ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, September 30, 2011

SOLIDARITY KANNUR

IDEAL ULIYIL

 വിജയികളെ അനുമോദിച്ചു
അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷയിലും ഡിഗ്രി അവസാന വര്‍ഷ പരീക്ഷയിലും 100ശതമാനം വിജയം നേടിയ നരയമ്പാറ ഐഡിയല്‍ അറബിക് കോളജ് വിദ്യാര്‍ഥികളെ അനുമോദിച്ചു. ചാവശേãരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മണികണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ കെ. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. മറിയം ടീച്ചര്‍ സമ്മാനദാനം നടത്തി. മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ മന്‍സൂര്‍ മാസ്റ്റര്‍, കെ. സാദിഖ് മാസ്റ്റര്‍, പി.സി. മുനീര്‍ മാസ്റ്റര്‍, കെ.വി. നിസാര്‍ മാസ്റ്റര്‍, കെ. മൂസക്കുട്ടി മാസ്റ്റര്‍, ഹന നൂറുദ്ദീന്‍, ശബ്നം എന്നിവര്‍ സംസാരിച്ചു. കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും എന്‍.എന്‍. ശമീമ നന്ദിയും പറഞ്ഞു.

SOLIDARITY KOOTHUPARAMBA AREA

JIH KANHIRODE

Wednesday, September 28, 2011

DATA ENTRY OPERATOR

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍
ഒഴിവുകള്‍
കണ്ണൂര്‍: കൊച്ചി ഇടപ്പളളി ആസ്ഥാനമായ എന്‍.എസ്.എന്‍ കണ്‍സള്‍ട്ടിങ്എന്ന പ്രൈവറ്റ് ഐ.ടി സ്ഥാപനം കണ്ണൂരില്‍ 50 ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരുടെ താല്‍ക്കാലിക തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  ശമ്പളം 6100 രൂപ. പ്ലസ് ടു/തത്തുല്യവും ഡാറ്റാ എന്‍ട്രി ഓപറേഷനില്‍ പ്രാവീണ്യവുമുള്ള 40 വയസ്സ് കഴിയാത്ത  ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം.  
ഫോണ്‍: 0497 2700831

KANHIRODE NEWS

കൊടിമരം നശിപ്പിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട് മക്ക മസ്ജിദ് പരിസരത്ത് സ്ഥാപിച്ച എസ്.ഐ.ഒയുടെ കൊടിമരം സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ കാഞ്ഞിരോട് ഘടകം ആവശ്യപ്പെട്ടു.

KANHIRODE NEWS

 ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന് പരാതി
കാഞ്ഞിരോട്: പാചകവാതക സിലിണ്ടര്‍ തുടര്‍ച്ചയായി ലഭിക്കുന്നില്ലെന്ന് പരാതി. മുന്‍കൂട്ടി ബുക് ചെയ്തിട്ടും ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണത്രെ ഗ്യാസ് ലഭിക്കുന്നത്.
കാഞ്ഞിരോടുള്ള ഇന്ത്യന്‍ ഗ്യാസ് ഏജന്റായ ഹാപ്പി ഗ്യാസ് ഏജന്റിനെതിരായാണ് ഉപഭോക്താക്കളുടെ പരാതി. ഫോണ്‍ ചെയ്താല്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും ഇവിടത്തെ ജീവനക്കാര്‍ തയാറാവുന്നില്ലെന്നും പറയുന്നു. . ആവശ്യാനുസരണം ലോഡ് ലഭിക്കാത്തതാണ് വിതരണത്തിന് കാലതാമസമെന്നാണ് ഏജന്റിന്റെ വിശദീകരണം.

COORG NEWS

 
 മാലിന്യത്തില്‍ വീര്‍പ്പുമുട്ടി സിദ്ധാപുരം ടൌണ്‍
വീരാജ്പേട്ട്: സിദ്ധാപുരം ടൌണിലെ മാലിന്യ കൂമ്പാരം ദുരിതമാകുന്നു. കുടകില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് സിദ്ധാപുരം. ടൌണിലെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തുകയാണ്. ടൌണിന് സമീപത്തെ ബി.ബി.ടി.സി കമ്പനിയുടെ സ്ഥലം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതിനായി  ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
ബസ്സ്റ്റാന്‍ഡ് പരിസരം, മൈസൂര്‍ റോഡ്, മടിക്കേരി റോഡ്, വീരാജ്പേട്ട^അമ്മത്തിറോഡ് എന്നിവിടങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷമാണ്. മാലിന്യനിര്‍മാര്‍ജനത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരികളും നാട്ടുകാരും അറിയിച്ചു.

