മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സോളിഡാരിറ്റി ജില്ലാ കമ്മിറ്റി വാഹനജാഥയുടെ സമാപന സമ്മേളനം പഴയങ്ങാടിയില്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യുന്നു
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം:
ജില്ലാ വാഹനജാഥ സമാപിച്ചു
ജില്ലാ വാഹനജാഥ സമാപിച്ചു
പഴയങ്ങാടി: ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ട സമൂഹത്തെ മുന്‍നിരയില്‍ കൊണ്ടുവരേണ്ടത് ജനാധിപത്യത്തില്‍ സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണെന്ന് നാടകകൃത്ത് ഇബ്രാഹിം വെങ്ങര പറഞ്ഞു. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥയുടെ സമാപന സമ്മേളനം പഴയങ്ങാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് പൊതുജനങ്ങളെ പ്രക്ഷോഭങ്ങളിലും സമരങ്ങളിലുമെത്തിക്കുന്നത്.
അര്‍ഹരായവര്‍ക്ക് വികസനം ഒരിക്കലും നിഷേധിക്കപ്പെടരുത്. ഇതിന് സര്‍ക്കാര്‍ പ്രതിബദ്ധമാകണം -അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന സമീപനത്തിന്റെ അസന്തുലിത കണക്കുകള്‍ മുന്നില്‍ വെച്ച് 21ന് പാനൂരില്‍ നിന്നാരംഭിച്ച പ്രക്ഷോഭ യാത്ര ഇന്നലെ തളിപ്പറമ്പ്, ആലക്കോട്, നടുവില്‍, പിലാത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിന്റെ ശേഷമാണ് പഴയങ്ങാടിയില്‍ സമാപിച്ചത്.
വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ജമാല്‍ കടന്നപ്പള്ളി, രാഘവന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. ജാഥാലീഡര്‍ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ സമാപന പ്രസംഗം നടത്തി. പി.കെ. മുഹമ്മദ് സാജിദ് സ്വാഗതം പറഞ്ഞു.

No comments:
Post a Comment
Thanks