ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 8, 2012

WANTED STAFF

ഫ്രൈഡേ ക്ലബ് ഖുര്‍ആന്‍ വിശകലന പരിപാടി

ഫ്രൈഡേ ക്ലബ് ഖുര്‍ആന്‍ വിശകലന പരിപാടി
കണ്ണൂര്‍: ഫ്രൈഡേ ക്ലബ് കണ്ണൂരിന്റെ ആഭിമുഖ്യ്ധില്‍ വിശുദ്ധ ഖുര്‍ആന്‍ വിശകലന പരിപാടി നട്ധുമെന്ന് ഭാരവാഹികള്‍ വാര്ധ്‍ാസമ്മേളന്ധില്‍ അറിയിച്ചു. ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ വൈകീട്ട് 6.45ന് ടൌണ്‍ സ്ക്വയറിലാണ് പരിപാടി. വിശുദ്ധ ഖുര്‍ആന്‍ പുതിയ ലോകക്രമ്ധില്‍, വിശുദ്ധ ഖുര്‍ആനും മനുഷ്യനും, വിശുദ്ധ ഖുര്‍ആനും ബഹുസ്വരതയും, വിശുദ്ധ ഖുര്‍ആനും പരലോക ജീവിതവും എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട, ജമാഅ്ധ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് മെംബര്‍ അബ്ദുശുക്കൂര്‍ ഖാസിമി, കാഞ്ഞങ്ങാട് ഹിറാ ജുമാമസ്ജിദ് ഖ്ധീബ് ശിഹാബുദ്ദീന്‍ ഇബ്നു ഹംസ എന്നിവര്‍ വിഷയം അവതരിപ്പിക്കും. ഡോ. ഒ.വി. ശ്രീനിവാസന്‍, കെ.വി. സുരേഷ് ബാബു, കെ. ബാലചന്ദ്രന്‍, അഡ്വ. പി.പി. ജയരാജന്‍ എന്നിവര്‍ ആസ്വാദനഭാഷണം നട്ധും. വാര്ധ്‍ാസമ്മേളന്ധില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, സി.പി. മുസ്തഫ, എ.ടി. അബ്ദുല്‍സലാം, കെ.പി. മശ്ഹൂദ്, എം.ആര്‍. നൌഷാദ് എന്നിവര്‍ പങ്കെട്ധുു.

പെട്ടിപ്പാലം സമരം നൂറുദിനം പിന്നിട്ടു

 പെട്ടിപ്പാലം സമരം നൂറുദിനം പിന്നിട്ടു
'സമരം വിജയിപ്പിക്കാന്‍ സാംസ്കാരിക കേരളം രംഗ്ധിറങ്ങണം'
ന്യൂമാഹി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം അക്രമ്ധിലൂടെയും ബലപ്രയോഗ്ധിലൂടെയും പരാജയപ്പെട്ധുാനാണ് തലശേãരി നഗരസഭയും  രാഷ്ട്രീയ നേതൃത്വവും  ശ്രമിക്കുന്നതെങ്കില്‍ ശുദ്ധവെള്ള്ധിനും ശുദ്ധവായുവിനും ഭരണഘടനാദ്ധമായ അവകാശങ്ങള്‍ക്കുമായി പുന്നോല്‍ മേഖലയിലെ അമ്മമാര്‍ നട്ധുന്ന സമരം വിജയിപ്പിക്കാന്‍ കേരള്ധിലെ സാംസ്കാരിക നായകരും സാമൂഹികബോധമുള്ള മുഴുവനാളുകളും രംഗ്ധിറങ്ങണമെന്ന് മദ്യവര്‍ജന സമിതി ശാന്തി സേനാ കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഇളയിട്ധ് വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പെട്ടിപ്പാല്ധ് പൊലീസ് നടപടി ഉണ്ടാകില്ലെന്ന് സമരസമിതിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടരുത്. ജനകീയ പ്രശ്നങ്ങളും ജനവികാരങ്ങളും പഠിക്കാനും മാനിക്കാനും രാഷ്ട്രീയ നേതാക്കള്‍ തയാറാവുന്നില്ലെങ്കില്‍ അ്ധരക്കാരുടെ സ്ഥാനം കാല്ധിന്റെ ചവറ്റുകൊട്ടയിലായിരിക്കും.
പെട്ടിപ്പാലം സമര്ധിന്റെ നൂറാം ദിന്ധാടനുബനിച്ച് സമരപ്പന്തലില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളന്ധില്‍ മുഖ്യപ്രഭഷണം നട്ധുകയായിരുന്നു വേണുഗോപാല്‍. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മനുഷ്യനെ സ്നേഹിക്കുന്ന ആര്‍ക്കും ചെയ്യാനാവ്ധാ പ്രവര്ധ്‍നങ്ങളാണ് തലശേãരി നഗരസഭയും നഗരസഭയെ പിന്തുണക്കുന്ന രാഷ്ട്രീയനേതൃത്വവും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കൂടങ്കുളം ആണവ നിലയ വിരുദ്ധ സമര കേരള ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍, സി.വി. രാജന്‍ മാസ്റ്റര്‍, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ. സ്വാദിഖ്, പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി ദേശീയ ഐക്യദാര്‍ഢ്യ സമിതി അംഗം പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതവും നൌഷാദ് മാടോള്‍ നന്ദിയും പറഞ്ഞു.
നവാസ് പാലേരി, ടി.കെ. അലി, ജാസിം തുടങ്ങിയവരുടെ നേതൃത്വ്ധില്‍ സമരഗാനമേളയും നടന്നു.

ചേലോറയില്‍ ഹര്ധ്‍ാല്‍ പൂര്‍ണം

 ചേലോറയില്‍ ഹര്ധ്‍ാല്‍ പൂര്‍ണം
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നത് നിര്ധ്‍ണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് നട്ധിയ ല്ധാിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കര്‍മസമിതി പ്രവര്ധ്‍കര്‍ ആഹ്വാനം ചെയ്ത ഹര്ധ്‍ാല്‍ പൂര്‍ണം.
ചേലോറ, വട്ടപ്പൊയില്‍, ഏച്ചൂര്‍, മതുക്ക്ധ്ോ തുടങ്ങിയ അങ്ങാടികളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഒന്നര മാസ്ധിലധികമായി തുടരുന്ന സമര്ധ പലതവണ പൊലീസ് പ്രകോപനപരമായി നേരിട്ടിരുന്നു. ബലപ്രയോഗ്ധിലൂടെ മാലിന്യം തള്ളുന്നത് എതിര്ധ്‍ നാട്ടുകാരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷം കഴിഞ്ഞ ദിവസം ല്ധാിച്ചാര്‍ജില്‍ കലാശിക്കുകയായിരുന്നു. സംഭവ്ധില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. രാവിലെ മുതല്‍ സമരപന്തലില്‍ 200ഓളം പ്രവര്ധ്‍കര്‍ എ്ധി. ഹര്ധ്‍ാലിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടന്ധില്‍ 300ലധികം പേര്‍ പങ്കെട്ധുു.
ഏച്ചൂരില്‍നിന്ന് തുടങ്ങിയ പ്രകടനം വട്ടപ്പൊയില്‍, മതുക്ക്ധ്ോ തുടങ്ങിയ സ്ഥലങ്ങളിലൂടെ സമരപന്തലില്‍ സമാപിച്ചു. രാജീവന്‍ ചാലോടന്‍, കെ.കെ. മധു, എ. പ്രദീപന്‍, കെ.പി. അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുയോഗ്ധില്‍ പിഷാരടി ഏച്ചൂര്‍, കെ.കെ. ഫൈസല്‍, എ.ടി. ലക്ഷ്മണന്‍, റഫീഖ് വട്ടപ്പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേലോറയില്‍ ഇന്നലെ മാലിന്യവണ്ടി എ്ധിയില്ല. കഴിഞ്ഞ ദിവസം ചേലോറയില്‍ നടന്ന ല്ധാിച്ചാര്‍ജില്‍ സോളിഡാരിറ്റി യ്ധ്ൂ മൂവ്മെന്റ് ഏരിയാ പ്രസിഡന്റ് കെ.കെ. ഫൈസല്‍, സി.പി.എം ചേലോറ ലോക്കല്‍ കമ്മിറ്റി എന്നിവര്‍ പ്രതിഷേധിച്ചു.

Tuesday, February 7, 2012

AFRAID OF EXAM ?

പൂര്‍വ വിദ്യാര്‍ഥി സംഗമം

 
 പൂര്‍വ വിദ്യാര്‍ഥി സംഗമം
ഉളിയില്‍ ഐഡിയല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം പി.സി. മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. അബൂബക്കര്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, കെ. അബ്ദുല്ല മാസ്റ്റര്‍, കുട്ടിഹസ്സന്‍ മാസ്റ്റര്‍, കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വി. മാഞ്ഞു മാസ്റ്റര്‍ സ്വാഗതവും കെ. ബഷീര്‍ നന്ദിയും പറഞ്ഞു.

മുണ്ടേരിക്കടവ് പക്ഷിസംരക്ഷണ കേന്ദ്ധ്രിന് പദ്ധതി തയാറാക്കും -എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ

മുണ്ടേരിക്കടവ് പക്ഷിസംരക്ഷണ കേന്ദ്ധ്രിന് പദ്ധതി
തയാറാക്കും -എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
 നിര്‍ദിഷ്ട മുണ്ടേരിക്കടവ് പക്ഷിസങ്കേതം, കമ്യൂണിറ്റി റിസര്‍വ് പക്ഷി സങ്കേതം എന്നിവ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയിലുള്‍പ്പെട്ധുി വികസിപ്പിക്കുമെന്ന് മുണ്ടേരിക്കടവ് പക്ഷിസങ്കേതം സന്ദര്‍ശിച്ച് എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. വനംവകുപ്പ് അധികൃതരും എം.എല്‍.എയുടെ സംഘ്ധിലുണ്ടായിരുന്നു. അറുപതിലധികം സ്പീഷിസുകളില്‍പെട്ട ആയിരക്കണക്കിന് ദേശാടനപ്പക്ഷികളെ എം.എല്‍.എയും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്ധ്‍കരും നിരീക്ഷിച്ചു.
മുണ്ടേരി പഞ്ചായ്ധ് പ്രസിഡന്റ് സി. ശ്യാമള, പി. ചന്ദ്രന്‍, മേപ്പാടന്‍ ഗംഗാധരന്‍, എം.വി. മുഹമ്മദലി, കെ. രത്നാകരന്‍, പി.സി. അഹമ്മദ്കുട്ടി, പി. മുഹമ്മദലി, കെ. ദാമോദരന്‍, പ്രകാശന്‍, ലസിജ, പുഷ്പജ, ജിജില്‍, മുണ്ടേരി ഗംഗാധരന്‍, സി. പങ്കജാക്ഷന്‍, എന്‍.കെ. സലാം, പി. സലാം, സി. രാഘവന്‍, വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.വി. ഉ്ധമന്‍, ശ്രീകുമാര്‍, എം.പി. പ്രഭാകരന്‍ എന്നിവര്‍ സംഘ്ധാടൊപ്പമുണ്ടായിരുന്നു. ഡോ. ഖലീല്‍ ചൊവ്വ, പി.പി. ബാബു, കെ.വി. ഗംഗാധരന്‍, പി. സുമേശന്‍ മാസ്റ്റര്‍, അഭിലാഷ്.കെ, പ്രഭാകരന്‍, വി.സി.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ഗൈഡുകളായി പ്രവര്ധ്‍ിച്ചു.

പെട്ടിപ്പാലം സമരം നൂറാം ദിവസ്ധില്‍

പെട്ടിപ്പാലം സമരം നൂറാം ദിവസ്ധില്‍
തലശേãരി: ജീവിക്കാന്‍ ശുദ്ധവായുവും ജലവും എന്ന ആവശ്യമുന്നയിച്ച് പുന്നോലിലെ ജനത പെട്ടിപ്പാല്ധ് നട്ധുന്ന സമര്ധിന് ഇന്നേക്ക് നൂറുദിനം. അതിജീവന്ധിനായി പ്രദേശവാസികള്‍ തുടങ്ങിയ സമര്ധിന് ഇതിനകം സാമൂഹിക ^രാഷ്ട്രീയ^സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പിന്തുണ ലഭിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വ്ധില്‍ ആദ്യം തുടങ്ങിയ സമര്ധില്‍ വിശാല സമരമുന്നണി, മാലിന്യവിരുദ്ധ സമിതി എന്നിവരും അണിചേര്‍ന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വര്‍ധിച്ച പങ്കാള്ധിമാണ് സമര്ധിന്റെ പ്രധാന സവിശേഷത. ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യവണ്ടികള്‍ പ്രവേശിക്കുന്നത് തങ്ങളുടെ മൃതശരീര്ധിലൂടെയായിരിക്കുമെന്നാണ് അമ്മമാരുടെ ഉറച്ച നിലപാട്.
ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം തള്ളരുത്, ഇവിടെ സംസ്കരണ പ്ലാന്റ് പാടില്ല എന്നിങ്ങനെ സമരക്കാര്‍ ഉന്നയിച്ച രണ്ടു പ്രധാന ആവശ്യങ്ങള്‍ ഏതാണ്ട് അംഗീകരിച്ച നിലയില്‍ നില്‍ക്കവേയാണ് പെട്ടിപ്പാല്ധയും ചേലോറയിലെയും മാലിന്യപ്രശ്നം  പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമമാരംഭിച്ചത്. രണ്ടിട്ധയും സാഹചര്യം വ്യത്യസ്തമാണെന്നിരിക്കെ പ്രശ്നപരിഹാര്ധ പിന്നോട്ടടിപ്പിക്കുന്ന നിലപാടായിരുന്നു ഇത്.
ദിനേന 25 ടണ്ണിലേറെ മാലിന്യം നഗരസഭ പെട്ടിപ്പാല്ധ് തള്ളിയിരുന്നത് സമരം മൂലം നിലച്ചപ്പോഴും തലശേãരി നഗരം ചീഞ്ഞ് നാറിയില്ല. സമരം സജീവ ചര്‍ച്ചയായതിന്റെ ഫലമായി വീടുകളില്‍നിന്നുള്ള മാലിന്യം തള്ളല്‍ കുറക്കാന്‍ നഗരസഭ കൈക്കൊണ്ട വിവിധ നടപടികളുടെ ഫലമായിരുന്നു ഇത്. അധികാരികള്‍ വേണ്ടുംവിധം പ്രവര്ധ്‍ിച്ചാല്‍ തീര്‍ക്കാവുന്നതാണ് മാലിന്യം പോലുള്ള പ്രശ്നങ്ങള്‍ എന്ന് ഇത് തെളിയിച്ചു.  മാലിന്യ സംസ്കരണ പ്രക്രിയകള്‍ക്കുശേഷം ഇപ്പോള്‍ ദിവസം മൂന്നു ടണ്‍ മാലിന്യം നഗര്ധില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഈ ചെറിയ അളവിലുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യല്‍ അത്ര തലവേദനയുള്ള വിഷയമല്ലതാനും.
അതേസമയം, പെട്ടിപ്പാല്ധ് സമരക്കാര്‍ക്കു കീഴടങ്ങി എന്ന നിലവരരുത് എന്നു തീരുമാനിച്ചതുപോലെയാണ് നഗരസഭയുടെ നടപടികള്‍. സമര്ധിനുപിന്നില്‍ ഭൂമാഫിയയും മതതീവ്രവാദികളുമാണെന്ന ആരോപണം ഈ ഉദേശ്യ്ധാടെയാണന്നാണ് വിലയിര്ധുല്‍ . പെട്ടിപ്പാല്ധ് പ്ലാന്റ് പാടില്ല എന്ന് ശുചിത്വമിഷനും പാസാക്കിയതോടെ സമരക്കാര്‍ ഉയര്ധ്‍ിയ വാദങ്ങള്‍ തീര്ധ്‍ും ശരിയാണെന്നു തെളിഞ്ഞു. ബാര്‍ക്ക് മാതൃകയില്‍ പ്ലാന്റ് ആവാമെന്ന് ശുചിത്വമിഷന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതിന് അനുമതി ലഭിക്കുക പ്രയാസകരമാണ്.
തലശേãരി നഗരസഭയോട് മാലിന്യം തള്ളരുതെന്ന് ഉ്ധരവിടാനും ന്യൂമാഹി ഗ്രാമപഞ്ചായ്ധ് ധൈര്യം കാണിച്ചു. സി.ആര്‍. നീലകണ്ഠന്‍, ഗ്രോവാസു, സി.കെ. ജാനു, അഡ്വ. പി.എ. പൌരന്‍, വിളയോടി ശിവന്‍കുട്ടി, ഡോ. ഡി. സുരേന്ദ്രനാഥ് തുടങ്ങി കേരള്ധിലെ പരിസ്ഥിതി നായകരെല്ലാം സമര്ധിനു പിന്തുണ പ്രഖ്യാപിച്ച് പലകുറി പെട്ടിപ്പാല്ധ് എ്ധിയിരുന്നു.
മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ തടയും
-പൊതുജനാരോഗ്യ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാല്ധ് നഗരസഭാ കൌണ്‍സിലര്‍മാരുടെ നേതൃത്വ്ധില്‍ മാലിന്യവണ്ടികളുമായി വന്ന് മാലിന്യം തള്ളുകയാണെങ്കില്‍ പഞ്ചായ്ധ് പ്രസിഡന്റിനെയും അംഗങ്ങളെയും അണിനിര്ധി തടയാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെയും തിരുവനന്തപുരം യോഗ്ധില്‍ സംബന്ധിച്ച മന്ത്രിമാരെയും ഡി.ജി.പിയെയും മുന്‍കൂട്ടി അറിയിക്കും.
വന്‍കിട പ്ലാന്റ് സ്ഥാപിച്ച് ജില്ലകളിലെ മാലിന്യം പെട്ടിപ്പാല്ധ് കൊണ്ടുവരാനിടയാക്കുന്ന തലശേãരിയിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെയും നഗരസഭാ കൌണ്‍സിലിന്റെയും പുതിയ തീരുമാനം ന്യൂമാഹി പഞ്ചായ്ധിനോടും അവിടെയുള്ള ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിര്ധുി.
തുടര്‍ച്ചയായി ധാര്‍ഷ്ട്യ്ധാടെ പുന്നോലുകാര്‍ക്കെതിരെ തീരുമാനമെടുക്കുന്ന നഗരസഭാ ചെയര്‍പേഴ്സനും ചില രാഷ്ട്രീയ നേതാക്കളും യഥാര്‍ഥ്ധില്‍ ന്യൂമാഹി പഞ്ചായ്ധിനെയും രാജ്യ്ധ നിയമങ്ങളെയും മാനുഷികമൂല്യങ്ങളെയും വെല്ലുവിളിക്കുകയാണ്. പെട്ടിപ്പാലം വഴി ദശാബ്ദങ്ങളായി ദശലക്ഷങ്ങള്‍ തട്ടിയെടുക്കുന്നവര്‍ അത് നഷ്ടപ്പെടുമ്പോള്‍ കാണിക്കുന്ന വെപ്രാളമാണിത്.
തലശേãരിയിലെ അഴിമതിക്കാരല്ല്ധാ രാഷ്ട്രീയ നേതാക്കളും മനുഷ്യസ്നേഹികളും പരസ്യമായി ഇതിനെതിരെ രംഗ്ധുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, സി.പി.അഷ്റഫ്, നൌഷാദ് മാടോള്‍, പി.കെ. സജീവന്‍, സുരേഷ് ബാബു, ജബീന ഇര്‍ഷാദ്, പി. സുമതി, എം. അബൂട്ടി, ആയിഷ എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലം ഐക്യദാര്‍ഢ്യ
സമ്മേളനം ഇന്ന്
ന്യൂമാഹി: പെട്ടിപ്പാലം സമര്ധിന്റെ നൂറാം ദിന്ധാടനുബന്ധിച്ച് ഇന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഐക്യദാര്‍ഢ്യ സമ്മേളനവും സമരാഹ്വാന മേളയും നട്ധും. സമരപ്പന്തലില്‍ രാവിലെ 10ന് സ്വാമി വിശഭദ്രാനന്ദ ശക്തബോധി ഉദ്ഘാടനം ചെയ്യും. ഇളയിട്ധ് വേണുഗോപാല്‍, അഡ്വ. പി.എ. പൌരന്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.പി.എ. റഹീം, ടി.പി.ആര്‍. നാഥ്, സി.വി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് 2.30 മുതല്‍ നാലു മണിവരെ നടക്കുന്ന സമരഗാനമേള നവാസ് പാലേരി നയിക്കും. നാല് മണിക്ക് ശൈഖ് മുഹമ്മദ് കാരകുന്ന് സമാപന പ്രഭാഷണം നട്ധും.

