ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 6, 2012

ജി.ഐ.ഒ ഏരിയ കണ്‍വെന്‍ഷന്‍

 
 
 ജി.ഐ.ഒ ഏരിയ കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍, കാഞ്ഞിരോട് സംയുക്ത ഏരിയ കണ്‍വെന്‍ഷന്‍ ഹിശാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ക്ലാസ് മത്സര്ധില്‍ ലദീദ, റിസ്വാന, മുസബ്ബിഹ, അസ്മി, 'മുഹമ്മദ് നബി' എന്ന വിഷയ്ധില്‍ നട്ധിയ ക്വിസില്‍ ജബീന്‍, ഹനൂന, ലദീദ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് സീന്ധ് അധ്യക്ഷത വഹിച്ചു. സി.എച്ച്. ഫരീദ, സുമയ്യ എന്നിവര്‍ സമ്മാനദാനം നട്ധി. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ബോധനം നട്ധി. സാജിദ സ്വാഗതവും അര്‍ഷാന നന്ദിയും പറഞ്ഞു.

സിജി കരിയര്‍ കാരവന്‍ എട്ടിന് ജില്ലയില്‍

സിജി കരിയര്‍ കാരവന്‍
എട്ടിന് ജില്ലയില്‍
കണ്ണൂര്‍: ജനുവരി 24ന് തിരുവനന്തപുര്ധുനിന്ന് പ്രയാണം തുടങ്ങിയ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) കരിയര്‍ കാരവന്‍ ഫെബ്രുവരി എട്ടിന്  ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നട്ധുമെന്ന് ഭാരവാഹികള്‍ വാര്ധ്‍ാസമ്മേളന്ധില്‍ അറിയിച്ചു. രാവിലെ 9.30ന് കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം ഡയറ്റ് സീനിയര്‍ ഫാക്കല്‍റ്റി ഡോ. വിജയന്‍ ചാലോട് നിര്‍വഹിക്കും.
പ്രിന്‍സിപ്പല്‍ എ. അശോകന്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു രണ്ടു മണിക്ക് തളിപ്പറമ്പ് സീതി സാഹിബ് എച്ച്.എസ്.എസിലും വൈകീട്ട്  മുക്കോലയിലും പര്യടനം നട്ധും. കരിയര്‍ ടോക്, കരിയര്‍ ക്ലിനിക്, കരിയര്‍ എക്സിബിഷന്‍, കരിയര്‍ അംബ്രല്ല, കരിയര്‍ കൌസലിങ് എന്നിവ ഉണ്ടാകും. ഉപരിപഠന സംബന്ധിയായ സംശയനിവാരണ്ധിന് പ്രമുഖ കൌസിലര്‍മാര്‍ നേതൃത്വം നല്‍കും. 10ന് കാസര്‍കോട് കരിയര്‍ കാരവന്‍ സമാപിക്കും. വാര്ധ്‍ാസമ്മേളന്ധില്‍ സിജി ജില്ലാ സെക്രട്ടറി എ. നസീര്‍, ജില്ലാ കോഓഡിനേറ്റര്‍ റമീസ് പാറാല്‍  എന്നിവര്‍ പങ്കെട്ധുു.

Sunday, February 5, 2012

SIO POSTER

MTS RANK HOLDERS - KANNUR REGION

 Hasanul Banna
Class: 8, Rank: 2

Mount Flower English School, Uliyil 
(English Medium)
 

Ammu Babu M.P

Class: 9, Rank: 2

Mount Flower English School, Uliyil
(English Medium)

IDEAL ULIYIL

മലര്‍വാടി വിജ്ഞാനോത്സവം ജില്ലാതല മത്സരം

 മലര്‍വാടി വിജ്ഞാനോത്സവം ജില്ലാതല മത്സരം
കണ്ണൂര്‍: മലര്‍വാടി വിജ്ഞാനോത്സവം ജില്ലാതല മത്സരം ജില്ലാ രക്ഷാധികാരി കള്ധില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. മത്സരം യു.പി വിഭാഗ്ധില്‍ കെ. ആകാശ് (ഒതയമ്മാടം യു.പി സ്കൂള്‍) ഒന്നാംസ്ഥാനവും സി. റഷ (മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍, ഉളിയില്‍) രണ്ടാംസ്ഥാനവും കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍) മൂന്നാം സ്ഥാനവും നേടി.
എല്‍.പി വിഭാഗ്ധില്‍ കൃഷ്ണപ്രിയ എസ്. മനോജ് (പാനൂര്‍ യു.പി.എസ്),നവനീത് ചന്ദ്രന്‍ (ജി.എല്‍.പി സ്കൂള്‍ ചെറുതാഴം), ഇ.പി. ബിലാല്‍ ഹുസയിന്‍ (താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വളപട്ടണം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ബാലസാഹിത്യകാരന്‍ ടി.കെ.ഡി. മുഴപ്പിലങ്ങാട് സമ്മാന വിതരണം നട്ധി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ചക്കരക്കല്ല് അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരികളായ ടി.കെ. മുഹമ്മദലി, കള്ധില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഹിശാം മാസ്റ്റര്‍ നെല്ലിക്കപ്പാലം, സി.പി. ജബ്ബാര്‍ മാസ്റ്റര്‍, കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി, ഫാറൂഖ് ചൊക്ലി, ശുഐബ് മുഹമ്മദ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
മലര്‍വാടി വിജ്ഞാനോത്സവം
കുഞ്ഞിമംഗലം: മലര്‍വാടി വിജ്ഞാനോത്സവ്ധില്‍ കുഞ്ഞിമംഗലം പഞ്ചായ്ധിലെ വിവിധ സ്കൂളുകളില്‍ നിന്ന് വിജയിച്ചവര്‍: ഗവ. സെന്‍ട്രല്‍ യു.പി. സ്കൂള്‍^ശ്രീപ്രിയ, ആതിര (ഒന്നാം സ്ഥാനം), അക്ഷയ്, അമല്‍ രവീന്ദ്രന്‍ (രണ്ടാം സ്ഥാനം),  ഗോപാല്‍ യു.പി-മൃദുല്‍രാജ്, കീര്ധ്‍ി (ഒന്നാം സ്ഥാനം), നവനീത് കൃഷ്ണന്‍, നിരഞ്ജന (രണ്ടാം സ്ഥാനം). എസ്.എന്‍. ഇംഗ്ലീഷ് സ്കൂള്‍-അശ്വന്ത്, അമല്‍ വേണു (ഒന്നാം സ്ഥാനം), അഭിഷേക്, അശ്വിന്‍ ബാബു (രണ്ടാം സ്ഥാനം). അല്ലാമ ഇഖ്ബാല്‍^മുഹമ്മദ് അജീര്‍, മുഹമ്മദ് മിസ്ബാഹ് (ഒന്നാം സ്ഥാനം), ആയിശ്ധ് സന, മുഹമ്മദ് മുശ്താഖ് (രണ്ടാം സ്ഥാനം). ഗവ. മാപ്പിള എല്‍.പി^ജിഷാദ് (ഒന്നാം സ്ഥാനം) നന്ദന (രണ്ടാം സ്ഥാനം). എടനാട് യു.പി- അനിരുദ്ധ് (ഒന്നാം സ്ഥാനം), അഞ്ജലി (രണ്ടാം സ്ഥാനം). എടനാട് ഈസ്റ്റ് എല്‍.പി-വിഘ്നേഷ് ബാബു (ഒന്നാം സ്ഥാനം), ദേവദ്ധന്‍ രാജന്‍ (രണ്ടാം സ്ഥാനം).
സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാരായണന്‍ മാസ്റ്റര്‍, കാര്‍ത്യായനി ടീച്ചര്‍, കൃഷ്ണന്‍ മാസ്റ്റര്‍, ഉഷാബേബി, രാധാമണി ടീച്ചര്‍, കരുണാകരന്‍ മാസ്റ്റര്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെട്ധുു.

