Sunday, November 27, 2011
Obit_FATHIMA
ഫാത്തിമ
കാഞ്ഞിരോട് സബ്സ്റ്റേഷന് സമീപം അഫീലാസില്‍ പാറക്കല്‍ തൈവളപ്പില്‍ ഫാത്തിമ (85) നിര്യാതയായി. പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യയാണ്.
മക്കള്‍: സുബൈര്‍, സക്കരിയ, സൈനബ, സുബൈദ, പരേതനായ ഹംസ.
മരുമക്കള്‍: സി.പി. അബ്ദുല്ല, പരേതനായ ടി.എം. അബ്ദുല്ല.
ടാലന്റീന്‍ 2011' ഇന്ന്
ടാലന്റീന്‍
2011' ഇന്ന്
2011' ഇന്ന്
കോഴിക്കോട്: ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ കേരള ഞായറാഴ്ച നടത്തുന്ന 'ടാലന്റീന്‍ 2011' ടാലന്റ് സര്‍ച്ച് എക്സാമില്‍ സംസ്ഥാനത്ത് അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സര്‍ക്കാറിതര സംവിധാനത്തിലൂടെ ദക്ഷിണേഷ്യയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ആദ്യത്തെ സംരംഭമാണിത്.
കേരളത്തിലെ 300 സെന്ററിന് പുറമെ ദല്‍ഹി, ബംഗളൂരു, കുടക്, ഗള്‍ഫ് രാജ്യമായ കുവൈത്ത് എന്നിവിടങ്ങളില്‍ പരീക്ഷ നടക്കും.
സെന്റര്‍ തല പരീക്ഷയില്‍ ജനറല്‍ നോളജ്, കറന്റ് അഫയേഴ്സ്, സയന്‍സ്, മാത്സ്, പൊളിറ്റിക്സ്, ലാംഗ്വേജ് തുടങ്ങിയ വിവിധ മേഖലകളിലെ 50 മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
നിശ്ചിത ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് ഡിസംബറില്‍ നടക്കുന്ന സോണല്‍തല പരീക്ഷയില്‍ പങ്കെടുക്കാം. സീനിയര്‍ (പ്ലസ് വണ്‍, പ്ലസ്ടു), ജൂനിയര്‍ (എട്ട്, ഒമ്പത്, പത്ത്) തലങ്ങളിലാണ് പരീക്ഷ.
ജനുവരിയില്‍ നടക്കുന്ന ഫൈനല്‍ റൌണ്ട് പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും സ്വര്‍ണമെഡലും ലഭിക്കുമെന്ന് എസ്.ഐ.ഒ കേരള സെക്രട്ടറി പി.കെ. സാദിഖ് അറിയിച്ചു.

കൊടിയേറ്റ മഹോത്സവത്തിന് തുടക്കം
പുറവൂര്‍ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കല്‍ ഘോഷയാത്ര.
കൊടിയേറ്റ മഹോത്സവത്തിന് തുടക്കം
കാഞ്ഞിരോട്: പുറവൂര്‍ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവത്തിന് തുടക്കമായി. ഉത്സവം ബുധനാഴ്ച സമാപിക്കും. ഉത്സവത്തിലെ പ്രധാന ഇനമായ കലവറ നിറക്കല്‍ ചടങ്ങിലേക്കുള്ള വിഭവങ്ങള്‍ കാഞ്ഞിരോട് തെരു ശ്രീ ഗണപതി ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ചു.
ഭരണകൂടങ്ങള്‍ ജനവിരുദ്ധപക്ഷത്ത് നില്‍ക്കുന്നത് ദുര്യോഗം -മുജീബുറഹ്മാന്‍
ഭരണകൂടങ്ങള്‍ ജനവിരുദ്ധപക്ഷത്ത് നില്‍ക്കുന്നത്
ദുര്യോഗം -മുജീബുറഹ്മാന്‍
ദുര്യോഗം -മുജീബുറഹ്മാന്‍
ന്യൂമാഹി: ഭരണകൂടങ്ങള്‍ ജനവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നതാണ് വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ ദുര്യോഗമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. പെട്ടിപ്പാലം സമരപ്പന്തലില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളവും വായുവും മണ്ണും സംരക്ഷിക്കാനുള്ള സമരമാണ് പെട്ടിപ്പാലത്ത് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമരം വിജയിക്കേണ്ടതുണ്ട്.പ്രയാസപ്പെടുന്ന ജനവിഭാഗത്തോടൊപ്പം വിജയം വരെയും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. എ.പി. അര്‍ഷാദ് സ്വാഗതം പറഞ്ഞു.പെട്ടിപ്പാലം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മാലിന്യ സംസ്കരണ പ്രോജക്ട് അവതരിപ്പിച്ച് സമ്മാനംനേടുകയും സംസ്ഥാന ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത വിദ്യാര്‍ഥികള്‍ പുന്നോല്‍ പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.

പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ സംസാരിക്കുന്നു
തിരുവനന്തപുരത്ത് നടന്നത് ചര്‍ച്ചാ നാടകമെന്ന്
പൊതുജനാരോഗ്യ സമിതി
പൊതുജനാരോഗ്യ സമിതി
തലശേãരി: മാലിന്യ പ്രശ്നത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗം മന്ത്രിയെയും ശുചിത്വ മിഷനെയും മറയാക്കി പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ അവസരമൊരുക്കാനുള്ള നാടകമായിരുന്നെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ കുറ്റപ്പെടുത്തി. 12 വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് നഗരസഭാധ്യക്ഷ ഇപ്പോഴും പറയുന്നത്. മുന്‍കാലങ്ങളിലെ കരാറുകളില്‍നിന്ന് നഗരസഭ പിന്നാക്കം പോയത് ചൂണ്ടിക്കാട്ടിയപ്പോള്‍ നഗരസഭയല്ല വകുപ്പ് മന്ത്രിയാണ് ഉറപ്പുതരുന്നതെന്ന് പറഞ്ഞ് ഉത്തരവാദിത്തം മുഴുവന്‍ മന്ത്രിയുടെ തലയില്‍ കെട്ടിവെച്ച് സ്ഥലം എം.എല്‍.എ കോടിയേരി ബാലകൃഷ്ണന്‍ തടിയൂരുകയായിരുന്നു^ജനറല്‍ കണ്‍വീനര്‍ വ്യക്തമാക്കി.
Saturday, November 26, 2011
മീഡിയ വണ്‍ ചാനല്‍ ആസ്ഥാനമന്ദിരം ശിലാസ്ഥാപനം 28ന്
മീഡിയ വണ്‍ ചാനല്‍
ആസ്ഥാനമന്ദിരം
ശിലാസ്ഥാപനം 28ന്
ആസ്ഥാനമന്ദിരം
ശിലാസ്ഥാപനം 28ന്
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴില്‍ ആരംഭിക്കുന്ന മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ ആസ്ഥാനമന്ദിരത്തിന്റെയും സ്റ്റുഡിയോ സമുച്ചയത്തിന്റെയും ശിലാസ്ഥാപനം 28ന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. നഗരത്തില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ വെള്ളിപറമ്പിലാണ് മീഡിയ വണ്‍ ആസ്ഥാനമന്ദിരം പണിയുന്നത്.
വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന ശിലയിടല്‍ ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി.ആരിഫലി അധ്യക്ഷത വഹിക്കും. പഞ്ചായത്ത്^സാമൂഹിക ക്ഷേമമന്ത്രി ഡോ.എം.കെ.മുനീര്‍ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ഐ.ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, നഗരസഭാ മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.എല്‍.എമാരായ പി.ടി.എ റഹീം, എ. പ്രദീപ്കുമാര്‍, എളമരം കരീം, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്മാബി, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി മിംസ് ആശുപത്രി എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട് ചെയര്‍മാനും എ.എം. അബ്ദുല്‍ മജീദ് കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് അനൂപ് നാരായണന്‍, മുന്‍ പ്രസിഡന്റ് പി. സക്കീര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. അബ്ദുസ്സലാം അഹമ്മദ് ചാനലിനെക്കുറിച്ച് വിശദീകരിച്ചു. എഡിറ്റര്-പ്രോഗ്രാംസ് ബാബു ഭരദ്വാജ് സ്വാഗതവും എഡിറ്റര്‍-ന്യൂസ് കെ. രാജഗോപാല്‍ നന്ദിയും പറഞ്ഞു.

മുഹമ്മദ് ഇംതിയാസ്
കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ (K3A)
സംസ്ഥാന ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട
കണ്ണൂര്‍ സയനോര കമ്യൂണിക്കേഷന്‍സ് സി.ഇ.ഒ
സി. മുഹമ്മദ് ഇംതിയാസ്
സി. മുഹമ്മദ് ഇംതിയാസ്
പ്രകടനം നടത്തി
ചില്ലറ വ്യാപാരരംഗത്തെ കുത്തകവത്കരണത്തിനെതിരെ സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ നടത്തിയ പ്രതിഷേധ പ്രകടനം
പ്രകടനം നടത്തി
ചക്കരക്കല്ല്: ചെറുകിട വ്യാപാരരംഗത്ത് വിദേശ കുത്തകകള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ ചക്കരക്കല്ലില്‍പ്രകടനം നടത്തി.
കാഞ്ഞിരോട് ഏരിയാ പ്രസിഡന്റ് കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, എം. സജീദ്, കെ. റഹീം, യു.വി. സുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പയ്യന്നൂര്‍: ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. എം.ടി.പി. സൈനുദ്ദീന്‍, നൌഷാദ് കരിവെള്ളൂര്‍, നൂറുദ്ദീന്‍, മോഹനന്‍ കുഞ്ഞിമംഗലം, മിനാജ്, റഫീഖ് പയ്യന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി
ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ 29 ന്
വാതക പൈപ്പ് ലൈന്‍: ജനവാസ
മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി
വാതക പൈപ്പ് ലൈന്‍: ജനവാസ
മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി
കണ്ണൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്‍) കൊച്ചി^മംഗലാപുരം വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ വടക്കന്‍ ജില്ലകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 912 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈനിന്റെ ഇരുവശവും മൂന്ന് മീറ്റര്‍ അകലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുമെന്നാണ് പറയുന്നത്. അപകട സാധ്യത ഏറെയുള്ള പദ്ധതി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലൂടെ നടപ്പാക്കരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ രൂപവത്കരിച്ച് ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി ഗെയ്ല്‍ പൈപ്പ്ലൈന്‍ വിക്ടിംസ് ആക്ഷന്‍ ഫോറം തീരുമാനിച്ചു. നവംബര്‍ 29 ന് അഞ്ച് മണിക്ക് കാല്‍ടെക്സ് ജങ്ഷനില്‍ കൂട്ടായ്മ സംഘടിപ്പിക്കും. പദ്ധതി ബാധിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആക്ഷന്‍ ഫോറം കണ്‍വീനര്‍ യു.കെ. സഈദ് അറിയിച്ചു. യോഗത്തില്‍ കെ.സാദിഖ്, എന്‍.എം. ശഫീഖ്, ടി.പി. ഇല്യാസ്, സൈനുദ്ദീന്‍ കരിവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 8606175451, 9947733487.

ടാലന്റീന്‍ 2011_ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
'ടാലന്റീന്‍ 2011' ജില്ലയില്‍
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ടലാന്റീന്‍ 2011' ഇന്റര്‍നാഷനല്‍ ടാലന്റ് സെര്‍ച് പരീക്ഷയുടെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ 12 പരീക്ഷാ കേന്ദ്രങ്ങളില്‍ 27 ന് 9.30 മുതല്‍ 11 വരെയാണ് പരീക്ഷ. തുടര്‍ന്ന് മൂല്യനിര്‍ണയം നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
എണ്‍പത് ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതല പരീക്ഷയില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍, എസ്.എം.എസ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീ അടക്കാനുള്ള സൌകര്യം അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും. ജില്ലാ ജോ.സെക്രട്ടറി ആഷിഖ് അധ്യക്ഷത വഹിച്ചു. അംജദ്, നസീം, മുഹ്സിന്‍ എന്നിവര്‍ സംസാരിച്ചു.

ടാലന്റീന്‍ പരീക്ഷ
പാടിയോട്ടുചാല്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍ പരീക്ഷ 27ന് രാവിലെ 9.30ന് വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ രാവിലെ ഒമ്പതിന് പരീക്ഷാകേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. മാത്തില്‍ മുതല്‍ കോഴിച്ചാല്‍ വരെയുള്ള സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് വയക്കര എത്തേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും പ്ലസ്വണ്‍, പ്ലസ്ടു വിഭാഗത്തിലുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായിരിക്കും പരീക്ഷ നടത്തുക.
അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ടാലി സൌജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒരുമാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, അക്കൌണ്ടന്‍സിയിലുള്ള മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04602 226573, 227869.
