Tuesday, March 20, 2012
KANHIRODE NEWS
കണ്ണൂര്‍ താവക്കര റോഡില്‍ സ്പോര്‍ട്സ് വേള്‍ഡിന്‍െറയും ഹെല്‍ത്ത് വേള്‍ഡിന്‍െറയും ഉദ്ഘാടനം പാണക്കാട് നൗഫലലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, പ്രൊപ്രൈറ്റര്‍ വി.കെ. മുസ്തഫ എന്നിവര്‍ സമീപം
പ്രതിഷേധിച്ചു
പ്രതിഷേധിച്ചു
ഇരിട്ടി: കേരളത്തിലെയും കണ്ണൂരിലെയും ജനങ്ങളുടെ ചിരകാല സ്വപ്നമായ തലശ്ശേരി-മൈസൂര്‍ റെയില്‍വേ അവഗണയില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് പ്രതിഷേധിച്ചു. കേന്ദ്രത്തില്‍നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്ത കേരളത്തിലെ കേന്ദ്ര നോക്കുകുത്തികള്‍ രാജിവെക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെട്ടിപ്പാലം: മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യം
പെട്ടിപ്പാലം: മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യം
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് ഇടപെടുന്നത് അറിഞ്ഞില്ളെന്ന മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി അറിയാതെയാണ് പൊലീസ് ഇടപെടലെങ്കില്‍ ആഭ്യന്തര വകുപ്പിന്‍െറ ചുമതലയുള്ള ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
സമാധാനപരമായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ നടക്കുന്ന പെട്ടിപ്പാലം സമരത്തെ അക്രമംമൂലം ഇല്ലാതാക്കാമെന്നത് നഗരസഭയുടെ വ്യാമോഹം മാത്രമാണ്. പ്രശ്നത്തില്‍ ഇടപെട്ട് തലശ്ശേരി നഗരസഭയുടെ തെറ്റ് തിരുത്തിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ തയാറാവണമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം.അബ്ദുല്‍നാസര്‍ ആവശ്യപ്പെട്ടു.

നോര്‍ക്ക പഠന ക്യാമ്പ് 24ന്
നോര്‍ക്ക പഠന ക്യാമ്പ് 24ന്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24ന് വിദേശ തൊഴിലന്വേഷകര്‍ക്കായി ഏകദിന പഠന ക്യാമ്പ് കണ്ണൂര്‍ ഹോട്ടല്‍ സ്കൈ പാലസില്‍ നടത്തും.
വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസ് അടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2304885, 9744328441.

മന്ത്രിയുടെ കോലം കത്തിച്ചു
മന്ത്രിയുടെ കോലം കത്തിച്ചു
കണ്ണൂര്‍: സംസ്ഥാന ബജറ്റില്‍ മലബാറിന് പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ധനമന്ത്രി കെ.എം. മാണിയുടെ കോലം കത്തിച്ചു. കോലവുമേന്തി നഗരത്തില്‍ പ്രകടനം നടത്തിയശേഷം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കത്തിക്കുകയായിരുന്നു. ടി. അസീര്‍, കെ.എം. ജുനൈദ്, ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.
ബജറ്റില്‍ മലബാറിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജില്ലാപ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, പി.സി.ശമീം, എന്‍.എം.ശഫീഖ്, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു.

സന്ധ്യക്കും മക്കള്‍ക്കും തലചായ്ക്കാനിടമൊരുങ്ങി
സന്ധ്യക്കും മക്കള്‍ക്കും
തലചായ്ക്കാനിടമൊരുങ്ങി
തലചായ്ക്കാനിടമൊരുങ്ങി
പയ്യന്നൂര്‍: വര്‍ഷങ്ങളായി സങ്കടക്കടലില്‍ കഴിയുന്ന യുവതിയുടെയും രോഗികളായ മക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. സങ്കടക്കടലില്‍ നീന്തി തളര്‍ന്ന കുന്നരുവിലെ സന്ധ്യയുടെയും രോഗികളായ മക്കളുടെയും തല ചായ്ക്കാനൊരിടം എന്ന സ്വപ്നമാണ് ഒരുകൂട്ടം നന്മയുള്ള മനസ്സുകളുടെ കാരുണ്യംകൊണ്ട് യാഥാര്‍ഥ്യമായത്.
കുന്നരുവിലെ നിലംപൊത്താറായ കുടിലില്‍ ജന്മനാ വൈകല്യമുള്ള കുട്ടികളുമായി ദുരിതമനുഭവിക്കുന്ന സന്ധ്യയുടെ കഥ ‘മാധ്യമ’വും ചില ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് മാടായി ഏരിയാ ഘടകം രാമന്തളി ഗ്രാമപഞ്ചായത്തിന്‍െറ സഹായത്തോടെ വീട് നിര്‍മിച്ചുനല്‍കിയത്.
