ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 22, 2011

മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധം

മാധ്യമ  പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍   പ്രതിഷേധം
കണ്ണൂര്‍:  മട്ടന്നൂര്‍ രാജീവ് മെമ്മോറിയല്‍ ബി.എഡ് കോളജിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ മട്ടന്നൂരിനെ  മര്‍ദിച്ചതില്‍  പ്രതിഷേധം. അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ്  ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിയാസ് മട്ടന്നൂര്‍, താജുദ്ദീന്‍, നൌഷാദ് മേത്തര്‍ എന്നിവര്‍ സംസാരിച്ചു.

ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരലുമായി' മലര്‍വാടി ബാലസംഘം

ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരലുമായി'
മലര്‍വാടി ബാലസംഘം
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മലര്‍വാടി ബാലസംഘം തലശേãരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ സമരപ്പന്തലിലെത്തി 'ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരല്‍' പരിപാടി നടത്തി.
ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത് നേതൃത്വം നല്‍കി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ചക്കരക്കല്ല് ഉദ്ഘാടനം ചെയ്തു. ഫാത്തിമ സക്കരിയ, സി.കെ. ഷഹ്സാന, ദാന അബ്ദുറാസിഖ്, നവാല ബിന്‍ത് മുസമ്മില്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
വിദ്യാര്‍ഥികള്‍ പ്രത്യേകം തയാറാക്കിയ ബോര്‍ഡില്‍ തങ്ങളുടെ പെരുവിരല്‍ അടയാളം ചാര്‍ത്തി സമരവിജയത്തിന് പുന്നോലിലെ കുട്ടികളോടൊപ്പം വിജയം വരെ അണിനിരക്കുമെന്ന് പ്രതിജ്ഞയെടുത്തു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
കല്ലേന്‍ പൊക്കുടന്‍ ഇന്ന് സമരപ്പന്തലില്‍
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ സംസാരിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൌഷാദ് ഉദ്ഘാടനം ചെയ്യും.
വനിതാവേദി രൂപവത്കരിച്ചു
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യവിരുദ്ധ ഉപരോധസമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് 'മദേര്‍സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ്' എന്ന പേരില്‍ വനിതാ വേദിക്ക് രൂപംനല്‍കി. മാലിന്യനിക്ഷേപം മൂലം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നവര്‍ അമ്മമാരാണെന്ന തിരിച്ചറിവില്‍നിന്നാണ് വേദി രൂപംകൊണ്ടത്.
ഭാരവാഹികളായി ജബീന ഇര്‍ഷാദ് (കണ്‍.), സാലിഹ മുസമ്മില്‍ (അസി. കണ്‍.), റുബീന അനസ് (സെക്ര.), കെ.എം. വസന്ത, കെ.എം. ആയിഷ, എന്‍. ഉമ്മുല്ല (അസി. സെക്ര.), ഹാജറ ഫുആദ് (ട്രഷ.).
ഭരണാധികാരികള്‍ മനുഷ്യരെ സ്നേഹിക്കാന്‍
പഠിക്കണം -പൊയ്ത്തുംകടവ്
തലശേãരി: ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ മനുഷ്യരെ സ്നേഹിക്കാന്‍ പഠിക്കണമെന്ന് സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ദ്രതയുള്ള ഹൃദയമുണ്ടാവുക എന്നതാണ് മറ്റെന്തിനേക്കാളും പ്രധാനം. എന്നാല്‍, സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചവര്‍ പോലും അധികാരത്തിലെത്തുമ്പോള്‍ ജനവിരുദ്ധരായി മാറുന്ന കാഴ്ച ഖേദകരമാണ്.  21 ദിവസമായി സ്ത്രീകള്‍ ഉള്‍പ്പെടെ വീടുവിട്ടിറങ്ങി നടത്തുന്ന ഈസമരം വിജയിക്കാനുള്ളതാണെന്നും ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുംവരെ സമരപാതയില്‍ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ജമാല്‍ സംസാരിച്ചു.
പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലില്‍ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു

Sunday, November 20, 2011

മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു


മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു
തിരുവനന്തപുരം: മലബാര്‍ മേഖലയോടുള്ള വികസന വിവേചനത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം പ്രതിഷേത്തിന്റെ കൊടുങ്കാറ്റായി. നാല് കവാടങ്ങളും സെക്രട്ടേറിയറ്റ് അനക്സും ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് വളയല്‍ ഭരണകൂട വിവേചനത്തിന് കനത്ത താക്കീതായി. ഏഴ് മണിക്കൂറോളം നീണ്ട ഉപരോധം സമാധാനപരമായിരുന്നു.
പുലര്‍ച്ചെ ആറിന് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയല്‍ ഉച്ചക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. അര്‍ധരാത്രി മുതല്‍ എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളും അനക്സും ഉപരോധിച്ചാണ് സമരത്തിന് തുടക്കമിട്ടത്. പിന്നീട് കന്റോണ്‍മെന്റ് ഗേറ്റിലെ ഉപരോധക്കാരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. അതിനുശേഷമാണ് ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാനായത്. അനക്സും മറ്റ് മൂന്ന് ഗേറ്റുകളും ഉപരോധം അവസാനിക്കുംവരെ അടഞ്ഞുകിടന്നു. പാലക്കാട് മുതല്‍ കാസര്‍കോടുവരെ ആറ് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയോട് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കടുത്ത അവഗണനയാണ് കാട്ടിയതെന്ന് സമരക്കാര്‍ വിളിച്ചുപറഞ്ഞു. മലബാറിനോടുള്ള വിവേചനങ്ങള്‍ അക്കമിട്ട് നിരത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഓട്ടന്തുള്ളല്‍, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളും ശ്രദ്ധ പിടിച്ചുപറ്റി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയോട് മുന്നണികള്‍കാട്ടുന്ന പൊറുക്കാനാവാത്ത വിവേചനത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭം വിപ്ലവ കൊടുങ്കാറ്റാകുമെന്നും അത് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
വിദ്യാഭ്യാസവകുപ്പ് കൂടുതല്‍ തവണ കൈകാര്യംചെയ്തത് മലബാര്‍ മേഖലയില്‍നിന്ന് വിജയിച്ച മുസ്ലിംലീഗ് മന്ത്രിമാരാണ്. എന്നാല്‍ വിദ്യാഭ്യാസകാര്യത്തില്‍ മലബാര്‍ ഇപ്പോഴും വട്ടപ്പൂജ്യമാണ്^മുജീബ്റഹ്മാന്‍ ചൂണ്ടിക്കാട്ടി. വികസനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി തെലുങ്കാനയിലും ഝാര്‍ഖണ്ഡിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ പാഠമാണ്. മലബാര്‍ വികസന വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമീഷനെ പ്രഖ്യാപിക്കണമെന്നും കോഴിക്കോട് ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ  അനക്സ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. മലബാറുകാര്‍ക്ക് കിട്ടേണ്ടത് നിഷേധിക്കുന്നത് ജനാധിപത്യസംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് നേരെ തെരഞ്ഞെടുക്കപ്പെട്ടവരാരും ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ ജനങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന രീതി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ആവശ്യപ്പെട്ടു. കുറ്റകരമായ അനീതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഭരണനേതൃത്വങ്ങളെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഐക്യകേരളം രൂപപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്തുലിത വികസനം ഉണ്ടായിട്ടില്ലെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാനപ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, കെ. സജീദ്, ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

'ടാലന്റീന്‍^2011' രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നു

'ടാലന്റീന്‍-2011'
രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നു
കണ്ണൂര്‍: എസ്.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍^2011 ഇന്റര്‍നാഷനല്‍ ടാലന്റ് സേര്‍ച്ച് എക്സാമിനേഷന്റെ രജിസ്ട്രേഷന്‍ കൌണ്ടര്‍ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സിലെ എസ്.ഐ.ഒ ഓഫിസില്‍ ആരംഭിച്ചു. നവംബര്‍ 27ന് നടക്കുന്ന പരീക്ഷയുടെ രജിസ്ട്രേഷന്‍ കൌണ്ടര്‍ ദിവസവും വൈകീട്ട് നാലു മുതല്‍ ആറുവരെ പ്രവര്‍ത്തിക്കും. രജിസ്ട്രേഷന്‍ അവസാന തീയതി നവംബര്‍ 23. 
ഫോണ്‍: 9895852023, 9946801110.

ജനകീയ പോരാട്ടങ്ങളെ അവഗണിക്കാനാവില്ല -ശൈഖ് മുഹമ്മദ് കാരകുന്ന്

ജനകീയ പോരാട്ടങ്ങളെ അവഗണിക്കാനാവില്ല
-ശൈഖ് മുഹമ്മദ് കാരകുന്ന്
തലശേãരി: ജനകീയ പോരാട്ടങ്ങളെ ഭരണാധികാരികള്‍ക്ക് അവഗണിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. പുന്നോല്‍ പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ  സംരക്ഷണ സമിതിയുടെ മാലിന്യ വിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എടുത്ത ആദ്യതീരുമാനങ്ങളെല്ലാം രാഷ്ട്രീയ പിന്‍ബലമില്ലാതെ വിജയംകണ്ട എന്‍ഡോസള്‍ഫാന്‍, ചെങ്ങറ തുടങ്ങിയ സമരങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അതിനാല്‍ ജീവിക്കാനുള്ള ന്യായമായ അവകാശങ്ങള്‍ക്കായി പെട്ടിപ്പാലത്ത് അമ്മമാര്‍ തുടങ്ങിയിരിക്കുന്ന പോരാട്ടം വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും സമ്പൂര്‍ണ പിന്തുണ സമരത്തിന് അദ്ദേഹം ഉറപ്പുനല്‍കി.  ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, വഖഫ് ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍, ജബീന ഇര്‍ഷാദ്, പി.എം. അബ്ദുന്നാസര്‍ എന്നിവര്‍ സംസാരിച്ചു.
പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുന്നു
ഇടത് നേതാക്കള്‍ക്ക് കോടതി
വിധിയെക്കുറിച്ച് അജ്ഞത -
പൊതുജനാരോഗ്യ സമിതി
തലശേãരി: കോടതി വിധിയെക്കുറിച്ച അജ്ഞത മൂലമാണ് മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് പെട്ടിപ്പാലത്തെ ഒഴിവാക്കാന്‍ പറ്റില്ലെന്ന് ഇടതുമുന്നണി നേതാക്കള്‍ പ്രസ്താവന നടത്തിയതെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി കുറ്റപ്പെടുത്തി. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് ഉടന്‍ നിര്‍ത്തുമെന്നും കണ്ടിക്കലില്‍ ആധുനിക പ്ലാന്റ് സ്ഥാപിക്കുമെന്നും 1999ല്‍ നഗരസഭ സത്യവാങ്മൂലം നല്‍കിയതാണ്. പൊതുജനങ്ങള്‍ക്ക് ദ്രോഹകരമാകുന്ന മാലിന്യംതള്ളല്‍ നിരോധിക്കണമെന്നാണ് കേസില്‍ സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് 2004ല്‍ നഗരസഭക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്ത കേസിലും നഗരസഭയുടെ വാദം തള്ളി മാലിന്യം തള്ളാന്‍ മറ്റ് സ്ഥലം കണ്ടെത്തണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൌണ്ടിന്റെ ഉടമസ്ഥാവകാശം ആര്‍ക്കായാലും മാലിന്യംതള്ളല്‍ നിയമവിരുദ്ധമാണ്.
പ്രശ്നം പരിഹരിക്കാനല്ല, ഭീമമായ ഫണ്ട് ഉറപ്പാക്കുന്നതിലാണ് നഗരസഭക്ക് താല്‍പര്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ഭൂമാഫിയയെന്ന് അധിക്ഷേപിക്കുന്നവര്‍ സ്വന്തം അണികളില്‍ നിന്നുതന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികള്‍ സമരസ്ഥലത്ത് ഉയര്‍ന്നത് ഇതിന് തെളിവാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ പറഞ്ഞു.

Friday, November 18, 2011

ഉപജില്ലാ കായിക മേള: അല്‍ഫലാഹ് ജേതാക്കള്‍

 ഉപജില്ലാ കായിക മേള: അല്‍ഫലാഹ് ജേതാക്കള്‍
തലശേãരി: തലശേãരിയില്‍ നടന്ന ചൊക്ലി ഉപജില്ലാ കായിക മേളയില്‍ പെരിങ്ങാടി അല്‍ഫലാഹ് സ്കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എല്‍.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും കിഡ്ഢീസ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും അല്‍ഫലാഹ് കരസ്ഥമാക്കി. മൂന്നാം തരത്തിലെ മുഹമ്മദ് അന്‍സാഫ് കിഡ്ഢീസ് വിഭാഗത്തിലെ ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.പി  മിനി ഗേള്‍സ് വിഭാഗത്തില്‍ 50 മീ. റേസില്‍ സമ്രാ മറിയം ഒന്നാംസ്ഥാനവും ബോയ്സില്‍ സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ സിനാന്‍ കാസിം മൂന്നാം സ്ഥാനവും നേടി. എല്‍.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ മുഹമ്മദ് അന്‍സാഫ് 50 മീ. റേസിലും ലോങ് ജമ്പിലും മുഹമ്മദ് ദിന്‍ഷാന്‍ 100 മീ റേസിലും ഒന്നാം സ്ഥാനം കരഗതമാക്കി. യു.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ 400 മീ. റിലേയില്‍ ഒന്നാം സ്ഥാനവും ഗേള്‍സില്‍ മൂന്നാം സ്ഥാനവും അല്‍ഫലാഹിന് ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എ.ഇ.ഒ വിതരണം ചെയ്തു

പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം 19ാം ദിവസത്തിലേക്ക്

 
 
 സോളിഡാരിറ്റി പെട്ടിപ്പാലം ഐക്യധര്‍ദ്യ സമര സമിതി യുടെ ജനകീയ ചെക്പോസ്റ്റ് ഗ്രോ വാസു ഉദ്ഘാടനം  ചെയ്യുന്നു
ഭരണാധികാരികള്‍ ചരിത്രത്തില്‍നിന്ന്
പാഠം ഉള്‍ക്കൊള്ളണം -ഗ്രോവാസു
തലശേãരി: ലോകചരിത്രത്തിലും വര്‍ത്തമാനത്തിലും ഭരണാധികാരികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന പാഠങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് താക്കീതാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ഗ്രോ വാസു അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് സ്ഥാപിച്ച ജനകീയ ചെക്പോസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പാലിറ്റി ഭരിക്കുന്നവര്‍ ജനങ്ങളോടൊപ്പംനിന്ന് തീരുമാനങ്ങളെടുക്കണമെന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു. രക്തമൊഴുക്കിയിട്ടായാലും പ്ലാന്റ് പെട്ടിപ്പാലത്തുതന്നെ സ്ഥാപിക്കുമെന്ന് പറയുന്നവര്‍ പണ്ട് ജനങ്ങള്‍ക്കുവേണ്ടി രക്തമൊഴുക്കിയവരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. നാഥ്, പള്ളിപ്രം പ്രസന്നന്‍, സി.കെ. മുനവ്വിര്‍, സി.ടി. ഫൈസല്‍, പി.എം. അബ്ദുന്നാസര്‍, ജബീന എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് നിയാസ് സ്വാഗതവും എ.പി. അജ്മല്‍ നന്ദിയും പറഞ്ഞു.
നഗരസഭ നടത്തുന്നത്
അവകാശലംഘനം -ജസ്റ്റീഷ്യ
 പുന്നോല്‍ പെട്ടിപ്പാലം സന്ദര്‍ശിച്ച ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. പുത്തലത്ത് അഹമ്മദ്കുട്ടി
സംസാരിക്കുന്നു.
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ തുടരുന്നതിലൂടെ തലശേãരി നഗരസഭ ചെയ്യുന്നത് പൌരാവകാശ ലംഘനവും നിയമവിരുദ്ധ പ്രവര്‍ത്തനവുമാണെന്ന് അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പുത്തലത്ത് അഹമ്മദ്കുട്ടി പറഞ്ഞു. മാലിന്യം തള്ളല്‍ നിര്‍ത്തണമെന്ന ഹൈകോടതി വിധി 12 വര്‍ഷങ്ങള്‍ക്കുശേഷവും പാലിക്കാത്ത നഗരസഭയുടെ നിലപാട് നീതിന്യായ വ്യവസ്ഥകളോട് അശേãഷം ആദരമില്ലെന്നാണ് വ്യക്തമാക്കുന്നത്.
പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരപ്പന്തലിലെത്തിയ ജസ്റ്റീഷ്യ അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റീഷ്യ സംഘത്തില്‍ അഡ്വ. കെ.എല്‍. അബ്ദുസലാം, അഡ്വ. പി. അനീഷ്, അഡ്വ. സലിം എന്നിവരും ഉണ്ടായിരുന്നു. യോഗത്തില്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുസലാം, നൌഷാദ് മാടോള്‍ എന്നിവരും സംസാരിച്ചു.
സമരഗാനമേള
തലശേãരി: പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരപ്പന്തലില്‍ സമരഗാനമേള സംഘടിപ്പിച്ചു. അലി പൈങ്ങോട്ടായി രചിച്ച സമരഗാനങ്ങള്‍ ഗായകന്‍ നവാസ് പാലേരി ആലപിച്ചു. ഗാനങ്ങള്‍ സമരപ്പന്തലിലെ സമരവളണ്ടിയര്‍മാര്‍ കോറസ്സായി ഏറ്റുപാടി.
പൊതുജനാരോഗ്യ സംരക്ഷണ സമിതി സംഘടിപ്പിച്ച സമരഗാനമേള എ.കെ.സുരേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഫിര്‍ദൌസ്, ടി.കെ. അലി, റാസിഖ് കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ശൈഖ് മുഹമ്മദ് കാരകുന്ന്  ഇന്ന് പെട്ടിപ്പാലത്ത്
തലശേãരി: ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് പെട്ടിപ്പാലത്തെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സമരപ്പന്തലില്‍ ഇന്ന് പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ സമിതി തീരുമാനിച്ചു.
വിദ്യാര്‍ഥികള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു
തലശേãരി: പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ആദം ചൊവ്വയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും കുട്ടികള്‍ സമരം സജീവമാക്കി.

 സമരപ്പന്തലിലെത്തിയ പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍

Thursday, November 17, 2011

സെക്രട്ടേറിയറ്റ് വളയല്

EID

കാഞ്ഞിരോട് ടൌണില്‍ ഇന്ന് ഹര്‍ത്താല്‍

 കാഞ്ഞിരോട് ടൌണില്‍
ഇന്ന് ഹര്‍ത്താല്‍
ആദ്യകാല വ്യാപാരിയായിരുന്ന കെ. കുഞ്ഞമ്മിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് രാവിലെ ആറു മുതല്‍ 11 മണി വരെ ടൌണില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

കുഞ്ഞമ്മി

 കുഞ്ഞമ്മി
കാഞ്ഞിരോട് മക്ക മസ്ജിദിന് സമീപം നബീസ മന്‍സിലില്‍  കേളോത്ത് കുഞ്ഞമ്മി (74) നിര്യാതനായി.
കാഞ്ഞിരോട്ടെ ആദ്യകാല വ്യാപാരിയും സ്കൈലാബ് സ്റ്റോര്‍ ഉടമയുമാണ്. 
ഭാര്യ: കരിമ്പയില്‍ നഫീസ. 
മക്കള്‍: കുഞ്ഞാമിന, ബഷീര്‍, സമീര്‍, ഫൌസിയ, റസിയ. 
മരുമക്കള്‍: മുസ്തഫ (ജിദ്ദ), അസീസ്(ബംഗളൂരു),കബീര്‍ (ബഹ്റൈന്‍). 
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പുതിയ പള്ളി ഖബര്‍സ്ഥാനില്‍.

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് നവം. 30 വരെ അപേക്ഷിക്കാം

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പിന് നവം. 30 വരെ
അപേക്ഷിക്കാം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിന് നല്‍കിവരുന്ന സ്കോളര്‍ഷിപ്^പലിശരഹിത വിദ്യാഭ്യാസ വായ്പക്ക് 2011-2012 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും.
ഡിഗ്രി, പി.ജി, ഡിപ്ലോമ, എം.ഫില്‍, പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശം നേടിയവര്‍ക്ക് 
www.jihkeralascholarship.com
www.jihkerala.rog 
എന്ന വെബ്സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് നവംബര്‍ 30ന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. നേരിട്ട് സ്കോളര്‍ഷിപ് ഓഫിസിലേക്ക് അയക്കേണ്ടതില്ല. 
ഫോണ്‍: 0495 2724881.

സെക്രട്ടേറിയറ്റ് വളയല്‍; ജില്ലയില്‍നിന്ന് 500 പേര്‍

സെക്രട്ടേറിയറ്റ് വളയല്‍; ജില്ലയില്‍നിന്ന് 500 പേര്‍
കണ്ണൂര്‍: മലബാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ ജില്ലയില്‍നിന്ന് 500 പേര്‍ പങ്കെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും.

പെട്ടിപ്പാലം മാലിന്യ പ്രശ്നം

കേന്ദ്രീകൃത പ്ലാന്റിന് പ്രചോദനം
അഴിമതി സാധ്യത -സംരക്ഷണ സമിതി
തലശേãരി: കേന്ദ്രീകൃത മാലിന്യ പ്ലാന്റ് പെട്ടിപ്പാലത്ത് തന്നെ സ്ഥാപിക്കാന്‍ തലശേãരിയിലെ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചത് അഴിമതിക്കുള്ള സാധ്യത കണ്ടിട്ടാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആരോപിച്ചു. ട്രഞ്ചിങ് ഗ്രൌണ്ടില്‍ മണ്ണിറക്കല്‍, വാഹനങ്ങള്‍ വാങ്ങല്‍, വാഹന അറ്റകുറ്റപ്പണി എന്നിവയില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. നിയമസഭാ പബ്ലിക് അക്കൌണ്ട് കമ്മിറ്റി മുമ്പാകെവരെ അഴിമതി എത്തിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴിയെടുക്കാനാകാത്ത പെട്ടിപ്പാലത്ത് 10 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തതായി വൌച്ചറുണ്ടാക്കി കുഴിയൊന്നിന് എക്സ്കവേറ്റര്‍  വാടകയായി 14,000 രൂപ വരെ നല്‍കിയിട്ടുണ്ട്. പകല്‍ക്കൊള്ളക്കെതിരെ നഗരവാസികള്‍ രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, നൌഷാദ് മാടോള്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
ജനകീയ ചെക്പോസ്റ്റ്
സ്ഥാപിക്കും
തലശേãരി: 18 ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം ചോദ്യം ചെയ്തും പെട്ടിപ്പാലത്ത് സോളിഡാരിറ്റി ജനകീയ ചെക്പോസ്റ്റ് സ്ഥാപിക്കുന്നു. 'പെട്ടിപ്പാലത്തേക്ക് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് വൈകീട്ട് നാലിനാണ് പരിപാടി.
പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ സംരക്ഷണസമിതി സേവന സമരാചരണത്തിന്റെ ഉദ്ഘാടനം മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു
സമരത്തോടൊപ്പം സേവനവും
തലശേãരി: സമര പന്തലില്‍ സേവനപ്രവര്‍ത്തനം നടത്തി പൊതുജനാരോഗ്യ സംരക്ഷണസമിതി മാതൃകയായി. സമരത്തിന്റെ 17ാം ദിനമാണ് സേവന ദിനമായി ആചരിച്ചത്. മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സേവനത്തിനുള്ള പണിയായുധങ്ങള്‍ കെ.പി. അബൂബക്കര്‍ രാജന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റുവാങ്ങി. ജബീന ഇര്‍ഷാദ് സംസാരിച്ചു. ശുചീകരണത്തിന് കെ.എ. മജ്ബല്‍, മഹ്റൂഫ് അബ്ദുല്ല, ഫിറോസ്, യു. അഷ്റഫ്, കെ.എം.വി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമര പരിപാടികള്‍ക്ക് സഹായം നല്‍കാനായി സമരസഹായ സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.പി. അബൂബക്കര്‍ (കണ്‍.), കെ.എ് മജ്ബല്‍, മുനീര്‍ (അസി. കണ്‍.).

