ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 21, 2012

മാലിന്യ പ്രശ്നം: സമരസമിതിയുമായി 27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും

മാലിന്യ പ്രശ്നം: സമരസമിതിയുമായി
27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും
കണ്ണൂര്‍: കണ്ണൂര്‍, തലശേãരി നഗരസഭകളിലെ മാലിന്യ പ്രശ്നത്തില്‍ ജനുവരി 27ന് സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന്  ജില്ലയുടെ ചുമതലയുള്ള ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. അതുവരെ സമര പരിപാടികളില്‍ നിന്ന് പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ഇരു നഗരസഭകളിലും ആഴ്ചകളായി മാലിന്യം നീക്കാനാവാത്തതുമൂലം ഉണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് പൊലീസ് സംരക്ഷണത്തില്‍ മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മന്ത്രിയും എം.പിയും എം.എല്‍.എയും മാത്രമായി എടുത്ത തീരുമാനമല്ല ഇത്.  ജനുവരി 17ന് നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് മാലിന്യം നീക്കാന്‍ പൊലീസ് സഹായം അവശ്യപ്പെടാന്‍ തീരുമാനിച്ചത്.  ഈ യോഗത്തില്‍ ചില മാധ്യമ പ്രതിനിധികളും പങ്കെടുത്തിരുന്നു. എല്ലാ എം.എല്‍.എമാരെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചില എം.എല്‍.എമാര്‍ അസൌകര്യം അറിയിക്കുകയും ചെയ്തു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
സമരസമിതിയുമായി പലവട്ടം ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.  സര്‍ക്കാര്‍ ആരുമായും സംസാരിക്കാന്‍ തയാറായിരുന്നു.  പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ്.  പ്രശ്ന പരിഹാരത്തിന് യാഥാര്‍ഥ്യബോധമുള്ള സമീപനം സമരസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
 
ചേലോറയില്‍ വീണ്ടും  സംഘര്‍ഷം
 നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ സമാധാനപൂര്‍വം സമരം ചെയ്യുന്ന ചേലോറ നിവാസികള്‍ക്കെതിരെ ഇന്നലെയും നഗരസഭയും പൊലീസും നടത്തിയ ബലപ്രയോഗം ഏറെനേരം സംഘര്‍ഷത്തിനിടയാക്കി. മാലിന്യം തള്ളാനെത്തിയ നഗരസഭാ ലോറികള്‍ പ്രദേശവാസികളായ അറുപതോളം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുടലെടുത്തത്. വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന സമരക്കാരെ പ്രദേശത്തുണ്ടായിരുന്ന നൂറോളം പൊലീസുകാര്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കുകയും അറസ്റ്റിനിടെ പൊലീസിന്റെ ചവിട്ടേറ്റ് മൂന്ന് വീട്ടമ്മമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. രാത്രിയോടെ ഇവരെ തലശേãരി കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് ചേലോറയിലെത്തിയ സമര നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ട്രഞ്ചിങ് ഗ്രൌണ്ട് ഗേറ്റിനുമുന്നില്‍ വീണ്ടും സമരപ്പന്തല്‍ കെട്ടുകയും സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വന്‍പൊലീസ്സംഘമെത്തി സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കിയശേഷം നഗരസഭയുടെ മാലിന്യം ചേലോറയില്‍ തള്ളുകയായിരുന്നു.
ചേലോറയില്‍ കുടിവെള്ളത്തിന് ശാശ്വത ബദല്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ മാലിന്യമിറക്കുന്നത് അനുവദിക്കില്ലെന്നുമറിയിച്ചാണ് ഡിസംബര്‍ 26ന് പ്രദേശവാസികള്‍ സമരമാരംഭിച്ചത്. പ്രാണികളെ കൊല്ലുന്നുവെന്നാരോപിച്ച് കണ്ടല്‍ പാര്‍ക്ക് പൂട്ടിച്ച അധികാരികള്‍ കുടിവെള്ളത്തിനായി സമരംചെയ്യുന്ന ജനങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് കാട്ടുനീതിയാണെന്ന് സമരനേതാക്കളായ കെ.കെ. മധു, ചേലോറ രാജീവന്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ ആരോപിച്ചു. ഇന്നലെ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം നേതാക്കളായ കെ.കെ. രാഗേഷ്, പി.കെ. ശബരീഷ്കുമാര്‍, സി.കെ. പ്രഭാകരന്‍, സോളിഡാരിറ്റി നേതാക്കളായ കെ.കെ. ഫൈസല്‍, ഷമീം കാഞ്ഞിരോട് തുടങ്ങിയവരും എത്തിയിരുന്നു. മാലിന്യം തള്ളല്‍ നിര്‍ത്തുംവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
Courtesy:Madhyamam

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമം നാളെ

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
ജില്ലാ സംഗമം നാളെ
തലശേãരി: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരളയുടെ കണ്ണൂര്‍ ജില്ലാ സംഗമം ജനുവരി 22ന് രാവിലെ 9.30 മുതല്‍ തലശേãരി ടൌണ്‍ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. 'ഖുര്‍ആനിലെ കുടുംബം' എന്ന വിഷയത്തില്‍ സഫിയ ശര്‍ഫിയ്യ പ്രഭാഷണം നടത്തും.
എസ്.എ. പുതിയവളപ്പില്‍, അഡ്വ. പി.പി. ജയരാജന്‍, തലശേãരി സ്റ്റേഡിയം മസ്ജിദ് ഖത്തീബ് ഇബ്രാഹിം നജ്മി, സി. മഹ്മൂദ് ഹാജി എന്നിവര്‍ സംസാരിക്കും. ഉച്ച രണ്ടിന് 'ഖുര്‍ആനും ബഹുസ്വര സമൂഹവും' എന്ന വിഷയത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രഭാഷണം നടത്തും. 'ഖുര്‍ആന്‍ വിസ്മയങ്ങളിലൂടെ ഒരു യാത്ര' എന്ന പരിപാടിക്ക് നഹാസ് മാള നേതൃത്വം നല്‍കും.

