ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 1, 2012

SOLIDARITY


MALARVADY


OBIT_അബ്ദുറഹിമാന്‍

 അബ്ദുറഹിമാന്‍
മായന്‍മുക്ക് റുബീനാസില്‍ മടത്തില വളപ്പില്‍ അബ്ദുറഹിമാന്‍ (65) നിര്യാതനായി.
കൊട്ടാനിച്ചേരി ഓര്‍മ ഫ്ളോര്‍മില്‍ ഉടമയായിരുന്നു. ഭാര്യ: തീയത്തികണ്ടി ഫാത്തിമ. 
മകള്‍: റുബീന.  
മരുമകന്‍:  ടി.വി.ഫൈസല്‍ (ദുബൈ).  
സഹോദരങ്ങള്‍: മൂസ, ആയിഷ, ഫാത്തിമ, പരേതനായ അഹമ്മദ്കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍.

ബസും കാറും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

 
 ബസും കാറും കൂട്ടിയിടിച്ച്
ഏഴുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: മുണ്ടയാട്ട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ ചട്ടുകപ്പാറയിലെ പുരുഷോത്തമന്‍ (58), സുധാകരന്‍ (50), മോഹനന്‍ (52), ബസ് യാത്രക്കാരായ വടകരയിലെ അരുണ്‍ കുമാര്‍ (31), കാഞ്ഞിരോട്ടെ ഹാജിറ (18), ഷീന (34), എളയാവൂരിലെ വിജയലക്ഷ്മി (54) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എളയാവൂര്‍ പഞ്ചായത്ത് ഓഫിസിനടുത്ത് വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. കാഞ്ഞിരോടുനിന്നും ജില്ലാ ആശുപത്രിയിലേക്ക് വരുകയായിരുന്ന രാമകൃഷ്ണ ബസും കണ്ണൂരില്‍നിന്ന് ഏച്ചൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍13 ജെ 8973 മാരുതി കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്‍റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം

 ഇന്‍റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം
 കണ്ണൂര്‍: മായന്‍മുക്ക് ശാഖ ലീഗിന് കീഴിലുള്ള ഹരിതകലാ വേദിയുടെ ഇന്‍റലക്ച്വല്‍ മീറ്റ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. കെ. റഷീദ് അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി, കെ.പി. സലാം, ടി.പി. സുലൈമാന്‍, വി.പി. അബ്ദുല്‍ ഖാദര്‍ എന്‍ജിനീയര്‍, പി.സി. നൗഷാദ്, പി.സി. കുഞ്ഞാലി, സി.പി. യാസിന്‍, പി.സി. അഫ്ത്താബ്, പി. അശ്റഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ടാലന്‍റ് സ്പീച്ച് നടത്തി. മുഹമ്മദ്  ആശിഖ് മുക്കണ്ണി സ്വാഗതവും തൈസീര്‍ മുഹമ്മദ് കമാല്‍ നന്ദിയും പറഞ്ഞു.

Friday, November 30, 2012

SOLIDARITY


MEDICAL CAMP

 

NO BOT

 

VISION 2016


KAOSER

 കൗസര്‍ സ്കൂളില്‍ നടന്ന ഗാസ ചിത്രപ്രദര്‍ശനം

നട്ടെല്ലുള്ള നിലപാടിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം

 
 
 
 
 
 
 
 
 
 
നട്ടെല്ലുള്ള നിലപാടിന് കേന്ദ്രസര്‍ക്കാറില്‍
സമ്മര്‍ദം ചെലുത്തണം -പി. മുജീബുറഹ്മാന്‍
കണ്ണൂര്‍: ഫലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രായേലിനെതിരെ നട്ടെല്ലുള്ള നിലപാടു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനുമേല്‍ ജനാധിപത്യ ശക്തികള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബു റഹ്മാന്‍. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഫലസ്തീന്‍ വിഷയത്തില്‍ പ്രകടിപ്പിച്ച നിലപാട് ആഹ്ളാദകരമാണ്. കേരളത്തില്‍ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗസ്സക്കുവേണ്ടി തെരുവിലിറങ്ങി. നിലപാടുകളിലെ ആത്മാര്‍ഥത ഇനി തെളിയിക്കേണ്ടത് സര്‍ക്കാറിന്‍െറ നിലപാടു തിരുത്തുന്നിടത്താണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഉസ്മാന്‍, യൂനുസ് പെരുമ്പടവ്, എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതവും ജമാല്‍ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

MSF


യൂനിറ്റ് രൂപവത്കരിച്ചു

 യൂനിറ്റ് രൂപവത്കരിച്ചു
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് സ്കൂളില്‍ മലര്‍വാടി ബാലസംഘം യൂനിറ്റ്  പ്രിന്‍സിപ്പല്‍ സതീചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീന്‍ അല്‍ ഖാസിമി, അബ്ദുല്ല നിസാമി, ജവാദ് ബിന്‍ ജമാല്‍, ഫഹദ്, ഫൈസല്‍, ഫസ്ല ജലീല്‍ എന്നിവര്‍ സംസാരിച്ചു. ഖുര്‍ ആന്‍ പാരായണവും ക്വിസ് മത്സരവും നടന്നു.

മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചു

 
 
 
 മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തത്തില്‍ കത്തിനശിച്ച വ്യാപാര സ്ഥാപനങ്ങള്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ സന്ദര്‍ശിച്ചു.
ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം.കെ. അബൂബക്കര്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സമരക്കാരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവര്‍ കമീഷന്‍ ഏജന്‍റുമാര്‍

 സമരക്കാരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവര്‍
കമീഷന്‍ ഏജന്‍റുമാര്‍ -ഉദയകുമാര്‍
കോഴിക്കോട്: കൂടങ്കുളം സമരത്തെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നവര്‍ കോര്‍പറേറ്റ് കമ്പനികളുടെ കമീഷന്‍ ഏജന്‍റുമാരും ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളും ഭരണകൂടങ്ങളുമാണെന്ന് സമര സമിതി നേതാവ് എസ്.പി. ഉദയകുമാര്‍. കോഴിക്കോട്ട് നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടങ്കുളത്ത് മാത്രമല്ല രാജ്യത്ത് എവിടെയും ആണവ പദ്ധതി വേണ്ടെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളത്. ഭാവി തലമുറക്ക് വേണ്ടിയാണിത് പറയുന്നത്.

കൂടങ്കുളത്തേക്ക് ഭക്ഷണമത്തെിച്ചത് പ്രതീകാത്മക സമരം -ആരിഫലി

 കൂടങ്കുളത്തേക്ക് ഭക്ഷണമത്തെിച്ചത്
പ്രതീകാത്മക സമരം -ആരിഫലി
കോഴിക്കോട്: കൂടങ്കുളത്തെ ആണവ വിരുദ്ധ സമര ഭൂമിയില്‍ ഭക്ഷണമത്തെിച്ചത് പ്രതീകാത്മക സമരം തന്നെയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സോളിഡാരിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച കൂടങ്കുളം ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്നവരെ പട്ടിണിക്കിടാന്‍ പാടില്ല എന്ന സന്ദേശമാണ് തങ്ങള്‍ മുന്നോട്ടുവെച്ചത്. ഭക്ഷ്യവിഭവങ്ങളുമായി കൂടങ്കുളത്ത് പോയി തിരിച്ചുവരുമ്പോള്‍ തങ്ങളെ കസ്റ്റഡിയിലെടുത്ത് ഭീകരവാദികളോടും തീവ്രവാദികളോടുമെന്നപോലെയാണ് തമിഴ്നാട് പൊലീസ് പെരുമാറിയത്. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ നിന്നുമുള്ള ജനകീയ സമ്മര്‍ദങ്ങളത്തെുടര്‍ന്ന് പിന്നീട് പൊലീസ് മാന്യമായി പെരുമാറി. കൂടങ്കുളം സമരത്തെ പിന്തുണക്കുന്നതും പോരാളികള്‍ക്ക് ഭക്ഷണമത്തെിക്കുന്നതും വലിയ രാജ്യദ്രോഹമാണെന്നായിരുന്നു പൊലീസ് ഭാഷ്യം. രാജ്യമെന്ന് പറയുന്നത് ആരെ കുറിച്ചാണെന്ന് ആരിഫലി ചോദിച്ചു. മണ്ണും വായുവും വെള്ളവും കടലും കരയും ഇവിടുത്തെ ജനങ്ങളും ഉള്‍പ്പെടുന്നതാണ് രാജ്യം. ഇതിനെല്ലാം ഭീഷണിയുണ്ടാവുമ്പോള്‍ സമരം ചെയ്യുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ. കൂടങ്കുളം ആണവ പദ്ധതി ഭീഷണി സൃഷ്ടിക്കുന്നത് തൊട്ടടുത്ത കേരളത്തിന് കൂടിയാണ്.
സമരത്തെ പിന്തുണക്കുന്നത് പൊതുവായ നീതിയും സത്യസന്ധതയും ന്യായവും നോക്കിയാണ്. ഇത്തരം സമരത്തെ സഹായിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നവര്‍ക്ക് രാജ്യമെന്നത് ബഹുരാഷ്ട്ര കുത്തകകളും ഭൂമാഫിയകളും ഭരണകൂടവുമാണ്, രാജ്യത്തെ ജനങ്ങളല്ളെന്നും ആരിഫലി കുറ്റപ്പെടുത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, തീരദേശ വനിതാ വേദി പ്രസിഡന്‍റ് മാഗ്ളിന്‍ പീറ്റര്‍, ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശി, കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍, ഇ.കെ. ശ്രീനിവാസന്‍, പ്രദീപ് വടകര എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും റസാഖ് പാലേരി നന്ദിയും പറഞ്ഞു.

ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുത് -SIO

 ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്
നടപ്പാക്കരുത് -എസ്.ഐ.ഒ
കോഴിക്കോട്: ബിരുദ തലത്തിലെ ചോയ്സ് ബേയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയതിലെ അപാകതകളെക്കുറിച്ച് പ്രഫ. ഹൃദയകുമാരി കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഹൃദയകുമാരി കമ്മിറ്റി സമര്‍പ്പിച്ച പല നിര്‍ദേശങ്ങളും ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ്.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് ഈ സമ്പ്രദായം നടപ്പാക്കിയത്. അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിലെ അന്തരം കുറക്കാനുള്ള നടപടി കൈക്കൊള്ളുക, വിദ്യാര്‍ഥികളുടെ ആധിക്യം കുറക്കുന്നതിന് പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായി നിര്‍ദിഷ്ട ഓപണ്‍ സര്‍വകലാശാല സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.

പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂള്‍ വാദിഹുദ ചാമ്പ്യന്മാര്‍

 പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂള്‍ വാദിഹുദ ചാമ്പ്യന്മാര്‍
കൊടിയത്തൂര്‍: വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ ഉത്തരമേഖലാ ഇന്‍റര്‍ സ്കൂള്‍ വോളിബാള്‍ ടൂര്‍ണമെന്‍റ്-12 കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ളീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ. സുനില്‍കുമാര്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. വിദ്യാ കൗണ്‍സില്‍ സെക്രട്ടറി എസ്. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അമല്‍ ഇംഗ്ളീഷ് സ്കൂള്‍ ചമ്മണ്ണൂര്‍ തൃശൂരിനെ പരാജയപ്പെടുത്തി പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂള്‍ വാദിഹുദ കണ്ണൂര്‍ ചാമ്പ്യന്മാരായി.മുക്കം എ.ഇ.ഒ കെ.ടി. അബ്ദുസ്സലാം വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. വിദ്യാ കൗണ്‍സില്‍ ജോ. സെക്രട്ടറി മഞ്ചറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ.എച്ച്. ഹാഫിഷ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ടി. ബാബുരാജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Thursday, November 29, 2012

SOLIDARITY


MEDIAONE

MALARVADY


പുസ്തക പ്രകാശനം

പുസ്തക പ്രകാശനം
തളിപ്പറമ്പ്: മതകലഹം കുത്തിപ്പൊക്കുന്ന സാമ്രാജ്യത്വ അജണ്ട മതവിശ്വാസികള്‍ തിരിച്ചറിയണമെന്നും ഇത്തരം വിഷയങ്ങളില്‍ മാനവശ്രദ്ധ ക്ഷണിക്കുന്ന സര്‍ഗാത്മകവും സാഹസികവുമായ സാഹിത്യമാണ് ഗീതാ വിജ്ഞാന മാനവവേദിയുടെ ധര്‍മാചാര്യനായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ രചനകളെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
പയ്യന്നൂര്‍ വിശ്വവിദ്യാ ബുക്സ് പ്രസിദ്ധീകരിച്ച സ്വാമി ശക്തിബോധിയുടെ ‘ഗീതയും ഖുര്‍ആനും ലെനിനും’ എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകത്തിന്‍െറ ആദ്യപ്രതി വര്‍ക്കല ശിവഗിരി മഠത്തിലെ അംഗമായ സ്വാമി അവ്യയാനന്ദ ഏറ്റുവാങ്ങി. വി.എന്‍. ഹാരിസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എം. രഘുനാഥന്‍ നമ്പീശന്‍, വാസുദേവന്‍ കോറോം, സൈനുദ്ദീന്‍ കരിവെള്ളൂര്‍,സി.കെ.വേലായുധന്‍ മാസ്റ്റര്‍, കെ.പി. ആദംകുട്ടി എന്നിവര്‍ സംസാരിച്ചു. ജലാല്‍ ഖാന്‍ സ്വാഗതവും കെ.എം. വാസുദേവന്‍ തിരുമുമ്പ് നന്ദിയും പറഞ്ഞു.

മാര്‍ച്ച് നടത്തി

 
 
 
മാര്‍ച്ച് നടത്തി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മാണിക്കര ഗോവിന്ദന്‍, കെ. സുനില്‍ കുമാര്‍, അഡ്വ. കസ്തൂരിദേവന്‍, പ്രഫ. ജമാലുദ്ദീന്‍, അഡ്വ. വിനോദ് പയ്യട, ഫാറൂഖ് ഉസ്മാന്‍, പ്രേമന്‍ പാതിരിയാട്, കെ.പി. സജി എന്നിവര്‍ സംസാരിച്ചു.

ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്

ജമാഅത്തെ ഇസ്ലാമി
ഗസ്സ ഐക്യദാര്‍ഢ്യ
സമ്മേളനം ഇന്ന് (29-11-2012)
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി കണ്ണൂരില്‍ ഇന്ന് ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. വൈകീട്ട് നാലുമണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം. സൂപ്പി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ സംസാരിക്കും.

മദ്യവിരുദ്ധ ജനകീയ മുന്നണി സമ്മേളനം

മദ്യവിരുദ്ധ ജനകീയ മുന്നണി സമ്മേളനം
കണ്ണൂര്‍: പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം പുന$സ്ഥാപിച്ചുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മദ്യവിരുദ്ധ കേരളത്തിന്‍െറ പ്രാര്‍ഥനയുടെ ഫലമാണെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി കണ്ണൂരില്‍ നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം സമരനായകരായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, കെ. അപ്പനായര്‍ എന്നിവരെ എം. അബ്ദുറഹ്മാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രഫ. എം. മുഹമ്മദ്, എം. മുകുന്ദന്‍ മാസ്റ്റര്‍, ഷുഐബ് മുഹമ്മദ്, അഷ്റഫ് മമ്പറം, ടി. സക്കീന, മധു കക്കാട്, എ. രഘുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. രാജന്‍ കോരമ്പത്തേ് സ്വാഗതവും സി. കാര്‍ത്യായനി ടീച്ചര്‍ നന്ദിയും പറഞ്ഞു.

കണ്ണൂരില്‍ 5 കടകള്‍ കത്തിനശിച്ചു

 
 
 
 
 
 
 
 
 
 
