Monday, June 11, 2012
ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണം -അഡ്വ. മുകുള്‍ സിന്‍ഹ
ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ ചെറുത്ത്
തോല്‍പ്പിക്കണം -അഡ്വ. മുകുള്‍ സിന്‍ഹ
തോല്‍പ്പിക്കണം -അഡ്വ. മുകുള്‍ സിന്‍ഹ
കൊച്ചി: ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത നിയമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. മുകുള്‍ സിന്‍ഹ. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച ജനകീയ നിയമപാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമനിര്‍വഹണത്തില്‍ മാത്രമല്ല നിയമ നിര്‍മാണത്തില്‍ത്തന്നെയാണ് പ്രശ്നങ്ങളുടെ കാതല്‍. അതിന്‍െറ മികച്ച ഉദാഹരണമാണ് ഗുജറാത്തിലെ ഗോവധ നിരോധ നിയമം. ഇറക്കുമതി ചെയ്ത ഗോമാംസം കൈവശം വെച്ചാല്‍ പോലും ഗുജറാത്തില്‍ രണ്ടുവര്‍ഷം തടവ് ലഭിക്കും. ഭീകര വിരുദ്ധ നിയമങ്ങളായി അറിയപ്പെടുന്ന എല്ലാം ന്യൂനപക്ഷവിരുദ്ധമാണ്. ഹിറ്റ്ലറുടെ ജര്‍മനിയെക്കാള്‍ ഇരട്ടി ആളുകള്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ‘മോഡിഫൈഡ്’ നിയമങ്ങളാണ് ഗുജറാത്തില്‍ നടക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന നിയമജ്ഞര്‍ പോലും ഇതിനെതിരെ പ്രതികരിക്കുന്നില്ല. ഒരു കലാപം ഏറ്റവും ഭംഗിയായി സംഘടിപ്പിച്ചു എന്നതാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ ഉയര്‍ത്തിക്കാണിക്കാനുള്ളത് -അദ്ദേഹം പറഞ്ഞു.
നിയമങ്ങള്‍ ജനാധിപത്യവിരുദ്ധമാകുമ്പോള്‍ ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമാകുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. വ്യക്തി, സ്വകാര്യത, പൗര സ്വാതന്ത്ര്യം, ഭരണകൂടം എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ സംസാരിച്ചു. ഭരണകൂടത്തിന് രഹസ്യങ്ങള്‍ പാടില്ളെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്ന ധാരണ മാധ്യമങ്ങള്‍ മന$പൂര്‍വം വിസ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വെള്ളനിയമങ്ങളും കറുത്തനിയമങ്ങളും ഉണ്ടെന്നും ബ്രിട്ടീഷ് കാലത്തെ കിരാത നിയമങ്ങളുടെ തുടര്‍ച്ചയാണ് ടാഡയും പോട്ടയും എന്ന് ഇന്ത്യയിലെ കരിനിയമങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ച് അഡ്വ. കെ.എസ്. മധുസൂദനന്‍ പറഞ്ഞു.
വികസനം, പ്രകൃതിവിഭവങ്ങള്‍, തദ്ദേശീയ പ്രകൃതി, ഭരണകൂട രഹസ്യങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. ചന്ദ്രശേഖരന്‍ ക്ളാസെടുത്തു. വിവരാവകാശം-പൗരസ്വാതന്ത്ര്യവും ഭരണകൂട ഇടപെടലും എന്ന വിഷയത്തില്‍ അഡ്വ.ഡി.ബി. ബിനു സംസാരിച്ചു. വിവരാവകാശത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ജുഡീഷ്യറിയാണെന്നും വിവരാവകാശത്തിന് അപേക്ഷ നല്‍കുന്നവരെ സംരക്ഷിക്കാന്‍ നിയമം വേണമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയിലെ ജനാധിപത്യവത്കരണം എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദത്തില്‍ മുകുള്‍ സിന്‍ഹ,തുഷാര്‍ നിര്‍മല്‍ സാരഥി, ഡോ.അബ്ദുസ്സലാം, അഡ്വ. അലിയാര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സമാപന പ്രസംഗം നടത്തി. നീതി പവിത്രമായ ദൈവികമൂല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറി നീതിയുക്തമാകണമെങ്കില്‍ നിയമസംഹിത പരിപൂര്‍ണമാകണം. കാലഹരണപ്പെട്ട നിയമങ്ങളാണ് പലതും. ജുഡീഷ്യറിയെപ്പോലും നിയമനിര്‍മാണം കൊണ്ട് വരിഞ്ഞുകെട്ടുന്ന അവസ്ഥയാണുള്ളത്-അദ്ദേഹം പറഞ്ഞു.
എറണാകുളം ബി.ടി.എച്ചില്‍ നടന്ന ചടങ്ങില്‍ ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പുതിയ ബാച്ച് തുടങ്ങി
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പുതിയ ബാച്ച് തുടങ്ങി
കണ്ണൂര്‍: ദൈവ കാരുണ്യത്തിലേക്കുള്ള കവാടമാണ് ഖുര്‍ആന്‍ പഠനത്തിലൂടെ തുറക്കപ്പെടുന്നതെന്ന് ജസ്റ്റിസ് വി. ഖാലിദ്. മനുഷ്യന്‍െറ കൈകടത്തലുകള്‍ക്ക് വിധേയമാകാതെ ഖുര്‍ആന്‍ നിത്യനൂതന ഗ്രന്ഥമായി നിലനില്‍ക്കുന്നത് അതിന്‍െറ അതുല്യത കൊണ്ടാണ്. കണ്ണൂര്‍ കൗസറില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍െറ പുതിയ ബാച്ചിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പഠിതാക്കളുടെ ഹാന്‍ഡ്ബുക്കിന്‍െറ പ്രകാശനം പി.സി. മുനീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഖുര്‍ആന്‍ പഠിതാക്കളില്‍ സംസ്ഥാനതലത്തില്‍ റാങ്ക് നേടിയ പി.പി. ജുമാനക്കും മജ്ലിസ് ഏഴാംക്ളാസ് പരീക്ഷയില്‍ കൗസര്‍ മദ്റസയില്‍ ഒന്നാംറാങ്ക് നേടിയ നദാ ശാഫിക്കും അവാര്‍ഡുകള്‍ നല്‍കി. ഡോ. പി. സലിം, മമ്മു മൗലവി, ഡോ. അബ്ദുല്‍ഗഫൂര്‍, ബഷീര്‍ മാസ്റ്റര്‍, ഹിഷാം മാസ്റ്റര്‍, ഷാഫി മൊയ്തു,വി. സാദിഖ് എന്നിവര്‍ സംസാരിച്ചു.
സി.എച്ച് സെന്‍റര്‍ ഉദ്ഘാടനം
സി.എച്ച് സെന്‍റര്‍ ഉദ്ഘാടനം
കാഞ്ഞിരോട്: രാഷ്ട്രീയ പാര്‍ട്ടി സ്ഥാപനങ്ങള്‍ കാരുണ്യ കേന്ദ്രങ്ങളാവണമെന്നും മുസ്ലിംലീഗ് സ്ഥാപനങ്ങള്‍ ഇതിനു മാതൃകയാണെന്നും സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗ് മായന്‍മുക്ക് ശാഖ നിര്‍മിച്ച സി.എച്ച് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മായന്‍മുക്ക് ശാഖാ മുസ്ലിംലീഗ് പ്രസിഡന്‍റ് എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, വി.കെ. അബ്ദുല്‍ ഖാദര്‍മൗലവി, ബി.പി. ഫാറൂഖ്, അബ്ദുറഹ്മാന്‍ കല്ലായി, വി.പി. വമ്പന്‍, അശ്റഫ് ബംഗാളിമൊഹല്ല, കെ. കുഞ്ഞിമാമു മാസ്റ്റര്‍, പി.സി. അഹമ്മദ്കുട്ടി, ടി.വി.പി. അസ്ലം മാസ്റ്റര്‍, എം. മുസ്തഫ മാസ്റ്റര്‍, സി.എച്ച്. മുഹമ്മദലി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.പി. മുഹമ്മദലി സ്വാഗതം പറഞ്ഞു.
Sunday, June 10, 2012
ടി.പി വധം: മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരും -മന്ത്രി മുനീര്‍
ടി.പി വധം: മുഴുവന്‍ പ്രതികളെയും
പുറത്തുകൊണ്ടുവരും -മന്ത്രി മുനീര്‍
പുറത്തുകൊണ്ടുവരും -മന്ത്രി മുനീര്‍
കാഞ്ഞിരോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും അവരെത്ര പ്രമുഖരായാലും യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുകതന്നെ ചെയ്യുമെന്ന് മന്ത്രി എം.കെ. മുനീര്‍. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പ്രതികളെ കൈകാര്യം ചെയ്യാന്‍ മുസ്ലിംലീഗിന് എസ്.ഡി.പി.ഐയുടെ സഹായം ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു.
ഐ.യു.എം.എല്‍ മായന്‍മുക്ക് ശാഖ നിര്‍മിച്ച സി.എച്ച് സെന്‍റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മായന്‍മുക്കില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.സി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
അഡ്വ. സണ്ണി ജോസഫ് എം. എല്‍. എ,പി.വി. സൈനുദ്ദീന്‍, അരിയില്‍ ഹാശിം, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സ്വയംതൊഴില്‍ വായ്പക്ക്
അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: കേരളത്തിലെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടപ്പാക്കിവരുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബുകള്‍ എന്നീ സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത പദ്ധതിയായ കെസ്റു പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് ഒരുലക്ഷം രൂപവരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്സിഡിയാണ്. 21 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്കും കുടുംബവാര്‍ഷിക വരുമാനം 40,000 രൂപയില്‍ താഴെയും പ്രതിമാസം 500 രൂപയില്‍ താഴെ വ്യക്തിഗത വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാം.
രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് കൂട്ടായി ആരംഭിക്കാവുന്ന സ്വയംതൊഴില്‍ പദ്ധതിയായ മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കും. വായ്പ തുകയുടെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ വരെ) സബ്സിഡി ലഭിക്കും. അപേക്ഷകര്‍ 21-40 മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 50,000 രൂപയില്‍ കവിയരുത്.ഇതുമായി ബന്ധപ്പെട്ട് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും ജില്ലാ ലൈബ്രറി കൗണ്‍സിലും റൂഡ്സെറ്റും സംയുക്തമായി ജൂണ്‍ 13 ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ ഏകദിന ശില്‍പശാല നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവരും സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവരും ജൂണ്‍ 12 നകം ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി ബയോഡാറ്റ നല്‍കണം. ഫോണ്‍:04972700831, 9446771919.

കാഞ്ഞിരോട്ടെ ഗ്യാസ് ഏജന്‍സി: ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തണം-ഐ.എന്‍.എല്‍
കാഞ്ഞിരോട്ടെ ഗ്യാസ് ഏജന്‍സി: ഓണ്‍ലൈന്‍
ബുക്കിങ് ഏര്‍പ്പെടുത്തണം-ഐ.എന്‍.എല്‍
ബുക്കിങ് ഏര്‍പ്പെടുത്തണം-ഐ.എന്‍.എല്‍
ഇരിക്കൂര്‍: കാഞ്ഞിരോട്ടെ ഹാപ്പി ഗ്യാസ് ഏജന്‍സിയില്‍ ഫോണ്‍ ബുക്കിങ് വ്യാപകമായി അട്ടിമറിക്കുന്നതായി പരാതി ഉയര്‍ന്നതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ് സമ്പ്രദായം സ്ഥിരപ്പെടുത്തണമെന്ന് ഐ.എന്‍.എല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പി. ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിമൂസാന്‍, പി. അഷ്റഫ്, വി. അബ്ദുല്‍ ഖാദര്‍, വി. സലാം എന്നിവര്‍ സംസാരിച്ചു. മാങ്ങാടന്‍ ഖാദര്‍ സ്വാഗതവും റാസിക് നന്ദിയും പറഞ്ഞു.
ഈവിനിങ് കോഴ്സ്
ഈവിനിങ് കോഴ്സ്
കണ്ണൂര്‍: മട്ടന്നൂര്‍ പോളിടെക്നിക് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ത്രിവത്സര ഈവിനിങ് എന്‍ജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ വിജയിച്ച് ജൂണ്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. എന്‍.സി.വി.ടി, ടി.എച്ച്.എസ്.എല്‍.സി, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷാഫോറം 100 രൂപക്ക് പോളിടെക്നിക് ഓഫിസില്‍നിന്ന് ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 18ന് വൈകീട്ട് നാലുവരെ സ്വീകരിക്കും. ഫോണ്‍: 0490 2471530, 9744177582.
സി.എച്ച് സെന്‍റര്‍ ഉദ്ഘാടനം ഇന്ന്
സി.എച്ച് സെന്‍റര്‍
ഉദ്ഘാടനം ഇന്ന്
ഉദ്ഘാടനം ഇന്ന്
മായന്‍മുക്കില്‍ ആധുനികസൗകര്യങ്ങളോടെ നിര്‍മിച്ച സി.എച്ച് സെന്‍റര്‍ ഞായറാഴ്ച ഉച്ച രണ്ടുമണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി,എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ, വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. കെ.എം. ഷാജി എം.എല്‍.എ, അഡ്വ. സണ്ണി ജോസഫ്, പി.വി.സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന വനിതാ സമ്മേളനം സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി പി. കുല്‍സുവും വൈകീട്ട് നാലിന് വിദ്യാര്‍ഥി സമ്മേളനം കെ.പി. താഹിറും ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

മുണ്ടേരിയിലെ സ്കൂളുകളില്‍ ബേര്‍ഡ് ക്ളബുകള്‍
മുണ്ടേരിയിലെ സ്കൂളുകളില്‍
ബേര്‍ഡ് ക്ളബുകള്‍
ബേര്‍ഡ് ക്ളബുകള്‍
കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തിലെ സ്കൂളുകളില്‍ ബേര്‍ഡ് ക്ളബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ 15 സ്കൂളുകളില്‍ ബേര്‍ഡ് ക്ളബുകള്‍ രൂപവത്കരിക്കുന്നത്. പക്ഷിനിരീക്ഷണത്തിലും സംരക്ഷണത്തിലും വിദ്യാര്‍ഥികളില്‍ ആഭിമുഖ്യം വളര്‍ത്തുകയാണ് ലക്ഷ്യം.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വനംവകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തില്‍ 200 ഇനം പക്ഷികളാണുള്ളത്. ഇതില്‍ 60 ഇനങ്ങള്‍ ദേശാടനക്കിളികളാണ്. ബേര്‍ഡ് ക്ളബുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കാഞ്ഞിരോട് എ.യു.പി സ്കൂളില്‍ ശില്‍പശാല സംഘടിപ്പിച്ചു.
ബി.ആര്‍.സി ട്രെയിനര്‍ വാസുദേവന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, പി.പി. ബാബു മാസ്റ്റര്‍, പി. സുരേശന്‍ എന്നിവര്‍ ക്ളാസെടുത്തു. ഫോട്ടോ പ്രദര്‍ശനവും നടത്തി.

അല്‍ജാമിഅയും മലേഷ്യന്‍ യൂനിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
അല്‍ജാമിഅയും മലേഷ്യന്‍
യൂനിവേഴ്സിറ്റിയും
ധാരണാപത്രം ഒപ്പുവെച്ചു
ധാരണാപത്രം ഒപ്പുവെച്ചു
കോഴിക്കോട്: അക്കാദമിക വൈജ്ഞാനിക ഗവേഷണ രംഗങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രശസ്ത ഇസ്ലാമിക സര്‍വകലാശാലയായ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയും മലേഷ്യന്‍ ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും (ഐ.ഐ.യു.എം) ധാരണാപത്രം ഒപ്പുവെച്ചു.
അല്‍ജാമിഅ വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുസ്സലാം അഹ്മദിന്‍െറയും ഐ. ഐ. യു.എം റെക്ടര്‍ സുലേഖ ഖമറുദ്ദീനിന്‍െറയും സാന്നിധ്യത്തില്‍ അല്‍ജാമിഅ റെക്ടര്‍ അബ്ദുല്ല മന്‍ഹാമും ഐ.ഐ.യു.എം ഡെപ്യൂട്ടി റെക്ടര്‍ അബ്ദുല്‍ അസീസ് ബര്‍ഗൂതുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ഐ.ഐ.യു.എമ്മിന്‍െറ ക്ഷണം സ്വീകരിച്ച് മലേഷ്യയില്‍ എത്തിയ അല്‍ജാമിഅ പ്രതിനിധി സംഘവും ഐ. ഐ. യു.എം പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പരസ്പര സഹകരണത്തിന് ധാരണയായത്.
അല്‍ജാമിഅ പ്രതിനിധികള്‍ക്ക് പുറമെ ഐ.ഐ.യു.എം ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ആന്‍ഡ് എക്സ്ചേഞ്ച് വിഭാഗം ഡയറക്ടര്‍ ഡോ. ഹാമിദൂന്‍ അബ്ദുല്‍ ഹമീദ്, അറബി ഭാഷാ സാഹിത്യ വിഭാഗം തലവന്‍ ഡോ. മജ്ദി എച്ച്. ഇബ്രാഹീം, കര്‍മശാസ്ത്ര വിഭാഗം തലവന്‍ ഡോ. അഹ്മദ് ബസരി ബിന്‍ ഇബ്രാഹീം, ഖുര്‍ആന്‍-ഹദീസ് പഠനവിഭാഗം തലവന്‍ ഡോ. മുഹമ്മദ് ഷാ ജാനി, മതതാരതമ്യപഠന വിഭാഗം തലവന്‍ പ്രഫ. തമീം ഉസാമ, ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ആന്‍ഡ് എക്സ്ചേഞ്ച് വിഭാഗം ഡയറക്ടര്‍ ഡോ. ഹാമിദൂന്‍ അബ്ദുല്‍ ഹമീദ്, വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. നിക് അഹ്മദ് കമാല്‍, അക്കാദമിക് ആന്‍ഡ് പ്ളാനിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. താഹിര്‍ അസ്ഹര്‍, ഇസ്ലാമിക പഠന വിഭാഗം ഡീന്‍ ഡോ. ബദ്രി നജീബ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

സോളിഡാരിറ്റി ജനകീയ നിയമ പാഠശാല
സോളിഡാരിറ്റി ജനകീയ
നിയമ പാഠശാല
നിയമ പാഠശാല
കൊച്ചി: സമകാലിക ഇന്ത്യയില്‍ നടന്നു വരുന്ന നിയമനിര്‍മാണങ്ങളും നീതിനിര്‍വഹണവും ഭരണഘടനാദത്തമായ പൗരാവകാശങ്ങള്‍ക്ക് മേല്‍ നടത്തുന്ന കടന്നു കയറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന സോളിഡാരിറ്റി ജനകീയ നിയമപാഠശാല ശനിയാഴ്ച രാവിലെ 10 മുതല്‍ 5.30 വരെ എറണാകുളം ബി.ടി.എച്ചില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ പൗരാവകാശ പ്രവര്‍ത്തകന്‍ മുകുള്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും. അഡ്വ.കെ.എസ്. മധുസൂദനന്‍ ‘ഇന്ത്യയിലെ കരിനിയമങ്ങള്‍’ വിഷയത്തിലും ഡോ.സെബാസ്റ്റ്യന്‍ പോള്‍ ‘വ്യക്തി, സ്വകാര്യത, ഭരണകൂടം’ വിഷയത്തിലും അഡ്വ.ചന്ദ്രശേഖര്‍ ‘വികസനം, തദ്ദേശീയ പ്രകൃതി വിഭവാധികാരം’ വിഷയത്തിലും ഡോ.എന്‍.കെ. ജയകുമാര്‍ ‘ഭൂമി ഏറ്റെടുക്കല്‍ നിയമവും ഭരണഘടനാദത്ത ഉടമസ്ഥാവകാശവും’ വിഷയത്തിലും ജസ്റ്റിസ് സുകുമാരന്‍ ‘ബി.ഒ.ടി,ഭരണഘടന, സഞ്ചാരസ്വാതന്ത്യം’ വിഷയത്തിലും അഡ്വ.ഡി.ബി. ബിനു ‘വിവരാവകാശം- പൗരസമൂഹവും ഭരണകൂട ഇടപെടലും’ വിഷയത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് ‘ജുഡീഷ്യറിയിലെ ജനാധിപത്യവത്കരണം’ വിഷയത്തില്‍ പൊതുസംവാദം നടക്കും. മുകുള്‍ സിന്‍ഹ,അഡ്വ.പത്മകുമാര്‍, തുഷാര്‍ നിര്‍മല്‍ സാരഥി,അഡ്വ.അഹ്മദ് കുട്ടി പുത്തലത്ത് എന്നിവര്‍ പങ്കെടുക്കും.
ഫീസ് വര്‍ധന പിന്‍വലിക്കണം -എസ്.ഐ.ഒ
ഫീസ് വര്‍ധന പിന്‍വലിക്കണം -എസ്.ഐ.ഒ
കോഴിക്കോട്: സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ ഡിഗ്രി/പി.ജി തലങ്ങളിലെ ട്യൂഷന്‍ഫീസ് കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി കടുത്ത വിദ്യാര്‍ഥി ദ്രോഹമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. യൂനിവേഴ്സിറ്റി ഫീസിന് പുറമേയുള്ള ഈ വര്‍ധന പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികളെയടക്കം പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ്. വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ളെങ്കില്‍ പ്രക്ഷോഭത്തിന് എസ്.ഐ.ഒ നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
മഅ്്ദനിക്ക് കാഴ്ച നഷ്ടമാവുന്നു; സര്‍ക്കാര്‍ ഇടപെടണം -സോളിഡാരിറ്റി
മഅ്്ദനിക്ക് കാഴ്ച നഷ്ടമാവുന്നു;
സര്‍ക്കാര്‍ ഇടപെടണം -സോളിഡാരിറ്റി
സര്‍ക്കാര്‍ ഇടപെടണം -സോളിഡാരിറ്റി
കോഴിക്കോട്: മഅ്ദനിയുടെ ഇരുകണ്ണുകളുടെയും കാഴ്ചശക്തി ഏകദേശം പൂര്‍ണമായിതന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ളെങ്കില്‍ വളരെ വേഗത്തില്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടും. സോളിഡാരിറ്റി നേതാക്കള്‍ ബാംഗ്ളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെയും ഇതേ കേസിലെ പരപ്പനങ്ങാടി സ്വദേശി സകരിയ്യയെയും സന്ദര്‍ശിച്ചശേഷമാണ് പത്രക്കുറിപ്പ് ഇറക്കിയത്. ഡോക്ടര്‍മാരുടെ ഒരു സംഘത്തെ എത്രയും പെട്ടെന്ന് മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണം.
അദ്ദേഹത്തിന്‍െറ ആരോഗ്യത്തിന്‍െറ കാര്യത്തില്‍ കേരള ഗവണ്‍മെന്‍റ് അടിയന്തരമായി ഇടപെടണം. സംഘത്തില്‍ സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി കെ. സജീദ് എന്നിവരുമുണ്ടായിരുന്നു.
അദ്ദേഹത്തിന്‍െറ ആരോഗ്യത്തിന്‍െറ കാര്യത്തില്‍ കേരള ഗവണ്‍മെന്‍റ് അടിയന്തരമായി ഇടപെടണം. സംഘത്തില്‍ സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി കെ. സജീദ് എന്നിവരുമുണ്ടായിരുന്നു.
ചേലോറ മാലിന്യവിരുദ്ധ സമരം 184 ദിവസം പിന്നിട്ടു
ചേലോറ മാലിന്യവിരുദ്ധ സമരം
184 ദിവസം പിന്നിട്ടു
184 ദിവസം പിന്നിട്ടു
ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ ആരംഭിച്ച സമരം 184 ദിവസം പിന്നിടുന്നു. കഴിഞ്ഞ ഡിസംബര്‍ 26നാണ് ചേലോറയില്‍ സമരം തുടങ്ങിയത്. മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെ കുടിവെള്ളം മലിനമായതാണ് നാട്ടുകാരെ രംഗത്തത്തെിച്ചത്. അധികൃതര്‍ പലതവണ പ്രകോപനപരമായി നേരിട്ടെങ്കിലും സമരം ഇപ്പോഴും വിജയകരമായി തുടരുകയാണെന്ന് സമരസമിതി കണ്‍വീനര്‍ മധു പറഞ്ഞു. അതിനിടെ, ചേലോറയില്‍ മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ളെന്നും ചേലോറയില്‍ മാലിന്യം തള്ളുന്നത് നിര്‍ത്തണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും സമരനേതാക്കള്‍ പറഞ്ഞു.
അതേസമയം, ചേലോറയില്‍ കുടിവെള്ളം കിട്ടാക്കനിയായി. നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം താറുമാറായിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
അതേസമയം, ചേലോറയില്‍ കുടിവെള്ളം കിട്ടാക്കനിയായി. നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം താറുമാറായിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
Thursday, June 7, 2012
ടെറസില്‍ വിളഞ്ഞ മുന്തിരിമണികള്‍
ടെറസില്‍ വിളഞ്ഞ മുന്തിരിമണികള്‍
കണ്ണൂര്‍: ജൈവവളവും അടുക്കള മാലിന്യവും മാത്രമിട്ട് വളര്‍ത്തി ടെറസിലേക്കു പടര്‍ത്തിയ മുന്തിരിക്കുലകള്‍. കണ്ണൂര്‍ താണ മാണിക്കക്കാവിനു സമീപം ഇംതിയാസിന്‍െറ വീട്ടിലാണ് മുന്തിരിക്കുലകള്‍ വിളഞ്ഞു നില്‍ക്കുന്നത്.
കൃഷിയിലും പൂന്തോട്ടങ്ങളിലും കമ്പമുള്ള ഇംതിയാസ് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ഫ്ളവര്‍ഷോയില്‍ നിന്നാണ് മുന്തിരിത്തൈകള്‍ വാങ്ങിയത്. മുന്തിരി കൃഷി രീതി അറിയില്ലായിരുന്നെങ്കിലും, ചെടിയുടെ ചുവട്ടില്‍ പുല്ലുകള്‍ നിരത്തി ഈര്‍പ്പം നിലനിര്‍ത്തിയിരുന്നു.
അഞ്ചര സെന്‍റ് പുരയിടത്തിലാണ് ഇംതിയാസും ദീനുല്‍ ഇസ്ലാം സഭ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ ഭാര്യ രഹനയും ചെടികള്‍ നട്ടു വളര്‍ത്തുന്നത്.
പേരക്ക, ആത്തിച്ചക്ക, മധുര നാരങ്ങ, വെണ്ണപ്പഴം എന്നിവയൊക്കെ ഇവരുടെ പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഈത്തപ്പഴത്തിന്‍െറ ചെടി നട്ടതും കരുത്തോടെ വളരുന്നുണ്ട്. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും ഇവര്‍ ഇത്തിരി സ്ഥലത്ത് നട്ടു വളര്‍ത്തുന്നുണ്ട്. വഴുതനങ്ങ, വെണ്ട, കോവയ്ക്ക, പയര്‍, കാബേജ് എന്നിവയൊക്കെ ഇവരുടെ അടുക്കളത്തോട്ടത്തിലുണ്ട്. സ്ഥലമുണ്ടെങ്കില്‍ കൂടുതല്‍ ചെടികള്‍ വളര്‍ത്തണമെന്നാണ് മോഹമെന്നും ഇംതിയാസ് പറയുന്നു.
കുലയില്‍ പഴുക്കുന്ന കായ്കളൊക്കെ പറിച്ചു തിന്നുന്നതാണ് മക്കളായ ഇഹ്സാന്‍െറയും റെനിയയുടെയും ഹോബി. വീട്ടില്‍ വിളഞ്ഞ മുന്തിരിയെന്ന അഭിമാനത്തോടെ കൂട്ടുകാര്‍ക്കും ഇവര്‍ മുന്തിരികള്‍ നല്‍കാറുണ്ട്.

