Saturday, March 23, 2013
പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
മജ്ലിസ് പൊതുപരീക്ഷ:
പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
പഴയങ്ങാടി: മജ്ലിസ് വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന തലത്തില്‍ നടത്തിയ പൊതുപരീക്ഷയില്‍ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി. പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുനേടിയ കെ.തസ്നീം, റജിയ റഷീദ് എന്നിവര്‍ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥികളാണ്. പ്രൈമറി തലത്തിലും നൂറു ശതമാനം വിജയം നേടി. പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ്, മാനേജ്മെന്റ്, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു.
അവാര്‍ഡ് വിതരണം
അവാര്‍ഡ് വിതരണം
മട്ടന്നൂര്‍: മജ്ലിസ് പ്രൈമറി, സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സ്കൂള്‍ ഹാളില്‍ നടന്ന പരിപാടി വഖഫ് ബോര്‍ഡ് മെംബര്‍ പി.പി. അബ്ദുറഹ്മാന് പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ ശോഭന ഭാവിക്ക് രക്ഷിതാക്കളുടെ ജാഗ്രത അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉളിയില്‍ ഐഡിയല്‍ ട്രസ്റ്റ് ചെയര്മാന് യു.പി. സിദ്ദീഖ് മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് എന്നിവര്‍ സംസാരിച്ചു.
കാഷ് അവാര്‍ഡ് വിതരണം
കാഷ് അവാര്‍ഡ് വിതരണം
ചക്കരക്കല്ല്: മജ്ലിസുത്തഅ്ലീമി ഇസ്ലാമി കേരള ഏഴാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പൊതുപരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ മോറല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും രക്ഷാകര്‍തൃ ബോധനവും മാര്‍ച്ച് 30ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സ്വകാര്യ പ്രാക്ടീസ് : ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
സ്വകാര്യ പ്രാക്ടീസ് : ഡോക്ടര്‍മാര്‍ക്കെതിരെ
നടപടിയെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
നടപടിയെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ പ്രാക്ടീസിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസലാം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി കണ്ണൂര്‍ ഗവ. ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ആശുപത്രിയില്‍ അന്യായമായ സ്വകാര്യ പ്രാക്ടീസിന്‍െറ പേരില്‍ ആരോപണവിധേയരായ ഡോക്ടര്‍മാരെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ബെന്നി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് സി. മുഹമ്മദ് ഇംതിയാസ്, സെക്രട്ടറി മധു കക്കാട് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് കെ. മോഹനന്, എന്‍.എം. കോയ, കെ.കെ. നിസ്താര്‍, പി. മിനി എന്നിവര്‍ നേതൃത്വം നല്കി. മുനിസിപ്പല്‍ സെക്രട്ടറി കെ.കെ. സുഹൈര്‍ സ്വാഗതവും കെ. മോഹനന് നന്ദിയും പറഞ്ഞു.

വി.കെ. അലി ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം
വി.കെ. അലി ജമാഅത്തെ ഇസ്ലാമി
കേന്ദ്ര കൂടിയാലോചന സമിതി അംഗം
കേന്ദ്ര കൂടിയാലോചന സമിതി അംഗം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതിയില്‍ വന്ന ഒഴിവിലേക്ക് പ്രഗല്ഭ പണ്ഡിതനും പ്രഭാഷകനുമായ വി.കെ. അലിയെ തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ എടയൂര്‍ സ്വദേശിയാണ്. ശാന്തപുരം ഇസ്ലാമിയ കോളജ്, ഖത്തര്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഖത്തര്‍ വഖഫ് മന്ത്രാലയത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രബോധനം സബ് എഡിറ്റര്‍, ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി, സംസ്ഥാന വഖഫ് ബോര്‍ഡ് മെംബര്‍, ശാന്തപുരം അല്‍ജാമിഅ ഡയറക്ടര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച അദ്ദേഹം നിലവില്‍ ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം, കേന്ദ്ര പ്രതിനിധി സഭാംഗം, ബോധനം ചീഫ് എഡിറ്റര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ പല ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Friday, March 22, 2013
സോളിഡാരിറ്റി പൊതുയോഗം നാളെ
സോളിഡാരിറ്റി
പൊതുയോഗം നാളെ
പൊതുയോഗം നാളെ
പയ്യന്നൂര്‍: സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ ശനിയാഴ്ച ‘ഭീകരതയുടെ രാഷ്ട്രീയം: ഇന്നലെ, ഇന്ന്’ എന്ന വിഷയത്തില്‍ പൊതുയോഗം നടക്കും. ശിഹാബ് പൂക്കോട്ടൂര്‍, സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം അവഗണിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
വിവിധ കാലയളവില്‍ നിയോഗിച്ച അന്വേഷണ കമീഷനുകള്‍ പയ്യന്നൂര്‍ താലൂക്കിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിട്ടും പയ്യന്നൂരിനെ അവഗണിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നുവരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ കരിവെള്ളൂര്‍, ബദരീനാഥ് നമ്പൂതിരി, ശശികല കേളോത്ത്, പി.വി. ഹസന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

സോളിഡാരിറ്റി സ്വാഗതം ചെയ്തു
സോളിഡാരിറ്റി സ്വാഗതം ചെയ്തു
കണ്ണൂര്‍: കേരളത്തില്‍ പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചതില്‍ ഇരിട്ടി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് പറഞ്ഞു.
മലബാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തിയ പ്രക്ഷോഭത്തില്‍ ഉന്നയിച്ചതായിരുന്നു ഇരിട്ടി താലൂക്ക് എന്ന ആവശ്യം. മലയോര മേഖലയിലെ പ്രദേശവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ പ്രഖ്യാപനമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാക്കുന്നു
എന്‍ഡോസള്‍ഫാന്‍ സമരം
ശക്തമാക്കുന്നു
ശക്തമാക്കുന്നു
വെല്‍ഫയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലത്തെി. കണ്ണൂര്‍ ജില്ല പ്രസിഡന്റ് രാധാകൃഷ്ണന് കൂടാളി, വൈസ് പ്രസിഡന്റുമാരായ ഉമ്മര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്, ജില്ല സെക്രട്ടറിമാരായ എന്‍.എം. ഷഫീക്ക്, പി.ബി.എം. ഫര്‍മിസ്, കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബെന്നി ഫെര്‍ണാണ്ടസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ പള്ളിപ്രം പ്രസന്നന്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ 12 മണിക്കൂര്‍ അനുഭാവ സത്യഗ്രഹവും നടത്തി. വൈകീട്ട് എ.എസ്. നാരായണന് പിള്ള, പള്ളിപ്രം പ്രസന്നന്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ക്ക് നാരായണന് പേരിയ നാരങ്ങാ നീര് നല്‍കിയാണ് സത്യഗ്രഹം അവസാനിപ്പിച്ചത്.
അഭിനന്ദിച്ചു.
അഭിനന്ദിച്ചു
ഇരിട്ടി: ഇരിട്ടി താലൂക്ക് അനുവദിക്കുന്നതില്‍ മുന്‍കൈയെടുത്ത സണ്ണി ജോസഫ് എം.എല്‍.എയെയും കേരള സര്‍ക്കാറിനെയും സോളിഡാരിറ്റി യോഗം അഭിനന്ദിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ടി.പി. തസ്നീം, എം. ഷാനിഫ്, ഷഫീര്‍ ആറളം, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലം ദിനമാചരിച്ചു
പെട്ടിപ്പാലം ദിനമാചരിച്ചു
‘സമരക്കാര്‍ക്കെതിരെയുള്ള
കേസുകള്‍ പിന്‍വലിക്കണം’
കേസുകള്‍ പിന്‍വലിക്കണം’
തലശ്ശേരി: പെട്ടിപ്പാലം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പുന്നോലില്‍ നടന്ന പെട്ടിപ്പാലം ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമരക്കാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ എന്നും ശ്രമിക്കുന്നത്. പെട്ടിപ്പാലത്ത് മുന്‍ കാലങ്ങളില്‍ തള്ളിയ മാലിന്യമലകള്‍ നഗരസഭയുടെ ചെലവില്‍ പൂര്‍ണമായും നീക്കണം. മാലിന്യ നിക്ഷേപം മൂലം പെട്ടിപ്പാലത്തെ ജനങ്ങള്‍ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ ശാസ്ത്രീയമായി കണക്കെടുക്കണം. ഇതിനായി ട്രൈബ്യൂണലിനെയോ കമീഷനയോ നിയമിച്ച് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാറിനെതിരെയുള്ള വിമര്‍ശം രാജ്യദ്രോഹ കുറ്റമായി ചുമത്തുകയാണ്. സര്‍ക്കാര്‍ എന്നാല്‍, രാജ്യമാണെന്ന രാജവാഴ്ചയെ ഓര്‍മിപ്പിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ന്. സര്‍ക്കാറിനെതിരെ സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശമാണ് ജനാധിപത്യ സംവിധാനത്തെ മഹത്വവത്കരിക്കുന്നത്. എന്നാല്‍, സുഖത്തിനും സൗകര്യത്തിനും വേണ്ടി എല്ലാ ജനകീയ സമരങ്ങളെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ഞെളിയന്‍പറമ്പ് മാലിന്യവിരുദ്ധ സമരസമിതി ചെയര്മാന് അബ്ദുല്‍ ഖയ്യൂം, മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് ജനറല്‍ കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, മാലിന്യ വിരുദ്ധ കര്‍മസമിതി ചെയര്മാന് എന്‍.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുനീര്‍ ജമാല്‍ സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.

ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം:
ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്
ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്
കണ്ണൂര്‍: കാസര്‍കോട് നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന് കൂടാളി, വൈസ് പ്രസിഡന്റുമാരായ പള്ളിപ്രം പ്രസന്നന്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ കാസര്‍കോട് സമരപ്പന്തലില്‍ ഉപവാസമിരിക്കും.
കാസര്‍കോട്ടേക്ക് പുറപ്പെടുന്ന ഐക്യദാര്‍ഢ്യ സംഘത്തിന് കണ്ണൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് യാത്രയയപ്പ് നല്കി. ജില്ല സെക്രട്ടറി എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്റ് ബെന്നി ഫെര്‍ണാണ്ടസ് സ്വാഗതവും സെക്രട്ടറി കെ.കെ. സുഹൈര്‍ നന്ദിയും പറഞ്ഞു.

മദ്യനയം തിരുത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
മദ്യനയം തിരുത്തണം
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശ മദ്യത്തിന്‍െറ വില വര്‍ധിപ്പിക്കാനും വില നിര്‍ണയാധികാരം സ്വകാര്യ മദ്യ വ്യവസായികള്‍ക്ക് വിട്ടുകൊടുക്കുവാനുമുള്ള തീരുമാനത്തിലേക്കാണ് സര്‍ക്കാറിന്‍െറ പോക്ക്.
നിരന്തര സമരങ്ങള്‍ക്കും മദ്യ വിരുദ്ധ സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് മദ്യ ഷാപ്പുകള്‍ക്ക് എന്‍.ഒ.സി നല്കുവാനുള്ള അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. എന്നാല്‍, ഈ അധികാരം തങ്ങള്‍ക്ക് അഴിമതി നടത്താനുള്ള ലൈസന്‍സാണെന്ന് ചിലര്‍ കരുതുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് 18 പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പറേഷനിലും പുതുതായി ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കോഴിക്കോട് കോര്പറേഷന് തയാറായത്. മദ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന സംഘടനകള്‍ മദ്യത്തിനെതിരായ സമരത്തെ രാഷ്ട്രീയ മുദ്രാവാക്കാന്‍ സന്നദ്ധരാകണമെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച മദ്യ വിരുദ്ധ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം എറണാകുളം ആശീര്‍ഭവനില്‍ നടക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് സംഗമം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ,ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശേരി , ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ , ജില്ലാ കമ്മിറ്റിയംഗം ഖാലിദ് മുണ്ടപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

Wednesday, March 20, 2013
ജമാഅത്ത് അമീര്‍ മുര്‍സിയെ കണ്ടു
ജമാഅത്ത് അമീര്‍ മുര്‍സിയെ കണ്ടു
ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്സിയുമായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള മുസ്ലിം പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. മുര്‍സി താമസിക്കുന്ന ഐ.ടി.സി മൗര്യ ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു കൂടിക്കാഴ്ച.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ഇഅ്ജാസ് അസ്ലം, ജംഇയ്യത്ത് ഉലമായേ ഹിന്ദ് നേതാവ് മൗലാന അര്‍ശദ് മദനി, ജംഇയ്യത്ത് അഹ്ലെ ഹദീസ് നേതാക്കളായ അസ്ഗര്‍ അലി, ഇമാം മഹ്ദി എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.
