ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 4, 2012

പെട്ടിപ്പാലം: എസ്.പിക്ക് ഭീമ ഹരജി

 പെട്ടിപ്പാലം: 
എസ്.പിക്ക്  ഭീമ ഹരജി
തലശേãരി: പുന്നോല്‍ പെട്ടിപ്പാലം സമരത്തില്‍ പങ്കെടുക്കുന്ന വീട്ടമ്മമാരെയും വിദ്യാര്‍ഥിനികളെയും കള്ളക്കേസുകളില്‍ പെടുത്തുന്നതായി ആരോപിച്ച് തലശേãരി എസ്.ഐ സനല്‍കുമാര്‍, എ.എസ്.ഐ ജോസി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ 350 സ്ത്രീകള്‍ ഒപ്പിട്ട ഭീമ ഹരജി ജില്ലാ പൊലീസ് സൂപ്രണ്ടിനു സമര്‍പ്പിച്ചു. മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡംബിങ്ങിന്റെ ആഭിമുഖ്യത്തിലാണ് ഹരജി നല്‍കിയത്. നഗരസഭാ ഓഫിസില്‍ ദേശവാസികള്‍ നല്‍കിയ വിവിധ ഹരജികളില്‍ ഒപ്പിട്ടവരും സമരത്തിനു നേതൃത്വം നല്‍കുന്നവരുമായവരുടെ പേരിലാണ് കള്ളക്കേസുകള്‍ എടുക്കുന്നത്. ഭീമ ഹരജി സമര്‍പ്പണത്തിന് ജബീന ഇര്‍ഷാദ്, റുബീനാ അനസ്, ആയിഷ, സുനിത, കെ.പി. സ്വാലിഹ, സജ്ന, മൈമൂന, സമീഹ, സൈബുന്നിസ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks