‘ജനവാസ മേഖലയില്‍
പൈപ്പ്ലൈന്‍
സ്ഥാപിക്കുന്നത് ചെറുക്കും’
പൈപ്പ്ലൈന്‍
സ്ഥാപിക്കുന്നത് ചെറുക്കും’
കണ്ണൂര്‍: ജില്ലയിലെ ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരന്‍െറ കിടപ്പാടാവകാശം നിഷേധിച്ചും കൃഷിയിടങ്ങള്‍ ഇല്ലാതാക്കിയും ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കും. അതീവ സുരക്ഷിതത്വം ആവശ്യമായ പദ്ധതി, സുരക്ഷാ പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ നേരിടാനും യോഗം തീരുമാനിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യു.കെ. സെയ്ത്, എ. ഗോപാലന്‍, പ്രേമന്‍ പാതിരിയാട്, പി.വി. വിജയന്‍, പി. അബ്ദുല്‍ കരീം, ഭാസ്കരന്‍ വെള്ളൂര്‍, മേരി അബ്രഹാം എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks