അന്തര് സംസ്ഥാന ഗതാഗതം ദുരിതത്തില്
സീഗത്തോട് പാലം അപ്രോച്ച് റോഡ് തകര്ന്നു
ണിഗുപ്പ: മൈസൂര്-തലശേãരി ഹൈവേയിലെ സീഗത്തോട് പാലത്തിനോടനുബന്ധിച്ച് പുതുതായി നിര്മിച്ച റോഡ് തകര്ന്ന് ചളിക്കുളമായി. റോഡ് ഉപയോഗശൂന്യമായതിനാല് വാഹനങ്ങള് ദുര്ബലമായ പഴയപാലത്തെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മൂന്ന് മാസം മുമ്പ് പണി പൂര്ത്തിയായ റോഡിന്റെ ഇരുവശവും തകര്ന്നിട്ടുണ്ട്. കണ്ണൂര്-മൈസൂര്-ഹൂന്സൂര്-വീരാജ്പേട്ട റൂട്ടില് ഓടുന്ന ചരക്ക് വാഹനങ്ങളടക്കം ഈ വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്മിച്ച പഴയ പാലം തകര്ച്ച നേരിട്ടതിനാലാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലത്തിന്റെയും റോഡിന്റെയും നിര്മാണം കെ.ആര്.ഡി.സി.എല്ലിനെ ഏല്പിച്ചത്. നിര്മാണത്തിലെ അപാകതയാണ് പാലം റോഡ് തകര്ച്ചക്ക് കാരണമെന്ന് നാട്ടുകാര് പറയുന്നു.
No comments:
Post a Comment
Thanks