ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 22, 2012

വിദ്യാര്‍ഥികള്‍ക്ക് ബസില്‍ മര്‍ദനം

 വിദ്യാര്‍ഥികള്‍ക്ക് ബസില്‍ മര്‍ദനം
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ബസില്‍ വെച്ച് മര്‍ദനമേറ്റു. ഇവരെ പരിക്കുകളോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷം ബി.ഫാമിന് പഠിക്കുന്ന കാഞ്ഞിരോട് സ്വദേശികളായ മെഹര്‍ (20), അഷ്കര്‍ (20) എന്നീ വിദ്യാര്‍ഥികളെ ഇരിട്ടി-കണ്ണൂര്‍ റൂട്ടിലോടുന്ന സ്റ്റാര്‍ ഗാര്‍ഡന്‍ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഏച്ചൂരിലാണ് സംഭവം.  ക്ളാസിന് ശേഷം വീട്ടിലേക്ക് പോകാന്‍ ഏച്ചൂരില്‍നിന്ന് ബസില്‍ കയറിയതായിരുന്നു ഇവര്‍. പാസുള്ള വിദ്യാര്‍ഥികളെ ഇതില്‍ കയറ്റില്ളെന്ന് പറഞ്ഞ് തങ്ങളെ മര്‍ദിക്കുകയും ബസില്‍നിന്ന് പിടിച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നെന്ന് ഇവര്‍ പറഞ്ഞു. മര്‍ദിച്ചശേഷം റോഡിലേക്ക് തള്ളിയ ഇവരെ നാട്ടുകാര്‍ ഇടപെട്ട് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

No comments:

Post a Comment

Thanks