ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, March 16, 2011

NABI DINAM 2011 KANHIRODE

നബിദിനാഘോഷവും അവാര്‍ഡുദാനവും
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഈവര്‍ഷത്തെ നബിദിനം ആഘോഷിച്ചു. കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന പൊതുയോഗം ഖത്തീബ് ഇ.പി. സൂപ്പി ബാഖവി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്‍ അറക്കല്‍ അബ്ദുല്‍റസാഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എം.പി.സി ഹംസ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സമസ്തയുടെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കുവൈത്ത് കാഞ്ഞിരോട് മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ട്രോഫികളും വിതരണം ചെയ്തു. രാത്രി മദ്റസാ വിദ്യാര്‍ഥികളുടെ കലാവിരുന്നും ദഫ് പ്രദര്‍ശനവും ഉണ്ടായിരുന്നു. സെക്രട്ടറി ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
















Tuesday, March 15, 2011

HAJJ 2011

ഹജ്ജ് അപേക്ഷാഫോം
വിതരണം നാളെ മുതല്‍
ഹജ്ജ് 2011നുള്ള അപേക്ഷാഫോം വിതരണം ബുധനാഴ്ച ആരംഭിക്കും. കരിപ്പൂര്‍ ഹജ്ജ് ഹൌസ്, സംസ്ഥാനത്തെ 14 ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസ്, തിരുവനന്തപുരം പാളയത്തുള്ള ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പ്രവൃത്തി സമയങ്ങളില്‍ ഫോം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.com, www.keralahajcommittee.org എന്നീ വെബ്സൈറ്റുകളിലും ഫോം ലഭ്യമാണ്.
അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ തപാലില്‍ സ്വീകരിക്കും. അപേക്ഷാഫോം രണ്ട് കോപ്പി പൂര്‍ണമായും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയപോലെ പൂരിപ്പിച്ച് നല്‍കണം. കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. മുഴുവന്‍ അപേക്ഷകരുടെയും പണമിടപാടിന്റെ ചുമതല കവര്‍ലീഡര്‍ക്കാണ്. സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. ഒന്നിച്ച് യാത്ര അനുവദനീയമായ പുരുഷന്മാരോടൊപ്പമാണ് (മെഹ്റം) സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവര്‍, സാംക്രമിക രോഗങ്ങളുള്ളവര്‍, അംഗവൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. പൂര്‍ണ ഗര്‍ഭിണികളായവര്‍ ഹജ്ജ് യാത്ര ഒഴിവാക്കണം. രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം അപേക്ഷിക്കാം. രണ്ട് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ നല്‍കരുത്. അപേക്ഷയുടെ രണ്ട് കോപ്പിയിലും അപേക്ഷകന്റെ ഏറ്റവും പുതിയ 3.5x3.5 സെ.മീ വലിപ്പമുള്ള വെളുത്ത പ്രതലത്തിലുള്ള കളര്‍ഫോട്ടോ പതിക്കണം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഹജ്ജിന് തുടര്‍ച്ചയായി അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്തവര്‍ ഇത്തവണ അപേക്ഷിക്കുകയാണെങ്കില്‍ അവരെ റിസര്‍വ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി നല്‍കും. പക്ഷേ ഒരു കവറിലുള്ള മുഴുവന്‍ പേരും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും തെരഞ്ഞെടുക്കപ്പെടാത്തവരുമായിരിക്കണം. ഓരോ അപേക്ഷകന്റെയും അപേക്ഷയുടെ നിശ്ചിതകോളത്തില്‍ മുന്‍ വര്‍ഷങ്ങളിലെ കവര്‍ നമ്പറുകള്‍ വ്യക്തമായി രേഖപ്പെടുത്തണം. കവര്‍ നമ്പര്‍ തെറ്റായി എഴുതുകയോ മൂന്ന് വര്‍ഷവും അപേക്ഷിക്കാത്തവരെ കവറില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ ഒരറിയിപ്പും കൂടാതെ അവരെ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും കാരണത്താല്‍ യാത്ര റദ്ദാക്കുകയും ചെയ്തവര്‍ക്ക് റിസര്‍വേഷന്‍ ആനുകൂല്യം ലഭ്യമല്ല. സംസ്ഥാനത്ത് അനുവദിച്ച ക്വോട്ടയേക്കാള്‍ കൂടുതല്‍ റിസര്‍വ്ഡ് കാറ്റഗറി വിഭാഗത്തില്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തും. ജനറല്‍ കാറ്റഗറി അപേക്ഷകരെ പരിഗണിക്കില്ല.
ഗ്രീന്‍, വൈറ്റ്, അസീസിയ കാറ്റഗറികളിലാണ് തീര്‍ഥാടകര്‍ക്ക് താമസ സൌകര്യം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഒരു കോളവും അടയാളപ്പെടുത്തിയിട്ടില്ലെങ്കില്‍ അസീസിയ കാറ്റഗറി തെരഞ്ഞെടുത്തതായി കണക്കാക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ 31634038682 എന്ന അക്കൌണ്ടില്‍ 200 രൂപ വീതം പ്രോസസിങ് ചാര്‍ജ് അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് നിക്ഷേപിച്ചത് ഉള്ളടക്കം ചെയ്തിരിക്കണം. ഈ തുക തിരിച്ചുനല്‍കില്ല. ഡിമാന്‍ഡ് ഡ്രാഫ്റ്റോ പണമോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്.
അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് ഹൌസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം 673647 എന്ന വിലാസത്തില്‍ തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ അയക്കണം. കവറിന് പുറത്ത് ഹജ്ജ് അപേക്ഷ 2011 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും എഴുതണം. അപേക്ഷകളുടെ ഫോട്ടോകോപ്പിയെടുത്ത് സൂക്ഷിക്കണം. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അലോട്ട് ചെയ്ത് മുഖ്യ അപേക്ഷകന് അയച്ചുകൊടുക്കും. മേയ് ഏഴിനകം കവര്‍ നമ്പര്‍ ലഭിച്ചില്ലെങ്കില്‍ അപേക്ഷയുടെ ഫോട്ടോകോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസുമായി മേയ് 14ന് മുമ്പ് ബന്ധപ്പെടണം. അതിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂണ്‍ 15ന് മുമ്പ് ഇന്റര്‍നാഷനല്‍ പാസ്പോര്‍ട്ട്, വിദേശ വിനിമയ സംഖ്യ, അപേക്ഷകന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് പ്രതലത്തിലുള്ള കളര്‍ഫോട്ടോ പാസ്പോര്‍ട്ടിന്റെ പുറം ചട്ടയില്‍ പതിച്ച് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം. ഒരു കവറില്‍പെട്ട എല്ലാ അപേക്ഷകരുടെയും പാസ്പോര്‍ട്ടുകള്‍ ഒന്നിച്ച് സമര്‍പ്പിക്കണം. പാസ്പോര്‍ട്ടുകള്‍ ഭാഗികമായി സ്വീകരിക്കില്ല.
അപേക്ഷാഫോം ലഭിക്കാന്‍ 
തിരിച്ചറിയല്‍ കാര്‍ഡ്വേണം
ഹജ്ജ് 2011 അപേക്ഷഫോം ലഭിക്കാന്‍ ഒരു കവറില്‍ അപേക്ഷിക്കുന്നവരുടെ മുഴുവന്‍പേരുടെയും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. ഒരാള്‍ക്ക് പരമാവധി അഞ്ച് അപേക്ഷകളേ നല്‍കൂ. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ രേഖകളായി കണക്കാക്കും. അപേക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് 0483 2710717 നമ്പറില്‍ ബന്ധപ്പെടാം.
Courtesy:Madhyamam

SUMMER

വേനല്‍ച്ചൂട്്; ജാഗ്രത പാലിക്കണം
ജില്ലയില്‍ കഠിനമായ വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍  ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രമേഷ് അറിയിച്ചു. വേനല്‍ക്കാലത്ത്  ധാരാളമായി വെള്ളം കുടിക്കണം.  ദാഹം തോന്നുന്നില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ടുമുതല്‍ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കണം.  ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങാവെള്ളമോ കുടിക്കണം. 
യാത്രാവേളകളിലും വേണ്ടത്ര വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. വെയിലത്ത് പണിയെടുക്കുന്നവര്‍ ജോലിസമയം ക്രമീകരിക്കണം.  ഉച്ച 12 മുതല്‍ മൂന്നു വരെയുള്ള സമയം വിശ്രമത്തിന് നീക്കിവെക്കണം.  ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം.
കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.  കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. കാല്‍നടക്കാര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക,  വീടിനകത്ത് ധാരാളം കാറ്റു കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്തുപോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക.  വ്യക്തിശുചിത്വം പാലിക്കുക, ദിവസവും രണ്ടുനേരം കുളിക്കുക,  വിയര്‍പ്പ് കൂടുതലുള്ളവര്‍ കൈയും മുഖവും ഇടക്കിടെ കഴുകുക, 65 വയസ്സിനുമേല്‍ പ്രായമുള്ളവരുടെയും നാലു വയസ്സിനുതാഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നിവയും പാലിക്കേണ്ടതാണ്.
ജലലഭ്യത കുറയുന്നതുകൊണ്ടും വെള്ളത്തിന്റെ ഗുണമേന്‍മ മോശമാകുന്നതുകൊണ്ടും വയറിളക്ക രോഗങ്ങളും മറ്റ് ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയും വേനല്‍ക്കാലത്ത് കൂടുതലായി ഉണ്ടാകാറുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും വീടിനു പുറത്തു പോകുമ്പോള്‍ കുടിവെള്ളം കരുതുകയും റോഡരികിലും മറ്റും വില്‍പനക്കു വെച്ചിരിക്കുന്ന ഗുണമേന്‍മ ഉറപ്പില്ലാത്ത പാനീയങ്ങള്‍ കഴിക്കാതിരിക്കുകയും ചെയ്യണം.
കിണറുകള്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക, ചീഞ്ഞതും മോശമായതുമായ പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണ സാധനങ്ങള്‍ ഈച്ചയും മറ്റു പ്രാണികളും വരാതെ മൂടിവെക്കുക, വയറിളക്കമുണ്ടെങ്കില്‍ ഒ.ആര്‍.എസ് ലായനി കഴിക്കുക, അല്ലെങ്കില്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഡി.എം.ഒ അറിയിച്ചു.