ചേലോറയില്‍ സമരക്കാര്‍ക്കുനേരെ ല്ധാിച്ചാര്‍ജ്; ആറുപേര്‍ക്ക് പരിക്ക്

 ചേലോറയില്‍ സമരക്കാര്‍ക്കുനേരെ
ല്ധാിച്ചാര്‍ജ്; ആറുപേര്‍ക്ക് പരിക്ക്
 ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ സമര്ധിലേര്‍പ്പെട്ട നാട്ടുകാരെ പൊലീസ് ല്ധാിച്ചാര്‍ജ് ചെയ്തു. മാലിന്യവണ്ടി തടഞ്ഞ നൂറോളം പേര്‍ക്കെതിരെ നട്ധിയ ല്ധാിച്ചാര്‍ജില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ വട്ടപ്പൊയില്‍ സ്വദേശികളായ കെ.പി. മുഹമ്മദ് (25), എം. ശക്കീര്‍ (24) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.വി. സാബിര്‍ (23), കെ.പി. മുസ്താര്‍ (24), കെ.പി. മുസഫര്‍ (24), പി. റാഫി (21) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. മുഹമ്മദിന്റെ തോളെല്ലിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവം. സമാധാനപരമായി സമര്ധിലേര്‍പ്പെട്ടവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതാണ് ല്ധാിച്ചാര്‍ജില്‍ കലാശിച്ചത്. സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന്ധിെയ ആംഡ് പൊലീസാണ് ല്ധാിച്ചാര്‍ജ് നട്ധിയത്. നൂറോളം പൊലീസുകാര്‍ സ്ഥല്ധ്ധിയിരുന്നു.
കണ്ണൂരില്‍നിന്ന്ധിെയ മാലിന്യവണ്ടിയില്‍ മുക്കാല്‍ പങ്കും പ്ലാസ്റ്റിക് മാലിന്യമായിരുന്നു. ഇത് വേര്‍തിരിക്കാതെ സംസ്കരിക്കാനുള്ള ശ്രമം സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷ്ധിനിടയാക്കി. ഒടുവില്‍ പൊലീസ് സമരക്കാരെ ബലമായി വണ്ടിയില്‍ വലിച്ചിഴച്ചു കയറ്റിയതാണ് സമരക്കാര്‍ പ്രകോപിതരാവാന്‍ കാരണം. സ്ത്രീകളടക്കം 40ഓളം പേരെ അറസ്റ്റു ചെയ്ത് നീക്കിയ ശേഷം മൂന്നുലോഡ് മാലിന്യം ട്രഞ്ചിങ് ഗ്രൌണ്ടില്‍ നിക്ഷേപിച്ചു.
അതിനിടെ ചേലോറയില്‍ ട്രഞ്ചിങ് ഗ്രൌണ്ടിനു സമീപ്ധ ഇരുനൂറിലധികം വീടുകളിലെ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതിനാല്‍ മാലിന്യ നിക്ഷേപം നിര്ധ്‍ണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തുടരുന്ന സമരം ഒന്നര മാസം പിന്നിട്ടു. കഴിഞ്ഞ 28ന് തിരുവനന്തപുര്ധ് മുഖ്യമന്ത്രിയുടെ സാന്നിധ്യ്ധില്‍ നട്ധിയ ചര്‍ച്ചയുള്‍പ്പെടെ നിരവധി തവണ സമരക്കാരുമായി അധികൃതര്‍ നട്ധിയ ചര്‍ച്ചകള്‍ ഫലംകാണാതെ പിരിയുകയായിരുന്നു. പ്രശ്നപരിഹാര്ധിന് മുഖ്യമന്ത്രി ആറുമാസ്ധ സാവകാശം ചോദിച്ചിരുന്നു. എന്നാല്‍, സമരം പരിഹരിക്കുന്നതിനു പകരം നഗരസഭയും പൊലീസും സമരക്കാരെ പ്രകോപനപരമായി നേരിടുന്നതിനാല്‍ മേലില്‍ ചര്‍ച്ചക്കില്ലെന്നും മാലിന്യം തള്ളല്‍ നിര്ധ്‍ണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ഇടക്ക് സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരക്കാരെ അപായപ്പെട്ധുാന്‍ ശ്രമിച്ചിരുന്നു. സംഭവ്ധില്‍ സമരസമിതി നേതാവ് കെ.കെ. മധുവിന് പരിക്കേറ്റിരുന്നു.
ല്ധാിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചേലോറ പഞ്ചായ്ധിലേക്ക് മാര്‍ച്ച് നട്ധി. നഗരസഭയുടെ മാലിന്യം തള്ളുന്നത് നിര്ധ്‍ാന്‍ പഞ്ചായ്ധ് അധികൃതര്‍ ശ്രമിക്കണമെന്ന് പഞ്ചായ്ധ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതേസമയം മാലിന്യം തള്ളുന്നതില്‍ പഞ്ചായ്ധിന് യോജിപ്പില്ലെന്ന് പ്രസിഡന്റ് എം.വി. പുരുഷ്ധോമന്‍ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ ല്ധാിച്ചാര്‍ജിന് നേതൃത്വം നല്‍കിയ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമരനേതാക്കളായ കെ.കെ. മധു, കെ. പ്രദീപന്‍, ഫാറൂഖ് വട്ടപ്പൊയില്‍, രാജീവന്‍ ചാലാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ചേലോറ പഞ്ചായ്ധില്‍ ഇന്ന് ഹര്ധ്‍ാല്‍
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് സമരസമിതി പ്രവര്ധ്‍കര്‍ക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചേലോറ പഞ്ചായ്ധില്‍ ഏച്ചൂര്‍ ടൌണ്‍ ഉള്‍പ്പെടെ ഇന്ന് ഹര്ധ്‍ാലാചരിക്കുമെന്ന് സമരസമിതി നേതാക്കളായ മധു ചേലോറ, രാജീവന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്ധ്‍ാല്‍.
പൊലീസ് നടപടിയില്‍ പ്രതിഷേധമുയരുന്നു
 ചേലോറ മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് തുടരെയുണ്ടാവുന്ന പൊലീസ് നടപടിയില്‍ കട്ധു പ്രതിഷേധമുയരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്ധ്‍കരെ നിരന്തരം അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്നതായി ആക്ഷേപമുയരുകയാണ്. മാലിന്യനിക്ഷേപസമര്ധിന് രൂക്ഷത വര്‍ധിപ്പിക്കുന്ന നിലയിലേക്കാണ് അധികൃതരുടെ നടപടി നീങ്ങുന്നത്. പൊലീസിനെ ഉപയോഗിച്ച് മാലിന്യനിക്ഷേപം നട്ധാനുള്ള നഗരസഭാധികൃതരുടെ നീക്കം എന്തു വിലകൊട്ധുും നേരിടാനുള്ള ഒരുക്ക്ധിലാണ് സമരസമിതി. തിങ്കളാഴ്ചയോടെ മൂന്നാംതവണയാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട സമരസമിതിക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നത്. ഇതിനുപുറമെ സമരപ്പന്തലില്‍നിന്നും അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന് വിടുന്നതും പതിവാണ്. പൊലീസ് സ്ത്രീകളെ വലിച്ചിഴച്ച് അറസ്റ്റു ചെയ്ത് നീക്കുന്നതും വ്യാപക പരാതി ഉയര്ധ്‍ുന്നുണ്ട്.
അറസ്റ്റ് അടക്കമുള്ള നടപടികള്‍ മാലിന്യനിക്ഷേപ്ധിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കുപുമെ പ്രദേശവാസികളെയും ആശങ്കാകുലരാക്കുകയാണ്. അവകാശസമര്ധ അടിച്ചമര്ധ്‍ാനുള്ള പൊലീസിന്റെയും നഗരസഭാധികൃതരുടെയും നടപടിക്കെതിരെ പല കോണുകളില്‍നിന്നും പിന്തുണയും വര്‍ധിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച തിരുവനന്തപുര്ധ് മുഖ്യമന്ത്രിയുടെ സാന്നിധ്യ്ധില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് മാലിന്യ നിക്ഷേപം നടക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കിയും ശാസ്ത്രീയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചും ഉറവിട മാലിന്യസംസ്കരണ രീതി നടപ്പാക്കിയും നഗരസഭകള്‍ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു മാത്രമേ ചേലോറയിലും പെട്ടിപ്പാല്ധും മാലിന്യം നിക്ഷേപിക്കാവൂ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കാതെയാണ് നിക്ഷേപം.
ബുധനാഴ്ച ചേലോറ പഞ്ചായ്ധ് ഭരണസമിതി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്. ഒരു പ്രദേശ്ധിന്റെ മേല്‍ നഗരസഭ നട്ധുന്ന അധിനിവേശം അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.  വികേന്ദ്രീകൃത പ്ലാന്റുകള്‍ക്കുള്ള സ്ഥലം നഗസഭക്കക്ധുതന്നെ മന്ത്രിയും എം.പിയും എം.എല്‍.എയും കണ്ട്ധെണമെന്നാണ് സമരക്കാരുടെ വാദം.
ചേലോറയിലെ പൊലീസ് നരനായാട്ട്
പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി
ചേലോറ: ചേലോറ മാലിന്യസമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്ധ്‍ാമെന്ന കണ്ണൂര്‍ മുനിസിപ്പല്‍ അധികൃതരുടെ വ്യാമോഹം വെറുതെയാണെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ സെക്രട്ടേറിയറ്റ് അറിയിച്ചു. സമാധാനപരമായ മാര്‍ഗ്ധിലൂടെ പ്രകോപനമില്ലാതെ സമരം ചെയ്യുന്ന സ്ത്രീകളെയും പുരുഷന്മാരെയും തല്ലിയോടിച്ചും അറസ്റ്റ് ചെയ്തും പൊലീസ് നട്ധുന്ന ജനാധിപത്യവിരുദ്ധമായ നടപടിയില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും യോഗം അഭ്യര്‍ഥിച്ചു. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, കെ.സജീം എന്നിവര്‍ പങ്കെട്ധുു.

Monday, February 6, 2012

PRABODHANAM WEEKLY

സമരപ്പന്തല്‍ ഉദ്ഘാടനം

സമരപ്പന്തല്‍ ഉദ്ഘാടനം
എടക്കാട്: മുഴപ്പിലങ്ങാട് പഞ്ചായ്ധ് ഓഫിസിന് സമീപം സ്ഥാപിച്ച ദേശീയപാത സമരപ്പന്തലിന്റെ  ഉദ്ഘാടനം  മുഴപ്പിലങ്ങാട് ശാദുലിയാ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പി. ഇസഡ്. അബ്ദുല്‍ അസീസ് ഹാജിയും നടാല്‍ മഹാവിഷ്ണുക്ഷേത്രം കമ്മിറ്റി പ്രതിനിധി പി. ചന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു.
നാലുവരിപ്പാത നിര്‍മാണ പദ്ധതിയുടെ അപാകത പരിഹരിക്കുക, കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസം മുന്‍കൂട്ടി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എടക്കാട്^മുഴപ്പിലങ്ങാട്^നടാല്‍^ചാല എന്‍.എച്ച് ആക്ഷന്‍ കൌണ്‍സില്‍ നട്ധുന്ന സമര്ധിന്റെ ഭാഗമായാണ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. 
ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ കെ.കെ. ഉ്ധമന്‍ അധ്യക്ഷത വഹിച്ചു. എന്‍.എച്ച് ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, ദേശീയപാത സംരക്ഷണസമിതി ജില്ലാ ജനറല്‍ കണ്‍ വീനര്‍ യു.കെ. സഈദ് ,  ജവഹര്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍ , സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് പി.എ.  സഈദ് , എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസംസാരിച്ചു.  എം.കെ. അബൂബക്കര്‍ സ്വാഗതവും കെ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ആധുനിക വിപ്ലവങ്ങള്‍ക്ക് ചാലകശക്തി പ്രവാചക സന്ദേശങ്ങള്‍-ബഷീര്‍ കള്ധില്‍

ആധുനിക വിപ്ലവങ്ങള്‍ക്ക് ചാലകശക്തി
പ്രവാചക സന്ദേശങ്ങള്‍-ബഷീര്‍ കള്ധില്‍
കണ്ണൂര്‍: അറബ് വസന്തം പോലെയുള്ള വിപ്ലവങ്ങള്‍ക്കു പോലും ഊര്‍ജം പകരുന്നത് പ്രവാചക മാതൃകകളാണെന്നും യുവാക്കള്‍ പ്രവാചക സന്ദേശം അനുധാവനം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജമാഅ്ധ ഇസ്ലാമി ജില്ലാ സെക്രട്ടറി ബഷീര്‍ കള്ധില്‍ പറഞ്ഞു.
ജമാഅ്ധ ഇസ്ലാമി കണ്ണൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം സുഹൈര്‍ മുഹമ്മദ് പ്രഭാഷണം നട്ധി. സെക്രട്ടറി ഷുഹൈബ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

ജി.ഐ.ഒ ഏരിയ കണ്‍വെന്‍ഷന്‍

 
 
 ജി.ഐ.ഒ ഏരിയ കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍, കാഞ്ഞിരോട് സംയുക്ത ഏരിയ കണ്‍വെന്‍ഷന്‍ ഹിശാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ക്ലാസ് മത്സര്ധില്‍ ലദീദ, റിസ്വാന, മുസബ്ബിഹ, അസ്മി, 'മുഹമ്മദ് നബി' എന്ന വിഷയ്ധില്‍ നട്ധിയ ക്വിസില്‍ ജബീന്‍, ഹനൂന, ലദീദ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് സീന്ധ് അധ്യക്ഷത വഹിച്ചു. സി.എച്ച്. ഫരീദ, സുമയ്യ എന്നിവര്‍ സമ്മാനദാനം നട്ധി. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ബോധനം നട്ധി. സാജിദ സ്വാഗതവും അര്‍ഷാന നന്ദിയും പറഞ്ഞു.

സിജി കരിയര്‍ കാരവന്‍ എട്ടിന് ജില്ലയില്‍

സിജി കരിയര്‍ കാരവന്‍
എട്ടിന് ജില്ലയില്‍
കണ്ണൂര്‍: ജനുവരി 24ന് തിരുവനന്തപുര്ധുനിന്ന് പ്രയാണം തുടങ്ങിയ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) കരിയര്‍ കാരവന്‍ ഫെബ്രുവരി എട്ടിന്  ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നട്ധുമെന്ന് ഭാരവാഹികള്‍ വാര്ധ്‍ാസമ്മേളന്ധില്‍ അറിയിച്ചു. രാവിലെ 9.30ന് കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം ഡയറ്റ് സീനിയര്‍ ഫാക്കല്‍റ്റി ഡോ. വിജയന്‍ ചാലോട് നിര്‍വഹിക്കും.
പ്രിന്‍സിപ്പല്‍ എ. അശോകന്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു രണ്ടു മണിക്ക് തളിപ്പറമ്പ് സീതി സാഹിബ് എച്ച്.എസ്.എസിലും വൈകീട്ട്  മുക്കോലയിലും പര്യടനം നട്ധും. കരിയര്‍ ടോക്, കരിയര്‍ ക്ലിനിക്, കരിയര്‍ എക്സിബിഷന്‍, കരിയര്‍ അംബ്രല്ല, കരിയര്‍ കൌസലിങ് എന്നിവ ഉണ്ടാകും. ഉപരിപഠന സംബന്ധിയായ സംശയനിവാരണ്ധിന് പ്രമുഖ കൌസിലര്‍മാര്‍ നേതൃത്വം നല്‍കും. 10ന് കാസര്‍കോട് കരിയര്‍ കാരവന്‍ സമാപിക്കും. വാര്ധ്‍ാസമ്മേളന്ധില്‍ സിജി ജില്ലാ സെക്രട്ടറി എ. നസീര്‍, ജില്ലാ കോഓഡിനേറ്റര്‍ റമീസ് പാറാല്‍  എന്നിവര്‍ പങ്കെട്ധുു.

Sunday, February 5, 2012

SIO POSTER

MTS RANK HOLDERS - KANNUR REGION

 Hasanul Banna
Class: 8, Rank: 2

Mount Flower English School, Uliyil 
(English Medium)
 

Ammu Babu M.P

Class: 9, Rank: 2

Mount Flower English School, Uliyil
(English Medium)

IDEAL ULIYIL

മലര്‍വാടി വിജ്ഞാനോത്സവം ജില്ലാതല മത്സരം

 മലര്‍വാടി വിജ്ഞാനോത്സവം ജില്ലാതല മത്സരം
കണ്ണൂര്‍: മലര്‍വാടി വിജ്ഞാനോത്സവം ജില്ലാതല മത്സരം ജില്ലാ രക്ഷാധികാരി കള്ധില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. മത്സരം യു.പി വിഭാഗ്ധില്‍ കെ. ആകാശ് (ഒതയമ്മാടം യു.പി സ്കൂള്‍) ഒന്നാംസ്ഥാനവും സി. റഷ (മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍, ഉളിയില്‍) രണ്ടാംസ്ഥാനവും കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍) മൂന്നാം സ്ഥാനവും നേടി.
എല്‍.പി വിഭാഗ്ധില്‍ കൃഷ്ണപ്രിയ എസ്. മനോജ് (പാനൂര്‍ യു.പി.എസ്),നവനീത് ചന്ദ്രന്‍ (ജി.എല്‍.പി സ്കൂള്‍ ചെറുതാഴം), ഇ.പി. ബിലാല്‍ ഹുസയിന്‍ (താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വളപട്ടണം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ബാലസാഹിത്യകാരന്‍ ടി.കെ.ഡി. മുഴപ്പിലങ്ങാട് സമ്മാന വിതരണം നട്ധി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ചക്കരക്കല്ല് അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരികളായ ടി.കെ. മുഹമ്മദലി, കള്ധില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഹിശാം മാസ്റ്റര്‍ നെല്ലിക്കപ്പാലം, സി.പി. ജബ്ബാര്‍ മാസ്റ്റര്‍, കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി, ഫാറൂഖ് ചൊക്ലി, ശുഐബ് മുഹമ്മദ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
മലര്‍വാടി വിജ്ഞാനോത്സവം
കുഞ്ഞിമംഗലം: മലര്‍വാടി വിജ്ഞാനോത്സവ്ധില്‍ കുഞ്ഞിമംഗലം പഞ്ചായ്ധിലെ വിവിധ സ്കൂളുകളില്‍ നിന്ന് വിജയിച്ചവര്‍: ഗവ. സെന്‍ട്രല്‍ യു.പി. സ്കൂള്‍^ശ്രീപ്രിയ, ആതിര (ഒന്നാം സ്ഥാനം), അക്ഷയ്, അമല്‍ രവീന്ദ്രന്‍ (രണ്ടാം സ്ഥാനം),  ഗോപാല്‍ യു.പി-മൃദുല്‍രാജ്, കീര്ധ്‍ി (ഒന്നാം സ്ഥാനം), നവനീത് കൃഷ്ണന്‍, നിരഞ്ജന (രണ്ടാം സ്ഥാനം). എസ്.എന്‍. ഇംഗ്ലീഷ് സ്കൂള്‍-അശ്വന്ത്, അമല്‍ വേണു (ഒന്നാം സ്ഥാനം), അഭിഷേക്, അശ്വിന്‍ ബാബു (രണ്ടാം സ്ഥാനം). അല്ലാമ ഇഖ്ബാല്‍^മുഹമ്മദ് അജീര്‍, മുഹമ്മദ് മിസ്ബാഹ് (ഒന്നാം സ്ഥാനം), ആയിശ്ധ് സന, മുഹമ്മദ് മുശ്താഖ് (രണ്ടാം സ്ഥാനം). ഗവ. മാപ്പിള എല്‍.പി^ജിഷാദ് (ഒന്നാം സ്ഥാനം) നന്ദന (രണ്ടാം സ്ഥാനം). എടനാട് യു.പി- അനിരുദ്ധ് (ഒന്നാം സ്ഥാനം), അഞ്ജലി (രണ്ടാം സ്ഥാനം). എടനാട് ഈസ്റ്റ് എല്‍.പി-വിഘ്നേഷ് ബാബു (ഒന്നാം സ്ഥാനം), ദേവദ്ധന്‍ രാജന്‍ (രണ്ടാം സ്ഥാനം).
സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാരായണന്‍ മാസ്റ്റര്‍, കാര്‍ത്യായനി ടീച്ചര്‍, കൃഷ്ണന്‍ മാസ്റ്റര്‍, ഉഷാബേബി, രാധാമണി ടീച്ചര്‍, കരുണാകരന്‍ മാസ്റ്റര്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെട്ധുു.