Tuesday, September 27, 2011

COORG NEWS

 
 വീരാജ്പേട്ടയില്‍ പാചകവാതക
ഉപഭോക്താക്കള്‍ക്ക് ദുരിതം
വീരാജ്പേട്ട: എച്ച്.പി ഗ്യാസിന്റെ വീരാജ്പേട്ടയിലെ ഏജന്‍സി പാചക വാതകം വീടുകളിലെത്തിക്കുന്ന സംവിധാനം പിന്‍വലിച്ചതിനെ തുടര്‍ന്ന് വീരാജ്പേട്ടയിലെ പാചകവാതക ഉപഭോക്താക്കള്‍ ദുരിതത്തിലായി. വീരാജ്പേട്ട രവിരാജ് ഗ്യാസ് ഏജന്‍സി മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ഈ സംവിധാനം  നിര്‍ത്തിയതാണ് ഉപഭോക്താക്കള്‍ക്ക് വിനയാകുന്നത്. ജീവനക്കാരെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടതിനാലാണ് സംവിധാനം നിര്‍ത്തിയത്. കഴിഞ്ഞയാഴ്ച മുതല്‍ ടെലിഫോണ്‍ വഴിയുള്ള ബുക്കിങ്ങും നിര്‍ത്തിയതോടെ ഏജന്‍സിക്കുമുന്നില്‍ ഏറെ നേരം ക്യൂ നിന്ന് പാചകവാതക സിലിണ്ടറുകള്‍ വാങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.
സിലിണ്ടറുകള്‍ വീട്ടിലെത്തിക്കാനും ഉപഭോക്താക്കള്‍ പ്രയാസപ്പെന്നു. സിലിണ്ടര്‍ വാങ്ങിക്കാന്‍ കിലോമീറ്ററുകളോളം അകലെ കണ്ണൂര്‍ റോഡിലുള്ള ഗോഡൌണിലേക്ക് ഉപഭോക്താക്കള്‍ പോവണം. ഇതിന് ഓട്ടോറിക്ഷ വാടകയായും മറ്റും ധാരാളം തുക നഷ്ടപ്പെടുന്നു. സംവിധാനം ഉടന്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഏജന്‍സിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് 'സിറ്റിസണ്‍സ് ഫോറം' (നാഗരികെ സമിതി) അറിയിച്ചു.

SOLIDARITY KOOTHUPARAMBA AREA

ബസ് മിന്നല്‍പണിമുടക്കിനെതിരെ
കര്‍ശന നടപടി വേണം- സോളിഡാരിറ്റി
കൂത്തുപറമ്പ്: സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് സമരത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബസുകള്‍ക്കും തൊഴിലാളികള്‍ക്കും നേരെയുണ്ടാകുന്ന അക്രമത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ പൊലീസ് അധികാരികള്‍ തയാറാകണം. മിന്നല്‍ പണിമുടക്ക്  സമരം ബസ് തൊഴിലാളികള്‍ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ പ്രതിനിധികള്‍, ബസ് ഉടമാസംഘം, പൌരപ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.സി. അനൈസ് അധ്യക്ഷതവ ഹിച്ചു. അനൂപ്കുമാര്‍, സുബൈര്‍, സജീര്‍ എന്നിവര്‍ സംസാരിച്ചു.

CHAKKARAKAL NEWS

ചക്കരക്കല്‍ ബാര്‍വിരുദ്ധ സമരസമിതിധര്‍ണ നടത്തും
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ ബാര്‍വിരുദ്ധ സമരസമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10ന് കലക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു. സമരം 101ാം ദിവസം തികയുന്ന ഒക്ടോബര്‍ നാലിന് ചക്കരക്കല്ല് ബസാറില്‍ വിപുലമായ പൊതുയോഗം നടത്തും. സമരസമിതി യോഗത്തില്‍ കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അഹമ്മദ് മാണിയൂര്‍, രാജന്‍ കോരമ്പേത്ത്, എം. മുകുന്ദന്‍ മാസ്റ്റര്‍, ടി.പി.ആര്‍. നാഥ്, ടി. ചന്ദ്രന്‍, ദിനു മൊട്ടമ്മല്‍, എ. രഘു മാസ്റ്റര്‍, പി.കെ. കുമാരന്‍, കെ.സി. ശ്രീനിവാസന്‍, കെ. അശ്റഫ്, അബ്ദുല്‍സലാം,  രമേശന്‍ മാമ്പ, എ.ടി. സമീറ, യു.ലക്ഷ്മണന്‍, പി.സി. അഹമ്മദ്, സി. കാര്‍ത്യായനി ടീച്ചര്‍, കെ. അപ്പ നായര്‍, അരിപ്പ സുരേഷ്, കെ. പുരുഷോത്തമന്‍, ഷാഹുല്‍ ഹമീദ്, കെ.കെ. രവീന്ദ്രന്‍, സൌമി മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

SOLIDARITY KANNUR

പരിയാരം സമരം; കത്തുകളയച്ചു
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഷ്ട്രീയ^സാമൂഹിക സംഘടനകളുടെ പിന്തുണയഭ്യര്‍ഥിച്ച് പ്രക്ഷോഭസമിതി കത്തുകളയച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രബാബു, കെ. സാദിഖ്, ഭാസ്കരന്‍ വെള്ളൂര്‍, പോള്‍ ടി. സാമുവല്‍, സി. ശശി, ചാലോടന്‍ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. വിനോദ് പയ്യട സ്വാഗതവും എം.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു

Monday, September 26, 2011

PRABODHANAM WEEKLY

KANHIRODE NEWS

Hajj Vaccination in Kannur Govt. Hospital

KANHIRODE NEWS

 
 
 കാഞ്ഞിരോട്-ചക്കരക്കല്ല് റോഡ് 
പുനര്‍നിര്‍മാണം തുടങ്ങി
കാഞ്ഞിരോട്: കാഞ്ഞിരോട്^ചക്കരക്കല്ല് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമീണ റോഡ് വികസന പദ്ധതിപ്രകാരമാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് വികസിപ്പിക്കുന്നത്. റോഡിന്റെ ഇരുവശവും ഒരു മീറ്റര്‍വീതം വീതികൂട്ടി താഴ്ന്ന ഭാഗങ്ങളില്‍ കള്‍വര്‍ട്ട് നിര്‍മിച്ച് ഉയര്‍ത്തിയാണ് പ്രവൃത്തി. പ്രാദേശിക ചരിത്രശേഷിപ്പായ കാഞ്ഞിരോട്കുന്ന് ഇടിച്ച് നിരപ്പാക്കല്‍ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. കുന്നിന്റെ ഉയരം കുറയുന്നതോടെ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതുവഴിയുള്ള യാത്ര എളുപ്പമാവും.
കാഞ്ഞിരോട്-ചക്കരക്കല്ല്^തലശേãരി ഭാഗങ്ങളിലേക്ക് എളുപ്പമാര്‍ഗമാണ് ഈ റോഡ്. നിലവില്‍ കണ്ണൂര്‍, തലശേãരി ഭാഗങ്ങളിലേക്ക് അഞ്ച് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഒരു കോടിയിലധികം രൂപയാണ് റോഡ് വികസനത്തിനുവേണ്ടി അനുവദിച്ചത്. റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി.
വാഹനങ്ങള്‍ കനാല്‍ റോഡ്-കുടുക്കിമൊട്ട വഴിതിരിച്ചുവിട്ടിരിക്കുകയാണ്. മൂന്നു മാസത്തിനകം പണി പൂര്‍ത്തിയാക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

