ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, November 26, 2011

മീഡിയ വണ്‍ ചാനല്‍ ആസ്ഥാനമന്ദിരം ശിലാസ്ഥാപനം 28ന്

 മീഡിയ വണ്‍ ചാനല്‍
ആസ്ഥാനമന്ദിരം
ശിലാസ്ഥാപനം 28ന്
 മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴില്‍ ആരംഭിക്കുന്ന മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ ആസ്ഥാനമന്ദിരത്തിന്റെയും സ്റ്റുഡിയോ സമുച്ചയത്തിന്റെയും ശിലാസ്ഥാപനം 28ന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. നഗരത്തില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ വെള്ളിപറമ്പിലാണ് മീഡിയ വണ്‍ ആസ്ഥാനമന്ദിരം പണിയുന്നത്.
വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന ശിലയിടല്‍ ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി.ആരിഫലി അധ്യക്ഷത വഹിക്കും. പഞ്ചായത്ത്^സാമൂഹിക ക്ഷേമമന്ത്രി ഡോ.എം.കെ.മുനീര്‍ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ഐ.ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, നഗരസഭാ മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.എല്‍.എമാരായ പി.ടി.എ റഹീം, എ. പ്രദീപ്കുമാര്‍, എളമരം കരീം, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്മാബി, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി മിംസ് ആശുപത്രി എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട് ചെയര്‍മാനും എ.എം. അബ്ദുല്‍ മജീദ് കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് അനൂപ് നാരായണന്‍, മുന്‍ പ്രസിഡന്റ് പി. സക്കീര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. അബ്ദുസ്സലാം അഹമ്മദ് ചാനലിനെക്കുറിച്ച് വിശദീകരിച്ചു. എഡിറ്റര്-പ്രോഗ്രാംസ് ബാബു ഭരദ്വാജ് സ്വാഗതവും എഡിറ്റര്‍-ന്യൂസ് കെ. രാജഗോപാല്‍ നന്ദിയും പറഞ്ഞു.

മുഹമ്മദ് ഇംതിയാസ്

കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ (K3A) 
സംസ്ഥാന ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട 
കണ്ണൂര്‍ സയനോര കമ്യൂണിക്കേഷന്‍സ്  സി.ഇ.ഒ 
സി. മുഹമ്മദ്  ഇംതിയാസ്

ISLAMIC CENTRE

പ്രകടനം നടത്തി


ചില്ലറ വ്യാപാരരംഗത്തെ കുത്തകവത്കരണത്തിനെതിരെ സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ നടത്തിയ പ്രതിഷേധ പ്രകടനം
പ്രകടനം നടത്തി
ചക്കരക്കല്ല്: ചെറുകിട വ്യാപാരരംഗത്ത് വിദേശ കുത്തകകള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ ചക്കരക്കല്ലില്‍പ്രകടനം നടത്തി.
കാഞ്ഞിരോട് ഏരിയാ പ്രസിഡന്റ് കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, എം. സജീദ്, കെ. റഹീം, യു.വി. സുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പയ്യന്നൂര്‍: ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. എം.ടി.പി. സൈനുദ്ദീന്‍, നൌഷാദ് കരിവെള്ളൂര്‍, നൂറുദ്ദീന്‍, മോഹനന്‍ കുഞ്ഞിമംഗലം, മിനാജ്, റഫീഖ് പയ്യന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍  സോളിഡാരിറ്റി പ്രവര്‍ത്തകര്‍  നടത്തിയ പന്തംകൊളുത്തി  പ്രകടനം

വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി

ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ 29 ന്
വാതക പൈപ്പ് ലൈന്‍: ജനവാസ
മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി
കണ്ണൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്‍) കൊച്ചി^മംഗലാപുരം വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ വടക്കന്‍ ജില്ലകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  912 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈനിന്റെ ഇരുവശവും മൂന്ന് മീറ്റര്‍ അകലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുമെന്നാണ് പറയുന്നത്. അപകട സാധ്യത ഏറെയുള്ള പദ്ധതി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലൂടെ നടപ്പാക്കരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ രൂപവത്കരിച്ച് ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി ഗെയ്ല്‍ പൈപ്പ്ലൈന്‍ വിക്ടിംസ് ആക്ഷന്‍ ഫോറം തീരുമാനിച്ചു. നവംബര്‍ 29 ന് അഞ്ച് മണിക്ക് കാല്‍ടെക്സ് ജങ്ഷനില്‍ കൂട്ടായ്മ സംഘടിപ്പിക്കും. പദ്ധതി ബാധിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആക്ഷന്‍ ഫോറം കണ്‍വീനര്‍ യു.കെ. സഈദ് അറിയിച്ചു. യോഗത്തില്‍ കെ.സാദിഖ്, എന്‍.എം. ശഫീഖ്, ടി.പി. ഇല്യാസ്, സൈനുദ്ദീന്‍ കരിവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 8606175451, 9947733487.

ടാലന്റീന്‍ 2011_ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 'ടാലന്റീന്‍ 2011' ജില്ലയില്‍
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ടലാന്റീന്‍ 2011' ഇന്റര്‍നാഷനല്‍ ടാലന്റ് സെര്‍ച് പരീക്ഷയുടെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.  ജില്ലയിലെ 12 പരീക്ഷാ കേന്ദ്രങ്ങളില്‍ 27 ന് 9.30 മുതല്‍ 11 വരെയാണ് പരീക്ഷ. തുടര്‍ന്ന് മൂല്യനിര്‍ണയം നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
 എണ്‍പത് ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതല പരീക്ഷയില്‍ പങ്കെടുക്കാം.  ഓണ്‍ലൈന്‍, എസ്.എം.എസ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീ അടക്കാനുള്ള സൌകര്യം അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും.  ജില്ലാ ജോ.സെക്രട്ടറി ആഷിഖ് അധ്യക്ഷത വഹിച്ചു. അംജദ്, നസീം, മുഹ്സിന്‍ എന്നിവര്‍ സംസാരിച്ചു.
ടാലന്റീന്‍ പരീക്ഷ
പാടിയോട്ടുചാല്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍  പരീക്ഷ 27ന്  രാവിലെ 9.30ന് വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ രാവിലെ ഒമ്പതിന് പരീക്ഷാകേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. മാത്തില്‍ മുതല്‍ കോഴിച്ചാല്‍ വരെയുള്ള സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് വയക്കര എത്തേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും പ്ലസ്വണ്‍, പ്ലസ്ടു വിഭാഗത്തിലുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായിരിക്കും പരീക്ഷ നടത്തുക.

അപേക്ഷ ക്ഷണിച്ചു

 അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ടാലി സൌജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  ഒരുമാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും.  പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, അക്കൌണ്ടന്‍സിയിലുള്ള മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കണം.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04602 226573, 227869.

വിവരാവകാശ സെമിനാര്‍ നാളെ

വിവരാവകാശ സെമിനാര്‍ നാളെ
കണ്ണൂര്‍: വിവരാവകാശ നിയമം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് മൂന്നുമണിമുതല്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രഭാഷണം

പ്രഭാഷണം
പഴയങ്ങാടി: 'ഹിജറയുടെ സന്ദേശം' എന്ന വിഷയത്തില്‍ നാളെ (27-11-2011) മുട്ടത്ത് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. വൈകീട്ട് 6.30ന് മുട്ടം ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം അബ്ദുറഹിമാന്‍ വളാഞ്ചേരി പ്രഭാഷണം നടത്തും.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലിലേക്ക് കൂടുതല്‍ പേര്‍ ഐക്യദാര്‍ഢ്യവുമായെത്തുന്നു. ബാലസാഹിത്യകാരനും കവിയുമായ പ്രേമാനന്ദ് ചമ്പാട്, അങ്ങാടിപ്പുറത്ത് അശോകന്‍, പി.വി. ഗോവിന്ദന്‍, മാഹി ചെറുകല്ലായി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് ജോസ് ബാസല്‍ ഡിക്രൂസ്, സെക്രട്ടറി അബ്ദുറസാഖ്, ട്രഷറര്‍ പി.വി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.