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് മാധ്യമം' പവലിയന്‍

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് മാധ്യമം' പവലിയന്‍ സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു. സൌദി ഉന്നത വിദ്യാഭ്യാസ മന്ത്രി  ഡോ. ഖാലിദ് മുഹമ്മദ് അല്‍ അന്‍കാരി, സാംസ്കാരിക^ വാര്‍ത്താവിനിമയ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ഖാജ,'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, S.I.O മുന്‍ സംസ്ഥാന സെക്രട്ടറി P.B.M ഫര്‍മീസ് തുടങ്ങിയവര്‍ സമീപം.

Wednesday, November 16, 2011

WANTED DTP OPERATOR

പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു

 ജമാഅത്തെ ഇസ്ലാമി ജില്ലാ  സമിതി  കണ്ണൂരില്‍ സംഘടിപ്പിച്ച പെരുന്നാള്‍ കൂട്ടായ്മ പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്യുന്നു
പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ റോയല്‍ ഒമേര്‍സില്‍ നടന്ന പരിപാടി പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്തു. രാഷ്ട്രങ്ങളും സമൂഹങ്ങളും വ്യക്തികളും തമ്മിലുള്ള ബന്ധങ്ങള്‍ കലുഷിതമായ സമകാല സാഹചര്യത്തില്‍ ത്യാഗത്തിന്റെ പാഠങ്ങള്‍ പകരുന്ന ബലിപെരുന്നാള്‍ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശയപരമായി ഭിന്നതകള്‍  നിലനില്‍ക്കുമ്പോള്‍ തന്നെ പരസ്പരം  അറിയാനുള്ള കൂട്ടായ്മയുടെ പൊതുഇടങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി പെരുന്നാള്‍ സന്ദേശം നല്‍കി.  പൌരോഹിത്യത്തിന്റെ കൂടി ഒത്താശയോടെ അധികാരി വര്‍ഗം നടത്തി വന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടിയവരായിരുന്നു ഇബ്രാഹീം ഉള്‍പ്പെടെയുള്ള പ്രവാചകരെന്നും അതിന്റെ തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ. ബാലചന്ദ്രന്‍ (എ.ഐ.ആര്‍), പി.പി. ശശീന്ദ്രന്‍  (മാതൃഭൂമി), ജയപ്രകാശ് ബാബു (മനോരമ), സൂപ്പി വാണിമേല്‍ (മാധ്യമം) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞു.

പെട്ടിപ്പാലം മാലിന്യ പ്രശ്നം

മാലിന്യസംസ്കരണ പ്ലാന്റ് പെട്ടിപ്പാലത്ത്
വേണ്ട -സോളിഡാരിറ്റി
തലശേãരി: മാലിന്യത്താല്‍ ദുരിതം പേറിക്കൊണ്ടിരിക്കുന്ന ജനതക്കു മുന്നില്‍ ഇനിയൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും പ്ലാന്റിനുള്ള സ്ഥലം മറ്റിടങ്ങളില്‍ നോക്കണമെന്നും തലശേãരിയില്‍ ചേര്‍ന്ന സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി യോഗം ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. അര്‍ശദ് പുന്നോല്‍, കെ. സാദിഖ്, സുധീര്‍, കെ.പി. അജ്മല്‍, കെ. സാജിദ് എന്നിവര്‍ സംസാരിച്ചു.
 സമര പന്തല്‍ സജീവം; ഇന്ന് സമര ഗാനമേള
തലശേãരി: പെട്ടിപ്പാലത്ത് കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കുമെന്ന നഗരസഭാ തീരുമാനം സമര പന്തലുകളെ കൂടുതല്‍ സജീവമാക്കി.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച രാവിലെ തന്നെ എത്തിയതിനാല്‍  പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ നിറഞ്ഞു.
പെട്ടിപ്പാലത്ത് പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുമ്പ് പലതവണ ഉറപ്പ് നല്‍കിയിട്ടുള്ളത് മറന്ന്, നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ നഗരസഭ  മുന്നോട്ട് പോവുന്നത് ജീവന്‍ നല്‍കിയും എതിര്‍ക്കുമെന്ന് സമര പന്തലിലെത്തിയ സ്ത്രീകള്‍ പറയുന്നു.
ജനവിരുദ്ധമായ തീരുമാനം അടിച്ചേല്‍പിക്കാനാണ് നഗരസഭയുടെ ഭാവമെങ്കില്‍ സമീപപ്രദേശങ്ങളിലുള്ളവരെയും സംഘടനകളെയും സമര രംഗത്തിറക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ മുന്നറിയിപ്പ് നല്‍കി. സമിതി ബുധനാഴ്ച സേവന ദിനമായി ആചരിക്കും.
സമര പന്തലിന്റെ പരിസര പ്രദേശങ്ങള്‍ പ്രവര്‍ത്തകര്‍ ശുചിയാക്കും. രാവിലെ 10ന് മദ്യവര്‍ജനസമിതി ശാന്തിസേനാ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിന് സമരപന്തലില്‍ നടക്കുന്ന സമര ഗാനമേള വി. വത്സലന്‍ ഉദ്ഘാടനം ചെയ്യും. നവാസ് പാലേരി, അലി പൈങ്ങോട്ടായി, റാസിഖ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
 പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ഒപ്പുശേഖരണത്തില്‍ ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി ജില്ലാ, മണ്ഡലം നേതാക്കള്‍, പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാല്‍ തുടങ്ങി നൂറുകണക്കിന് പേര്‍ ഒപ്പ് ചാര്‍ത്തി.
 

കേരളത്തില്‍ പുതിയ സഹകരണ സംസ്കാരം വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍

 മുണ്ടേരിമൊട്ടയില്‍ കേനനൂര്‍ കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കുന്നു
കേരളത്തില്‍ പുതിയ സഹകരണ സംസ്കാരം
വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍
 കേരളത്തിലെ സഹകരണ മേഖലയില്‍ പുതിയ സംസ്കാരം വളരേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. മുണ്ടേരിമൊട്ടയില്‍ പുതുതായി ആരംഭിച്ച കേനനൂര്‍ കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സര്‍വീസ് കോഓപറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കലാവണം സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിക്ഷേപം സ്വീകരിച്ചു. ചെയര്‍മാന്‍ മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജോയന്റ് രജിസ്ട്രാര്‍ പി. ദിലീപ്കുമാര്‍, അസി. രജിസ്ട്രാര്‍ കൃഷ്ണകുമാര്‍, സുമ ബാലകൃഷ്ണന്‍, കെ. കുഞ്ഞിമാമു മാസ്റ്റര്‍, എം.പി. മുഹമ്മദലി, കട്ടേരി നാരായണന്‍, പി.സി. അഹമ്മദ്കുട്ടി, കട്ടേരി പ്രകാശന്‍, സി.കെ. വിജയന്‍, എം. കുമാരന്‍, പി. പൈതല്‍, സുധീഷ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. സുരേഷ് ബാബു എളയാവൂര്‍ സ്വാഗതവും ടി.കെ. പവിത്രന്‍ നന്ദിയും പറഞ്ഞു.

Tuesday, November 15, 2011

ന്യൂനപക്ഷ പെണ്‍കുട്ടി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ പെണ്‍കുട്ടി സ്കോളര്‍ഷിപ്പിന് 
അപേക്ഷ ക്ഷണിച്ചു
 മുസ്ലിം, ലത്തീന്‍, പരിവര്‍ത്തിത (എസ്.സി വേളാര്‍) ക്രൈസ്തവ വിഭാഗങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റും നല്‍കും. 2011^12 വര്‍ഷം ഒന്നാം വര്‍ഷ ബിരുദം മുതല്‍ ഉന്നത കോഴ്സുകളില്‍ ഏത് വര്‍ഷം/സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ, വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം  രൂപയില്‍ താഴെയുള്ള കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്കാണ് ഇത് അനുവദിക്കുക.
എസ്.ബി.ടി/ ഫെഡറല്‍ / എസ്.ഐ.ബി എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം അക്കൌണ്ട് വേണം. അപേക്ഷയില്‍ ഇതിന്റെ വിവരം നല്‍കണം. നവംബര്‍ 30 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.  അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും മറ്റ് വിശദാംശങ്ങളും 
www.dcescholarship.kerala.gov.in 
എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഈസൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

സോളിഡാരിറ്റി പദയാത്ര

 
 സോളിഡാരിറ്റി പദയാത്ര കാഞ്ഞിരോട് കേരള മദ്യനിരോധന സമിതി ജോ. സെക്രട്ടറി ടി.പി.ആര്‍. നാഥ് ജാഥാ ലീഡര്‍ കെ.കെ. ഫൈസലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
സോളിഡാരിറ്റി പദയാത്ര
കാഞ്ഞിരോട്: സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി പദയാത്ര സംഘടിപ്പിച്ചു. വാരം ടൌണില്‍നിന്നാരംഭിച്ച പദയാത്ര കേരള മദ്യനിരോധന സമിതി സംസ്ഥാന ജോ.സെക്രട്ടറി ടി.പി.ആര്‍. നാഥ് ജാഥാ ലീഡര്‍ കെ.കെ. ഫൈസലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മുണ്ടേരിമൊട്ടയില്‍ നടന്ന സമാപന സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ബഷീര്‍, നിസാര്‍ ഉളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
 
 

മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം-സോളിഡാരിറ്റി

 മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി നടത്തിയ പദയാത്ര ചരിത്രകാരന്‍ വി.കെ. കുട്ടു പുന്നാട്ട്  ഉദ്ഘാടനം ചെയ്യുന്നു
മലബാറിനോട് കാണിക്കുന്ന അവഗണന
അവസാനിപ്പിക്കണം-സോളിഡാരിറ്റി
മട്ടന്നൂര്‍: സര്‍ക്കാര്‍ മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുക, കണ്ണൂരിലെ മലയോര മേഖലകളില്‍ താലൂക്ക് രൂപവത്കരിക്കുക, തലശേãരി-മൈസൂര്‍ റെയില്‍പാത സാക്ഷാത്കരിക്കുക, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. പുന്നാട് മുതല്‍ മട്ടന്നൂര്‍ വരെ നടത്തിയ പദയാത്രക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി.
രാവിലെ പുന്നാട് നിന്നാരംഭിച്ച പദയാത്ര ചരിത്രകാരന്‍ വി.കെ. കുട്ടു ജാഥാക്യാപ്റ്റന്‍ ടി.കെ. അസ്ലമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉളിയില്‍, നരയമ്പാറ, 21ാം മൈല്‍, ചാവശേãരി, 19ാം മൈല്‍, പാലോട്ടുപള്ളി എന്നിവിടങ്ങളില്‍ പദയാത്രക്ക് സ്വീകരണം നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ കെ. സാദിഖ്, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് മട്ടന്നൂരില്‍ പദയാത്ര സമാപിച്ചു. പൊതുയോഗം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സാദിഖ്, ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നൌഷാദ് മേത്തര്‍ നന്ദിയും പറഞ്ഞു.

ഈദ് സുഹൃദ് സംഗമം

ഈദ് സുഹൃദ് സംഗമം
എടക്കാട്: ജമാഅത്തെ ഇസ്ലാമി വനിതാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഈദ് സുഹൃദ് സംഗമം നടത്തി. സഫ സെന്റര്‍ കമ്മിറ്റി പ്രസിഡന്റ് എം.കെ. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. സൌദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മെംബര്‍ അമീന ടീച്ചര്‍, ശ്രീമതി ടീച്ചര്‍, കണ്ടത്തില്‍ അബ്ദുല്‍ അസീസ്, ബീന എന്നിവര്‍ സംസാരിച്ചു.

ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു

ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു
മടിക്കേരി: പുതുസമൂഹത്തിന് യുവതികളുടെ പങ്ക് എന്ന വിഷയത്തില്‍ ജി.ഐ.ഒ സംഘടിപ്പിച്ച കാമ്പയിന്റെ ജില്ലാതല പരിപാടികള്‍ മടിക്കേരിയില്‍ സമാപിച്ചു. സെമിനാറില്‍ ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി റുക്സാന അധ്യക്ഷത വഹിച്ചു. വീരാജ്പേട്ട സെന്റ് ആന്‍സ് കോളജ് യൂനിയന്‍ നേതാവ് സി.എസ്. ബൊള്ളമ്മ, മാധ്യമ പ്രവര്‍ത്തക സവിത റൈ, അധാപിക സുല്‍ഹത് എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ കുടക് ജില്ലാ ഓര്‍ഗനൈസര്‍ സന്‍ജീദ, മദീഹ, റസിയ എന്നിവര്‍ സംസാരിച്ചു.
 
 
മടിക്കേരിയില്‍ ജി.ഐ.ഒ കാമ്പയിന്‍ ജില്ലാതല സമാപന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി റുക്സാന സംസാരിക്കുന്നു

ഈദ് നൈറ്റ്

എസ്.ഐ.ഒ ഈദ് നൈറ്റും സാംസ്കാരിക കൂട്ടായ്മയും ഇരിക്കൂറില്‍ ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
ഈദ് നൈറ്റ്
ഇരിക്കൂര്‍: എസ്.ഐ.ഒ ഇരിക്കൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈദ് നൈറ്റും സാംസ്കാരിക കലാ കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. ഹല്‍ഖാ നാസിം കെ.എ. സൈനുദ്ദീന്‍, എന്‍.എം. ബഷീര്‍, കെ.എം. ആഷിഖ്, സി.സി. ഫാത്തിമ ടീച്ചര്‍, എന്‍. ഷബാന എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍. സാഖിബ് സ്വാഗതം പറഞ്ഞു.

പെട്ടിപ്പാലം മാലിന്യ പ്രശ്നം

പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍നിന്ന് കോടതിയിലേക്ക് പോകുന്ന സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പി.സി. ഷമീം സംസാരിക്കുന്നു
സമരപ്പന്തലില്‍നിന്ന് കോടതിയിലേക്ക്
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍നിന്ന് 13 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക്  പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുല്‍ നാസര്‍ കോടതിയിലേക്ക് യാത്രയയപ്പ് നല്‍കി. 2010 ജനുവരി മൂന്നിന് തലശേãരിയില്‍ വികസനസെമിനാര്‍ വേദിക്ക് മുന്നില്‍ പ്രതിഷേധമുയര്‍ത്തിയ പെട്ടിപ്പാലം ദേശവാസികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഈ കേസില്‍ ഒന്നര വര്‍ഷമായി കോടതി കയറിയിറങ്ങുന്ന  സി.പി. അഷ്റഫ്, കെ.പി. സദീര്‍, കെ. നിയാസ്,എ.പി.അജ്മല്‍, പി.സി. ഷമീം, പി.എ. സയിദ്, ഹസ്സന്‍ ബാവ, ടി. ഹനീഫ, മഹമൂദ്, ഷാഫി, നംഷീല്‍, എന്‍.കെ. അര്‍ഷു, ടി.കെ. മുഷ്റഫ് എന്നിവര്‍ക്കാണ് സമരപ്പന്തലില്‍ യാത്രയയപ്പ് നല്‍കിയത്. പി.സി. ഷമീം നേതൃത്വം നല്‍കി. കെ.പി. ഫുആദ് ഹാരാര്‍പ്പണം നടത്തി.
നഗരസഭാ തീരുമാനം ജനങ്ങളോടുള്ള
വെല്ലുവിളി -പൊതുജനാരോഗ്യ സംരക്ഷണ സമിതി
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന തലശേãരി നഗരസഭയുടെ തീരുമാനം പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി. പ്രദേശത്ത് യാതൊരു പദ്ധതിയും പാടില്ലെന്ന ഹൈകോടതി വിധിയുടെ ലംഘനമാണിത്. പെട്ടിപ്പാലത്ത് പുതിയ പദ്ധതികളൊന്നും സ്ഥാപിക്കില്ലെന്ന് നഗരസഭതന്നെ നല്‍കിയ വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനവുമാണിത്. പുതിയ തീരുമാനത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രക്ഷോഭം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അറിയിച്ചു.
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള തലശേãരി നഗരസഭയുടെ തീരുമാനം പുന്നോലിലെയും ന്യൂമാഹിയിലെയും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിശാലസമരമുന്നണി കുറ്റപ്പെടുത്തി.
'മെഡിക്കല്‍ ക്യാമ്പ് ബഹിഷ്കരിക്കും'
ന്യൂമാഹി: നാളെ പുന്നോലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ ക്യാമ്പ് ബഹിഷ്കരിക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. 40 വര്‍ഷത്തിലധികം നിയമവിരുദ്ധമായി നടക്കുന്ന മാലിന്യം തള്ളലില്‍  പ്രദേശത്ത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതര്‍ ഇപ്പോള്‍ ക്യാമ്പ് നടത്തുന്നതില്‍ ദുരൂഹതയുണ്ട്.  ക്യാമ്പ് നടത്തി പുന്നോലില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല എന്ന റിപ്പോര്‍ട്ട് നല്‍കി സമരത്തിന്റെ ശക്തി കുറക്കാനാണ് ക്യാമ്പുമായി ഡി.എം.ഒ രംഗത്ത് വന്നിട്ടുള്ളതെന്ന് യോഗം ആരോപിച്ചു. സമരത്തെ പിന്നില്‍നിന്ന് കുത്തി തകര്‍ക്കാനും മാലിന്യം വീണ്ടും പെട്ടിപ്പാലത്ത് തള്ളാന്‍ വഴിയൊരുക്കാനും ശ്രമിക്കുന്ന ന്യൂമാഹി പഞ്ചായത്ത് ഭരണസമിതിയെ അവജ്ഞയോടെ മാത്രമെ ദേശവാസികള്‍ക്ക് കാണാന്‍ കഴിയൂവെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മാഡോള്‍,സി.പി. അഷ്റഫ്,പി.നാണു, ടി. ഹനീഫ്, കോണിച്ചേരി അബ്ദുറഹിമാന്‍, ടി.എം. മമ്മൂട്ടി, എം. ഉസ്മാന്‍കുട്ടി, പി. ബാബു, കെ.സജീവന്‍, എ.പി. അര്‍ഷദ്, പി.കെ. ലത്തീഫ്, മുനീര്‍ ജമാല്‍, റഹീം എന്നിവര്‍ സംസാരിച്ചു.
ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികളും
തലശേãരി: പുന്നോല്‍^പെട്ടിപ്പാലം സമരത്തിന് ഐക്യദാര്‍ഢ്യവുമായി പുന്നോല്‍ മാപ്പിള എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ സമരപന്തലിലെത്തി. സമരവളന്റിയര്‍മാരെ അഭിവാദ്യം ചെയ്തു. പ്രധാനാധ്യാപകന്‍ പി. നന്ദഗോപാല്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രിക്ക് അയക്കാന്‍ എഴുതി തയാറാക്കിയ കത്ത് വായിച്ച വിദ്യാര്‍ഥികള്‍ ഒപ്പുബാനറില്‍ ഒപ്പുവെച്ചു. പാറക്കാട്ട് ബഷീര്‍, എം. ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തലശേãരി എക്സല്‍ കോളജ് വിദ്യാര്‍ഥികള്‍ അധ്യാപകന്‍ സുധീഷിന്റെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ പന്തലിലെത്തി സമരത്തെ അഭിവാദ്യം ചെയ്തു. സി.കെ. ഷനൂഫ്, സുധീഷ് എന്നിവര്‍ സംസാരിച്ചു. പന്തലില്‍ വിദ്യാര്‍ഥികള്‍ മധുരംവിതരണം ചെയ്തു. പി.എം. അബ്ദുന്നാസിര്‍, നൌഷാദ് മാഡോള്‍ എന്നിവര്‍ സംസാരിച്ചു.
 
 

സമരപ്പന്തല്‍ സന്ദര്‍ശിച്ച പുന്നോല്‍ മാപ്പിള എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തയക്കുന്നു


ടാലന്റീന്‍ 2011: ജില്ലയില്‍ രജിസ്ട്രേഷന്‍ തുടങ്ങി

 ടാലന്റീന്‍ 2011: 
ജില്ലയില്‍ രജിസ്ട്രേഷന്‍ തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍ 2011 ഇന്റര്‍നാഷനല്‍ ടാലന്റ് സര്‍ച് എക്സാമിനേഷന്റെ രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ 15 പരീക്ഷാ കേന്ദ്രങ്ങളിലായി മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. സെന്റര്‍തല വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും പുറമെ ഫൈനല്‍ റൌണ്ട് വിജയിക്ക് ഒരുലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും ഗോള്‍ഡ് മെഡലും നല്‍കും. ആദ്യ റൌണ്ട് പരീക്ഷ നവംബര്‍ 27ന് രാവിലെ 9.30 മുതല്‍ 11 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 50 ഒബ്ജക്ടീവ് ടൈപ് മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടാം റൌണ്ട് മത്സരം ഡിസംബര്‍ അവസാനവാരവും അവസാനറൌണ്ട് ജനുവരി ആദ്യവാരവും നടക്കും. രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.siokerala.org/talenteen എന്നതാണ് വെബ്സൈറ്റ് വിലാസം. 
ജില്ലയിലെ വിവിധ രജിസ്ട്രേഷന്‍ കൌണ്ടറുകളിലും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 09471669385, 9747167708, 9037352619 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, ജോയന്റ് സെക്രട്ടറി ടി.പി. മുഹ്സിന്‍, നസീം പൂതപ്പാറ, നഈം ചാലാട് എന്നിവര്‍ പങ്കെടുത്തു.

ദേശീയപാത വികസനം ബി.ഒ.ടിയില്‍ വേണ്ട -സോളിഡാരിറ്റി

ദേശീയപാത വികസനം
ബി.ഒ.ടിയില്‍ വേണ്ട -സോളിഡാരിറ്റി
കണ്ണൂര്‍: കേരളത്തിലെ ദേശീയപാത വികസനം ബി.ഒ.ടി വത്കൃത പദ്ധതിയാക്കി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി ജനജാഗ്രതാ സമിതി ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ദേശീയപാത വികസനം സ്വകാര്യകമ്പനികളെ ഏല്‍പിക്കുക വഴി കോടികള്‍ തട്ടിയെടുക്കാനുള്ള നിഗൂഢമായ നീക്കത്തെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. നാലുവരിപ്പാത 30 മീറ്ററില്‍ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് നിര്‍മിക്കാന്‍ സാധിക്കുമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി വേണമെന്ന് സ്വകാര്യസംരംഭകര്‍ ആവശ്യപ്പെടുന്നത് കോര്‍പറേറ്റ് കമ്പനികളുടെ കച്ചവടതാല്‍പര്യത്തെയാണ് കാണിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ യു.കെ. സഈദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ കെ. സാദിഖ്, കെ. മുഹമ്മദ് നിയാസ്, ടി.പി. ഇല്യാസ്, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു.

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പിഴശിക്ഷ

സോളിഡാരിറ്റി
പ്രവര്‍ത്തകര്‍ക്ക് പിഴശിക്ഷ
തലശേãരി: പ്രതിഷേധ പ്രകടനം നടത്തിയതിന് 13 സോളിഡാരിറ്റി പ്രവര്‍ത്തകരെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. തലശേãരിയില്‍ നടന്ന വികസന സെമിനാറില്‍ പ്രതിഷേധമുയര്‍ത്തിയ പെട്ടിപ്പാലം ദേശവാസികളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്. സി.പി. അഷ്റഫ്, കെ.പി. സദീര്‍, ടി. ഹനീഫ, മഹമൂദ്, കെ. നിയാസ്, എ.പി. അജ്മല്‍, ടി.കെ. അഷ്റഫ്, പി.സി. ഷമീം, എന്‍.കെ. ആര്‍ഷു, പി.എ. സഈദ്, ഹസന്‍ബാവ, നംഷീല്‍, ഷാഫി എന്നിവരെയാണ് തലശേãരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിവിധ വകുപ്പുകള്‍ അനുസരിച്ച് ഓരോരുത്തര്‍ക്കും 1,400 രൂപവീതം പിഴ ചുമത്തിയത്.