Friday, January 20, 2012

SOLIDARITY

KARUNYA CENTRE

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഉപരോധിച്ചു

 
 
 
 
 
 

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരസഭാ
ചെയര്‍പേഴ്സനെ ഉപരോധിച്ചു
കണ്ണൂര്‍: ചേലോറയില്‍ പൊലീസിന്റെ സഹായത്തോടെ മാലിന്യം നിക്ഷേപിക്കുകയും ലാത്തി പ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഘെരാവോ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സോളിഡാരിറ്റി ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ. മുഹമ്മദ് നിയാസ്, ഭാരവാഹികളായ ടി.പി. ഇല്യാസ്, പി.സി. ഷമീം, കെ.കെ. ഫൈസല്‍, കെ.എം. ആഷിഖ്കാഞ്ഞിരോട്, സാജിദ് പാപ്പിനിശേãരി, യാസര്‍ താണ എന്നിവരെയാണ് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയെ ചേംബറിലെത്തി ഘെരാവോ ചെയ്തത്. ചേലോറയില്‍ നഗരസഭയുടെ നിര്‍ദേശപ്രകാരം മാലിന്യനിക്ഷേപം നടത്തുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കി സമരക്കാര്‍ക്കുനേരെ ഉച്ചവരെ പൊലീസ് നടപടി തുടരുകയുംചെയ്ത സാഹചര്യത്തിലാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നഗരസഭാ മന്ദിരത്തിലെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരെ ചെയര്‍പേഴ്സന്റെയും നഗരസഭാ സെക്രട്ടറിയുടെയും പരാതി പ്രകാരം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏരിയാ തലങ്ങളില്‍ പ്രകടനം നടത്തി.
സോളിഡാരിറ്റി പ്രകടനം നടത്തി
തലശേãരി: ചേലോറയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി തലശേãരി ഏരിയാ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ്, ജില്ലാ സമിതി അംഗങ്ങളായ എ.പി. അജ്മല്‍, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധിച്ചു
പയ്യന്നൂര്‍: കണ്ണൂര്‍ ചേലോറയിലെ മാലിന്യ നിക്ഷേപത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മാലിന്യവണ്ടി തടഞ്ഞ സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്ത നടപടിയില്‍ സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ കട്ടുപാറ, നൌഷാദ് കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. അസ്ഹര്‍ പുഞ്ചക്കാട് സ്വാഗതവും ശംസുദ്ദീന്‍ ഓണക്കുന്ന് നന്ദിയും പറഞ്ഞു.

ഖിദ്മ മെഡിക്കല്‍ സെന്ററിന് ശിലയിട്ടു

 ഖിദ്മ മെഡിക്കല്‍
സെന്ററിന് ശിലയിട്ടു
കണ്ണൂര്‍ സിറ്റി: ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ സിറ്റിയില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ സെന്ററിന്റെ ശിലാസ്ഥാപനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.ദിവസേന 30 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന 10 യൂനിറ്റുകളടങ്ങുന്ന ഡയാലിസിസ് സെന്ററും കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുമടങ്ങുന്നതാണ് സെന്റര്‍. ആഗസ്റ്റ് ആദ്യവാരം സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവും. കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക് കോഴിക്കോട് മിംസ് ആശുപത്രിയാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. പി.എ. എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ പി.എ. ഇബ്രാഹിംഹാജി മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് വി. ഖാലിദ് മെഡിക്കല്‍ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, നഗരസഭാ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍. രമേശ്, ടി.കെ. മുഹമ്മദലി, ഹാഫിസ് മുഹമ്മദ് ബിലാല്‍, ഫാദര്‍ ദേവസി ഈരത്തറ, ടി.കെ.നൌഷാദ്, ബി.കെ. ഫസല്‍, വി. യൂനുസ് എന്നിവര്‍ സംസാരിച്ചു.

ചേലോറ: നഗരസഭാ നടപടിയില്‍ വ്യാപക പ്രതിഷേധം

ചേലോറ: നഗരസഭാ നടപടിയില്‍
വ്യാപക പ്രതിഷേധം
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ 22 ദിവസമായി നടത്തുന്ന പ്രതിഷേധ സമരം നഗരസഭയും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച്  തടഞ്ഞത് പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. സമരപ്പന്തല്‍ പൊളിച്ചുനീക്കി സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ്ചെയ്ത് മാലിന്യം തള്ളിയത് ക്രൂരമായ നടപടിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 250 ലധികം കിണറുകളില്‍ മാലിന്യം കലര്‍ന്നതാണ് സമരഹേതു. കുടിവെള്ളത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ ഒട്ടും ഫലപ്രദമായിരുന്നില്ല. ഇതേത്തുടര്‍ന്ന് നഗരസഭാധികൃതരും പ്രദേശവാസികളും  പലപ്പോഴായി നടത്തിയ ചര്‍ച്ചകളില്‍ ശാശ്വത പരിഹാരമുണ്ടായില്ല. നിരന്തരം വഞ്ചിക്കപ്പെട്ട ചേലോറ നിവാസികള്‍ അന്തിമ സമരമാരംഭിച്ചതാണ് നഗരസഭാധികൃതരെ പ്രകോപിപ്പിച്ചത്.
സമരം രൂക്ഷമായതോടെ ഒരാഴ്ച മുമ്പ് നഗരസഭയുടെ മാലിന്യവണ്ടി പുലര്‍ച്ചെ നാല് മണിക്ക് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റിയിരുന്നു. പന്തലില്‍ ഉറങ്ങിക്കിടന്ന സമര നേതാവ് കെ.കെ. മധുവിന് സംഭവത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ലോറി ഡ്രൈവര്‍, നഗരസഭാ ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാധികൃതരും തുടരുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിതല  ചര്‍ച്ചകള്‍ ബഹിഷ്കരിക്കുകയും സമരത്തില്‍  ഉറച്ചു നില്‍ക്കുകയും ചെയ്ത സമരക്കാര്‍ക്കെതിരെ നഗരസഭ സ്വീകരിച്ച നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികള്‍ക്കെതിരെ നഗരസഭ കൈക്കൊണ്ട രീതി ഫാഷിസ്റ്റ് സമീപനമാണെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാസമിതി അഭിപ്രായപ്പെട്ടു. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ജനങ്ങളെ പ്രകോപനപരമായ രീതിയില്‍ നേരിട്ടത് പ്രതിഷേധാര്‍ഹമാണ്. ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. കെ.കെ.സുഹൈര്‍, പി. മുസ്തഫ, കെ.എല്‍. ഖാലിദ്, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, എം.ഐ. ജലീല്‍, കെ.എം. മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രിക്ക് കത്തയച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളാന്‍ പൊലീസ് സഹായം  തേടുമെന്ന മന്ത്രി കെ.സി.ജോസഫിന്റെ തീരുമാനത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.
തലശേãരി നഗരസഭക്കെതിരെ ജില്ലാ കലക്ടര്‍,എസ്.പി, തലശേãരി  ആര്‍.ഡി.ഒ, തഹസില്‍ദാര്‍, ഡി.വൈ.എസ്.പി, സി.ഐ, തലശേãി എസ്.ഐ, ന്യൂമാഹി എസ്.ഐ, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രികെ.പി.മോഹനന്‍, മന്ത്രി കെ.സി. ജോസഫ്, കോടിയേരിബാലകൃഷ്ണന്‍ എന്നിവര്‍ക്കും പൊതുജനാരോഗ്യ സംരക്ഷസമിതി കത്തയച്ചതായി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍ അറിയിച്ചു.
സമരം ശക്തമാക്കാന്‍ തീരുമാനം
ന്യൂമാഹി: പെട്ടിപ്പാലം സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുമെന്ന മന്ത്രിയുടെ  തീരുമാനത്തെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി അടിയന്തര യോഗം തീരുമാനിച്ചു. നിലവില്‍ സമരത്തിനിറങ്ങാത്ത പാര്‍ട്ടികളെ കൂടി സമരരംഗത്തേക്ക് കൊണ്ടുവരാനുള്ള പ്രവത്തനങ്ങള്‍ നടത്തുന്നതിന് ന്യൂമാഹി പഞ്ചായതിലെ  ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ബലം പ്രയോഗിച്ച് നിയമവിരുദ്ധമായി മാലിന്യം തള്ളാന്‍ പൊലീസ് സഹായത്തോടെ മുനിസിപ്പാലിറ്റി ശ്രമിക്കുകയാണെങ്കില്‍ പഞ്ചായത്തീരാജിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കാന്‍ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റും മുഴുവന്‍ അംഗങ്ങളും രാജിവെച്ച് പ്രതിഷേധിക്കണമെന്നും യോഗം  ആവശ്യപ്പെട്ടു.യോഗത്തില്‍ പി.എം അബ്ദുന്നാസിര്‍ അധ്യക്ഷതവഹിച്ചു.
സി.പി. അഷ്റഫ്, പി. നാണു,കെ.പി. സാദിഖ്, എം. ഉസ്മാന്‍കുട്ടി, എന്‍.വി. താജുദ്ദീന്‍, കെ.പി. അബൂബക്കര്‍, നൌഷാദ് മാടോള്‍,റഹീം അച്ചാറത്ത്, ഇ.കെ. യൂസുഫ്, പി. അബ്ദുസത്താര്‍, കെ. സജീവന്‍, ഇ.കെ. വിനയരാജ്, ടി. ഹനീഫ, എ.പി. അര്‍ഷാദ്, ജബീന ഇര്‍ഷാദ്, കെ.എം. ആയിഷ,കെ.പി.സ്വാലിഹ, പി. നാരായണിയമ്മ, കെ. യശോദ, റുബീന അനസ്, കെ.എം. സജ്ന, യു.കെ.സഫിയ എന്നിവര്‍ സംസാരിച്ചു.കെ.പി. ഫിര്‍ദാസ് സ്വാഗതവും കെ.എം.പി. മഹമൂദ് നന്ദിയും പറഞ്ഞു.ചേലോറയിലെ കണ്ണുര്‍ നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ സമാധാനപൂര്‍ണമായ ഉപരോധസമരം നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദേശവാസികളെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്റെ മനുഷ്യത്വരഹിത നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണസമിതി പ്രതിഷേധിച്ചു.

മലര്‍വാടി വിജ്ഞാനോത്സവം

മലര്‍വാടി വിജ്ഞാനോത്സവം
തലശേãരി: മുബാറക് ഹയര്‍ സെക്കന്‍ഡറി എല്‍.പി സ്കൂളില്‍ മലര്‍വാടി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കെ. കാസിം മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ. അശ്റഫ്, എം. മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി
ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ചാലാട് യൂനിറ്റ്, ചാലാട് ഹിറ ഇംഗ്ലീഷ് സ്കൂള്‍, ചാലാട് ഗവ. മാപ്പിള എല്‍.പി സ്കൂള്‍, ചാലാട് യു.പി സ്കൂള്‍, ചാലാട് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍, പഞ്ഞിക്കയില്‍ എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കെ.പി. റഫീഖ്, കെ.പി. സാബിര്‍, ഡോ. ഷമല്‍ ഗസ്സാലി, സി.എച്ച്. ഷൌക്കത്തലി, കെ.കെ. ഷുഹൈബ് മുഹമ്മദ്, സി.വി. ഉമ്മര്‍കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. ഡി. സുധര്‍മ, ജാന്‍സി ടീച്ചര്‍, മുഹമ്മദ് മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചേലോറയില്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

 
 
 ചേലോറയില്‍ സമരപ്പന്തല്‍ 
പൊലീസ് പൊളിച്ചുനീക്കി;
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ വിരുദ്ധ സമിതിയുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റി. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു. പിന്നീട് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. 47 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.  സംഘര്‍ഷത്തിനിടെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പൊലീസ് കാവലില്‍, ചേലോറയില്‍ മാലിന്യം നിക്ഷേപിക്കുകയും ഇത് തടയാനെത്തിയവരെ ലാത്തി വീശി ഓടിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ ടൌണ്‍ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയത് സ്റ്റേഷനിലും സംഘര്‍ഷാവസ്ഥക്കിടയാക്കി.
പൊലീസ് അക്രമത്തില്‍ പുളിയുള്ളതില്‍ കൌസല്യ (63), പാറയില്‍ രാധ (61), പന്നിയോടന്‍ ശ്യാമള (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് പുറമെ സമര സമിതി പ്രവര്‍ത്തകരായ ചാലാടന്‍ രാജീവന്‍, മധു, കെ.പി. അബൂബക്കര്‍, പിഷാരടി ഏച്ചൂര്‍, ചേലോറ പഞ്ചായത്തംഗം ബിന്ദു ജയരാജ്, രാകേഷ് വട്ടപ്പൊയില്‍, കെ.എം. ഷമീര്‍, കെ.പി. മുഹമ്മദ്, കെ. റാഷിദ്, മജീദ് വട്ടപ്പൊയില്‍, ഷിബു ഏച്ചൂര്‍, ടി.വി. ആബിദ് തുടങ്ങി 47 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ടൌണ്‍ സി.ഐ പി. സുകുമാരന്റെ നേതൃത്വത്തില്‍ എത്തിയ വന്‍ പൊലീസ് സംഘം സമരപ്പന്തല്‍ വളഞ്ഞ് അവിടെയുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടയില്‍ വനിതാ പൊലീസിന്റെ ചവിട്ടേറ്റാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. വനിതാ പൊലീസുകാര്‍ സ്ത്രീകളെ വലിച്ചിഴച്ചാണ് ജീപ്പില്‍ കയറ്റിയതത്രെ. സമരപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടയില്‍ സമരക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് വാഹനത്തിലിട്ടു.
അറസ്റ്റ് ചെയ്തവരുമായി ടൌണ്‍ സ്റ്റേഷനില്‍ പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും സംഘടിച്ചെത്തി. സമരക്കാരും നാട്ടുകാരും സ്റ്റേഷനില്‍ കെ. സുധാകരന്‍ എം.പി, അബ്ദുല്ലക്കുട്ടി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സന്‍ ശ്രീജ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.സ്റ്റേഷനിലേക്ക് ഇരച്ചുകയറാനുള്ള നാട്ടുകാരുടെ ശ്രമം ഗേറ്റടച്ച് പൊലീസ് തടയുകയായിരുന്നു. അറസ്റ്റ് ചെയ്തുകൊണ്ടുവന്ന സ്ത്രീകളില്‍ പരിക്കേറ്റവരെ പിന്നീട് പൊലീസ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മാലിന്യ നിക്ഷേപത്തിനെതിരെ ചേലോറയില്‍ 22 ദിവസമായി സമരം ചെയ്യുന്നവരെയാണ്  കഴിഞ്ഞ ദിവസം മന്ത്രി കെ.സി. ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ പൊലീസിനെ ഉപയോഗിച്ച് നീക്കിയത്. അറസ്റ്റ് ചെയ്തവരെ ഇന്നലെ വൈകീട്ട് തലശേãരി കോടതിയില്‍ ഹാജരാക്കി സ്വന്തം ജാമ്യത്തില്‍ വിട്ടു.
രണ്ടു തവണ മന്ത്രിയുടെ സാന്നിധ്യത്തിലടക്കം മൂന്നു തവണയായി കലക്ടറേറ്റില്‍നടന്ന ചര്‍ച്ചയില്‍ സമരസമിതി പങ്കെടുത്തിരുന്നില്ല. നേരത്തേ പലവട്ടം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമര ചര്‍ച്ചയില്‍നിന്നുവിട്ടുനിന്നതെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. ബലം പ്രയോഗിച്ച് സമരക്കാരെ നീക്കിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ആധാര്‍ പദ്ധതി നിര്‍ത്തിവെക്കണം: ജമാഅത്തെ ഇസ്ലാമി

 ആധാര്‍ പദ്ധതി നിര്‍ത്തിവെക്കണം:
ജമാഅത്തെ ഇസ്ലാമി
ചെന്നൈ: ആധാര്‍ പദ്ധതിയുടെ കീഴില്‍ പൌരന്മാര്‍ക്ക് യുനീക് ഐഡന്റിറ്റി കോഡ് നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഉദ്ദേശ്യത്തെയും രീതിയെയും കുറിച്ച് ഒട്ടനവധി ആശങ്കകളും ദുരൂഹതകളും നിലനില്‍ക്കുന്നതായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര മജ്ലിസ് ശൂറ പ്രമേയത്തില്‍ വിലയിരുത്തി. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്യ്രവും പൌരാവകാശവും ഹനിക്കാന്‍ കാരണമാകുന്ന പദ്ധതി ഉടന്‍  നിര്‍ത്തിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമാണ് പദ്ധതിയുടെ നേട്ടമുണ്ടാവുക. 50,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന  വന്‍ പദ്ധതിയുടെ തുക ഈടാക്കുന്നത് ജനങ്ങളുടെ നികുതിയില്‍നിന്നാണ്. യുനീക് ഐഡന്റിറ്റി കോഡ് നടപ്പിലാകുന്നതോടെ പൌരന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇതുമായി ബന്ധിപ്പിക്കും. ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അവസരമൊരുക്കുകയാവും ഫലം.
അമേരിക്ക, ബ്രിട്ടന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍പോലും ഇതിന്റെ  പ്രത്യാഘാതങ്ങള്‍ വിലയിരുത്തി ഇത്തരം പദ്ധതികള്‍ വേണ്ടെന്നുവെക്കുമ്പോള്‍ ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യം പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അദ്ഭുതകരമാണ്. പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകളും ദുരൂഹതകളും നീക്കിയശേഷം ആവശ്യമെങ്കില്‍ മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോകാവൂ എന്നും പ്രമേയം ആവശ്യപ്പെട്ടു.
 കൌസര്‍ മെഡി കെയര്‍
ക്ലിനിക് ഉദ്ഘാടനം
കണ്ണൂര്‍: കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂളിന് സമീപം സ്ഥാപിച്ച കൌസര്‍ മെഡി കെയര്‍ സൌജന്യ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടില്‍ പുതുക്കിപ്പണിത പ്രീപ്രൈമറി സ്കൂള്‍ ലിറ്റില്‍ കിങ്ഡത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
മനുഷ്യനെ അവന്റെ സ്രഷ്ടാവിലേക്ക് അടുപ്പിക്കാന്‍ ഉതകുന്ന ഒന്നുമില്ലെന്നതാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുഖ്യ പോരായ്മയെന്ന് ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി. വൈജ്ഞാനികമായും സാമൂഹികമായും ശാരീരികമായും വളരുന്നതിനൊപ്പം തന്നെ ആത്മീയ വളര്‍ച്ചയും ഉണ്ടാകേണ്ടതുണ്ട്. അത്തരം വിദ്യാഭ്യാസം പുതു തലമുറക്ക് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അവരോട് ചെയ്യുന്ന പാതകമായിരിക്കുമതെന്നും ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കൌസര്‍ ട്രസ്റ്റ്വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുഴാതി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. അബ്ദുല്‍ കരീം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് ഖത്തീബ് സുബൈര്‍ ബാഖവി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.

