ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമ്മേളനം 13ന്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമ്മേളനം 13ന് വൈകീട്ട് നാലിന് മുട്ടം വെങ്ങര റെയില്‍വേഗേറ്റിന് സമീപം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ.എ.എ. ഹലീം, കളത്തില്‍ ബഷീര്‍ എന്നിവര്‍ പങ്കെടുക്കും. ഗള്‍ഫ് മാധ്യമം പത്രാധിപര്‍ വി.കെ. ഹംസ അബ്ബാസ് സമാപന പ്രസംഗം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസലാം, കണ്‍വീനര്‍ മുഹമ്മദ് സാജിദ് നദ്വി, ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment
Thanks