Obit_Aysha Hajjumma

ആയിഷ ഹജ്ജുമ്മ
പള്ളിക്കച്ചാലില്‍ സംസം മന്‍സിലില്‍ പരേതനായ കെ.ടി. മമ്മുഹാജിയുടെ ഭാര്യ പി.സി. ആയിഷ ഹജ്ജുമ്മ (58) നിര്യാതയായി.
മക്കള്‍: സുബൈര്‍ ഹാജി (സിദ്ദാപുരം), റഫീഖ്, സമീര്‍ ഹാജി (സിദ്ദാപുരം), ഖദീജ, സഫീറ, നസീറ. 
ജാമാതാക്കള്‍: മുഹമ്മദ് അശ്റഫ് (ഇരിക്കൂര്‍), സലീം (ഫാഷന്‍സ് തലശേãരി), നൌഷാദ് (മുരിങ്ങോളി ടെക്സ്റ്റൈല്‍സ് മാനന്തവാടി), ഷഹന, സഫീറ, അനീസ.
സഹോദരങ്ങള്‍: അമ്മോട്ടി, അബൂബക്കര്‍, കുഞ്ഞിമുഹമ്മദ് ഹാജി (സെക്രട്ടറി, പുറവൂര്‍ ജമാഅത്ത് കമ്മിറ്റി), അഹമ്മദ്കുട്ടി (മുണ്ടേരി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്), ഫാത്തിമ.
12.03.2011

Friday, March 11, 2011

NEW KERALA DEVELOPMENT FORUM

പുതിയ കേരളം വികസന ഫോറം 
ഇന്ന് തുടങ്ങും
കൊച്ചി: സോളിഡാരിറ്റി ഒരുക്കുന്ന പുതിയ കേരളം വികസന ഫോറം ത്രിദിന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30 ന് എറണാകുളം ടൌണ്‍ഹാളില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനും 'ഇന്ത്യന്‍ എക്സ്പ്രസ്' മുന്‍ ഡെവലപ്മെന്റ് എഡിറ്ററുമായ ഡോ. ദേവീന്ദര്‍ ശര്‍മ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സച്ചാര്‍ കമ്മിറ്റി സെക്രട്ടറി അബൂസാലിഹ് ശരീഫ്, ടി.കെ. അബ്ദുല്ല, ക്ലോഡ് അല്‍വാരിസ്, വി.എം. സുധീരന്‍, എം.കെ. മുഹമ്മദലി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍, പി.ഐ. നൌഷാദ്, ശബീന ശര്‍ഖി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
വൈകുന്നേരം 6.30 ന് മാധ്യമസംവാദം എം.ഡി. നാലപ്പാട് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയ്, എം.ജി. രാധാകൃഷ്ണന്‍, ഒ. അബ്ദുറഹ്മാന്‍, ജോണി ലൂക്കോസ്, എം.വി. നികേഷ്കുമാര്‍, ഭാസുരേന്ദ്ര ബാബു, വി.എം. ഇബ്രാഹിം, എന്‍.പി. ചെക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന 'പുതിയകേരളം പുതിയ സമീപനം' സംവാദത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജി. കാര്‍ത്തികേയന്‍, കെ.ആര്‍. മീര, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, കമല്‍, ഫാ. പോള്‍ തേലക്കാട്, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ജെ. രഘു, ജി. ശങ്കര്‍, കൂട്ടില്‍ മുഹമ്മദലി, കെ.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും. 
ഞായറാഴ്ച വൈകുന്നേരം മൂന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജനപക്ഷ വികസന സമ്മേളനം പ്രമുഖ നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. മെയിന്‍സ്ട്രീം വീക്ക്ലി എഡിറ്റര്‍ സുമിത് ചക്രവര്‍ത്തി, തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, ടി.ടി. ശ്രീകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബി.ആര്‍.പി. ഭാസ്കര്‍, പി. മുജീബ് റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.എ. ശഫീഖ് എന്നിവര്‍ പങ്കെടുക്കും.
 പുതിയ കേരളം വികസന ഫോറം
തല്‍സമയ സംപ്രേഷണം
കൊച്ചി: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പുതിയ കേരളം വികസന ഫോറത്തിന്റെ സുപ്രധാന സെഷനുകള്‍ തല്‍സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കിയതായി ജനറല്‍ കണ്‍വീനര്‍ കളത്തില്‍ ഫാറൂഖ് അറിയിച്ചു.
www.keraladevelopmentforum.com
www.solidarityym.org
www.solidarityy.net
www.jihkerala.org 
എന്നീ വെബ് സൈറ്റുകളില്‍ പരിപാടി ലൈവായി കാണാം.

HAJJ 2011

* തുടര്‍ച്ചയായി നാലുവട്ടം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം
* രണ്ടാമത് അവസരം നല്‍കില്ല 
* രണ്ടു വയസ്സുവരെ ഉള്ളവരെ കൂടെ കൊണ്ടുപോകാം* ഹജ്ജ്: അപേക്ഷാ ഫോറം വിതരണം 16 മുതല്‍

2011 ഹജ്ജിനുള്ള അപേക്ഷാ ഫോറം വിതരണം മാര്‍ച്ച് 16ന് ആരംഭിക്കും. 14 ജില്ലാ കലക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ മദ്റസ അധ്യാപക ക്ഷേമനിധി ഓഫിസ്, തിരുവനന്തപുരം പാളയത്തെ ന്യൂനപക്ഷ ഡയറക്ടറേറ്റ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നാണ് ഫോറം വിതരണം ചെയ്യുക. ഏപ്രില്‍ 30വരെ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സ്വീകരിക്കും. രജിസ്ട്രേഡ് തപാല്‍, സ്പീഡ് പോസ്റ്റ്, കൊറിയര്‍ സര്‍വീസ് മുഖേനയേ അപേക്ഷകള്‍ സ്വീകരിക്കൂ. നേരിട്ട് ഓഫിസില്‍ സ്വീകരിക്കില്ല.
അപേക്ഷാ ഫോറം മൊത്തമായി നല്‍കില്ല. ഒരു കവറില്‍ പരമാവധി അഞ്ച് പേര്‍ക്കേ അവസരം നല്‍കൂ. ഫോറം വാങ്ങാനെത്തുന്നവര്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറവും ഉപയോഗിക്കാം. അപേക്ഷയോടൊപ്പം മലയാളത്തില്‍ അച്ചടിച്ച നിബന്ധനകളും നല്‍കും. ഇത്തവണ 14 പേരെ ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൌസില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്കുള്ള താമസ സൌകര്യം ഒരുക്കാന്‍ മക്കയിലേക്ക് ഈ മാസം 29ന് പുറപ്പെടുന്ന കേന്ദ്ര സാങ്കേതിക സംഘത്തില്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി സ്പെഷല്‍ ബില്‍ഡിങ് സബ് ഓഫിസിലെ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. നാസറിനെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രതിനിധിയായി നിശ്ചയിച്ചു.
ഇത്തവണ തീര്‍ഥാടകര്‍ക്ക് കൊണ്ടുപോകാനുള്ള ബാഗേജ് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കും. മൂന്ന് തരം സ്യൂട്ട്കേസാണ് നല്‍കുക. 25, 20, 10 കിലോ ബാഗേജുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. മറ്റൊരുതരം ബാഗേജും കൊണ്ടുപോകാന്‍ തീര്‍ഥാടകരെ അനുവദിക്കില്ല.
ഇത്തവണത്തെ ഹജ്ജിനുള്ള വിവിധ ഘട്ടങ്ങളുടെ സമയക്രമവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗീകരിച്ചു. മേയ് രണ്ടാം വാരമാണ് തീര്‍ഥാടകരുടെ നറുക്കെടുപ്പ്. നാലാം തവണ തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. ഇവരുടെ എണ്ണം അധികരിച്ചാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടും ഒന്നാംഗഡുവായ 31,000 രൂപ അടച്ചതിന്റെ രശീതിയും ജൂണ്‍ 15നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം. ഹാജിമാര്‍ക്കുള്ള പരിശീലനം മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തും. ജൂണ്‍ 30നകം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തവരുടെ അവസരം നഷ്ടപ്പെടും. പകരം വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അവസരം നല്‍കും.
തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ ആഗസ്റ്റില്‍ പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 27നാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം. അവസാന വിമാനം ഒക്ടോബര്‍ 30നാണ്. നവംബര്‍ നാലിനാണ് അറഫാദിനം. രണ്ടാമത്തെ തവണ തെരഞ്ഞെടുക്കപ്പെടാന്‍ ആര്‍ക്കും അര്‍ഹത ഉണ്ടാകില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു. ബദല്‍ ഹജ്ജിനും അവസരം നല്‍കില്ല. രണ്ട് വയസ്സുവരെയുള്ളവരെ തീര്‍ഥാടകര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Courtesy:Madhyamam

PRAVASI VOTE

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍: അപേക്ഷകള്‍
സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന് കമീഷന്‍
 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രവാസികളുടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ നയതന്ത്ര കാര്യാലയങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച വിവിധ ഇന്ത്യന്‍ എംബസികളില്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ച ഫോം നമ്പര്‍ 'ആറ്^എ' ആണ് അപേക്ഷകര്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതോടൊപ്പം സമര്‍പ്പിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും ഇന്ത്യന്‍ മിഷനുകളുടെ അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്നും വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വ്യാഴാഴ്ച  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അപേക്ഷകള്‍ എംബസി സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് നേരത്തെ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തത് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷകര്‍ക്കുമിടയില്‍ കടുത്ത ആശയക്കുഴപ്പത്തിന് കാരണമാക്കിയിരുന്നു. എംബസികള്‍ സാക്ഷ്യപ്പെടുത്താത്തവ പരിഗണിക്കാനാവില്ലെന്നും അത്തരം അപേക്ഷകള്‍ മാറ്റിവെക്കുമെന്നും മുഖ്യ  തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോയും അറിയിച്ചിരുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ചില താലൂക്ക് ഓഫിസുകള്‍ നിരസിക്കുകയും ചെയ്തു. യു.എ.ഇയിലെ യു.ഡി.എഫ് അനൂകൂല സംഘടനാ പ്രവര്‍ത്തകരുടെ ഏതാനും അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ കൊണ്ടുപോയെങ്കിലും മലപ്പുറം ജില്ലയിലെ താലൂക്ക് ഓഫിസില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
60 ദിര്‍ഹം (ഏകദേശം 740 രൂപ) മുടക്കി അപേക്ഷ സാക്ഷ്യപ്പെടുത്തി അയക്കേണ്ടതു കാരണം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണമാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്ചയിലേറെയായിട്ടും ഒമാന്‍, സൌദി തുടങ്ങിയ രാജ്യങ്ങളിലെ എംബസികളില്‍ ഒരു അപേക്ഷകന്‍ പോലും പാസ്പോര്‍ട്ട് സാക്ഷ്യപ്പെടുത്താന്‍ എത്തിയിരുന്നില്ല.
നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ മാര്‍ച്ച് 26 വരെയാണ് രജിസ്ട്രേഷന് അവസരം. പരിശോധനക്കും മറ്റും ഏഴ് ദിവസം ആവശ്യമായതിനാല്‍ മാര്‍ച്ച് 19നെങ്കിലും നാട്ടില്‍ ലഭിക്കുംവിധം അപേക്ഷകള്‍ അയക്കണം.
Courtesy:Madhyamam

Thursday, March 10, 2011

MEDIAONE TV

SOLIDARITY_NKDF 2011

'പുതിയ കേരളം വികസനഫോറം'
വെള്ളിയാഴ്ച തുടങ്ങും
 കേരള വികസനവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'പുതിയ കേരളം വികസനഫോറം' ത്രിദിന സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11 ന് രാവിലെ 9.30 ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും 'ഇന്ത്യന്‍ എക്സ്പ്രസ്' മുന്‍ ഡെവലപ്മെന്റ് എഡിറ്ററുമായ ഡോ. ദേവീന്ദര്‍ ശര്‍മ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സച്ചാര്‍ കമ്മിറ്റി സെക്രട്ടറി അബൂസാലിഹ് ശരീഫ്, ടി.കെ. അബ്ദുല്ല, ക്ലോഡ് അല്‍വാരിസ്, വി.എം.സുധീരന്‍, എം.കെ. മുഹമ്മദലി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍, പി.ഐ. നൌഷാദ്, ശബീന ശര്‍ഖി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
11 ന് വൈകുന്നേരം 6.30 ന് നടക്കുന്ന മാധ്യമസംവാദം എം.ഡി. നാലപ്പാട് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയ്, എം.ജി. രാധാകൃഷ്ണന്‍, ഒ. അബ്ദുറഹ്മാന്‍, ജോണി ലൂക്കോസ്, എം.വി. നികേഷ് കുമാര്‍, ഭാസുരേന്ദ്ര ബാബു, വി.എം. ഇബ്രാഹിം, എന്‍.പി. ചെക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ഗായകന്‍ വി.ടി. മുരളി 'ഭാവഗീതം' സംഗീത പരിപാടി അവതരിപ്പിക്കും.
ശനിയാഴ്ച നടക്കുന്ന 'പുതിയ കേരളം പുതിയ സമീപനം' സംവാദത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജി. കാര്‍ത്തികേയന്‍, കെ.ആര്‍. മീര, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, കമല്‍, ഫാ. പോള്‍ തേലക്കാട്, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ജെ. രഘു, ജി. ശങ്കര്‍, കൂട്ടില്‍ മുഹമ്മദലി, കെ.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളം ലിറ്റില്‍ തിയറ്റേഴ്സിന്റെ ലഘുനാടകങ്ങള്‍ അരങ്ങേറും.
അന്താരാഷ്ട്ര സ്റ്റേഡിയം നഗരിയില്‍ ഒരുക്കിയ 'അകക്കണ്ണ്' പ്രദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കും. കേരളത്തിലെ നൂറിലധികം സമരമേഖലകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനപക്ഷ വികസന സമ്മേളനത്തോടെ ഫോറം സമാപിക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജനപക്ഷ വികസന സമ്മേളനം പ്രമുഖ നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. മെയിന്‍ സ്ട്രീം വീക്ക്ലി എഡിറ്റര്‍ സുമിത് ചക്രവര്‍ത്തി, തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്‍, പ്രഫ.കെ.എ. സിദ്ദീഖ് ഹസന്‍, ടി.ടി. ശ്രീകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബി.ആര്‍.പി. ഭാസ്കര്‍, പി. മുജീബ് റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.എ. ശഫീഖ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ജനകീയ സമര പോരാളികളെ ആദരിക്കും. വികസന ഫോറത്തിന്റെ മൂന്ന് ദിനങ്ങളിലും പ്രതിനിധികളായി പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ടൌണ്‍ ഹാളില്‍ താല്‍ക്കാലിക രജിസ്ട്രേഷന് സൌകര്യം ഉണ്ടായിരിക്കും.
മൂന്ന് ദിവസങ്ങളിലായി ഊര്‍ജം, മാനവിക വികസനം, ഗതാഗതം, വ്യവസായം, വിദ്യാഭ്യാസം, കേരള വികസനം^ ഒരു സാമൂഹിക സാംസ്കാരിക വിശകലനം, മലബാര്‍ പിന്നാക്കാവസ്ഥ, ആരോഗ്യം, പ്രവാസവും കേരള വികസനവും, സംവരണം, മാലിന്യസംസ്കരണം, ഭൂമി, ധനകാര്യം, കാര്‍ഷികവികസനം, ജനകീയ സമരങ്ങളും കേരള വികസനവും തുടങ്ങി 15 സെഷനുകളില്‍ നൂറ്റമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍, ടി.ടി. ശ്രീകുമാര്‍, കെ.എന്‍. ഹരിലാല്‍, കെ.കെ. കൊച്ച്, വടക്കേടത്ത് പത്മനാഭന്‍, ഡോ. എം. ഉസ്മാന്‍, ടി.പി.എം. ഇബ്രാഹിംഖാന്‍, വി.എസ്. വിജയന്‍, ഡോ. യാസീന്‍ അശ്റഫ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. വി.പി. ഗംഗാധരന്‍, കെ. അരവിന്ദാക്ഷന്‍, ജോര്‍ജ് മത്തായി തരകന്‍, കെ.കെ. ബാബുരാജ്, എം.ആര്‍. സുധേഷ്, ഡോ. അഹമ്മദ് ബാവപ്പ, വി.കെ. ഹംസ അബ്ബാസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, വികസന ഫോറം കണ്‍വീനര്‍ കളത്തില്‍ ഫാറൂഖ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഹാഷിം എന്നിവര്‍ പങ്കെടുത്തു.
Courtesy:Madhyamam

JIH WOMEN KANNUR

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം
മുഖാമുഖം സംഘടിപ്പിച്ചു
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ ഘടകം തളിപ്പറമ്പില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ്: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ ഘടകം തളിപ്പറമ്പില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്തു. 'സ്ത്രീസുരക്ഷാ നിയമം നോക്കുകുത്തിയോ' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സിസ്റ്റര്‍ ബെറ്റി ജോര്‍ജ്, പ്രഫ. ശാന്തകുമാരി, യശോദ ടീച്ചര്‍, ഡോ. മുനീറ, ഡോ. സുഹൈല, തങ്കം നായര്‍, പ്രസന്ന, സാവിത്രി, ബെറ്റി ജോസ്, ശോഭന തുടങ്ങിയവര്‍ സംസാരിച്ചു.
മൂല്യബോധമുള്ള മാതാപിതാക്കളിലൂടെയേ ആര്‍ജവവും പ്രതികരണശേഷിയുമുള്ള സന്തതികളുണ്ടാവൂ എന്ന് സംവാദം അഭിപ്രായപ്പെട്ടു. കുറ്റങ്ങളുടെ തോതനുസരിച്ച് കടുത്ത ശിക്ഷ നല്‍കുന്ന നിയമം നിര്‍മിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പി.ടി.പി. സാജിദ വിഷയമവതരിപ്പിച്ചു.
Courtesy:Madhyamam

Wednesday, March 9, 2011

MSF CIVIL SERVICE HELP DESK

സിവില്‍ സര്‍വീസ്
ഹെല്‍പ് ഡെസ്ക്
സിവില്‍ സര്‍വീസ് പരീക്ഷക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിന് ഹെല്‍പ് ഡെസ്ക് ആരംഭിക്കാന്‍ എം.എസ്.എഫ് ജില്ലാ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. 
ബന്ധപ്പെടേണ്ട നമ്പര്‍: 
9847950904
9947508291

VOTERS LIST

അന്തിമ വോട്ടര്‍പട്ടിക
പരിശോധിക്കാന്‍ അവസരം
സമ്മറി റിവിഷന്‍ 2011 നടപടി പൂര്‍ത്തിയാക്കിയ ശേഷം ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക    2011 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുകയും പരിശോധനക്കായി എല്ലാ താലൂക്ക്, വില്ലേജ് ഓഫിസുകളിലും തയാറാക്കിവെക്കുകയും വോട്ടര്‍പട്ടികയുടെ പകര്‍പ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ വോട്ടര്‍മാരും വില്ലേജ് ഓഫിസുകളില്‍ നിന്നും താലൂക്ക് ഓഫിസില്‍ നിന്നും അവരവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. പരിശോധനക്കാവശ്യമായ സൌകര്യംഎല്ലാ താലൂക്ക് ഓഫിസുകളിലും ഒരുക്കിയിട്ടുണ്ട്.

HAJJ 2011

ഹജ്ജ് ഫോം വിതരണം
ഈ വര്‍ഷത്തെ  ഹജ്ജ് അപേക്ഷാഫോമുകള്‍ മാര്‍ച്ച് 16 മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൌസ്, കലക്ടറേറ്റുകള്‍, മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസ്, ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍നിന്ന് വിതരണം ചെയ്യും. അപേക്ഷ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 30 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ തപാല്‍ മാര്‍ഗം സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അപേക്ഷാ ഫോമിനോടൊപ്പം ലഭിക്കും. 2010 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് പണമടച്ചശേഷം വിവിധ കാരണങ്ങളാല്‍ യാത്ര റദ്ദാക്കിയവര്‍, പണമടച്ച പ്രകാരമുള്ള കാറ്റഗറി ലഭിക്കാത്തവര്‍ എന്നിവരില്‍ തിരികെ ലഭിക്കാനുള്ള തുക ഇതുവരെയും ലഭിക്കാത്തവര്‍, അവരുടെ കവര്‍ നമ്പര്‍, തിരികെ ലഭിക്കാനുള്ള തുക, പണമടച്ച രശീതികളുടെ പകര്‍പ്പ്, യാത്ര റദ്ദാക്കിയതിന്റെ കാരണം/ കാറ്റഗറി സംബന്ധിച്ച രേഖ എന്നിവ സഹിതം മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷിക്കണം.

GIO_KANNUR

കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ ജി.ഐ.ഒ ജില്ലാ സമിതി സംഘടിപ്പിച്ച ഇറോം ചാനു ശര്‍മിള ദിന പരിപാടിയില്‍ ഒപ്പുശേഖരണം നടത്തുന്നു.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കുനേരെ
ഭരണകൂടം കണ്ണുതുറക്കണം-ജി.ഐ.ഒ
കണ്ണൂര്‍: സ്ത്രീപക്ഷ പ്രശ്നങ്ങള്‍ക്കുനേരെ ഭരണകൂടങ്ങള്‍ കണ്ണുതുറക്കണമെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി എം. ഖദീജ പറഞ്ഞു. ഗവ. വനിതാ കോളജില്‍ ജി.ഐ.ഒ ജില്ലാ സമിതി സംഘടിപ്പിച്ച ഇറോം ചാനു ശര്‍മിള ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാമൂഹികപ്രശ്നങ്ങളില്‍നിന്ന് അകലുന്ന ഭരണകൂടങ്ങള്‍ സ്ത്രീപ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ്. മണിപ്പൂരില്‍ സഹനത്തിന്റെയും സമരത്തിന്റെയും അത്യപൂര്‍വ മാതൃകയാണ് ശര്‍മിള. ഭരണകൂടം കണ്ണുതുറന്നേ മതിയാവൂവെന്ന് ഖദീജ പറഞ്ഞു.
സീനത്ത് സ്വാഗതവും ഫാരിസ നന്ദിയും പറഞ്ഞു. ജില്ലാസമിതിയംഗങ്ങളായ എസ്.എല്‍.പി. മര്‍ജാന, അശീറ, ശബാന എന്നിവര്‍ നേതൃത്വം നല്‍കി. ഒപ്പുശേഖരണവും നടത്തി.

BAITHUZAKATH KANNUR

കണ്ണൂര്‍ ബൈത്തുസഖാത്തിന്റെ സ്വയംതൊഴില്‍ പദ്ധതി ഗുണഭോക്താവിന് വണ്ടി കൈമാറുന്നു

MUSLIM LEAGUE_KANNUR

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് എസ്.എസ്.എയില്‍ നിയമനം നടത്തുന്നുവെന്നാരോപിച്ച് പ്രോജക്ട് ഓഫിസറെ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.
പെരുമാറ്റച്ചട്ടലംഘനം: എസ്.എസ്.എ
പ്രോജക്ട് ഓഫിസറെ
ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് നിയമനം നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ലീഗ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ എസ്.എസ്.എ പ്രോജക്ട് ഓഫിസറെ ഉപരോധിച്ചു. ഐ.ഇ.ഡി.സി റിസോഴ്സ് ടീച്ചര്‍ നിയമന എഗ്രിമെന്റ് സ്വീകരിക്കാനുള്ള നീക്കമാണ് തടഞ്ഞത്.  ഉദ്യോഗാര്‍ഥികളും ഉപരോധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊലീസെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായില്ല. തുടര്‍ന്ന്, സ്ഥലത്തെത്തിയ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയും സമരക്കാരും ഉദ്യോഗാര്‍ഥികളും പ്രോജക്ട് ഓഫിസറുമായി സംസാരിച്ചു. നിയമനം നടത്താന്‍ അനുവദിക്കില്ലെന്നും തികച്ചും പെരുമാറ്റച്ചട്ട വിരുദ്ധമാണെന്നും സമരക്കാര്‍ വാദിച്ചു. നിയമനം നടത്തില്ലെന്ന് ഓഫിസര്‍ എഴുതി നല്‍കിയ ശേഷം സമരക്കാര്‍ പിരിഞ്ഞുപോയി.  ജില്ലയില്‍ എസ്.എസ്.എക്കു കീഴില്‍ 51 പേരെയാണ് റിസോഴ്സ് ടീച്ചര്‍മാരായി നിയമിക്കാന്‍ ഉത്തരവിറക്കിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നുള്ളവരാണ് നിയമനത്തിനായി എത്തിയത്.  കണ്ണൂര്‍ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എം.പി. മുഹമ്മദലി, യൂത്ത്ലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എം. ഷംസുദ്ദീന്‍, കളത്തില്‍ സലീം, റംസി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Courtresy: Madhyamam

G.I.O. KANNUR

ജി.ഐ.ഒ  നയ വിശദീകരണ യോഗം

കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നയവിശദീകരണ യോഗം സംഘടിപ്പിച്ചു.
കൌസര്‍ കോംപ്ലക്സില്‍ നടന്ന യോഗം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്തു. ഉള്‍ക്കാഴ്ചയുള്ള പെണ്‍കൂട്ടായ്മയാണ് സമൂഹത്തിനാവശ്യമെന്ന് സൌദ പടന്ന പറഞ്ഞു.
ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. ശാന്തപുരം അല്‍ജാമിഅ ഇസ്ലാമിയയില്‍നിന്ന് ഇസ്ലാമിക് ബാങ്കിങ്ങില്‍ ഒന്നാംറാങ്ക് നേടിയ സി.വി. റന്‍സിലക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി എം. ഖദീജ നയവിശദീകരണം നടത്തി. കെ.കെ. നാജിയ സ്വാഗതവും കെ.കെ. നസ്രീന നന്ദിയും പറഞ്ഞു. 
ശാന്തപുരം അല്‍ജാമിഅ ഇസ്ലാമിയയില്‍നിന്ന് ഇസ്ലാമിക് ബാങ്കിങ്ങില്‍ ഒന്നാംറാങ്ക് നേടിയ സി.വി. റന്‍സിലക്ക് ഉപഹാരം സമ്മാനിക്കുന്നു

MUNDERI PANCHAYATH

ഐ.ടി പഠനം സ്വപ്നം മാത്രം
മുണ്ടേരിയില്‍ 30 ശതമാനം സ്കൂളുകളില്‍
വൈദ്യുതിയില്ല
എടക്കാട് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയെങ്കിലും മുണ്ടേരി പഞ്ചായത്തിലെ 30 ശതമാനം ലോവര്‍ പ്രൈമറി സ്കൂളുകളും വൈദ്യുതീകരിക്കാത്തത്.
കാഞ്ഞിരോട് എ.എല്‍.പി, കാഞ്ഞിരോട് സെന്‍ട്രല്‍ എല്‍.പി, തലമുണ്ട എല്‍.പി എന്നീ വിദ്യാലയങ്ങളാണ് വൈദ്യുതി സ്വപ്നംകണ്ട് കാലംകഴിക്കുന്നത്.
സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പല പഠനോപകരണങ്ങളും ഈ വിദ്യാലയങ്ങളിലെ അലമാരകളില്‍ കെട്ടിക്കിടക്കുകയാണത്രെ. കഴിഞ്ഞവര്‍ഷം എം.എല്‍.എ ഫണ്ടുപയോഗിച്ച് ലഭിച്ച കമ്പ്യൂട്ടറുകള്‍ നിശ്ചലമാതൃകയായിട്ടാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ വൈദ്യുതി സഹായത്താല്‍ നടത്തി പഠനം എളുപ്പമാക്കി മാറ്റാന്‍ സാധിക്കേണ്ടതുണ്ടെങ്കിലും ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ പ്രയാസപ്പെടുകയാണ്.
 പഞ്ചായത്തിലെ എല്‍.പി സ്കൂളുകള്‍ സ്വകാര്യ മേഖലയിലാണത്രെ. ലാഭകരമല്ലാത്തതിനാല്‍ മാനേജ്മെന്റ് സ്കൂളുകള്‍ വൈദ്യുതീകരിക്കാന്‍ താല്‍പര്യം കാണിക്കാത്തതാണ് ഇത്തരം സ്കൂളുകള്‍ ഇന്നും ഇരുട്ടിലാവാന്‍ കാരണം.
എന്നാല്‍, ഇതില്‍ കാഞ്ഞിരോട് എ.എല്‍.പി സ്കൂള്‍ വയറിങ് ജോലി കഴിഞ്ഞ് അപേക്ഷ നല്‍കിയെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
വിവരസാങ്കേതിക വിദ്യയുടെ പ്രാധാന്യം അനുദിനം വര്‍ധിക്കുമ്പോഴും ഈ സ്കൂളുകളിലെ കുട്ടികള്‍ക്ക് തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ഈ അവസരം നിഷേധിക്കപ്പെടുകയാണ്.
Courtesy: Madhyamam

JIH PUNNOL

സുഹൃദ് സംഗമം
തലശേãരി: മനുഷ്യന്‍ കൈവരിക്കുന്ന ആത്മീയതയും ദൈവവിശ്വാസവും സമൂഹനന്മക്ക് ഉപകരിക്കുന്നതാവണമെന്നും അതാണ് യേശുക്രിസ്തുവും മുഹമ്മദ് നബിയും കാണിച്ച മാതൃകയെന്നും സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം. ജമാഅത്തെ ഇസ്ലാമി പുന്നോലില്‍ സംഘടിപ്പിച്ച 'യേശുവിന്റെ പാത, മുഹമ്മദ് നബിയുടെയും' എന്ന തലക്കെട്ടിലുള്ള സുഹൃദ് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.എം. മുനീര്‍ ജമാല്‍ അധ്യക്ഷത വഹിച്ചു.
ചാലില്‍ സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ. ഷാജു ആന്റണി തറേമ്മല്‍ സംസാരിച്ചു. മുഹമ്മദ് ശമീം രചിച്ച 'ബുദ്ധന്‍, യേശു, മുഹമ്മദ്' എന്ന പുസ്തകം സീനിയര്‍ സിറ്റിസണ്‍ കമ്മിറ്റി ഭാരവാഹി വി. വത്സന് കൈമാറി. എ.പി. അര്‍ഷദ് സ്വാഗതം പറഞ്ഞു.

Wednesday, March 2, 2011

MUSLIM LEAGE FIASCO

ഇത് നിലപാടില്ലായ്മയുടെ അനിവാര്യ ദുരന്തം 
-ടി. മുഹമ്മദ് വേളം

രണ്ടാഴ്ച മുമ്പുവരെ മുസ്ലിംലീഗ് കേരളത്തില് അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്ത്തുല്ലസിച്ച് ആമോദപൂര്വ്വം കടന്നു പോവുകയായിരുന്നു. കേരളത്തിന്റെ പൊളിറ്റിക്കല് സൈക്കനുസരിച്ച് നിയമസഭയില് അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു. ലീഗിതര മുസ്ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്ത്ത് കയ്യില് കൊടുക്കുന്നതില് ലീഗ് അസാമാന്യ മിടുക്ക് കാട്ടി. ലീഗിതര മുസ്ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന് കല്ലുകളെ ചൂണ്ടി ലീഗിതര മുസ്ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര് ആവര്ത്തിച്ചു. ഐ.എന്.എല് രൂപീകരിക്കപ്പെട്ട സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്ണ്ണ നാമമുണ്ടായിരുന്നു. 'ഇന്നല്ലെങ്കില് നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല് ശരിയെന്ന് ഇബ്രാഹിം സുലൈമാന് സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന് ലീഗിനു കഴിഞ്ഞു.

ബാബരി മസ്ജിദ് തകര്ക്കപ്പെട്ടപ്പോള് ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു. 1992 ല് നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി. കുറേ വലതുപക്ഷ സാംസ്കാരിക മാധ്യമ പ്രവര്ത്തകര് ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്തുടങ്ങി. ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര് ഉപന്യസിച്ചു. ലീഗിന്റെ ആദര്ശമില്ലായ്മ അത്യുജ്വലമായ ആദര്ശമാണെന്നവര് പ്രബന്ധിച്ചു. ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില് തീവ്രവാദ സംഘടനകള് തടുത്തുനിര്ത്തപ്പെടുന്നവര് നിരീക്ഷിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള് മരണപ്പെട്ടപ്പോള് തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന് കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി. ഒരു പാര്ട്ടിക്ക് ആനന്ദതുന്ദിലരാവാന് ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്. ഇക്കാര്യത്തിലൊക്കെ ലീഗ് ഒറ്റക്കെട്ടായിരുന്നു. പാളയത്തില് പടയില്ല. തെരഞ്ഞെടുപ്പ് നടക്കുക എന്ന ഒറ്റ കാര്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ലീഗ് നിയ്യത്തുകൊണ്ട് ഭരണകക്ഷിയായി കഴിഞ്ഞിട്ട് മാസങ്ങള് കുറേ കഴിഞ്ഞിരുന്നു. ആര്ക്കും തടുക്കാനാവാത്ത ജൈത്രയാത്രയുടെ ലഹരിയിലായിരുന്നു പാര്ട്ടി. ആ സുന്ദര സ്വപ്നത്തിനിടയിലാണ് അളിയന് റഊഫ് ലീഗിനെ വിളിച്ചുണര്ത്തിയത്. ഞെട്ടിപ്പിക്കുന്ന ചില യാഥാര്ഥ്യങ്ങളിലേക്ക്. അടുത്ത തെരഞ്ഞെടുപ്പില് യു.ഡി.എഫ് ജയിക്കുകയോ ജയിക്കാതിക്കുകയോ ചെയ്യാം. പക്ഷെ ഒരു കാര്യം ഉറപ്പ്. വഴി അത്ര എളുപ്പമല്ല. ലീഗ് മാഹാത്മ്യം വഞ്ചിപ്പാട്ടുപാടിയ സാംസ്കാരിക നായകര്ക്ക് പരിഹരിക്കാന് കഴിയുന്നതല്ല പ്രശ്നം.

കേരളീയ രാഷ്ട്രീയത്തില് അടുത്ത കാലത്ത് ഉയര്ന്ന് ഏറ്റവും ഗുരുതരമായ ആരോപണമിശ്രിതമാണ് ലീഗ് നേതാവിനെതിരെ ഇപ്പോള് സ്വന്തം കുടുംബത്തില് നിന്ന് തന്നെ ഉയര്ന്നിരിക്കുന്നത്. ഒരു വ്യഭിചാര കേസ് എന്നതിനേക്കാള് വലിയ ഗൗരവം ഇതിനു വന്നു ചേര്ന്നിരിക്കുകയാണ്. കൈകൂലി മുതല് കൊലപാതകം വരെ അധികാര ദുര്വിനിയോഗം ജുഡീഷ്യറിയെ സ്വാധീനിക്കല് ഉള്പ്പെടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലുണ്ട്. എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന് തന്നെയാണിപ്പോള് കേരളം വിശ്വസിക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ വിശദാംശങ്ങളും യാഥാര്ഥ്യ പരിശോധനയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. പകരം എന്താണ് ഒരു സംഘടന എന്ന നിലക്ക് ലീഗിന് സംഭവിച്ചത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.


''മുസ്ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം സിദ്ധാന്തമൊന്നുമില്ല. കോണ്ഗ്രസ്പോലെ കേരളാ കോണ്ഗ്രസ്പോലെ ഒരു രാഷ്ട്രീയ പാര്ട്ടിയാണത്. പക്ഷെ ആ പാര്ട്ടി നിലനില്ക്കേണ്ടത് എന്റെയും നിങ്ങളുടെയും ആവശ്യമാണ്. ആ പാര്ട്ടി ഇല്ലെങ്കില് സ്ഥിതി ഇപ്പോഴത്തേതിനേക്കാള് മോശമാകും.'' അഡ്വ: എ. ജയശങ്കര്. മാതൃഭൂമി ആഴ്ച്ചപതിപ്പ് 2011 ജൂണ് 23 ആദര്ശമില്ലായ്മയും നിലപാടില്ലായ്മയും ഒരു മഹാകാര്യമാണെന്ന് പൊതുബോധ ഉപാസകരായ സാംസ്കാരിക പ്രവര്ത്തര് ലീഗിനെക്കുറിച്ച് പറഞ്ഞു. പൊതുസമൂഹത്തെ പഠിപ്പിച്ചു. ലീഗില്ലാതായാല് തീവ്രവാദികള് കേരള മുസ്ലിംകളെ റാഞ്ചുമെന്നവര് മുന്നറിയിപ്പു നല്കി. ഇതേ കാര്യമാണ് ഈജിപ്ത് ഉള്പ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലെ മര്ദ്ധക സേഛാധിപത്യ ഭരണ കൂടങ്ങള് അവരുടെ ഭരണത്തിനു ന്യായമായി പറഞ്ഞിരുന്നത്. ഞങ്ങള് അധികാരമൊഴിഞ്ഞാല് ഇഖ്വാനുല് മുസ്ലിമൂന്, ഇസ്ലാമിസ്റ്റുകള് അധികാരത്തില് വരും. മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം സേഛാധിപത്യവും എത്ര രാഷ്ട്രീയ ജീര്ണതയും എത്ര മതേതരമാണെന്നാലോചിക്കുക.

മുസ്ലിംലീഗിന്റെ നിലപാടില്ലായ്മകള്.

ലോക വ്യാപകമായ് ഇന്ന് മുസ്ലിം സമൂഹം അങ്ങേയറ്റം വൈമ്പ്രന്റ്റായ ഒരു സമുദായമാണ്. സാമ്രാജ്യത്താല് ടാര്ഗേറ്റ് ചെയ്യപ്പെടുന്ന സമുദായം, സാമ്രാജ്യത്വത്തെ ഏറ്റവും ശക്തമായ് പ്രതിരോധിക്കുന്ന ജനത. പക്ഷെ ഇതൊന്നും മുസ്ലിംലീഗിന് ബാധകമായ കാര്യമേ അല്ല. സാമ്രാജത്വം, അങ്ങനെ ഒരു സാധനമുണ്ടോ എന്ന് ലീഗ് നേതാക്കള് പരസ്യമായും രഹസ്യമായും ചോദിക്കാറുണ്ട്. സാമ്രാജത്വ അധിനിവേശങ്ങളും വിരുദ്ധ പോരാട്ടങ്ങളും കേരളത്തില് അടുത്ത കാലത്ത് പലപ്പോഴും തെരഞ്ഞെടുപ്പ് വിഷയം വരെ ആയിട്ടുണ്ട്. ലീഗപ്പോഴെല്ലാം മിഴിച്ചു നോക്കുകയോ അല്ലെങ്കില് അതിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടിലോ ആയിരുന്നു.

ഉത്തരേന്ത്യയില് നടന്ന ഭീഭത്സമായ വര്ഗീയാക്രമണങ്ങളോട് നിസ്സംഗത പുലര്ത്തുക എന്നതായിരുന്നു ലീഗ് നയം. ഈ നിസ്സംഗതയെ നമ്മുടെ ചില സാംസ്കാരിക മാധ്യമ പ്രവര്ത്തകര് മിതവാദമെന്ന നാമധേയത്തില് ആഘോഷിച്ചു. ബാബരി ആക്രമണാനന്തര കേരളം കത്താതിരുന്നത് പാണക്കാട് തങ്ങള് ഉണ്ടായിരുന്നത് കൊണ്ടാണെന്നു പറഞ്ഞത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് വലതു പക്ഷ മതേതര മുഖ്യധാര അതേറ്റെടുത്തു. പിന്നീട് ലീഗത് ഒരഭിമാനമായി കൊണ്ടുനടന്നു. പാണക്കാട്ടെ തങ്ങള് ഇല്ലാത്ത ഉത്തരേന്ത്യയിലെ അല്ലെങ്കില് കേരളത്തിനുപുറത്തുള്ള മുസ്ലിംകള് ബാബരി ആക്രമണാന്തരം വമ്പിച്ച കലാപം അഴിച്ചു വിടുകയായിരുന്നു എന്ന അവാസ്തവത്തിനു മുകൡലാണ് ഈ ലീഗ് മഹാത്മ്യം നിലനില്ക്കുന്നതെന്ന് മനസ്സിലാക്കാന് ലീഗിന് കഴിയുമായിരുന്നില്ല.


ഉത്തരേന്ത്യയിലെങ്ങാനും ഒരു പള്ളിപൊളിച്ചതിന് കേരളത്തില് എന്തിനാണ് ഭരണം വിടുന്നതെന്നതായിരുന്നു ലീഗിന് ഒരിക്കലും മനസ്സിലാവാത്ത യുക്തി. അത് ഒരു പ്രതിഷേധവും സമരവുമാണെന്ന് സ്വന്തം അഖിലേന്ത്യ പ്രസിഡന്റും പാര്ട്ടിയിലെ ഒരു വിഭാഗവും പറഞ്ഞത് ലീഗ് അംഗീകരിക്കാതിരുന്നത് അധികാര ലഹരികാരണമാണെന്നതിനൊപ്പം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്മ കൊണ്ടുകൂടിയാണ്. അധികാരത്തിന്റെ രാഷ്ട്രീയമല്ലാതെ പ്രതിഷേധത്തിന്റെയും പ്രഷോഭത്തിന്റെയും രാഷ്ട്രീയം ലീഗിന് വഴങ്ങുന്ന കാര്യമായിരുന്നില്ല. രാഷ്ട്രീയമെന്നാല് നിലപാടിനുവേണ്ടിയുള്ളതല്ല അധികാരത്തിനുവേണ്ടിയുള്ളതാണെന്ന സമവായത്തിലേക്ക് ലീഗെത്തി എന്നതാണ് 92ല് സംഭവിച്ചത്.

91 ലെ തെരഞ്ഞെടുപ്പില് ബേപ്പൂരിലും വടകരയിലും ബി.ജെ.പി ആവശ്യപ്പെട്ട സ്ഥാനാര്ഥികളെ ലീഗ് മുന്കൈയ്യില് ബി.ജെ.പി പിന്തുണയുള്ള യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്ഥികളായി മത്സരിപ്പിച്ചു. ലീഗീ തര മുസ്ലിം- രാഷ്ട്രീയം അതിനെതിരെ ആഞ്ഞടിച്ചു. ആ ക്യാംപയിന് വടകര ബേപ്പൂര് ലോകസഭാനിയമസഭാ മണ്ഡലങ്ങളിലെ മുസ്ലിം സാമാന്യജനത്തിനു മതേതര സമൂഹത്തിനും മനസ്സിലായി. ലീഗിനത് ഇപ്പോഴും മനസ്സിലായിരിക്കാനിടയില്ല. ലീഗ് ആലോചിച്ചിട്ടുണ്ടാവുക സ്ഥിരമായ് എല്.ഡി.എഫ് ജയിക്കുന്ന ഒരു ലോകസഭ മണ്ഡലത്തിലും നിയമസഭാമണ്ഡലത്തിലും ബി.ജെ.പി വോട്ട് കൂടി വാങ്ങി യു.ഡി.എഫ് സ്വതന്ത്രര് ജയിക്കുക എന്നത് രാഷ്ട്രീയമായി ഗുണകരമായ കാര്യമല്ലേ? അതിലെന്താണ് കുഴപ്പം? അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്ബലപ്പെടുത്തും ഹൈന്ദവഫാസിസം പരോക്ഷമായ് നിയമസഭയില് എക്കൗണ്ട് തുറക്കാന് ശ്രമിക്കുകയാണ് എന്ന നിരീക്ഷണങ്ങളൊന്നും ലീഗിന്റെ റെയ്ഞ്ചിനകത്തുള്ള കാര്യങ്ങളല്ല. കാരണം ഫാസിസത്തെക്കുറിച്ച നിതാന്ത ജാഗ്രത ഒരു രാഷ്ട്രീയ കാഴച്ചപ്പാടായ് ഒരു വിഭാഗത്തിനില്ലാതാവുന്നതോടെ തെരഞ്ഞെടുപ്പില് ജയിക്കാന് ഏത് ഫാസിസവുമായ ധാരണയാവാമെന്ന നിലപാടില്ലായ്മയിലേക്ക് അവര് എത്തിച്ചേരും.


2004 ലെ തെരഞ്ഞെടുപ്പില് സ്വന്തം അഖിലേന്ത്യാ പ്രസിഡന്റിന് മഞ്ചേരിയില് സീറ്റ് നിഷേധിച്ചു. തുടര്ന്നൊഴിവുവന്ന രാജ്യസഭയിലും അദ്ദേഹത്തിന് ടിക്കറ്റ് നല്കിയില്ല. പകരം ലീഗിലെ വ്യവസായ പ്രമുഖന് നല്കി. സീറ്റ് നിഷേധിക്കപ്പെട്ട ജി.എം ബനാത്വാല ഇന്ത്യയിലെ തന്നെ മികച്ച പാര്ലമെന്റ് മെമ്പര്മാരില് ഒരാളാണ്. പാര്ലമെന്റിലെ ഇന്ത്യന് മുസ്ലിംകളുടെ ശക്തമായ പ്രതിനിധാനമാണ്. 85 ലെ ശരീഅത്ത് വിവാദവുമായ് ബന്ധപ്പെട്ട രണ്ട് ബില്ലുകള് പാര്ലമെന്റില് അവതരിപ്പിച്ച മികച്ച പര്ലമെന്റേറിയന് ജി.എം. ബനാത്വാലയെക്കുറിച്ച് മുസ്ലിംലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം.സി വടകര എഴുതുന്നു.


''ഇന്ന് നടക്കുന്ന സംവാദത്തിന്റെ ശ്രദ്ധാ ബിന്ദു. ജ:ജി.എം ബനാത്ത്വാല സാഹിബാണല്ലോ. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ സംഘടനയുടെ ജനറല് സിക്രട്ടറിയാണദ്ദേഹം. ഭരണഘടനയില് നിന്ന് നാല്പത്തിനാലാം. അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് അദ്ദ്ഹം ലോക്സഭയില് അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പുതിയ സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില് ക്രിമിനല് നടപടിക്രമത്തിലെ 125 വകുപ്പിന്റെ ആക്രമണത്തില് നിന്ന് മുസ്ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട് അദ്ദേഹം തന്നെ അവതരിപ്പിച്ച മറ്റൊരു ബില്ലും സമകാലീന മുസ്ലിം രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്. ഇത് സംബന്ധമായി അദ്ദേഹം ലോക്സഭയില് ചെയ്ത ആലോചനാമൃതങ്ങളായ അഞ്ച് പ്രാഭാഷണങ്ങള് ശരീഅത്തിന്റെ ശത്രുക്കളെപ്പോലും വിസ്മയിപ്പിക്കതക്കതായിരുന്നു. മഹാരാഷ്ട്രത്തിന്റെ ആ വീര പുത്രന് ഇന്ന് മുസ്ലിം ഭരതത്തിന്റെ മുഴുവന് വാത്സല്യ ഭാജനമായിക്കഴിഞ്ഞു. ഖാഇദമില്ലെത്തിന്റെ കാല്പാടുകളിലൂടെ ലക്ഷ്യബോധത്തിന്റെ വെട്ടം വിതറിയ കാല്പടവുകൡലൂടെ ധീരമായി മുന്നേറിക്കൊണ്ട് സാഹസികനായ ആ മെലിഞ്ഞ് വിളര്ത്ത മനുഷ്യന് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടം നമ്മുടെ ചരിത്രത്തിന്റെ പുളകമാണ്. ''(ശരീഅത്തിന്റെ രാഷ്ട്രീയം 1985) ഇന്നത്തെ മുസ്ലിംലീഗിനെ സംബന്ധിച്ചെടുത്തോളം ഒരാളെ പാര്ലമെന്റംഗമാക്കുന്നതിന്റെ മാനദണ്ഡം പാര്ലമെന്ററി പ്രാത്ഭമല്ല. കാരണം പാര്ലമെന്റില് പോയിട്ട് അങ്ങനെ കാഴ്ച്ചപ്പാടോടെ എന്തെങ്കിലും ചെയ്യണമെന്ന് അത് ആഗ്രഹിക്കുന്നേയില്ല. ഇന്ത്യന് മുസ്ലിംകള് ലീഗിന്റെ പരിഗണനയേ അല്ലാതായിട്ട് കൊല്ലങ്ങള് കുറേയായി. അങ്ങനെയാണ് സേട്ടു സാഹിബെന്ന അഖിലേന്ത്യാ പ്രസിഡന്റ് പാര്ട്ടിക്ക് പുറത്താവുന്നത്. ബനാത്വാല എന്ന പ്രസിഡണ്ടിന് പാര്ലമെന്റില് സീറ്റ് നിഷേധിക്കപ്പെടുന്നത്. ഒരു പാര്ലമെന്റേറിയനേ അല്ലാത്ത വലിയ ഒരു പൊതു പവര്ത്തകന്പോലുമല്ലാത്ത ലീഗ് വ്യവസായി പാര്ലമെന്റംഗമാവുന്നത്.