കുന്നരുവില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരീ ബാലകൃഷ്ണന്‍ വീട് സന്ധ്യക്ക് കൈമാറി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ്, ഫൈസല്‍ മാടായി, റാഷിദ്, കെ.പി. വിനു മാസ്റ്റര്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു -എസ്.ഐ.ഒ
വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു
-എസ്.ഐ.ഒ
-എസ്.ഐ.ഒ
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കാര്യമായ പരിഗണനകള്‍ നല്‍കാതെ നിരാശജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ കുറ്റപ്പെടുത്തി. കേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റിയുടെ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം ബജറ്റ് മറന്നു.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടും ബജറ്റ് നിശ്ശബ്ദമായി. അറബിക് സര്‍വകലാശാല, പൗരസ്ത്യ ഭാഷാ സര്‍വകലാശാല തുടങ്ങിയവയും മറന്നു.

Monday, March 19, 2012
പെട്ടിപ്പാലം: നഗരസഭ ആടിനെ പട്ടിയാക്കുന്നു -സോളിഡാരിറ്റി
പെട്ടിപ്പാലം: നഗരസഭ ആടിനെ
പട്ടിയാക്കുന്നു -സോളിഡാരിറ്റി
പട്ടിയാക്കുന്നു -സോളിഡാരിറ്റി
തലശ്ശേരി: പെട്ടിപ്പാലം സമരത്തെ അവഹേളിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും ചെയ്യുന്ന നഗരസഭയുടെ നിലപാട് ആടിനെ പട്ടിയാക്കുന്ന രീതിയാണെന്ന് സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം ആരോപിച്ചു. വര്‍ഷങ്ങളായി പെട്ടിപ്പാലത്ത് തള്ളിയ മാലിന്യത്തില്‍നിന്ന് ലഭിച്ച അവിഹിത വരുമാനം നഷ്ടപ്പെട്ടുപോകുമെന്ന ഭയത്താലാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവര്‍ ഉറഞ്ഞുതുള്ളുന്നത്. സമരം തുടങ്ങിയശേഷം മാലിന്യസംസ്കരണത്തിന് 23 ലക്ഷം ചെലവാക്കിയെന്ന മറുപടി അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.
സമരക്കാര്‍ക്കെതിരെ ആരോപിക്കുന്ന ഭൂമാഫിയ ബന്ധം തെളിയിക്കാന്‍ നഗരസഭ തയാറാവണം. അഴിമതിയില്‍ ഭരണ-പ്രതിപക്ഷ ഒത്തുകളിയുടെ തികഞ്ഞ ഉദാഹരണമാണ് ഇപ്പോള്‍ തലശ്ശേരി നഗരസഭ. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സോളിഡാരിറ്റി ശക്തമായ സമരത്തിന് തയാറെടുക്കുകയാണെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. അഷ്ഫാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. മുഹമ്മദ് നിയാസ്, പി.പി. സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ളാസും
മെഡിക്കല്‍ ക്യാമ്പും
ബോധവത്കരണ ക്ളാസും
ബോധവത്കരണ ക്ളാസും
കണ്ണൂര്‍: കൗസര്‍ മെഡി കെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് പുല്ലൂപ്പിക്കടവിലുള്ള കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹ രോഗ ക്യാമ്പുകളും ബോധവത്കരണ ക്ളാസും നടത്തും. നിര്‍ധനരായ ആളുകള്‍ക്ക് ചികിത്സക്കും ഓപറേഷനും ഇളവുകള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ 0497-2711152, 9747335195 എന്നീ നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.
Sunday, March 18, 2012
കുടിവെള്ള ബൂത്ത് ഉദ്ഘാടനം
കുടിവെള്ള ബൂത്ത് ഉദ്ഘാടനം
തലശ്ശേരി: സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയിന്‍റോഡ് മട്ടാമ്പ്രം പള്ളിക്ക് സമീപം ജനകീയ കുടിവെള്ള ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു. തലശ്ശേരി ഫുഡ് ഗ്രെയ്ന്‍സ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി ഇ.എ. ഹാരിസിന് കുടിവെള്ളം നല്‍കി സൂപ്പര്‍ നസീര്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി തലശ്ശേരി ഏരിയാ പ്രസിഡന്‍റ് പി.എ. ഷഹീദ്, സെക്രട്ടറി കെ.എം. അഷ്ഫാഖ്, കെ. മുഹമ്മദ് നിയാസ്, ഇ.വി. ശമീം എന്നിവര്‍ സംബന്ധിച്ചു.
മീഡിയവണ്‍ സംപ്രേഷണം ഓണത്തിന്
മീഡിയവണ്‍ സംപ്രേഷണം ഓണത്തിന്
കോഴിക്കോട്: വാര്‍ത്തകളും വിനോദ പരിപാടികളുമായി മലയാളികളുടെ കുടുംബസുഹൃത്താകാന്‍ മീഡിയ വണ്‍ ടി.വി ഓണത്തിന് സംപ്രേഷണം ആരംഭിക്കും. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് തുടങ്ങുന്ന മീഡിയവണ്‍ മലബാറില്‍നിന്നുള്ള ആദ്യത്തെ വാര്‍ത്ത-വാര്‍ത്തേതര സാറ്റലൈറ്റ് ചാനലാണ്.
കുടുംബങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് കാണാവുന്ന പുതുമയാര്‍ന്ന പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അറിയിച്ചു. വാര്‍ത്തകളില്‍ നിറംചേര്‍ക്കാത്ത നീതിബോധവും വസ്തുനിഷ്ഠതയും ഉറപ്പുവരുത്തും. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം വെള്ളിപറമ്പിലാണ് സ്റ്റുഡിയോ കോംപ്ളക്സ്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവന്‍ മലയാളികള്‍ക്കും ചാനല്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

പെട്ടിപ്പാലം: പൊലീസിനെ നിയോഗിച്ചതില്‍ പങ്കില്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
പെട്ടിപ്പാലം: പൊലീസിനെ നിയോഗിച്ചതില്‍
പങ്കില്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
പങ്കില്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തലശ്ശേരി: കഴിഞ്ഞ ദിവസം പെട്ടിപ്പാലത്തേക്ക് പൊലീസ് സംരക്ഷണത്തില്‍ മാലിന്യം തള്ളാന്‍ തീരുമാനിച്ചത് തങ്ങളുടെ അറിവോടെയല്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയതായി മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് പറഞ്ഞു. പുന്നോലിലെ സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പെട്ടിപ്പാലത്തേക്ക് പൊലീസിനെ നിയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ചപ്പോഴായിരുന്നു ഇത്. തലശ്ശേരി നഗരസഭയുടെ നിര്‍ദേശമനുസരിച്ചാണ് പൊലീസ് അനധികൃത മാലിന്യ നിക്ഷേപത്തിന് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് ജബീന ഇര്‍ഷാദ് പറഞ്ഞു.കടല്‍ഭിത്തി തകര്‍ത്ത് മാലിന്യം കടലില്‍ തള്ളിയ നഗരസഭക്കെതിരെ പൊലീസ് ഇതേവരെ നടപടി സ്വീകരിക്കാത്തതും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി അവര്‍ പറഞ്ഞു.
Saturday, March 17, 2012
പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു
പൊതുജനാരോഗ്യ സംരക്ഷണ
സമിതി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളാനുള്ള നീക്കത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി അടിയന്തര യോഗം പ്രതിഷേധിച്ചു. മാലിന്യം തള്ളാന്‍ പൊലീസിന്‍െറ സഹായം അനുവദിക്കരുതെന്ന് പഞ്ചായത്ത് ഭരണസമിതിയുടെയും ഗ്രാമസഭയുടെയും ഏകകണ്ഠമായ തീരുമാനമുണ്ടായിട്ടും നഗരസഭയുടെ ധാര്‍ഷ്ട്യത്തിന് കൂട്ടുനില്‍ക്കുന്ന പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെയും ഗ്രാമവികസനമന്ത്രിയുടെയും നിലപാട് അധിക്ഷേപാര്‍ഹമാണ്. പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍വേണ്ടി വണ്ടികളും ഉദ്യോസ്ഥരും തയാറായിട്ടും ജനശക്തിക്കുമുന്നില്‍ പിന്തിരിയേണ്ടിവന്നതില്‍ യോഗം ആഹ്ളാദം പ്രകടിപ്പിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. ടി. ഹനീഫ സ്വാഗതവും പി. നാണു നന്ദിയും പറഞ്ഞു.
‘പ്രതിഷേധിക്കുക’
‘പ്രതിഷേധിക്കുക’
വാരം: ചേലോറ സമരസമിതി നേതാവ് മധുവിനെ ഗുണ്ടാസംഘം മര്‍ദിച്ച് അവശനാക്കിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പൊലീസിനെയും ഗുണ്ടാസംഘത്തെയും ഉപയോഗിച്ച് ചേലോറക്കാരെയും സമരസമിതിക്കാരെയും ശത്രുക്കളായി പ്രഖ്യാപിച്ച് വേട്ടയാടി പ്രശ്നം പരിഹരിക്കാമെന്നത് മൗഢ്യമായിരിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്‍റ് കെ.കെ. ഫൈസല്‍, കെ. സജീം, സി.ടി. ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.
പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു
പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ
മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു
മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ തീരുമാനിച്ച് സര്‍വ ഒരുക്കങ്ങളും നടത്തിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവസാന നിമിഷം ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെ പെട്ടിപ്പാലത്ത് പൊലീസ് സംരക്ഷണയില്‍ മാലിന്യം നിക്ഷേപിച്ചേക്കുമെന്ന വിവരം വ്യാഴാഴ്ച ഉച്ചക്കേ പുറത്തായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലശ്ശേരി ഡിവിഷന് കീഴിലുള്ള തലശ്ശേരി, ധര്‍മടം, ന്യൂമാഹി സ്റ്റേഷനുകളിലെ എസ്.ഐമാരടക്കം പൊലീസ് പട തലശ്ശേരി സി.ഐ എം.പി. വിനോദിന്‍െറ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ തയാറായി നിന്നു. മാലിന്യം വഹിച്ച ആറ് വാഹനങ്ങള്‍ പെട്ടിപ്പാലത്തേക്ക് തിരിക്കാന്‍ സ്റ്റേറ്റ് ബാങ്കിന് സമീപം, സൈദാര്‍പള്ളി എന്നിവിടങ്ങളിലും തയാറായി. നഗരസഭാ ഉദ്യോഗസ്ഥരും ഇവിടെ തമ്പടിച്ചിരുന്നു. വിവരം നേരത്തെ അറിഞ്ഞതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെകൊണ്ട് സ സമരപന്തല്‍ നിറഞ്ഞിരുന്നു.
