ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, October 8, 2010

OUR SYMBOL

മാറ്റത്തിനൊരു വോട്ട്


കുട നമ്മുടെ ചിഹ്നം

Thursday, October 7, 2010

Nikah issue Opinion Poll Result


Paadashekharam



പാടശേഖര സമിതികള്‍ നിര്‍ജീവം;
കാര്‍ഷിക യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു

കാഞ്ഞിരോട്: കാര്‍ഷിക മേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യംവെച്ച് രൂപവത്കരിച്ച പാടശേഖര സമിതികള്‍ കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
കര്‍ഷകര്‍ക്ക് നിലമൊരുക്കുന്നതിന് വന്നുചേരുന്ന കാലതാമസം ഒഴിവാക്കുന്നതിന് സഹായകരമാവേണ്ട നിരവധി യന്ത്രങ്ങളും സാമഗ്രികളും തുരുമ്പെടുത്ത് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. പാടശേഖര സമിതികള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളും തീര്‍ത്തും ഉപയോഗശൂന്യമായി.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരോട്, പടന്നോട്ട്, ഏച്ചൂര്‍ പ്രദേശങ്ങളിലാണ് പാടശേഖര സമിതികള്‍ രൂപവത്കരിച്ചത്. വിവിധ പദ്ധതികളില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് വന്‍തുകയാണ് പഞ്ചായത്ത് നീക്കിവെക്കുന്നത്. പദ്ധതികളുടെ ഗുണഫലം കര്‍ഷകരിലെത്താതെ പാഴ്ചെലവായി മാറിയിരിക്കുകയാണ്. പമ്പുസെറ്റുകള്‍, വിതയന്ത്രം, മെതിയന്ത്രങ്ങള്‍, പാറ്റ് യന്ത്രങ്ങള്‍ എന്നിവക്കു പുറമെ പവര്‍ടില്ലറുകളും തുരുമ്പെടുത്തിരിക്കുകയാണ്. പഞ്ചായത്ത് രൂപവത്കരിച്ച നേട്ടങ്ങളുടെ പട്ടികകളില്‍ ഇത്തരം കര്‍ഷക കൂട്ടായ്മകള്‍ എടുത്തുപറയുന്നുണ്ടെങ്കിലും യഥാര്‍ഥ ഫലം കര്‍ഷകന് ലഭിക്കുന്നില്ല.
സ്വകാര്യ മേഖലകളിലെ കാര്‍ഷിക യന്ത്രങ്ങളുടെ വാടകയേക്കാള്‍ കൂടുതല്‍ തുക പാടശേഖര സമിതികള്‍ ഈടാക്കുന്നതും ബന്ധപ്പെട്ടവരുടെ അനാസ്ഥയുമാണ് പദ്ധതിയുടെ പരാജയ കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
06-10-2010

Tuesday, October 5, 2010

മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി

'സമഗ്ര വികസനം സമൂഹനന്മക്ക് '

മുണ്ടേരി പഞ്ചായത്ത്
ജനകീയ വികസന സമിതി
ജാതി-മത-കക്ഷി-രാഷ്ട്രീയ
ഭേദമന്യേ പൊതുകൂട്ടായ്മ


  • ധാര്‍മ്മികതയിലൂന്നിയ സാമൂഹ്യവിപ്ളവം
  • കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്താല്‍ അന്ധമായ പ്രാദേശിക ഭരണത്തിന്റെ കണ്ണ് തുറപ്പിക്കാന്‍
  • സമഗ്ര വികസന സങ്കല്‍പ്പം
  • അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം
  • വിഭവ വിതരണത്തില്‍ നീതി, സുതാര്യത
  • സാമൂഹ്യ തിന്മകളുടെ വിഭാടനം
  • ഗ്രാമസഭകളുടെ സജീവത
  • സ്ത്രീകളുടെ ഉന്നതി
  • അധികാരം അലങ്കാരമല്ല; ഉത്തരവാദിത്തമാണെന്ന് കരുതുന്ന ധാര്‍മ്മിക ബോധം.
  • ദുര്‍ഭല വിഭാഗങ്ങള്‍ക്ക് കൈത്താങ്ങ്
  • ഈ കൂട്ടായ്മയില്‍ അണിചേരുക
  • ജനകീയ വികസന സമിതിയെ ശക്തിപ്പെടുത്തുക
  • വികസന സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക

സുഹൃത്തെ,

നമ്മുടെ നാട്ടിന്റെ പ്രാദേശിക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതും ത്വരിതപ്പെടുത്തുന്നതുമായ സംവിധാനമാണ് പഞ്ചായത്തീരാജ്. ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്കിടയില്‍ നാട്ടിന്റെ സമഗ്രവികസനത്തിന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരെ വേണം നാം ഈ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുത്ത് അയക്കേണ്ടത്.
വാര്‍ഡ്മെമ്പറുടെ നേതൃത്വത്തിലുള്ള ഗ്രാമസഭകള്‍ ജനസേവനത്തിനുള്ള വിശാല സാദ്ധ്യതകളുള്ളവയാണെന്ന് ഞങ്ങള്‍ മനസ്സിലക്കുന്നു. ഗ്രമത്തിന്റെ പൊതുവായ ആവശ്യങ്ങളായ റോഡ്, പാലം, സ്കൂള്‍, ആശുപത്രി തുടങ്ങി ഓരോവീടിന്റെയും പ്രശ്നങ്ങളും, ആവശ്യങ്ങളും പരിഹരിക്കാന്‍ ഗ്രാമസഭകളെ ഉപയോഗപ്പെ ടുത്തേണ്ടതുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ച് ഭരണ മേഖലകളില്‍ ഒരു തിരുത്തലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള കുറച്ചു പേരെയെങ്കിലും നാം തിരഞ്ഞെടുത്ത് അയക്കണം. അപ്പോള്‍ മാറി മാറി വന്ന് ഭരിക്കുന്ന മുന്നണികള്‍ക്ക് ജനകീയ ഇടപെടലുകളേക്കുറിച്ചുള്ള ഒരു തിരിച്ചറിവ് ഉണ്ടാവും. അതിന് വേണ്ടിയാണ് ജനകീയ വികസന സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കി പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ അണി നിരത്തിയിരിക്കുന്നത്.
അവര്‍ ജനപക്ഷത്ത് നിന്ന് വ്യക്തമായൊരു വികസന സംസ്കാരം രൂപപ്പെടുത്തും. അഴിമതി രഹിതമായ ഭരണം, പൊതുമുതലിന്റെ സത്യസന്ധവും പക്ഷപാത രഹിതവുമായ വിനിയോഗം എന്നിവ ഉറപ്പ് വരുത്തും.
രാഷ്ട്രീയമെന്നാല്‍ ജനസേവനം എന്നതിന് പകരം അധികാരം എന്നതിലേക്ക് പാര്‍ട്ടികള്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ ശീതളഛായക്ക് വേണ്ടി പരക്കം പായുന്ന രാഷ്ട്രീയക്കാര്‍ക്ക് നാടിന്റെ വികസനം മുരടിക്കുന്നതൊ, ജനങ്ങളുടെ പ്രശ്നങ്ങളൊ അലോസരപ്പെടു ത്തുന്ന വിഷയങ്ങളല്ല എന്ന് നമുക്കറിയാം. ഇതിന് ഒരു മാറ്റം വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവെങ്കില്‍ ജനകീയ വികസന സമിതിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷ ത്തോടെ വിജയിപ്പിക്കുന്നതിന് താങ്കളുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പിന്തുണയും, സഹകരണവും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
ചെയര്‍മാന്‍
മുണ്ടേരി പഞ്ചായത്ത് ജനകീയ വികസനസമിതി
05-10-2010

JVS CANDIDATE





Monday, October 4, 2010

Kannur Dist. Panchayat_Anjarakandy Division


നാമനിര്‍ദേശ പത്രിക നല്‍കി

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അഞ്ചരക്കണ്ടി ഡിവിഷനില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥിയായി നൌഷാദ് മേത്തര്‍ പത്രിക നല്‍കി. മാലൂര്‍ സ്വദേശിയായ നൌഷാദ് മേത്തര്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.
04-10-2010

Congress Candidate


മുണ്ടേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമണി ടീച്ചര്‍ പത്രിക നല്‍കി.

മുണ്ടേരിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി




യു നാസര്‍

പി സി നൌഷാദ്

പി സി അഹമദ് കുട്ടി

മുണ്ടേരിയില്‍ മുസ്ലിം ലീഗ്
സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി. കാഞ്ഞിരോട് (7), പാറോത്തുംചാല് (8)‍, പടന്നോട്ട് (6) എന്നീ വാര്‍ഡുകളിലേക്ക് പി സി അഹമദ് കുട്ടി , പി സി നൌഷാദ് , യു നാസര്‍ എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്.
01-10-2010

JVS OFFICE at Mayanmukk


Madhya Virudha Samithi_kudikkimotta









OBIT_Narayanan


നാരായണന്‍
കാഞ്ഞിരോട്: കുടുക്കിമൊട്ട കൊട്ടാണച്ചേരി അങ്കണവാടിക്കു സമീപം പാട്ടേത്ത് ഹൌസില്‍ പാട്ടേത്ത് നാരായണന്‍ (60) നിര്യാതനായി.
കുടുക്കിമൊട്ടയിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരിയായിരുന്നു.
ഭാര്യ: കോമളം.
മക്കള്‍: പ്രേംജിത്ത്, റിജിത്ത്, ശ്രീരേഖ. മരുമകന്‍: സുരേഷ് (വിളക്കോട്).
03-10-2010

OBIT_Radha


രാധ
കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം സ്കൂളിനു സമീപം കാപ്പാടന്‍കണ്ടി രാധ (72) നിര്യാതയായി.
കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ മുന്‍ പ്രധാനാധ്യാപികയായിരുന്നു.
ഭര്‍ത്താവ്: കേളമ്പേത്ത് രാഘവന്‍ മാസ്റ്റര്‍ (റിട്ട. പ്രധാനാധ്യാപകന്‍, കാഞ്ഞിരോട് എ.യു.പി സ്കൂള്‍).
മക്കള്‍: രമേശന്‍ (നാഡ്, ആലുവ), രേഖ (അധ്യാപിക, അഞ്ചരക്കണ്ടി ഹൈസ്കൂള്‍), രജന (അധ്യാപിക, കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍), രസിത (അധ്യാപിക, ബംഗളൂരു), രാഗേഷ് (കൊങ്കണ്‍ റെയില്‍വേ, മുംബൈ).
മരുമക്കള്‍: പവിത്രന്‍ (ഹിന്ദുസ്ഥാന്‍ ലിവര്‍, എറണാകുളം), ദിവാകരന്‍ (ഹെഡ്മാസ്റ്റര്‍, കായലോട് യു.പി സ്കൂള്‍), ദിനേശന്‍ (കരസേന), ജീജ, രമ്യ (അധ്യാപിക, മുംബൈ)
03-10-2010

Obit_Musthafa


മുസ്തഫ
കാഞ്ഞിരോട്: പുറവൂര്‍ ജുമാമസ്ജിദിനു സമീപം കൈപ്പയില്‍ വീട്ടില്‍ കെ.പി. മുസ്തഫ (43) നിര്യാതനായി.
ഭാര്യ: ഫാത്തിമ.
മക്കള്‍: സിറാജുദ്ദീന്‍, ഷംസുദ്ദീന്‍, ഫൈസല്‍, ഫവാസ്, ഫാസില്‍, സിയാദ്, മുഫീദ.
03-10-2010

വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍; കണ്ടും കേട്ടും വോട്ടര്‍മാര്‍

വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍; കണ്ടും കേട്ടും വോട്ടര്‍മാര്‍
കാഞ്ഞിരോട്: അവധിദിനമായ ഞായറാഴ്ച വിശ്രമമില്ലാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി പരിചയപ്പെടുത്തിയപ്പോള്‍ മാറിമാറി വരുന്ന സ്ഥാനാര്‍ഥികളെയും അവരുടെ അഭ്യര്‍ഥനയും കണ്ടും കേട്ടും വീട്ടുകാര്‍ ഒഴിവുദിനം സജീവമാക്കി. ഞായറാഴ്ച ഒഴിവുദിനമായതിനാല്‍ മിക്ക സ്ഥാനാര്‍ഥികളും അവരുടെ മണ്ഡലത്തില്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥിച്ചു.
മുണ്ടേരി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നിവക്കു പുറമെ ജനകീയ വികസന സമിതി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളും ചില വാര്‍ഡുകളില്‍ സ്വതന്ത്രന്മാരും രംഗത്തുണ്ട്. കല്യാണ വീടുകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ മുഖരിതമാണ്.
Courtesy: Madhyamam/04-10-2010

Sunday, October 3, 2010

JVS-20 WARD COMMITTEE





ജനകീയ വികസന സമിതി മുണ്ടേരി പഞ്ചായത്ത്
20 - വാര്‍ഡ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്
ജനകീയ വികസന സമിതി മുണ്ടേരി പഞ്ചായത്ത് 20 - വാര്‍ഡ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഇടയില്‍പീടികയില്‍ ആദിവാസി ഗോത്രജനസഭ ജില്ലാ സെക്രട്ടറി പനയന്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദ് ബഷീര്‍, ടി.പി. അബ്ദുറഹ്മാന്‍, ടി.കെ. ശഹീര്‍, എം.പി. ശക്കീര്‍ എന്നിവര്‍ സംസാരിച്ചു. ഇടയില്‍പീടിക വാര്‍ഡില്‍നിന്ന് മല്‍സരിക്കുന്ന എം.പി. ഖാലിദിനെ വിജയിപ്പിക്കാന്‍ കമ്മിറ്റിക്ക് രൂപംനല്‍കി.
01-10-2010

മുണ്ടേരിയില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി


പി. ശാക്കിറ

ആശിഖ്

എം.പി. ഖാലിദ്

മുസ്തഫ മാസ്റ്റര്‍

മുണ്ടേരിയില്‍ ജനകീയ വികസന സമിതി
സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി സ്ഥാനാര്‍ഥികള്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി. കുടുക്കിമൊട്ട, കാഞ്ഞിരോട്, പാറോത്തുംചാല്‍, ഇടയില്‍പീടിക എന്നീ വാര്‍ഡുകളിലേക്ക് പി. ശാക്കിറ, ആശിഖ്, മുസ്തഫ മാസ്റ്റര്‍, എം.പി. ഖാലിദ് എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. പടന്നോട്ട്, തലമുണ്ട വാര്‍ഡുകളില്‍ ഒക്ടോബര്‍ നാലിന് പത്രിക സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ ടി. അഹമ്മദ് മാസ്റ്റര്‍ അറിയിച്ചു.
01-10-2010

Thursday, September 30, 2010

കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക്


കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക്

കാഞ്ഞിരോട്: കാഞ്ഞിരോടിലെ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക് പോകും.
രണ്ടാം തവണയാണ് കെ എം നജീബ് ദുബായിലേക്ക് പോകുന്നത്. ലുലു സാരീസ് , കണ്ണൂര്‍ മെഡിക്കല്‍ കോളേജ് , മാധ്യമം , സം സം ജുവല്ലറി എന്നിവിടങ്ങളില്‍ ജോലി ചെയ്തിടുണ്ട്. കാഞ്ഞിരോടിലെ പി സി അഹമ്മദിന്റെയും കെ എം സഫിയയുടെയും മകനാണ്. മായന്മുക്ക്
സോളിഡാരിറ്റി സെന്റെറില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ പി സി ഷമീം, കെ സജീം, ആഷിക്, മുത്തു തുടങ്ങിയവര്‍ സംസാരിച്ചു.
Mob: 91 9496 974 929
30-09-2010

Munderi Panchayath Election

മുണ്ടേരി പഞ്ചായത്ത്

പരാജയത്തിന്റെ രുചി അന്യമെന്ന് എല്‍.ഡി.എഫ്;
വിള്ളലേല്‍പിക്കാനുള്ള പുറപ്പാടില്‍ യു.ഡി.എഫ്

മുണ്ടേരി: മൂന്നര പതിറ്റാണ്ടായി ഇടതിന്റെ തട്ടകമാണ് മുണ്ടേരി പഞ്ചായത്ത്. മൂന്നില്‍രണ്ട് ഭൂരിപക്ഷവുമായി വര്‍ഷങ്ങളായി ഭരണം കൈപ്പിടിയിലൊതുക്കി വാഴുന്ന പഞ്ചായത്തില്‍ ഇക്കുറി കടുത്ത പോരാട്ടത്തിനാണ് സാധ്യത.
2000ത്തില്‍ 15 സീറ്റായിരുന്നു പഞ്ചായത്തില്‍.ഇതില്‍ 10വാര്‍ഡുകള്‍ എല്‍.ഡി.എഫിനു കിട്ടി. യു.ഡി.എഫ് അഞ്ചിലൊതുങ്ങി. ലീഗിന് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റില്‍ തൃപ്തിപ്പെടേണ്ടിവന്നു. 2005ല്‍ വാര്‍ഡുകളുടെ എണ്ണം 19 ആയപ്പോള്‍ എല്‍.ഡി.എഫ് 13 സീറ്റിലേക്ക് ഉയര്‍ന്നു. സി.പി.എം 12ഉം സി.പി.ഐ ഒന്നും യു.ഡി.എഫില്‍ കോണ്‍ഗ്രസ്, ലീഗ് കക്ഷികള്‍ മൂന്നു സീറ്റുവീതവും നേടി. ഇത്തവണ ഒരെണ്ണം വര്‍ധിച്ച് വാര്‍ഡുകള്‍ 20 ആയി. വാര്‍ഡ് വര്‍ധിക്കുന്തോറും സീറ്റ് കൂടുന്നത് എല്‍.ഡി.എഫിന് തങ്ങളുടെ കോട്ട സുരക്ഷിതമാണെന്ന് വിലയിരുത്തുന്നു. ഇത്തവണ സി.പി.എം സ്വാധീനമേഖലയായ അയ്യപ്പന്‍മലയാണ് പുതിയ വാര്‍ഡ്.
പരാജയത്തിന്റെ രുചി അന്യമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി എല്‍.ഡി.എഫിന്റെ അവകാശവാദം. ഇടതുകോട്ടയില്‍ വിള്ളലേല്‍പിക്കാനുള്ള അങ്കപ്പുറപ്പാടിലാണ് യു.ഡി.എഫ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കാറ്റ് മാറിവീശിയടിക്കുമെന്ന പ്രതീക്ഷയിലാണവര്‍. ഐ.എന്‍.എല്‍, ഡി.ഐ.സി കക്ഷികള്‍, വീരേന്ദ്രകുമാര്‍ വിഭാഗം എന്നിവര്‍ കൂടെ പോന്നതും യു.ഡി.എഫിന്റെ പ്രതീക്ഷക്ക് ബലമേകുന്നു. ആറുമാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് വന്‍ഭൂരിപക്ഷമാണ് ലഭിച്ചത്. കുഞ്ഞിമുഹമ്മദ് ഹാജിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിലെ ഖാദര്‍ മുണ്ടേരിക്ക് 248 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭൂരിപക്ഷം 43 ആയിരുന്നു. ഇതിനേക്കാള്‍ 205 വോട്ടാണ് ഖാദറിന് വര്‍ധിച്ചത്. വാര്‍ഡിന്റെ ഒരു ഭാഗം സി.പി.എം സ്വാധീനമേഖലയായിട്ടും വോട്ട് കുത്തനെ കൂടിയത് നിറഞ്ഞ പ്രതീക്ഷയാണ് യു.ഡി.എഫിന് നല്‍കുന്നത്. തങ്ങളുടെ വോട്ടര്‍മാര്‍ ബൂത്തിലെത്തുന്നത് തടയപ്പെടുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്.
ജനകീയ വികസന സമിതി പഞ്ചായത്തില്‍ ഏഴോളം വാര്‍ഡുകളില്‍ കന്നിയങ്കത്തിനിറങ്ങാനാണ് സാധ്യത. പഞ്ചായത്തിലെ ഏഴ്, എട്ട്, 20 വാര്‍ഡുകള്‍ സമിതിയുടെ സ്വാധീനമേഖലയാണ്. ഇത് ഇരുമുന്നണികള്‍ക്കും ഭീഷണിയുയര്‍ത്തും. എസ്.ഡി.പി.ഐയും ബി.ജെ.പിയും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബി.ജെ.പിക്ക് ചില വാര്‍ഡുകളില്‍ 50ല്‍ താഴെ വോട്ടുകളാണുള്ളത്. കാര്യമായ പോക്കറ്റുകള്‍ പഞ്ചായത്തിലില്ല. എസ്.ഡി.പി.ഐക്കും ചിലയിടങ്ങളില്‍ മാത്രമാണ് നേരിയ വേരോട്ടം. ജയിച്ചുവരാനുള്ള സാധ്യത നന്നേ കുറവാണ്. ഇത്തവണ വനിതാ സാരഥിയാണ്. മുണ്ടേരി, കച്ചേരിപറമ്പ്, കുടുക്കിമൊട്ട, തലമുണ്ട, താറ്റ്യോട്, മൌവ്വഞ്ചേരി, കുളത്തുവയല്‍, അയ്യപ്പന്‍മല, പന്ന്യോട്ട്, മാവിലചാല്‍ എന്നിവ വനിതാ വാര്‍ഡുകളാണ്. കാഞ്ഞിരോട്തെരു പട്ടികജാതി വാര്‍ഡും.

കക്ഷിനില
ആകെ വാര്‍ഡ് 19
(പുതിയത് 20)
എല്‍.ഡി.എഫ്-13
സി.പി.എം-12
സി.പി.ഐ-1

യു.ഡി.എഫ്-6
കോണ്‍ഗ്രസ്-3
മുസ്ലിംലീഗ്-3

Courtesy: Madhyamam/30-09-2010

madhyamam velicham





പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി
സ്കൂളില്‍ മാധ്യമം 'വെളിച്ചം'


ഇരിക്കൂര്‍: പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതിക്ക് തുടക്കമായി. സി. മുഹമ്മദ് മര്‍സൂക്ക് സ്കൂള്‍ ലീഡര്‍ അമല്‍ തോമസിന് പത്രം നല്‍കി
ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം ഇരിക്കൂര്‍ ലേഖകന്‍ മടവൂര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. മോഹനന്‍, മാധ്യമം ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ടി.എന്‍. റഫീഖ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൌണ്‍സില്‍ സെക്രട്ടറി എ.കെ. ഗംഗാധരന്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ അമല്‍ തോമസ് നന്ദിയും പറഞ്ഞു. റിയാദിലെ ബേബി ലാന്‍ഡ് ഉടമ ഇരിക്കൂറിലെ സി. മുഹമ്മദ് മര്‍സൂക്കാണ് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.

പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതി സി. മുഹമ്മദ് മര്‍സൂക്ക് സ്കൂള്‍ ലീഡര്‍ അമല്‍ തോമസിന് പത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു
Courtesy: madhyamam/30-09-2010

Tuesday, September 28, 2010

തെങ്ങുകൃഷി ഭീമന്‍ നഷ്ടം; കര്‍ഷകര്‍ തെങ്ങുകള്‍ മുറിച്ചു നീക്കുന്നു

തെങ്ങുകൃഷി ഭീമന്‍ നഷ്ടം;
കര്‍ഷകര്‍ തെങ്ങുകള്‍ മുറിച്ചു നീക്കുന്നു

കാഞ്ഞിരോട്: ചെലവഴിക്കുന്ന അധ്വാനത്തിനും മുതലിനും ഫലമില്ലാതെ കേര കര്‍ഷകര്‍ തെങ്ങ് കൃഷിയില്‍നിന്ന് പിന്‍മാറുന്നു. പരിപാലനത്തിന് ചെലവിടുന്ന മൂലധനം പോലും തിരികെ ലഭിക്കാത്തതിനാല്‍ തെങ്ങുകള്‍ മുറിച്ചുനീക്കുകയാണ് കര്‍ഷകര്‍.
പഞ്ചായത്തുകള്‍ ഓരോ വര്‍ഷവും തെങ്ങുകൃഷി വികസനത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്ത് തെങ്ങു കൃഷിക്ക് ഈ വര്‍ഷം 21,00,000 രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
തൊഴിലാളികളെ കിട്ടാത്തതും അര്‍ഹിക്കുന്ന ഫലം കിട്ടാത്തതുമാണ് കര്‍ഷകരെ തെങ്ങുകള്‍ മുറിച്ചുനീക്കാന്‍ നിര്‍ബന്ധിതനാക്കുന്നത്. പലരും തെങ്ങുകള്‍ മുറിച്ച് ഭൂമി സമതലമാക്കി ഭൂമി കച്ചവടത്തിനൊരുങ്ങുകയാണ്.
Courtesy: Madhyamam/27-09-10/CH Musthafa

Monday, September 27, 2010

first anniversary

മുണ്ടേരി പഞ്ചായത്തില്‍ U . D . F സീറ്റ് വിഭജനം പൂര്‍ത്തിയായി


മുണ്ടേരി പഞ്ചായത്തില്‍
U . D . F സീറ്റ് വിഭജനം പൂര്‍ത്തിയായി


Congress- 12
Muslim League- 5
I.N.L- 1
C.M.P- 1

Socialist Janatha- 1
Total - 20

OBIT_നഫീസ

നഫീസ
കാഞ്ഞിരോട്: കാമാല്‍ പീടികക്കു സമീപം തൈവളപ്പില്‍ നഫീസ (82) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ മൊയ്തു.
മക്കള്‍: മറിയം, ഹാരിസ്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍
26-09-2010

ടീ വി / കഥ/ നജീബ് കെ എം



T.V.

ആ വീട്ടില്‍ ഒരുപാട് അംഗങ്ങള്‍ ഉണ്ടായിരുന്നു. മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്‍, അമ്മ, മക്കള്‍ , കൊച്ചുമക്കള്‍, അങ്ങനെ ധാരാളം പേര്‍ .
സ്നേഹം അതായിരുന്നു ആ വീടിന്റെ ഹൃദയം, എല്ലാവരും സംസാരിക്കുമായിരുന്നു ആ വീട്ടില്‍, എന്തു കാര്യമായാലും അവര്‍ ചര്‍ച്ച ചെയ്യും , സംസാരിക്കും ..
എല്ലാ ദിവസവും രാത്രി എല്ലാവരും കൂടിയിരുന്നു മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു …
അതില്‍ കഥകളുണ്ടാവും , കവിതകളുണ്ടാവും തമാഷകളുണ്ടാവും..
അങ്ങനെയായിരുന്നു ആ വീട് .
ഒരു ദിവസം അച്ഛന്‍ ആ വീട്ടില്‍ ടീ വി വാങ്ങി. മുത്തശ്ശിക്ക് എതിര്‍പ്പായിരുന്നു ആദ്യം ..
പിറ്റേന്ന് മുതല്‍ ആ വീട്ടിലെ അന്തരീക്ഷമാകെ മാറി ..
സീരിയലുകളും , റിയാലിറ്റി ഷോകളും മാത്രം സംസാരിക്കാന്‍ തുടങ്ങി ..
സീരിയലുകല് മുത്തശ്ശിയോടു സംസാരിച്ചു തുടങ്ങി ..
ഫോണ്‍ ഇന്‍ പ്രോഗ്രാമ്മുകളും ..
റിയാലിറ്റി ഷോകളും കുട്ടികളോട് സംസാരിച്ചു ..
ചുരുക്കിപ്പറഞ്ഞാല്‍ അന്ന് മുതല്‍ ആ
വീട്ടില്‍ ഒരാള്‍ മാത്രം സംസാരിച്ചു തുടങ്ങി …
അത് ..
അത് ടീ വി യായിരുന്നു ……

ടീ വി മാത്രം …
najeeb km, Mob: 9496974929/27-09-2010

Thursday, September 23, 2010

'നോവ്' ടെലി സിനിമ പ്രകാശനം ചെയ്തു


'നോവ്'
ടെലി സിനിമ പ്രകാശനം ചെയ്തു


കണ്ണൂര്‍: 'നോവ്' ടെലിസിനിമയുടെ പ്രകാശനം കണ്ണൂര്‍ പൊലീസ് ക്ലബില്‍ സിനിമാതാരം ഷെറിന്‍ നിര്‍വഹിച്ചു. കെ.സി. കുഞ്ഞബ്ദുല്ല ഹാജി ഏറ്റുവാങ്ങി. അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. റിയാസ് കാഞ്ഞിരോട് സ്വാഗതവും നാസര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.
courtesy:madhyamam/23-09-2010




ചളിയില്‍ കുളിക്കാതെ അക്കരെയെത്തുമോ?


നടപ്പാത സ്വപ്നം കണ്ട്
കരക്കാട്-മഞ്ഞാങ്കോട്ട് വാസികള്‍

ചളിയില്‍ കുളിക്കാതെ അക്കരെയെത്തുമോ?

കാഞ്ഞിരോട്: ചളിപുരളാതെ നെല്‍പാടം മുറിച്ചുകടന്ന് അക്കരെ എത്താനുള്ള ഒരു പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാവാതെ ഒരു പഞ്ചായത്ത് ഭരണകാലംകൂടി അവസാനിക്കുന്ന നിരാശയിലാണ് കാഞ്ഞിരോട്ടെ കരക്കാട്-മഞ്ഞാങ്കോട്ട് പ്രദേശവാസികള്‍. മഞ്ഞാങ്കോട്ട് പരിസരത്തെ നിരവധി വീട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എളുപ്പം വയലിനക്കരെ കരക്കാട്ട് എത്താനുള്ള പ്രധാന പാതയാണ് അധികൃതരുടെ അനാസ്ഥ കാരണം പാതിവഴിയില്‍ നില്‍ക്കുന്നത്.
പഴയകാലത്ത് വയല്‍ വരമ്പിനെ ആശ്രയിച്ചാണ് ഇവിടെ ആളുകള്‍ പരസ്പരം ബന്ധപ്പെട്ടതെങ്കിലും ഇപ്പോള്‍ വരമ്പ് പൂര്‍ണമായും മറഞ്ഞുപോയിരിക്കുകയാണ്. മഴക്കാലത്ത് പ്രദേശത്തുകാരുടെ യാത്ര അതീവ ദുസ്സഹമാണ്. കേവലം നൂറു മീറ്റര്‍ അകലെയുള്ള കരക്കാട്ട് എത്താന്‍ റോഡുവഴി കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടിവരുകയാണ്.
മുണ്ടേരി ഹൈസ്കൂള്‍, കാഞ്ഞിരോട് യു.പി സ്കൂള്‍, കാഞ്ഞിരോട് മദ്റസ, വില്ലേജ് ഓഫിസ്, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ട നാട്ടുകാരും വിദ്യാര്‍ഥികളുമാണ് ഏറെ ദുരിതമനുഭവിക്കേണ്ടിവരുന്നത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള ആവശ്യം ജനകീയാസൂത്രണം രണ്ടാംഘട്ടം അന്തിമ പദ്ധതിയില്‍പോലും പരിഗണിക്കാത്തതില്‍ നാട്ടുകാരില്‍ ശക്തമായ അമര്‍ഷമുണ്ട്.

നടപ്പാത പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെംബര്‍ യു. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
courtesy:madhyamam/ch musthafa/23-09-2010

Wednesday, September 22, 2010

സി.പി. രഹ്ന ജനക്ഷേമ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി ?


സി.പി. രഹ്ന ജനക്ഷേമ സമിതിയുടെ
സ്വതന്ത്ര സ്ഥാനാര്‍ഥി ?

കണ്ണൂര്‍: സി.പി. രഹ്ന കണ്ണൂര്‍ നഗരസഭയിലെ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ജനക്ഷേമ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. മുസ്ലിംലീഗിന്റെ വനിതാ വിഭാഗം മണ്ഡലം പ്രസിഡന്റും മുണ്ടേരി ഗ്രാമപഞ്ചായത്ത് 7-ം വാര്‍ഡ് മെംബറുമാണ് ഇപ്പോള്‍ രഹ്ന. കണ്ണൂര്‍ ഡി.ഐ.എസ്. സ്കൂളിലെ അധ്യാപികയായ രഹ്ന കണ്ണൂര്‍ നഗരസഭയിലെ മുഴത്തടം വാര്‍ഡിലാണ് മല്‍സരിക്കുന്നത്. രഹ്നയുടെ ഭര്‍ത്താവ് സയനോര അഡ്വര്‍ടൈസിങ് ഉടമ ഇംതിയാസ് കണ്ണൂര്‍ നഗരസഭ താണ വാര്‍ഡില്‍ ജനക്ഷേമ സമിതിയുടെതന്നെ പിന്തുണയോടെ മല്‍സരിക്കുന്നുണ്ട്. രഹ്നയുടെ മല്‍സരം യു.ഡി.എഫിനു തലവേദനയാകുമെന്നുറപ്പാണ്. രഹ്നയെ മല്‍സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കാനാണ് രഹ്നയുടെ തീരമാനം.
കടപ്പാട് : Sudinam daily/21-09-2010

Tuesday, September 21, 2010

BUS THADAYAL/www.kanhirode.co.cc

വാഹനങ്ങളുടെ മല്‍സരയോട്ടം;
കാല്‍നട യാത്രക്കാര്‍ ഭീതിയില്‍
നാട്ടുകാരെ ചളിയഭിഷേകം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ വട്ടപ്പൊയിലില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചപ്പോള്‍.

കാഞ്ഞിരോട്: വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും കാല്‍നട യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. തിരക്കു വര്‍ധിച്ച രാവിലെയും വൈകുന്നേരങ്ങളിലുമാണ് റോഡിന്റെ വശത്തുകൂടി നാട്ടുകാര്‍ക്ക് നടക്കാന്‍ പറ്റാതാവുന്നത്. റോഡിലെ ചളിയും വെള്ളവും യാത്രക്കാരുടെ ദേഹത്തും കടകളിലും അഭിഷേകം നടത്തിയാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്. നാട്ടുകാരും ഡ്രൈവര്‍മാരും തമ്മില്‍ വാഗ്വാദങ്ങള്‍ക്കിടയാകുന്നതും പതിവു കാഴ്ചയാണ്. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുകയും യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കുകയുമാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ വട്ടപ്പൊയില്‍ ടൌണില്‍ മല്‍സരയോട്ടത്തില്‍ നാട്ടുകാരെ ചളിയില്‍ കുളിപ്പിച്ച സ്വകാര്യ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞുവെച്ച് ജീവനക്കാരെ നാട്ടുകാര്‍ മര്‍ദിക്കുകയുണ്ടായി. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അധികൃതരുടെ ഭാഗത്തുള്ള അനാസ്ഥയുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍പറഞ്ഞു.

madhyamam/ch musthafa/21-09-2010

LDF JADHA www.kanhirode.co.cc

L.D.F. മുണ്ടേരി പഞ്ചായത്ത് വികസനജാഥ

കാഞ്ഞിരോട്: ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ മുണ്ടേരി പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി പഞ്ചായത്ത്തല വികസനജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ താറ്റ്യോട്ട് നിന്നും ആരംഭിച്ച ജാഥ കുടുക്കിമൊട്ടയില്‍ സമാപിച്ചു. സി. കുമാരന്‍ മാസ്റ്റര്‍, കെ. ചന്ദ്രന്‍, മാവള്ളി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
madhyamam/ch musthafa/21-09-2010

Monday, September 20, 2010

STREET VIOLENCE


കുടുക്കിമൊട്ട ടൌണില്‍
അര്‍ധരാത്രി ഗുണ്ടാവിളയാട്ടം


കുടുക്കിമൊട്ട: കുടുക്കിമൊട്ട ടൌണില്‍ അര്‍ധരാത്രി ഗുണ്ടാവിളയാട്ടം. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് ടൌണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചക്കരക്കല്‍ പൊലീസ് കുടുക്കിമൊട്ടയും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആരെയും പിടികൂടാനായില്ല. പൊതുവേ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഗുണ്ടാവിളയാട്ടത്തോടെ ജനങ്ങള്‍ ഭീതിയിലാണ്.
കുടിക്കിമൊട്ട ടൌണിലെ അനധികൃത മദ്യവില്‍പന തടയണമെന്നും സാമൂഹ്യ വിരുദ്ധശല്യം അമര്‍ച്ച ചെയ്യണമെന്നും സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സാമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അധികാരികളും പൊലീസും ജാഗ്രത പാലിക്കണമെന്ന് മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി ചെയര്‍മാന്‍ ടി. അഹമ്മദ് മാസ്റ്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
19.09.2010