Friday, July 6, 2012
ജി.ഐ.ഒ സെമിനാര്‍
ജി.ഐ.ഒ സെമിനാര്‍
പെരിങ്ങാടി: ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി ഈജിപ്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജി.ഐ.ഒ പെരിങ്ങാടി അല്‍ഫലാഹ് കാമ്പസ് ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു.‘ഹസനുല്‍ ബന്ന മുതല്‍ മുഹമ്മദ് മുര്‍സി വരെ’ കനല്‍ വഴികള്‍ താണ്ടിയ ഈജിപ്ത് വസന്തം വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അല്‍ഫലാഹ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ കാമ്പസ് ഏരിയാ പ്രസിഡന്‍റ് ഫഹീമ കവിയൂര്‍ അധ്യക്ഷത വഹിച്ചു. മുക്താര്‍ മാസ്റ്റര്‍, സമീന റഷീദ്, ജഹാന ശറിന്‍, മുഹ്സിന മുഹ്ലിസ, ഫഹ്മി ഹാഫിസ്, സനീറ സയ്യിദ്, ബിസ്മിന ടീച്ചര്‍, ശ്രീജ ടീച്ചര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എം. ദാവൂദ് ചൊക്ളി ചര്‍ച്ച സമാഹരണം നിര്‍വഹിച്ചു. അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ വൈ. പ്രിന്‍സിപ്പല്‍ ശര്‍മിന ടീച്ചര്‍ ഉപഹാരം നല്‍കി. റഫ്നിദ സ്വാഗതവും സന അബ്ദുറഊഫ് നന്ദിയും പറഞ്ഞു.
ടി. ആരിഫലി എട്ടിന് കണ്ണൂരില്‍
ടി. ആരിഫലി എട്ടിന് കണ്ണൂരില്‍
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ജൂലൈ എട്ടിന് വൈകീട്ട് 6.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഫ്രൈഡേ ക്ളബ് ആഭിമുഖ്യത്തില്‍ ‘സമകാലീന പ്രശ്നങ്ങളും കേരള സമൂഹവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
സ്വാശ്രയ വിദ്യാഭ്യാസം: എസ്.ഐ.ഒ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്
സ്വാശ്രയ വിദ്യാഭ്യാസം: എസ്.ഐ.ഒ
നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്
നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്
കൊച്ചി: കേരളത്തിലെ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തെക്കുറിച്ച് ശനിയാഴ്ച എറണാകുളം ടൗണ്‍ഹാള്‍, കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാള്‍ എന്നിവിടങ്ങളില്‍ എസ്.ഐ.ഒ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത,അക്കാദമിക നിലവാരം, പഠന സംബന്ധമായ പ്രവര്‍ത്തനം,അധ്യാപകരുടെ യോഗ്യത, വിജയശതമാനം, തൊഴിലവസരങ്ങള്‍, അഡ്മിഷന്‍ ഫീസ് തുടങ്ങിയ വിഷയങ്ങളിലാണ് സോഷ്യല്‍ ഓഡിറ്റിങ് നടക്കുകയെന്ന് എസ്.ഐ.ഒ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജസ്റ്റിസ് ശ്രീദേവി,ഡോ.എസ്. ബലരാമന്‍, പ്രഫ.എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രഫ.കെ.കെ. അരവിന്ദാക്ഷന്‍,അഡ്വ.മഞ്ചേരി സുന്ദര്‍രാജ്, ഒ. അബ്ദുറഹ്മാന്‍, പി.ഐ. നൗഷാദ്, എന്‍.പി. ജിഷാര്‍, ഫസല്‍ കാതിക്കോട്, ശിഹാബ് പൂക്കോട്ടൂര്‍, എം.കെ. സുഹൈല തുടങ്ങിയവരാണ് പാനല്‍ അംഗങ്ങള്‍. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍,കോഴ്സ് കഴിഞ്ഞവര്‍, വിദ്യാഭ്യാസ വായ്പാ ഇരകള്‍,അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍,വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പാനലിന് മുന്നില്‍ അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്തും.
കോടതിക്കുപോലും ഇടപെടേണ്ടി വന്ന തരത്തിലുള്ള ഗുരുതരമായ നിലവാര പ്രതിസന്ധിയാണ് സ്വാശ്രയ വിദ്യാഭ്യാസ മേഖല നേരിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വന്‍തുക ഫീസായും തലവരിയായും വാങ്ങുന്ന സ്ഥാപനങ്ങള്‍ പോലും പഠന നിലവാരം,അടിസ്ഥാന സൗകര്യം എന്നിവ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വട്ടപ്പൂജ്യമാണ്. മൂന്നുവര്‍ഷത്തെ റിസല്‍റ്റുകളുടെ അടിസ്ഥാനത്തില്‍ ഹൈകോടതി കണ്ടത്തെിയതിനെക്കാള്‍ മാരകമാണ് കഴിഞ്ഞ 10 വര്‍ഷത്തെ മൊത്തം കണക്കുകള്‍. സ്വാശ്രയ സ്ഥാപനങ്ങളെ നിര്‍ലോഭം സഹായിക്കുന്ന സര്‍ക്കാറിന് അവയെ സോഷ്യല്‍ അക്കൗണ്ടബിള്‍ ആക്കാനും ബാധ്യതയുണ്ട്. ഇതിനായി നിലവിലുള്ള പി.എ. മുഹമ്മദ് കമ്മിറ്റി പിരിച്ചുവിട്ട് പ്രവേശഫീസ് നിയന്ത്രിക്കണം. ഗുണനിലവാരം പരിശോധിക്കാനും ഇടപെടാനും അധികാരമുള്ള പുതിയ കമ്മിറ്റിയെ നിയമിക്കണം.
സ്വാശ്രയ സ്ഥാപനങ്ങളുടെ റിസല്‍റ്റ്, പ്ളേസ്മെന്‍റ്,അടിസ്ഥാന സൗകര്യം എന്നിവ വിലയിരുത്തി മാനദണ്ഡങ്ങള്‍ പാലിക്കാത്തവ അടച്ചുപൂട്ടാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. 10,000 കോടിയിലധികം രൂപയാണ് വിദ്യാഭ്യാസ വായ്പയായി സംസ്ഥാനത്തെ ബാങ്കുകള്‍ നല്‍കിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ പണം ഉപയോഗിച്ചാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ നടന്നുവരുന്നത്.സ്വാശ്രയ വായ്പാപ്രശ്നത്തില്‍ സര്‍ക്കാര്‍ തുടരുന്ന കള്ളക്കളി അവസാനിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പകള്‍ ലഭ്യമാക്കണം. സര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ മൂലം കടക്കെണിയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സൊസൈറ്റി ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെക്രട്ടറി എ. അനസ്, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഉബൈദുറഹ്മാന്‍,ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ജമാല്‍,ജില്ലാ സമിതിയംഗം അബ്ദുല്‍ ബാസിത്ത് ഉമര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Thursday, July 5, 2012
പ്രവാസി വാര്‍ഷിക കുടുംബസംഗമം 18ന്
പ്രവാസി വാര്‍ഷിക
കുടുംബസംഗമം 18ന്
കുടുംബസംഗമം 18ന്
കണ്ണൂര്‍: ജില്ലയിലെ വിവിധ പ്രവാസി ഇസ്ലാമിക് അസോസിയേഷനുകളുടെ വാര്‍ഷിക കുടുംബസംഗമം ജൂലൈ 18ന് നടത്താന്‍ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സമിതി യോഗം തീരുമാനിച്ചു. യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍, ഖത്തര്‍ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍, ക്രിയ റിയാദ്, ജിദ്ദ കണ്ണൂര്‍ ജില്ലാ അസോസിയേഷന്‍, കിയ ദമാം, തുടങ്ങി ജില്ലയിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പ്രവാസി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ രാവിലെ തുടങ്ങുന്ന സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രഭാഷണം നടത്തും. ആദംകുട്ടി, സി.കെ. അബ്ദുല്‍ജബ്ബാര്‍, ഹനീഫമാസ്റ്റര്‍ എന്നിവരെ സ്റ്റിയറിങ് കമ്മിറ്റി സാരഥികളായി തെരഞ്ഞെടുത്തു.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍; ടേബിള്‍ടോക്ക് നാളെ
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍;
ടേബിള്‍ടോക്ക് നാളെ
കണ്ണൂര്‍: ‘ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം വിലയിരുത്തപ്പെടുന്നു’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കണ്ണൂര്‍ യൂനിവേഴ്സിറ്റി സമിതി സംഘടിപ്പിക്കുന്ന ടേബിള്‍ടോക്ക് വെള്ളിയാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. കണ്ണൂര്‍ യൂനിവേഴ്സിറ്റി പ്രോ. വി.സി ഡോ. എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അസ്ലം (സിന്‍ഡിക്കേറ്റ് മെംബര്‍), സുധീര്‍ ചന്ദ്രന്‍ (കെ.വി.ഇ.വി), ബാബു ചാത്തോത്ത് (യൂനിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍), സി.കെ.എ. ജബ്ബാര്‍ (മാധ്യമപ്രവര്‍ത്തകന്‍), ശിഹാബ് പൂക്കോട്ടൂര്‍ (എസ്.ഐ.ഒ), തേജസ്വിനി (എസ്.എഫ്.ഐ), സുധീപ് ജെയിംസ് (കെ.എസ്.യു), ഷരണ്‍ (എ.ഐ.എസ്.എഫ്), അബ്ദുറഹ്മാന്‍ (എം.എസ്.എഫ്), രഞ്ജിത്ത് (എ.ബി.വി.പി), വിവേക് (എയിഡ്സൊ) തുടങ്ങിയവര്‍ സംബന്ധിക്കും. യോഗത്തില്‍ കണ്‍വീനര്‍ ടി.എം.സി. സിയാദലി അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, റംസി, റാഷിദ് മൊഹ്യുദ്ദീന്‍, വി.പി. ശക്കീര്‍, സഷീര്‍, ബിനാസ് എന്നിവര്‍ സംസാരിച്ചു.
സിന്‍ഡിക്കേറ്റ് തീരുമാനം സ്വാഗതാര്‍ഹം -എസ്.ഐ.ഒ
സിന്‍ഡിക്കേറ്റ് തീരുമാനം സ്വാഗതാര്‍ഹം
-എസ്.ഐ.ഒ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ കൗണ്‍സിലില്‍ മുഴുവന്‍ കോളജുകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ച സിന്‍ഡിക്കേറ്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എസ്.ഐ.ഒ.സര്‍വകലാശാല യൂനിയന്‍െറ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകളുണ്ടെന്ന സിന്‍ഡിക്കേറ്റ് കണ്ടത്തെല്‍ ശരിയാണ്. അവ പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കി, പിടിച്ചെടുത്ത അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്നും എസ്.ഐ.ഒ യൂനിവേഴ്സിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു.
‘റമദാന്‍ സന്ദേശം' സീഡി കിറ്റ് പ്രകാശനം ചെയ്തു
‘റമദാന്‍ സന്ദേശം' സീഡി കിറ്റ്
പ്രകാശനം ചെയ്തു
പ്രകാശനം ചെയ്തു
കോഴിക്കോട്: വിശുദ്ധ റമദാന്‍െറ പുണ്യദിനങ്ങള്‍ക്ക് ആത്മീയ ചൈതന്യം പകരാന്‍ ഡി ഫോര്‍ മീഡിയ ഒരുക്കിയ 'റമദാന്‍ സന്ദേശം' സീഡി കിറ്റ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പ്രകാശനം ചെയ്തു. 17 വിഷയങ്ങളിലായി പ്രമുഖ പണ്ഡിതന്മാര്‍ നടത്തുന്ന പ്രഭാഷണങ്ങളാണ് സീഡി കിറ്റില്‍ തയാറാക്കിയത്.
ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രഥമ പ്രതി ആദ്യ ബുക്കിങ്ങ് നടത്തിയ കെ. മൊയ്തീന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.
ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു.
ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രഥമ പ്രതി ആദ്യ ബുക്കിങ്ങ് നടത്തിയ കെ. മൊയ്തീന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.
ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു.
Wednesday, July 4, 2012
ഫെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായയത്ത് കമ്മിറ്റി
ഫെല്‍ഫെയര്‍ പാര്‍ട്ടി
പഞ്ചായയത്ത് കമ്മിറ്റി
രൂപത്കരിച്ചു
പഞ്ചായയത്ത് കമ്മിറ്റി
രൂപത്കരിച്ചു
തലശ്ശേരി: ഫെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ന്യൂമാഹി പഞ്ചായയത്ത് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം ഭാരവാഹി പ്രഖ്യാപനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി എ.പി. അര്‍ഷാദിന് പതാക കൈമാറി. സി.പി. അഷ്റഫ്, എ.പി. അര്‍ഷാദ്, ബി. ഉസ്മാന്‍, സി. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.പി. അര്‍ഷാദ് (പ്രസി.), സി.എച്ച്. ഇസ്മായില്‍ (സെക്ര.), സി.കെ. റഹീം, എ.പി. ശബാനി, വസന്ത ടീച്ചര്‍ (അസി.സെക്ര.), പി.എം. നിഹാസ് (ട്രഷ.).
പ്രീപ്രൈമറി സ്കൂള്‍
കേള്‍വിക്കുറവും സംസാരവൈകല്യവുമുള്ള
കുട്ടികള്‍ക്ക് പ്രീപ്രൈമറി സ്കൂള്‍
കുട്ടികള്‍ക്ക് പ്രീപ്രൈമറി സ്കൂള്‍
പയ്യന്നൂര്‍: കേള്‍വിക്കുറവും സംസാരവൈകല്യവുമുള്ള കുട്ടികള്‍ക്ക് പ്രീപ്രൈമറി സ്കൂള്‍. വിളയാങ്കോട് വോയ്സ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറപ്പിയുടെ ഭാഗമായാണ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ ആഭിമുഖ്യത്തിലാണ് തെറപ്പി സൗകര്യങ്ങളോടെ സൗജന്യമായി പ്രീസ്കൂള്‍ സംവിധാനമൊരുക്കിയത്. വിദ്യാലയത്തിന്‍െറ ഉദ്ഘാടനം ടി.ഐ.ടി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം നിര്‍വഹിച്ചു. ടി.ഐ.ടി അക്കാദമിക് ഡയറക്ടര്‍ വി. സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. സോന, ഒ. അബ്ദുറഹ്മാന്‍, കെ. ഹസീന എന്നിവര്‍ സംസാരിച്ചു. കാരുണ്യനികേതന്‍ ഹെഡ്മിസ്ട്രസ് സൗദ പടന്ന സ്വാഗതവും സി.കെ. മുനവിര്‍ നന്ദിയും പറഞ്ഞു.
സ്പര്‍ധ വളര്‍ത്തി വിദ്യാഭ്യാസ പുരോഗതി തടയരുത് -എസ്.ഐ.ഒ
സ്പര്‍ധ വളര്‍ത്തി വിദ്യാഭ്യാസ
പുരോഗതി തടയരുത് -എസ്.ഐ.ഒ
കോഴിക്കോട്: പിന്നാക്ക പ്രദേശങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ ക്കും ഗുണകരമാകുന്ന വിദ്യാഭ്യാസ പുരോഗതിക്ക് സാമുദായിക സ്പര്‍ധ വളര്‍ത്തി തടയിടരുതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.എന്‍.എസ്.എസ്, എസ്.എന്‍. ഡി.പി തുടങ്ങിയ സാമുദായിക സംഘടനകളോടൊപ്പം സി.പി. എമ്മും ചേര്‍ന്ന് മുസ്ലിംലീഗിനോടുള്ള രാഷ്ട്രീയ വിരോധത്തിന്‍െറ മറവില്‍ ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുകയും അവകാശപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ കേരളത്തിന് ചേര്‍ന്നതല്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Monday, July 2, 2012
ഗ്യാസ് പൈപ്പ്ലൈന്‍: വികസന സമിതി തീരുമാനം വെല്ലുവിളി -വിക്ടിംസ് ഫോറം
ഗ്യാസ് പൈപ്പ്ലൈന്‍: വികസന സമിതി
തീരുമാനം വെല്ലുവിളി -വിക്ടിംസ് ഫോറം
കണ്ണൂര്‍: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ പദ്ധതിയെപ്പറ്റി തെറ്റിദ്ധാരണ പ്രചരിപ്പിക്കാനുള്ള ജില്ലാ വികസന സമിതിയുടെ നിലപാടില്‍ വാതക പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തീരുമാനം വെല്ലുവിളി -വിക്ടിംസ് ഫോറം
വന്‍കിട വ്യവസായ ശാലകളുടെ ഊര്‍ജാവശ്യം പരിഹരിക്കാനാണ് നിര്‍ദിഷ്ട പദ്ധതിയെന്ന് അധികൃതരുടെ പ്രഖ്യാപിത ലക്ഷ്യം നിലവിലിരിക്കെ, പാചക വാതക വിതരണ പ്രതിസന്ധി പരിഹരിക്കാനാണെന്ന വ്യാജ പ്രചാരണം നടത്തുന്നത് ജനങ്ങളുടെ രാഷ്ട്രീയ സാക്ഷരതയെയും ചിന്താശേഷിയെയും പരിഹസിക്കാനാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതര്‍ കേവലം ഭൂമി നഷ്ടപ്പെടുന്നവരുടെ നഷ്ടപരിഹാര തുകയുടെ പ്രശ്നം മാത്രമായി ഇത് ചുരുക്കുകയാണ്.
ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന പദ്ധതിക്കെതിരെയും അധികൃതരുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും പ്രക്ഷോഭം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്‍െറ മുന്നോടിയായി ജൂലൈ 17ന് കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.
എ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. യു.കെ. സെയ്ത്, പ്രേമന്‍ പാതിരിയാട്, ഡോ. ഡി. സുരേന്ദ്രനാഥ്, ഹംസ മാസ്റ്റര്‍ അഞ്ചരക്കണ്ടി, രാമന്‍കുട്ടി വെള്ളാവ്, സി. ശശി എന്നിവര്‍ സംസാരിച്ചു.
Sunday, July 1, 2012
ആഹ്ളാദപ്രകടനം നടത്തി
ആഹ്ളാദപ്രകടനം
നടത്തി
നടത്തി
കണ്ണൂര്‍: ഈജിപ്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി വിജയിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
താവക്കര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം, സെക്രട്ടറി ആശിഖ്, ശിഹാദ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
താവക്കര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം, സെക്രട്ടറി ആശിഖ്, ശിഹാദ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
