രോഹിത് മനോഹരന്‍ അന്തര്‍ദേശീയ
കരാട്ടേ ചാമ്പ്യന്‍
കണ്ണൂര്‍: കാനഡയിലെ എഡ്മോണ്ടനില്‍ നടന്ന അന്തര്‍ദേശീയ കരാട്ടേ മത്സരത്തില്‍ രോഹിത് മനോഹരന്‍, 17 വയസ്സുകാരുടെ വിഭാഗം ബ്ലാക്ക് ബെല്‍റ്റ് കരാട്ടേയില്‍ സ്വര്‍ണമെഡലും ഫൈറ്റിങ്ങില്‍ വെങ്കലവും കരസ്ഥമാക്കി.
കാഞ്ഞിരോട് സ്വദേശി കരാട്ടേ മാസ്റ്റര്‍ ഷിഹാന്‍ കെ.വി. മനോഹരന്റെയും റോജയുടെയും മകനാണ്.
രണ്ടു വയസ്സുമുതല്‍ കരാട്ടേയും കൊബുഡോയും പരിശീലിക്കുന്ന രോഹിത് എട്ടാമത്തെ വയസ്സില്‍ ജപ്പാനിലെ ഒക്കിനാവയില്‍ നിന്ന് ഹന്‍ഷി കിയോഹിഡെ ഷിന്‍ജോയില്‍നിന്ന് കരാട്ടേയില്‍ ഒന്നാമത് ഡിഗ്രി ബ്ലാക്ബെല്‍റ്റും ഹന്‍ഷി നൌനോബു അഹഗോണില്‍നിന്ന് കൊബുഡോയില്‍ ഒന്നാമത് ഡിഗ്രി ബാക്ബെല്‍റ്റും കരസ്ഥമാക്കി. ശ്രീലങ്കയില്‍ നടന്ന അന്തര്‍ദേശീയ കരാട്ടേ മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.
No comments:
Post a Comment
Thanks