ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 31, 2011

RAMADAN MUBARAK

KANHIRODE NEWS

യൂത്ത്ലീഗ് ദിനാചരണത്തിന്റെ ഭാഗമായി  മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞിരോട് ബസാറില്‍ ശുചീകരണം നടത്തുന്നു
യൂത് ലീഗ്  ദിനമാചരിച്ചു
കാഞ്ഞിരോട്: യൂത്ത്ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരോട് ടൌണ്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞിരോട് ബസാറില്‍ ശുചീകരണം നടത്തി. അഷ്റഫ് കാഞ്ഞിരോട്, എം. മുഹമ്മദലി, പി.സി. മുനവ്വിര്‍, സി.പി. ഷബീല്‍, യു. ഷഫീര്‍, എം.കെ. മനാഫ്, സാദിഖ്, ടി.പി. ഷമീം, എം. ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

JIH MAHE

ബൈത്തുസ്സകാത്ത്: 8.67 ലക്ഷം ചെലവഴിച്ചു
മാഹി: മാഹി-പെരിങ്ങാടി ബൈത്തുസ്സകാത്തിന്റെ കീഴില്‍ 2010^11 വര്‍ഷത്തില്‍ 8.67 ലക്ഷം രൂപ ചെലവഴിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വീടുനിര്‍മാണം (4.57 ലക്ഷം), റേഷന്‍ (93,000), ചികിത്സ (48,000), കടബാധ്യത (80,000), വിവാഹം^വിദ്യാഭ്യാസം (43,000) എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്.

SOLIDARITY EDAKKAD AREA

ലോറി സമരം ഉടന്‍ പിന്‍വലിക്കണം'
എടക്കാട്: ജില്ലയിലെ ലോറി  ഉടമകള്‍ വാടക വര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന സമരം ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമരംമൂലം സിമന്റ് ക്ഷാമം രൂക്ഷമായതിനാല്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കെട്ടിട നിര്‍മാണ പ്രവര്‍ത്തനം പ്രതിസന്ധി നേരിടുകയാണ്. ജോലിയില്ലാതെ ഈ മേഖലയിലെ തൊഴിലാളികളും പ്രയാസമനുഭവിക്കുന്നുണ്ട്. സിമന്റ് കമ്പനികളും ലോറിയുടമകളും തമ്മിലെ പ്രശ്നം രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രശ്നത്തില്‍ ഇടപെട്ട് സമരം ഒത്തുതീര്‍ക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്ന് സോളിഡാരിറ്റി യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റൌഫ്, പി.ആര്‍. സെക്രട്ടറി കെ.ടി.റസാഖ്, പി.കെ. റഷാദ് എന്നിവര്‍ സംസാരിച്ചു.

Saturday, July 30, 2011

JIH KANNUR

 ജമാഅത്തെ ഇസ്ലാമി: 
ടി.കെ. മുഹമ്മദലി 
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്,
കളത്തില്‍ ബഷീര്‍ സെക്രട്ടറി
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ 2011^13 പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി ടി.കെ. മുഹമ്മദലിയെയും സെക്രട്ടറിയായി കളത്തില്‍ ബഷീറിനെയും തെരഞ്ഞെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ.എല്‍. ഖാലിദ്, കെ.എം. മഖ്ബൂല്‍, ഏരിയാ പ്രസിഡന്റുമാരായി കെ.വി. നിസാര്‍ (മട്ടന്നൂര്‍), ബി.പി. അബ്ദുല്‍ ഹമീദ് (മാടായി), കെ.കെ. അബ്ദുല്ല (ചൊക്ലി), യു. ഉസ്മാന്‍ (തലശേãരി), കെ. മുഹമ്മദ് ഹനീഫ് (കണ്ണൂര്‍), വി.എന്‍. ഹാരിസ് (വളപട്ടണം) എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി യു.പി. സിദ്ദീഖ് മാസ്റ്റര്‍, സി. അബ്ദുന്നാസര്‍, ജമാല്‍ കടന്നപ്പള്ളി, സി.കെ. അബ്ദുല്‍  ജബ്ബാര്‍, കെ.പി. അബ്ദുല്‍ അസീസ്, പി.സി. മുനീര്‍, എസ്.എ.പി അബ്ദുല്‍ സലാം, എം.ടി.പി സൈനുദ്ദീന്‍, കെ.കെ. സുഹൈല്‍, എം.കെ. അബൂബക്കര്‍, ടി.പി. മുഹമ്മദ് ശമീം എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന അസിസ്റ്റന്റ് അമീര്‍ എം.കെ. മുഹമ്മദലി, മേഖല നാസിം പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി. അന്ത്രു മൌലവി ഖുര്‍ആന്‍ ക്ലാസെടുത്തു.

