ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 20, 2013

കാണ്‍മാനില്ല

 കാണ്‍മാനില്ല
  മണക്കടവില്‍ ഹംസ (90 വയസ്സ്)
14.01.2013 (തിങ്കള്‍) രണ്ട് മണിമുതല്‍ മുണ്ടേരിയില്‍ നിന്ന് കാണാതായിരിക്കുന്നു. (ഇരുനിറം, മെലിഞ്ഞ ശരീരം, അഞ്ചര അടി തോന്നിക്കുന്ന ഉയരം). വേഷം: ബിസ്കറ്റ് കളര്‍ ലുങ്കിയില്‍ ബ്രൗണ്‍ വരകള്‍, ക്രീം കളര്‍ ഷര്‍ട്ട്, ഗോള്‍ഡന്‍ കളര്‍ വാച്ച്, കണ്ണട, അലൂമിനിയം പൈപ്പില്‍ നീല പിടിയുള്ള ഊന്നുവടി. 
Mob: 9847 940 260,
9947 286 668, 9746 033 230

ISLAMIC CENTRE THALASSERY


ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥിക, മക്കള്‍ പാട്ടുകാര്‍

 ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥിക, 
മക്കള്‍ പാട്ടുകാര്‍
 മലപ്പുറം: ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥികയും മുന്‍ കലോത്സവ കലാതിലകവും, മക്കള്‍ മികച്ച പാട്ടുകാര്‍. കണ്ണൂര്‍ കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം ക്വാര്‍ട്ടേഴ്സില്‍ ടി.എന്‍.എ കാദറിനും ഭാര്യ ഫരീദക്കും  മക്കള്‍ക്കും കല വീട്ടുകാര്യമാണ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മക്കളായ ഫാത്തിമഫിദ അറബിഗാനത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും മുഹമ്മദ് ജവാദ് ഹയര്‍സെക്കന്‍ഡറി മാപ്പിളപ്പാട്ടില്‍ എ ഗ്രേഡും നേടിയാണ് മടങ്ങിയത്.
എളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയായ ഫാത്തിമഫിദ ഹൈസ്കൂള്‍ വിഭാഗത്തിലാണ് മത്സരിച്ചത്.ജില്ലാ തലത്തില്‍ മാപ്പിളപ്പാട്ട്, ഗസല്‍, കഥാപ്രസംഗം, ഒപ്പന എന്നിവയിലും പങ്കെടുത്തിരുന്നു. ഇവയിലെല്ലാം എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി. ആറ്, ഏഴ് ക്ളാസുകളില്‍ പഠിക്കുമ്പോള്‍ ഉമ്മ ഫരീദ എഴുതിയ കഥാപ്രസംഗം അവതരിപ്പിച്ച് ജില്ലയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.
തോട്ടട എസ്.എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയാണ് മുഹമ്മദ് ജവാദ്. മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ഫാര്‍ത്തേകഥയേനും മൊളി കേപ്പിന്‍ എന്ന ഗാനം ഫരീദ ചിട്ടപ്പെടുത്തി പരിശീലിപ്പിക്കുകയായിരുന്നു. ജില്ലയില്‍ എ ഗ്രേഡും രണ്ടാംസ്ഥാനവുമായിരുന്നു. അപ്പീലുമായാണ് മലപ്പുറത്തത്തെിയത്. ജില്ലയില്‍ വൃന്ദവാദ്യത്തിനും എ ഗ്രേഡ് ലഭിച്ചു. സി.ബി.എസ്.ഇ സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. മൂന്നുവര്‍ഷവും സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡോടെ സമ്മാനങ്ങള്‍ നേടി. മീഡിയവണ്‍ ചാനലിലെ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയില്‍ ജവാദ് പങ്കെടുക്കുന്നുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന പിതാവ് ടി.എന്‍.എ കാദര്‍ യൂത്ത്ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും കണ്ണൂര്‍ കെ.എം.സി.സി വൈസ് പ്രസിഡന്‍റുമാണ്. പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഫരീദ. 1989ലാണ് സംസ്ഥാന കലോത്സവത്തില്‍ കലാതിലകമായത്. കഥാപ്രസംഗം, ലളിതഗാനം, ഒപ്പന, തിരുവാതിര, മാപ്പിളപ്പാട്ട് എന്നിവയില്‍ പങ്കെടുത്തായിരുന്നു തിലകപ്പട്ടമണിഞ്ഞത്. അഞ്ഞൂറിലധികം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ടെന്ന് ഫരീദ പറഞ്ഞു. 

‘സര്‍ക്കാര്‍ ഭരണം കമ്പനികളെ ഏല്‍പിക്കുന്നു’

 ‘സര്‍ക്കാര്‍ ഭരണം കമ്പനികളെ ഏല്‍പിക്കുന്നു’
കണ്ണൂര്‍: പെട്രോളിനു പുറമെ ഡീസല്‍ വില നിയന്ത്രണാധികാരവും കമ്പനികളെ ഏല്‍പിക്കുന്നതിലൂടെ രാജ്യഭരണം കമ്പനിവത്കരിക്കപ്പെടുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. ടി.ടി. ജേക്കബ് അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റിന് തൊട്ടുമുമ്പ് ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധമാണ്. നിലവിലെ നടപടിക്കു പുറമെ ബജറ്റിലും യാത്രാക്കൂലി വര്‍ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കുന്ന നടപടിക്കെതിരെ മുഴുവന്‍ പൗരന്മാരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
റെയില്‍വേ, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി വെട്ടിച്ചുരുക്കിയ ഡീസല്‍ കമ്പനികളുടെ നടപടി ഉടന്‍ പിന്‍വലിക്കണം. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം രൂപപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, ഷാഹിന ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം സ്വാഗതവും സെക്രട്ടറി എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.

Saturday, January 19, 2013

പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണം -ടി. ആരിഫലി

 
 
 
 
 
 
 
 
 
പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണം
 -ടി. ആരിഫലി
കണ്ണൂര്‍: രാജ്യത്ത് പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. സോളിഡാരിറ്റി ജില്ല സേവനകേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ധിക്കുശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് വിവരാവകാശ നിയമവും ഭക്ഷ്യ അവകാശ നിയമവും സാര്‍വത്രിക വിദ്യാഭ്യാസ അവകാശ നിയമവും നിലവില്‍ വന്നത്. ഈ കൂട്ടത്തില്‍ ‘റൈറ്റ് ടു ഷെല്‍ട്ടര്‍’ എന്ന ചിന്തയും ഉണ്ടാകണമെന്നും വീടില്ലാത്ത ഒരു കുടുംബംപോലും ശേഷിക്കാന്‍ ഇടവരരുത് എന്നും  അദ്ദേഹം പറഞ്ഞു.
സമരങ്ങളും സംഘര്‍ഷങ്ങളും ദിവസങ്ങളോളം വാര്‍ത്തയാക്കുമ്പോള്‍ സോളിഡാരിറ്റി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ചാനലുകള്‍ക്ക് വാര്‍ത്തയാകുന്നില്ളെന്ന് ആരിഫലി അഭിപ്രായപ്പെട്ടു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ നടത്തിയ ഒരു കോടി രൂപയുടെ സേവനപ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ പുറംലോകത്തേക്ക് എത്തിച്ചില്ല. അതേസമയം ചെങ്ങറയിലെയും കിനാലൂരിലെയും സമരങ്ങളിലെ സംഘര്‍ഷങ്ങള്‍ ദിവസങ്ങളോളം ചാനലുകള്‍ ആവര്‍ത്തിച്ച് കാണിച്ചു.  വാര്‍ത്തയാകണമെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാകണമെന്നതാണവസ്ഥ.
സോളിഡാരിറ്റി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അരാഷ്ട്രീയ സ്വഭാവമുള്ളവയല്ല. സാമൂഹിക പ്രതിബദ്ധതയുടേതായ രാഷ്ട്രീയം അതിനുണ്ട്. സേവനങ്ങള്‍ പോരാട്ടം കൂടിയാണ്. അന്യായമായി തടങ്കലില്‍ കഴിയുന്ന വിചാരണ തടവുകാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സോളിഡാരിറ്റി നടത്തും. ദല്‍ഹി സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുടെ സംസ്കാരത്തെയും സാമൂഹികാവസ്ഥയെയും പൈതൃകമായി കിട്ടിയ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് പുതുക്കിപ്പണിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ല സേവനകേന്ദ്രത്തില്‍ നടപ്പാക്കുന്ന ഡയാലിസിസ് പദ്ധതി പ്രഖ്യാപനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. സോളിഡാരിറ്റിയുടെ ദശവര്‍ഷക്കാലത്തെ സേവന പ്രവര്‍ത്തനങ്ങളെ മറ്റു സംഘടനകളും വ്യക്തികളും മാതൃകയാക്കണമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ഡോ. ഡി. സുരേന്ദ്രനാഥ്, വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍,  ടി.പി.ആര്‍. നാഥ്, ഡോ. ബി. സന്തോഷ്, ടി.കെ. ജംഷീറ, എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. ടി.കെ. റിയാസ് സ്വാഗതവും ബി. അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി നടത്തുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് കൗസര്‍ കോംപ്ളക്സില്‍ ജില്ല ഓഫിസ് കേന്ദ്രീകരിച്ച് ജില്ല സേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്.
കൗണ്‍സലിങ്, മെഡി ഹെല്‍പ്, വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങള്‍, രക്തദാനം, ലേബര്‍ ബാങ്ക്, തൊഴില്‍ ഉപകരണ വിതരണം തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.
ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കാണ് സഹായം നല്‍കുന്നത്. ഇതിനായി 12 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതി വിപുലീകരിക്കുമെന്ന് ജില്ല ഭാരവാഹികള്‍ അറിയിച്ചു.

പാലിയേറ്റിവ് ദിനാചരണം

പാലിയേറ്റിവ് ദിനാചരണം
ചക്കരക്കല്ല്: പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സഫ സെന്‍ററില്‍ പാലിയേറ്റിവ് ദിനാചരണം നടത്തി. പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ജില്ല ട്രെയിനര്‍ പി.പി. ബുഷ്റ മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുസലാം, ഡോ. സി.കെ. സലീം, എന്‍.സി. ജാഫര്‍, ടി. ചന്ദ്രന്‍, അബൂട്ടി മാസ്റ്റര്‍, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.
പാലിയേറ്റിവ് ദിനാചരണത്തോടനുബന്ധിച്ച് ചക്കരക്കല്ല് ടൗണില്‍ വിളംബര ജാഥ നടത്തി.

WANTED


PRABODHANAM WEEKLY


MEDIAONE WANTED


Thursday, January 17, 2013

ഗ്യാസ് പൈപ്പ്ലൈന്‍ വിരുദ്ധ ജാഥ സമാപിച്ചു

ഗ്യാസ് പൈപ്പ്ലൈന്‍ വിരുദ്ധ
ജാഥ സമാപിച്ചു
കണ്ണൂര്‍: ജനവാസ കേന്ദ്രങ്ങളിലൂടെ നിര്‍ദിഷ്ട ഗ്യാസ് പൈപ്പ്ലെന്‍ കടന്നുപോകരുതെന്നാവശ്യപ്പെട്ട് ജില്ല വിക്ടിംസ് ഫോറം സംഘടിപ്പിച്ച വാഹനജാഥ കരിവെള്ളൂര്‍ പുത്തൂരില്‍ സമാപിച്ചു. രണ്ടുദിവസങ്ങളിലായി ജില്ലയിലെ കടവത്തൂരിലെ മുണ്ടത്തോട് മുതല്‍ പാനൂര്‍, പാട്യം, പാച്ചപ്പൊയ്ക, അഞ്ചരക്കണ്ടി, മയ്യില്‍, മുല്ലക്കൊടി, കരിമ്പം, ചെനയന്നൂര്‍, തളിപ്പറമ്പ്, പരിയാരം,  പൊയില്‍, പരിയാരം മെഡിക്കല്‍ കോളജ്, കടന്നപ്പള്ളി, മാതമംഗലം, മാര്‍ട്ടിന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. കരിവെള്ളൂര്‍ പുത്തൂരില്‍ സമാപിച്ചു. സമാപന സമ്മേളനം എ. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സൈനുദ്ദീന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. യു.കെ. സഈദ്, പ്രേമന്‍ പാതിരിയാട്, സി.കെ. മുനവിര്‍, പി. രാമര്‍കുട്ടി, കെ.എം. മാത്യു, മേരി എബ്രഹാം എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിന് ജാഥ ലീഡര്‍ ഡി. സുരേന്ദ്രനാഥ് മറുപടി പറഞ്ഞു. നാരായണന്‍ കോറോത്ത് സ്വാഗതം പറഞ്ഞു.

പാത്തുമ്മ

 പാത്തുമ്മ
കാഞ്ഞിരോട്: ചെറിയ മഞ്ഞാംകോട്ട് ഹൗസില്‍ സി.എം. പാത്തുമ്മ (62) നിര്യാതയായി. ഭര്‍ത്താവ്: കെ.വി. മുബാറക്. മക്കള്‍: താഹിറ, സുബൈദ, നസീമ, ഇസ്മായില്‍, ഹാജറ. മരുമക്കള്‍: അബ്ദുറഹിമാന്‍, എ.സി. ഉമ്മര്‍, എം. നാസര്‍, സി. ഷമീന , പി.വി. ഗഫൂര്‍ പുന്നാട് (പൊലീസ്,ഡി.വൈ.എസ്.പി ഓഫിസ് ഇരിട്ടി).

Wednesday, January 16, 2013

ഫാത്തിമ ഫിദ


 എച്ച്.എസ് വിഭാഗം അറബിഗാനത്തില്‍ ‘എ’ ഗ്രേഡ് 
നേടിയ ഫാത്തിമ ഫിദ
(സി .എച്ച്.എം എച്ച്.എസ്.എസ് എളയാവൂര്‍ )

വെല്‍ഫെയര്‍ പാര്‍ട്ടി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

 വെല്‍ഫെയര്‍ പാര്‍ട്ടി ഫണ്ട്
ശേഖരണം ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം തോട്ടട സമാജ്വാദി കോളനിയില്‍ നടന്നു. കോളനി വാസികള്‍ സ്വരൂപിച്ച ഫണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.എല്‍. അബ്ദുല്‍ സലാം ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, ജില്ല കമ്മിറ്റിയംഗം സി. അബ്ദുന്നാസര്‍, മണ്ഡലം ജോ. സെക്രട്ടറി പി. മിനി തോട്ടട, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

സോളിഡാരിറ്റി സേവനകേന്ദ്രം

 സോളിഡാരിറ്റി സേവനകേന്ദ്രം ഉദ്ഘാടനവും
ഡയാലിസിസ് പദ്ധതി പ്രഖ്യാപനവും 18ന്
കണ്ണൂര്‍: സോളിഡാരിറ്റി ജില്ല സേവനകേന്ദ്രം ഉദ്ഘാടനവും ഡയാലിസിസ് പദ്ധതി പ്രഖ്യാപനവും ജനുവരി 18ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് 3.30ന് കാല്‍ടെക്സ് കൗസര്‍ കോംപ്ളക്സിലാണ് പരിപാടി. സേവനകേന്ദ്രം ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയും ഡയാലിസിസ് പദ്ധതി പ്രഖ്യാപനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയും നിര്‍വഹിക്കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, വി.കെ. ഹംസ അബ്ബാസ്, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.
വിദ്യാഭ്യാസ  കുടുംബ കൗണ്‍സലിങ്, മെഡിക്കല്‍ ഗൈഡന്‍സ്, രക്തദാനം, സര്‍ക്കാര്‍ സേവനങ്ങള്‍ നേടാനുള്ള സഹായം, ഭവനപദ്ധതികള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തില്‍ ഏകോപിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ജില്ല സെക്രട്ടറി ടി.പി. ഇല്യാസ്, കെ. സക്കരിയ്യ, ഫൈസല്‍ മാടായി എന്നിവര്‍ പങ്കെടുത്തു.

ഗ്യാസ് പൈപ്പ് ലൈനിനെതിരെ വാഹന ജാഥ തുടങ്ങി

 
 ഗ്യാസ് പൈപ്പ് ലൈനിനെതിരെ
വാഹന ജാഥ തുടങ്ങി
കണ്ണൂര്‍: കൊച്ചി-മംഗലാപുരം വതക പൈപ്പ് ലൈനിനെതിരെ ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം സംഘടിപ്പിച്ച ജില്ല വാഹന ജാഥക്ക് ചാലയില്‍ നിന്ന് തുടക്കമായി.
ഗ്യാസ് ടാങ്കര്‍ ദുരന്തത്തിനിരയായ ചാല നിവാസികളില്‍ നിന്ന് ജാഥ ലീഡര്‍ ഡോ. ഡി. സുരേന്ദ്രനാഥ് പതാക ഏറ്റുവാങ്ങി. കടവത്തൂര്‍ മുണ്ടത്തോട് കൂത്തുപറമ്പ് ബ്ളോക് പഞ്ചായത്ത് അംഗം സമീര്‍ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയിലൂടെ പദ്ധതി നടപ്പാക്കുന്നത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃപ്രങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഇസ്മാഈല്‍ മാസ്റ്റര്‍, പി.ടി.കെ. നാണു, കെ.എം. മമ്മദ്, പയ്യട ഹസന്‍, കെ.എം. മാത്യു, കുന്നോത്തുപറമ്പ് പഞ്ചായത്ത് അംഗം സലിം, എന്‍.കെ. അനില്‍കുമാര്‍, കെ.എം. കുഞ്ഞിക്കണ്ണന്‍, എ. രമേശന്‍, കെ. ജിനില്‍, നിയാസ്, ജലേഷ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ദാമു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
കടവത്തൂര്‍, കണ്ണന്‍കോട്, പുത്തൂര്‍, പാലക്കൂല്‍, പാനൂര്‍, മാക്കൂല്‍പീടിക, മോകേരി, കൊട്ടയോടി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം ലഭിച്ച ജാഥ ഒന്നാം ദിവസം ചെക്കിക്കുളത്ത് അവസാനിച്ചു.
 വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ല നേതാക്കളായ ഡോ. ഡി. സുരേന്ദ്രനാഥ്, എ. ഗോപാലന്‍, യു.കെ. സെയ്ത്, പ്രേമന്‍ പാതിരിയാട്, പള്ളിപ്രം പ്രസന്നന്‍, ഫാറൂഖ് ഉസ്മാന്‍, ഹരീഷ് കടവത്തൂര്‍, രാമര്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജാഥ ഇന്ന് കരിവെള്ളൂരില്‍ സമാപിക്കും.

Tuesday, January 15, 2013

‘മാധ്യമം കാമ്പസ് റൈഡ്’

 
 
 
 
 
 
 
 
 കാഞ്ഞിരോട് നഹര്‍ കോളജില്‍‘മാധ്യമം കാമ്പസ് റൈഡ്’
കണ്ണൂര്‍: കാഞ്ഞിരോട് നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ‘മാധ്യമം കാമ്പസ് റൈഡി’ന്  തുടക്കമായി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. നിഹാലിന് ‘മാധ്യമം’ പത്രവും വാരികയും കൈമാറി ഉദ്ഘാടനം ചെയ്തു.
നഹര്‍ കോളജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.സി. ഹംസ അധ്യക്ഷത വഹിച്ചു.
റിട്ട. ചീഫ് എന്‍ജിനീയര്‍ വി.പി. അബ്ദുല്‍ഖാദര്‍, മലയാള വിഭാഗം ലെക്ചറര്‍ പി.കെ. റുബീന, അഹമ്മദ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സി. താരാനാഥന്‍ സ്വാഗതവും ‘മാധ്യമം’ കോഓഡിനേറ്റര്‍ എസ്. മുഹമ്മദ് നിസാര്‍ നന്ദിയും പറഞ്ഞു. സി അഹ്മദ് മാസ്റ്റര്‍, മൂസ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പി. മുഹമ്മദ് ഫഹീം (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു) ആണ് ‘മാധ്യമം കാമ്പസ് റൈഡ്’ സ്പോണ്‍സര്‍ ചെയ്തത്.

