.ഐ.ഒ കണ്ണൂര്‍ ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 'ഫെയ്സിങ് എക്സാം' നടത്തി. കണ്ണൂര്‍ ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, കൌണ്‍സലിങ് രംഗത്തെ പ്രഗല്ഭരായ ജെ.സി.ഐ ട്രെയിനര്‍ എ. നാസര്‍, മഞ്ചേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. അനീസ് റഹ്മാന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹ്സിന്‍ താണ നന്ദി പറഞ്ഞു.
Sunday, January 30, 2011
SOLIDARITY KANNUR-FARMING
സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടിയില്‍ ഭാസ്കരന്‍ വെള്ളൂര്‍ നിര്‍വഹിക്കുന്നു.
വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍
ജനകീയ കൃഷിക്കളം
പഴയങ്ങാടി: ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടി വാദിഹുദയില്‍ നടന്നു. പരിസ്ഥിതി സമിതി ജില്ലാ സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പച്ചക്കറി വിത്തുനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു.
ഔഷധമൂല്യമുള്ളതും കീടനാശിനികളുടെ ശല്യത്തില്‍നിന്ന് തീര്‍ത്തും സുരക്ഷിതവുമായ നെല്‍വിത്തുകളും ധാന്യങ്ങളും ഇന്ത്യയില്‍നിന്ന് കടല്‍ കടന്നതായി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. രാസവളങ്ങളുടെയും എന്‍ഡോസള്‍ഫാന്റെയും സാന്നിധ്യംകൊണ്ടുമാത്രം ഉല്‍പാദനം വര്‍ധിപ്പിക്കാനുതകുന്നവ മാത്രം നമ്മുടെ നാട്ടില്‍ അവശേഷിപ്പിച്ചതാണ് ആഗോളവത്കരണത്തിന്റെ അനന്തരഫലം. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ സമൂഹത്തിന്റെ ആരോഗ്യത്തിന്റെ ലക്ഷണമല്ല, മറിച്ച് അനാരോഗ്യത്തിന്റെ പ്രതീകമാണെന്ന് തിരിച്ചറിയാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്‍ സി.പി. ഹസനെ ചടങ്ങില്‍ ആദരിച്ചു. മുസ്തഫ ഇബ്രാഹിം, പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ്, എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും സി. അബ്ദുല്‍ഗനി നന്ദിയും പറഞ്ഞു.
Courtesy: madhyamam/30-01-2011
Kodagu Conference
ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ് ഉദ്ഘാടനം ചെയ്യുന്നു.
ജമാഅത്തെ ഇസ്ലാമി
കുടക് ജില്ലാ വനിതാ സമ്മേളനം
വീരാജ്പേട്ട: ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിലെ ഓരോ വനിതക്കും ഉത്തരവാദിത്തപരമായ പങ്കുവഹിക്കാനുണ്ടെന്നും ആ പങ്ക് നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ കുടുംബം, സമൂഹം, രാഷ്ട്രം ഒന്നടങ്കം വഴിതെറ്റുമെന്നും ജമാഅത്തെ ഇസ്ലാമി കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വനിതാ വിഭാഗം കേരള സംസ്ഥാന സമിതിയംഗം ഇ.സി. ആയിഷ, ജമാഅത്തെ ഇസ്ലാമി മംഗലാപുരം യൂനിറ്റ് പ്രസിഡന്റ് സാജിദ മുഅ്മിന്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന സിമ്പോസിയത്തില്‍ പ്രമുഖ കുടക് സാഹിത്യകാരി രാണു അപ്പണ്ണ, സര്‍വോദയ ടീച്ചേഴ്സ് ട്രെയ്നിങ് കോളജിലെ വാണി പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ശംശീറ ഖിറാഅത്ത് നടത്തി. സമീന വിഷയമവതരിപ്പിച്ചു. സൈനബ റഹ്മാന്‍ സ്വാഗതവും സമീറ റാസിഖ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.

Courtesy:Madhyamam
Saturday, January 29, 2011
SOLIDARITY KANNUR ANTI-TERROR DAY
സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധ കൂട്ടായ്മയില്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
'സ്ഫോടനങ്ങളെപ്പറ്റി
നിഷ്പക്ഷാന്വേഷണം വേണം'
നിഷ്പക്ഷാന്വേഷണം വേണം'
കണ്ണൂര്‍: രാജ്യത്ത് നടന്ന സ്ഫോടനങ്ങളെപ്പറ്റി നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.പി. മുഹമ്മദ് ശമീം ആവശ്യപ്പെട്ടു. സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഗാന്ധി ഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക' ഭീകര വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് വര്‍ഗീയവാദികള്‍. ഏറെകാലമായി രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമായിരിക്കയാണ്. ഇത്തരം വര്‍ഗീയ ഭീകരതയെ ഒറ്റപ്പെടുത്താന്‍ ജനം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് കെ.എന്‍. ജുറൈജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സമിതിയംഗം കെ.കെ. മുഹമ്മദ് ശുഹൈബ് സ്വാഗതം പറഞ്ഞു.

Friday, January 28, 2011
SHORT STORY_S.M.S._NAJEEB KM
എസ്.എം.എസ്
ഒറ്റ മകളെ ഉണ്ടായിരുന്നുള്ളൂ ആ ദമ്പതികള്‍ക്ക്. പ്ലസ്റ്റുവിന് പഠിക്കുന്ന അവളായിരുന്നു അവര്‍ക്ക് എല്ലാം,
അവള്‍ എന്താവശ്യപെട്ടാലും അവര്‍ അത് വാങ്ങിച്ചുകൊടുക്കും.
ആ മാതാപിതാക്കള്‍ അവളെ ഒരിക്കലും ശാസിച്ചിരുന്നില്ല.
ഒരു ദിവസം മകള്‍ ഒരു മൊബൈല്‍ വേണമെന്ന് പറഞ്ഞപ്പോള്‍
അച്ഛന്‍ അതും വങ്ങിച്ചുകൊടുത്തു. അഭിമാനമായിരുന്നു അയാള്‍ക്ക് മകളെപറ്റി പറയാന്‍.
അയാള്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു.
എന്റെ മകള്‍ക്ക് മൊബൈലില്‍ ബ്ലൂടൂത്ത് കളിക്കാനറിയാം,
എസ്.എം.എസ് അയക്കാനറിയാം, ഇന്റര്‍നെറ്റ് അറിയാം അയാള്‍ പറഞ്ഞുനടന്നു.
ഒരു ദിവസം ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ല.
പകരം അമ്മയുടെ മൊബൈലില്‍ ഒരു എസ്.എം.എസ്,
അയാളുടെ മൊബൈലിലും വന്നിരുന്നു അതേ എസ്.എം.എസ്.
കാരണം അവള്‍ക്ക് 5000 sms ഫ്രീ ആയിരുന്നു.
നജീബ് കാഞ്ഞിരോട്.
SHORT STORY_TERRORIST_NAJEEB KM
തീവ്രവാദി
രാവിലെ കോളേജിലേക്ക് പോവുമ്പോഴാണ് ആ ചെറുപ്പക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. തീവ്രവാദമായിരുന്നു കേസ്. തീവ്രവാദ ബന്ധമുള്ള ആരുടെയോ മൊലിൈല്‍ നിന്ന് അയാള്‍ക്ക് ഒരു മിസ്ഡ്കോള്‍ വന്നതാണ് പ്രശ്നമായത്. താന്‍ നിരപരാധിയാണെന്ന് ആ യുവാവ് കരഞ്ഞു പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല. എന്തായാലും സംഭവം വിവാദമായി. പത്രങ്ങള്‍ക്കും ചാനലകള്‍ക്കും ചാകരയായി. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് വന്ന് തുടങ്ങി. യുവാവ് ജനിച്ചപ്പോള്‍ തന്നെ തീവ്രവാദിയായിരുന്നു എന്നായിരുന്നു ഒരു ചാനലിന്റെ കണ്ടുപിടുത്തം. മുത്തശãിപത്രങ്ങള്‍ യുവാവിനെപറ്റി നിറം പിടിച്ച കഥകളെഴുതിത്തുടങ്ങി. പത്രറിപ്പോട്ടര്‍മാര്‍ നാട്ടില്‍ തീവ്രവാദികളെ അന്വേഷിച്ചു പരക്കം പാഞ്ഞുതുടങ്ങി. പിടിക്കപ്പെട്ട ചെറുപ്പക്കാരന്‍ മുടിവെട്ടിയ ബാര്‍ബര്‍ഷോപ്പിലെ ബാര്‍ബറുടെ അമ്മാവന്റെ വെള്ളമടിയും, യുവാവ് യാത്ര ചെയ്ത ബസിലെ കണ്ടക്ടറുടെ വീട്ടിലെ ബാത്ത്റൂമിന്റെ ശോചനീയാവസ്ഥ വരെ പത്രങ്ങള്‍ക്കു വിഷയമായി. പണി യില്ലാതെ വീട്ടില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്ന ബുദ്ധിജീവികള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ചതുടങ്ങി. രാഷ്ട്രീയ നേതാക്കന്‍മാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങി. ആകെ ബഹളമയം. അവസാനം കേസ് കോടതിലെത്തി. പിന്നെ വിചാരണ. മാസങ്ങള്‍, വര്‍ഷങ്ങള്‍, അവസാനം വിധി വന്നു. യുവാവ് നിരപരാധിയാണ്. പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആ പാപം ചെറുപ്പക്കാരന്‍ നാട്ടിലും വീട്ടിലുമൊക്കെ തീവ്രവാദിയായിക്കഴിഞ്ഞിരുന്നു. അവന്റെ പഠനം പാതിവഴിയിലായി. അടുത്ത കൂട്ടുകാരുടെ ഇടയില്‍ പോലും അവന്‍ ഇന്ന് തീവ്രവാദിയാണ്. അവസാനം അപമാനം സഹിക്കാന്‍ കഴിയാതെ മനോരോഗിയായി. ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ അവസ്ഥ കാണാന്‍ പണ്ട് നിറം പിടിപ്പിച്ച കഥകളെഴുതിയ പത്രുത്തശãിമാരും ചാനലുകാരും ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല.
NAJEEB KANHIRODE
SNEHA MAHAL
PH:00971559209097
najeebahd@gmail.com
Eachur Violence
ഏച്ചൂരില്‍ വ്യാപക അക്രമം
ഏച്ചൂര്‍ അങ്ങാടിയില്‍ വ്യാപക അക്രമം. ടൌണിലെ ജനത ബേക്കറിയുടെ ബോര്‍ഡ് നശിപ്പിച്ച് ഷട്ടറിലും വരാന്തയിലും കരിഓയില്‍ ഒഴിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം അരങ്ങേറിയത്. ടൌണില്‍ ഡി.വൈ.എഫ്.ഐ പ്രചാരണബോര്‍ഡും സി.ഐ.ടി.യു, എസ്.എഫ്.ഐ എന്നീ സംഘടനകള്‍ സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചു.
ഏച്ചൂര്‍ നളന്ദ കോളജിനു സമീപം സ്ഥാപിച്ച എസ്.എഫ്.ഐ കൊടിമരം തകര്‍ക്കുകയും കോളജിന്റെ മതിലില്‍ 'ഇവിടെ ചോരപ്പുഴയൊഴുകും' എന്നെഴുതി വെച്ചിട്ടുമുണ്ട്. കെ.എസ്.ഇ.ബി ഓഫിസിനു സമീപം സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും തകര്‍ത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ഏച്ചൂര്‍ ടൌണില്‍ വ്യാഴാഴ്ച ഹര്‍ത്താലാചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സെക്രട്ടറി പി. മുകുന്ദന്‍ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.

Courtesy:Madhyamam/28-01-11
Subscribe to:
Posts (Atom)