ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 4, 2012

'പ്രകൃതി സൌഹൃദ കാമ്പസ്' കാമ്പയിന് തുടക്കം

 
 
'പ്രകൃതി സൌഹൃദ
കാമ്പസ്' കാമ്പയിന് തുടക്കം
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് സ്കൂളിലെ എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹരിതവത്കരണം കാമ്പയിന് തുടക്കമായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഗോവിന്ദന്‍ മാസ്റ്റര്‍ വാഴത്തൈ നട്ട് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ്, കോളജ് പ്രിന്‍സിപ്പല്‍ ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റ് ജസീം സ്വാഗതവും സെക്രട്ടറി നസല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks