ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 11, 2011

SOLIDARITY IRITTY

ജനകീയ കുടിവെള്ള പദ്ധതി
നാളെ നാടിന് സമര്‍പ്പിക്കും
ഇരിട്ടി: ജനകീയ കുടിവെള്ള പദ്ധതി നാളെ നാടിന് സമര്‍പ്പിക്കുമെന്ന് സോളിഡാരിറ്റി നേതാക്കള്‍ അറിയിച്ചു.
കീഴൂര്‍ ചാവശേãരി പഞ്ചായത്തില്‍ പുന്നാട് ലക്ഷംവീട് കോളനിയിലെ നാല്‍പത് കുടുംബങ്ങള്‍ക്കാണ് സോളിഡാരിറ്റി കുടിവെള്ളമെത്തിക്കുന്നത്. സംസ്ഥാന തലത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ഒന്നാംഘട്ട ജനകീയ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പുന്നാട് കോളനിയില്‍ കുടിവെള്ളമെത്തിക്കുന്നത്. ഇരിട്ടി മേഖലയില്‍ ആറളം കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് രണ്ടു മാസം മുമ്പ് കുടിവെള്ള വിതരണം നടത്തിയിരുന്നു.
ജൂണ്‍ 12ന് വൈകുന്നേരം നാലിന് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് പദ്ധതി നാടിന് സമര്‍പ്പിക്കും. പമ്പ് ഹൌസിന്റെ സ്വിച്ച് ഓണ്‍ കര്‍മം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം യൂസഫ് ഉമരി നിര്‍വഹിക്കും. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ പ്രഥമ ജലവിതരണം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഷീദ് മുഖ്യാതിഥിയായിരിക്കും. ടി.പി. മുഹമ്മദ് ഷമീം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഷജീറ ടീച്ചര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ബ്ലോക് പഞ്ചായത്ത് മെംബര്‍ സി. അഷറഫ് എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് മട്ടന്നൂരില്‍ നിന്ന് വാഹനജാഥയും തുടര്‍ന്ന് പുന്നാട്ടുനിന്ന് കോളനിയിലേക്ക് ഘോഷയാത്രയും ഉണ്ടാകും.  ടി.കെ. മുഹമ്മദ് അസ്ലം, ടി.കെ. മുനീര്‍, നൌഷാദ് മേത്തര്‍, എം. ഷാനിഫ്, ഷഫീര്‍ ആറളം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Thursday, June 9, 2011

SOLIDARITY THALASSERY

പഠനസഹായ പദ്ധതി ഉദ്ഘാടനം
  സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റിന്റെ പഠനസഹായ പദ്ധതി  റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ. അബ്ദുല്ല ഗുണഭോക്തൃ ലിസ്റ്റ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
തലശേãരി: സോളിഡാരിറ്റി ടൌണ്‍ യൂനിറ്റ് പഠന സഹായ പദ്ധതിയുടെ ഉദ്ഘാടനം റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ. അബ്ദുല്ല നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള യൂനിഫോമും നോട്ടുപുസ്തകങ്ങളും ചടങ്ങില്‍ കൈമാറി. ജില്ലാ സമിതിയംഗങ്ങളായ കെ. മുഹമ്മദ് നിയാസ്, കെ.എം. അഷ്റഫ്, പി.കെ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ കായ്യത്ത് റോഡ്, പാലിശേãരി, കടവത്ത് റോഡ് എന്നിവിടങ്ങളില്‍ നടന്ന പാഠപുസ്തക വിതരണ ചടങ്ങില്‍ 75 ഓളം കുടുംബങ്ങളിലെ 200 കുട്ടികള്‍ക്ക് നോട്ടുപുസ്തകം വിതരണം ചെയ്തു.

MALARVADY

മലര്‍വാടി ബാലസംഘം കളിമുറ്റം
ന്യൂമാഹി: മലര്‍വാടി ബാലസംഘം പുന്നോല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ താഴെ വയല്‍ പീച്ചാണിപ്പാലം ഗ്രൌണ്ടില്‍ 'കളിമുറ്റം' സംഘടിപ്പിച്ചു.
ശഹീന്‍ ഫൈസ്, ഷസ (കിഡ്സ്),  മിസ്അബ് സിറാജ് നിബിന, കെന്‍സ് (സബ് ജൂനിയര്‍), സല്‍മാന്‍ സൌഹാന്‍, നകാഷ്, ഒമര്‍ബിന്‍ മുഹമ്മദ് (ജൂനിയര്‍), ജിമേഷ്, മുഹമ്മദ് ഇജാസ് (സീനിയര്‍) എന്നിവര്‍ മത്സരങ്ങളില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
പി.എം.മുനീര്‍ ജമാല്‍, എം.പി. അര്‍ഷാദ്, മഹറൂഫ് അബ്ദുല്ല, കെ.പി. സദീര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
കെ.പി. ഫിര്‍ദൌസ്, പി.കെ. അര്‍ഷു, പി.എം. സക്കരിയ എന്നിവര്‍ നേതൃത്വം നല്‍കി.

KOODALI NEWS

 
 കൂടാളി -ചക്കരക്കല്ല് റോഡ്
തകര്‍ന്നു; യാത്ര ദുഷ്കരം
മട്ടന്നൂര്‍: തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാത്തത് കാലവര്‍ഷത്തോടെ ദുരിതയാത്ര ഇരട്ടിയാക്കി. കൂടാളിയില്‍നിന്ന് പോസ്റ്റോഫിസ് വഴി ചക്കരല്ലിലേക്കുള്ള റോഡാണ് തീര്‍ത്തും തകര്‍ന്നത്. കാല്‍നട പോലും സാധ്യമാകാത്ത വിധം തകര്‍ന്ന റോഡിലൂടെ വാഹനങ്ങളും പോകാന്‍ മടിക്കുന്നു.വര്‍ഷങ്ങളായി റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ വന്‍കുഴികള്‍ നിറഞ്ഞിരിക്കുകയാണ്.
 കാലേകൂട്ടി അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് ഇപ്പോള്‍ ദുരിതം ഇരട്ടിയാക്കിയത്. മഴയില്‍ വെള്ളം നിറഞ്ഞ കുഴികളില്‍ വാഹനങ്ങള്‍ അകപ്പെടുന്നതിനാല്‍ അപകടസാധ്യതയും നിലനില്‍ക്കുന്നു. റോഡിന്റെ തകര്‍ച്ച ചെറിയ വാഹനങ്ങളെയാണ് ഏറെ പ്രയാസപ്പെടുത്തുന്നത്. താറ്റ്യോട് ഭാഗത്താണ് റോഡ് കൂടുതല്‍ തകര്‍ന്നിട്ടുള്ളത്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നേരത്തേ കുഴികളില്‍ മണ്ണിട്ടുനികത്തിയിരുന്നെങ്കിലും കനത്ത മഴ തുടങ്ങിയതോടെ റോഡ് പഴയപടി തന്നെയായി മാറി.രണ്ട് ബസുകള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ തകര്‍ച്ച മൂലം ചെറിയ വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിവെച്ചാല്‍ പ്രദേശത്തുകാര്‍ കൂടുതല്‍ പ്രയാസം നേരിടും. സ്കൂള്‍ കുട്ടികള്‍ അടക്കം ദുരിതപര്‍വം താണ്ടിയാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.

Wednesday, June 8, 2011

OBIT_ISMAIL IRIVERI

 കിണറ്റില്‍ വീണു മരിച്ചു
ചക്കരക്കല്ല്: യുവാവ് കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ചു. ഇരിവേരി പള്ളിമെട്ടയിലെ കാര്യാടത്ത് പരേതനായ മുഹമ്മദിന്റെയും നഫീസയുടെയും മകന്‍ ഇസ്മാഈല്‍ (35) ആണ് മരിച്ചത്. കിണറ്റില്‍വീണ കാക്കയെ പുറത്തേക്കെടുക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45 ന് ഇരിവേരിയിലാണ് സംഭവം. പുതുതായി പണിയുന്ന വീടിനുവേണ്ടി നിര്‍മിക്കുന്ന കിണറ്റിലാണ് യുവാവ് വീണത്.ചക്കരക്കല്ല്, ബസ്സ്റ്റാന്‍ഡിലെ 'ഫാര്‍മ' മെഡിക്കല്‍ ഷാപ്പ്, 'താലി' ഫാന്‍സി എന്നീ ഷോപ്പുകളുടെ ഉടമയാണ്.
കിണറ്റില്‍ വീണ ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.ഇരിവേരി മഹല്ല് കമ്മിറ്റി മെംബര്‍, എച്ച്.ഐ.എസ് ഇംഗ്ലീഷ് സ്കൂള്‍ അസി. മാനേജര്‍, എസ്്.വൈ.എസ് ജില്ലാ പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ഭാര്യ: തരിയേരി കുഞ്ഞിക്കണ്ടിയില്‍ ഹന്നത്ത്.

Tuesday, June 7, 2011

JIH MATTANNUR

 
  ജമാഅത്തെ ഇസ്ലാമി ഭവന പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ജനസേവനം മതത്തിന്റെ ആത്മാവ്
-ശൈഖ് മുഹമ്മദ് കാരകുന്ന്
മട്ടന്നൂര്‍: ജനസേവനം മതത്തിന്റെ ആത്മാവാണെന്നും ദൈവത്തോടുള്ള ആരാധന അതിനുള്ള പ്രചോദനമാണെന്നും ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്.
ജമാഅത്തെ ഇസ്ലാമി ഉളിയില്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് കോടീശ്വരന്മാരുള്ള രാജ്യമെന്ന ഖ്യാതിയുള്ള ഇന്ത്യയില്‍ മഹാഭൂരിപക്ഷവും ദരിദ്രരായിരിക്കെ ഇത്തരം സംരംഭങ്ങള്‍ മഹനീയമാണെന്നും ജനസേവനത്തിന്റെ മാര്‍ഗത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നത് മതനിഷേധമാണെന്ന വേദവാക്യം ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.കെ. കുട്ടു അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മൌണ്ട്ഫ്ലവര്‍ സ്കൂളില്‍നിന്ന് സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് കീഴൂര്‍^ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍റഷീദ് ഉപഹാരം നല്‍കി. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ വിനോദ്കുമാര്‍, എന്‍. രാജന്‍, കൂരന്‍മുക്ക് മഹല്ല് പ്രസിഡന്റ് കെ. മഹമൂദ് ഹാജി, പി.എന്‍. മൊയ്തൂട്ടി, പി.വി. സാബിറ എന്നിവര്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. കെ. സാദിഖ് സ്വാഗതവും കെ. ബഷീര്‍ നന്ദിയും പറഞ്ഞു. എ. ഗഫൂര്‍ മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.

Monday, June 6, 2011

IRSHADIYA COLLEGE FEROKE

JIH MATTANNUR

IDEAL ULIYIL

ISLAMIC WOMENS COLLEGE

IDEAL ULIYIL

QURA'N STUDY CENTRE

 ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍  കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടത്തുന്ന പഠനക്ലാസിന്റെ ആറാം ബാച്ച് ഉദ്ഘാടനം ജസ്റ്റിസ് വി. ഖാലിദ് നിര്‍വഹിക്കുന്നു

ഖുര്‍ആന്‍ സാധിച്ച പരിവര്‍ത്തനം
അനുപമം- ജസ്റ്റിസ് വി. ഖാലിദ്
കണ്ണൂര്‍: വിശുദ്ധ ഖുര്‍ആന്‍ സാധിച്ച മനഃപരിവര്‍ത്തനം മാസ്മരികവും അനുപമവുമാണെന്ന് ജസ്റ്റിസ് വി. ഖാലിദ് പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കൌസര്‍ കോംപ്ലക്സില്‍ നടത്തുന്ന ഖുര്‍ആന്‍ പഠനക്ലാസ് ആറാം ബാച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയുടെ പ്രതിയോഗികള്‍ക്ക് നബിയോടല്ല മറിച്ച് ഖുര്‍ആനിനോടായിരുന്നു കടുത്ത എതിര്‍പ്പ്. എന്നാല്‍, ആ എതിര്‍പ്പുകള്‍ ഖുര്‍ആനിന്റെ മാസ്മരികതയില്‍ അലിഞ്ഞില്ലാതായി. ഖുര്‍ആന്‍ പഠനത്തിനും പ്രചാരണത്തിനുമുള്ള ഏതു ശ്രമവും ശ്ലാഘനീയമാണെന്നും ജസ്റ്റിസ് പറഞ്ഞു.
കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.സി. മുനീര്‍ , ഡോ. പി. സലീം, ടി.പി. മഹ്മൂദ് ഹാജി എന്നിവര്‍ സംസാരിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 7.30 മുതല്‍ ഒമ്പതു വരെയാണ് ക്ലാസ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ക്ലാസ് സമയത്ത് ബന്ധപ്പെടണം.

Saturday, June 4, 2011

JIH MATTANNUR

ജമാഅത്തെ ഇസ്ലാമി ഭവന പദ്ധതി:
വീടുകളുടെ താക്കോല്‍ ദാനം ആറിന്
മട്ടന്നൂര്‍: ഭവനമെന്ന സ്വപ്നത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന നിരാലംബര്‍ക്ക് ആശ്വാസമായി ജമാഅത്തെ ഇസ്ലാമിയുടെ വീടൊരുങ്ങി.
നിരവധി സേവന പ്രവര്‍ത്തനങ്ങളിലൂടെ ജന ശ്രദ്ധയാകര്‍ഷിച്ച ജമാഅത്തെ ഇസ്ലാമി ഉളിയില്‍ ഘടകം ആവിഷ്കരിച്ച ഭവന പദ്ധതിയാണ് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ പൂര്‍ത്തിയാക്കിയ ആറ് വീടുകളുടെ താക്കോല്‍ ദാനം ജൂണ്‍ ആറിന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ്  അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് നിര്‍വഹിക്കും.
കഴിഞ്ഞ മഹല്ല് സംഗമത്തിലാണ് ജമാഅത്തെ ഇസ്ലാമി ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചത്. ഉളിയില്‍, നരയമ്പാറ പ്രദേശങ്ങളിലെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി 14 വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കുകയും ചെയ്തു. ഇതില്‍ ആറ് വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ള എട്ട് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ സ്ഥലത്ത് തന്നെ രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിര്‍മാണം. ജാതി- മത പരിഗണനയില്ലാതെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്നത് . ഐഡിയല്‍ സലാല വെല്‍ഫെയര്‍ കമ്മിറ്റിയും ഈ സദുദ്ദ്യമത്തില്‍ നിസ്സീമ സഹായം നല്‍കി. ഏവരുടെയും സഹകരണമാണ് കാലതാമസം കൂടാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കാരണമായതെന്ന് സംഘാടകര്‍ വ്യക്തമാക്കി. പൂര്‍ത്തിയായ ആറ് വീടുകളുടെ താക്കോല്‍ദാന ചടങ്ങ് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നരയമ്പാറ ഐഡിയല്‍ മസ്ജിദ് ഗ്രൌണ്ടിലാണ് ഒരുക്കിയിട്ടുള്ളത്. ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഉപഹാര വിതരണം കീഴൂര്‍^ ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഷീദും മുഖ്യ പ്രഭാഷണം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂലും നടത്തും.  വി.കെ. കുട്ടു അധ്യക്ഷത വഹിക്കും.

IDEAL ULIYIL

ഐഡിയല്‍ സ്ഥാപനങ്ങളിലേക്ക്
പ്രവേശനം ആരംഭിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഉളിയില്‍ ഐഡിയല്‍ അറബിക് കോളജില്‍ അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പഠനം തീര്‍ത്തും സൌജന്യമായിരിക്കും. പ്ലസ്ടു പാസായവര്‍ക്ക് ബി.എ അഫ്ദലുല്‍ ഉലമ കോഴ്സില്‍ നേരിട്ട് പ്രവേശനം ലഭിക്കും. പുതുതായി ആരംഭിക്കുന്ന ഐഡിയല്‍ കോളജ് ഓഫ് കൊമേഴ്സില്‍ ബികോം പ്ലസ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 15, 22 തീയതികളില്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ എന്‍.സി.വി.ടി അംഗീകാരമുള്ള ഐഡിയല്‍ ഐ.ടി.സിയില്‍ ആര്‍കിടെക്ടറല്‍ അസിസ്റ്റന്റ്, പ്ലംബിങ്, വസ്ത്രനിര്‍മാണം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഈ ഏക വര്‍ഷ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0490 2434915.

SIO KANNUR

എസ്.ഐ.ഒ നേതാക്കള്‍ക്കെതിരായ കേസ്  തള്ളി
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന നേതാക്കളടക്കം 23 പേര്‍ ഉള്‍പ്പെട്ട കേസ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) പി. മുജീബുറഹ്മാന്‍ തള്ളി. 2008 മേയ് 29ന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ എം. വിജയകുമാര്‍, എസ്. ശര്‍മ എന്നിവര്‍ പങ്കെടുത്ത, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന പരിപാടിയില്‍ മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെ മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. അന്നത്തെ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ടൌണ്‍ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി കേസ് തള്ളിയത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, അഡ്വ. എം. കിഷോര്‍കുമാര്‍ എന്നിവര്‍ ഹാജരായി.

Wednesday, June 1, 2011

DELHI UNIVERSITY

ദല്‍ഹി സര്‍വകലാശാല
അഡ്മിഷന്‍:
ഓറിയന്റേഷന്‍
പ്രോഗ്രാം  ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ ന്യൂനപക്ഷ, പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ മുസ്ലിം ജമാഅത്തിന്റെയും സിജിയുടെയും സഹകരണത്തോടെ ദല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിക്കുന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്ന് രാവിലെ 10 മുതല്‍ ഒരു മണി വരെ കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വിദഗ്ധര്‍, ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍, ദല്‍ഹി മലയാളി ഹല്‍ഖ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
താല്‍പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും കൃത്യസമയത്ത് എത്തണം. ഫോണ്‍: 09048599860, 09811679818, 09953886459, ഇ^മെയില്‍ delhiaop@gmail.com

