ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 12, 2013

സ്ത്രീകള്‍ സമൂഹത്തിന്‍െറ ചാലക ശക്തികളാവണം -ടി. ആരിഫലി

 സ്ത്രീകള്‍ സമൂഹത്തിന്‍െറ ചാലക
ശക്തികളാവണം -ടി. ആരിഫലി 
 തലശ്ശേരി: സ്ത്രീകള്‍ സമൂഹത്തിന്‍െറ ചാലക ശക്തികളാവാന്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. പെരിങ്ങാടി അല്‍ഫലാഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന്‍െറ അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സമൂഹിക പ്രശ്നത്തില്‍ തങ്ങളുടേതായ ഇടപെടല്‍ നടത്തണം. കുടുംബാന്തരീക്ഷത്തില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതമല്ലാത്ത കാലഘട്ടമാണിത്.
ദല്‍ഹി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ സമൂഹത്തെ പുന$സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഉരിത്തിരിഞ്ഞ് വന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം ചിന്തകളും ചര്‍ച്ചകളും അട്ടിമറിക്കാന്‍ പാശ്ചാത്യ അനുകൂല മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ധാര്‍മിക ശിക്ഷണം അനിവാര്യമാണ്. ഈശ്വര വിശ്വാസം, ധര്‍മാധര്‍മ ചിന്തകള്‍, സദാചാര ബോധം, കടപ്പാടുകളെ കുറിച്ചുള്ള ബോധം എന്നിവ കുട്ടികളില്‍ സന്നിവേശിക്കപ്പെടുന്നത് ധാര്‍മിക ശിക്ഷണത്തിലൂടെയാണ്. വിദ്യാഭ്യാസം കച്ചവടമാക്കാനുള്ള സര്‍ക്കാറിന്‍െറ നീക്കം ഏത് പോരാട്ടത്തിലൂടെയും ഇല്ലാതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജംഇയ്യതുല്‍ ഫലാഹ് ട്രസ്റ്റ് സെക്രട്ടറി പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച  ‘ഫലാഹ് എക്സ്പോ 2013’ എക്സിബിഷന്‍ ജംഇയ്യതുല്‍ ഫലാഹ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ക്ളാസ് റൂം ഉദ്ഘാടനം വിദ്യാ കൗണ്‍സില്‍ സെക്രട്ടറി എസ്. കമറുദ്ദീനും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നൂറുല്‍ അമീനും നിര്‍വഹിച്ചു.
ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ, ന്യൂ മാഹി പഞ്ചായത്തംഗം എം.കെ. സജിത, ചൊക്ളി എ.ഇ.ഒ രാജന്‍ കക്കാന്‍റവിട, അഡ്വ. കെ.വിശ്വന്‍, എന്‍ജിനീയര്‍ അബ്ദുറഹിമാന്‍, എസ്.കെ. മുഹമ്മദ്, അല്‍ഫലാഹ് പി.ടി.എ പ്രസിഡന്‍റ് എം.എം. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. അല്‍ഫലാഹ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ സ്വാഗതവും അബ്ദുറഹിമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കിഡ്സ് ഫെസ്റ്റ് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.  

No comments:

Post a Comment

Thanks