Friday, November 25, 2011

RETAIL FDI

'അറബ് വസന്തം പുതുയുഗപ്പിറവി'

സന്ദര്‍ശിച്ചു

സന്ദര്‍ശിച്ചു
കുടുക്കിമൊട്ട: കുടുക്കിമൊട്ടയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കേന്ദ്രം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സന്ദര്‍ശിച്ചു. കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കോഓഡിനേറ്റര്‍ അഹമ്മദ് പാറക്കല്‍, എ. നസീര്‍, പി. മൊയ്തു, ചൊക്രാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം -എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ

 
 പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന 'കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതിയുടെ മുണ്ടേരി പഞ്ചായത്തുതല ഉദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം
-എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
കാഞ്ഞിരോട്: വികസന പദ്ധതികളിലൂടെ സ്വയം പര്യാപ്ത ഗ്രാമങ്ങളാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ.  സംസ്ഥാന പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന 'കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതിയുടെ മുണ്ടേരി പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ 1500 വനിതാ ഗുണഭോക്താക്കള്‍ക്ക് മൂന്നുവീതം മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. പ്രഥമ പഞ്ചായത്താണ് മുണ്ടേരി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ശബരീഷ്കുമാര്‍, എം.പി. മുഹമ്മദലി, മുണ്ടേരി ഗംഗാധരന്‍, സി. ഉമ, കെ.ടി. ഭാസ്കരന്‍, എ. ചന്ദ്രന്‍, എം.പി. പ്രദീപ്കുമാര്‍, ഖാദര്‍ മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു. മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രന്‍ സ്വാഗതവും ഡോ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
കോഴി വിതരണത്തില്‍ വിവേചനമെന്ന് പരാതി
പുറവൂര്‍: പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കിയ 'കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതി പ്രകാരം മുണ്ടേരി പഞ്ചായത്തില്‍ വ്യാഴാഴ്ച നടത്തിയ കോഴി വിതരണത്തില്‍ വിവേചനമെന്ന് പരാതി. പഞ്ചായത്തിലെ പല വാര്‍ഡുകളിലും വിവരം അറിഞ്ഞില്ലെന്ന് ഐ.എന്‍.എല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അശ്റഫ് പുറവൂര്‍ ആരോപിച്ചു.

'ചര്‍ച്ചാ നാടകങ്ങളിലൂടെ സമരം പരാജയപ്പെടുത്താനാവില്ല'

 സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുന്നു
'ചര്‍ച്ചാ നാടകങ്ങളിലൂടെ സമരം
പരാജയപ്പെടുത്താനാവില്ല'
തലശേãരി: ചര്‍ച്ചാ നാടകങ്ങളും ഭീഷണിയും കുപ്രചാരണങ്ങളും വഴി മാലിന്യവിരുദ്ധ സമരത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു. പുന്നോല്‍ പെട്ടിപ്പാലത്ത് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമടയില്‍ സാധാരണക്കാരും സ്ത്രീകളുമുള്‍പ്പെടെ സമരം ചെയ്ത് കുത്തക കമ്പനിയെ കെട്ടുകെട്ടിച്ചെങ്കില്‍ ശുദ്ധവായുവിനും ജലത്തിനും വേണ്ടി നടത്തുന്ന പുന്നോലിലെ സമരം വിജയിക്കുകതന്നെ ചെയ്യും. സമരത്തിന് സോളിഡാരിറ്റിയുടെ പിന്തുണ അദ്ദേഹം അറിയിച്ചു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, മദേഴ്സ് എഗെയിന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
 