JIH KANNUR

ജമാഅത്തെ ഇസ്ലാമി തലശേãരി^ചൊക്ലി ഏരിയാ സംയുക്ത കണ്‍വെന്‍ഷന്‍ തലശേãരിയില്‍ സംസ്ഥാന ശൂറാ അംഗം എച്ച്. ഷഹീര്‍ മൌലവി ഉദ്ഘാടനം ചെയ്യുന്നു
ജമാഅത്തെ ഇസ്ലാമി കണ്‍വെന്‍ഷന്‍
തലശേãരി: ജമാഅത്തെ ഇസ്ലാമി തലശേãരി^ചൊക്ലി ഏരിയകളുടെ സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തലശേãരി ടി.സി റോഡ് ഇസ്ലാമിക് സെന്ററില്‍ കേരള ശൂറാ അംഗം എച്ച്. ഷഹീര്‍ മൌലവി ഉദ്ഘാടനം ചെയ്തു. പുതിയ കാലയളവിലെ പോളിസി വിശദീകരണം കണ്‍വെന്‍ഷനില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രഫ. ഉസ്മാന്‍ തറുവായ് ഖുര്‍ആന്‍ ക്ലാസെടുത്തു. തലശേãരി ഏരിയാ പ്രസിഡന്റ് യു. ഉസ്മാന്‍ സ്വാഗതവും ചൊക്ലി ഏരിയാ പ്രസിഡന്റ് കെ.കെ. അബ്ദുല്ല  നന്ദിയും പറഞ്ഞു.

HIRA MATTANNUR

 
 മട്ടന്നൂര്‍ ഹിറാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സംസാരിക്കുന്നു.
ഹജ്ജ് പഠനക്ലാസും യാത്രയയപ്പും
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ക്ലാസെടുത്തു. മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. പി.കെ.സി. മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് കെ.വി. നിസാര്‍, പി.എ. അസ്ലം എന്നിവര്‍ സംസാരിച്ചു. കെ.വി. സാദിഖ് സ്വാഗതവും സി. ഉസ്മാന്‍ നന്ദിയും പറഞ്ഞു.

SIO KANNUR

മിന്നല്‍ പണിമുടക്കിനെതിരെ
നടപടിയെടുക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ തെരുവില്‍ വലക്കുന്നതരത്തില്‍ ഇരിട്ടി^മട്ടന്നൂര്‍^തലശേãരി റൂട്ടുകളില്‍ അടിക്കടി ആവര്‍ത്തിക്കുന്ന ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെതിരെ അധികൃതര്‍ കര്‍ശനനടപടിയെടുക്കണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ് തലശേãരി, ഇരിട്ടി ഏരിയ പ്രസിഡന്റ് റൌഫ് ഉളിയില്‍, സി.കെ. അര്‍ഷദ് എന്നിവര്‍ സംസാരിച്ചു.

Saturday, September 24, 2011

KANHIRODE NEWS

 കണ്ണൂര് ഡയാകെയര്‍ സെന്ററില്‍ 
ഫിസിയോതെറാപ്പി ആന്റ് എക്സര്‍സൈസ്  ക്ലിനിക്ക് 
നഗരസഭാ ചെയര്‍ പേഴ്സണ്‍ M.C. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു. 
Dr. T.K. സബീര്‍ സമീപം.

CIGI KANNUR

സിജി പരിശീലക ശില്‍പശാല
കണ്ണൂര്‍: സെന്റര്‍ ഫോന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) നോര്‍ത്ത് സോണിന്റെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫൈഡ് ട്രെയിന്‍ ടു ട്രെയ്നര്‍ പദ്ധതി ഐ^ഫ്ലെയിം സംഘടിപ്പിക്കുന്നു. പദ്ധതിയുടെ പ്രാരംഭ ശില്‍പശാല സെപ്റ്റംബര്‍ 25ന് രാവിലെ 9.30ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍  നടത്തം. പരിശീലകര്‍, ബിരുദ^മാനേജ്മെന്റ് വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, നേതൃത്വരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ട്ടിഫൈഡ് ട്രെയ്നര്‍മാരാവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണം. 
ഫോണ്‍: 9645369961, 9495369401.

KANHIRODE NEWS

കൈയെഴുത്ത് മാസിക ശില്‍പശാല
കാഞ്ഞിരോട്: മുണ്ടിേ പഞ്ചായത്ത് സി.ആര്‍.സി, എല്‍.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ കൈയെഴുത്ത് മാസികാ നിര്‍മാണ ശില്‍പശാല സംഘടിപ്പിച്ചു. വി. രമണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി. രാമകൃഷ്ണന്‍ മാസ്റ്റര്‍, കെ.ഒ. വാസുദേവന്‍ എന്നിവര്‍ ക്ലാസെടുത്തു. കെ. ജയപ്രകാശ് സ്വാഗതവും കെ. അരവിന്ദന്‍ നന്ദിയും പറഞ്ഞു.

HAJJ 2001

ഹജ്ജ് യാത്രയയപ്പ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. പി.സി. മുനീര്‍, ബി.എ. റഹ്മാന്‍, ഫര്‍ഹാന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എം. ഉമ്മര്‍കുട്ടി സ്വാഗതവും കെ.വി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹജ്ജ് പഠനക്ലാസ്
വളപട്ടണം: ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26ന് പാപ്പിനിശേãരി മസ്ജിദുല്‍ ഈമാനില്‍ വൈകീട്ട് നാലിന് ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കും. സി.എച്ച്. അബ്ദുല്‍ഖാദര്‍ (മലപ്പുറം), കളത്തില്‍ ബഷീര്‍, വി.എന്‍. ഹാരിസ് എന്നിവര്‍ ക്ലാസെടുക്കും.
ഹജ്ജ് പഠന ക്ലാസ്
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സപ്റ്റംബര്‍ 25ന് ഹജ്ജ് പഠനക്ലാസും ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും നടക്കും. ഹിറ സെന്ററില്‍ വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ക്ലാസെടുക്കും.

ISLAMIC CENTRE THALASSERY

Friday, September 23, 2011

SOLIDARITY KAKKAD

'കക്കാട് റോഡ് വീതി കൂട്ടണം'
കക്കാട്: പൊടിക്കുണ്ടില്‍നിന്ന് താണവരെ ബൈപാസായി ഉപയോഗിക്കുന്ന കക്കാട് റോഡ് വീതി കൂട്ടണമെന്ന് സോളിഡാരിറ്റി കക്കാട് യൂനിറ്റ് ആവശ്യപ്പെട്ടു.
ദേശീയപാത തകര്‍ന്നത് കാരണം പുതിയതെരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കണ്ണൂരിലെത്താന്‍ ഈ വഴിയാണ് പോകുന്നത്. ഭാരം കൂടിയ വാഹനങ്ങള്‍ കടന്നുപോകുന്നത് കാരണം റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഒ.ഐ. ഷാജഹാന്‍, ടി. അസീര്‍, ജനീഷ്, ഖുലൈഫ്, സാജിദ്, മഹറൂഫ്, ഗഫൂര്‍, ഹാരിസ് എന്നിവര്‍ സംസാരിച്ചു.

KANHIRODE NEWS

 

 

SOLIDARITY THALASSERY

 
'റോഡ് അറ്റകുറ്റപ്പണി ജനങ്ങളുടെ
കണ്ണില്‍ പൊടിയിടാനുള്ളതാകരുത്'
തലശേãരി: നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ ഉപരി കുറ്റമറ്റ നിലയില്‍ പണി നടത്തുക എന്നതായിരിക്കണമെന്ന് സോളിഡാരിറ്റി തലശേãരി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു. നഗരസഭയുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് നഗരസഭയുടെ പ്രതീകാത്മക ജഡം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ റോഡിലെ കുഴിയില്‍ സംസ്കരിച്ച് നടത്തിയ അനുശോചന യോഗം ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍ ഉദ്ഘാടനം ചെയ്തു. സി.ടി. ഫൈസല്‍, വി.കെ. സെയ്ദ്, പി.എ. സെഹീദ് എന്നിവര്‍ സംസാരിച്ചു.
നഗരസഭാ കാര്യാലയത്തിനുമുനില്‍നിന്നാരംഭിച്ച പ്രകടനം പുതിയ ബസ്്സ്റ്റാന്‍ഡ് ചുറ്റി പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. കെ.എം. അഷ്ഫാഖ്, കെ. ഷുഹൈബ്, റഹീസ്, ഷാനിസ് മുഹമ്മദ്, കോമത്ത് സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

ISLAMIC CENTRE THALASSERY

Thursday, September 22, 2011

JIH KANHIRODE

 
 
 
 
 
 ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പാറക്കല്‍ അഹ്മദ് സാഹിബിന്റെ നേത്യത്ത്വത്തില്‍ പുറവൂരില്‍ നടക്കുന്ന വീടുനിര്‍മാണത്തിന്റെ പണി പുരോഗമിക്കുന്നു.