Sunday, May 29, 2011

KANHIRODE NEWS

 
മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ
കലുങ്ക് പുനര്‍നിര്‍മാണം തുടങ്ങി
കാഞ്ഞിരോട്: പൊട്ടിപ്പിളര്‍ന്ന് ഗതാഗതം അപകടാവസ്ഥയിലായ മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ കലുങ്കിന് ശാപമോക്ഷമാകുന്നു. മുണ്ടേരി പഞ്ചായത്തിലെ മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ കലുങ്കിന്റെ അപകടാവസ്ഥ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലുങ്ക് പുനര്‍നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പുനര്‍നിര്‍മാണം ആരംഭിച്ചത്. മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അല്‍ഹുദ സ്കൂള്‍, കാഞ്ഞിരോട് സ്കൂള്‍, മദ്റസ വില്ലേജ് ഓഫിസ്, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് മുണ്ടേരി, മായന്‍മുക്ക് പ്രദേശത്തുകാര്‍ക്ക് എളുപ്പം ഈ റോഡിലൂടെ എത്താം.
റോഡില്‍ തെരുവുവിളക്ക് സ്ഥാപിക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പരാതി നല്‍കിയിട്ടും തെരുവുവിളക്ക് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പരിസരത്തെ വീട്ടുകാര്‍ സ്വന്തം ചെലവില്‍ തെരുവുവിളക്ക് സ്ഥാപിച്ചിരിക്കുകയാണ്. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

IPH KANNUR

സംഘ് പരിവാര്‍  സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ
ഇന്ത്യന്‍ ഏജന്റ് -സലീം മമ്പാട്
പഴയങ്ങാടി: അമേരിക്ക, ഇസ്രായേല്‍ സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ അജണ്ട നടപ്പില്‍ വരുത്തുന്ന ഇന്ത്യയിലെ ഏജന്റാണ് സംഘ്പരിവാറെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സലീം മമ്പാട്. പഴയങ്ങാടിയില്‍ ഐ.പി.എച്ച് പുസ്തക മേള സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'ഭീകര വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയം' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ഇന്ത്യയുടെ ചായ്വ് നരസിംഹ റാവു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ളവരുടെ കാലഘട്ടത്തിലാണ് അമേരിക്കക്കുള്ള ദാസ്യവേലയിലെത്തിയത്.  അസിമാനന്ദയുടെ കുറ്റസമ്മതത്തിന് ശേഷം രാജ്യത്ത് ഭീകരസ്ഫോടനങ്ങളുണ്ടായില്ലെന്നത് ഇത്തരം  സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സംഘ് പരിവാറാണ് പ്രവര്‍ത്തിക്കുന്നതെന്നതിലേക്കാണ് വിരല്‍ ചൂന്റണ്ടുന്നത്.
വര്‍ഗീയതക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരടിക്കുന്നവരെ മാധ്യമങ്ങളുടെ സഹായത്തോടെ ഭീകര വാദികളാക്കുന്ന പ്രവണത സാമ്രാജ്യത്വത്തിന്റെ നിഗൂഢ ശ്രമമാണ്. 30 വര്‍ഷത്തെ ഹുസ്നി മുബാറക്കിന്റെ ഭരണം തൂത്തെറിയാനായതും കേണല്‍ ഖദ്ദാഫിക്ക് നേരെ ഭീഷണിയുയര്‍ത്താനായതും ലോകത്ത് നടക്കുന്ന നവ വിപ്ലവത്തിന്റ പരിണത ഫലമാണ്. അധികാരത്തില്‍ അള്ളിപ്പിടിക്കുന്ന സ്വാര്‍ഥ മോഹികളെ കടപുഴക്കാനാവുന്നത് മതവിശ്വാസികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കാനായതിനാലാണ്. അപ്പോഴാണ് മുഹമ്മദും മോസസും ഭക്തസിങും സോക്രട്ടീസും ഇവര്‍ക്ക് ഭീകരവാദിയാകുന്നത്  ^അദ്ദേഹം തുടര്‍ന്നു. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷം വഹിച്ചു.   മുനീഫ് ഖിറാഅത്ത് നടത്തി.ഫൈസല്‍ പാളയം സ്വാഗതം പറഞ്ഞു.

