‘ന്യൂമാഹിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണം’
തലശ്ശേരി: ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് സമീപം പാര്‍ക്ക് നിര്‍മാണത്തിന്‍െറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്നവരെ നേതാക്കള്‍ സന്ദര്‍ശിച്ചു.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ജില്ല പഞ്ചായത്തിന്‍െറ തീരുമാനം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ധാന ലംഘനമാണെന്ന് പാര്‍ട്ടി ന്യൂമാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എ.പി. അര്‍ഷാദ്, ടി.വി. രാഘവന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്ന അഞ്ച് കുടുംബങ്ങള്‍ക്കും പ്രദേശത്തിന് തൊട്ടടുത്ത് അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കാന്‍ കലക്ടറുടെ ഉത്തരവ് പ്രകാരം ധാരണയായിരുന്നു. എന്നാല്‍, ഈ പദ്ധതി ജില്ല പഞ്ചായത്ത് അട്ടിമറിക്കുകയായിരുന്നു. കരാര്‍ പ്രകാരമുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ വീട് പൊളിക്കാനോ ഏറ്റെടുത്ത സ്ഥലം മതില്‍ കെട്ടി വേര്‍തിരിക്കാനോ അനുവദിക്കില്ളെന്ന് തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. അഷ്റഫ്, ജില്ല കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് എന്നിവര്‍ അറിയിച്ചു.
നിര്‍ധന കുടുംബങ്ങളുടെ താമസ സ്ഥലം ഇല്ലാതാക്കി പാര്‍ക്ക് നിര്‍മിക്കാനുള്ള നീക്കത്തെ വെല്‍ഫെയര്‍ പാര്‍ട്ടി നിയമപരമായും നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. വസന്ത ടീച്ചര്‍, സി.ടി. ഖാലിദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

No comments:
Post a Comment
Thanks