ഈജിപ്തിനെ മാറ്റത്തിലേക്ക് കൊണ്ടുപോകാനുള്ള പിന്തുണ തേടി ഇന്ത്യയിലത്തെിയ മുര്‍സിയെ രാജ്യത്തെ മുസ്ലിം സംഘടനകള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയാണെന്ന് അമീര്‍ മുര്‍സിയോട് പറഞ്ഞു. ഈജിപ്തിലെ സംഭവവികാസങ്ങള്‍ വളരെ താല്പര്യപൂര്വമാണ് ഇന്ത്യന്‍ മുസ്ലിംകള് നോക്കിക്കണ്ടതെന്നും ജനാധിപത്യരീതിയില്‍ മുര്‍സി അധികാരത്തിലേറിയത് ഇന്ത്യന്‍ മുസ്ലിംകള് സ്വാഗതം ചെയ്തിട്ടുണ്ടെന്നും അമീര്‍ മുര്‍സിയോട് പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച മൗലാന അര്‍ശദ് മദനി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭമായ മതവിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം ദയൂബന്ദിന്‍െറ സ്വാധീനം അയല്‍രാജ്യമായ പാകിസ്താനിലും ബംഗ്ളാദേശിലും വരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമെന്ന നിലയില്‍ അവരുടെ വിദ്യാഭ്യാസത്തിലും ധാര്‍മിക ശിക്ഷണത്തിലും ബദ്ധശ്രദ്ധരാകണമെന്ന് മുര്‍സി മുസ്ലിം നേതാക്കളോട് അഭ്യര്‍ഥിച്ചു.

ബജറ്റ് രേഖ കത്തിച്ച് പ്രതിഷേധിച്ചു
ബജറ്റ് രേഖ കത്തിച്ച് പ്രതിഷേധിച്ചു
തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററിന്‍െറ വികസനത്തിന് തുക വകയിരുത്താത്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ബജറ്റിന്‍െറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന സ്ഥാപനത്തിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ കെ. മുഹമ്മദ് നിയാസ്, യു.കെ. സെയ്ദ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു.

ഏച്ചൂരില്‍ വീണ്ടും സ്ഫോടനം
ഏച്ചൂരില്‍ വീണ്ടും സ്ഫോടനം
ചക്കരക്കല്ല്: ഏച്ചൂര്‍ കനാല്‍ കരയില്‍ വീണ്ടും സ്ഫോടനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സ്ഫോടനം നടന്നതെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. രണ്ടുമാസം മുമ്പ് ഇവിടെ സി.പി.എം-ആര്.എസ്.എസ് സംഘട്ടനം നടന്നിരുന്നു. അതോടനുബന്ധിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം വീണ്ടും സ്ഫോടനം നടന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചക്കരക്കല്ല് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Tuesday, March 19, 2013
മുണ്ടേരി പഞ്ചായത്തില്‍ ‘സുസ്ഥിര’ സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് ഇന്ന് തുടക്കം
മുണ്ടേരി പഞ്ചായത്തില്‍ ‘സുസ്ഥിര’
സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക്
ഇന്ന് തുടക്കം
സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക്
ഇന്ന് തുടക്കം
കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തില്‍ ജില്ല ശുചിത്വ മിഷന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ‘സുസ്ഥിര’ സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കംകുറിക്കുമെന്ന് പ്രസിഡന്റ് സി. ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കുക, മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക, ബയോഗ്യാസ് പ്ളാന്റ്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുക, പ്ളാസ്റ്റിക് ഉപയോഗം കുറക്കുകയും ഉപയോഗശൂന്യമായ പ്ളാസ്റ്റിക്, വീടുകളില്‍നിന്ന് ശേഖരിച്ച് റീസൈക്ളിങ് സെന്ററില്‍ എത്തിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. ജനങ്ങളില്‍ ശുചിത്വശീലവത്കരണത്തിനായി അയല്‍ക്കൂട്ടങ്ങള്‍, സ്കൂള്‍ പി.ടി.എകള്‍, അങ്കണവാടികള്‍, കുടുംബശ്രീകള്‍, വ്യാപാര-വ്യവസായ മേഖലകള്‍ തുടങ്ങി വിവിധ സംഘടനാ സംവിധാനങ്ങളില്‍ ശുചിത്വ സന്ദേശം പ്രചരിപ്പിച്ചിരുന്നു. കടകളില്‍ ശുചിത്വ സന്ദേശ സ്റ്റിക്കര്‍ പതിപ്പിക്കല്‍, വീടുകളില്‍ ശുചിത്വ കലണ്ടര്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ശുചിത്വമുള്ള വീടും പരിസരവും, ശുചിത്വമുള്ള മാര്‍ക്കറ്റുകള്‍, ശുചിത്വമുള്ള പൊതുസ്ഥലങ്ങള്‍ എന്നിവയുമാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍. പ്ളാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറക്കുന്നതിന് 40 മൈക്രോണില്‍ താഴെയുള്ള കാരിബാഗുകള്‍ പഞ്ചായത്ത് പരിധിയില്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരോധിക്കും.
8000 വീടുകളില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്യും. വീടുകള്‍, കടകള്‍ എന്നിവിടങ്ങളില്‍നിന്ന് ശുചിയാക്കി സൂക്ഷിച്ച പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് ശുചിത്വ വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. പ്ളാസ്റ്റിക് ശേഖരണത്തിന് ഒരു വാഹനവും തയാറായിവരുകയാണ്. പ്ളാസ്റ്റിക് ശേഖരണത്തിന്‍െറ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ ഇന്ന് വൈകീട്ട് 3.30ന് തലമുണ്ട വായനശാല പരിസരത്ത് നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈ. പ്രസിഡന്റ് പി. ചന്ദ്രന്, സെക്രട്ടറി കെ. രത്നാകരന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് സി. ലത, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് പി.കെ. പ്രമീള, ക്ഷേമകാര്യ ചെയര്മാന് പി. ശ്രീനിവാസന്, പഞ്ചായത്ത് അംഗം കെ. പ്രകാശന്, ഭാസ്കരന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Monday, March 18, 2013
മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍ റവന്യൂ വകുപ്പിന് തടയാനായില്ല
മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍
റവന്യൂ വകുപ്പിന് തടയാനായില്ല
റവന്യൂ വകുപ്പിന് തടയാനായില്ല
കണ്ണൂര്‍: മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍ തടയാനുള്ള റവന്യൂ വകുപ്പിന്‍െറ നീക്കം വിഫലമായി. റവന്യൂ ഉദ്യോഗസ്ഥരുടെ വിലക്ക് കണക്കിലെടുക്കാതെ റിയല്‍ എസ്റ്റേറ്റ് ലോബി യഥേഷ്ടം നികത്തല്‍ തുടരുകയാണ്. മുണ്ടേരി, ചേലേരി വില്ളേജുകളിലായി രണ്ട് ഏക്കറോളം നീര്‍ത്തട ഭൂമിയാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണമായി മണ്ണിട്ടു നികത്തിയെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിത പക്ഷിസങ്കേതമായി പ്രഖ്യാപിച്ച തണ്ണീര്‍ത്തടത്തിന്‍െറ ഭാഗമാണിത്. നികത്തലിനെതിരെ സ്ഥലമുടമക്ക് സ്റ്റോപ്പ് മെമ്മോ നല്കല് മാത്രമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടാലുടനെ നികത്തല്‍ പഴയപടി തുടരുന്നു.
സംഭവം വിവാദമായതിനെതുടര്‍ന്ന് ചക്കരക്കല്ല് പൊലീസ് ഇടക്കിടെ ഈ ഭാഗത്ത് പട്രോളിങ് നടത്തുന്നുണ്ട്. പൊലീസിന്‍െറ വരവറിഞ്ഞാല്‍ മാറിനില്‍ക്കുന്ന തൊഴിലാളികള്‍ അവര്‍ പോയിക്കഴിഞ്ഞാലുടന്‍ നികത്തല്‍ തുടരും. മുണ്ടേരിപ്പുഴയും തീരവും ചേരുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ അര ഏക്കര്‍ ഭൂമി ദിവസങ്ങള്‍ക്കകമാണ് നികത്തിയെടുത്തത്. 800 ഹെക്ടറോളം വിസ്തൃതിയുള്ള കാട്ടാമ്പള്ളി തണ്ണീര്‍ത്തട മേഖലയുടെ പരിധിയില്‍പെട്ട ഈ പ്രദേശത്ത് പലയിടത്തും സമാനരീതിയില്‍ നികത്തല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭൂമി വിലക്കുവാങ്ങിയവരാണ് അധികാര സ്വാധീനവും സാമ്പത്തിക ശക്തിയും ഉപയോഗപ്പെടുത്തി യഥേഷ്ടം നികത്തുന്നത്.
പ്രദേശം പക്ഷിസങ്കേതമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായ സാഹചര്യത്തിലാണ് പലരും ഇവിടെ ഭൂമി സ്വന്തമാക്കിയത്. നികത്തിക്കൊണ്ടിരിക്കുന്ന പ്ളോട്ടുകളിലൊന്ന് ആറുമാസം മുമ്പ് കൈമാറ്റം ചെയ്യപ്പെട്ടതാണ്. അതേസമയം, സ്ഥലവാസികളായ പരമ്പരാഗത കര്‍ഷകര്‍ നീര്‍ത്തടം നികത്തുന്നതിന് എതിരാണ്. നികത്തല്‍ തടയാന്‍ ചടങ്ങുപോലെ നോട്ടീസ് നല്‍കുന്നതോടെ റവന്യൂ വകുപ്പിന്‍െറ നടപടി അവസാനിക്കുന്നു. നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനോ നികത്തിയ ഭൂഭാഗം പൂര്‍വസ്ഥിതിയിലാക്കാനോ ഒരു നീക്കവും ഉണ്ടാവുന്നില്ല. ഇത് നികത്തല്‍ ലോബിക്ക് സഹായകമാവുന്നു. നീര്‍ത്തടത്തിന്‍െറ പരിധിയില്‍പെട്ട സ്വകാര്യ ഭൂമി നികത്തുന്നതിനും അനുമതി നല്‍കരുതെന്നാണ് ചട്ടം.
നീര്‍ത്തടം നികത്തല്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാഴ്ച മുമ്പ് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അനധികൃതമായി നികത്തിയതെന്ന് കണ്ടത്തെിയ ഭൂമിയിലാണ് റവന്യൂ അധികൃതരുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് നികത്തല്‍ പൂര്‍ത്തിയാക്കിയത്. നികത്താന്‍ പാടില്ലാത്ത ‘നഞ്ച’ വിഭാഗത്തില്‍പെട്ട ഭൂമിയെ രജിസ്ട്രേഷന് സമയത്ത് ‘തോട്ടം’ ആക്കി മാറ്റി കൃത്രിമം നടത്തുന്ന പ്രവണതയും വ്യാപകമായുണ്ട്. ആധാരം എഴുത്തുകാരും രജിസ്ട്രേഷന് വകുപ്പിലെ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ചേലേരി വില്ളേജില്‍ നീര്‍ത്തടം നികത്തുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച കൊളച്ചേരി പഞ്ചായത്ത് ഓഫിസില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Courtesy:Madhyamam
അറബ്വസന്തം അന്യവത്കരണത്തിനെതിരായ ചെറുത്തുനില്പ് -എ.കെ രാമകൃഷ്ണന്

ന്യൂദല്‍ഹി: യൂറോപ്യന്‍ ചിന്താരീതിയെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആധുനിക ഇസ്ലാമിക ലോകത്ത് വേണ്ടത്ര ഉണ്ടായില്ളെന്നും അതിന്‍െറ ബഹിര്‍സ്ഫുരണമാണ് അറബ് വസന്തമായി പുറത്തുവന്നതെന്നും ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല പ്രഫസര്‍ എ.കെ രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍ കൂടിയുണ്ടെങ്കിലും ആധുനികതയുടെ ലോകവീക്ഷണം ഇസ്ലാമിക ലോകത്തെ അന്യവത്കരിച്ചതിനെതിരെയുള്ള സ്വത്വത്തിന്‍െറ ചെറുത്തുനില്പാണ് അറബ് തെരുവുകളില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘മാറുന്ന കാലത്തെ ഇസ്ലാമിന്‍െറ ഇടം’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദല്‍ഹി-ഹരിയാന ഘടകം ന്യൂദല്‍ഹി രാജേന്ദ്ര ഭവനില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു രാമകൃഷ്ണന്.
മതഗ്രന്ഥങ്ങളിലുള്ള പാരമ്പര്യമായ ജ്ഞാനവും സമകാലിക വിഷയങ്ങളിലുള്ള അറിവും രണ്ട് അറകളില്‍ നില്ക്കുന്ന സ്ഥിതിയാണിപ്പോള്‍. ഈ അവസ്ഥ മാറി രണ്ടും ഉള്‍ചേര്‍ന്നുനിന്നെങ്കില്‍ മാത്രമേ ഇസ്ലാമിന്‍െറ ഇജ്തിഹാദ് അര്‍ഥവത്താകൂ എന്ന് രാമകൃഷ്ണന് പറഞ്ഞു. വ്യാഖ്യാനങ്ങളുടെ സമകാലികതയിലാണ് ഇസ്ലാമിക സമൂഹം ഊന്നേണ്ടത്. ഇന്നത്തെ കാലത്തെക്കുറിച്ചും അതിന്‍െറ ദര്‍ശനങ്ങളെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടെങ്കിലേ പ്രസക്തമായ വ്യാഖ്യാനത്തിന് സാധ്യമാകൂ. ഇത്തരം ബോധ്യമുള്ള ബൗദ്ധികനിരയെയാണ് ഇസ്ലാം ഇന്ന് തേടുന്നതെന്നും രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക ശരീഅത്ത് ശിക്ഷാവിധികളുടെ സമാഹാരമല്ളെന്നും സാമൂഹിക സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള നടപടിക്രമമാണെന്നും ‘മാധ്യമം, മീഡിയാ വണ്‍‘ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് അഭിപ്രായപ്പെട്ടു. സാമൂഹിക സുരക്ഷക്കുള്ള സാഹചര്യം സൃഷ്ടിച്ച ശേഷം കടുത്ത നിയമലംഘനം നടത്തുന്നവര്‍ക്കുള്ളതാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക രാഷ്ട്രീയം നിഷിദ്ധമെന്നുപറഞ്ഞ് മാറ്റിനിര്‍ത്തിയ കാലം കഴിഞ്ഞുവെന്നും അതൊരു വിപ്ളവ ബദലാണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ദല്‍ഹി മലയാളി അസോസിയേഷന് പ്രസിഡന്റ് സി. ചന്ദ്രന്, ഫാദര്‍ തോമസ് (സി.ബി.സി.ഐ) എന്നിവര്‍ സംസാരിച്ചു.