കഴിഞ്ഞ പത്തിരുപത് വര്ഷങ്ങളായി മുസ്ലിം സമൂഹം കടന്നു പോയ സങ്കീര്ണമായ നിരവധി പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ച് ആഗോളവത്ക്കരണത്തിനും ഇസ്രായേലുമായുള്ള നയതന്ത്രബന്ധസ്ഥാപനത്തിനും ശേഷം അരങ്ങേറിയ സമുദായത്തിനെതിരായ ഭരണകൂടഭീകരതകള്. ബട്ല ഹൗസ് മുതല് അബ്ദുന്നാസര് മഅ്ദനി വരെയുള്ള. അതിനപ്പുറവും ഇപ്പുറവുമുള്ള നിരവധി സംഭവങ്ങള്. പൗരാവകാശ പ്രവര്ത്തകരുടെയും മുസ്ലിം സമൂഹത്തിലെ ചില ഗ്രൂപ്പുകളുടെയും സാഹസികവും നിരന്തരവുമായ ശ്രമഫലമായ് ഇപ്പോള് ഇക്കാര്യം പൊതുസമൂഹത്തിനും ഒടുവില് സര്ക്കാരിനു തന്നെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഈയടുത്ത കാലത്ത് ഏറ്റവുമധികം രക്തസാക്ഷികള് സൃഷ്ടിക്കപ്പെട്ട ജനാധിപത്യ പോരാട്ടമാണത്. ഇന്റലിജന്സിന്റെയും പോലീസിന്റെയും ന്യൂനപക്ഷങ്ങള്ക്കെതിരായ അതിക്രമങ്ങള്ക്കെതിരെ കേസ് നടത്തിയ ബോംബയിലെ ഷാഹിദ് ആസമി എന്ന യുവ അഭിഭാഷകന് ദുരൂഹ സാഹചര്യത്തില് കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്ന വിവരാവകാശ പ്രവര്ത്തകരുടെ സംഖ്യ വര്ദ്ധിക്കുകയാണ്. ഭരണകൂട ഭീകരതക്കെതിരെ മുസ്ലിംലീഗ് ചെറുവിരലനക്കിയതായി കാണാന് കഴിയില്ല. എന്നല്ല അത്തരം ഘട്ടങ്ങളില് ഭരണകൂടത്തിന്റെ പക്ഷത്തുനിന്നു ഇരകളെ ഭര്ത്സിക്കുക എന്നതായിരുന്നു ലീഗിന്റെ നയം. രാജ്യത്ത് ഇനിയും കടുത്ത കരിനിയമങ്ങള് വേണമെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് ലേഖനം എഴുതുന്നു. ഒപ്പം ലീഗ് വിദ്യാര്ഥി സംഘടന ഡിസംബര് 10 മനുഷ്യാവകാശ ദിനത്തില് ഇറോം ശര്മിളക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊണ്ട്് എ.എഫ്.എഫ്.സി.എ എന്ന കരിനിയമം പിന്വലിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന സാംസ്കരിക പരിപാടി നടത്തുന്നു.


സപ്തംബര് 11ന് ശേഷം കൊടുമ്പിരിക്കൊണ്ട ഇസ്ലാമോ ഫോബിയയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനല്ല ലീഗ് ശ്രമിച്ചത് അതിനെ ഉപയോഗപ്പെടുത്തി സാമ്രാജത്യത്തിനും മുഖ്യധാരക്കും പ്രിയപ്പെട്ട 'നല്ല മുസ്ലിം' ആയിത്തീരാനാണ്. ഇസ്ലാമോ ഫോബിയയുടെ ഉഷ്ണകാലത്ത് വെയിലത്ത് നിര്ത്തപ്പെടുന്ന ഇതര മുസ്ലിം സംഘടനകളെ സാമ്രാജ്യത്വത്തിനും മുഖ്യധാരകളുമൊപ്പം നിന്ന് അക്രമിക്കാനാണ്. ഇത് ധാര്മ്മിക ജീര്ണത എന്നതിനേക്കാള് ഗൗരവത്തിലും സത്യസന്ധമായും സൈദ്ധാന്തികമായും സാഹചര്യങ്ങളെ വിശകലനം ചെയ്ത് നിലപാടു സ്വീകരിക്കാതിരിക്കുന്നതിന്റെ അനിവര്യ ഫലമാണ്. ലോകത്തിലെ പുതിയ വൈജ്ഞാനിക രാഷ്ട്രീയ പ്രവണതകളോട് ഏറ്റവും ഉയര്ന്ന സംവേദനം പുലര്ത്തുന്നവരാണ് വര്ത്തമാന മുസ്ലിം സമൂഹം. പരസ്ഥിതി, സ്ത്രീ, ദളിത് സമീപനങ്ങളുമായ്, മനുഷ്യാവകാശ ആക്റ്റിവിസവുമായ് ഒക്കെ വലിയ ബന്ധങ്ങള് ഒരു സമൂഹം എന്ന നിലക്ക് തന്നെ അവര് പുലര്ത്തുന്നുണ്ട്. ലീഗുമായ് ബന്ധമുള്ളതുതന്നെയായ മതസംഘടനകള് പ്രകടിപ്പിക്കുന്ന നവീനതയും ചലനാത്മകതയും പോലും ലീഗിനോ അതിന്റെ പോഷക സംഘടനകള്ക്കോ പ്രകടിപ്പിക്കാന് കഴിയുന്നില്ല. എല്ലാവരും എന്തൊക്കയോ ചെയ്യുന്നു എന്ന തോന്നലിന്റെ പേരില് ചിലപ്പോള് എന്തെങ്കിലുമൊക്കെ ചെയ്തുനോക്കാറുണ്ട്. അതിന് ഒരു മുനയോ മുഖമോ തുടര്ച്ചയോ ഉണ്ടാവാറില്ല. ഉണ്ടാകാനാവശ്യമായ ഒരു സാംസ്കാരിക മൂലധനവും ലീഗിന്റെ വശമില്ല.


കേരളത്തിലെ മുസ്ലിം സംഘടനകള് മത്സരിച്ച് സാംസ്കാരിക പ്രസിദ്ധീകരണങ്ങള് ഇറക്കുകയും തങ്ങളുടെ പരമ്പരാഗത പത്രമാസികകളെ ആ സ്വഭാവത്തില് പുനക്രമീകരിക്കുകയും ചെയ്യുന്ന കാലത്ത് ഏറെ പാരമ്പര്യമുണ്ടായിരുന്ന ചന്ദ്രിക ആഴ്ചപതിപ്പ് അടച്ചു പൂട്ടുകയാണ് ലീഗ് ചെയ്തത്. പി.സുരേന്ദ്രന് ഒരിക്കല് എഴുതിയ പോലെ ഭരണത്തില് വരുമ്പോഴെല്ലാം സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്രവികസന കോര്പ്പറേഷന് മുതലായ ഔദ്ധ്യോഗിക സാംസ്കാരിക സ്ഥാപനങ്ങളില് നിന്നെല്ലാം സുരക്ഷിതമായ അകലം പാലിക്കാന് ലീഗ് ശ്രമിച്ചു പോരാറുണ്ട്. കേരളത്തിലെ മുസ്ലിം മത സാമൂഹ്യ സംഘടനകളുടെ സര്ഗാത്മകതയുടെ അളവ് ലീഗുമായുള്ള അകലത്തിന്റെ അനുപാതതിനുസരിച്ചാണെന്ന് അവയെ സൂക്ഷ്മമായി ശ്രദ്ധിച്ചാല് ബോധ്യമാവും.


പരിസ്ഥിതി വികസന വിഷയത്തില് ഇടപെടമണെന്ന ചെറിയ ആഗ്രഹങ്ങള് ഇപ്പോള് ലീഗിനുണ്ട്. കേരള വികസനവുമായ് ബന്ധപെട്ട ചില പരിപാടികള് നടത്താന് പാര്ട്ടി തീരുമാനിച്ചിട്ടുണ്ട്. വികസനത്തെക്കുറിച്ച് ലീഗിന് സവിശേഷമായ് എന്താണ് പറയാനുള്ളതെന്ന് കേരളത്തിനിതുവരെ ബോധ്യമായിട്ടില്ല. ലീഗിനുതന്നെയും ബോധ്യമായിട്ടുണ്ടാവില്ല. കെ.ടി. ജലീല് ലീഗിലുണ്ടായിരുന്ന അവസാന കാലത്ത് ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് യോഗത്തില് പറഞ്ഞതായി പത്ര വാര്ത്ത വന്നിരുന്നു. ''ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്നെനിക്ക് മനസ്സിലായിട്ടില്ല.'' അഞ്ചു വര്ഷം മുമ്പ് ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്, കുഞ്ഞാലിക്കുട്ടി മുതല് മുനീര് വരെ എല്ലാ സമുന്നത നേതാക്കളും ജനവിധിക്കു മുന്നില് അടിയറവു പറഞ്ഞപ്പോള് ലീഗിന് ചില ബോധോദയങ്ങള് ഉണ്ടായ പോലെ അനുഭവപ്പെട്ടിരുന്നു. മുസ്ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും മറ്റും തൃശൂരില് വിളിച്ചു കൂട്ടിയിരുന്നു. അതിനു മുമ്പ് കോട്ടക്കലില് യോഗം ചേര്ന്ന് തെറ്റു തിരുത്താനും പുതിയ നയ സമീപനങ്ങള് സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. അതു നടപ്പിലാക്കാനുള്ള ജൈവശേഷി ലീഗിനില്ല എന്നതായിരുന്നു അതു നടപ്പിലാവാതെ പോയതിന്റെ ഒന്നാമത്തെ കാരണം. രണ്ടാമതായി കാലം ഇത്തിരി മുന്നോട്ട് പോയപ്പോള് രാഷ്ട്രീയ കാലവസ്ഥയില് സാരമായ മാറ്റം വന്നതായി ലീഗിനു ബോധ്യമായി. അടുത്ത ഭരണം യു.ഡി.എഫിനു തന്നെ. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല. പുനര് വിചാരത്തിന് പ്രസക്തിയില്ല. ആവശ്യമില്ല, ലീഗിന്റെ വിവാദ നയങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. അനുഭവം മികച്ച ഗുരുനാഥനാണ്. പക്ഷേ ഏറ്റവും ക്രൂരമായാണ് അത് പഠിപ്പിക്കുക എന്നു മാത്രം. അതേ അഞ്ചുവര്ഷം കറങ്ങി പൂര്ത്തിയാവും മുമ്പ് ലീഗിലെന്തെക്കേയോ പുഴുക്കുത്തുകളുണ്ടെന്ന പ്രതീതി അവഗണിക്കാനാവാത്ത വിധം. വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു. കേവല പ്രായോഗികതയില് കെട്ടിപ്പടുത്താല് കുറേ കഴിയുമ്പോള് അത് അപ്രായോഗികമായിത്തീരും. കാരണം കേവല പ്രായോഗികത എന്നാല് ജീര്ണതയെയും അധാര്മികതയെയും ചെറുക്കാനുള്ള മുഴുവന് പ്രതിരോധശേഷിയും നഷ്ടപ്പെടുന്ന അവസ്ഥയാണ്. അധാര്മികതയുടെ പ്രതിരോധം തത്വാധിഷ്ഠിത നിലപാടുകളാണ്.


ഇപ്പോഴെത്തെ ലീഗിനേക്കാള് ധാര്മ്മികതയും സാംസ്കാരിക നിലവാരവും വര്ത്തമാന കേരളത്തിലെ മുസ്ലിം സമൂഹത്തിനുണ്ട്. മുസ്ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന് ലീഗിനു കഴിഞ്ഞില്ല. ലീഗിനേക്കാള് നല്ല രാഷ്ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്ലിം സമൂഹം അര്ഹിക്കുന്നുണ്ട്. ഇപ്പോഴെത്തെ വെളിപ്പെടുത്തലുകളില്, അല്ല ഇതിനു മുമ്പുള്ള അനാവരണങ്ങളിലും സത്യത്തിന്റെ എത്രയെങ്കിലും അംശമുണ്ടെങ്കില് 92 ഡിസംബര് 6 ശേഷം മുസ്ലിം സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളില് ലീഗ് നേതൃത്വം എന്തെടുക്കുകയായിരുന്നു എന്നതിന്റെ നഗനവാര്ത്തകളായിരിക്കുമത്്. നിലപാടില്ലായ്മ ഒരുപാര്ട്ടിക്ക് അലങ്കാരമാണെങ്കില് ഈ വിവാദം അതിന്റെ തൊങ്ങലും. തോരണങ്ങളുമാണ്. മുസ്ലിം ലീഗ് നേതൃനിരിയില് തന്നെയുള്ള എന്റെ സുഹൃത്ത് പറഞ്ഞത് പോലെ ദൗത്യമവസാനിച്ചു പോയ, അജണ്ട തീര്ന്നു പോയ പ്രസ്ഥാനമാണ് ലീഗ്. വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തെ മുഖ്യധാരയില് എത്തിക്കുക എന്നതായിരുന്നു അതേറ്റടുത്ത ദൗത്യം. ലീഗിനാവുന്ന അളവില് ലീഗത് ചെയ്തു കഴിഞ്ഞു. അതിനുവേണ്ടി നേതാക്കള് ത്യാഗം ചെയ്തു. ലീഗിനെക്കൊണ്ടാവുന്ന വിധത്തില് അവര് സമുദായത്തെ മുഖ്യധാരയില് കൊണ്ടു വന്നു. ഇനി ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ഉള്ക്കാഴ്ച്ചയോ സര്ഗശേഷിയോ ലീഗിനില്ല. മിഷനും അജണ്ടയും തീര്ന്നപ്പോള് ഒരു സംഘടന എന്ന നിലക്ക് ജീര്ണ്ണിച്ചു തീരുക എന്നതുമാത്രമാണ് അതിനു മുന്നിലെ ഏക വഴി.


മുസ്ലിം സമൂഹത്തില് നിന്നും കോണ്ഗ്രസ്സും കേരളകോണ്ഗ്രസ്സും പോലെ ഒരു രാഷ്ട്രീയ പാര്ട്ടിയെ അഡ്വ: ജയശങ്കറിനും വലതുപക്ഷ പൊതുബോധത്തിനും ആവശ്യമുണ്ടായിരിക്കാം. പക്ഷെ മുസ്ലിം സമൂഹത്തിന് അതാവശ്യമേയില്ല. അതായിരുന്നു അവരുടെ ആവശ്യമെങ്കില് അവര് ലീഗ് കെട്ടിപ്പടുക്കുകയോ അതില് ചേര്ന്നു പ്രവര്ത്തിക്കുയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. കോണ്ഗ്രസ്സിലോ കേരളാകോണ്ഗ്രസ്സിലോ ചേര്ന്നു പ്രവര്ത്തിച്ചാല് മതിയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ സവിശേഷമായ ഉല്ക്കര്ഷങ്ങളും അഭിലാഷങ്ങളും പ്രതിനിധീകരിക്കാന് കഴിയുന്നുണ്ടെങ്കില് മാത്രമേ അവരെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു പാര്ട്ടിക്ക് പ്രസക്തിയുള്ളൂ.
 

CHELORA ISSUE

 
  ചേലോറ മാലിന്യ പ്രശ്നം:
നാട്ടുകാര്‍ മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ചേലോറ നിവാസികള്‍ മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ദുര്‍ഗന്ധം സഹിച്ച് മടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലധികം പേര്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ചിന് അനുഭാവം പ്രകടിപ്പിച്ച് സോളിഡാരിറ്റിയും പ്രകടനത്തില്‍ അണിനിരന്നു.
കണ്ണൂര്‍ നഗരത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രം ചേലോറയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ദിവസം മാലിന്യവണ്ടി തടഞ്ഞ സമരക്കാരും  ജനപ്രതിനിധികളുമായ കെ. കമലാക്ഷി, ബിന്ദു ജയരാജ് എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുമാണ് മാര്‍ച്ച് നടത്തിയത്. മാലിന്യനിക്ഷേപ കേന്ദ്രം മാറ്റുന്നതുവരെ സമരം തുടരുമെന്നും ഇനിയൊരിക്കലും മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
നഗരം ചുറ്റിയെത്തിയ മാര്‍ച്ച് നഗരസഭയുടെ ഗേറ്റുകളില്‍ എസ്.ഐ മൊയ്തുവിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. അടച്ച ഗേറ്റിനുമുന്നില്‍ നടന്ന യോഗം ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ചാലോടന്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു.
 പ്രമോദ് താപ്പള്ളി (ഡി.വൈ.എഫ്.ഐ), കെ.പി. അബൂബക്കര്‍, (മുസ്ലിംലീഗ്), കെ.എം. മഖ്ബൂല്‍ (സോളിഡാരിറ്റി), എം. മോഹനന്‍( സി.പി.ഐ), ജി. രാജേന്ദ്രന്‍ (ജനതാദള്‍), ശംസുദ്ദീന്‍ മൌലവി (എസ്.ഡി.പി.ഐ), എം.കെ. ജയരാജ് (എസ്.യു.സി.ഐ), എം. ഗീതാനന്ദന്‍ (ആദിവാസി ഗോത്രമഹാസഭ), യു.കെ. അഭിലാഷ് (ജനകീയ പ്രതിരോധ വേദി), അഡ്വ. മനോജ്കുമാര്‍ (ഫോര്‍വേഡ്ബ്ലോക്), രമ്യന്‍ (മാനിഷാദ) എന്നിവര്‍ സംസാരിച്ചു. കെ.കെ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനമായി മാര്‍ച്ചില്‍ അണിചേര്‍ന്നത്. കെ.എം. മഖ്ബൂല്‍, കെ.കെ. ഫൈസല്‍, കെ.കെ. സുഹൈര്‍, കെ.കെ. ഫിറോസ്, എന്‍.വി. താഹിര്‍, സി.ടി. ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.മാലിന്യം നീക്കാനാവാത്തതിനാല്‍ മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് വാഹനങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. പരിസരത്തെങ്ങും അസഹ്യമായ ദുര്‍ഗന്ധവും വ്യാപിച്ചു.
01-03-2011

Youth League March

യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍: മുസ്ലിം യൂത്ത്ലീഗ് കണ്ണൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. താലൂക്ക് ഓഫിസിന്റെ ഗേറ്റ് തള്ളിത്തുറക്കാനുള്ള ശ്രമത്തില്‍നിന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതിനാല്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനക്കും പിന്‍വാതില്‍ നിയമനങ്ങള്‍ക്കുമെതിരെ യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് താലൂക്ക് ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചത്.
 ഇതിനിടെ വാഹനം തടയുന്നത് ചിത്രീകരിച്ച ചാനല്‍ ഫോട്ടോഗ്രാഫറെ ആക്രമിക്കാനും ചിലര്‍ തയാറായി.മാര്‍ച്ച് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ഖാദര്‍ മൌലവി ഉദ്ഘാടനം ചെയ്തു. കെ.പി. താഹിര്‍ അധ്യക്ഷത വഹിച്ചു.
 വി.പി. വമ്പന്‍, അബ്ദുല്‍കരീം ചേലേരി, എം.എ. കരീം, പി.പി. മഹമൂദ്, അഷ്റഫ് ബംഗാളി മുഹല്ല, എന്‍.കെ. റഫീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എ. സലീം സ്വാഗതം പറഞ്ഞു.
01-03-2011

Tuesday, March 1, 2011

SOLIDARITY IRITTY

സോളിഡാരിറ്റി ആറളം കളരിക്കാട് കോളനിയില്‍ നടപ്പാക്കിയ ജനകീയ കുടിവെള്ള പദ്ധതി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കുടിവെള്ള പദ്ധതി ഉദ്ഘാടനം
ഇരിട്ടി: സോളിഡാരിറ്റി സംസ്ഥാനതലത്തില്‍ നടത്തുന്ന ജനകീയ കുടിവെള്ള പദ്ധതി ആറളം പഞ്ചായത്തിലെ കളരിക്കാട് കോളനിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ. മഹ്റൂഫ്, ടി.പി. റിയാസ്, വ്യാപാരി വ്യവസായി മേഖലാ പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം പി.വി. സാബിറ ടീച്ചര്‍, ജി.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. ശിഫ, കെ. സാദിഖ്, കെ.വി. ഹംസ എന്നിവര്‍ സംസാരിച്ചു.
28-02-2011

Monday, February 28, 2011

BUS

സ്വീകരണം നല്‍കി
കാഞ്ഞിരോട്: കണ്ണൂര്‍-കാഞ്ഞിരോട് അഞ്ചരക്കണ്ടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസിന് കാഞ്ഞിരോട് ബസാറില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
27-02-2011

HAJJ 2011

ഹജ്ജ്: 
അപേക്ഷ സ്വീകരിക്കല്‍ 
മാര്‍ച്ച് 16 മുതല്‍
ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ മാര്‍ച്ച് ൧൬ മുതല്‍ സ്വീകരിച്ചു തുടങ്ങും. ഏപ്രില്‍ 30വരെ അപേക്ഷ സ്വീകരിക്കും. പതിവുപോലെ മൂന്ന് കാറ്റഗറികളില്‍ തന്നെയാകും ഇത്തവണയും അനുമതി. എന്നാല്‍, ആദ്യത്തെ രണ്ടു കാറ്റഗറികളില്‍ ലഭിക്കുന്ന താമസ സൌകര്യം മുമ്പുള്ളതില്‍നിന്ന് വ്യത്യസ്തമായി ഹറമില്‍നിന്ന് അല്‍പം കൂടി അകലെയായിരിക്കും.  ചെയര്‍പേഴ്സന്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ്് കമ്മിറ്റി യോഗത്തിലാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഗ്രീന്‍ കാറ്റഗറിക്കു കീഴിലെ താമസം ഹറമില്‍ നിന്ന് 1.2 കിലോമീറ്റര്‍ ഉള്ളിലായിരിക്കും. ഇതുവരെ ഒരു കിലോമീറ്ററായിരുന്നു ദൂരപരിധി. വൈറ്റ് കാറ്റഗറിയില്‍ 1.6 കിലോമീറ്റര്‍ എന്ന നിലവിലുള്ള ദൂരപരിധി രണ്ടായും ഉയര്‍ത്തി. മൂന്നാം കാറ്റഗറിയായ അസീസിയയിലെ താമസത്തില്‍ മാറ്റമില്ല. ഇവിടെനിന്ന് ഹറമിലേക്കും തിരികെയും സൌജന്യ ഗതാഗതം അനുവദിക്കും.
മൂന്ന് വിഭാഗങ്ങള്‍ക്കായി യഥാക്രമം 4000 റിയാല്‍, 3200 റിയാല്‍, 2620 റിയാല്‍ എന്ന കണക്കിലുള്ള വിനിമയ തുകയാകും തീര്‍ഥാടകരില്‍നിന്ന് ഈടാക്കുക. ഹറമില്‍നിന്ന് അധികം അകലെയല്ലാതെ  താമസ സൌകര്യം ഒരുക്കുമെന്നതു മാത്രമായിരിക്കും ആദ്യ രണ്ട് കാറ്റഗറികളിലുള്ളവര്‍ക്കുള്ള പരിഗണനയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
മദീന, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലൊക്കെ എല്ലാ കാറ്റഗറികളിലും  ഒരേ സൌകര്യമാകും അനുവദിക്കുക.
മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷ ഡൌണ്‍ലോഡ ്ചെയ്യാം. ഇത്തവണ ഒറ്റ അപേക്ഷാ ഫോമായിരിക്കും.
അപേക്ഷക്കൊപ്പം 200 രൂപയുടെ ബാങ്ക് സ്ലിപ് സമര്‍പ്പിച്ചിരിക്കണം.നറുക്കെപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടിനൊപ്പം ആദ്യ ഗഡുവായ 31,000 രൂപയും ജൂണ്‍ 15ന് മുമ്പ് ബാങ്കില്‍ അടച്ചിരിക്കണം. ഏപ്രില്‍ 30 വരെ സ്വീകരിക്കും. നറുക്കെടുപ്പ് മേയ് രണ്ടാംവാരം.
റദ്ദായ അപേക്ഷകളിലെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് നടക്കും. വെയ്റ്റ് ലിസ്റ്റിലുള്ളവര്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ആണ്. അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തിമ അപേക്ഷാ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിനു കൈമാറുന്ന അവസാന തീയതി ജൂലൈ 29. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 29വരെ സാവകാശം ലഭിക്കും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് വിമാനം സെപ്റ്റംബര്‍ 27ന് പുറപ്പെടും. തീര്‍ഥാടക യാത്രയുടെ ആദ്യഘട്ടം ഒക്ടോബര്‍ 30 ഓടെ അവസാനിക്കും. നവംബര്‍ നാലിന് വെള്ളിയാഴ്ചയായിരിക്കും അറഫാ സംഗമമെന്നാണ് കരുതുന്നത്. തീര്‍ഥാടകരുടെ ബാഗേജുകള്‍ക്ക് ഏകീകൃത രീതി നല്‍കണമെന്ന ആവശ്യം  യോഗത്തില്‍ ഉയര്‍ന്നു. 20,25 കിലോഗ്രാമിന്റെ രണ്ട് സ്യൂട്ട്കേസുകള്‍ തീര്‍ഥാടകര്‍ക്ക് കൂടെ കരുതാം. പത്തു കിലോഗ്രം ഹാന്‍ഡ് ബാഗേജ് ഇതിനുപുറമെയാണ്.  കാര്‍ബോഡ് ബോക്സ്, പ്ലാസ്റ്റിക് ബാഗ് എന്നിവയില്‍ ബാഗേജുകള്‍ അനുവദിക്കില്ല. പുണ്യഭൂമിയില്‍നിന്ന് മടങ്ങുമ്പോള്‍ പത്തു കിലോ തൂക്കത്തില്‍ സംസം വെള്ളം അനുവദിക്കും.
അഞ്ചുമുതല്‍ 16വരെ പ്രായമുള്ള ആണ്‍കുട്ടികളെ ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം കേരളം എതിര്‍ത്തു. കുട്ടികള്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ല എന്നിരിക്കെ, അര്‍ഹതയുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു കേരളം വാദിച്ചത്.
ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തീര്‍ഥാടകരെ ഈ വര്‍ഷം മുതല്‍ എസ്.എം.എസ് മുഖേന അറിയിക്കും.
ഹാജിമാരുടെ താമസത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുന്ന സംഘത്തില്‍ എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക, ഇത്തവണ സ്വീകരിക്കുന്ന അപേക്ഷകളില്‍ അനുമതി കിട്ടാത്ത മുഴുവന്‍ പേരെയും അടുത്തവര്‍ഷം പരിഗണിക്കുമാറ് നറുക്കെടുപ്പ് ഒറ്റ തവണ മാത്രമാക്കുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവെച്ചു. ഉത്തര കേരളത്തിലുള്ളവര്‍ക്ക് മംഗലാപുരം വിമാനത്താവളം ഉപയോഗപ്പെടുത്താനും ഇക്കുറി അനുവദിച്ചേക്കും.
Courtesy: Madhyamam/27-02-2011

SOLIDARITY KANNUR

സേവന പാതയിലൂടെ സമാജ്വാദി
കോളനിയില്‍ കുടിവെള്ളമെത്തി
സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി 
നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍: ഭരണസ്ഥാപനങ്ങള്‍ നാടിന്റെ ആവശ്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സേവനസന്നദ്ധതയും കാരുണ്യവും കൈമുതലാക്കിയ ഒരുസംഘം യുവാക്കളുടെ ആത്മാര്‍പ്പണം സമാജ്വാദി കോളനിയുടെ ചിരകാല ആവശ്യത്തിന് പരിഹാരമേകി.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി നാട്ടുകാരുടെ സഹകരണത്തോടെ തോട്ടട സമാജ്വാദി കോളനിയില്‍ സ്ഥാപിച്ച ജനകീയ കുടിവെള്ള പദ്ധതി കോളനി വാസികളും സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രമുഖരും ഉള്‍പ്പെട്ട വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിന് അറുതി വരുത്തിയ ചടങ്ങ് കോളനിക്ക് ഉത്സവപ്രതീതിയേകി.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.
മണ്ണും വിണ്ണും മനുഷ്യനെയും വിസ്മരിച്ചുകൊണ്ടുള്ള വികസനമാണ് നാട്ടില്‍ നടക്കുന്നതെന്നും ഉള്ളവന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലിയര്‍പ്പിക്കേണ്ടിവരുന്നുവെന്ന് പി. മുജീബ്റഹ്മാന്‍ പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ള വികസനമാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. വികസന സെമിനാറുകള്‍ കോര്‍പറേറ്റുകളെയും വന്‍കിട കുത്തകകളെയും എങ്ങനെ ഇങ്ങോട്ട് ആകര്‍ഷിക്കാം, നമ്മുടെ നാടിനെ എങ്ങനെ അമേരിക്കയാക്കി മാറ്റാം എന്നാണ് ചര്‍ച്ച ചെയ്യുന്നത്. കോളനികള്‍ക്കും ചേരികള്‍ക്കും ക്രിമിനലുകള്‍ക്കും ജന്മം നല്‍കുന്ന രീതിയിലാണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.
യുവാക്കള്‍ മാഫിയവത്കരണത്തിന്റെയും ക്വട്ടേഷന്‍ സംസ്കാരത്തിന്റെയും ഭാഗമായി മാറുന്നു. ഈ സാഹചര്യത്തില്‍ മൌനവും വിധേയത്വവുമല്ല, മണ്ണും വിണ്ണും പെണ്ണിന്റെ അഭിമാനവും വീണ്ടെടുക്കാനുള്ള പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ അനാസ്ഥ കാട്ടിയപ്പോള്‍ സമരവും സേവനവും ഒത്തുചേര്‍ന്ന് പദ്ധതിയിലൂടെ, കണ്ണുതുറക്കാത്തവരുടെ കണ്ണു തുറപ്പിക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്ന് മുഖ്യപ്രഭാഷണത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സമാജ്വാദി കോളനിക്കുവേണ്ടി ജില്ലാ പഞ്ചായത്തിന് പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും പദ്ധതികളില്‍ കോളനി പരിഗണിക്കപ്പെട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ പി. മാധവന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികം പഞ്ചായത്ത് ഭരണസമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടും കോളനിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പലതവണ ശബ്ദമുയര്‍ത്തിയെങ്കിലും ഒന്നും നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ബ്ലോക് പഞ്ചായത്തംഗം സി. രാഗിണി, പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍, ബാലകൃഷ്ണന്‍ മുണ്ടേരി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, വനിതാ വിഭാഗം സെക്രട്ടറി എ.ടി. സമീറ, ഡോ. പി. സലീം, മഹ്റൂഫ് ഉളിയില്‍, ടി.കെ.ജംഷീറ, പനയന്‍ കുഞ്ഞിരാമന്‍, എം. ഖദീജ, കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ബഷീര്‍, ടി.കെ. മുഹമ്മദലി, അഡ്വ.കെ.എല്‍. അബ്ദുല്‍ സലാം, കെ.പി. സുകുമാരന്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ സമാപനപ്രഭാഷണം നടത്തി. കുടിവെള്ളപദ്ധതിക്ക് പമ്പ്ഹൌസ് സ്ഥാപിക്കാന്‍ ഭൂമി നല്‍കിയ തോട്ടടയിലെ ബാലന് പി. മുജീബ്റഹ്മാന്‍ ഉപഹാരം സമര്‍പ്പിച്ചു. കോളനിയില്‍ മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.കെ. ശുഐബിനും ഉപഹാരം നല്‍കി. ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എം. ഷഫീഖ് സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
എടക്കാട് ഗ്രാമപഞ്ചായത്തില്‍പെട്ട തോട്ടട സമാജ്വാദി കോളനിയില്‍ 180 സെന്റ് ഭൂമിയില്‍ 110 കുടുംബങ്ങളാണ് കഴിയുന്നത്. അടിസ്ഥാനസൌകര്യങ്ങളില്ലാത്ത കോളനിയില്‍ കുടിവെള്ളത്തിനു വേണ്ടിയുള്ള മുറവിളിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും കോളനി വാസികളുടെ ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് സോളിഡാരിറ്റി ഇടപെടുന്നത്. ഒരു കുഴല്‍ക്കിണറും 15 ടാപ്പുകളും പമ്പ്ഹൌസുമാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ ടാങ്കും ഉപയോഗപ്പെടുത്തി. നൂറോളം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.
Courtesy: Madhyamam/28-02-2011

PAIN & PALLIATIVE


പാലിയേറ്റിവ് വളന്റിയര്‍ ക്യാമ്പ്
കാഞ്ഞിരോട്: കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് വളന്റിയര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന ക്യാമ്പ് മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. ഏച്ചൂര്‍ ഈസ്റ്റ് എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു.
 മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രന്‍, അഹമ്മദ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 വിവിധ വിഷയങ്ങളില്‍ ഡോ. സി. വിജയന്‍, രാധാകൃഷ്ണന്‍, മിനി, അബ്ദുറഹ്മാന്‍, ബുഷ്റ തുടങ്ങിയവര്‍ ക്ലാസെടുത്തു. ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ നന്ദി പറഞ്ഞു.
27-02-2011

MUSLIM LEAGUE_PADAYATHRA

മുസ്ലിംലീഗ് പദയാത്ര
മുണ്ടേരി: ഇടത് ദുര്‍ഭരണത്തിനെതിരെ മുണ്ടേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്ത്തല പദയാത്ര ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൌലവി ഉദ്ഘാടനം ചെയ്തു.
കോളിന്‍മൂലയില്‍ നടന്ന ചടങ്ങില്‍ അലി, എം.പി. മുഹമ്മദലി, പി. അഷ്റഫ്, ജാഥാ ക്യാപ്റ്റന്‍ പി.സി. അഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരോട് ബസാറില്‍ നടന്ന സമാപനയോഗത്തില്‍ വിവിധ നേതാക്കള്‍ സംസാരിച്ചു.
27-02-2011
.