 
 കണ്ണൂരില്‍ 5 കടകള്‍ കത്തിനശിച്ചു
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ എം.എ റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ചു കടകളും ഒരു പെട്ടിക്കടയും പൂര്‍ണമായി  കത്തിനശിച്ചു. ആളപായമില്ല. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഏഴ് അഗ്നിശമന യൂനിറ്റുകള്‍ ഏഴു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അഗ്നിബാധയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
നഗരത്തിന്‍െറ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് അപകടമുണ്ടായത്. ഇതിന് ഏതാണ്ട് 400-500 മീറ്റര്‍ അരികെ രണ്ട് പെ¤്രടാള്‍ പമ്പുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഇന്ധന സംഭരണ കേന്ദ്രവുമുണ്ട്. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാലും കടകള്‍ക്കുള്ളില്‍ ആരുമില്ലാതിരുന്നതിനാലും ആളപായമില്ല. 30 ലക്ഷം രൂപയുടെ നഷ്ടമാണ്  റവന്യൂ അധികൃതര്‍ കണക്കാക്കിയത്. വ്യാപാര സ്ഥാപനങ്ങളുടെ വിശദീകരണമനുസരിച്ച് നഷ്ടം കോടികളാണ്.
എം.എ റോഡില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഇരുനിലക്കെട്ടിടമാണ് കത്തിയമര്‍ന്നത്. പ്ളാസ്റ്റിക്, ബാഗ്സ് ആന്‍ഡ് ഗിഫ്റ്റ്സ്, ഫാന്‍സി സ്ഥാപനമായ താഴെചൊവ്വയിലെ  ടി. അഹമ്മദ്കുട്ടിയുടെ സോവറിന്‍ മെറീന, സിറ്റി വെറ്റിലപ്പള്ളിയിലെ മുസഫര്‍ അഹമ്മദിന്‍െറ അല്‍മലാബിസ് റെഡിമെയ്ഡ്സ്, ഷീന്‍ ബേക്കറി ഗോഡൗണ്‍, താവക്കരയിലെ ടി.പി. ഹാരിസിന്‍െറ ഉടമസ്ഥതയിലുള്ള അലൂമിനിയം പാത്ര വില്‍പനശാലയായ  ജനറല്‍ സ്റ്റോര്‍, മിത കണ്‍ഫെക്ഷനറി, കെട്ടിടത്തിനു സമീപത്തെ സമീറ ആര്‍ക്കേഡിനുമുന്നിലെ ടി.കെ. ദിലീപിന്‍െറ പെട്ടിക്കട എന്നിവയാണ് കത്തിയമര്‍ന്നത്.  
കെട്ടിടത്തിനു സമീപം കടവരാന്തയില്‍ പഴങ്ങള്‍ വില്‍പന നടത്തുന്നയാളും ഓട്ടോ ഡ്രൈവറുമാണ് കടക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടന്‍ ഇവര്‍ ഫയര്‍ സ്റ്റേഷനിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ മറ്റു കടകളിലേക്കും  പടര്‍ന്നു.
40 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്‍െറ മുകള്‍നില മരംകൊണ്ട് നിര്‍മിച്ചതായിരുന്നത് തീ വേഗം പടരാന്‍ ഇടയാക്കി. താഴെയും മുകളിലുമായുള്ള സോവറിന്‍ മെറീന ഷോപ്പ് നിശ്ശേഷം കത്തിയമര്‍ന്നു.
ഇവിടെ ബാഗ്സ് സെക്ഷനും ഫാന്‍സി, ഗൃഹോപകരണ-അലങ്കാര യൂനിറ്റുകളും ഉള്‍പ്പെട്ട ഇരുനില ഷോപ്പാണ് കത്തിയത്. തിരിച്ചെടുക്കാന്‍ ഒരു തരിമ്പും ഇവിടെ ബാക്കിയായില്ല. അഗ്നിവിഴുങ്ങിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള അല്‍മാബിസ് റെഡിമെയ്ഡ്സിനകത്തേക്ക് തീ ഭാഗികമായേ പടര്‍ന്നുള്ളൂ.
മുകള്‍ നിലയിലെ  മറ്റ് രണ്ടുമുറികള്‍ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. താഴെ നിലയിലുണ്ടായിരുന്ന കടക്കാരുടെ തന്നെയായിരുന്നു മുകളിലത്തെ മുറികളും. മിത കണ്‍ഫെക്ഷനറിയുടെ ഷട്ടറുകള്‍ ചൂടില്‍  ഉരുകി വളഞ്ഞാണ് അകത്തേക്ക് തീപടര്‍ന്നത്. മിതയില്‍ കൂടുതല്‍ നാശമില്ല. എന്നാല്‍, ഷീന്‍ ബേക്കറി ഗോഡൗണിലെ ബേക്കറി ഉല്‍പന്നങ്ങളും യന്ത്രസാമഗ്രികളും കത്തി നശിച്ചു. ജനറല്‍ സ്റ്റോഴ്സിലെ അലൂമിനിയം പാത്രങ്ങള്‍ മുഴുവനായി നശിച്ചു.
കണ്ണൂരില്‍നിന്ന് മൂന്നും പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, വടകര എന്നിവിടങ്ങളില്‍നിന്ന് രണ്ടുവീതവും ഫയര്‍ എന്‍ജിന്‍ യൂനിറ്റുകള്‍ തീയണക്കാനത്തെി.
വിവരമറിഞ്ഞ് രാവിലെ മുതല്‍  ജനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് ഒഴുകുകയായിരുന്നു. നഗരസഭാ മാലിന്യലോറികള്‍ കൊണ്ടുവന്ന് കടകളിലെ മാലിന്യങ്ങള്‍ പെട്ടെന്നുതന്നെ നീക്കം ചെയ്തു. ജില്ലാ കലക്ടര്‍ രത്തന്‍ കേല്‍ക്കര്‍, എസ്.പി രാഹുല്‍ ആര്‍. നായര്‍, തഹസില്‍ദാര്‍ സി.എം. ഗോപിനാഥ് എന്നിവരും ഡിവൈ.എസ്.പി പി.സുകുമാരന്‍െറ നേതൃത്വത്തില്‍ പൊലീസും സ്ഥിതിഗതി നിയന്ത്രിച്ചു.
Courtesy:madhyamam 29-11-2012