നിയമം നീതിയുടെ വഴിയിലൂടെ നീങ്ങണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍

പഴയങ്ങാടി: നിയമം നിയമത്തിന്‍െറ വഴിക്കല്ല, നീതിയുടെ വഴിക്കാണ് നീങ്ങേണ്ടതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. പഴയങ്ങാടി ഫ്രൈഡേ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ‘നീതി നിഷേധം ഇന്ത്യയില്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അനുച്ഛേദം 14ല്‍ പൗരന്‍െറ അവകാശത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇവ പാലിക്കപ്പെടുന്നില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റലിക്കാര്‍ക്ക് സ്വന്തം നാട്ടില്‍പോയി വോട്ട് ചെയ്യാന്‍ നാല് ആഴ്ച സമയം അനുവദിച്ച കോടതി അതേ നിയമത്തിന്‍െറ ആനുകൂല്യം ഇന്ത്യന്‍ പൗരനായ മഅ്ദനിക്ക് അനുവദിക്കുകയില്ല എന്നത് നീതി നിഷേധമാണ്. നീതി നടപ്പാക്കാനുള്ള ഉപകരണമാണ് നിയമം എന്ന തിരിച്ചറിവാണ് വേണ്ടത്. 11 വര്‍ഷമായി ജീവിക്കാനുള്ള അവകാശത്തിന് നിരാഹാരം നടത്തുന്ന ഇറോം ഷര്‍മിളക്കെതിരെ ആത്മഹത്യക്ക് കേസെടുത്ത നാടാണ് ഇന്ത്യ. സ്വാതന്ത്ര്യം നേടുന്ന സമയത്ത് എ.കെ.ജിയെ ജയിലിലടച്ച ഭരണകൂട ഭീകരതയുടെ നീതി നിഷേധം ആറ് പതിറ്റാണ്ടിന് ശേഷം മഅ്ദനിയെ ജയിലിലടച്ച് തുടരുകയാണ്.
മഹാ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞ ജീര്‍ണത ഇന്ത്യയെയും ബാധിച്ച വര്‍ത്തമാനകാല സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംരക്ഷിക്കാന്‍ ജനങ്ങളും മാധ്യമങ്ങളും മുന്നോട്ടു വരണം -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മാടായി ഗ്രാമപഞ്ചായത്തംഗം പി.എം. ഹനീഫ് സംബന്ധിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും ഡോ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
‘അബ്ദുല്‍ ഖാദര്‍ ജീലാനിയുടേത് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം’
‘അബ്ദുല്‍ ഖാദര്‍ ജീലാനിയുടേത്
തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം’
തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം’
കണ്ണൂര്‍: മുഹ്യിദ്ദീന് അബ്ദുല്‍ ഖാദര്‍ ജീലാനിയെപോലുള്ളവരുടെ സംഭാവനകള്‍ സമൂഹത്തില്‍ വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ളെന്ന് എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വ്യാപകമായിരുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ജീലാനിയുടെ അധ്യാപനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ചെമ്മനാട് ജുമാമസ്ജിദ് ഖത്തീബ് ഹുസൈന് സഖാഫി കാമിലി അഭിപ്രായപ്പെട്ടു. വൈജ്ഞാനിക മേഖലകളില്‍ ജീലാനി അര്‍പ്പിച്ച സംഭാവനകള്‍ കേരളീയ സമൂഹത്തില്‍ ഇനിയും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈഖ് ജീലാനിയെകുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ആധ്യാത്മിക മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജുമൈല്‍ കൊടിഞ്ഞി, തഫ്സല്‍ ഇഅ്ജാസ് എന്നിവര്‍ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് ബിനാസ് സ്വാഗതവും സെക്രട്ടറി അഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.