SOLIDARITY MATTANNUR

സോളിഡാരിറ്റി ജനകീയ കുടിവെള്ള
പദ്ധതി സമര്‍പ്പണം ജൂണ്‍ അഞ്ചിന്
മട്ടന്നൂര്‍: സോളിഡാരിറ്റി സംസ്ഥാന കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുന്നാട് ലക്ഷം വീട് കോളനിയില്‍ ഒരുക്കിയ ജനകീയ കുടിവെള്ള പദ്ധതി ജൂണ്‍ അഞ്ചിന് നാടിന് സമര്‍പ്പിക്കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ സമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്യും. കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പുന്നാട് കോളനിയിലെ നാല്‍പതോളം വീട്ടുകാര്‍ക്ക് സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതി വലിയ അനുഗ്രഹമായി മാറും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് ഉത്സവഛായ പകരാന്‍ കോളനി വാസികളും നാട്ടുകാരും തയാറെടുക്കുകയാണ്. ഘോഷയാത്ര ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.സി. മുനീര്‍, കെ.പി. റസാഖ്, കെ.വി. സാദിഖ് എന്നിവര്‍ സംസാരിച്ചു. ടി.കെ. മുനീര്‍ സ്വാഗതവും ഷാനിഫ് ഇരിട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.സി. മുനീര്‍ (ചെയര്‍.), ടി.കെ. മുഹമ്മദ് അസ്ലം (ജന. കണ്‍.), ടി.കെ. മുനീര്‍ (കണ്‍.), ഷക്കീബ് ഉളിയില്‍ (പ്രചാരണം), ഷാനിദ് ഇരിട്ടി (പ്രോഗ്രാം), സി.കെ. അന്‍സാര്‍ (സജ്ജീകരണം), കെ.വി. നിസാര്‍ (ഘോഷയാത്ര), പി.പി. റിയാസ് (ഡെക്കറേഷന്‍), നൌഷാദ് മേത്തര്‍ ( പബ്ലിക് റിലേഷന്‍), കെ.വി. സാദിഖ് (റിസപ്ഷന്‍), പി. അബൂബക്കര്‍ (റിഫ്രഷ്മെന്റ്).

COORG NEWS

കുടകില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
മടിക്കേരി: കാലവര്‍ഷം വൈകിയത് കുടകില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. ജില്ലാ ആസ്ഥാനമായ മടിക്കേരിയിലും വാണിജ്യകേന്ദ്രമായ കുശാല്‍നഗറിലും മേയ് മാസം ആദ്യവാരംതന്നെ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്.
മടിക്കേരി ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തുകൊണ്ടിരുന്ന 'കൂട്ട്ഹൊള' വരണ്ട നിലയിലാണ്. മടിക്കേരി ടൌണില്‍ ഇപ്പോള്‍ ആഴ്ചയില്‍ നാലു ദിവസം മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നത്. അനധികൃത ഹോംസ്റ്റേകളും റിസോര്‍ട്ടുകളും വെള്ളമൂറ്റുന്നതും വേനലവധിയായതിനാല്‍ വിനോദസഞ്ചാരികള്‍ വര്‍ധിച്ചതുമാണ് ഒരു കാരണം.
വീരാജ്പേട്ട നഗരത്തില്‍ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം കുറവാണെങ്കിലും ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ബേത്തരി പുഴയും കദനൂര്‍ പുഴയും വരണ്ടുകിടപ്പാണ്. കാലവര്‍ഷം താമസിക്കുകയാണെങ്കില്‍ വെള്ളക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
കുശാല്‍നഗര്‍ ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ബൈല്‍കൊപ്പയിലെ കാവേരി പുഴയിലും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കുടകിലെ മിക്ക നഗരങ്ങളിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ, ജില്ലാ ഭരണകൂടം പ്രത്യേക കുടിവെള്ള പദ്ധതിക്കുവേണ്ടി 8.50 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.

MALARVADY

മലര്‍വാടി കളിക്കളം സംഘടിപ്പിച്ചു
പാപ്പിനിശേãരി: വളപട്ടണം ഏരിയാ മലര്‍വാടി കളിക്കളം സംഘടിപ്പിച്ചു. പാപ്പിനിശേãരി മസ്ജിദുല്‍ ഈമാന്‍ കാമ്പസില്‍ നടന്ന മത്സരങ്ങളില്‍ വളപട്ടണം, പുതിയതെരു, പാപ്പിനിശേãരി, അഴീക്കോട് യൂനിറ്റുകളിലെ ബാലസംഘാംഗങ്ങള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ പാപ്പിനിശേãരി യൂനിറ്റിലെ അഫ്റാഹും സഫ്വാനും മൂന്നാം സമ്മാനം സയാനും നേടി. ജൂനിയര്‍ വിഭാഗത്തില്‍ പാപ്പിനിശേãരി യൂനിറ്റിലെ അയ്മന്‍, കോഴിക്കോട് യൂനിറ്റിലെ താനിയ സമീന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  കിഡ്സ് വിഭാഗത്തില്‍ പാപ്പിനിശേãരി യൂനിറ്റിലെ കെ. റജിന്‍, വളപട്ടണം യൂനിറ്റിലെ നമീഅ, പാപ്പിനിശേãരി യൂനിറ്റിലെ ജിനാന്‍ എന്നിവര്‍ വിജയികളായി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു.  മലര്‍വാടി ഏരിയാ രക്ഷാധികാരി എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ കെ.പി. നാസര്‍, സാജിത്, അബ്ബാസ്, ഫൈസല്‍, റഷീദ് മാസ്റ്റര്‍, ജാഫര്‍, റഫീഖ്, അശ്റഫ്, ആമിന, ഷാദിയ, റംഷീന എന്നിവര്‍ നേതൃത്വം നല്‍കി.

