Wednesday, May 29, 2013
ഇര്‍ശാദിയ കോളജ് പ്രവേശം നാളെ
ഇര്‍ശാദിയ കോളജ് പ്രവേശം നാളെ
ഫറോക്ക്: ഫറോക്ക് ഇര്‍ശാദിയ കോളജ് പ്രവേശ ഇന്റര്‍വ്യൂ നാളെ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബി.കോം വിത്ത് കോഓപറേഷന്‍, ബി.എ സോഷ്യോളജി വിത്ത് സൈക്കോളജി, ബി.എ ഇംഗ്ളീഷ് വിത്ത് ജേണലിസം, പ്ളസ്ടു ഹ്യുമാനിറ്റീസ്, കോമേഴ്സ് കോഴ്സുകളിലാണ് വ്യാഴാഴ്ച പ്രവേശം നടക്കുക. ഫോണ്‍: 8129941806, 04952483490.
വാദിഹുദ മെറിറ്റ് കം-മീന്‍സ് സ്കോളര്‍ഷിപ്
വാദിഹുദ മെറിറ്റ് കം-മീന്‍സ് സ്കോളര്‍ഷിപ്
പിലാത്തറ: വിളയാങ്കോട്ടെ വിറാസ് കോളജ് പ്ളസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ജയിച്ച സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അനാഥകളും അഗതികളുമായ വിദ്യാര്‍ഥികള്‍ക്ക് ബിരുദപഠനത്തിന് സ്കോളര്‍ഷിപ് നല്കുന്നു. ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ബി.സി.എ കോഴ്സുകളിലേക്കാണ് സ്കോളര്‍ഷിപ് നല്‍കുന്നത്. സ്കോളര്‍ഷിപ്പിനുള്ള അപേക്ഷാഫോറം കോളജില്‍ ലഭ്യമാണ്. താല്പര്യമുള്ളവര് കോളജ് ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2800614.
അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയ; നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി
അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയ;
നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി
നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി
ഇരിട്ടി: അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയക്ക് വിധേയയായ നിയാ കൃഷ്ണക്കും കുടുംബത്തിനും സാന്ത്വനമായി സന്നദ്ധ പ്രവര്‍ത്തകര്‍. എല്ല് പൊടിയല് രോഗം കാരണം വേദനയുടെ ശയ്യയിലേക്ക് തള്ളിയിടപ്പെട്ട നിയ, പുന്നാട് ലക്ഷംവീട് കോളനിയിലെ ബാലു-ലത ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ആറുമാസം മുമ്പ് മുതല്‍ തുടങ്ങിയ എല്ല് പൊടിയല് രോഗമാണ് ഈ നിര്‍ധന കുടുംബത്തെ തീരാദുരിതത്തിലാക്കിയത്.
മംഗലാപുരം, കോട്ടയം, കോഴിക്കോട്, മണിപ്പാല്‍ തുടങ്ങിയ മെഡിക്കല്‍കോളജുകളിലും മറ്റു ഹോസ്പിറ്റലുകളിലും മാറി മാറി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഹോട്ടല്‍ ജീവനക്കാരനായ ബാബുവിന്‍െറ വരുമാനമാണ് ഏക ആശ്രയം. പഴകി വീഴാറായ മണ്‍വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ലതയുടെ മാതാവും കൈയും കാലും ഒടിഞ്ഞ് കിടപ്പിലാണ്. മൂന്നുലക്ഷം രൂപ ചെലവ് വരുന്ന ഒരു ഓപറേഷന് കൂടി നടത്തിയാല്‍ കുട്ടിക്ക് മറ്റുള്ളവരെപ്പോലെ നടക്കാനാവുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രഫ. മൂസക്കുട്ടി രക്ഷാധികാരിയും നൗഷാദ് മത്തേര്‍ ചെയര്‍മാനും ടി.കെ. മുനീര്‍ കണ്‍വീനറുമായി സഹായകമ്മിറ്റി രൂപവത്കരിച്ചു. ശശി, ബിജു, റിയാസ്, ഇബ്രാഹിം, അന്‍സാര്‍, അയ്യൂബ്, ഷക്കീബ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. യോഗത്തില്‍ അന്‍സാര്‍ അധ്യക്ഷത വഹിച്ചു. വി.കെ. കുട്ടു, നൗഷാദ്, തസ്നീം എന്നിവര്‍ സംസാരിച്ചു. ചികിത്സാ സഹായത്തിനായി ഫെഡറല്‍ ബാങ്ക് മട്ടന്നൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 16340100039439.

എസ്.ഐ.ഒ അനുശോചിച്ചു
എസ്.ഐ.ഒ
അനുശോചിച്ചു
അനുശോചിച്ചു
ആലപ്പുഴ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായിരുന്ന മുട്ടാണിശേരില്‍ കോയാക്കുട്ടി മൗലവിയുടെ നിര്യാണത്തില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുഖ്യധാര മതസംഘടനകളിലൊന്നും പക്ഷംചേരാതെ എല്ലാവരോടും ഐക്യത്തെക്കുറിച്ച് സംസാരിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് അനുസ്മരിച്ചു. തൗഫീഖ് മമ്പാട്,കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാസില്‍, കായംകുളം ഏരിയ സെക്രട്ടറി അഹദ് എന്നിവര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു.
Tuesday, May 28, 2013
ടീന്‍ ഇന്ത്യ കളിക്കളം: ചേറ്റംകുന്ന് യൂനിറ്റ് ജേതാക്കള്‍
ടീന്‍ ഇന്ത്യ കളിക്കളം: ചേറ്റംകുന്ന്
യൂനിറ്റ് ജേതാക്കള്‍
തലശ്ശേരി: ടീന്‍ ഇന്ത്യ തലശ്ശേരി ഏരിയ ‘കളിക്കളം’ മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ല രക്ഷാധികാരി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കോഓഡിനേറ്റര്‍ സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു. വിവിധ ഇനങ്ങളില്‍ നടന്ന കായിക മത്സരങ്ങളില്‍ ചേറ്റംകുന്ന് യൂനിറ്റ് ജേതാക്കളായി. വിജയികള്‍ക്ക് റിട്ട. അഗ്രികള്‍ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. അബ്ദുറഹ്മാന് സമ്മാനവിതരണം നടത്തി. സി. അബ്ദുന്നാസര്‍ നന്ദി പറഞ്ഞു.
എസ്.ഐ.ഒ ഹയര്‍സെക്കന്‍ഡറി കോണ്‍ഫറന്‍സ്
എസ്.ഐ.ഒ ഹയര്‍സെക്കന്‍ഡറി കോണ്‍ഫറന്‍സ്
തലശ്ശേരി: ‘കളറിങ് സ്റ്റുഡന്ഡം’ തലക്കെട്ടില്‍ എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. സഫീര്‍ഷാ ഉദ്ഘാടനം ചെയ്തു. ആത്മീയതയിലൂന്നിയ രാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന ഇക്കാലത്ത് വിദ്യാര്‍ഥികള്‍ കാമ്പസുകളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ആത്മീയ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.
‘കാമ്പസുകളിലെ ഇസ്ലാമിക പ്രതിനിധാനം’ വിഷയത്തില്‍ എസ്.ഐ.ഒ മുന്‍ സംസ്ഥാന സമിതിയംഗം യു. ഷൈജുവും ‘കാലം തേടുന്ന വിദ്യാര്‍ഥി’ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി നഹാസ് മാളയും സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഹസ്ന സാദിഖ് സംസാരിച്ചു. ‘കാമ്പസ് ജീവിതം’ എന്ന തലക്കെട്ടില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ അഫ്സല് ഹുസൈന്, ടി.എ. ബനാസ്, ഫാസില്‍ അബ്ദു, ലബീബ്, നവാല മുഅ്മിന്, നാജിയ, അംജദ്, കെ.കെ. നസ്റി എന്നിവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സമാപനം നിര്‍വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി ആര്.എ. സാബിഖ് സ്വാഗതവും ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.