KANHIRODE NEWS

 
കാഞ്ഞിരോട്-ചക്കരക്കല്ല് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഹിറാ ബസ് ഷെല്‍ട്ടര്‍ മാറ്റി സ്ഥാപിക്കുന്നു.

KANHIRODE NEWS

 
റബര്‍ ഷീറ്റ് കളവുപോയി
കാഞ്ഞിരോട് ജുമാമസ്ജിദില്‍നിന്ന് റബര്‍ ഷീറ്റുകള്‍ മോഷണം പോയതായി പരാതി. കാഞ്ഞിരോട് മുസ്ലിം ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് എം.വി.സി. ഹംസ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. പള്ളിയോടു ചേര്‍ന്ന കൂടയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച 180ഓളം ഷീറ്റുകളാണ് നഷ്ടപ്പെട്ടത്.
20ന് രാത്രിയാണ് സംഭവം. കണ്ണൂരില്‍നിന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ഇതിനുമുമ്പും പലതവണ റബര്‍ ഷീറ്റുകള്‍ കളവുപോയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

KANHIRODE NEWS

 ഗതാഗതം നിരോധിച്ചു
കണ്ണൂര്‍: ചക്കരക്കല്‍ (ചൂള)-കാഞ്ഞിരോട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒരു മാസത്തേക്ക് തലമുണ്ട കനാല്‍ മുതല്‍ കാഞ്ഞിരോട് വരെ വാഹന ഗതാഗതം നിരോധിച്ചു. കാഞ്ഞിരോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തലമുണ്ട കനാല്‍ റോഡിലൂടെ കാഞ്ഞിരോട് സബ്സ്റ്റേഷന് സമീപത്തു കൂടി കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ പ്രവേശിക്കേണ്ടതും തിരിച്ചു പോകേണ്ടതുമാണെന്ന് എക്സി. എന്‍ജിനീയര്‍ (റോഡ്സ്) അറിയിച്ചു.

THANIMA KANNUR

 ഖുര്‍ആനിക ആശയങ്ങളെ
വര്‍ണത്തില്‍ ചാലിച്ച് ചിത്രപ്രദര്‍ശനം
തലശേãരി: പൂവും പുഴയും കുട്ടിയും പൂമ്പാറ്റയും മുതല്‍ എട്ടുകാലിയും പാമ്പും നിറയുന്ന മുംതാസ് അലിയുടെ 'ഭൂമിയുടെ അവകാശികള്‍', ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുന്ന പി.പി. പ്രമോദിന്റെ 'ലോകാവസാന ലക്ഷണങ്ങള്‍', പീഡിതര്‍ക്ക് വേണ്ടി പോരാടാന്‍ മുഷ്ടി ചുരുട്ടുന്ന സി. അബ്ദുസലാമിന്റെ 'മര്‍ദിത വിമോചനം'...തലശേãരി തിരുവങ്ങാട്ടെ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ഖുര്‍ആന്‍ ആസ്പദമാക്കിയുള്ള ചിത്രപ്രദര്‍ശനം ഉദാത്ത ആശയങ്ങളുടെ വര്‍ണ കാഴ്ചയാവുന്നു. വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളെ അടിസ്ഥാനമാക്കി തനിമ കലാസാഹിത്യവേദി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ചിത്രകലാ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത 20 എണ്ണച്ചായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആദ്യ മൂന്ന് സ്ഥാനം നേടിയ യഥാക്രമം ജാവീദ് അസ്ലമിന്റെ 'ആനകലഹം', ആതിര എസ്.ബിയുടെ 'സമൂദ് ഗോത്രം', സി. അബ്ദുസലാമിന്റെ 'മര്‍ദിത വിമോചനം' എന്നിവ കലാസ്വാദകരെ പിടിച്ചുനിര്‍ത്തുന്നു. ഒ.ഡി. വേണി,  ആര്‍ട്ടിസ്റ്റ് അശോകന്‍, കെ.പി. സുബൈര്‍,  ജസ്ലിന്‍ കേനന്‍ ഡി റൊസാരിയോ, കെ.പി. മുജീബ് റഹ്മാന്‍,  മുഹമ്മദ് ജിഹാസ്, പി. അനസ്ബാബു, വൈ. നസീര്‍കുട്ടി, മുഹമ്മദ് സാദിഖ്, പി.എച്ച്. ഷാഹുല്‍ഹമീദ് എന്നിങ്ങനെ 15ഓളം യുവ ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ഖുര്‍ആനിലെ അധ്യായവും സൂക്തവും ഓരോ ചിത്രത്തിന്റെയും താഴെ എഴുതിയിട്ടുണ്ട്. പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. സമയം രാവിലെ 11.30 മുതല്‍ രാത്രി എട്ട് വരെ.