പ്രവാചകന്‍മാര്‍ അതത് കാല്ധ വിപ്ലവകാരികള്‍ -വാണിദാസ് എളയാവൂര്‍

 പ്രവാചകന്‍മാര്‍ അതത് കാല്ധ
വിപ്ലവകാരികള്‍ -വാണിദാസ് എളയാവൂര്‍
കണ്ണൂര്‍: ഭൂമിയില്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ എല്ലാവരും അതത് കാല്ധ വിപ്ലവകാരികളായിരുന്നുവെന്ന് എഴ്ധുുകാരന്‍ വാണിദാസ് എളയാവൂര്‍ അഭിപ്രായപ്പെട്ടു. 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയ്ധില്‍ ജമാഅ്ധ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാചകന്മാരില്‍ ഏതെങ്കിലും ചിലരെ മാത്രം മാറ്റിനിര്ധ്‍ി വിപ്ലവകാരികളെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. മുഹമ്മദ് നബിക്ക് മുമ്പുള്ള പ്രവാചകന്മാര്‍ അവരുടെ കാല്ധയും പ്രദേശ്ധയും പ്രശ്നങ്ങള്‍ പരിഹരിച്ച ദേശീയ പ്രവാചകന്മാരായിരുന്നു.
എന്നാല്‍, മുഹമ്മദ് നബി കല്‍പാന്തകാലം വരെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നിയുക്തനായ വിശ്വപ്രവാചകനാണ്. കുടുംബവും സാമൂഹികരംഗവും അധര്‍മ്ധിന്റെയും അനീതിയുടെയും കേളീരംഗമാവുമ്പോള്‍ ദൈവം നിശ്ചയിച്ച ലോക്ധിന്റെ താളം പുനഃക്രമീകരിക്കാനാണ് പ്രവാചകന്മാന്‍ നിയോഗിക്കപ്പെട്ടത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ അനുയായികളാണ് ഇനി പ്രസ്തുത ദൌത്യനിര്‍വഹണ്ധിനായി മുന്നോട്ടുവരേണ്ടതെന്നും വാണിദാസ് പറഞ്ഞു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന പ്രവാചകന്റെ സന്ദേശം അലയടിച്ചുവരുന്ന കാലഘട്ടമാണിതെന്ന് മുഖ്യപ്രഭാഷണം നട്ധിയ ആര്‍. യൂസുഫ് അഭിപ്രായപ്പെട്ടു. ടുനീഷ്യ, ഈജിപ്ത്, യമന്‍ എന്നിങ്ങനെ പശ്ചിമേഷ്യയില്‍ പുതിയ വിപ്ലവങ്ങള്‍ക്ക് പ്രവാചകന്റെ അനുയായികള്‍ നേതൃത്വം നല്‍കുന്നതാണ് നാം കാണുന്നത്. പ്രവാചകന്റെ സന്ദേശം ചൂഷകവര്‍ഗ്ധില്‍പെട്ട പലരെയും അസ്വസ്ഥതപ്പെട്ധുുന്നുണ്ട്. ഭൂമിയില്‍ മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതാണ് മതമെന്ന വിപ്ലവകരമായ മുദ്രാവാക്യമാണ് പ്രവാചകന്‍ മുന്നോട്ടുവെച്ചത്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന വിശുദ്ധ സന്ദേശം ഖുര്‍ആനും നല്‍കുന്നുണ്ട്. ഭൂമിയില്‍ പുരോഹിതരും പ്രഭുക്കന്മാരും ദൈവ്ധിന്റെ ഭാഗം അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ജനതയുടെ അഭിമാനവും അന്തസ്സും ചോദ്യംചെയ്യപ്പെട്ടതെന്നും യൂസുഫ് ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍, സഹൃദയവേദി പ്രസിഡന്റ് ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കള്ധില്‍ ബഷീര്‍ സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ചേലോറയില്‍ രണ്ട് ലോഡ് പ്ലാസ്റ്റിക് മാലിന്യമിറക്കി

ബലപ്രയോഗം തുടരുന്നു:
ചേലോറയില്‍ രണ്ട് ലോഡ്
പ്ലാസ്റ്റിക് മാലിന്യമിറക്കി
മാലിന്യം തള്ളലിനെതിരെ സമരം തുടരുന്ന ചേലോറയില്‍ വെള്ളിയാഴ്ചയും ബലപ്രയോഗ്ധിലൂടെ രണ്ടുലോഡ് മാലിന്യമിറക്കി. മുക്കാല്‍ ഭാഗവും പ്ലാസ്റ്റിക് മാലിന്യമാണ്ധിെയത്. സമരം തുടരുന്ന വീട്ടമ്മമാരെയും കുട്ടികളെയും ചക്കരക്കല്ലില്‍നിന്നും കണ്ണൂരില്‍നിന്നുമ്ധിെയ പൊലീസ് സംഘം ബലപ്രയോഗ്ധിലൂടെ നീക്കിയാണ് മാലിന്യം തള്ളിയത്.ഒന്നരമാസ്ധിലധികമായി നടന്നുവരുന്ന മാലിന്യവിരുദ്ധ സമരം മുഖ്യമന്ത്രിയുടെ സാന്നിധ്യ്ധില്‍ നടന്ന ചര്‍ച്ചയില്‍ പ്ലാസ്റ്റിക് മാലിന്യമിറക്കുന്നത് തടയുമെന്നും ബലാല്‍ക്കാരം നട്ധില്ലെന്നുമുള്ള നിര്‍ദേശങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, ഇത് ലംഘിച്ചാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ചേലോറയില്‍ മാലിന്യമിറക്കിയത്. ഇന്നലെ ബലപ്രയോഗ്ധിലൂടെ മാറ്റിയ സമരസമിതി പ്രവര്ധ്‍കരെ സ്റ്റേഷനില്‍ ഹാജരാക്കാതെയാണ് വിട്ടയച്ചത്.
മാലിന്യവിഷയ്ധില്‍ നഗരസഭയുടെ ധിക്കാരപൂര്‍വമുള്ള സമീപനം നിര്ധ്‍ണമെന്നും അല്ല്ധാപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

തൊഴില്‍ പരിശീലനം

തൊഴില്‍ പരിശീലനം
കണ്ണൂര്‍: വിദേശ തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമാക്കി വ്യാവസായിക പരിശീലന വകുപ്പും നോര്‍ക്ക റൂട്ട്സും സംയുക്തമായി നട്ധുന്ന 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിവില്‍ ഡിസൈന്‍ ഓട്ടോകാഡ്^ റ്റുഡി, ത്രിഡി കോഴ്സ് കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐയില്‍ ഫെബ്രു. 15 ന് ആരംഭിക്കും. 
താല്‍പര്യമുള്ളവര്‍ ഐ.ടി.ഐ ഓഫിസുമായി ബന്ധപ്പെടണം.   ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകള്‍ പൂര്ധ്‍ിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ 0497 2835987.

Friday, February 3, 2012

QURAN DISCOURSE

തൊഴില്‍ പ്രശ്നം: സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണം -സോളിഡാരിറ്റി

 തൊഴില്‍ പ്രശ്നം:
സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: സംസ്ഥാന്ധ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ തൊഴില്‍ പ്രശ്ന്ധ സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ആവശ്യപ്പെട്ടു. നഴ്സുമാരുടെ പ്രശ്നം ഇത്ര സജീവമായിട്ടും ബന്ധപ്പെട്ടവര്‍ പ്രസ്താവനയിറക്കി അവരെ വിരട്ടുന്ന സമീപനം ശരിയല്ല. ജനസേവന്ധിന്റെ ഉന്നത മാതൃകയാകുന്ന ഈ തൊഴില്‍ സംരംഭ്ധില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ കോടതിയുടെയും പൊലീസിന്റെയും സഹായം തേടുന്നതിനു പകരം പ്രശ്ന്ധ മനുഷ്യത്വ്ധാടെ സമീപിക്കണം. സംസ്ഥാന തൊഴില്‍ വകുപ്പ് ഇടപെടല്‍ കാര്യക്ഷമമാക്ക്ധാത് പ്രതിഷേധാര്‍ഹമാണ്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമീഷനെ വെക്കുകയോ മറ്റു ശാസ്ത്രീയ സംവിധാനം തേടുകയോ ചെയ്യണം. പ്രശ്നം ജനകീയമായി ഏറ്റെടുക്കുന്നതിന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ISLAMIC SPEECH

ISLAMIC SPEECH

പെട്ടിപ്പാലം സമര്ധ മനുഷ്യസ്നേഹികള്‍ പിന്തുണക്കണം -കെ.കെ.അടിയോടി

പെട്ടിപ്പാലം സമര്ധ മനുഷ്യസ്നേഹികള്‍
പിന്തുണക്കണം -കെ.കെ.അടിയോടി
ന്യൂമാഹി: പെട്ടിപ്പാലം സമര്ധില്‍ നാടെങ്ങുമുള്ള മനുഷ്യസ്നേഹികള്‍ അണിചേരാന്‍ തയാറാവണമെന്ന് പ്രമുഖ ഗാന്ധിയന്‍ കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഗ്രാമസ്വരാജ് എന്ന വിഷയ്ധില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ സമരങ്ങളെ യാഥാര്‍ഥ്യബോധ്ധാടെ സമീപിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷംസീര്‍ ഇബ്രാഹിം സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷതവഹിച്ചു. നൌഷാദ് മാടോള്‍ സ്വാഗതം പറഞ്ഞു.

ഖുര്‍ആന്‍ വിശകലന സായാഹ്നം ഒമ്പത് മുതല്‍

ഖുര്‍ആന്‍ വിശകലന
സായാഹ്നം ഒമ്പത് മുതല്‍
കണ്ണൂര്‍: ഫ്രൈഡേ ക്ലബ് കണ്ണൂരിന്റെ ആഭിമുഖ്യ്ധില്‍ ഖുര്‍ആന്‍ വിശകലന സായാഹ്നം സംഘടിപ്പിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ വൈകുന്നേരം 6.45ന് കണ്ണൂര്‍ ടൌണ്‍ സ്ക്വയറിലാണ് പരിപാടി.
 ഒമ്പതിന് ജമാഅ്ധ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, 10ന് ശിഹാബുദ്ദീന്‍ ഇബ്നുഹംസ, 11 ന് ജമാലുദ്ദീന്‍ മങ്കട, പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ ഖാസിമി എന്നിവര്‍ സംസാരിക്കും.

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യ്ധില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഏകദിന പഠനക്യാമ്പ് നട്ധുന്നു. ഫെബ്രുവരി 25ന് കോഴിക്കോട് സരസ്വതി കലാകുഞ്ച് ഓഡിറ്റോറിയ്ധില്‍ നടക്കുന്ന ക്യാമ്പില്‍ വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശ്ധ് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍ എന്നിവ ഉണ്ടാകും.  വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധതരം വിസകള്‍, വിദേശ തൊഴിലവസരങ്ങള്‍, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിദേശ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ സംസാരിക്കും. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495^2304885, 0497^2765310, 9744328441.

ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു

ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ
സമരക്കാരെ അറസ്റ്റ് ചെയ്തു
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ  സമരം തുടരുന്ന കര്‍മസമിതി പ്രവര്ധ്‍കരെ അറസ്റ്റ്ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ മാലിന്യവുമായി വന്ന മൂന്ന് ലോറികള്‍ തടഞ്ഞതിന് എട്ട് സ്ത്രീകളുള്‍പ്പെടെ 11 പേരെയാണ് ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍, സിറ്റി  സി.ഐ സുകുമാരന്‍ എന്നിവരുടെ  നേതൃത്വ്ധില്‍ അറസ്റ്റ് ചെയ്തത്.  സമരസമിതി പ്രവര്ധ്‍കരായ വളയനാട് ശ്യാമള, പന്ന്യോട്ട് ശ്യാമള, ബുഷ്റ വട്ടപ്പൊയില്‍, താളിയന്‍ കമല,പുളിയുള്ളതില്‍ രാധ, കെ. സരോജിനി, പി. ബുഷ്റ, പിഷാരടി ഏച്ചൂര്‍, നൌഷാദ്, നജീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യ്ധില്‍ വിട്ടയച്ചു.
ചേലോറയില്‍ നഗരസഭ മാലിന്യം തള്ളുന്നതിനാല്‍ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതാണ് സമര്ധിന് കാരണം. ഏകദേശം ഒന്നരമാസക്കാലമായി തുടരുന്ന സമരം പരിഹരിക്കുന്നതിനായി നഗരസഭയുടെ സാന്നിധ്യ്ധില്‍ പലതവണ സംഘടിപ്പിച്ച ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വ്ധില്‍ തിരുവനന്തപുര്ധ് സമരസമിതി പ്രവര്ധ്‍കരുമായി നടന്ന ചര്‍ച്ചയും പരിഹാരം കാണാതെ പിരിയുകയായിരുന്നു. അതേ സമയം പൊലീസിനെ ഉപയോഗിച്ചോ ബലം പ്രയോഗിച്ചോ മാലിന്യമിറക്കില്ലെന്ന് ധാരണയില്ധിെയിരുന്നു.  ഈ ധാരണയാണ് നഗരസഭ ധിക്കാരപൂര്‍വം ലംഘിച്ചതെന്ന് സമരസമിതി സെക്രട്ടറി കെ.കെ. മധു പറഞ്ഞു. ബലാല്‍ക്കാരമായി  മാലിന്യമിറക്കുന്നത് നിര്ധ്‍ിയില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്നും സമരസമിതി നേതാക്കളായ പിഷാരടി ഏച്ചൂര്‍, കെ.കെ. മധു, രാജീവന്‍ ചാലോടന്‍ എന്നിവര്‍ അറിയിച്ചു.

Thursday, February 2, 2012