ുട്ടാണിശ്ശേരില് കോയാകുട്ടി മൗലവി അതുല്യനായ പണ്ഡിതന് -ടി. ആരിഫലി
ുട്ടാണിശ്ശേരില് കോയാകുട്ടി മൗലവി
അതുല്യനായ പണ്ഡിതന് -ടി. ആരിഫലി
അതുല്യനായ പണ്ഡിതന് -ടി. ആരിഫലി
കോഴിക്കോട്: പ്രഗല്ഭ പണ്ഡിതനും ഗ്രന്ഥകാരനുമായ മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവിയുടെ നിര്യാണത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അനുശോചിച്ചു. സാമ്പ്രദായിക പണ്ഡിതന്മാരില്നിന്ന് വ്യത്യസ്തമായി വിവിധ വൈജ്ഞാനിക മേഖലകളില്‍ ഒരേസമയം കഴിവുതെളിയിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് അമീര്‍ അഭിപ്രായപ്പെട്ടു.
രക്ഷാകര്‍തൃ വിദ്യാര്‍ഥി സംഗമം
രക്ഷാകര്‍തൃ
വിദ്യാര്‍ഥി സംഗമം
വിദ്യാര്‍ഥി സംഗമം
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി വനിത വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സ്ത്രീസുരക്ഷ കാമ്പയിനോടനുബന്ധിച്ച് രക്ഷാകര്‍തൃ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. പെരുമ്പയില്‍ നടന്ന സംഗമത്തില്‍ സാജിദ അധ്യക്ഷത വഹിച്ചു. തസ്ലീന, കെ. സകരിയ എന്നിവര്‍ ക്ളാസെടുത്തു. ഖല്‍സ സ്വാഗതവും സാഹിദ നന്ദിയും പറഞ്ഞു.
കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
കൗസര്‍ ഇംഗ്ളീഷ്
സ്കൂളിന് നൂറുമേനി
സ്കൂളിന് നൂറുമേനി
കണ്ണൂര്‍: സി.ബി.എസ്.ഇ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പുല്ലുപ്പികടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി.
ഇവിടെ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇവിടെ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മൗണ്ട് ഫ്ളവര്‍ സ്കൂളിന് നൂറുമേനി
മൗണ്ട് ഫ്ളവര്‍ സ്കൂളിന് നൂറുമേനി
മട്ടന്നൂര്‍: ഐഡിയല്‍ ട്രസ്റ്റിന്‍െറ കീഴില്‍ നരേമ്പാറയില് പ്രവര്‍ത്തിക്കുന്ന മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിന് സി.ബി.എസ്.ഇ, എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി. മൂന്ന് കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടി.
ടീന്‍ ഇന്ത്യ സ്പോര്‍ട്സ് മീറ്റ്
ടീന്‍ ഇന്ത്യ സ്പോര്‍ട്സ് മീറ്റ്
വളപട്ടണം: ‘ടീന്‍ ഇന്ത്യ’ വളപട്ടണം ഏരിയ സമിതി സംഘടിപ്പിച്ച സ്പോര്‍ട്സ് മീറ്റ് കീരിയാട്ട് ഏരിയാ ക്യാപ്റ്റന്‍ സി.എന്‍.അമീന്ഹാരിസ് ഉദ്ഘാടനം ചെയ്തു. 15ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. എന്‍.എം. കോയ, കെ.കെ. നൗഷാദ്, ടി.പി. ഖദീജ, നൗഷാദ് ചേലേരി എന്നിവര്‍ നേതൃത്വം നല്കി. ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്റ് ആദംകുട്ടി സമ്മാനദാനം നിര്‍വഹിച്ചു.
ഖുര്‍ആന്‍ പരീക്ഷ
ഖുര്‍ആന്‍ പരീക്ഷ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ മുന്നൂറോളം പേര് പങ്കെടുത്തു.
75 വയസ്സ് പിന്നിട്ട കണ്ണൂരിലെ റിട്ട. എസ്.പി അബൂബക്കര്‍ ഹാജി, എം. അബ്ദുറഹ്മാന്‍കുട്ടി മാസ്റ്റര്‍ (റിട്ട. എ.ഇ.ഒ), പതിമൂന്നുകാരികളായ രിസ പര്വീന് (മാട്ടൂല്‍), ഫാത്തിമ ഷഹാന, ഫാത്തിമത്തുല്‍ ഷഹന (ഞാലുവയല്‍) എന്നിവരടക്കം വിദ്യാര്‍ഥികളും വൃദ്ധരും പരീക്ഷയെഴുതി.
