സ്ഫോടക വസ്തു ഉപയോഗം: ജാഗ്രത
പാലിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പാലിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പാടിയോട്ടുചാല്‍: സ്ഫോടക വസ്തു ഉപയോഗിക്കുന്നവരും നിയമപാലകരും ജാഗ്രത പാലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വെടിക്കെട്ടപകടം നടന്ന പാടിയോട്ടുചാലിനടുത്ത ചുണ്ണാമുക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയും മരിച്ചവരുടെ വീടുകളും ആശുപത്രിയില്‍ കഴിയുന്ന ലില്ലിജോര്‍ജിനെയും നേതാക്കള്‍ സന്ദര്‍ശിച്ചു. സ്ഫോടക വസ്തു നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജനങ്ങളുംഅധികൃതരും ഉറപ്പുവരുത്തണം. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ ടോമി ജേക്കബ് രാജഗിരി, മോഹനന്‍ കുഞ്ഞിമംഗലം, ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks