'അക്രമം ജനശ്രദ്ധ തിരിച്ചുവിടാന്'
കണ്ണൂര്: എസ്.എന് വിദ്യാമന്ദിര് സ്കൂള് പ്രിന്സിപ്പലിന്റെ വീടാക്രമിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ദുശãക്തികളുടെ ശ്രമം തിരിച്ചറിയണമെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രം യൂനിഫോം കേസിന്റെ പേരില് നിഷേധിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടാമെന്നിരിക്കെ അക്രമം നടത്തി സമരത്തെ വഴിതിരിച്ചുവിടാന് ശ്രമിക്കുന്നത് അനുവദിക്കില്ല.
നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജൂണ് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് ടി. അസീര് അധ്യക്ഷത വഹിച്ചു. സി.എച്ച്. അഫ്താര്, കെ.കെ. ഷുഹൈബ്, പി.വി. സക്കീര് ഹുസൈന്, ജമീല് എന്നിവര് സംസാരിച്ചു.
No comments:
Post a Comment
Thanks