സമര നേതാക്കള്‍ ഇതിനിടെ ഉന്നത രാഷ്ട്രീയ നേതാക്കളെ വിളിച്ച് പൊലീസ് ഇടപെട്ടാല്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. അതേസമയം, പൊലീസ് പിന്തിരിഞ്ഞിട്ടും നഗരസഭ അധികാരികള്‍ സ്റ്റേഷനിലത്തെി എന്തു വില കൊടുത്തും മാലിന്യം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു.
പിറവം തെരഞ്ഞെടുപ്പിന് മുമ്പ് വിളപ്പിന്‍ശാലയില്‍ നടന്നതുപോലുള്ള ചെറുത്തുനില്‍പ് പെട്ടിപ്പാലത്ത് ഉണ്ടാകരുത് എന്നതിനാലാണ് തലസ്ഥാനത്ത് നിന്ന് തന്നെ പൊലീസ് ആക്ഷന്‍ വിലക്കിയതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആകാമെന്നാണത്രെ മുകളില്‍ നിന്നുള്ള നിര്‍ദേശം. ന്യൂമാഹി പ്രദേശത്ത് റെയ്ഡ് നടക്കുന്നുണ്ട് എന്ന് പറഞ്ഞാണ് പൊലീസുകാരെ തലശ്ശേരിയില്‍ വിന്യസിച്ചത്.
ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ പെട്ടിപ്പാലത്ത് ഇടപെടാന്‍ സാധിക്കില്ളെന്നാണ് പൊലീസ് നിലപാട്. ഹൈകോടതി ഉത്തരവനുസരിച്ച് പാതയോരം തടസ്സപ്പെടുത്തല്‍ എന്ന വകുപ്പനുസരിച്ച് നടപടിക്ക് കഴിയില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറ്റുകാല്‍ പൊങ്കാല സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് വിവാദമായ ഉത്തരവാണിത്. തലശ്ശേരി നഗരസഭയുടെ അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ ഒക്ടോബര്‍ 31 മുതലാണ് പെട്ടിപ്പാലത്ത് അനിശ്ചിതകാല സമരം ആരംഭിച്ചത്.

ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു
ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു
ചേലോറയില്‍ മാലിന്യവിരുദ്ധ സമരസമിതി നേതാവിനുനേരെ ഗുണ്ടാസംഘത്തിന്‍െറ ആക്രമണം. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കെ.കെ. മധുവിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപത്തെ സമരപന്തലില്‍ ഉപവാസമിരിക്കുകയായിരുന്നു ഇദ്ദേഹത്തെ വെള്ള ക്വാളിസ് വാനിലത്തെിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. ‘ചെയര്‍പേഴ്സന്‍ ശ്രീജയുടെ വീട്ടില്‍ മാലിന്യം തള്ളുമല്ളെടാ’ എന്ന് ആക്രോശിച്ചാണ് മര്‍ദിച്ചതെന്ന് മധു പറഞ്ഞു.
കാല്‍മുട്ടിനും ചുണ്ടിനും തലക്കും സാരമായി പരിക്കേറ്റ് മധു ബോധമറ്റുവീഴുകയായിരുന്നു. സമരസമിതി പ്രവര്‍ത്തകരായ പിഷാരടി, ഷൈജു എന്നിവര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തത്തെിയപ്പോഴാണ് ബോധമറ്റുകിടക്കുന്ന ഇദ്ദേഹത്തെ കണ്ടത്തെിയത്. തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാംതവണയാണ് ഇദ്ദേഹത്തിന് മര്‍ദനമേല്‍ക്കുന്നത്. കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ഗുണ്ടാസംഘമാണ് മര്‍ദനത്തിനുപിന്നിലെന്ന് സമരസമിതി ആരോപിച്ചു.
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികള്‍ രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. ഏതാനും ദിവസം മുമ്പ് സമസമിതി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേമ്പറില്‍ മാലിന്യം വിതറിയിരുന്നു. ഇതിന്‍െറ പേരില്‍ 21 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
മര്‍ദനത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ മര്‍ദിച്ച് ഒതുക്കുന്നത് ഭരണകൂടഭീകരതയാണെന്നും നീതിബോധമുള്ളവര്‍ സമരരംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. കെ.കെ. ഫൈസല്‍, സി.ടി. അശ്കര്‍, സി.ടി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ചേലോറയിലെ സമരത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പി.ബി.എം. ഫര്‍മീസ് പറഞ്ഞു.
മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മാലിന്യവിരുദ്ധ സമിതി പ്രവര്‍ത്തകരും നാട്ടുകാരും കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണര്‍ ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗം പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കലാകുടം രാജു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു.

പൗരബോധവും പരജീവിസ്നേഹവും വളരണം -പി.ഐ. നൗഷാദ്
പൗരബോധവും പരജീവിസ്നേഹവും
വളരണം -പി.ഐ. നൗഷാദ്
വളരണം -പി.ഐ. നൗഷാദ്
ന്യൂമാഹി: സമരങ്ങളിലേര്‍പ്പെടുന്നതിലൂടെ പൗരബോധവും സാമൂഹികബോധവും പരജീവി സ്നേഹവും വളര്‍ന്നുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൗഷാദ്. വേദനയനുഭവിക്കുന്നവരും പീഡിപ്പിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങളുടെ മോചനത്തിനായി അണിചേരാനുള്ള മനസ്സ് വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരില്‍ പോലും ശതകോടീശ്വരന്മാരാണ് ഏറെയും. അതിനാല്‍ തന്നെ ഇവര്‍ ആസൂത്രണം ചെയ്യുന്ന വികസന പരിപാടികളും പദ്ധതികളുമെല്ലാം ജനവിരുദ്ധമാവുകയാണ്. ഈ പദ്ധതികളുടെ ബുള്‍ഡോസര്‍ ചക്രങ്ങളില്‍പെട്ട് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയാറാവുന്നില്ല. ഈ അവസ്ഥയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്നവര്‍ സ്വന്തം പ്രശ്നങ്ങളില്‍ മാത്രം ഒതുങ്ങാതെ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് പെട്ടിപ്പാലം സമരം തകര്‍ക്കാനുള്ള നഗരസഭയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം.
രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും തലശ്ശേരി നഗരസഭയുടെ തെറ്റായ നടപടികളെ എതിര്‍ക്കാന്‍ ഇനിയെങ്കിലും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.കെ. മുഹമ്മദലി ആമുഖഭാഷണം നടത്തി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.

പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു
പെട്ടിപ്പാലം സമരസമിതി
പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു
പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു
ന്യൂമാഹി: ജയില്‍മോചിതരായ ചേലോറ മാലിന്യവിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്ക് പെട്ടിപ്പാലം സമരസമിതിപ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. പുന്നോല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെയും മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറയും ആഭിമുഖ്യത്തിലാണ് പെട്ടിപ്പാലം ദേശവാസികള്‍ ചേലോറയിലത്തെിയത്. ടി.എം. മമ്മൂട്ടി, മഹറൂഫ് അബ്ദുല്ല, പി. അബ്ദുസത്താര്‍, കെ.എം. ആയിശ, സഫിയ, സൈനബ എനിവര്‍ നേതൃത്വം നല്‍കി. പി.എം. അബ്ദുന്നാസിര്‍, ജബീന ഇര്‍ഷാദ്, ഇസ്സ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട് ശങ്കരവിലാസം
യു.പി സ്കൂള്‍ വാര്‍ഷികം
യു.പി സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികാഘോഷം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് മെംബര്‍ സി. ഉമ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി. ലത എന്നിവര്‍ സംസാരിച്ചു. ടി.കെ. സുരേഷ്ബാബു, സി.എച്ച്. രാമകൃഷ്ണന്‍ എന്നിവര്‍ എന്‍ഡോവ്മെന്‍റ് വിതരണം ചെയ്തു. കെ. സുധീര്‍ സമ്മാനദാനം നിര്‍വഹിച്ചു. വിരമിക്കുന്ന എല്‍.വി. ഭാര്‍ഗവി ടീച്ചര്‍ക്ക് വാര്‍ഡ് മെംബര്‍ സി.പി. ഫല്‍ഗുനന്‍ ഉപഹാരം സമര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. ജയപ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അരവിന്ദന്‍ നന്ദിയും പറഞ്ഞു.
Thursday, March 15, 2012
ചേലോറയില്‍ ജയില്‍ മോചിതര്‍ക്ക് സ്വീകരണം; മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍
ചേലോറയില്‍ ജയില്‍ മോചിതര്‍ക്ക് സ്വീകരണം;
മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍
മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍
നഗരസഭാ ഓഫിസില്‍ മാലിന്യം വിതറിയ സംഭവത്തില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച സമരസമിതി പ്രവര്‍ത്തകര്‍ക്ക് ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തില്‍ സ്വീകരണം നല്‍കി. തിങ്കളാഴ്ചയായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. അതേസമയം, നഗരസഭ ചേലോറയില്‍ ബലമായി തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. മാലിന്യം തള്ളല്‍ കാരണം പ്രദേശത്തെ കിണറുകളില്‍ കുടിവെള്ളം മലിനമായിരിക്കുകയാണ്.
കുടിവെള്ളത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം തകരാറിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈയൊരവസരത്തില്‍ വീണ്ടും മാലിന്യം തള്ളി പ്രദേശവാസികളുടെ കുടിവെള്ളം തടയുന്നത് നീതീകരിക്കാനാവില്ളെന്ന് ഇവര്‍ പറയുന്നു. ജയില്‍മോചിതര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. മധു, പിഷാരടി, കെ. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

ഫണ്ട് വിതരണോദ്ഘാടനം
ഫണ്ട് വിതരണോദ്ഘാടനം
ഇരിട്ടി: ആറളം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആടു വളര്‍ത്തലിന്‍െറ ഭാഗമായുള്ള ഫണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസ് വിതരണം ചെയ്തു. ചതിരൂര്‍ 110 കോളനി, വീര്‍പ്പാട് കോളനി, നവജീവന്‍ മാതൃകാ ഗ്രാമം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഫണ്ട് വിതരണം ചെയ്തത്. വാര്‍ഡ് മെംബര്‍ എം.എം. തോമസ് അധ്യക്ഷത വഹിച്ചു. കെ. കേളപ്പന്‍, ഡോ. ഖലീല്‍, ഡോ. ഷിബു, സി.എം. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
Wednesday, March 14, 2012
ഹജ്ജ് യാത്രികര്‍ക്ക് സേവനവുമായി സുബൈര്‍ ഹാജി
ഹജ്ജ് യാത്രികര്‍ക്ക്
സേവനവുമായി സുബൈര്‍ ഹാജി
സേവനവുമായി സുബൈര്‍ ഹാജി
ചക്കരക്കല്ല്: ഹജ്ജ് അപേക്ഷകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കി ചക്കരക്കല്ലിലെ സുബൈര്‍ ഹാജി മാതൃകയാവുന്നു. യാത്ര ഉദ്ദേശിക്കുന്നവര്‍ പല നിലക്കും ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് പരമാവധി ഹജ്ജ് അപേക്ഷകര്‍ക്കുള്ള സേവനമൊരുക്കലാണ് തന്‍െറ ലക്ഷ്യമെന്ന് 13 വര്‍ഷമായി ഈ രംഗത്തുള്ള അദ്ദേഹം പറയുന്നു. സ്വന്തം ചെലവില്‍ ഏഴുപേരെ ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ ഇദ്ദേഹം നിയമിച്ചിട്ടുണ്ട്. അപേക്ഷ തയാറാക്കലിനൊപ്പം തുടര്‍ന്ന് വരുന്ന ഹജ്ജ് ക്ളാസും അനുബന്ധ സേവനങ്ങളും നടത്തുന്നു. ചക്കരക്കല്ല് ഹജ്ജ് ക്യാമ്പിന്‍െറ പ്രധാന സംഘാടകരില്‍ ഒരാളും സംസ്ഥാന ഹജ്ജ് ക്യാമ്പ് വളന്‍റിയര്‍ അംഗവും കൂടിയാണ് ഇദ്ദേഹം. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റോഡിലുള്ള നാഷനല്‍ സൂപ്പര്‍ഷോപ്പിന് പിറകിലാണ് സുബൈര്‍ ഹാജിയുടെ ഹജ്ജ് ഓഫിസ്.
Courtesy: Madhyamam
ചേലോറ സമരക്കാര്‍ക്ക് ജാമ്യം
ചേലോറ സമരക്കാര്‍ക്ക് ജാമ്യം
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ ചേലോറ മാലിന്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാണ് 21 സമരസമിതി പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.
സമരക്കാര്‍ നഗരസഭാ ഓഫിസില്‍ കടന്നുകയറി ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നായിരുന്നു നഗരസഭാ സെക്രട്ടറി നല്‍കിയ പരാതി. ഒരു ലക്ഷം രൂപയുടെ നാശം ഉണ്ടാക്കിയതായി നഗരസഭ ആരോപിക്കുന്നത്് തെറ്റാണെന്നും ഇതുസംബന്ധിച്ച് പത്രവാര്‍ത്തകളൊന്നും വന്നില്ളെന്നും സമരസമിതിക്കുവേണ്ടി ഹാജരായ അഡ്വ. കെ.വി. സുനിത് വാദിച്ചു.
അന്യായമായി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്നാരോപിച്ച് അറസ്റ്റിലായ സമരസമിതിക്കാര്‍ ജയിലില്‍ നിരാഹാരമനുഷ്ഠിച്ചു. സമരക്കാരില്‍ വനിതാ ജയിലിലായ 15 സ്ത്രീകളും സബ് ജയിലില്‍ പ്രവേശിപ്പിച്ച ആറ് പുരുഷന്മാരുമാണ് നിരാഹാരമിരുന്നത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ ഉത്തരവ് പ്രകാരം ഇവരെ ജയിലുകളിലത്തെിച്ചത്. പിന്നീട് ജാമ്യം ലഭിച്ചതിനുശേഷം ഇവര്‍ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കുകയായിരുന്നു.

ചേലോറ സമരസമിതി പ്രവര്‍ത്തകര്‍
പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
ചേലോറ സമരസമിതി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ചേലോറ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം സമരനേതാക്കളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫിസില്‍ മാലിന്യം വിതറി പ്രതിഷേധിച്ചിരുന്നു. വിവരമറിഞ്ഞത്തെിയ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍, പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കേസില്‍ കുടുക്കി അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ വെക്കുകയായിരുന്നു. കള്ളക്കേസ് പിന്‍വലിക്കണമെന്നും മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സമര നേതാക്കളായ കെ.പി. രമ്യന്‍, ഹാരിസ് ഏച്ചൂര്‍, കെ.എന്‍. ശക്കീര്‍, കെ.പി. റസ്മല്‍, കെ.എം. ശഫീഖ്, കെ.കെ. ഫൈസല്‍, കെ.വി. അശ്റഫ്, എം. സജീദ് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് പഞ്ചായത്ത് കവാടത്തില്‍ പൊലീസ് തടഞ്ഞു.
ശേഷം നടന്ന പൊതുയോഗം സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മുണ്ടേരി,കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, സമര നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ചേലോറയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ചേലോറ പഞ്ചായത്ത് പരിധിയിലായിരുന്നു ഹര്‍ത്താല്‍.

‘നഗരസഭ അധ്യക്ഷ രാജിവെക്കണം’
കണ്ണൂര്‍: മാലിന്യപ്രശ്നം പരിഹരിക്കാന്‍ പദ്ധതി പ്രഖ്യാപിക്കാന്‍ കഴിയാത്ത കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ രാജിവെക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, കെ.എം. മഖ്ബൂല്‍, എന്‍.എം. ശഫീഖ്, കെ. സാദിഖ്, ടി.പി. ഇല്യാസ്, പി.സി. ശമീം, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
ജയിലിലടച്ച ചേലോറ സമരനേതാക്കളെ സോളിഡാരിറ്റി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഫാറൂഖ് ഉസ്മാന്‍, ജില്ലാ സെക്രട്ടറി കെ. സാദിഖ്, സേവന വകുപ്പ് കണ്‍വീനര്‍ ഫൈസല്‍ മാടായി എന്നിവര്‍ കണ്ണൂര്‍ സബ് ജയിലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

Tuesday, March 13, 2012
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കലക്ടറേറ്റില്‍
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കലക്ടറേറ്റില്‍
കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്‍റിക്കേഷന്‍ സെന്‍ററില്‍ നടത്തുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് 14, 21, 28 തീയതികളില്‍ രാവിലെ 8.30 മുതല്‍ ഒരു മണിവരെ നടത്തും. അന്നേദിവസം നോര്‍ക്ക റൂട്ട്സിന്‍െറ കോഴിക്കോട് ഓഫിസില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
ചേലോറ സമരം: നഗരസഭാധ്യക്ഷയുടെ ചേംബറില്‍ മാലിന്യം തള്ളി
ചേലോറ സമരം:
നഗരസഭാധ്യക്ഷയുടെ
ചേംബറില്‍ മാലിന്യം തള്ളി
ചേംബറില്‍ മാലിന്യം തള്ളി
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ പ്ളാസ്റ്റിക് മാലിന്യം സമരസമിതി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറില്‍ കൊണ്ടുവന്ന് തള്ളി. സംഭവത്തില്‍ സ്ത്രീകളുള്‍പ്പെടെ 24 പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേലോറ മാലിന്യവിരുദ്ധ പ്രക്ഷോഭം 76 ദിവസത്തിലേക്ക് കടന്ന തിങ്കളാഴ്ച, രാവിലെ ഒമ്പതരയോടെ മാലിന്യവുമായത്തെിയ നഗരസഭയുടെ വണ്ടികള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി മൂന്ന് ലോഡ് മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി.
പ്ളാസ്റ്റിക് വേര്‍തിരിച്ച് ഒഴിവാക്കിയ മാലിന്യമാണ് ചേലോറയില്‍ നിക്ഷേപിക്കുന്നതെന്നും കുഴിയെടുത്ത് മാലിന്യം മൂടുമെന്നും ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതിക്കു മറുപടിയായി മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഇന്നലെ കൊണ്ടുവന്ന മാലിന്യത്തില്‍ നിറയെ പ്ളാസ്റ്റിക്കായിരുന്നു. ഇക്കാര്യം പൊലീസിനോട് സൂചിപ്പിച്ചപ്പോള്‍ തങ്ങളോട് പരാതിപ്പെട്ടിട്ട് കാര്യമില്ളെന്നായിരുന്നു മറുപടി.
തുടര്‍ന്നാണ് സഞ്ചിയിലാക്കിയ പ്ളാസ്റ്റിക് മാലിന്യവുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരക്കാര്‍ ഉച്ച 12.15ഓടെ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയുടെ ചേംബറിലത്തെിയത്. പ്ളാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച വാഗ്വാദങ്ങള്‍ക്കിടെ ചെയര്‍പേഴ്സന്‍ പൊലീസിനെ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തി. ഇതോടെ പ്രകോപിതരായ സമരക്കാര്‍ മാലിന്യം ചേംബറില്‍ തള്ളി.
സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍, പിഷാരടി ഏച്ചൂര്‍, സൈനു, മുഹമ്മദ്, ജോണി, നിര്‍മല, കമല തുടങ്ങി 24 പേരെ ടൗണ്‍ സി.ഐ സുകുമാരനും സംഘവും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. എന്നാല്‍, ചെയര്‍പേഴ്സന്‍െറ ചേംബറില്‍ തങ്ങള്‍ മാലിന്യം തള്ളിയിട്ടില്ളെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രശ്നം സൃഷ്ടിച്ചതാണെന്നും സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍ പറഞ്ഞു.

മാലിന്യ പ്രശ്നം: അറസ്റ്റിലായ
വീട്ടമ്മമാര്‍ക്ക് കൊടുംയാതന
വീട്ടമ്മമാര്‍ക്ക് കൊടുംയാതന
നഗരസഭാ ഓഫിസില്‍ മാലിന്യം നിറച്ച പ്ളാസ്റ്റിക് സഞ്ചികള്‍ കൊണ്ടിട്ടതിന് അറസ്റ്റിലായ വീട്ടമ്മമാര്‍ക്ക് അനുഭവിക്കേണ്ടി വന്നത് കൊടുംയാതന. ഒമ്പത് മണിക്കൂറോളം ഭക്ഷണമോ വെള്ളമോ കിട്ടാതെ ഇവര്‍ വലഞ്ഞു. 21 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ്ചെയ്തത്. ഇതില്‍ 15 പേര്‍ വനിതകളാണ്. 65 വയസ്സുകാരിയായ സമരനായിക രാധ ഉള്‍പ്പെടെയുള്ള വീട്ടമ്മമാരാണ് ഇതിലുള്ളത്.
തിങ്കളാഴ്ച ഉച്ച 12 മണിയോടെയാണ് ഇവരെ ടൗണ്‍പൊലീസ് നഗരസഭാ ഓഫിസില്‍നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ വൈകീട്ട് 5.50 വരെ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി. കോടതി സമയം കഴിഞ്ഞശേഷം തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ വസതിയിലാണ് ഇവരെ ഹാജരാക്കിയത്.
14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ജാമ്യം കിട്ടാത്ത കുറ്റങ്ങളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയത്. നഗരസഭാ കൗണ്‍സിലറെ കൈയേറ്റംചെയ്തുവെന്ന ആരോപണവുമുണ്ട്. ജാമ്യം ലഭിക്കണമെങ്കില്‍ ഓരോരുത്തരും ഒരുലക്ഷം രൂപയും തുല്യതുകക്കുള്ള ആള്‍ജാമ്യവും ഹാജരാക്കണം.
റിമാന്‍ഡിലായവരെ രാത്രി 9.30 ഓടെ കണ്ണൂരിലത്തെിച്ചശേഷമാണ് ഹോട്ടലില്‍നിന്ന് ഭക്ഷണവും വെള്ളവും നല്‍കിയത്. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും മരുന്നു കഴിക്കുന്ന രോഗികളും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് അനുബന്ധിച്ച വനിതാ ജയിലിലും പുരുഷന്മാരെ സബ് ജയിലിലുമാണ് പാര്‍പ്പിച്ചത്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും മറ്റും ചികിത്സയിലുള്ളവരെ ഡോക്ടര്‍മാരുടെ കുറിപ്പ് കൈവശമില്ലാത്തതിനാല്‍ മരുന്ന് കഴിക്കാന്‍ ജയിലധികൃതര്‍ അനുവദിച്ചില്ളെന്നും റിമാന്‍ഡിലായവര്‍ പറഞ്ഞു.നഗരസഭക്ക് ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നതാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
ചേലോറയിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ മാത്രം നിക്ഷേപിക്കുമെന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് സമരസമിതി നല്‍കിയ നിവേദനത്തിന് ലഭിച്ച മറുപടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ നഗരസഭയുടെ ലോറികളില്‍ കൊണ്ടുവന്ന മാലിന്യങ്ങളില്‍ പ്ളാസ്റ്റിക് സഞ്ചികളില്‍ നിറച്ച മാലിന്യങ്ങളും ഉണ്ടായിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തപ്പോള്‍ നഗരസഭയില്‍ പോയി പരാതി പറയാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് തങ്ങള്‍ മാലിന്യം നിറച്ച പ്ളാസ്റ്റിക് സഞ്ചികളുമായി നഗരസഭാ ഓഫിസിലത്തെിയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

ചേലോറയില്‍ ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: മാലിന്യവിരുദ്ധ സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ചേലോറ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലാചരിക്കാന്‍ സമരസമിതി തീരുമാനിച്ചു. പരീക്ഷയെയും മറ്റും ബാധിക്കാത്ത രീതിയിലായിരിക്കും ഹര്‍ത്താല്‍. അറസ്റ്റിലായവര്‍ ജയിലിലും മറ്റു സമരസമിതി പ്രവര്‍ത്തകര്‍ സമരപ്പന്തലിലും ഇന്ന് ഉപവാസമനുഷ്ഠിക്കും.
Subscribe to:
Posts (Atom)