AWARD

കണ്ണൂര്‍ നാഷനല്‍ റേഡിയോ ഇലക്ട്രോണിക്സില്‍ നടന്ന എല്‍.ജി കുക്കറി ക്ലാസില്‍ പങ്കെടുത്ത 165 പേരില്‍ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹയായ ഹരിനി ശ്രീനിവാസന് (കാഞ്ഞിരോട്‍) എല്‍.ജി ബ്രാഞ്ച് മാനേജര്‍ ഷിബു, എല്‍.ജി മൈക്രോവേവ് ഓവന്‍ സമ്മാനിക്കുന്നു. നാഷനല്‍ റേഡിയോ സാരഥികളായ കെ. മൊയ്തീന്‍കുട്ടി, പി. ഷാജി , വില്‍സണ്‍ (എല്‍.ജി),എന്‍.വി. കമാല്‍കുട്ടി എന്നിവര്‍ സമീപം

Thursday, January 19, 2012

KHIDMA KANNUR

Courtesy: Sudinam

ചേലോറയില്‍ മാലിന്യനിക്ഷേപം നിര്‍ത്തും വരെ സമരം -കര്‍മ സമിതി

 ചേലോറയില്‍ മാലിന്യനിക്ഷേപം 
നിര്‍ത്തും വരെ സമരം -കര്‍മ സമിതി
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുംവരെ സമരം തുടരുമെന്ന് ചേലോറ മാലിന്യനിക്ഷേപ കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'മാലിന്യമുക്ത കേരളം' എന്ന സര്‍ക്കാര്‍ പ്രഖ്യാപിതനയത്തെ പിന്തുണച്ചാണ് ചേലോറയില്‍ സമരം നടത്തുന്നത്. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ സമരത്തിന് ശക്തിപകരുകയാണ്. കെ. സുധാകരന്‍ എം.പി കണ്ണൂര്‍ നഗരസഭയുടെ മാത്രം എം.പിയല്ലെന്നും ചേലോറയുടെകൂടിയാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
ചേലോറയില്‍ ഇതുവരെ എത്തിനോക്കാതെയാണ് എം.പി അവിടത്തെ പ്രശ്നത്തില്‍ സര്‍വകക്ഷി യോഗത്തില്‍ നിലപാടെടുക്കുന്നത്. പ്രാണികള്‍ക്ക് നാശം സംഭവിക്കുമെന്നു പറഞ്ഞ് പാപ്പിനിശേãരി കണ്ടല്‍ പാര്‍ക്ക് പൂട്ടിക്കാന്‍ നേതൃത്വം കൊടുത്ത എം.പി ചേലോറയിലെ ജനങ്ങളുടെ ജീവന് അത്രയെങ്കിലും പ്രാധാന്യം നല്‍കണം. 45 വര്‍ഷത്തോളം ലൈസന്‍സോടെ പ്രവര്‍ത്തിച്ച തെക്കീബസാര്‍ കള്ളുഷാപ്പ് പൂട്ടിക്കാന്‍ നഗരസഭക്ക് അധികാരമുണ്ടെങ്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്തിനും അധികാരമുണ്ടെന്ന് എം.പി ഓര്‍ക്കണം.
മാലിന്യപ്രശ്നത്തില്‍ നഗരസഭയും ജില്ലാ ഭരണകൂടവും തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കാറില്ല. ഇതുകാരണമാണ് സമിതി ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നത്.
ചേലോറ മാലിന്യപ്രശ്നം ചേലോറ പഞ്ചായത്തിന്റെ സജീവപരിഗണനയിലാണ്. അതിനാല്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല.
മാലിന്യനിക്ഷേപം പഞ്ചായത്തിന്റെയോ നാട്ടുകാരുടെയോ അനുവാദത്തോടെയല്ല എന്ന് പഞ്ചായത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് എടുക്കുന്ന ഏതു തീരുമാനവും സമിതി അംഗീകരിക്കും.
ഓരോ തദ്ദേശസ്ഥാപനവും അവരവര്‍ക്ക് ആവശ്യമായ മാലിന്യസംസ്കരണ കേന്ദ്രം അവരവരുടെ പ്രവര്‍ത്തനപരിധിയില്‍ത്തന്നെ സ്ഥാപിക്കണം. അത് മറ്റുള്ളവരുടെ ഇടങ്ങളിലല്ല വേണ്ടത്. ശുദ്ധവായുവും കുടിവെള്ളവും അന്യമാക്കുകയാണ്. തങ്ങളും മനുഷ്യരാണെന്ന ബോധം അധികൃതര്‍ക്ക് ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചാലോടന്‍ രാജീവന്‍, കെ. പ്രദീപന്‍, പി.എം. അബ്ദുല്‍ മജീദ്, കെ.പി. അബ്ദുല്‍ ഖാദര്‍, ടി.വി. സലാം ഹാജി എന്നിവര്‍ പങ്കെടുത്തു.

