ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 5, 2013

ജി.ഐ.ഒ സായാഹ്ന സദസ്സ്

 ജി.ഐ.ഒ സായാഹ്ന സദസ്സ്

കണ്ണൂര്‍ :  സ്ത്രീ പീഡനങ്ങളുള്‍പ്പെടെ സമൂഹത്തിലെ പ്രശ്നങ്ങളുടെ ചില വശങ്ങളോ ദുരന്തഫലങ്ങളോ  മാത്രം പരിഹരിക്കാന്‍ ശ്രമിക്കാതെ സാമൂഹിക സൃഷ്ടിക്ക് വേണ്ടിയാണ് ശ്രമങ്ങളുണ്ടാവേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ പറഞ്ഞു. ജി.ഐ.ഒ ജില്ല കമ്മിറ്റി താണ മുഴത്തടം യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ‘പ്രവാചകന്‍  സ്ത്രീ വിമോചകന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് സി .ഹസ്ന അധ്യക്ഷത വഹിച്ചു. എം.ഖദീജ വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം  ജില്ല പ്രസിഡന്‍റ് എ.ടി.സമീറ സംസാരിച്ചു.

സര്‍ക്കാര്‍ നിലപാട് ധിക്കാരം -വെല്‍ഫെയര്‍ പാര്‍ട്ടി

സര്‍ക്കാര്‍ നിലപാട്
ധിക്കാരം -വെല്‍ഫെയര്‍ പാര്‍ട്ടി
കൊല്ലം: സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണമില്ളെന്ന സര്‍ക്കാര്‍ നിലപാട് കേരളത്തിന്‍െറ പൊതുവികാരത്തിനെതിരായ ധിക്കാരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി പ്രസ്താവിച്ചു. സര്‍ക്കാര്‍ നിയമസാങ്കേതികത്വം പറയുന്നത് ചിലരെ രക്ഷിക്കാനാണ്. 35 പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ മൊഴി പരിഗണിക്കുകയും കുര്യന് മാത്രം അത് ബാധകമാക്കാതിരിക്കുന്നതും എന്തടിസ്ഥാനത്തിലാണ്? അന്വേഷണത്തിലെ അട്ടിമറിയെക്കുറിച്ച സുപ്രീംകോടതി നിരീക്ഷണവും ബാഹ്യ ഇടപെടലിനെക്കുറിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തലും ചോദ്യം ചെയ്യുന്നതില്‍ വന്ന വീഴ്ച പുറത്തുവന്നതും പരിഗണിച്ച് പുനരന്വേഷണത്തിന് ഉത്തരവിടാം. ആരോപണ വിധേയരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇറങ്ങിയത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ.കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

കാന്‍സറിനെ തോല്‍പിച്ച കുട്ടുവിന്‍െറ ജീവിതം

 കാന്‍സറിനെ തോല്‍പിച്ച
കുട്ടുവിന്‍െറ ജീവിതം
കാന്‍സറെന്ന മാരക രോഗം കാര്‍ന്നുതിന്ന വയോധികന്‍െറ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും പൂര്‍ണ ആരോഗ്യത്തോടെയുള്ള തുടര്‍ജീവിതവും മാതൃകയാവുന്നു. നിശ്ചയദാര്‍ഢ്യത്തിന്‍െറയും മനക്കരുത്തിന്‍െറയും പിന്‍ബലത്തില്‍  ജീവിതത്തിന്‍െറ മനോഹര തീരത്തേക്ക് പറിച്ചുനടപ്പെട്ട ഉളിയില്‍ റംല നിവാസില്‍ വി.കെ. കുട്ടുവിന്‍െറ ജീവിതം രോഗിയായ ഏതൊരാള്‍ക്കും കരുത്തുപകരുന്നതാണ്. കാന്‍സര്‍ മരണത്തിന്‍െറ വാറന്‍റാണെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാനും രോഗഭീതിയില്‍ നിന്ന് കരകയറാനും കുട്ടുവിന്‍െറ ജീവിതം വഴിയൊരുക്കും. എഴുത്തും വായനയും ചരിത്രം തേടിയുള്ള സഞ്ചാരവും പിന്നെ കൃഷിപ്പണിയുമായി ഏതുനേരവും തിരക്കിലായ ഈ  78കാരന്‍ ലോകത്തോട് വിളിച്ചുപറയുന്നതും കാന്‍സറില്‍ തളര്‍ന്ന് ആരും ജീവിതം പാഴാക്കരുതെന്നാണ്.
2006ല്‍ 72ാമത്തെ വയസ്സിലാണ് കുട്ടുവിന് രോഗത്തിന്‍െറ തുടക്കം. 2007ല്‍ രോഗവും അസ്വസ്ഥതയും മൂര്‍ച്ഛിച്ചു. തലശ്ശേരി സഹകരണാശുപത്രിയിലെ ചികിത്സയില്‍, ചെറുകുടലിനെയും വന്‍കുടലിനെയും ബാധിക്കുകയും മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത നിലയില്‍ ട്യൂമര്‍ കണ്ടത്തെി. ഹൃദയവാല്‍വിനുള്ള ചികിത്സയിലായതിനാലും പ്രായംകൂടിയ രോഗിയായതിനാലും ശസ്ത്രക്രിയ അതീവദുഷ്കരമായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ മറ്റുമാര്‍ഗമൊന്നും ഇല്ലാതെ വന്നതിനാല്‍ ബന്ധുക്കളുടെ സമ്മതത്തോടെ ശസ്ത്രക്രിയ നടത്തി. രോഗം കാന്‍സറായത് കൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവില്ളെന്നാണ് കരുതിയത്. മരുന്നുകളുടെ പ്രവാഹവും ഭക്ഷണക്രമീകരണവും കൊണ്ട് മുടി ഒന്നുപോലും ശരീരത്തില്‍ ബാക്കിയായില്ളെന്ന് മാത്രമല്ല, ശോഷിച്ച ശരീരമായി മാറുകയും ചെയ്തു.
മനക്കരുത്തിനൊപ്പം ഡോക്ടര്‍മാരുടെ നിര്‍ദേശം വിടാതെ പാലിച്ചതും രോഗമുക്തിക്ക് കാരണമായി. ജീവിതത്തിലേക്ക് പതിയെ നടന്നുതുടങ്ങിയ കുട്ടു ആരോഗ്യ വീണ്ടെടുപ്പിനൊപ്പം പ്രായാധിക്യത്തില്‍ ചടഞ്ഞിരിക്കാതെ ആരെയും അതിശയിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്കാണ് തിരിഞ്ഞത്. രോഗം മാറിയതിന് ശേഷം സ്വന്തം വീട്ടുപറമ്പിലെ മണ്ണില്‍ കുട്ടുവിന് പൊന്നുവിളയിക്കാനായി. സ്വന്തംകൈകൊണ്ട് വളര്‍ത്തിയ തെങ്ങും കുരുമുളക് വള്ളികളും മറ്റും കാണുകയും പണിയെടുക്കുകയും ചെയ്യുന്നത് ഏത് രോഗത്തിനും ശാന്തിയാണെന്ന് കുട്ടു പറയുന്നു. ഇതിനിടയില്‍ രണ്ട് ചരിത്രപുസ്തകങ്ങള്‍ കുട്ടുവിന്‍േറതായി പിറവിയെടുത്തു. മൂന്നാമത്തെ പുസ്തകത്തിന്‍െറ രചനയിലാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ക്ഷണം സ്വീകരിച്ച് ഒമാന്‍, ബഹ്റൈന്‍, സൗദി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. അര്‍ബുദം തളര്‍ത്തിയെന്ന ചിന്തപോലും ഇല്ലാത്തതിനാലാണ് കുട്ടുവിന് ബഹുമുഖ മേഖലകളില്‍ പ്രവര്‍ത്തിക്കാനായത്. തളരാതെയും മുടങ്ങാതെയും ചികിത്സ തുടര്‍ന്നാല്‍ രോഗമുക്തി നേടാനാകുമെന്ന് ഇദ്ദേഹം പറയുന്നു.

MEDIAONE


MADHYAMAM


PRABODHANAM WEEKLY


ZAMZAM


Monday, February 4, 2013

STORY


ZAMZAM

 

ZAMZAM


വിശ്വരൂപം ഗൗരവ ചര്‍ച്ച അര്‍ഹിക്കാത്ത സിനിമ -ഷെറി

 വിശ്വരൂപം ഗൗരവ ചര്‍ച്ച
അര്‍ഹിക്കാത്ത സിനിമ -ഷെറി
കണ്ണൂര്‍: ‘വിശ്വരൂപം’ ഗൗരവ ചര്‍ച്ച അര്‍ഹിക്കാത്ത  സിനിമയാണെന്നും വിവാദങ്ങള്‍ മാര്‍ക്കറ്റിങ് ലക്ഷ്യം വെച്ചുള്ളതാണെന്നും സംവിധായകന്‍ ഷെറി പറഞ്ഞു. സോളിഡാരിറ്റി സാംസ്കാരിക വേദി സംഘടിപ്പിച്ച ഓപണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വരൂപം- ആവിഷ്കാരത്തോട് സംവദിക്കുന്നു എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സെന്‍ററില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ അഷ്റഫ് ആഡൂര്‍, അനൂപ് കുമാര്‍, കെ.പി. അസീസ്, സി.പി. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് ഷമീം സമാപന പ്രസംഗം നടത്തി. കെ.എം. മഖ്ബൂല്‍ സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.

WEDDING


Sunday, February 3, 2013

SPEECH


മൗണ്ട്ഫ്ളവര്‍ കിഡ്സ് ഫെസ്റ്റ്

മൗണ്ട്ഫ്ളവര്‍ കിഡ്സ് ഫെസ്റ്റ്
ഉളിയില്‍: ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി. സലിം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് പ്രഫ. കെ. മൂസക്കുട്ടി, വി.കെ. കുട്ടു, വി. മാഞ്ഞുമാസ്റ്റര്‍, കെ. അബ്ദുറഷീദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍.എന്‍. അബ്ദുല്‍ഖാദര്‍, പി. ഹമീദ് മാസ്റ്റര്‍, ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതവും കെ. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

പൊതുയോഗം

പൊതുയോഗം
വീരാജ്പേട്ട: ‘പ്രവാചകന്‍െറ സന്ദേശം: ആനുകാലിക പ്രസക്തി’ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് പൊതുയോഗം സംഘടിപ്പിച്ചു. പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മംഗലാപുരം ‘സന്മാര്‍ഗ’ വാരിക പത്രാധിപര്‍ അബ്ദുല്‍ ഖാദര്‍ കുക്കില മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി കുടക് ജില്ല സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സംസാരിച്ചു. കെ.ടി. ബഷീര്‍ സ്വാഗതം പറഞ്ഞു. അഹദ് ത്വാഹ ഖിറാഅത്ത് നടത്തി.

വിശ്വരൂപം: ഓപണ്‍ഫോറം ഇന്ന്

വിശ്വരൂപം: ഓപണ്‍ഫോറം ഇന്ന്
കണ്ണൂര്‍: ‘വിശ്വരൂപം ആവിഷ്കാരത്തോട് സംവദിക്കുന്നു’ തലക്കെട്ടില്‍ സോളിഡാരിറ്റി ജില്ല കമ്മിറ്റി ഓപണ്‍ഫോറം സംഘടിപ്പിക്കുന്നു.  ഞായറാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ കൗസര്‍ കോംപ്ളക്സിലെ സോളിഡാരിറ്റി സെന്‍ററില്‍ നടക്കുന്ന സംവാദത്തില്‍ ടി.പി. മുഹമ്മദ് ശമീം, സംവിധായകന്‍ ഷെറി, അഷ്റഫ് ആഡൂര്, അനൂപ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

Saturday, February 2, 2013

VSHVAROOPAM


ARAMAM MONTHLY


ജുമുഅ ആരംഭിച്ചു

ജുമുഅ ആരംഭിച്ചു
തഴെ ചൊവ്വ: ഐഡിയല്‍ ഇസ്ലാമിക് ട്രസ്റ്റിന്‍െറ കീഴില്‍ തങ്കേക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുദ്ദഅവയില്‍ ജുമുഅ നമസ്കാരം ആരംഭിച്ചു. നമസ്കാരത്തിന് ടി.കെ. മുഹമ്മദലി നേതൃത്വം നല്‍കി.

രാഷ്ട്രീയ ഇടപെടലുകള്‍ക്ക് എന്‍.എസ്.എസ് പാര്‍ട്ടി ഉണ്ടാക്കട്ടെ -സോളിഡാരിറ്റി

രാഷ്ട്രീയ ഇടപെടലുകള്‍ക്ക് എന്‍.എസ്.എസ്
പാര്‍ട്ടി ഉണ്ടാക്കട്ടെ -സോളിഡാരിറ്റി
 കോഴിക്കോട്: രാഷ്ട്രീയ പ്രശ്നങ്ങളെ നിരന്തരം വര്‍ഗീയവത്കരിക്കുന്ന എന്‍.എസ്.എസ് നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നായര്‍ സമുദായത്തിന്‍െറ താല്‍പര്യം സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്ന് എന്‍.എസ്.എസിന് അഭിപ്രായമുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് രംഗത്തുവരുകയാണ് വേണ്ടത്. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അതിന്‍െറ മാതൃകകളാണ്.
രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് അദ്ദേഹം തന്നെ പാര്‍ട്ടിയില്‍ തുറന്നു പറയുകയാണ് വേണ്ടത്. പകരം എന്‍.എസ്.എസിനെക്കൊണ്ട് വര്‍ഗീയതയുടെയും ജാതിമാടമ്പിത്തത്തിന്‍െറയും ചുടുചോറ് മാന്തിക്കുകയല്ല. എന്‍.എസ്.എസിലൂടെ മിക്കവാറും സംസാരിക്കുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ്. അതുകൊണ്ടാണ് സമുദായ സംഘടനകള്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ അധികാരമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം പറേയണ്ടി വരുന്നത്. രാഷ്ട്രീയ തിരശ്ശീലക്കപ്പുറം എന്‍.എസ്.എസും കോണ്‍ഗ്രസും നടത്തുന്ന ഈ കളി സാമൂഹികാന്തരീക്ഷം കലുഷിതമാക്കുമെന്നും നൗഷാദ് പറഞ്ഞു.
മലബാറിലെ എ.ഐ.പി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്ക് വിടണം. അതിനുപകരം എ.ഐ.പി സ്കൂളുകളുടെ അംഗീകാരത്തിന്‍െറ വിഷയം വരുമ്പോള്‍ അതിനെ തടയാന്‍ വേണ്ടി മാത്രം എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിലെ കോഴയെ കുറിച്ച് പറയുന്നത് അന്യായമാണ്. എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ 11 സ്പെഷല്‍ സ്കൂളുകള്‍ക്ക് ഈ സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കിയിട്ടുണ്ട്. ആ സ്കൂളുകളുടെ സമുദായം ആരും അന്വേഷിച്ചിട്ടില്ല. കോഴ പ്രശ്നവും അന്ന് ഉയര്‍ന്നില്ല. പിന്നാക്ക ഭൂഭാഗത്തിന്‍െറ വികസനത്തിനനുവദിക്കപ്പെട്ട വിദ്യാലയങ്ങളുടെ വിഷയം സമുദായവത്കരിക്കാനുള്ള എന്‍.എസ്.എസിന്‍െറയും കോണ്‍ഗ്രസിന്‍െറയും ശ്രമം അപലപനീയമാണ്. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി ടി.എ. ഫയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജി.ഐ.ഒ സായാഹ്ന സദസ്സ്

ജി.ഐ.ഒ സായാഹ്ന സദസ്സ്
കണ്ണൂര്‍: ‘പ്രവാചകന്‍ -സ്ത്രീ വിമോചകന്‍’ എന്ന തലക്കെട്ടില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, താണ മുഴത്തടം യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് മൂന്നിന് സായാഹ്ന സദസ്സ് നടത്തും. ജമാഅത്തെ ഇസ്ലാമി വനിത സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്യും. 

ഭവന ഫണ്ടിലേക്ക് കുട്ടികളുടെ കാരുണ്യ ഹസ്തം

 
 ഭവന ഫണ്ടിലേക്ക്
കുട്ടികളുടെ കാരുണ്യ ഹസ്തം
പാപ്പിനിശ്ശേരി: മലര്‍വാടി ബാലസംഘം സംസ്ഥാനത്ത് നടപ്പാക്കുന്ന നിര്‍ധന കുട്ടികള്‍ക്കുള്ള ഭവന പദ്ധതിയിലേക്ക് കുരുന്നുകളുടെ കാരുണ്യഹസ്തം. പാപ്പിനിശ്ശേരി അല്‍മദ്റസ്സത്തുല്‍ ഇസ്ലാമിയ്യ വിദ്യാര്‍ഥികള്‍ ഇരുപതിനായിരം രൂപ പിരിച്ചുനല്‍കി. മദ്റസാ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സി.കെ.മുഹമ്മദ് ഫൈസലിന് വിദ്യാര്‍ഥി പ്രതിനിധി ജാവേദ്അക്തര്‍  തുക കൈമാറി. ഏറ്റവും കുടുതല്‍ തുക പിരിച്ചെടുത്തവര്‍ക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം ജാവേദ്അക്തര്‍,ത്വല്‍ഹഗഫൂര്‍, സുമയ്യആസാദ്എന്നിവര്‍  നേടി. ചടങ്ങില്‍ മുഹമ്മദ്ഫഹീം ഖിറാഅത്ത് നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Thursday, January 31, 2013