പ്രവാചകന്‍മാര്‍ അതത് കാല്ധ വിപ്ലവകാരികള്‍ -വാണിദാസ് എളയാവൂര്‍

 പ്രവാചകന്‍മാര്‍ അതത് കാല്ധ
വിപ്ലവകാരികള്‍ -വാണിദാസ് എളയാവൂര്‍
കണ്ണൂര്‍: ഭൂമിയില്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ എല്ലാവരും അതത് കാല്ധ വിപ്ലവകാരികളായിരുന്നുവെന്ന് എഴ്ധുുകാരന്‍ വാണിദാസ് എളയാവൂര്‍ അഭിപ്രായപ്പെട്ടു. 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയ്ധില്‍ ജമാഅ്ധ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാചകന്മാരില്‍ ഏതെങ്കിലും ചിലരെ മാത്രം മാറ്റിനിര്ധ്‍ി വിപ്ലവകാരികളെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. മുഹമ്മദ് നബിക്ക് മുമ്പുള്ള പ്രവാചകന്മാര്‍ അവരുടെ കാല്ധയും പ്രദേശ്ധയും പ്രശ്നങ്ങള്‍ പരിഹരിച്ച ദേശീയ പ്രവാചകന്മാരായിരുന്നു.
എന്നാല്‍, മുഹമ്മദ് നബി കല്‍പാന്തകാലം വരെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നിയുക്തനായ വിശ്വപ്രവാചകനാണ്. കുടുംബവും സാമൂഹികരംഗവും അധര്‍മ്ധിന്റെയും അനീതിയുടെയും കേളീരംഗമാവുമ്പോള്‍ ദൈവം നിശ്ചയിച്ച ലോക്ധിന്റെ താളം പുനഃക്രമീകരിക്കാനാണ് പ്രവാചകന്മാന്‍ നിയോഗിക്കപ്പെട്ടത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ അനുയായികളാണ് ഇനി പ്രസ്തുത ദൌത്യനിര്‍വഹണ്ധിനായി മുന്നോട്ടുവരേണ്ടതെന്നും വാണിദാസ് പറഞ്ഞു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന പ്രവാചകന്റെ സന്ദേശം അലയടിച്ചുവരുന്ന കാലഘട്ടമാണിതെന്ന് മുഖ്യപ്രഭാഷണം നട്ധിയ ആര്‍. യൂസുഫ് അഭിപ്രായപ്പെട്ടു. ടുനീഷ്യ, ഈജിപ്ത്, യമന്‍ എന്നിങ്ങനെ പശ്ചിമേഷ്യയില്‍ പുതിയ വിപ്ലവങ്ങള്‍ക്ക് പ്രവാചകന്റെ അനുയായികള്‍ നേതൃത്വം നല്‍കുന്നതാണ് നാം കാണുന്നത്. പ്രവാചകന്റെ സന്ദേശം ചൂഷകവര്‍ഗ്ധില്‍പെട്ട പലരെയും അസ്വസ്ഥതപ്പെട്ധുുന്നുണ്ട്. ഭൂമിയില്‍ മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതാണ് മതമെന്ന വിപ്ലവകരമായ മുദ്രാവാക്യമാണ് പ്രവാചകന്‍ മുന്നോട്ടുവെച്ചത്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന വിശുദ്ധ സന്ദേശം ഖുര്‍ആനും നല്‍കുന്നുണ്ട്. ഭൂമിയില്‍ പുരോഹിതരും പ്രഭുക്കന്മാരും ദൈവ്ധിന്റെ ഭാഗം അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ജനതയുടെ അഭിമാനവും അന്തസ്സും ചോദ്യംചെയ്യപ്പെട്ടതെന്നും യൂസുഫ് ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍, സഹൃദയവേദി പ്രസിഡന്റ് ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കള്ധില്‍ ബഷീര്‍ സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ചേലോറയില്‍ രണ്ട് ലോഡ് പ്ലാസ്റ്റിക് മാലിന്യമിറക്കി

ബലപ്രയോഗം തുടരുന്നു:
ചേലോറയില്‍ രണ്ട് ലോഡ്
പ്ലാസ്റ്റിക് മാലിന്യമിറക്കി
മാലിന്യം തള്ളലിനെതിരെ സമരം തുടരുന്ന ചേലോറയില്‍ വെള്ളിയാഴ്ചയും ബലപ്രയോഗ്ധിലൂടെ രണ്ടുലോഡ് മാലിന്യമിറക്കി. മുക്കാല്‍ ഭാഗവും പ്ലാസ്റ്റിക് മാലിന്യമാണ്ധിെയത്. സമരം തുടരുന്ന വീട്ടമ്മമാരെയും കുട്ടികളെയും ചക്കരക്കല്ലില്‍നിന്നും കണ്ണൂരില്‍നിന്നുമ്ധിെയ പൊലീസ് സംഘം ബലപ്രയോഗ്ധിലൂടെ നീക്കിയാണ് മാലിന്യം തള്ളിയത്.ഒന്നരമാസ്ധിലധികമായി നടന്നുവരുന്ന മാലിന്യവിരുദ്ധ സമരം മുഖ്യമന്ത്രിയുടെ സാന്നിധ്യ്ധില്‍ നടന്ന ചര്‍ച്ചയില്‍ പ്ലാസ്റ്റിക് മാലിന്യമിറക്കുന്നത് തടയുമെന്നും ബലാല്‍ക്കാരം നട്ധില്ലെന്നുമുള്ള നിര്‍ദേശങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, ഇത് ലംഘിച്ചാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ചേലോറയില്‍ മാലിന്യമിറക്കിയത്. ഇന്നലെ ബലപ്രയോഗ്ധിലൂടെ മാറ്റിയ സമരസമിതി പ്രവര്ധ്‍കരെ സ്റ്റേഷനില്‍ ഹാജരാക്കാതെയാണ് വിട്ടയച്ചത്.
മാലിന്യവിഷയ്ധില്‍ നഗരസഭയുടെ ധിക്കാരപൂര്‍വമുള്ള സമീപനം നിര്ധ്‍ണമെന്നും അല്ല്ധാപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

തൊഴില്‍ പരിശീലനം

തൊഴില്‍ പരിശീലനം
കണ്ണൂര്‍: വിദേശ തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമാക്കി വ്യാവസായിക പരിശീലന വകുപ്പും നോര്‍ക്ക റൂട്ട്സും സംയുക്തമായി നട്ധുന്ന 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിവില്‍ ഡിസൈന്‍ ഓട്ടോകാഡ്^ റ്റുഡി, ത്രിഡി കോഴ്സ് കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐയില്‍ ഫെബ്രു. 15 ന് ആരംഭിക്കും. 
താല്‍പര്യമുള്ളവര്‍ ഐ.ടി.ഐ ഓഫിസുമായി ബന്ധപ്പെടണം.   ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകള്‍ പൂര്ധ്‍ിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ 0497 2835987.

Friday, February 3, 2012

QURAN DISCOURSE

തൊഴില്‍ പ്രശ്നം: സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണം -സോളിഡാരിറ്റി

 തൊഴില്‍ പ്രശ്നം:
സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: സംസ്ഥാന്ധ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ തൊഴില്‍ പ്രശ്ന്ധ സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ആവശ്യപ്പെട്ടു. നഴ്സുമാരുടെ പ്രശ്നം ഇത്ര സജീവമായിട്ടും ബന്ധപ്പെട്ടവര്‍ പ്രസ്താവനയിറക്കി അവരെ വിരട്ടുന്ന സമീപനം ശരിയല്ല. ജനസേവന്ധിന്റെ ഉന്നത മാതൃകയാകുന്ന ഈ തൊഴില്‍ സംരംഭ്ധില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ കോടതിയുടെയും പൊലീസിന്റെയും സഹായം തേടുന്നതിനു പകരം പ്രശ്ന്ധ മനുഷ്യത്വ്ധാടെ സമീപിക്കണം. സംസ്ഥാന തൊഴില്‍ വകുപ്പ് ഇടപെടല്‍ കാര്യക്ഷമമാക്ക്ധാത് പ്രതിഷേധാര്‍ഹമാണ്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമീഷനെ വെക്കുകയോ മറ്റു ശാസ്ത്രീയ സംവിധാനം തേടുകയോ ചെയ്യണം. പ്രശ്നം ജനകീയമായി ഏറ്റെടുക്കുന്നതിന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ISLAMIC SPEECH

ISLAMIC SPEECH

പെട്ടിപ്പാലം സമര്ധ മനുഷ്യസ്നേഹികള്‍ പിന്തുണക്കണം -കെ.കെ.അടിയോടി

പെട്ടിപ്പാലം സമര്ധ മനുഷ്യസ്നേഹികള്‍
പിന്തുണക്കണം -കെ.കെ.അടിയോടി
ന്യൂമാഹി: പെട്ടിപ്പാലം സമര്ധില്‍ നാടെങ്ങുമുള്ള മനുഷ്യസ്നേഹികള്‍ അണിചേരാന്‍ തയാറാവണമെന്ന് പ്രമുഖ ഗാന്ധിയന്‍ കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഗ്രാമസ്വരാജ് എന്ന വിഷയ്ധില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ സമരങ്ങളെ യാഥാര്‍ഥ്യബോധ്ധാടെ സമീപിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷംസീര്‍ ഇബ്രാഹിം സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷതവഹിച്ചു. നൌഷാദ് മാടോള്‍ സ്വാഗതം പറഞ്ഞു.

ഖുര്‍ആന്‍ വിശകലന സായാഹ്നം ഒമ്പത് മുതല്‍

ഖുര്‍ആന്‍ വിശകലന
സായാഹ്നം ഒമ്പത് മുതല്‍
കണ്ണൂര്‍: ഫ്രൈഡേ ക്ലബ് കണ്ണൂരിന്റെ ആഭിമുഖ്യ്ധില്‍ ഖുര്‍ആന്‍ വിശകലന സായാഹ്നം സംഘടിപ്പിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ വൈകുന്നേരം 6.45ന് കണ്ണൂര്‍ ടൌണ്‍ സ്ക്വയറിലാണ് പരിപാടി.
 ഒമ്പതിന് ജമാഅ്ധ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, 10ന് ശിഹാബുദ്ദീന്‍ ഇബ്നുഹംസ, 11 ന് ജമാലുദ്ദീന്‍ മങ്കട, പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ ഖാസിമി എന്നിവര്‍ സംസാരിക്കും.

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യ്ധില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഏകദിന പഠനക്യാമ്പ് നട്ധുന്നു. ഫെബ്രുവരി 25ന് കോഴിക്കോട് സരസ്വതി കലാകുഞ്ച് ഓഡിറ്റോറിയ്ധില്‍ നടക്കുന്ന ക്യാമ്പില്‍ വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശ്ധ് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍ എന്നിവ ഉണ്ടാകും.  വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധതരം വിസകള്‍, വിദേശ തൊഴിലവസരങ്ങള്‍, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിദേശ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ സംസാരിക്കും. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495^2304885, 0497^2765310, 9744328441.

ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു

ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ
സമരക്കാരെ അറസ്റ്റ് ചെയ്തു
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ  സമരം തുടരുന്ന കര്‍മസമിതി പ്രവര്ധ്‍കരെ അറസ്റ്റ്ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ മാലിന്യവുമായി വന്ന മൂന്ന് ലോറികള്‍ തടഞ്ഞതിന് എട്ട് സ്ത്രീകളുള്‍പ്പെടെ 11 പേരെയാണ് ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍, സിറ്റി  സി.ഐ സുകുമാരന്‍ എന്നിവരുടെ  നേതൃത്വ്ധില്‍ അറസ്റ്റ് ചെയ്തത്.  സമരസമിതി പ്രവര്ധ്‍കരായ വളയനാട് ശ്യാമള, പന്ന്യോട്ട് ശ്യാമള, ബുഷ്റ വട്ടപ്പൊയില്‍, താളിയന്‍ കമല,പുളിയുള്ളതില്‍ രാധ, കെ. സരോജിനി, പി. ബുഷ്റ, പിഷാരടി ഏച്ചൂര്‍, നൌഷാദ്, നജീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യ്ധില്‍ വിട്ടയച്ചു.
ചേലോറയില്‍ നഗരസഭ മാലിന്യം തള്ളുന്നതിനാല്‍ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതാണ് സമര്ധിന് കാരണം. ഏകദേശം ഒന്നരമാസക്കാലമായി തുടരുന്ന സമരം പരിഹരിക്കുന്നതിനായി നഗരസഭയുടെ സാന്നിധ്യ്ധില്‍ പലതവണ സംഘടിപ്പിച്ച ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വ്ധില്‍ തിരുവനന്തപുര്ധ് സമരസമിതി പ്രവര്ധ്‍കരുമായി നടന്ന ചര്‍ച്ചയും പരിഹാരം കാണാതെ പിരിയുകയായിരുന്നു. അതേ സമയം പൊലീസിനെ ഉപയോഗിച്ചോ ബലം പ്രയോഗിച്ചോ മാലിന്യമിറക്കില്ലെന്ന് ധാരണയില്ധിെയിരുന്നു.  ഈ ധാരണയാണ് നഗരസഭ ധിക്കാരപൂര്‍വം ലംഘിച്ചതെന്ന് സമരസമിതി സെക്രട്ടറി കെ.കെ. മധു പറഞ്ഞു. ബലാല്‍ക്കാരമായി  മാലിന്യമിറക്കുന്നത് നിര്ധ്‍ിയില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്നും സമരസമിതി നേതാക്കളായ പിഷാരടി ഏച്ചൂര്‍, കെ.കെ. മധു, രാജീവന്‍ ചാലോടന്‍ എന്നിവര്‍ അറിയിച്ചു.

Thursday, February 2, 2012

PR KIT

 
Information & P.R Minister Mr. KC Joseph receives P.R Kit from Solidarity Kannur Dist Leaders.

ARAMAM MONTHLY

മതന്യൂനപക്ഷങ്ങള്‍ക്ക് വായ്പ നല്‍കുന്നു

മതന്യൂനപക്ഷങ്ങള്‍ക്ക് വായ്പ നല്‍കുന്നു
കണ്ണൂര്‍: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ തൊഴില്‍രഹിതരായ മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട (മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി തുടങ്ങിയവര്‍) 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കച്ചവടം, വ്യവസായം, വ്യാപാരം, സേവനം, ഓട്ടോറിക്ഷ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി ഒരു ലക്ഷം രൂപ വരെ ആറുശതമാനം നിരക്കിലും വിദ്യാഭ്യാസ വായ്പ പ്രതിവര്‍ഷം 50,000 രൂപ വീതം മൂന്നുശതമാനം നിരക്കിലും നല്‍കുന്നു. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം പഞ്ചായ്ധ് പ്രദേശങ്ങളില്‍ 40,000്ധില്‍ കുറവും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 55,000 രൂപയില്‍ കുറവും ആയിരിക്കണം. വായ്പക്ക് മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ആവശ്യമാണ്. വിശദ വിവരങ്ങള്‍ ജില്ലാ മാനേജര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, ജില്ലാ ഓഫിസ്, പാറക്കണ്ടി, കണ്ണൂര്‍ എന്ന വിലാസ്ധില്‍നിന്ന് ലഭിക്കും. ഫോണ്‍: 0497 2706196, 2706197.

'മുഹമ്മദ് നബി ജീവിതവും സന്ദേശവും' സെമിനാര്‍ നാലിന്

'മുഹമ്മദ് നബി ജീവിതവും
സന്ദേശവും' സെമിനാര്‍ നാലിന്
കണ്ണൂര്‍: ജമാഅ്ധ ഇസ്ലാമി കാമ്പയിന്റെ ഭാഗമായി 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' സെമിനാര്‍ ഫെബ്രുവരി നാലിന് വൈകീട്ട് 4.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്യും. ആര്‍. യൂസുഫ് മുഖ്യപ്രഭാഷണം നട്ധും. ജമാഅ്ധ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍, സഹൃദയവേദി പ്രസിഡന്റ് ടി.കെ.ഡി. മുഴപ്പിലങ്ങാട്, മഹ്മൂദ് മസ്ജിദ് ഖ്ധീബ് അബ്ദുറഹ്മാന്‍ മക്കിയാട് തുടങ്ങിയവര്‍ പങ്കെടുക്കും.

മലര്‍വാടി വിജ്ഞാനോത്സവം നാലിന്

 മലര്‍വാടി
വിജ്ഞാനോത്സവം നാലിന്
ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം വിജ്ഞാനോത്സവം ക്വിസ് മത്സര്ധിന്റെ ജില്ലാതല മത്സരം ഫെബ്രുവരി നാലിന് ഉച്ച രണ്ടിന് കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ ഓഡിറ്റോറിയ്ധില്‍ നടക്കും. മത്സര്ധില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ കൃത്യസമയ്ധ് എ്ധണമെന്ന് ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു.