SOLIDARITY

 

മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം -സോളിഡാരിറ്റി

  മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന്
കേസെടുക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: സര്‍വകക്ഷി യോഗത്തില്‍ പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം തുടരാമെന്ന മന്ത്രിയുടെ നിര്‍ദേശം 1999 നവംബര്‍ 12ന് സമരവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്ക് എതിരാണെന്നും ഇതിനെതിരെ മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെട്ടിപ്പാലം, ചേലോറ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള അധികൃതരുടെ ധാര്‍ഷ്ട്യത്തിനെതിരെ പൊതുസമൂഹം ഉണരണം.
പ്രശ്നപരിഹാരത്തിന് ദീര്‍ഘനാള്‍ കാലാവധി നല്‍കിയിട്ടും പരിഹാരം സാധിക്കാത്തവര്‍ ആറുമാസംകൊണ്ട് പരിഹാരം കാണുമെന്നത് ശുദ്ധ വഞ്ചനയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനപക്ഷത്തുനിന്ന് പിന്മാറുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സര്‍വകക്ഷി തീരുമാനം. സമരക്കാരെയും പിന്തുണക്കുന്നവരെയും തീവ്രവാദി മുദ്രകുത്തി തളര്‍ത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, മുഹമ്മദ് ഷാന്‍ എന്നിവരും പങ്കെടുത്തു.
'തീരുമാനം കോടതിവിധിക്കെതിരെ'
ന്യൂമാഹി: സര്‍വകക്ഷി യോഗ തീരുമാനം തീരദേശ നിയമത്തെയും ഹൈകോടതി വിധിയുടെയും ലംഘനമാണെന്ന് പുന്നോല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. പെട്ടിപ്പാലം സമരം എണ്‍പതുനാള്‍ പിന്നിട്ടിട്ടും മന്ത്രി ഒരു തവണപോലും സമരപന്തലിലെത്തിയിട്ടില്ല. കെ. സുധാകരന്‍ എം.പിയും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയും ജനവിരുദ്ധ വികസന നയം ജനങ്ങളുടെ മേല്‍ കെട്ടിവെക്കാമെന്ന് വ്യാമോഹിക്കേണ്ട. പെട്ടിപ്പാലം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാക്കള്‍ കണ്ണൂര്‍ യോഗത്തില്‍ നഗരസഭക്കൊപ്പം നിന്ന് ദേശവാസികളെ വഞ്ചിക്കുകയാണ്  ചെയ്തത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമിതി അറിയിച്ചു. പുന്നോലില്‍ മന്ത്രിയുടെ നടപടിക്കെതിരെ പ്രകടനം നടത്തി. കെ. മോഹനന്‍, സി.കെ. മുഹമ്മദ്, പി.ശങ്കരന്‍, കെ.സി. നൌഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
 'ജനങ്ങളോടുള്ള വെല്ലുവിളി'
കണ്ണൂര്‍: മാലിന്യ പ്രശ്നത്തില്‍ സര്‍വകക്ഷി തീരുമാനം  ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. മന്ത്രിയും മറ്റ് ജനപ്രതിനിധികളും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
 
 

പ്രതിഷേധ സംഗമം
കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ടൌണില്‍ നടന്ന പ്രകടനത്തിന് സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, സെക്രട്ടറിമാരായ കെ. സാദിഖ്, പി.സി. ശമീം എന്നിവര്‍ നേതൃത്വം നല്‍കി.
തലശേãരി: സോളിഡാരിറ്റി പെട്ടിപ്പാലം ഐക്യദാര്‍ഢ്യ സമരസമിതി പുന്നോലില്‍ പ്രതിഷേധ പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു.

വയല്‍ നികത്തല്‍: കര്‍ശന നടപടി സ്വീകരിക്കണം -സോളിഡാരിറ്റി

വയല്‍ നികത്തല്‍: കര്‍ശന നടപടി സ്വീകരിക്കണം 
-സോളിഡാരിറ്റി
തളിപ്പറമ്പ്: കുപ്പം-മുക്കുന്ന് പ്രദേശങ്ങളില്‍ വ്യാപകമായി വയല്‍ നികത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി കുപ്പം യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് കെ.കെ. ഖാലിദിന്റെ നേതൃത്വത്തില്‍ ഉസ്മാന്‍, യാക്കൂബ് എന്നിവരടങ്ങുന്ന സംഘം വില്ലേജ് അധികാരികള്‍ക്ക് പരാതി നല്‍കി.

മലര്‍വാടി വിജ്ഞാന പരീക്ഷ

മലര്‍വാടി വിജ്ഞാന പരീക്ഷ
ഇരിക്കൂര്‍: ഇരിക്കൂര്‍ കാര്‍കൂന്‍ ഹല്‍ഖയുടെ നേതൃത്വത്തില്‍ ഇരിക്കൂര്‍, പടിയൂര്‍, കൂടാളി പഞ്ചായത്തുകളിലെ എല്‍.പി, യു.പി  സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലര്‍വാടി വിജ്ഞാന പരീക്ഷ നടത്തി.
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം ഉളിയില്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളില്‍ നടന്ന മത്സരത്തിന് എന്‍.എന്‍. ജലീല്‍, കെ. മഹ്റൂഫ്, കെ. അശ്റഫ്, മുഹമ്മദ് റിയാസ്, എ. അബ്ദുല്‍ ഗഫൂര്‍, കെ. സാജിദ എന്നിവര്‍ നേതൃത്വം നല്‍കി.

സൌജന്യ ക്ലിനിക് ഉദ്ഘാടനം

സൌജന്യ ക്ലിനിക് ഉദ്ഘാടനം
കണ്ണൂര്‍: കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂളിനു സമീപം സ്ഥാപിച്ച കൌസര്‍ മെഡികെയര്‍ സൌജന്യ ക്ലിനിക്കിന്റെ ഉദ്ഘാടനം  ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിക്കും. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്ക് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടിലാണ് ചടങ്ങ്. കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടില്‍ പുതുക്കിപ്പണിത പ്രീപ്രൈമറി സ്കൂള്‍ ലിറ്റില്‍ കിങ്ഡത്തിന്റെ ഉദ്ഘാടനവും ആസാദ് മൂപ്പന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പുഴാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

Wednesday, January 18, 2012

ഖിദ്മ മെഡിക്കല്‍ സെന്റര്‍ ശിലാസ്ഥാപനം 19ന്

 ഖിദ്മ മെഡിക്കല്‍ സെന്റര്‍
ശിലാസ്ഥാപനം 19ന്
കണ്ണൂര്‍: ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ വൃക്കരോഗികള്‍ക്ക്  സൌജന്യമായി ഡയാലിസിസ് സൌകര്യമൊരുക്കുന്നു. ഡയാലിസിസ് സെന്ററും ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുമടങ്ങുന്ന മെഡിക്കല്‍ സെന്ററിന് കണ്ണൂര്‍ സിറ്റി അറക്കല്‍ പാലസ് ഗ്രൌണ്ടില്‍ ജനുവരി 19ന് വൈകീട്ട് 4.30ന് മിംസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ശിലയിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാന്‍ പി.എ. ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. സെന്റര്‍ ലോഗോ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വി. ഖാലിദ് പ്രകാശനം ചെയ്യും. കെ. സുധാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള എന്നിവര്‍ പങ്കെടുക്കും. ഒന്നേകാല്‍ കോടി ചെലവിലാണ് സെന്റര്‍ നിര്‍മാണം. മിംസ് ആശുപത്രിയുടെ സാങ്കേതിക സഹായത്തോടെ തുടങ്ങുന്ന സെന്ററില്‍ 10 യൂനിറ്റുകളിലായി ദിവസേന 30 പേര്‍ക്ക് ഡയാലിസിസ് സൌകര്യം ലഭ്യമാകും. കാന്‍സര്‍ നേരത്തേ കണ്ടെത്തി ചികിത്സാസൌകര്യമൊരുക്കുകയാണ് ഡിറ്റക്ഷന്‍ സെന്റര്‍ വഴി ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലീം, ജനറല്‍ കണ്‍വീനര്‍ ബി.കെ. ഫസല്‍, സെക്രട്ടറി വി. യൂനുസ്, വി.പി. നൌഷാദ്, സി. ഇംതിയാസ്, ബി.പി. ആശിഖ് എന്നിവര്‍ പങ്കെടുത്തു.

പ്രസംഗ ശില്‍പശാല

 പ്രസംഗ ശില്‍പശാല
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി പ്രവാചക സന്ദേശം കാമ്പയിന്റെ ഭാഗമായി ജില്ലാതല പ്രസംഗ ശില്‍പശാല വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ കൌസറില്‍ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

ഇ-മെയില്‍ വിവാദം: വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടരുത് -എസ്.ഐ.ഒ

 ഇ-മെയില്‍ വിവാദം: 
വര്‍ഗീയ ധ്രുവീകരണത്തിന്
ആക്കം കൂട്ടരുത് -എസ്.ഐ.ഒ
കണ്ണൂര്‍: സമുദായത്തിലെ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി സംശയങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടാനുള്ള ശ്രമങ്ങള്‍ ഭരണകൂടം ഉപേക്ഷിക്കണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ആഷിക് കാഞ്ഞിരോട് സ്വാഗതവും നസീം പൂതപ്പാറ നന്ദിയും പറഞ്ഞു.

ചോര്‍ത്തല്‍ ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം-ജമാഅത്തെ ഇസ്ലാമി

 ചോര്‍ത്തല്‍ ആര്‍ക്കുവേണ്ടിയാണെന്ന് 
വ്യക്തമാക്കണം-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: മുസ്ലിം സമുദായത്തിലെ ജനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയ 258 പേരുടെ ഇ^മെയിലുകള്‍ കേരള ആഭ്യന്തര വകുപ്പ് ചോര്‍ത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനാധിപത്യ സമൂഹത്തില്‍ ഒരു വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെക്കുന്ന  ഭരണകൂട നടപടി സാമൂഹികഭദ്രത തകര്‍ക്കുന്നതാണ്. സാമ്രാജ്യത്വ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്ലിം വേട്ടയില്‍ മതേതര ഭരണകൂടങ്ങള്‍ പോലും വീണുപോകുന്നതിന്റെ തെളിവാണിത്.
പൌരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമം എന്നതിനേക്കാള്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുസ്ലിം വിരുദ്ധ വംശീയ മനോഭാവത്തിന്റെ പ്രത്യക്ഷ സാക്ഷ്യം കൂടിയാണിത്. മുഖ്യമന്ത്രി അറിയാതെയാണ് ഇത്തരമൊരു നടപടിയെങ്കില്‍ അത് കൂടുതല്‍ ദുരൂഹമാണ്.
ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളുടെ അമേരിക്കന്‍ ഇസ്രായേല്‍ സംഘ്പരിവാര്‍ ബന്ധങ്ങളും സംസ്ഥാനത്തെ ചില മുസ്ലിം കേന്ദ്രങ്ങളില്‍ നടത്തിയ രഹസ്യ സര്‍വേകളും ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍, ലൌ ജിഹാദ് കാമ്പയിന്‍ തുടങ്ങി മുസ്ലിം സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ തളച്ചിടാനുള്ള ശ്രമത്തിന്റെ  ഭാഗമാണിതും.
സ്വന്തം ജനതയെ വിശ്വാസത്തിലെടുക്കാത്ത ഭരണകൂട നടപടി ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല.
ഭരണമുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസും മുഖ്യകക്ഷിയായ മുസ്ലിം ലീഗും ഈ വിഷയത്തില്‍ ശക്തവും ആര്‍ജവവുമുള്ള നിലപാട് സ്വീകരിക്കാന്‍ സന്നദ്ധമാവണമെന്നു ജമാഅത്തെ ഇസ്ലാമി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

ഫാഷിസ്റ്റ് പ്രവണത എസ്.ഐ.ഒ

ഫാഷിസ്റ്റ് പ്രവണത: എസ്.ഐ.ഒ
കോഴിക്കോട്: ആര്‍ക്കുവേണ്ടിയാണ് കേരളത്തിലെ പ്രമുഖ മുസ്ലിം നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും വ്യവസായികളുടേയും പ്രഫഷനല്‍ വിദ്യാര്‍ഥികളുടെയും മെയിലുകള്‍ പൊലീസ് ചോര്‍ത്തിയത് വ്യക്തമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ .
പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്ന ഭരണകൂട ഭീകരതയുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
 ഒരു പ്രത്യേക സമുദായത്തിന്റെ സാമ്പത്തികവും വൈജ്ഞാനികവുമായ വളര്‍ച്ചയെ ഭീതിയോടെ കാണുന്നത് ഫാഷിസ്റ്റ് പ്രവണതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tuesday, January 17, 2012

SOLIDARITY

QURAN STUDY CENTRE

QURAN STUDY CENTRE

മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം -സോളിഡാരിറ്റി

മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം -സോളിഡാരിറ്റി
തിരുവനന്തപുരം: വ്യക്തികളുടെയും സംഘടനകളുടെയും ഇ^മെയില്‍ നിരീക്ഷിക്കാനുള്ള കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാരണം വ്യക്തമാക്കണമെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രഫഷനലുകളും അടക്കമുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഭരണഘടന നല്‍കുന്ന സ്വാതന്ത്യ്രത്തിന്റെയും അവകാശങ്ങളുടെയും ലംഘനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തണം.
ഒമ്പത് വര്‍ഷമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോളിഡാരിറ്റിയുടെയും സംസ്ഥാന സമിതി അംഗത്തിന്റെയും ഇ^മെയിലുകള്‍ ചോര്‍ത്തിയിട്ടുണ്ട്. മാതൃഭൂമി, മാധ്യമം, തേജസ്, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലെ പത്രപ്രവര്‍ത്തകരും പി.വി. അബ്ദുല്‍വഹാബ് എം.പിയും മതസംഘടനകളും ഉള്‍പ്പെടെ പൊലീസ് നിരീക്ഷണപട്ടികയില്‍ പെടുന്നു. ഒരു മതവിഭാഗത്തെ ഉന്നം വെച്ച് അനാവശ്യ ഭീതി പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
നിരീക്ഷിക്കപ്പെടുന്നവര്‍ പ്രത്യേക ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല. ഇതില്‍ 258 പേരും മുസ്ലിംകളാണെന്നത് കാര്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. സ്വകാര്യതയിലേക്ക് ഭരണകൂടം എത്തിനോക്കുന്നത് പൌരാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നുവെന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നിരീക്ഷണം ഉണ്ടാവില്ല. ഭരണകക്ഷിയിലെ മുഖ്യപാര്‍ട്ടിയായ മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളെപ്പോലും നിരീക്ഷിക്കുന്നുണ്ട് എന്നത് വിചിത്രമാണ്. ഇക്കാര്യത്തില്‍ ലീഗ് അഭിപ്രായം വ്യക്തമാക്കണം.
തീവ്രവാദ വേട്ടയുടെ പേരില്‍ മുസ്ലിം സമൂഹത്തെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടനീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇ-മെയില്‍ ചോര്‍ത്തല്‍. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.ഐ നൌഷാദ്, സംസ്ഥാന സെക്രട്ടറി കെ. സജീദ് എന്നിവര്‍ അറിയിച്ചു.

വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ അനുവദിക്കില്ല: കണ്‍വെന്‍ഷന്‍

 വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ
അനുവദിക്കില്ല: കണ്‍വെന്‍ഷന്‍
കോഴിക്കോട്: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി ജനവാസ മേഖലയിലൂടെ പൈപ്പിടാനുള്ള നീക്കം ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. 20 മീറ്റര്‍ വീതിയില്‍ 1114 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പഠിക്കാതെയും ജനങ്ങളെ ബോധ്യപ്പെടുത്താതെയും പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഭരണകൂടം ഇരകളെ പുച്ഛിക്കുകയാണ്. സ്മാര്‍ട്ട്സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ദിഷ്ട രൂപരേഖ മാറ്റാന്‍ തയാറായവര്‍ സുരക്ഷാഭീതി സാധാരണ ജനങ്ങള്‍ക്കുമുണ്ടെന്ന കാര്യം അവഗണിക്കുകയാണ്. ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ജനങ്ങളെ അണിനിരത്തി തടയുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എ. വാസു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാരും ഭരണാധികാരികളും ഏത് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് പതിവാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറം ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.
ജനസാന്ദ്രതയേറിയ കേരളത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന ദുരന്തം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ എത്രയോ  മടങ്ങ് അധികമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 ഭൂമി ഏറ്റെടുക്കുമ്പോള്‍ കേരളത്തിലെ ആവാസ വ്യവസ്ഥയെയും കൃഷിയെയുമെല്ലാം എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാന്‍ പഠനംപോലും നടത്താന്‍ തയാറാവാതെയാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നും നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ഹാഷിം ചേന്ദമ്പിള്ളി, വിളയോടി വേണുഗോപാല്‍, വിജയരാഘവന്‍ ചേലിയ, എന്‍. സുബ്രഹ്മണ്യന്‍, ടി.കെ. വാസു, ദേവദാസ് മോരിക്കര, അഡ്വ. പ്രദീപ് കുമാര്‍, കബീര്‍ നൊച്ചാട്, മൂസ ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ റസാഖ് പാലേരി സ്വാഗതം പറഞ്ഞു. സംസ്ഥാനതലം മുതല്‍ പ്രാദേശികാടിസ്ഥാനത്തില്‍ വരെ ശക്തമായ പ്രക്ഷോഭ^ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.