ടീന്‍ ഇന്ത്യ ഏരിയ പ്രഖ്യാപന സമ്മേളനം

 ടീന്‍ ഇന്ത്യ ഏരിയ
പ്രഖ്യാപന സമ്മേളനം
തലശ്ശേരി: ടീന്‍ ഇന്ത്യ തലശ്ശേരി ഏരിയ പ്രഖ്യാപന സമ്മേളനം മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ഇഖ്ബാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
മലര്‍വാടി ബാലസംഘം ജില്ല കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം പദ്ധതി വിശദീകരിച്ചു. ഭാരവാഹികള്‍: ആണ്‍കുട്ടികളുടെ വിഭാഗം (പ്രസി.) -അബ്ദുല്‍ അഹമ്മദ് (കായ്യത്ത്), സെക്ര -മുഹമ്മദ് ഷാമില്‍ (എടക്കാട്). പെണ്‍കുട്ടികളുടെ വിഭാഗം (പ്രസി.) -സി.കെ. ഷഹജാന (കോടതി), സെക്ര -ടി.കെ. ഷിഫ (എടക്കാട്)

ധാര്‍മിക വിശുദ്ധി കൈവരിക്കാന്‍ നബിദിനാഘോഷം ഉപയോഗപ്പെടുത്തണം

 
 ധാര്‍മിക വിശുദ്ധി കൈവരിക്കാന്‍ നബിദിനാഘോഷം ഉപയോഗപ്പെടുത്തണം -പാളയം ഇമാം
 തളിപ്പറമ്പ്: സമുദായത്തിന് ധാര്‍മിക വിശുദ്ധി കൈവരിക്കാനും ധര്‍മസംസ്ഥാപനത്തിന്‍െറ വാഹകരാകാനും ഈ വര്‍ഷത്തെ നബിദിനാഘോഷ വേളകള്‍ മതസംഘടനകളും നേതാക്കളും ഉപയോഗപ്പെടുത്തണമെന്ന് തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട. തളിപ്പറമ്പ് ഇഹ്സാന്‍ സെന്‍റര്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദര്‍ശ, ധാര്‍മിക, വിശുദ്ധിയില്‍ ഉന്നതരായതിനാലാണ് ജനസംഖ്യയില്‍ 15 ശതമാനത്തില്‍താഴെ മാത്രമുണ്ടായിരുന്ന മുഹമ്മദ് നബിക്കും അനുചരന്മാര്‍ക്കും ഭൂരിപക്ഷം യഹൂദരും ക്രൈസ്തവരും അടങ്ങിയ ബഹുസ്വര സമൂഹത്തില്‍ ധര്‍മസംസ്ഥാപനം സാധ്യമായത്.
വിശുദ്ധ ഖുര്‍ആനെയും പ്രവാചക അധ്യാപനങ്ങളെയും തമസ്കരിച്ച് ഇന്നത്തെ മുസ്ലിം സമുദായം ധാര്‍മിക സദാചാര സാമ്പത്തിക മേഖലകളില്‍ ജീര്‍ണതയുടെ മുന്‍നിരയിലാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍ ഉദ്ബോധനം നടത്തി. കെ.പി. ആദംകുട്ടി സ്വാഗതം പറഞ്ഞു.

പ്ളാസ്റ്റ

 പ്ളാസ്റ്റ ഗ്രൂപ്പിന്‍െറ ആറാമത് സംരംഭമായ പ്ളാസ്റ്റ ബസാറിന്‍െറ ഉദ്ഘാടനം ഗ്രൂപ്പ് എം.ഡി എം.കെ. അബൂബക്കര്‍, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാമിന് ആദ്യവില്‍പന നടത്തി നിര്‍വഹിക്കുന്നു

കാരംസ് മേള നടത്തി

 
 
 
 
 
 
 
 
 
 
 
 
 
 
 
 കാരംസ് മേള നടത്തി
കണ്ണൂര്‍: സോളിഡാരിറ്റി ചാലാട് യൂനിറ്റും മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ്ചാലാടും സംയുക്തമായി ജില്ലാതല കാരംസ് മേള നടത്തി. കെ.എം. ഷാജി എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ.കെ. മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് കെ. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് കെ.എം. ഷാജി എം.എല്‍.എ സമ്മാനം നല്‍കി. മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് ഫൈസല്‍ സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.