Wednesday, February 1, 2012

PRABODHANAM WEEKLY

ദുരിതം വിതച്ച് മാലിന്യ നിക്ഷേപം

 ദുരിതം വിതച്ച് മാലിന്യ നിക്ഷേപം
കണ്ണൂര്‍: റോഡരികില്‍ വിദ്യാഭ്യാസ സമുച്ചയത്തിന് മുന്നില്‍ മാലിന്യം നിക്ഷേപിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. കാഞ്ഞിരോട് മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള കെ.എം.ജെ വിദ്യാഭ്യാസ സമുച്ചയത്തിന്റെ മുന്നിലാണ് മാലിന്യ നിക്ഷേപം പതിവായിരിക്കുന്നത്.
മദ്റസയിലേക്കും തൊട്ടടുത്ത മുണ്ടേരി ഗവ. ഹൈസ്കൂളിലേക്കും പോകുന്ന വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും മൂക്കുപൊത്തി പോകേണ്ട സാഹചര്യമാണുള്ളത്. അവധിദിവസങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകളിലും മറ്റുമായി ദൂരെനിന്നുള്ളവര്‍ പോലും മാലിന്യം ഇവിടെ കൊണ്ടിടുകയാണ്. ഇതുസംബന്ധിച്ച് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.പി.സി. ഹംസ പറഞ്ഞു.

ചേലോറ, പെട്ടിപ്പാലം മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ആറുമാസം വേണം -മുഖ്യമന്ത്രി