വിവരാവകാശ സെമിനാര്‍ നാളെ
വിവരാവകാശ സെമിനാര്‍ നാളെ
കണ്ണൂര്‍: വിവരാവകാശ നിയമം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് മൂന്നുമണിമുതല്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രഭാഷണം
പ്രഭാഷണം
പഴയങ്ങാടി: 'ഹിജറയുടെ സന്ദേശം' എന്ന വിഷയത്തില്‍ നാളെ (27-11-2011) മുട്ടത്ത് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. വൈകീട്ട് 6.30ന് മുട്ടം ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം അബ്ദുറഹിമാന്‍ വളാഞ്ചേരി പ്രഭാഷണം നടത്തും.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലിലേക്ക് കൂടുതല്‍ പേര്‍ ഐക്യദാര്‍ഢ്യവുമായെത്തുന്നു. ബാലസാഹിത്യകാരനും കവിയുമായ പ്രേമാനന്ദ് ചമ്പാട്, അങ്ങാടിപ്പുറത്ത് അശോകന്‍, പി.വി. ഗോവിന്ദന്‍, മാഹി ചെറുകല്ലായി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് ജോസ് ബാസല്‍ ഡിക്രൂസ്, സെക്രട്ടറി അബ്ദുറസാഖ്, ട്രഷറര്‍ പി.വി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
Friday, November 25, 2011
സന്ദര്‍ശിച്ചു
സന്ദര്‍ശിച്ചു
കുടുക്കിമൊട്ട: കുടുക്കിമൊട്ടയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കേന്ദ്രം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സന്ദര്‍ശിച്ചു. കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കോഓഡിനേറ്റര്‍ അഹമ്മദ് പാറക്കല്‍, എ. നസീര്‍, പി. മൊയ്തു, ചൊക്രാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം -എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന 'കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതിയുടെ മുണ്ടേരി പഞ്ചായത്തുതല ഉദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം
-എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
കാഞ്ഞിരോട്: വികസന പദ്ധതികളിലൂടെ സ്വയം പര്യാപ്ത ഗ്രാമങ്ങളാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. സംസ്ഥാന പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന 'കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതിയുടെ മുണ്ടേരി പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ 1500 വനിതാ ഗുണഭോക്താക്കള്‍ക്ക് മൂന്നുവീതം മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. പ്രഥമ പഞ്ചായത്താണ് മുണ്ടേരി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ശബരീഷ്കുമാര്‍, എം.പി. മുഹമ്മദലി, മുണ്ടേരി ഗംഗാധരന്‍, സി. ഉമ, കെ.ടി. ഭാസ്കരന്‍, എ. ചന്ദ്രന്‍, എം.പി. പ്രദീപ്കുമാര്‍, ഖാദര്‍ മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു. മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രന്‍ സ്വാഗതവും ഡോ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
കോഴി വിതരണത്തില്‍ വിവേചനമെന്ന് പരാതി
പുറവൂര്‍: പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കിയ 'കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതി പ്രകാരം മുണ്ടേരി പഞ്ചായത്തില്‍ വ്യാഴാഴ്ച നടത്തിയ കോഴി വിതരണത്തില്‍ വിവേചനമെന്ന് പരാതി. പഞ്ചായത്തിലെ പല വാര്‍ഡുകളിലും വിവരം അറിഞ്ഞില്ലെന്ന് ഐ.എന്‍.എല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അശ്റഫ് പുറവൂര്‍ ആരോപിച്ചു.
'ചര്‍ച്ചാ നാടകങ്ങളിലൂടെ സമരം പരാജയപ്പെടുത്താനാവില്ല'
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുന്നു
'ചര്‍ച്ചാ നാടകങ്ങളിലൂടെ സമരം
പരാജയപ്പെടുത്താനാവില്ല'
പരാജയപ്പെടുത്താനാവില്ല'
തലശേãരി: ചര്‍ച്ചാ നാടകങ്ങളും ഭീഷണിയും കുപ്രചാരണങ്ങളും വഴി മാലിന്യവിരുദ്ധ സമരത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു. പുന്നോല്‍ പെട്ടിപ്പാലത്ത് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമടയില്‍ സാധാരണക്കാരും സ്ത്രീകളുമുള്‍പ്പെടെ സമരം ചെയ്ത് കുത്തക കമ്പനിയെ കെട്ടുകെട്ടിച്ചെങ്കില്‍ ശുദ്ധവായുവിനും ജലത്തിനും വേണ്ടി നടത്തുന്ന പുന്നോലിലെ സമരം വിജയിക്കുകതന്നെ ചെയ്യും. സമരത്തിന് സോളിഡാരിറ്റിയുടെ പിന്തുണ അദ്ദേഹം അറിയിച്ചു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, മദേഴ്സ് എഗെയിന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ്' കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വീട്ടമ്മമാര്‍ തലശേãരി നഗരസഭ വളഞ്ഞപ്പോള്‍
വീട്ടമ്മമാര്‍ നഗരസഭ വളഞ്ഞു
തലശേãരി: പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ തലശേãരി നഗരസഭ വളഞ്ഞു. 'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ്' എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നഗരസഭാ കോമ്പൌണ്ടിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തത്.
കെ.എം. റഷീദ ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലത്തുനിന്ന് നഗരസഭാ ആസ്ഥാനത്തേക്ക് സമരം വികസിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു. കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. എ.ടി. സമീറ, വസന്ത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സ്വാലിഹ, നാരായണിയമ്മ, റുബീന അനസ്, സെയ്ത്തു, ഹാജിറ, ഫുആദ്, കെ.എം. ആയിഷ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, November 24, 2011
'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' വൃക്ഷത്തൈ നട്ട് ഉദ്ഘാടനം
ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' പദ്ധതി ഉദ്ഘാടനം വൃക്ഷത്തൈ നട്ട് കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിക്കുന്നു
'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍'
വൃക്ഷത്തൈ നട്ട് ഉദ്ഘാടനം
വൃക്ഷത്തൈ നട്ട് ഉദ്ഘാടനം
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതിയുടെ നേതൃത്വത്തില്‍ ട്രഞ്ചിങ് ഗ്രൌണ്ട് റോഡിനു നടുവില്‍ വൃക്ഷത്തൈ നട്ട് 'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' പദ്ധതി ഉദ്ഘാടനം കണ്ടല്‍ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിച്ചു. ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. പി.എ. സഹീദ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ പങ്കെടുത്തു.
പെട്ടിപ്പാലം സമരം വിജയിക്കും -പൊക്കുടന്‍
തലശേãരി: പുന്നോല്‍ പെട്ടിപ്പാലം മാലിന്യം തള്ളലിനെതിരായ ജനകീയ സമരം വിജയിക്കുമെന്ന് കല്ലേന്‍ പൊക്കുടന്‍ പ്രഖ്യാപിച്ചു. ജനകീയ സമരത്തില്‍ ഒപ്പം നില്‍ക്കേണ്ട ചില സംഘടനകള്‍ സമരത്തിനെതിരായി രംഗത്തിറങ്ങിയത് അവരുടെ നാശത്തിനാണ് . അത്തരക്കാര്‍ ചരിത്രം പഠിക്കാന്‍ തയാറാവണം.
ധാര്‍ഷ്ട്യം വെടിയാന്‍ നഗരസഭ തയാറാവണം. കോടതി വിധികളും നിയമങ്ങളും തങ്ങള്‍ തന്നെ ഒപ്പിട്ട കരാറുകളും അനുസരിക്കാന്‍ നഗരസഭ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മാടോള്‍ സ്വാഗതം പറഞ്ഞു.

വിവരാവകാശ സെമിനാര്‍ 27ന്
വിവരാവകാശ
സെമിനാര്‍ 27ന്
സെമിനാര്‍ 27ന്
കണ്ണൂര്‍: ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി, കണ്ണൂര്‍ പ്രസ്ക്ലബ്, ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ സഹകരണത്തോടെ വിവരാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു.
നവംബര്‍ 27ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നു മുതല്‍ ആറു മണിവരെ നടക്കുന്ന സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ മുഖ്യപ്രഭാഷണം നടത്തും.
പി.സി. വിജയരാജന്‍ അധ്യക്ഷത വഹിക്കും.
നവംബര്‍ 27ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നു മുതല്‍ ആറു മണിവരെ നടക്കുന്ന സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ മുഖ്യപ്രഭാഷണം നടത്തും.
പി.സി. വിജയരാജന്‍ അധ്യക്ഷത വഹിക്കും.
Wednesday, November 23, 2011
അറബ് വസന്തം: പൊതുസമ്മേളനം 26ന് കണ്ണൂരില്‍
അറബ് വസന്തം: പൊതുസമ്മേളനം 26ന് കണ്ണൂരില്‍
കണ്ണൂര്‍: 'അറബ് വസന്തം പുതുയുഗപ്പിറവി' എന്ന വിഷയത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നവംബര്‍ 26ന് വൈകീട്ട് 4.30ന് ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം സംഘടിപ്പിക്കുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ വളാഞ്ചേരി, കെ.സി. വര്‍ഗീസ്, മൌലവി അബ്ദുറഹ്മാന്‍ മക്കിയാട്, ടി.കെ. മുഹമ്മദലി, എ.ടി. സമീറ, ഫാറൂഖ് ഉസ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിക്കും.

പുന്നോലിലെ വീട്ടമ്മമാര്‍ നാളെ നഗരസഭ വളയും
പുന്നോലിലെ
വീട്ടമ്മമാര്‍ നാളെ നഗരസഭ വളയും
വീട്ടമ്മമാര്‍ നാളെ നഗരസഭ വളയും
തലശേãരി: പെട്ടിപ്പാലത്ത് സമരം ചെയ്യുന്ന പുന്നോലിലെ വീട്ടമ്മമാര്‍ തലശേãരി നഗരസഭാ ഓഫിസ് വളയും. മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണിക്കാണ് പ്രതിഷേധം.
അനധികൃത മാലിന്യം തള്ളല്‍ മൂലം അമ്മമാര്‍ ഇരട്ടിപീഡനമാണ് അനുഭവിക്കുന്നതെന്ന് സംഘടനയുടെ കണ്‍വീനര്‍ ജബീന ഇര്‍ഷാദ് ചൂണ്ടിക്കാട്ടി. യോഗത്തില്‍ കെ.എം ആയിശ, നാരായണി അമ്മ എന്നിവര്‍ സംസാരിച്ചു. റുബീന സ്വാഗതവും സ്വാലിഹ നന്ദിയും പറഞ്ഞു.

ജമാഅത്ത് സംഘം സന്ദര്‍ശിച്ചു
തലശേãരി: സമരപന്തലില്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധി സംഘമെത്തി. മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി, പി.പി. അബ്ദുറഹ്മാന്‍, വയനാട് ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍, കാസര്‍റകോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തുകാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ ജമാഅത്ത് പിന്തുണയുമായി ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. അബ്ദുറഹ്മാന്‍ വളാഞ്ചേരി, വി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
പെട്ടിപ്പാലം സമരപന്തലില്‍ ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി സംസാരിക്കുന്നു
ചര്‍ച്ചയില്‍ പങ്കെടുക്കില്ല
തലശേãരി: ഇന്ന് തിരുവനന്തപുരത്ത് മന്ത്രി കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സമരസഹായ സമിതി സംയുക്തയോഗം തീരുമാനിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഫിയാസ്, എന്‍.പി.ഇസ്മായില്‍, പി. അബ്ദു സത്താര്‍, ഇ.കെ. യൂസുഫ്, മുനവ്വര്‍ അഹമ്മദ്, നൌഷാദ് മാടോള്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അര്‍ഷാദ് സ്വാഗതം പറഞ്ഞു.
ടാലന്റീന്‍ എക്സാം: രജിസ്ട്രേഷന്‍ ആരംഭിച്ചു
ടാലന്റീന്‍ എക്സാം:
രജിസ്ട്രേഷന്‍ ആരംഭിച്ചു
രജിസ്ട്രേഷന്‍ ആരംഭിച്ചു
ഇരിക്കൂര്‍: എസ്.ഐ.ഒ ടാലന്റീന്‍ എക്സാം രജിസ്ട്രേഷന്‍ ഇരിക്കൂര്‍ എ.എം.ഐ സ്കൂളില്‍ ആരംഭിച്ചു. എട്ടാംതരം മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എല്ലാ ദിവസവും വൈകീട്ട് നാലുമുതല്‍ എട്ടുമണി വരെ രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നുപ്രവര്‍ത്തിക്കും.
ഫോണ്‍: 8089273043.
Tuesday, November 22, 2011
OBIT_KHADEEJA
ഖദീജ
കുടുക്കിമൊട്ടയിലെ ഖദീജ വില്ലയില്‍ പള്ളിക്കല്‍ കറക്കറാണ്ടി ഖദീജ (97) നിര്യാതയായി.
പരേതനായ ചൂലോട്ട് കുഞ്ഞിമുഹമ്മദിന്റെ ഭാര്യയാണ്.
പരേതനായ ചൂലോട്ട് കുഞ്ഞിമുഹമ്മദിന്റെ ഭാര്യയാണ്.
മക്കള്‍: കമാല്‍, ആയിഷ, നഫീസ, പരേതനായ കലന്തന്‍.
മരുമക്കള്‍: അബ്ദുല്ല, സൈനബ, ഖദീജ, പരേതനായ മൊയ്തീന്‍.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍.
Subscribe to:
Posts (Atom)