Courtesy: Madhyamam
Wednesday, June 6, 2012
Tuesday, June 5, 2012
പുറവൂര്‍ സ്വദേശി ഫുജൈറയില്‍ നിര്യാതനായി
പുറവൂര്‍ സ്വദേശി
ഫുജൈറയില്‍ നിര്യാതനായി
ഫുജൈറയില്‍ നിര്യാതനായി
കാഞ്ഞിരോട് പുറവൂര്‍ സ്വദേശി കുറിച്ചിലക്കണ്ടി അബ്ദുറഹിമാന്‍ (56) ഫുജൈറയില്‍ നിര്യാതനായി.
ഭാര്യ: നഫീസത്ത് (ചെറുവത്തൂര്‍).
മക്കള്‍: റഹിയാനത്ത്, റമീസ്.
ജാമാതാവ്: സജ്ജാദ് (തൃക്കരിപ്പൂര്‍).
സഹോദരങ്ങള്‍: ബീഫാത്തിമ, പരേതനായ അബ്ദുല്‍ ഗഫൂര്‍. ഖബറടക്കം പിന്നീട്.
സാമൂഹികതിന്മകള്‍ക്ക് കാരണം കുടുംബങ്ങളുടെ തകര്‍ച്ചടി.കെ. ഫാറൂഖ്
സാമൂഹികതിന്മകള്‍ക്ക് കാരണം
കുടുംബങ്ങളുടെ തകര്‍ച്ച-ടി.കെ. ഫാറൂഖ്
കുടുംബങ്ങളുടെ തകര്‍ച്ച-ടി.കെ. ഫാറൂഖ്
ചക്കരക്കല്ല്: സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങള്‍ക്കും തിന്മകള്‍ക്കും കാരണം കുടുംബങ്ങളുടെ തകര്‍ച്ചയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.കെ. ഫാറൂഖ് പറഞ്ഞു. ചക്കരക്കല്ലില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹികതിന്മകളും അന്ധവിശ്വാസങ്ങളും അരങ്ങുതകര്‍ത്തപ്പോള്‍ ഇവക്കെതിരെ നിലവില്‍വന്ന സംഘടനകള്‍ അനാചാരങ്ങളിലേക്ക് തിരിഞ്ഞുനടക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് ഉത്തരവാദിത്ത ബോധമുള്ള സമൂഹത്തിന്‍െറ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഏരിയാ പ്രസിഡന്‍റ് കെ. ഹനീഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കെ. സാബിക്, ഇ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.

Monday, June 4, 2012
ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി
പൊതുയോഗം
പൊതുയോഗം
മട്ടന്നൂര്‍: ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ എടയന്നൂര്‍ ബസാറില്‍ പൊതുയോഗം സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ സമിതി അംഗം സി.കെ. മുനവ്വിര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്‍റ് പി.സി. മൂസ അധ്യക്ഷത വഹിച്ചു. എം.പി. ഹാരിസ് സ്വാഗതം പറഞ്ഞു.
പാന്‍മസാല നിരോധം പ്രഹസനമാകുന്നു -സോളിഡാരിറ്റി
പാന്‍മസാല നിരോധം പ്രഹസനമാകുന്നു
-സോളിഡാരിറ്റി
-സോളിഡാരിറ്റി
ഇരിട്ടി: പാന്‍മസാല നിരോധം പ്രഹസനമാകുന്നതായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി യോഗം ആരോപിച്ചു. സംസ്ഥാനത്ത് പാന്‍മസാലയും ലഹരിപദാര്‍ഥങ്ങളുടെ വില്‍പനയും നിരോധിച്ച് നിയമം നിലവില്‍ വന്നിട്ടും ടൗണിലെ പെട്ടിക്കടകളിലും സ്കൂള്‍ പരിസരത്തും വ്യാപക വില്‍പന നടക്കുകയാണ്. ഇത് തടയുന്നതിന് പൊലീസോ പഞ്ചായത്തോ നടപടികളൊന്നും സ്വീകരിക്കുന്നില്ല. നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ സമരത്തിന് തയാറാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് എം. ഷാനിഫ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍, റിയാസ്, മഹ്റൂഫ്, ഇബ്നു, ജാഫര്‍, ഷഫീര്‍ ആറളം എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)