‘ഖുര്‍ആന്‍ മനുഷ്യജീവിതത്തെ
സമ്പൂര്‍ണമായി മാറ്റി’
സമ്പൂര്‍ണമായി മാറ്റി’
പഴയങ്ങാടി: മനുഷ്യജീവിതത്തെ സമ്പൂര്‍ണമായും പരിവര്‍ത്തന വിധേയമാക്കിയത് ഖുര്‍ആനാണെന്ന് ഡയലോഗ് സെന്‍റര്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. ഫ്രൈഡേ ക്ളബ് പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസം, സാംസ്കാരിക ജീര്‍ണത, സാമ്പത്തിക ഉച്ചനീചത്വം തുടങ്ങി മനുഷ്യനെ വരിഞ്ഞുമുറുക്കിയ സകലമാന തിന്മകളില്‍ നിന്നും പരിവര്‍ത്തിപ്പിക്കുന്നതില്‍ ഖുര്‍ആന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
ഒരു മനുഷ്യനെ അകാരണമായി വധിച്ചാല്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിന് തുല്യമാണെന്നാണ് ഖുര്‍ആന്‍െറ ഭാഷ്യം. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് നല്‍കുന്ന ജീവിത സൗകര്യം മൊത്തം മനുഷ്യര്‍ക്ക് നല്‍കുന്ന ജീവിത സൗകര്യത്തിനു തുല്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജേക്കബ് ജോസഫ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ സംസാരിച്ചു. ഡോ.എസ്.എല്‍.പി.ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പ്രഫ.എ.ജമാലുദ്ദീന്‍ സ്വാഗതവും ജമാല്‍ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks