ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 27, 2012

SIO COLUMN

WELFARE PARTY

അനുമോദിച്ചു

 അനുമോദിച്ചു
പയ്യന്നൂര്‍: ജി.ഐ.ഒ പയ്യന്നൂര്‍ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി അനുമോദനം സംസ്ഥാന സെക്രട്ടറി പി.പി. റുക്സാന ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയവര്‍ക്കുള്ള ഉപഹാരം ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദ് റഫീഖ്, ജി.ഐ.ഒ ജില്ലാ സമിതി അംഗം മര്‍ജാന.എസ്.എല്‍.പി എന്നിവര്‍ വിതരണം ചെയ്തു. കെ.പി. മുഹമ്മദലി മാസ്റ്റര്‍ സംസാരിച്ചു.ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ വനിതാ വിഭാഗം കണ്‍വീനര്‍ പി.ടി.പി. സാജിത അധ്യക്ഷത വഹിച്ചു. ഫാത്തിമത്തുല്‍ അഫാഫ് സ്വാഗതവും എന്‍. സമീറ  നന്ദിയും പറഞ്ഞു.

മുഴുവന്‍ രാഷ്ട്രീയ കൊലകളും പുനരന്വേഷിക്കണം -സോളിഡാരിറ്റി

10 വര്‍ഷത്തെ മുഴുവന്‍ രാഷ്ട്രീയ കൊലകളും
പുനരന്വേഷിക്കണം -സോളിഡാരിറ്റി
കോഴിക്കോട്:  ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനകളെ കുറിച്ചുള്ള വാര്‍ത്തകളുടെയും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും വെളിച്ചത്തില്‍  ചുരുങ്ങിയത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നടന്ന മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും സമഗ്രമായ പുനരന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന്   സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നേതാക്കളുടെ അറിവോടെയാണെന്ന വസ്തുതയാണ് ഇത്തരം കാര്യങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.  രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ഇവിടെ പ്രോട്ടോകോള്‍ നിലവിലുണ്ട്. അക്രമം നടത്തിയ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികപ്രകാരമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കിടയില്‍ പരസ്പര ധാരണകളുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ഥ പ്രതികള്‍ പോലുമല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതികളായി വരാറുള്ളത്. കൊലപാതകങ്ങളിലെ നേതാക്കളുടെ പങ്ക് ഒരിക്കലും പുറത്തുവരാറില്ളെന്നു മാത്രമല്ല കോടതികളില്‍നിന്ന് രക്ഷപ്പെടാനും ഇത് സഹായകരമാകുന്നു. കേരള രാഷ്ട്രീയം സംശുദ്ധമാകാനും സാമൂഹിക ജീവിതം ശാന്തമാകാനും  അന്വേഷണവും പ്രതികളെ ശിക്ഷിക്കാനുള്ള  നടപടികളും അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് സോളിഡാരിറ്റി വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണ കണ്‍വെന്‍ഷന്‍

വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണ
കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്:  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രഖ്യാപന സമ്മേളനം ഇന്ന് നാലുമണിക്ക് അക്കിപ്പറമ്പ് യു.പി സ്കൂളില്‍ നടക്കും.
സംസ്ഥാന ജന. സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈ. പ്രസിഡന്‍റ് സി. അഹമ്മദ്കുഞ്ഞി കാസര്‍കോട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.
നടുവില്‍: വെല്‍ഫെയര്‍ പാര്‍ട്ടി നടുവില്‍ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ പത്തുമണിക്ക് നടുവില്‍ സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടക്കും.
 ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിക്കും.

ജി.ഐ.ഒ ടീന്‍സ് മീറ്റ്

 ജി.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: വിദ്യാര്‍ഥിനി സമൂഹം ഭാവനാശാലികളായി മാറണമെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അഭിപ്രായപ്പെട്ടു. ജി.ഐ.ഒ കണ്ണൂര്‍ ജില്ല സംഘടിപ്പിച്ച ‘ജസ്റ്റിഒണ്‍’ ടീന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യശുദ്ധിയോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ജി.ഐ.ഒ കണ്ണൂര്‍ ജില്ലയുടെ ഉപഹാരം നല്‍കി. ലദീദ, ജസ്മിന, ഷഫ്നാസ്, രിസ്ല സലാം എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ടി. സുഹൈല അധ്യക്ഷത വഹിച്ചു. ശബാന സ്വാഗതവും നഫ്സീന നന്ദിയും പറഞ്ഞു. നസ്റീന, നാജിയ, സഫൂറ എന്നിവര്‍ നേതൃത്വം നല്‍കി.

ജമാഅത്തെ ഇസ്ലാമി പ്രഭാഷണം

ജമാഅത്തെ ഇസ്ലാമി
പ്രഭാഷണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ആനുകാലിക കേരള രാഷ്ട്രീയം വിലയിരുത്തപ്പെടുന്നു’ എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തുന്നു. ജൂണ്‍ ഒന്നിന് വൈകീട്ട് നാലുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പ്രഭാഷണം നടത്തും.

ADMISSION 2012

ISLAMIC SPEECH

പാന്‍മസാല നിരോധം സ്വാഗതം ചെയ്തു

പാന്‍മസാല നിരോധം
സ്വാഗതം ചെയ്തു
കണ്ണൂര്‍: പാന്‍മസാല നിരോധ തീരുമാനവുമായി മുന്നോട്ടുവന്ന കേരള സര്‍ക്കാറിനെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. ഇതുപോലെ ഘട്ടംഘട്ടമായ നടപടികളിലൂടെ മദ്യം തുടങ്ങിയ ലഹരി പദാര്‍ഥങ്ങളും നിരോധിക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കക്കാട്, കമ്മിറ്റി അംഗങ്ങളായ ബെന്നി ഫെര്‍ണാണ്ടസ്, കാര്‍ത്യായനി ടീച്ചര്‍, മിനി തോട്ടട, ഹാരിസ് ഏച്ചൂര്‍, ആയിഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

അനുമോദിച്ചു

 
 അനുമോദിച്ചു
മട്ടന്നൂര്‍: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്‍റിന്‍െറയും പി.ടി.എയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദനത്തില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടിയ വിദ്യാര്‍ഥിനി കെ.വി. ജസ്മിനക്ക് ഡോ. പി. സലിം അവാര്‍ഡ് നല്‍കി. പ്രഫ. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ ഗഫൂര്‍, കെ. മന്‍സൂര്‍ മാസ്റ്റര്‍, കെ.വി. നിസാര്‍, റോജ മനോളി, സമീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Friday, May 25, 2012

OBIT_ഫാത്തിമ ഹജ്ജുമ്മ

 ഫാത്തിമ ഹജ്ജുമ്മ
കാഞ്ഞിരോട്: കൊട്ടാനിച്ചേരി മുംതാസ് മന്‍സിലില്‍ പള്ളിക്കല്‍ പുതിയകത്ത് ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി. 
ഭര്‍ത്താവ്: മൊയ്തീന്‍ ഹാജി. 
മക്കള്‍: എം.എം. ഹാശിം (ജിദ്ദ), റഫീഖ്, മുംതാസ്, ഖൈറുന്നിസ, സലിം, നൗഷാദ്, ആശിഖ് (കുരിക്കള്‍ ട്രേഡേഴ്സ്, കണ്ണൂര്‍). 
മരുമക്കള്‍: അബ്ദുറഹിമാന്‍ (ട്രിച്ചി), അബ്ദുല്‍ സലാം (ഓപ്റ്റസ് സെന്‍റര്‍, കണ്ണൂര്‍).

പ്രകടനം നടത്തി

 പ്രകടനം നടത്തി
പഴയങ്ങാടി: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊട്ടാമ്പ്രത്ത് ബൈക്ക് തള്ളി പ്രകടനം നടത്തി. പി.കെ.മുഹമ്മദ് സാജിദ്, കെ.പി.റാശിദ്, എസ്.എല്‍.പി. അനീസ്,ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, May 24, 2012

കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കണം -സോളിഡാരിറ്റി

കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: കുത്തകകള്‍ക്കുവേണ്ടി ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പിക്കുന്ന യു.പി.എ സര്‍ക്കാറിന് ജനതാല്‍പര്യങ്ങള്‍ ഉള്‍ക്കൊണ്ട് ഭരിക്കാന്‍ കഴിയില്ളെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ അന്തര്‍ദേശീയ തലത്തില്‍ ക്രൂഡോയിലിന്‍െറ വില ഏറ്റവും താഴ്ന്ന സന്ദര്‍ഭത്തിലാണ് യു.പി.എ സര്‍ക്കാര്‍ പെട്രോളിന്‍െറ വില വര്‍ധിപ്പിച്ചതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാര്‍ -വെല്‍ഫെയര്‍ പാര്‍ട്ടി

ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത
സര്‍ക്കാര്‍ -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പെട്രോളിന് മുമ്പെങ്ങുമില്ലാത്ത വിധം വില വര്‍ധിപ്പിച്ചത് ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍. മൂന്നില്‍ രണ്ടും ദരിദ്രരായ ഒരു രാജ്യത്താണ് ഈ ജനദ്രോഹ നടപടിക്ക് സര്‍ക്കാര്‍ മുതിര്‍ന്നത്. സാധാരണ ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് മന്ത്രിമാര്‍ പറയണം. കേരളത്തിന്‍െറ പ്രതിഷേധത്തിന് മുഖ്യമന്ത്രി നേതൃത്വംനല്‍കണം. അന്യായമായ വിലവര്‍ധനക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ജനറല്‍ സെക്രട്ടറി ആഹ്വാനംചെയ്തു.

പെട്രോള്‍ വിലവര്‍ധന പൗരന്മാരോടുള്ള വെല്ലുവിളി -ടി. ആരിഫലി

പെട്രോള്‍ വിലവര്‍ധന
പൗരന്മാരോടുള്ള വെല്ലുവിളി
-ടി. ആരിഫലി
കോഴിക്കോട്: പെട്രോള്‍ ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പൗരന്മാരോടുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. രാജ്യവുമായി ബന്ധപ്പെട്ട മര്‍മപ്രധാനമായ വിഷയങ്ങളിലൊന്നും തീരുമാനമെടുക്കാനുള്ള അവകാശം ഫലത്തിലിപ്പോള്‍ സര്‍ക്കാറിന്‍െറ കൈകളിലല്ല എന്നതാണ് യാഥാര്‍ഥ്യം. പൂര്‍വികര്‍ തിരിച്ചുപിടിച്ച രാജ്യത്തിന്‍െറ പരമാധികാരം ആഗോള-ബഹുരാഷ്ട്ര കുത്തകകള്‍ക്കുമുന്നില്‍ അടിയറവെച്ചതിന്‍െറ പരിണതഫലമാണിത്. രാജ്യത്തിനകത്ത് മാന്യമായ പൗരജീവിതം സാധ്യമാകാന്‍ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് ബഹുജന ചെറുത്തുനില്‍പുകള്‍ ഉയര്‍ന്നുവരണമെന്ന് ആരിഫലി ആഹ്വാനം ചെയ്തു.

മലര്‍വാടി കളിക്കളം 2012

മലര്‍വാടി കളിക്കളം 2012
പഴയങ്ങാടി: മലര്‍വാടി ബാലസംഘം സംസ്ഥാന തലത്തില്‍ നടത്തുന്ന ബാലോത്സവം 2012ന്‍െറ ഭാഗമായി മാടായി ഏരിയ  കളിക്കളം സംഘടിപ്പിച്ചു. വാദിഹുദ കാമ്പസില്‍ നടന്ന കളിക്കളത്തില്‍ അര്‍ഷാദ്, ജാസിം, ഷാസിം എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ടി.കെ.ഹൈഫ, നിഹാല അബ്ദുറഹിമാന്‍, ജസീന എന്നിവരാണ് ജൂനിയര്‍ വിഭാഗം ചാമ്പ്യന്മാര്‍. കൂടുതല്‍ പോയന്‍റുകള്‍ നേടി മാട്ടൂല്‍ യൂനിറ്റ് ഒന്നാം സ്ഥാനത്തത്തെി. പഴയങ്ങാടി, പുതിയങ്ങാടി യൂനിറ്റുകള്‍ യഥാക്രമം 2,3 സ്ഥാനങ്ങളിലത്തെി. ബി.ഇക്ബാല്‍  സമ്മാന വിതരണം നടത്തി. ടി.പി.കുഞ്ഞബ്ദുല്ല സ്വാഗതവും ശുഹൈബ് നന്ദിയും പറഞ്ഞു.

പെട്രോള്‍ വില വര്‍ധന: ജില്ലയില്‍ വ്യാപക പ്രതിഷേധം

 പെട്രോള്‍ വില വര്‍ധന:
ജില്ലയില്‍ വ്യാപക പ്രതിഷേധം
കണ്ണൂര്‍: തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ധിപ്പിച്ച് ജീവിതം ദുസ്സഹമാക്കി, അറബ് നാടുകളെപ്പോലെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടത്തെ താഴെയിറക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, കെ.സാദിഖ്, പി.സി. ശമീം, സാജിദ് നദ്വി എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു. ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

‘ഗ്യാസ്ലൈന്‍ പദ്ധതി: സ്ഥലം ഏറ്റെടുക്കുന്നത് റദ്ദാക്കണം’

‘ഗ്യാസ്ലൈന്‍ പദ്ധതി: സ്ഥലം
ഏറ്റെടുക്കുന്നത് റദ്ദാക്കണം’
അഞ്ചരക്കണ്ടി: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗ്യാസ്ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി റദ്ദുചെയ്യണമെന്ന് അഞ്ചരക്കണ്ടിയില്‍ ചേര്‍ന്ന സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗം ആവശ്യപ്പെട്ടു.
1962ലെ പെട്രോളിയം-മിനറല്‍ ആക്ട്പ്രകാരം ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ പാടില്ളെന്നിരിക്കെ സര്‍ക്കാര്‍തന്നെ നിയമം ലംഘിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന  പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ കൊച്ചി ഗെയില്‍ ഓഫിസിലേക്ക് മേയ് 29ന് നടക്കുന്ന ബഹുജന മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ. ഗോപാലന്‍, പ്രേമന്‍ പാതിരിയാട്, കെ.എം. മഖ്ബൂല്‍, യു.കെ. സെയ്ദ്, പി. വിജയന്‍, അബ്ദുല്‍ കരീം, നൗഫല്‍, അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

പെട്രോള്‍ വില വര്‍ധന: പ്രധാനമന്ത്രി രാജിവെക്കണം -എസ്.ഐ.ഒ

പെട്രോള്‍  വില വര്‍ധന:
 പ്രധാനമന്ത്രി രാജിവെക്കണം -എസ്.ഐ.ഒ
കോഴിക്കോട്: ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ പെട്രോള്‍ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പ്രധാനമന്ത്രി രാജിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. ജനദ്രോഹനടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ളെങ്കില്‍ വിദ്യാര്‍ഥിപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. 

Wednesday, May 23, 2012

ADMISSION 2012

ADMISSION 2012

ADMISSION 2012

മലര്‍വാടി ബാലോത്സവം കളിമുറ്റം

മലര്‍വാടി ബാലോത്സവം
 കളിമുറ്റം
തലശ്ശേരി: തലശ്ശേരി മലര്‍വാടി ബാലോത്സവത്തിന്‍െറ ഭാഗമായി നാരങ്ങാപ്പുറം യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ കളിമുറ്റം പരിപാടി നടത്തി. മലര്‍വാടി ബാലസംഘം മുന്‍ ഏരിയ കോഓഡിനേറ്റര്‍ എം. അബ്ദുന്നാസിര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. സച്ചിദ് സമദ്, ശുഐബ് ഫിറോസ്, മാളിയേക്കല്‍ നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി

കൗസര്‍ ഇംഗ്ളീഷ്
സ്കൂളിന് നൂറുമേനി
കണ്ണൂര്‍: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയില്‍ ഇത്തവണയും പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് ഉജ്ജ്വല വിജയം. പരീക്ഷക്കിരുന്ന മുഴുവന്‍ കുട്ടികളും വിജയിച്ചു.

പ്രഭാഷണം

പ്രഭാഷണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ജൂണ്‍ ഒന്നിന് വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ആനുകാലിക കേരള രാഷ്ട്രീയത്തെ വിലയിരുത്തി പ്രഭാഷണം നടത്തും.

Tuesday, May 22, 2012

അല്‍ ജാമിഅ അല്‍ ഇസ്ലാമിയക്ക് പുതിയ ഡയറക്ടര്‍

അല്‍ ജാമിഅ അല്‍ ഇസ്ലാമിയക്ക്
പുതിയ ഡയറക്ടര്‍
ശാന്തപുരം: പ്രമുഖ പണ്ഡിതനും ബഹുഭാഷാ വിദഗ്ധനുമായ അബ്ദുല്ല മന്‍ഹാം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഡയറക്ടറായി സ്ഥാനമേറ്റു. ജമാഅത്തെ ഇസ്ലാമി ഹല്‍ഖാ അമീര്‍ ടി. ആരിഫലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സ്ഥാനമേറ്റത്. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, സ്ഥാനമൊഴിയുന്ന ഡയറക്ടര്‍ വി.കെ. അലി, ഇനായത്തുല്ല സുബ്ഹാനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.കോഴിക്കോട് ജില്ലയിലെ ശിവപുരം സ്വദേശിയായ അബ്ദുല്ല മന്‍ഹാം ചേന്ദമംഗലൂര്‍ ഇസ്ലാഹിയാ കോളജ്, മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. കാല്‍നൂറ്റാണ്ട് കാലത്തോളം റിയാദിലെ ജാപ്പനീസ് എംബസിയില്‍ സീനിയര്‍ അസിസ്റ്റന്‍റ് ഫോര്‍ കള്‍ചറല്‍ അഫയേഴ്സ് ആയി ജോലി ചെയ്തശേഷം നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് ഹിറാ സെന്‍ററില്‍ പബ്ളിക് റിലേഷന്‍സിന്‍െറ ചുമതല വഹിച്ചു. ശാന്തപുരം അല്‍ ജാമിഅയില്‍ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് ആന്‍ഡ് ഇസ്ലാമിക് ഇക്കോണമി ആയി സേവനമനുഷ്ഠിച്ചശേഷമാണ് ഇപ്പോള്‍ അല്‍ ജാമിഅ ഡയറക്ടറായി നിയമിതനായത്. ഭാര്യ: നജ്മ അബ്ദുല്‍ വഹാബ്. ആറ് മക്കളുണ്ട്. ഫാറൂഖ് കോളജിലാണ് താമസം.

മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി

മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ്
സ്കൂളിന് നൂറുമേനി
മട്ടന്നൂര്‍: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയില്‍ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി. പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.

പോളിടെക്നിക് അപേക്ഷ ക്ഷണിച്ചു

പോളിടെക്നിക്
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ ഡിപ്ളോമ കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ രണ്ടിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് പ്രവേശത്തിനുള്ള അടിസ്ഥാനയോഗ്യത. ജില്ലാടിസ്ഥാനത്തിലാണ് പ്രവേശം.
ഒന്നില്‍ കൂടുതല്‍ ജില്ലകളിലെ പോളിടെക്നിക്കുകളിലേക്ക് ഒറ്റ അപേക്ഷ മതി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏതെങ്കിലും പോളിടെക്നിക്കില്‍ ജൂണ്‍ നാലിന് വൈകീട്ട് നാലിനുമുമ്പ് സമര്‍പ്പിക്കണം. ഒരു ജില്ലയിലേക്കുള്ള രജിസ്ട്രേഷന്‍ ഫീസ് 100 രൂപയാണ്. അപേക്ഷയില്‍ സൂചിപ്പിച്ച യോഗ്യത, വരുമാനം, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍ പിന്നീട് സമര്‍പ്പിക്കാനാവില്ല. പ്രവേശത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളജില്‍ ഹെല്‍പ്ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഫോണ്‍: 04985 203001, 9447953128.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് പരിശീലനം

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്
പരിശീലനം
കണ്ണൂര്‍: നബാര്‍ഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്,  പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ മേയ് 26നകം അപേക്ഷിക്കണം. www.rudseti.webs.comഎന്ന വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. ഫോണ്‍ :04602-226573, 227869.