'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ്' കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വീട്ടമ്മമാര്‍ തലശേãരി നഗരസഭ വളഞ്ഞപ്പോള്‍
വീട്ടമ്മമാര്‍ നഗരസഭ വളഞ്ഞു
തലശേãരി: പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ തലശേãരി നഗരസഭ വളഞ്ഞു. 'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ്' എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നഗരസഭാ കോമ്പൌണ്ടിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തത്.
കെ.എം. റഷീദ ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലത്തുനിന്ന് നഗരസഭാ ആസ്ഥാനത്തേക്ക് സമരം വികസിപ്പിക്കണമെന്ന് അവര്‍  പറഞ്ഞു. കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. എ.ടി. സമീറ, വസന്ത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സ്വാലിഹ, നാരായണിയമ്മ, റുബീന അനസ്, സെയ്ത്തു, ഹാജിറ, ഫുആദ്, കെ.എം. ആയിഷ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, November 24, 2011

'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' വൃക്ഷത്തൈ നട്ട് ഉദ്ഘാടനം

 ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' പദ്ധതി ഉദ്ഘാടനം വൃക്ഷത്തൈ നട്ട് കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിക്കുന്നു
'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍'
വൃക്ഷത്തൈ നട്ട് ഉദ്ഘാടനം
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതിയുടെ നേതൃത്വത്തില്‍ ട്രഞ്ചിങ് ഗ്രൌണ്ട് റോഡിനു നടുവില്‍ വൃക്ഷത്തൈ നട്ട് 'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' പദ്ധതി ഉദ്ഘാടനം കണ്ടല്‍ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിച്ചു. ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. പി.എ. സഹീദ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ പങ്കെടുത്തു.
 പെട്ടിപ്പാലം സമരം വിജയിക്കും -പൊക്കുടന്‍
തലശേãരി: പുന്നോല്‍ പെട്ടിപ്പാലം മാലിന്യം തള്ളലിനെതിരായ ജനകീയ സമരം വിജയിക്കുമെന്ന് കല്ലേന്‍ പൊക്കുടന്‍ പ്രഖ്യാപിച്ചു. ജനകീയ സമരത്തില്‍ ഒപ്പം നില്‍ക്കേണ്ട ചില സംഘടനകള്‍ സമരത്തിനെതിരായി രംഗത്തിറങ്ങിയത് അവരുടെ നാശത്തിനാണ് . അത്തരക്കാര്‍ ചരിത്രം പഠിക്കാന്‍ തയാറാവണം.
ധാര്‍ഷ്ട്യം വെടിയാന്‍ നഗരസഭ തയാറാവണം. കോടതി വിധികളും നിയമങ്ങളും തങ്ങള്‍ തന്നെ ഒപ്പിട്ട കരാറുകളും അനുസരിക്കാന്‍ നഗരസഭ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മാടോള്‍ സ്വാഗതം പറഞ്ഞു.

വിവരാവകാശ സെമിനാര്‍ 27ന്

വിവരാവകാശ
സെമിനാര്‍ 27ന്
കണ്ണൂര്‍: ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി, കണ്ണൂര്‍ പ്രസ്ക്ലബ്, ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ സഹകരണത്തോടെ വിവരാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു. 
നവംബര്‍ 27ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നു മുതല്‍ ആറു മണിവരെ നടക്കുന്ന സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ മുഖ്യപ്രഭാഷണം നടത്തും.
പി.സി. വിജയരാജന്‍ അധ്യക്ഷത വഹിക്കും.

Wednesday, November 23, 2011

TALENTEEN 2011

AUTO CHARGE FROM KANNUR-22-11-2011

DHARMA DHARA

TALENTEEN 2011

അറബ് വസന്തം: പൊതുസമ്മേളനം 26ന് കണ്ണൂരില്‍

അറബ് വസന്തം: പൊതുസമ്മേളനം 26ന് കണ്ണൂരില്‍
കണ്ണൂര്‍: 'അറബ് വസന്തം പുതുയുഗപ്പിറവി' എന്ന വിഷയത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നവംബര്‍ 26ന് വൈകീട്ട് 4.30ന് ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം സംഘടിപ്പിക്കുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ വളാഞ്ചേരി, കെ.സി. വര്‍ഗീസ്, മൌലവി അബ്ദുറഹ്മാന്‍ മക്കിയാട്, ടി.കെ. മുഹമ്മദലി, എ.ടി. സമീറ, ഫാറൂഖ് ഉസ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിക്കും.

പുന്നോലിലെ വീട്ടമ്മമാര്‍ നാളെ നഗരസഭ വളയും

പുന്നോലിലെ
വീട്ടമ്മമാര്‍ നാളെ നഗരസഭ വളയും
തലശേãരി: പെട്ടിപ്പാലത്ത് സമരം ചെയ്യുന്ന പുന്നോലിലെ വീട്ടമ്മമാര്‍ തലശേãരി നഗരസഭാ ഓഫിസ് വളയും. മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണിക്കാണ് പ്രതിഷേധം.
അനധികൃത മാലിന്യം തള്ളല്‍ മൂലം അമ്മമാര്‍ ഇരട്ടിപീഡനമാണ് അനുഭവിക്കുന്നതെന്ന് സംഘടനയുടെ കണ്‍വീനര്‍ ജബീന ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.  യോഗത്തില്‍ കെ.എം ആയിശ, നാരായണി അമ്മ എന്നിവര്‍ സംസാരിച്ചു. റുബീന സ്വാഗതവും സ്വാലിഹ നന്ദിയും പറഞ്ഞു.
ജമാഅത്ത് സംഘം സന്ദര്‍ശിച്ചു
തലശേãരി: സമരപന്തലില്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധി സംഘമെത്തി. മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി, പി.പി. അബ്ദുറഹ്മാന്‍, വയനാട് ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍, കാസര്‍റകോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തുകാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ ജമാഅത്ത് പിന്തുണയുമായി ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. അബ്ദുറഹ്മാന്‍ വളാഞ്ചേരി, വി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
പെട്ടിപ്പാലം സമരപന്തലില്‍ ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി സംസാരിക്കുന്നു
ചര്‍ച്ചയില്‍ പങ്കെടുക്കില്ല
തലശേãരി: ഇന്ന് തിരുവനന്തപുരത്ത് മന്ത്രി കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സമരസഹായ സമിതി സംയുക്തയോഗം തീരുമാനിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഫിയാസ്, എന്‍.പി.ഇസ്മായില്‍, പി. അബ്ദു സത്താര്‍, ഇ.കെ. യൂസുഫ്,  മുനവ്വര്‍ അഹമ്മദ്, നൌഷാദ് മാടോള്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അര്‍ഷാദ് സ്വാഗതം പറഞ്ഞു.

ടാലന്റീന്‍ എക്സാം: രജിസ്ട്രേഷന്‍ ആരംഭിച്ചു

ടാലന്റീന്‍ എക്സാം:
രജിസ്ട്രേഷന്‍ ആരംഭിച്ചു
ഇരിക്കൂര്‍: എസ്.ഐ.ഒ ടാലന്റീന്‍ എക്സാം രജിസ്ട്രേഷന്‍ ഇരിക്കൂര്‍ എ.എം.ഐ സ്കൂളില്‍ ആരംഭിച്ചു. എട്ടാംതരം മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എല്ലാ ദിവസവും വൈകീട്ട് നാലുമുതല്‍ എട്ടുമണി വരെ രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നുപ്രവര്‍ത്തിക്കും. 
ഫോണ്‍: 8089273043.

Tuesday, November 22, 2011

OBIT_KHADEEJA

ഖദീജ
കുടുക്കിമൊട്ടയിലെ ഖദീജ വില്ലയില്‍ പള്ളിക്കല്‍ കറക്കറാണ്ടി ഖദീജ (97) നിര്യാതയായി.
പരേതനായ ചൂലോട്ട് കുഞ്ഞിമുഹമ്മദിന്റെ ഭാര്യയാണ്. 
മക്കള്‍: കമാല്‍, ആയിഷ, നഫീസ, പരേതനായ കലന്തന്‍. 
മരുമക്കള്‍: അബ്ദുല്ല, സൈനബ, ഖദീജ, പരേതനായ മൊയ്തീന്‍. 
ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍.

മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധം

മാധ്യമ  പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍   പ്രതിഷേധം
കണ്ണൂര്‍:  മട്ടന്നൂര്‍ രാജീവ് മെമ്മോറിയല്‍ ബി.എഡ് കോളജിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ മട്ടന്നൂരിനെ  മര്‍ദിച്ചതില്‍  പ്രതിഷേധം. അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ്  ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിയാസ് മട്ടന്നൂര്‍, താജുദ്ദീന്‍, നൌഷാദ് മേത്തര്‍ എന്നിവര്‍ സംസാരിച്ചു.

ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരലുമായി' മലര്‍വാടി ബാലസംഘം

ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരലുമായി'
മലര്‍വാടി ബാലസംഘം
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മലര്‍വാടി ബാലസംഘം തലശേãരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ സമരപ്പന്തലിലെത്തി 'ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരല്‍' പരിപാടി നടത്തി.
ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത് നേതൃത്വം നല്‍കി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ചക്കരക്കല്ല് ഉദ്ഘാടനം ചെയ്തു. ഫാത്തിമ സക്കരിയ, സി.കെ. ഷഹ്സാന, ദാന അബ്ദുറാസിഖ്, നവാല ബിന്‍ത് മുസമ്മില്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
വിദ്യാര്‍ഥികള്‍ പ്രത്യേകം തയാറാക്കിയ ബോര്‍ഡില്‍ തങ്ങളുടെ പെരുവിരല്‍ അടയാളം ചാര്‍ത്തി സമരവിജയത്തിന് പുന്നോലിലെ കുട്ടികളോടൊപ്പം വിജയം വരെ അണിനിരക്കുമെന്ന് പ്രതിജ്ഞയെടുത്തു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
കല്ലേന്‍ പൊക്കുടന്‍ ഇന്ന് സമരപ്പന്തലില്‍
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ സംസാരിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൌഷാദ് ഉദ്ഘാടനം ചെയ്യും.
വനിതാവേദി രൂപവത്കരിച്ചു
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യവിരുദ്ധ ഉപരോധസമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് 'മദേര്‍സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ്' എന്ന പേരില്‍ വനിതാ വേദിക്ക് രൂപംനല്‍കി. മാലിന്യനിക്ഷേപം മൂലം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നവര്‍ അമ്മമാരാണെന്ന തിരിച്ചറിവില്‍നിന്നാണ് വേദി രൂപംകൊണ്ടത്.
ഭാരവാഹികളായി ജബീന ഇര്‍ഷാദ് (കണ്‍.), സാലിഹ മുസമ്മില്‍ (അസി. കണ്‍.), റുബീന അനസ് (സെക്ര.), കെ.എം. വസന്ത, കെ.എം. ആയിഷ, എന്‍. ഉമ്മുല്ല (അസി. സെക്ര.), ഹാജറ ഫുആദ് (ട്രഷ.).
ഭരണാധികാരികള്‍ മനുഷ്യരെ സ്നേഹിക്കാന്‍
പഠിക്കണം -പൊയ്ത്തുംകടവ്
തലശേãരി: ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ മനുഷ്യരെ സ്നേഹിക്കാന്‍ പഠിക്കണമെന്ന് സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ദ്രതയുള്ള ഹൃദയമുണ്ടാവുക എന്നതാണ് മറ്റെന്തിനേക്കാളും പ്രധാനം. എന്നാല്‍, സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചവര്‍ പോലും അധികാരത്തിലെത്തുമ്പോള്‍ ജനവിരുദ്ധരായി മാറുന്ന കാഴ്ച ഖേദകരമാണ്.  21 ദിവസമായി സ്ത്രീകള്‍ ഉള്‍പ്പെടെ വീടുവിട്ടിറങ്ങി നടത്തുന്ന ഈസമരം വിജയിക്കാനുള്ളതാണെന്നും ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുംവരെ സമരപാതയില്‍ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ജമാല്‍ സംസാരിച്ചു.
പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലില്‍ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു

Sunday, November 20, 2011

മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു


മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു
തിരുവനന്തപുരം: മലബാര്‍ മേഖലയോടുള്ള വികസന വിവേചനത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം പ്രതിഷേത്തിന്റെ കൊടുങ്കാറ്റായി. നാല് കവാടങ്ങളും സെക്രട്ടേറിയറ്റ് അനക്സും ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് വളയല്‍ ഭരണകൂട വിവേചനത്തിന് കനത്ത താക്കീതായി. ഏഴ് മണിക്കൂറോളം നീണ്ട ഉപരോധം സമാധാനപരമായിരുന്നു.
പുലര്‍ച്ചെ ആറിന് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയല്‍ ഉച്ചക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. അര്‍ധരാത്രി മുതല്‍ എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളും അനക്സും ഉപരോധിച്ചാണ് സമരത്തിന് തുടക്കമിട്ടത്. പിന്നീട് കന്റോണ്‍മെന്റ് ഗേറ്റിലെ ഉപരോധക്കാരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. അതിനുശേഷമാണ് ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാനായത്. അനക്സും മറ്റ് മൂന്ന് ഗേറ്റുകളും ഉപരോധം അവസാനിക്കുംവരെ അടഞ്ഞുകിടന്നു. പാലക്കാട് മുതല്‍ കാസര്‍കോടുവരെ ആറ് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയോട് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കടുത്ത അവഗണനയാണ് കാട്ടിയതെന്ന് സമരക്കാര്‍ വിളിച്ചുപറഞ്ഞു. മലബാറിനോടുള്ള വിവേചനങ്ങള്‍ അക്കമിട്ട് നിരത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഓട്ടന്തുള്ളല്‍, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളും ശ്രദ്ധ പിടിച്ചുപറ്റി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയോട് മുന്നണികള്‍കാട്ടുന്ന പൊറുക്കാനാവാത്ത വിവേചനത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭം വിപ്ലവ കൊടുങ്കാറ്റാകുമെന്നും അത് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
വിദ്യാഭ്യാസവകുപ്പ് കൂടുതല്‍ തവണ കൈകാര്യംചെയ്തത് മലബാര്‍ മേഖലയില്‍നിന്ന് വിജയിച്ച മുസ്ലിംലീഗ് മന്ത്രിമാരാണ്. എന്നാല്‍ വിദ്യാഭ്യാസകാര്യത്തില്‍ മലബാര്‍ ഇപ്പോഴും വട്ടപ്പൂജ്യമാണ്^മുജീബ്റഹ്മാന്‍ ചൂണ്ടിക്കാട്ടി. വികസനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി തെലുങ്കാനയിലും ഝാര്‍ഖണ്ഡിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ പാഠമാണ്. മലബാര്‍ വികസന വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമീഷനെ പ്രഖ്യാപിക്കണമെന്നും കോഴിക്കോട് ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ  അനക്സ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. മലബാറുകാര്‍ക്ക് കിട്ടേണ്ടത് നിഷേധിക്കുന്നത് ജനാധിപത്യസംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് നേരെ തെരഞ്ഞെടുക്കപ്പെട്ടവരാരും ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ ജനങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന രീതി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ആവശ്യപ്പെട്ടു. കുറ്റകരമായ അനീതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഭരണനേതൃത്വങ്ങളെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഐക്യകേരളം രൂപപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്തുലിത വികസനം ഉണ്ടായിട്ടില്ലെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാനപ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, കെ. സജീദ്, ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

'ടാലന്റീന്‍^2011' രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നു

'ടാലന്റീന്‍-2011'
രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നു
കണ്ണൂര്‍: എസ്.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍^2011 ഇന്റര്‍നാഷനല്‍ ടാലന്റ് സേര്‍ച്ച് എക്സാമിനേഷന്റെ രജിസ്ട്രേഷന്‍ കൌണ്ടര്‍ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സിലെ എസ്.ഐ.ഒ ഓഫിസില്‍ ആരംഭിച്ചു. നവംബര്‍ 27ന് നടക്കുന്ന പരീക്ഷയുടെ രജിസ്ട്രേഷന്‍ കൌണ്ടര്‍ ദിവസവും വൈകീട്ട് നാലു മുതല്‍ ആറുവരെ പ്രവര്‍ത്തിക്കും. രജിസ്ട്രേഷന്‍ അവസാന തീയതി നവംബര്‍ 23. 
ഫോണ്‍: 9895852023, 9946801110.