ദലിത്, ന്യൂനപക്ഷ വിശാല ഐക്യമുന്നണി രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍
ദലിത്, ന്യൂനപക്ഷ വിശാല ഐക്യമുന്നണി
രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍
രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍
തൃശൂര്‍: ദലിത്-ന്യൂനപക്ഷ-ഫെമിനിസ്റ്റ് - മനുഷ്യാവകാശ സംഘടനകളുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന വിശാല ഐക്യമുന്നണി രാജ്യത്ത് രൂപപ്പെടേണ്ടതുണ്ടെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ഡോ.ടി.ടി.ശ്രീകുമാര്‍. ഈ രാഷ്ട്രീയം പ്രായോഗിക തലത്തിലേക്ക് വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് രൂപവത്കരണത്തിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിങ് സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരവേദികള്‍ക്കപ്പുറം സംഘടനകള്‍ പരസ്പരം മനസ്സിലാക്കുന്ന വിശാല സംവിധാനമാണ് രൂപം കൊള്ളേണ്ടത്. യോജിക്കാവുന്ന മേഖലകള്‍ കണ്ടത്തെണം. കേവലം അനുഷ്ഠാനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമരങ്ങളെ ചലനാത്മകമാക്കണം. സാമൂഹിക മാറ്റത്തിനായി പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്കും സ്വയംവിമര്‍ശങ്ങള്‍ക്കും മുന്‍തൂക്കം നല്‍കണം.
1920 കളില്‍ മുസ്ലിംകളും ഈഴവരും ദലിതുകളുമടങ്ങുന്ന സമൂഹം ശ്രീമൂലം അസംബ്ളിയിലെ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് വേണ്ടി നടത്തിയ നിവര്‍ത്തന പ്രക്ഷോഭം ധീരസമരമുറയായിരുന്നു. ഇതടക്കമുള്ള നവോത്ഥാന സംഭവങ്ങളെ പഠനവിഷയമാക്കാതെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ മറ്റാര്‍ക്കും അവകാശമില്ളെന്ന പൊതുനിലപാടാണ് സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ തിരുത്തിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് ചൂണ്ടിക്കാട്ടി.
കിനാലൂരിലും മൂലമ്പള്ളിയിലും തെരഞ്ഞെടുപ്പ് വേളയില്‍ സോളിഡാരിറ്റി സ്വീകരിച്ച നിലപാടില്‍ വിയോജിപ്പുണ്ടെന്ന് സമരപക്ഷ സെഷനില്‍ സംസാരിച്ച സി.ആര്. നീലകണ്ഠന് പറഞ്ഞു. വനിതകള്‍ക്ക് സംഘടനയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ചലച്ചിത്ര സംവിധായകന് കെ.പി. ശശി നിര്‍ദേശിച്ചു. വിളയോടി വേണുഗോപാല്‍, ജി.ഒ. ജോസ്, ഡോ. വി. വേണുഗോപാല്‍, റോബിന് എന്നിവരും സംസാരിച്ചു.
പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയാണ് സോളിഡാരിറ്റിക്കുള്ളതെന്ന് യുവജന സെഷനില്‍ അഭിപ്രായപ്പെട്ട മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന തനിക്ക് സംഘടനയോട് പ്രശ്നാധിഷ്ഠിത അടുപ്പമാണുള്ളതെന്ന് വെളിപ്പെടുത്തി. ലൈംഗിക ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സോളിഡാരിറ്റി വിമുഖത കാണിച്ചുവെന്നും അവര്‍ പറഞ്ഞു. രേഖാ രാജ്, മുജീബ് റഹ്മാന് കിനാലൂര്‍, ശോഭാ സുബിന് എന്നിവരും സംസാരിച്ചു.
സാംസ്കാരിക സെഷനില്‍ ഡോ. എം.പി. പരമേശ്വരന്, എം.ജി. രാധാകൃഷ്ണന്, ഡോ. ആസാദ്, കെ.കെ. ബാബുരാജ്, ടോമി മാത്യു എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റിയുടെ മാധ്യമ അവാര്‍ഡുകള്‍ പി. സുരേഷ് ബാബു (മാതൃഭൂമി), അനീഷ് ബര്‍സോം (റിപ്പോര്‍ട്ടര്‍ ടിവി), ഡോക്യുമെന്ററി സംവിധായകന് എ.എസ്. അജിത്കുമാര്‍ എന്നിവര്‍ ഡോ. ടി.ടി. ശ്രീകുമാറില്‍ നിന്ന് ഏറ്റുവാങ്ങി. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികള്‍ക്ക് സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സോളിഡാരിറ്റി സംസ്ഥാന രക്ഷാധികാരി ടി. ആരിഫലി സമാപന പ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും സി.എം. ശരീഫ് നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)

.jpg)
.jpg)