ചേലോറ, പെട്ടിപ്പാലം മാലിന്യ പ്രശ്നം
പരിഹരിക്കാന്‍ ആറുമാസം വേണം  -മുഖ്യമന്ത്രി
തിരുവനന്തപുരം: ചേലോറ, പെട്ടിപ്പാലം പ്രദേശങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിന് ആറു മാസത്തെ സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നപരിഹാരത്തിന് സര്‍ക്കാറിന് ആവശ്യപ്പെട്ട സാവകാശം നല്‍കാനും സമരം നിര്‍ത്തിവെക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, തലശേãരി മുനിസിപ്പാലിറ്റികളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു മാസക്കാലയളവിനുള്ളില്‍ ഇരു മുനിസിപ്പാലിറ്റികളിലെയും മാലിന്യത്തിന്റെ അളവ് കുറക്കാന്‍ നടപടി സ്വീകരിക്കും.   അതുവരെ കുറഞ്ഞ അളവിലെങ്കിലും ഇരു മുനിസിപ്പാലിറ്റികളിലും മാലിന്യം സംസ്കരിക്കുന്നതിനായി അതത് നിക്ഷേപ യൂനിറ്റുകളിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലോറ, പെട്ടിപ്പാലം പ്രദേശങ്ങളില്‍ മാലിന്യവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉറപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ മാലിന്യ പ്രശ്നമെന്നത് ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകണം. മാലിന്യപ്രശ്ന പരിഹാരത്തിന് സാങ്കേതികവിദ്യക്കൊപ്പം ജനപങ്കാളിത്തവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതിയാണ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ബാക്കി വരുന്ന മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ച് അത് സംസ്കരിക്കുന്നതിന് നിശ്ചയിക്കുന്നിടത്തേക്ക് അയക്കും. തുടര്‍ന്നും ബാക്കി ആയവ മാത്രമേ പൊതുസ്ഥലത്തേക്ക് വരുന്നുള്ളൂ.  ഇത് പ്ലാന്റുകള്‍ നിര്‍മിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂര്‍ണമായും സംസ്കരിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യപ്രശ്നം സംസ്ഥാനത്താകമാനമുള്ള പ്രശ്നമാണ്. വിജയകരമായ ഒരു മാതൃകയില്ലാത്തതായിരുന്നു സംസ്ഥാനത്തിന്റെ പരാജയം. മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്ത് പലയിടത്തും വിവിധ പദ്ധതികള്‍ നടപ്പാക്കി. ഏറെ സ്ഥലങ്ങള്‍ വാങ്ങി പ്ലാന്റുകള്‍ സ്ഥാപിച്ചു. എന്നാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പദ്ധതികള്‍ ഓരോന്നും പരാജയമാവുകയായിരുന്നു. അടുത്ത കാലത്ത് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 25 ഓളം സാങ്കേതിക വിദ്യാമാതൃകകള്‍ സര്‍ക്കാറിന് മുന്നിലെത്തിയിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചയും നടത്തി. തുടര്‍ന്ന് മാതൃകകളും അതിന്റെ പ്രവര്‍ത്തനവും നേരില്‍ കണ്ടശേഷം 11 എണ്ണത്തിന്റെ അന്തിമ പട്ടിക തയാറാക്കുകയും അവസാനഘട്ടത്തിലേക്ക് നാലെണ്ണം തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് സര്‍ക്കാറിന് ഉറപ്പുള്ള പദ്ധതികളാണിവ. ജനപങ്കാളിത്തത്തോടെ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ പ്ലാന്റ് സ്ഥാപിക്കണമെങ്കില്‍ അതിനുള്ള സ്ഥലം പ്രാദേശികമായി കണ്ടെത്തിയേ മതിയാകൂ.  സ്ഥലം ലഭ്യമായാല്‍ പദ്ധതി നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലാന്റിനുള്ള നിര്‍ദേശം തയാറാണെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നത്തിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കാന്‍ എല്ലാവരുടെയും സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ.സി. ജോസഫും പറഞ്ഞു. സംസ്കരണം ഉറവിടത്തില്‍ തന്നെ ആരംഭിക്കണമെന്ന് മന്ത്രി എം.കെ. മുനീറും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം.എല്‍.എമാരായ എ.പി. അബ്ദുല്ലക്കുട്ടി, കെ. എം. ഷാജി, കെ.കെ.നാരായണന്‍, ഡി.ജി.പി ജേക്കബ് പുന്നൂസ്, മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ഖാദര്‍മൌലവി, കണ്ണൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എം.സി. ശ്രീജ, തലശേãരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആമിന മാളിയേക്കല്‍, ഉപാധ്യക്ഷന്‍ സി.കെ. രമേശന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, സി.പി. ഷൈജന്‍ (സി.പി.ഐ), പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, നൌഷാദ് മാടോള്‍, സി.പി. അബൂബക്കര്‍ (പൊതുജനാരോഗ്യ സംരക്ഷണ മുന്നണി), എന്‍.വി. അജയകുമാര്‍, റസാഖ് (വിശാല സമരസമിതി), സിദ്ദീഖ് സന, സജ്ജാദ് (മാലിന്യവിരുദ്ധ സമിതി), സി.കെ. പ്രകാശന്‍ (പരിസര മലിനീകരണ വിരുദ്ധ സമിതി), ഫാറൂഖ് ഉസ്മാന്‍, കെ. നിയാസ്, കെ. സാദിഖ് (സോളിഡാരിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിന്യപ്രശ്നം: സര്‍ക്കാര്‍ നിര്‍ദേശം സമരസമിതികള്‍ തള്ളി
തലശേãരി/ചക്കരക്കല്ല്: പെട്ടിപ്പാലം, ചേലോറ മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ സമരസമിതികള്‍ തള്ളി. ആറ് മാസം കൂടി തലശേãരി നഗരസഭക്ക് പെട്ടിപ്പാലത്ത് ചുരുങ്ങിയ അളവില്‍ മാലിന്യം നിക്ഷേപിക്കാന്‍ സൌകര്യമൊരുക്കണമെന്ന ആവശ്യം സമരക്കാരും ന്യൂമാഹി ഗ്രാമപഞ്ചായത്തും തള്ളിയതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. 
പെട്ടിപ്പാലത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ സമരക്കാര്‍ക്ക് സമ്മതമല്ലെങ്കില്‍ നഗരസഭ ബദല്‍ സംവിധാനം കണ്ടെത്തണമെന്നും നിര്‍ദേശമുയര്‍ന്നു. തലശേãരി നഗരസഭ നടപ്പാക്കുന്ന വിവിധ വികേന്ദ്രീകൃത സംസ്കരണ നടപടികള്‍ക്കുശേഷവും പ്രതിദിനം അഞ്ച് ടണ്‍ മാലിന്യം ബാക്കിവരുന്നുണ്ടെന്നും ഇത് ആറ് മാസത്തേക്ക് പെട്ടിപ്പാലത്ത് തള്ളാന്‍ അനുവദിക്കണമെന്നും ഗ്രാമവികസന മന്ത്രി കെ.സി. ജോസഫാണ് ആവശ്യപ്പെട്ടത്. എന്നാല്‍, നിര്‍ദേശം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജയും നാല് സമര മുന്നണികളും ഐകകണ്ഠ്യേന തള്ളി. നഗരസഭയുടെ പ്രവര്‍ത്തനരഹിതമായ പ്ലാന്റുകള്‍ വീണ്ടുംപ്രവര്‍ത്തിച്ചാല്‍ ബാക്കി മാലിന്യവും സംസ്ക്കരിക്കാമെന്നായിരുന്നു സമരക്കാരുടെ അഭിപ്രായം. പെട്ടിപ്പാലം സമരത്തിന് വന്‍ തോതില്‍ വിദേശ ഫണ്ട് വരുന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും തലശേãരിയിലെ ഒരു ഇടതു നേതാവ് ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. എങ്കില്‍ മുഖ്യമന്ത്രി തന്നെ വിദേശഫണ്ട് അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് സമരക്കാര്‍ തിരിച്ചടിച്ചു.
ചക്കരക്കല്ല്: മുഖ്യമന്ത്രി പ്രശ്നപരിഹാരത്തിന് ആവശ്യപ്പെട്ട ആറു മാസം സമയം അംഗീകരിക്കാനാവില്ലെന്ന് ചേലോറ കര്‍മസമിതി നേതാക്കള്‍ അറിയിച്ചു.  മാലിന്യം തള്ളുന്നതിനെതിരെ ചേലോറയിലെ ജനങ്ങള്‍ അന്തിമ സമരത്തിലാണെന്നും കണ്ണൂര്‍നഗരസഭയുടെ മാലിന്യം ഇനി ചേലോറക്കാര്‍ക്ക് വേണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍മ സമിതി നേതാക്കളായ കെ.കെ. മധു, ചാലോടന്‍ രാജീവന്‍,വി. പുരുഷോത്തമന്‍, കെ. പ്രദീപന്‍, മജീദ് വട്ടപ്പൊയില്‍, സലാം ഹാജി വട്ടപ്പൊയില്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കണ്ണൂര്‍: കണ്ണൂര്‍: ജില്ലയിലെ പെട്ടിപ്പാലം, ചേലോറ പ്രദേശങ്ങളിലെ മാലിന്യവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ നിര്‍ദേശങ്ങള്‍ ജനവിരുദ്ധമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സോളിഡാരിറ്റി നേതാക്കളായ ഫാറൂഖ് ഉസ്മാന്‍, കെ. സാദിഖ്, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘനാളത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായി ഒന്നും സമര്‍പ്പിക്കാനില്ലാതെ വീണ്ടും സമയം ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ജനങ്ങളുടെ  പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കാനുള്ള ശ്രമമാണെന്നും ജനപക്ഷത്തുനിന്നുകൊണ്ട് പ്രശ്നങ്ങളെ സമീപിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു.
Courtesy:Madhyamam

Tuesday, January 31, 2012

ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്‌

  ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്‌
കേരളത്തിലെ 268 ഓളം പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്തുന്നതിന്‌ ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്‌. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞുകൊണ്ട്‌ കുറ്റാവാളികളുടെ വിനിമയങ്ങള്‍ നിരീക്ഷിക്കുന്ന നിയമത്തിന്റെ മറവില്‍ 268 ഓളം സാധാരണ പൗരന്മാരുടെ സകല സ്വകാര്യതയിലേക്കും സര്‍ക്കാര്‍ അതിക്രമിച്ചു കടന്നിരിക്കുകയാണ്‌. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ്‌ ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.

കേവലം വ്യക്തികളെ തിരിച്ചറിയുന്നതിനാണ്‌ സൈബര്‍സെല്ലിന്‌ നിര്‍ദ്ദേശം നല്‍കിയെന്ന വാദം 8 ജി.ബിയുള്ള സി.ഡിയാണ്‌ കൈമാറിയതെന്ന വെളിപ്പെടുത്തലിലൂടെ തര്‍ന്നിരിക്കുകയാണ്‌. ഇതിനര്‍ത്ഥം ഈ 268 ആളുകള്‍ മെയില്‍ ഐ.ഡി തുടങ്ങിയതുമുതല്‍ നടത്തിയ എല്ലാ വിനിമയങ്ങളും അധികാരികള്‍ കൈക്കലാക്കിക്കഴിഞ്ഞു എന്നാണ്‌. പത്രപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍, വിവിധ കമ്പനികള്‍ തുടങ്ങിയവരുടെയൊക്കെ കത്തിടപാടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തായിരിക്കെ, ഈ മുഴുവന്‍ മനുഷ്യരുടെയും ജീവിതം ആശങ്കകളിലും ഭീതിയിലുമകപ്പെട്ടിരിക്കുന്നു. അവരെ തിരിച്ചറിഞ്ഞ്‌ അവരോട്‌ നേരിട്ടന്വേഷിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം നിറവേറ്റാതെ രഹസ്യമായി അവരുടെ മെയില്‍ ചോര്‍ത്താന്‍ നല്‍കിയ ഉത്തരവ്‌ കൂടുതല്‍ ദുരൂഹമായിരിക്കുകയാണ്‌.

വളരെയധികം ചോദ്യങ്ങള്‍ക്ക്‌ അധികാരികള്‍ ഉത്തരം പറയേണ്ടതുണ്ട്‌. തിരിച്ചറിയുക പോലും ചെയ്യാത്ത ആളുകളെ ഒരു പ്രത്യേക സംഘടനയുമായി ബന്ധമുള്ളവര്‍ എന്ന്‌ സര്‍ക്കാര്‍ മുദ്രകുത്തിയതെന്തിന്‌? ഇനി അവരെ തിരിച്ചറിയണമെങ്കില്‍ അവരോട്‌ നേരിട്ടന്വേഷിക്കാതെ രഹസ്യമായി മെയില്‍ ചോര്‍ത്തിയതെന്തിന്‌? ഒരു പ്രതിയില്‍ നിന്നാണ്‌ വിവരങ്ങള്‍ ലഭിച്ചതെങ്കില്‍ അയാളില്‍ നിന്നുതന്നെ അയാള്‍ ബന്ധപ്പെടുന്ന വ്യക്തികളുടെ വിവരങ്ങള്‍ ലഭിക്കുമായിരുന്നില്ലേ? മെയില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഇനി എക്കാലത്തും പോലീസ്‌ നിരീക്ഷണത്തിലായിരിക്കുമോ? അവരുടെ ഭാവി എന്ത്‌? തുടങ്ങി പോലീസ്‌ അന്വേഷിക്കുന്ന പ്രതിയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്ന്‌ മുഖ്യമന്ത്രി പറയുന്ന പോലീസ്‌ ഉദ്യോഗസ്ഥരെക്കുറിച്ചും സര്‍ക്കാര്‍ വിശദമാക്കേണ്ടതാണ്‌. വര്‍ഗീയ താല്‍പര്യങ്ങളുള്ള നിയമ പാലകര്‍ക്കും അധികാരികള്‍ക്കും ഈ വിവരങ്ങള്‍ വ്യക്തികള്‍ക്കെതിരെ ഉപയോഗിക്കാന്‍ സാധിക്കും. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന്‌ സാധിക്കുമോ? സാധാരണ പൗരന്മാരായ ഞങ്ങളുടെ സമാധാനമായി ജീവീക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ്‌ അപകടത്തിലായിരിക്കുന്നത്‌. ഇതില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും സ്വഭാവത്തെക്കുറിച്ച്‌ കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുകതന്നെ വേണം. സര്‍ക്കാര്‍ നടപടികള്‍ തൃപ്‌തികരമല്ലെങ്കില്‍ നീതിലഭിക്കാനായി നിയമപരമായ വഴികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.
 കേരളാ പോലീസ്‌ നിരീക്ഷിക്കുന്ന ഇ-മെയില്‍ ഐഡി ഉപയോക്താക്കളുടെ തുറന്ന കത്ത്‌
കേരള പോലീസ്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എസ്‌.പി കെ.കെ ജയമോഹന്‍ 2011 നവംബര്‍ 3ന്‌ കേരള പോലീസ്‌ എ.ഡിജിപിക്ക്‌ വേണ്ടി ഹൈടെക്‌ ക്രൈം അന്വേഷമ വിഭാഗത്തിന്റെ കമാണ്ടര്‍ക്ക്‌ (No.p3, 2444/2011 SB) എന്ന നമ്പരായി അയച്ച കത്തില്‍ ഞങ്ങളുടെ ഇമെയില്‍ ഐഡി ഉണ്ടെന്ന വിവരം പത്രദ്വാരാ അറിഞ്ഞത്‌ ഇന്ത്യന്‍ പൗരന്‍മാരായ ഞങ്ങള്‍ക്ക്‌ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്‌. ആ കത്തില്‍ പറയുന്നത്‌ `Please find enclosed a copy of the e-mail IDs of individuals who have connection with SIMI activities. You are directed to identify the individuals behind the e-mail IDs contained in the list by verifying the registration and log in details with concerned email Service providers and forward the names and addresses of the individuals who own the email IDs, and furnish the report to this office urgently.' എന്നാണ്‌. പല പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും ഞങ്ങള്‍ അറിഞ്ഞത്‌ ഞങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഡി കളുടെ ലോഗിന്‍ വിവരങ്ങള്‍ ഇമെയില്‍ ദാദാക്കളോട്‌ പോലീസ്‌ അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്‌. സ്റ്റേറ്റിന്റെ പോലീസ്‌ നിരീക്ഷണത്തിലാണ്‌ ഞങ്ങളെന്നത്‌്‌ ഞങ്ങളെ ഭയചകിരാക്കുന്നുണ്ട്‌.

ഞങ്ങളുള്‍പ്പെടെയുള്ള ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാരാണ്‌ ഇവിടെയുള്ളത്‌. ഈ സര്‍ക്കാരിന്‌ ഇവിടത്തെ പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്‌. പക്ഷേ ഇത്തരമൊരു നീക്കത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വകാര്യതക്ക്‌ മേല്‍ കടന്നുകയറുന്നത്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഇത്‌ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തുന്ന മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനമാണെന്നു ഞങ്ങള്‍ കരുതുന്നു. ഭരണഘടനയുടെ പാര്‍ട്ട്‌ 3 ലുള്ള ആര്‍ട്ടിക്കിള്‍ 14,15,17,19,21 തൂടങ്ങിയവ ഉറപ്പ്‌ വരുത്തുന്ന സമത്വാവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത ഉറപ്പ്‌ വരുത്താനുള്ള അവകാശം, വിവേചനം നേരിടാതിരിക്കാനുള്ള അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ്‌ ഇതിലൂടെ ഉണ്ടായിരിക്കുന്നത്‌.

മേല്‍ സൂചിപ്പിച്ച കത്തില്‍ പറഞ്ഞിരിക്കുന്ന സിമി ബന്ധം എന്നത്‌ ഉത്തരവാദപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥന്‌ വന്ന പിഴവാണെന്ന്‌ മുഖ്യമന്ത്രി പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്‌. അതിനാല്‍ പോലീസ്‌ ഉദ്യോഗസ്ഥനതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഈ നിര്‍ഭാഗ്യകരമായ സംഭവം ഞങ്ങളില്‍ പലരുടേയും ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ്‌. പോലീസിന്റെ സംശയദൃഷ്ടിയാര്‍ന്ന നിരീക്ഷണ വലയത്തിലൂടെ ഞങ്ങളുടെ ജീവിത്തെ സാധാരണ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ല. ഇങ്ങനെയൊരു നോട്ടപ്പുള്ളി പട്ടികയിലുള്‍പ്പെട്ടത്‌ ഞങ്ങളുടെ ജീവിതത്തിന്റെ സാമൂഹ്യവും സാംസ്‌കാരിവും സാമ്പത്തകവുമായ മേഖലകളെ ബാധിക്കും. അതുകൊണ്ട്‌ മുഖ്യമന്ത്രി ഈ തെറ്റിനെ തിരുത്തുകയും പരസ്യമായി മാപ്പ്‌ പറയുകയും ചെയ്യണമെന്ന്‌ ഞങ്ങളാവശ്യപ്പെടുന്നു. മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി ഞങ്ങളുടെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
http://thefishpond.in/anivar/2012/open-letter-by-the-victims-of-police-surveillance/

'വിഷന്-2016' പദ്ധതിക്ക് സഹായം ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍

 124 വധൂവരന്മാര്‍ വിവാഹിതരായി
'വിഷന്-2016' പദ്ധതിക്ക് സഹായം
ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷനു കീഴിലുള്ള വിഷന്‍ 2016 പദ്ധതിക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മാള്‍ഡ ജില്ലയില്‍ വിഷന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  സമൂഹ വിവാഹചടങ്ങില്‍ സംബന്ധിക്കവെ സംസ്ഥാന വനിതാ-ശിശുക്ഷേമ മന്ത്രി സാബിത്രി മിത്രയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശം മുഴുക്കെ ഉത്സവ ഹര്‍ഷം പകര്‍ന്ന സമൂഹ വിവാഹ ചടങ്ങില്‍  ദരിദ്രരായ 124 വധൂവരന്മാര്‍ വിവാഹിതരായി. നേരത്തേ 100 പേരുടെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു.  ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലും ഉടന്‍ സമൂഹ വിവാഹ ചടങ്ങ് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥലം എം.എല്‍.എ ഹറീം ബക്ഷി ആശംസ നേര്‍ന്നു. മൌലാന നസീറുദ്ദീന്‍ ഖാസ്മി മുസ്ലിം വിവാഹ ഖുതുബ നിര്‍വഹിച്ചു.  മറ്റു മത വിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹവും ഇതേ വേദിയില്‍ ആചാരപ്രകാരം നടന്നു. ജമാഅത്തെ ഇസ്ലാമി ബംഗാള്‍ ഘടകം പ്രസിഡന്റ് മൌലാന നൂറുദ്ദീന്‍, മാള്‍ഡ ബി.ഡി.ഒ ഭൂപ്രഭ ബിശ്വാസ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. സുഹൈല്‍, ലത്തീഫ് കലൂര്‍, അബ്ദുല്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.
സുലൈമാന്‍ (ഹൈലൈറ്റ് ബില്‍ഡേഴ്സ്), വി.പി ലത്തീഫ് ഫോറം ഗ്രൂപ് ഓഫ് കമ്പനീസ്), എം.കെ. ഫാറൂഖ്, അബ്ദുല്‍ റഷീദ് മുരുക്കുംപുഴ, മസൂദ് ആലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം
കണ്ണൂര്‍: ചാലാട് ഹിറാ ഇംഗ്ലീഷ് സ്കൂളിന്റെ 10ാം വാര്‍ഷികം ആഘോഷിച്ചു. സ്കൂളില്‍ നടന്ന ചടങ്ങ് ജമാഅത്തെ ഇസലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മാഗസിന്‍ പ്രകാശനം ടി.കെ. ഖലീല്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എം. ഹനീഫ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജാന്‍സി റോസ്ലേറ്റ് ഫെര്‍ണാണ്ടസ് സ്വാഗതവും സ്കൂള്‍ ലീഡര്‍ കെ.എം. ഫുദൈഫ നന്ദിയും പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി പൊതുയോഗം

 ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ഇരിക്കൂര്‍: അനീതിക്കെതിരെ നീതിയുടെ ലോകം സ്ഥാപിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി മെംബര്‍ ടി.പി. മുഹമ്മദ് ശമീം പറഞ്ഞു. ആനുകാലിക സംഭവവികാസങ്ങളും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ ബസ്സ്റ്റാന്‍ഡില്‍ ഇരിക്കൂര്‍ യൂനിറ്റ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഏരിയാ ഓര്‍ഗനൈസര്‍ കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം പി.സി. മുനീര്‍ മാസ്റ്റര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു. എന്‍.എം. ബഷീര്‍ സ്വാഗതവും കെ.എ. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിയ കോളജ് ടീം

 ചേന്ദമംഗലൂരില്‍ നടന്ന മജ്ലിസ് സംസ്ഥാനതല ഫെസ്റ്റില്‍ സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിയ കോളജ് ടീം