കണ്ണൂര്‍ കൗസര്‍, മാഹി പെരിങ്ങാടി അല്‍ ഫലാഹ് കോളജ്, മട്ടന്നൂര്‍ ഹിറാ സെന്റര്‍, പയ്യന്നൂര്‍ ഹിറാ സെന്റര്‍ എന്നിവിടങ്ങളില്‍ നടന്ന പരീക്ഷക്ക് കെ. ഹിഷാം മാസ്റ്റര്‍, സി.കെ. ഹസീബ, അശ്റഫ് മാസ്റ്റര്‍, ഹസീന സകരിയ്യ, സി. അലി, പിലാത്തറ മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വംനല്കി.

എസ്.ഐ.ഒ ഗ്രാമോത്സവം
എസ്.ഐ.ഒ
ഗ്രാമോത്സവം
ഗ്രാമോത്സവം
ഇരിക്കൂര്‍: എസ്.ഐ.ഒ മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയുടെ കീഴില്‍ ഗ്രാമോത്സവത്തിന്‍െറ ഭാഗമായി ആര്‍ട്സ് ഡേ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ ഉളിയില്‍, കെ. അശ്റഫ്, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷബീര്‍ സ്വാഗതവും സക്കരിയ നഈം നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് സി. ഷഹീല്‍, ഷഹബാസ്, റഊഫ്, നജീം, അഫ്നാന് എന്നിവര്‍ നേതൃത്വം നല്കി.
മതപ്രഭാഷണ പരമ്പര
മതപ്രഭാഷണ പരമ്പര
ചക്കരക്കല്ല്: കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പര സമാപിച്ചു. നാലു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ പി.പി. അബ്ദുറഹ്മാന് പെരിങ്ങാടി, വി.എന്‍. ഹാരിസ്, സഈദ് എലങ്കമല്‍, സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു.
വി.പി. അബ്ദുല്‍ഖാദര്‍ എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. പി.കെ. കമാല്‍ മാസ്റ്റര്‍ സ്വാഗതവും ടി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
വി.പി. അബ്ദുല്‍ഖാദര്‍ എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. പി.കെ. കമാല്‍ മാസ്റ്റര്‍ സ്വാഗതവും ടി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സകാത്തിന്‍െറ പ്രസക്തി ചര്‍ച്ചചെയ്ത് സെമിനാര്‍
സകാത്തിന്‍െറ പ്രസക്തി
ചര്‍ച്ചചെയ്ത് സെമിനാര്‍
കോഴിക്കോട്: സകാത്തിന്‍െറ സാമൂഹിക പ്രസക്തി ചര്‍ച്ചചെയ്ത്, സംഘടിത സകാത് സംരംഭമായ ‘ബൈത്തുസ്സകാത് കേരള’ സെമിനാര്‍.
സാമൂഹിക പുരോഗതിയില്‍ സകാത്തിനുള്ള പങ്ക്, സംഘടിത സകാത് സംരംഭങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന ചടങ്ങ് എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പണക്കാരന് പാവങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടല്ല സകാത്തെന്നും സംഘടിതമായി ശേഖരിച്ച് വ്യവസ്ഥാപിതമായി വിതരണംചെയ്യുന്നതാണ് ഇസ്ലാമിലെ സകാത്തെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള ചെയര്മാന് എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ‘സകാത് പുതിയ മേഖലകള്‍’ എം.വി. മുഹമ്മദ് സലീം മൗലവിയും ‘സമ്പത്തും മനുഷ്യനും ഇസ്ലാമിന്‍െറ കാഴ്ചപ്പാടില്‍’ ഖാലിദ് മൂസ നദ്വിയും അവതരിപ്പിച്ചു.‘സംഘടിത സകാത് സംരംഭങ്ങള്‍: വളര്‍ച്ചയും പ്രതീക്ഷയും’ സെഷനില്‍ ഡോ. പി. ഇബ്രാഹീം, കുഞ്ഞിമുഹമ്മദ് പറപ്പൂര്, ഡോ. മുഹമ്മദ് പാലത്ത് എന്നിവര്‍ വിഷയമവതരിപ്പിച്ചു.‘സകാത്തും കേരള പുരോഗതിയും’ സെഷന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. ഡോ. ബഹാവുദ്ദീന്‍ നദ്വി, പി.പി. അബ്ദുറഹ്മാന് പെരിങ്ങാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. പി.സി. അന്‍വര്‍ സ്വാഗതവും നസീര്‍ ഹുസൈന് നന്ദിയും പറഞ്ഞു.

Saturday, May 25, 2013
പഠന ക്ളാസ്
പഠന ക്ളാസ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ചൊവ്വ വനിത ഘടകം സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠനക്ളാസ് മേയ് 26ന് രാവിലെ 10ന് ഗവ. എല്‍.പി സ്കൂളില്‍ നടക്കും.
ടി.പി. മുഹമ്മദ് ശമീം, എം.കെ. സൗദ ബഷീര്‍, സി.സി. ഫാത്തിമ, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിക്കും.
ടി.പി. മുഹമ്മദ് ശമീം, എം.കെ. സൗദ ബഷീര്‍, സി.സി. ഫാത്തിമ, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിക്കും.
ബാഗ് നിര്‍മാണ യൂനിറ്റ് ഉദ്ഘാടനം
ബാഗ് നിര്‍മാണ യൂനിറ്റ് ഉദ്ഘാടനം
വാരം: ബൈത്തുസകാത്ത് കേരളയുടെ ധനസഹായത്തോടെ വാരം ടാക്കീസ് പരിസരത്ത് ആരംഭിച്ച വനിതകള്‍ക്കുള്ള ബാഗ് നിര്‍മാണ യൂനിറ്റ് കണ്ണൂര്‍ നൂര്‍ മസ്ജിദ് ഖത്തീബ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാരം ബൈത്തുസകാത്ത് ചെയര്മാന് ഡോ. അന്‍വര്‍ അധ്യക്ഷത വഹിച്ചു. എളയാവൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. തങ്കമണി മുഖ്യപ്രഭാഷണം നടത്തി. പി. കുഞ്ഞിമാമു മാസ്റ്റര്‍, അബ്ദുല്‍ഖാദര്‍ എന്‍ജിനീയര്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും കെ.പി. മുംതാസ് നന്ദിയും പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കുടിവെള്ള സ്വകാര്യവത്കരണം:
വെല്‍ഫെയര്‍ പാര്‍ട്ടി
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
വെല്‍ഫെയര്‍ പാര്‍ട്ടി
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കണ്ണൂര്‍: കുടിവെള്ളം സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
കുടിവെള്ള സ്വകാര്യവത്കരണ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു-വലതു കക്ഷികള്‍ മൗനംപാലിച്ചാലും കേരളത്തിലെ ജനങ്ങളെ രംഗത്തിറക്കി പുതിയ കമ്പനിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങും.
ദാഹജലം ലാഭത്തിന് വില്‍ക്കാനുള്ള വസ്തുവായാണ് സര്‍ക്കാര്‍ കാണുന്നത്. വാട്ടര്‍ അതോറിറ്റി 1,000 ലിറ്ററിന് 4.20 രൂപ നിരക്കില്‍ നല്കുന്ന വെള്ളം നിര്‍ദിഷ്ട കമ്പനി 250 രൂപക്കാണ് നല്‍കുക. ജലവിതരണം സ്വകാര്യവത്കരിച്ച ദല്‍ഹിയില്‍ 1,300 രൂപ വരെയാണ് പ്രതിമാസ വാട്ടര്ബില്. സ്വകാര്യ നിക്ഷേപത്തോടെ രൂപവത്കരിക്കുന്ന കേരള ഡ്രിങ്കിങ് വാട്ടര്സപൈ്ള കമ്പനി ഉപേക്ഷിക്കണമെന്നും ഇതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന് കൂടാളി അധ്യക്ഷത വഹിച്ചു. സാജിദ സജീര്‍, അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എല്‍. അബ്ദുസലാം സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്, പി.ബി.എം. ഫര്‍മിസ്, മോഹനന് കുഞ്ഞിമംഗലം, ഷാഹിന ലത്തീഫ് എന്നിവര്‍ നേതൃത്വംനല്കി. വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പ് മാതൃകയില്‍ കൂറ്റന്‍ പൈപ്പിനു താഴെ പുതിയ കമ്പനിയുടെ ലേബലൊട്ടിച്ച കുപ്പികള്‍ കെട്ടിത്തൂക്കിയ ദൃശ്യവും കാലിയായ വെള്ളക്കുടങ്ങള് തലയിലേന്തിയ സ്ത്രീകളും പ്രകടനത്തില്‍ അണിനിരന്നു.

പുതിയ ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തണം -എസ്.ഐ.ഒ
പുതിയ ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍
ശാസ്ത്രീയ പഠനം നടത്തണം -എസ്.ഐ.ഒ
ശാസ്ത്രീയ പഠനം നടത്തണം -എസ്.ഐ.ഒ
കോഴിക്കോട്: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്ലാത്ത 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറികള്‍ ആരംഭിക്കാനുള്ള തീരുമാനം പുന$പരിശോധിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അര ലക്ഷത്തിലധികം സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടക്കെ ശാസ്ത്രീയമായ പഠനം നടത്താതെ വീണ്ടും അനുവദിക്കുന്നത് സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനും സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്താനും ഇടവരുത്തും. മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് മതിയായ സീറ്റുകളില്ലാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രദേശങ്ങള്‍ കണ്ടത്തെി ആവശ്യമായ സ്ഥലങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കണം.സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ.് ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.എസ് നിസാര്‍, എ അനസ്, കെ.പി തൗഫീഖ്, സി.ടി സുഹൈബ്, പി.പി ജുമൈല്‍, അസി. സെക്രട്ടറി അബ്ദുറഹീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വി സഫീര്‍ഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുടിവെള്ള വിതരണം
കുടിവെള്ള വിതരണം
പഴയങ്ങാടി: പഴയങ്ങാടി പ്രദേശത്തെ ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കുന്ന പുതിയ പദ്ധതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. മുട്ടം യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ രണ്ടാഴ്ചയിലേറെയായി ചെമ്പനാട്, പൊള്ളയില്, മുട്ടം, വെള്ളച്ചാല്‍, ചൈനാക്ളേ, വെങ്ങര, മൂലക്കീല്‍ ഭാഗങ്ങളിലാണ് ജല വിതരണം നടത്തുന്നത്. രണ്ടാഴ്ച ജല വിതരണം തുടരും. എസ്.കെ. മുസ്തഫ, സന്തോഷ് മൂലക്കീല്‍, എസ്.വി.പി. സക്കരിയ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്കി.
സ്വീകരണം നല്കി
സ്വീകരണം നല്കി
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക ശൂറാ അംഗങ്ങള്‍ക്ക് ഖാസിമുല്‍ ഉലൂം മദ്റസയില്‍ പൗരസ്വീകരണം നല്കി. ചടങ്ങില്‍ വീരാജ്പേട്ട പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ നാസിം യു. അബ്ദുസലാം ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന അമീര്‍ മുഹമ്മദ് അബ്ദുല്ല ജാവീദ്, കേന്ദ്ര ശൂറാ അംഗം സയ്യിദ് അമീനുല്‍ ഹസന് എന്നിവര്‍ പ്രഭാഷണം നടത്തി. മൂന്നു ദിവസം നീണ്ട ജമാഅത്തെ ഇസ്ലാമി കര്‍ണാടക സംസ്ഥാന കൂടിയാലോചനാ സമിതി യോഗം വീരാജ്പേട്ടയില്‍ നടന്നു.
Subscribe to:
Posts (Atom)

+24+05+13+copy+copy.jpg)

.jpg)