ജി.ഐ.ഒ അപലപിച്ചു
കണ്ണൂര്: എസ്.എന് വിദ്യാമന്ദിര് പ്രിന്സിപ്പലിന്റെ വീടിനു നേരെ നടന്ന ആക്രമണത്തെ ജി.ഐ.ഒ സെക്രട്ടേറിയറ്റ് അപലപിച്ചു. വിദ്യാര്ഥികളുടെ മൌലികാവകാശത്തിനുവേണ്ടി ജനാധിപത്യ രീതിയില് നടത്തുന്ന പോരാട്ടം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സ്കൂളില് നിന്ന് നിര്ബന്ധിച്ച് ടി.സി നല്കിയ പത്താം ക്ലാസ് വിദ്യാര്ഥിനിക്കെതിരെ ആക്രമണത്തിന്റെ പേരില് പ്രിന്സിപ്പല് പൊലീസില് പരാതി നല്കിയത് മാനസികമായി പീഡിപ്പിക്കാന് വേണ്ടിയാണ്.
പ്രശ്നത്തില് ജനപ്രതിനിധികളും സാംസ്കാരിക സംഘടനകളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി.കെ.ജംഷീറ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment
Thanks