ഫുട്ബാള്‍ മത്സരം
തലശേãരി: മലര്‍വാടി ബാലസംഘം ജില്ലാതല ഫുട്ബാള്‍ മത്സരം തലശേãരിയില്‍ ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മാടായി എഫ്.സി വിജയിച്ചു. വളപട്ടണം എഫ്.സി റണ്ണേഴ്സ് ആയി. വിജയികള്‍ക്കുള്ള സമ്മാനം മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ സി. അബ്ദുന്നാസര്‍ വിതരണം ചെയ്തു.
നസ്ലിന്‍, ശുഹൈബ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

QURA'N STUDY CENTRE

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷ
ചക്കരക്കല്ല്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പൊതുപരീക്ഷയുടെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു. കൌസര്‍ കോംപ്ലക്സ്, മട്ടാമ്പ്രം ഇസ്ലാമിക് സെന്റര്‍, അല്‍ഫലാഹ് കോളജ് മാഹി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയില്‍ 500ലധികംപേര്‍ പരീക്ഷയെഴുതി. കുടുംബിനികള്‍, വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബിസിനസ് രംഗത്തുള്ളവര്‍ തുടങ്ങിയവരുടെ സാന്നിധ്യം വേറിട്ട കാഴ്ചയായി. കൌസര്‍ കോംപ്ലക്സില്‍ നടന്ന പരീക്ഷക്ക് എന്‍.എം. മൂസ മാസ്റ്റര്‍, പി.സി.മുനീര്‍, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഹിശാം മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, May 22, 2011

KANHIRODE NEWS

 കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വിദ്യാഭ്യാസ സമുച്ചയ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സംസാരിക്കുന്നു
വിദ്യാഭ്യാസ സമുച്ചയം തുറന്നു
കാഞ്ഞിരോട്: കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പുതുതായി നിര്‍മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കേരള മുസ്ലിംകളുടെ പുരോഗതിയുടെ അടിസ്ഥാനം മദ്റസാ വിദ്യാഭ്യാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മഹല്ല് പ്രസിഡന്റ് എം.പി.സി. ഹംസ അധ്യക്ഷത വഹിച്ചു. ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മൌലവി, ഡോ. എം. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ സ്വാഗതവും എ. അഷ്റഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

SOLIDARITY KANNUR

  സലീം അഹമ്മദിനെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു
സലീം അഹമ്മദിനെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി.പി. മുഹമ്മദ് ശമീം, ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ്, ടി.കെ. അസ്ലം, കെ.എന്‍. ജുറൈജ്, കെ.എന്‍. ജാബിര്‍ എന്നിവര്‍ ഇന്നലെ സലീം അഹമ്മദിന്റെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.

SOLIDARITY KANNUR

സോളിഡാരിറ്റി ഏരിയാ ഭാരവാഹികള്‍
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് 2011^2013 വര്‍ഷത്തെ കണ്ണൂര്‍ ജില്ലയിലെ പുതിയ ഏരിയാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ക്രമത്തില്‍.
പയ്യന്നൂര്‍ ഏരിയ: എന്‍. ശിഹാബുദ്ദീന്‍, എം. നൌഷാദ്, മുഹമ്മദ് മുസ്തഫ എട്ടിക്കുളം. തളിപ്പറമ്പ് ഏരിയ: സി.എച്ച്. മിഫ്താഫ്, പി.കെ. സത്താര്‍, വി.വി. ഖാലിദ്. മാടായി ഏരിയ: മുഹമ്മദ് സാജിദ് നദ്വി, കെ.പി. റാഷിദ്, ഫൈസല്‍ മാടായി. വളപട്ടണം ഏരിയ: ടി.പി. ഇല്യാസ്, ശംസുദ്ദീന്‍ ചേലേരി, ബി. അബ്ദുല്‍ ജബ്ബാര്‍. കണ്ണൂര്‍ ഏരിയ: കെ.എന്‍. ജുനൈദ്, ടി. അസീര്‍, കെ.കെ. ശുഐബ് മുഹമ്മദ്. കാഞ്ഞിരോട് ഏരിയ: കെ.കെ. ഫൈസല്‍, സി.ടി. ശതീഖ്, വി.സി. ശമീം. ഇരിക്കൂര്‍ ഏരിയ: എന്‍.വി. താഹിര്‍, സി.എ.എന്‍. ഇഖ്ബാല്‍, കെ.പി. ഹാരിസ്. ഇരിട്ടി ഏരിയ: ടി.കെ. മുഹമ്മദ് അസ്ലം, ശാനിദ് മുഹമ്മദ്. കൂത്തുപറമ്പ് ഏരിയ: പി.സി. മുഹമ്മദ് അനസ്, കെ. സുബൈര്‍, കെ. അനൂപ്കുമാര്‍. എടക്കാട് ഏരിയ: ആര്‍. സാലിം, പി.കെ. അബ്ദുറഊഫ്, ഹുസൈന്‍ മാസ്റ്റര്‍. തലശേãരി ഏരിയ: പി.എ. സഈദ്, കെ. സാജിദ്, കെ.എം. അശ്ഫാഖ്. ന്യൂ മാഹി ഏരിയ: സി.എച്ച്. മുജീബുറഹ്മാന്‍, സ്വാലിഹ് മുഹമ്മദ്, പി. ഫൈസല്‍. പാനൂര്‍ ഏരിയ: പി. ശിഹാബുദ്ദീന്‍, സക്കരിയാ പാനൂര്‍, അബ്ദുല്‍ മനാഫ്.

KANHIRODE NEWS

 യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാഞ്ഞിരോട് ടൌണ്‍ മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ പായസ വിതരണം നടത്തുന്നു
പായസ വിതരണം നടത്തി
കാഞ്ഞിരോട്: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാഞ്ഞിരോട് ടൌണ്‍ മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരോട് ബസാറില്‍ പായസ വിതരണം നടത്തി. പി. അഷ്റഫ്, എം. ഷഫീര്‍, എം. മുഹമ്മദലി, യു. ഷഫീര്‍, സി. നജീബ്, യു. മുനീബ്, യു. റിയാസ്, എ. റിയാസ്, ടി.പി. മുഹമ്മദ് ഷമീം എന്നിവര്‍ നേതൃത്വം നല്‍കി.

KANHIRODE NEWS

വേശാലയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകരെ
ആക്രമിച്ചു ; നാലുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: വേശാലയില്‍ ആഹ്ലാദപ്രകടനം നടത്തിയ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.  ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനുശേഷം മടങ്ങുകയായിരുന്ന യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ ഹാഷിം (26), ഷംസുദ്ദീ ന്‍ (25), ഷഫീര്‍ (22), സജീര്‍ (19) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനം കഴിഞ്ഞു മടങ്ങവേ ആയുധങ്ങളുമായി സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി.

MALARVADY

 മലര്‍വാടി ബാലസംഘം കാഞ്ഞിരോട് ഏരിയ കളിക്കളത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കാഞ്ഞിരോട് യൂനിറ്റ് .
മലര്‍വാടി ബാലസംഘം ഏരിയ കളിക്കളം
ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം കാഞ്ഞിരോട് ഏരിയ കളിക്കളം അല്‍ഹുദാ സ്കൂളില്‍ 'തനിമ കലാവേദി' യു.എ.ഇ പ്രതിനിധി എം. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ഇ. അബ്ദുല്‍സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഏരിയ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
സീനിയര്‍ വിഭാഗത്തില്‍ വാരം യൂനിറ്റിലെ ഇസ്മാഈല്‍ വ്യക്തിഗത ചാമ്പ്യനായി. ശരാഫത്ത് (ചക്കരക്കല്ല് യൂനിറ്റ്), നാഫില്‍ കാഞ്ഞിരോട് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഷജില്‍ ആയിപ്പുഴ, നദീര്‍ ആയിപ്പുഴ, നസല്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.കൂടുതല്‍ പോയന്റുകള്‍ നേടി സീനിയര്‍ വിഭാഗത്തില്‍ കാഞ്ഞിരോട് യൂനിറ്റും ജൂനിയര്‍ വിഭാഗത്തില്‍ വാരം യൂനിറ്റും ഓവറോള്‍ ചാമ്പ്യന്മാരായി. കെ.ടി. കുഞ്ഞിമൊയ്തീന്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.