സ്വാശ്രയ വിദ്യാഭ്യാസം: സോഷ്യല്‍ ഓഡിറ്റിങ് ഏഴിന്
സ്വാശ്രയ വിദ്യാഭ്യാസം:
സോഷ്യല്‍ ഓഡിറ്റിങ് ഏഴിന്
സോഷ്യല്‍ ഓഡിറ്റിങ് ഏഴിന്
കോഴിക്കോട്: ദശാബ്ദം പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം, നിലവിലെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ ജോലിലഭ്യത, സ്വാശ്രയ വിദ്യാഭ്യാസത്തിലൂടെ രൂപപ്പെട്ട സാമൂഹിക അന്തരീക്ഷം എന്നീ വിഷയങ്ങളില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി ജൂലൈ ഏഴിന് 2.30ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും എറണാകുളം ടൗണ്‍ഹാളിലും സോഷ്യല്‍ ഓഡിറ്റിങ് നടത്തും. വനിതാ കമീഷന്‍ മുന്‍ ചെയര്‍പേഴ്സന്‍ ജസ്റ്റിസ് ശ്രീദേവി, ഡോ. എസ്. ബലരാമന്‍, പ്രഫ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രഫ. കെ. അരവിന്ദാക്ഷന്‍, ഡോ. ശിവാനന്ദന്‍, ഒ. അബ്ദുറഹ്മാന്‍, ഡോ. ബദിയുസ്സമാന്‍, ഫസല്‍ കാദിക്കോട്, എന്‍.പി. ജിഷാര്‍, ശിഹാബ് പൂക്കോട്ടൂര്‍, എന്‍.കെ. സുഹൈല എന്നിവര്‍ അടങ്ങിയ പാനലാണ് സോഷ്യല്‍ ഓഡിറ്റിങ് നിയന്ത്രിക്കുക.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി സംബന്ധിച്ച വിമര്‍ശങ്ങളും പരാതികളും പാനലിന് മുന്നില്‍ ഉന്നയിക്കാം. അല്ളെങ്കില്‍ സെക്രട്ടറി, വിദ്യാര്‍ഥി ഭവനം, യു.കെ. ശങ്കുണ്ണി റോഡ്, കാലിക്കറ്റ്-1 എന്ന വിലാസത്തില്‍ അയക്കാം.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി സംബന്ധിച്ച വിമര്‍ശങ്ങളും പരാതികളും പാനലിന് മുന്നില്‍ ഉന്നയിക്കാം. അല്ളെങ്കില്‍ സെക്രട്ടറി, വിദ്യാര്‍ഥി ഭവനം, യു.കെ. ശങ്കുണ്ണി റോഡ്, കാലിക്കറ്റ്-1 എന്ന വിലാസത്തില്‍ അയക്കാം.
Saturday, June 30, 2012
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള 2012 മേയില്‍ നടത്തിയ പ്രിലിമിനറി, സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 80 ശതമാനം പേര്‍ വിജയികളായി.
സെക്കന്‍ഡറി പരീക്ഷയില്‍ വി. താഹിറ (വടകര,കോഴിക്കോട്) ഒന്നാം റാങ്കു നേടി. പി.കെ. സഫിയ (മക്കരപറമ്പ്, മലപ്പുറം), കെ.സി. രഹ്ന ബീവി (വളപട്ടണം, കണ്ണൂര്‍) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു. എം. അസ്മ (കടന്നമണ്ണ ,മലപ്പുറം), സഫിയ ഹംസ (വെണ്‍മനാട്, തൃശൂര്‍) എന്നിവര്‍ മൂന്നാം റാങ്ക് നേടി.
പ്രിലിമിനറി ഒന്നാം റാങ്ക് സി.പി. ജുബീന (പൊന്ന്യം വെസ്റ്റ് കണ്ണൂര്‍) നേടി. ഡോ. സുലൈഖ അന്‍വറിനാണ് (എറണാകുളം) രണ്ടാം റാങ്ക്. മൂന്നാം റാങ്ക് സി.പി. ഷമീദയും (പൊന്ന്യം വെസ്റ്റ്, കണ്ണൂര്‍), സുലൈഖ ലിയാഖത്തും (മഞ്ചേരി, മലപ്പുറം) പങ്കിട്ടു.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമായി നടന്ന വിവിധ പരീക്ഷകളില്‍ 2000ഓളം പേര്‍ പങ്കെടുത്തു. ജില്ലാതല പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്ക് ജില്ലാ സംഗമങ്ങളിലും സംസ്ഥാനതല ജേതാക്കള്‍ക്ക് സംസ്ഥാന സംഗമത്തിലും അവാര്‍ഡ് നല്‍കുമെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന കോഓഡിനേറ്റര്‍ അറിയിച്ചു.

MBL MEDIA SCHOOL: അപേക്ഷ ക്ഷണിച്ചു
MBL MEDIA SCHOOL
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനു കീഴിലുള്ള എം.ബി.എല്‍ മീഡിയ സ്കൂളില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ളോമ ഇന്‍ ടെലിവിഷന്‍ ജേണലിസം, പി.ജി. ഡിപ്ളോമ ഇന്‍ ന്യൂ മീഡിയ ആന്‍ഡ് പ്രിന്‍റ് ജേണലിസം കോഴ്സുകള്‍ക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. വീഡിയോഗ്രഫി, ഫോട്ടോഗ്രഫി, നോണ്‍ ലിനിയര്‍ എഡിറ്റിങ് എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ളസ്ടുവാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2482455, 9447281481 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. www.mblmediaschool.com എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോറം ലഭ്യമാണ്.
കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി
ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം:
കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി
കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി
കോഴിക്കോട്: ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെ കേരളം അനുകൂലിച്ചത് വഞ്ചനാപരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തെ കേരള സര്‍ക്കാര്‍ അനുകൂലിച്ച് കത്തയച്ചു എന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കിയത് കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ശരിയാണെങ്കില്‍ കേരളം ഇതുവരെ തുടര്‍ന്നുവന്ന പൊതുനയത്തിന് വിരുദ്ധമായാണ് കത്തയച്ചത്.
കേരളത്തിലെ വ്യാപാരി സമൂഹത്തോടും പൊതുജനങ്ങളോടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെതിരുമാണ്. മന്ത്രിസഭയോ നിയമസഭയോ ഇത്തരമൊരു തീരുമാനമെടുത്തതായി ജനങ്ങള്‍ക്കറിയില്ല. വഞ്ചനാപരമായ കത്തിന്‍െറ ഉറവിടം ഏതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പൊതുസമൂഹവും വ്യാപാരി സമൂഹവും ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ നിലപാടിനെ തിരുത്തിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Friday, June 29, 2012
താക്കോല്‍ ദാനം
താക്കോല്‍ ദാനം
വാരം: കണ്ണൂര്‍ വിമന്‍സ് അസോസിയേഷനും വാരം ബൈത്തുസ്സകാത്ത് കമ്മിറ്റിയും സംയുക്തമായി വാരം ശാസ്താം കോട്ടം കോളനിയില്‍ നിര്‍മിച്ച വീടിന്‍െറ താക്കോല്‍ ദാനം കണ്ണൂര്‍ വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഷക്കീല അഷ്റഫ് നിര്‍വഹിച്ചു. സെക്രട്ടറി ഫരീദ സാദിഖ്, ഷാഹിന ലത്തീഫ്, ജമാഅത്തെ ഇസ്ലാമി വാരം ഘടകം നാസിം കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. ഷരീഫ നന്ദി പറഞ്ഞു.
എസ്.ഐ.ഒ മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി
കാമ്പയിന്‍ തുടങ്ങി
മാഹി: വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ് എന്ന സന്ദേശവുമായി എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹൈസ്കൂള്‍ മെംബര്‍ഷിപ് കാമ്പയിനിന്‍െറ ജില്ലാതല ഉദ്ഘാടനം പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ജില്ലാപ്രസിഡന്‍റ് യൂനുസ് സലീം നിര്‍വഹിച്ചു.
ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ചൊക്ളി ഏരിയാ പ്രസിഡന്‍റ് അഫ്സല്‍ ഹുസൈന്‍ കാമ്പയിന്‍ വിശദീകരണം നടത്തി. സ്കൂള്‍ മാനേജര്‍ എം. ദാവൂദ്, പ്രിന്‍സിപ്പല്‍ ശര്‍മിന ഖാലിദ്, സി.എച്ച്.അബ്ദുറഹ്മാന്‍, എന്‍.എം. ബഷീര്‍, ജി.ഐ.ഒ കാമ്പസ് ഏരിയാ പ്രസിഡന്‍റ് ഫഹീമ എന്നിവര്‍ സംസാരിച്ചു. വി.വി. മുനവ്വിര്‍ മുഹമ്മദ് ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. ജസീം സ്വാഗതവും നസല്‍ നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)