MANAGER



JUMA


MALARVADY


പൊതുസ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി

 പൊതുസ്ഥാപനങ്ങളെ സര്‍ക്കാര്‍
തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി 
തിരുവനന്തപുരം: അവശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുസ്ഥാപനങ്ങളായ വൈദ്യുതി ബോര്‍ഡ്, കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നിവയെ തകര്‍ത്ത് ഈ മേഖലകള്‍ സമ്പൂര്‍ണമായി സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡീസല്‍ സബ്സിഡി പിന്‍വലിച്ചതുമൂലം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥശ്രമം നടത്തിയിട്ടില്ല. മന്ത്രിസഭാ തീരുമാനം കബളിപ്പിക്കലാണ്. ഡീസല്‍ സബ്സിഡി പുന$സ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ നിരവധി വഴിയുണ്ടായിട്ടും കത്തെഴുതി കാത്തിരിക്കയാണ്.
മന്ത്രിസ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടി സമ്മര്‍ദം പയറ്റുന്ന യു.ഡി.എഫിലെ ഘടകകക്ഷികള്‍  ജനങ്ങളുടെ പൊതുആവശ്യത്തിന് അതുപയോഗിക്കുന്നില്ല. ലീഗിനും കേരള കോണ്‍ഗ്രസിനും ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ അവരുടെ ശക്തി ഉപയോഗിക്കണം. കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഡീസല്‍ വിലവര്‍ധനയുടെ സാഹചര്യം അവസരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതുകൊണ്ടാണ് സ്വകാര്യ പമ്പുകളെ ആശ്രയിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അനുവദിക്കാത്തത്.
വൈദ്യുതി വിതരണത്തെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വായ്പാ പുന$സംഘടനാ പാക്കേജില്‍ കേരളം ഒപ്പിട്ടത് ലാഘവത്തോടെയാണ്. മുഖ്യമന്ത്രി അറിയാതെ വൈദ്യുതി മന്ത്രി കരാര്‍ ഒപ്പിടാന്‍ അനുവദിക്കില്ല. ഇത് നാടകമാണ്. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പിച്ച ദല്‍ഹിയില്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നു. 
കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന കേരളത്തില്‍ ജലവിതരണരംഗം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള നീക്കം കേരളത്തിലേക്ക് വരുന്ന സ്വകാര്യ-വിദേശ കമ്പനികള്‍ക്കു വേണ്ടിയാണ്. ഇത്രയും രൂക്ഷ പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോയിട്ടും ഇടതുപക്ഷം നിഷ്ക്രിയമാണെന്നും ജനവിരുദ്ധ നയത്തിനുള്ള പരോക്ഷ പിന്തുണയാണിതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരീപ്പുഴ, സെക്രട്ടറിമാരായ കെ.എ. ഷെഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, January 30, 2013

MEDIAONE TV

 
 
 
 
 

MEDIAONE TV


വിശ്വരൂപം: ഓപണ്‍ഫോറം ഫെബ്രുവരി മൂന്നിന്

 വിശ്വരൂപം: ഓപണ്‍ഫോറം
 ഫെബ്രുവരി മൂന്നിന്
കണ്ണൂര്‍: ‘വിശ്വരൂപം ആവിഷ്കാരത്തോട് സംവദിക്കുന്നു’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി ജില്ല കമ്മിറ്റി ഓപണ്‍ഫോറം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിന് വൈകീട്ട് നാലിന് കണ്ണൂര്‍ കൗസര്‍ കോംപ്ളക്സിലെ സോളിഡാരിറ്റി സെന്‍ററില്‍ നടക്കുന്ന സംവാദത്തില്‍ ടി.പി. മുഹമ്മദ് ശമീം, സംവിധായകന്‍ ഷെറി, അഷ്റഫ് ആഡൂര്, അനൂപ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

WANTED