SOLIDARITY KANNUR

പഴശãി പദ്ധതി ഉപേക്ഷിക്കണം
-സോളിഡാരിറ്റി
കണ്ണൂര്‍: പൊതുഖജനാവില്‍നിന്ന് പതിറ്റാണ്ടുകളായി ശതകോടികള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന, പൊതുസമൂഹത്തിന് ഒരു ഗുണവും ലഭിക്കാത്ത പഴശãി പദ്ധതി ഉപേക്ഷിക്കമെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിക്കുവേണ്ടി അക്വയര്‍ ചെയ്ത ഭൂമി ക്രിയാത്മകമായി ഉപയോഗിക്കണമെന്നും  ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, മഖ്ബൂല്‍, കെ. സാദിഖ്, എ.പി. അജ്മല്‍, പി.എന്‍. ഹാരിസ്, കെ.എം. അഷ്ഫാഖ്, ടി.കെ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.

JIH WOMEN KANNUR

 
 
 
 ജമാഅത്തെ ഇസ്ലാമി വനിത
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കണ്ണൂര്‍ പൊലീസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര്‍.പി. സാബിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറ അംഗങ്ങളായ ഫാത്തിമ മൂസ, റഫിയ അലി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് എ.ടി. സമീറ സ്വാഗതം പറഞ്ഞു. ജില്ലാ സമിതിയംഗം സി.സി. ഫാത്തിമ  ഖുര്‍ആന്‍ ക്ലാസ് നടത്തി.

Wednesday, September 21, 2011

THANIMA KANNUR

 'ഖുര്‍ആന്റെ ദൃശ്യാവിഷ്കാരം
ചരിത്രപരമായ ആവശ്യം'
തലശേãരി: ഖുര്‍ആന്റെ ദൃശ്യാവിഷ്കാരം ചരിത്രപരമായ ആവശ്യമാണെന്ന് പ്രശസ്ത ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം തലശേãരി കീഴന്തിമുക്ക് ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആനെ അടുത്തറിയാനും വായിക്കാനും തെറ്റിദ്ധാരണകള്‍ നീക്കാനും ഖുര്‍ആന്‍ ചിത്രങ്ങള്‍ ഉപകരിക്കുമെന്നും ഈ മഹത്തായ ദൌത്യം ആശാവഹവും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. തലശേãരി പ്രസ്ഫോറം പ്രസിഡന്റ് അനീഷ് പാതിരിയാട്, സുരേഷ് കൂത്തുപറമ്പ്, ജില്ലാ ലൈബ്രറി കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മനാഭന്‍ മാസ്റ്റര്‍, ജമാല്‍ കടന്നപ്പള്ളി, കളത്തില്‍ ബഷീര്‍, റഹ്മാന്‍ മുന്നൂര് എന്നിവര്‍ സംസാരിച്ചു. നാലുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. രാവിലെ 11.30 മുതല്‍ വൈകീട്ട് എട്ടുവരെയാണ് പ്രദര്‍ശനം.

WADISALAM

 വിളയാങ്കോട് വാദിസലാം ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പുല്‍ച്ചാടി കലാസാഹിത്യവേദി പുറത്തിറക്കിയ 'അ' കൈയെഴുത്തു മാസിക മാധ്യമ പ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്യുന്നു
പ്രകാശനം ചെയ്തു
വിളയാങ്കോട്: വാദിസലാം ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പുല്‍ച്ചാടി കലാസാഹിത്യവേദി പുറത്തിറക്കിയ 'അ' കൈയെഴുത്തു മാസിക മാധ്യമ പ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കലാസാഹിത്യ വേദി കോഓഡിനേറ്റര്‍ സി.കെ. മുനവ്വിര്‍ അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്മാന്‍, ഹാരിസ്, എ. സമീന എന്നിവര്‍ സംസാരിച്ചു. കെ. അജ്മല്‍ സ്വാഗതവും ഹസീന കാസിം നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ നൌഫല്‍, ടി. ഷഫ്നാസ്, വി.പി. നിഷ്മ, മര്‍ജാന, അജ്മല്‍, ഹസീന കാസിം, ഫസീല, അസ്മിയ എന്നിവര്‍ കവിതാലാപനം നടത്തി.

Monday, September 19, 2011

OBIT_MAMMI

 മമ്മി
കാഞ്ഞിരോട്: പള്ളിക്കച്ചാലില്‍ മമ്മി (67) നിര്യാതനായി. കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: മുണ്ടാടന്‍കണ്ടി ബീവി. 
മക്കള്‍: സാബിറ, അനീസ്, സിറാജ്, സലീന. 
ജാമാതാക്കള്‍: അബ്ദുല്ലത്തീഫ് (റിയാദ്), അബ്ദുസ്സമദ് (റിയാദ്).

OBIT_USMAN

 ഉസ്മാന്‍
കുഞ്ഞിമംഗലം: കുഞ്ഞിമംഗലം കൊയപ്പാറ ബുഷ്റ മഹലില്‍ നരിക്കോടന്‍ ഉസ്മാന്‍ (73) നിര്യാതനായി. ഭാര്യ: കൊയപ്പാറയിലെ മുള്ളന്റകത്ത് കുഞ്ഞാമിന. മക്കള്‍: ബുഷ്റ, ഫാറൂഖ് ഉസ്മാന്‍ (സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്), മുബാറക്ക. മരുമക്കള്‍: ജമാല്‍ കടന്നപ്പള്ളി (ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാസമിതയംഗം), ആയിഷ എസ്.എല്‍.പി പുതിയങ്ങാടി, തുരുത്തുമ്മല്‍ യൂസഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കുഞ്ഞിമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഖബറടക്കി
കുഞ്ഞിമംഗലം: കുഞ്ഞിമംഗലം കൊയപ്പാറയില്‍ വെള്ളിയാഴ്ച നിര്യാതനായ പൌരപ്രമുഖന്‍ നരിക്കോടന്‍ ഉസ്മാന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കുഞ്ഞിമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മൃതദേഹത്തില്‍ വിവിധ തുറകളിലുള്ള നിരവധിപേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ടി.വി. രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം കെ. കുഞ്ഞിരാമന്‍, ബ്ലോക് പഞ്ചായത്തംഗം പി.ഒ.പി. മുഹമ്മദലി ഹാജി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, റസാഖ് പാലേരി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സെക്രട്ടറി കളത്തില്‍ ബഷീര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസി. അമീര്‍ കെ.എ. സിദ്ദീഖ് ഹസന്‍, കേരള അമീര്‍ ടി. ആരിഫലി എന്നിവര്‍ അനുശോചനമറിയിച്ചു.
കുഞ്ഞിമംഗലത്തു നടന്ന അനുശോചന യോഗത്തില്‍ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.പി. സക്കരിയ്യ, മുസ്തഫ മാസ്റ്റര്‍, ജമാല്‍ കടന്നപ്പള്ളി, ഫൈസല്‍, മുഷ്താഖ്, ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

KAOSER SCHOOL

 സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം
കണ്ണൂര്‍: കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം  സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ^ആരോഗ്യ രംഗങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഈ നില തുടരാന്‍ നവസാങ്കേതിക വിദ്യയുടെ ഉപയോഗം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ ആര്‍ട്സ് ക്ലബ് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൌസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ്  അധ്യക്ഷത വഹിച്ചു. പുഴാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.