WIRAS COLLEGE

 വിളയാങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) നല്‍കിയ സ്വീകരണത്തില്‍ ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ സംസാരിക്കുന്നു
മാനവിക മൂല്യങ്ങള്‍ 
ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ
രീതി ഉയര്‍ന്നുവരണം -കെ.എ. സിദ്ദീഖ് ഹസന്‍
കണ്ണൂര്‍: മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതി വളര്‍ന്നുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍. വിളയാങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയും സ്നേഹവും സേവനവും ഇഴചേര്‍ന്ന് നിസ്വാര്‍ഥമായി സമൂഹത്തെ സേവിക്കാന്‍ പ്രേരണ നല്‍കുന്ന വിദ്യാഭ്യാസ രീതിയാണ് കാലം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിറാസിലെ അധ്യാപക വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യയിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പിരിച്ചെടുത്ത 31550രൂപ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന് കൈമാറി.
ഗള്‍ഫ് മാധ്യമം എഡിറ്ററും ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാനുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസലാം സ്വാഗതവും പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

SOLIDARITY MADAYI AREA

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിനെതിരെ
നടപടി വേണം
പഴയങ്ങാടി: പണത്തോടുള്ള ആര്‍ത്തി മുതലെടുത്ത് തഴച്ചു വളരുന്ന നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഡ്വ.മഹേഷ് കൃഷ്ണന്‍. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിയമ സാധുതയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് സാമൂഹിക സംഘടനകളുടെ ബാധ്യതയാണെന്നും തട്ടിപ്പ് കമ്പനികള്‍ക്കെതിരെ നിയമ പാലകര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ.മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. എ.പി.വി.മുസ്തഫ സ്വാഗതവും ഫൈസല്‍ മാടായി നന്ദിയും പറഞ്ഞു.

JIH MAHE

ബൈത്തുസകാത്ത്
ഭാരവാഹികള്‍
മാഹി: പെരിങ്ങാടി ബൈത്തുസകാത്ത് കമ്മിറ്റിയുടെ ആറാമത് ജനറല്‍ ബോഡി യോഗം വി.എം. ഹാഷിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ട്രഷറര്‍ കെ.സി. ഇസ്മായില്‍ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ഭാരവാഹികള്‍: ഡോ. സി.പി. അസ്ഹര്‍ (പ്രസി.), വി.എം. ഹാഷിം, ജാഫര്‍ ഉസ്മാന്‍ (വൈ. പ്രസി.), കെ.സി. ഇസ്മായില്‍ (ജന. സെക്ര.), മുസ്തഫ പറമ്പത്ത് (സെക്ര.), ഒമര്‍ ഫാറൂഖ്, ഹാഷിം പള്ളക്കല്‍ (ജോ. സെക്ര.), പി.ടി. യൂസഫ് (ട്രഷ.

ISLAMIC CENTRE THALASSERY

ഖുര്‍ആന്‍ സെമിനാര്‍
തലശേãരി: തലശേãരി ഇസ്ലാമിക് സെന്റര്‍ ആഭിമുഖ്യത്തില്‍ 31ന് ഖുര്‍ആന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈകീട്ട് നാലിന് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ടി.പി. ശറഫുദ്ദീന്‍ മലപ്പുറം വിഷയമവതരിപ്പിക്കും.

KANHIRODE NEWS

അങ്കണവാടി  ഉദ്ഘാടനം
 മുണ്ടേരി പഞ്ചായത്ത് മായന്‍മുക്കില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടോദ്ഘാടനം ഉച്ച രണ്ടുമണിക്ക് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും.

JIH KANNUR

സ്വാഗതസംഘം
രൂപവത്കരിച്ചു
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഘടകം സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. വി.കെ. ഖാലിദ് (ജന. കണ്‍) ഡോ. സലീം, കെ.വി. അബ്ദുറഹ്മാന്‍ (പ്രചാരണം), സി.വി. അബുഹാജി, കെ.എല്‍. ഖാലിദ് (സജ്ജീകരണം), പി.പി. മഹമൂദ്, കെ.പി. അസീസ് (സ്വീകരണം), കെ. അമീര്‍ (മീഡിയ) എന്നിവരാണ് ഭാരവാഹികള്‍. പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യു.പി. സിദ്ദീഖ് സംസാരിച്ചു.

Thursday, July 28, 2011

SOLIDARITY CHAKKARAKAL

 
P.S.C Coaching Camp @ Safa Centre conducted by Solidarity Chakkarakal Unit

OBIT_MAMMU

 മമ്മു 
കാഞ്ഞിരോട് ഗ്രീന്‍ ഹൌസില്‍ സി.പി. മമ്മു (62) നിര്യാതനായി.
ഭാര്യ: സഫിയ. 
മക്കള്‍: ഹാരിസ്, അസ്ലം, ഹസീന, സമീറ, ശബാന, ശറഫുദ്ദീന്‍, ശംസുദ്ദീന്‍. മരുമക്കള്‍: മൊയ്തീന്‍കുഞ്ഞി (കൂടാളി), ശുക്കൂര്‍(മട്ടന്നൂര്‍), ഫിറോസ്(ഉളിയില്‍), സാജിദ (പുറവൂര്‍), ഖദീജ (മുണ്ടേരി). 
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കാഞ്ഞിരോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Wednesday, July 27, 2011

KANHIRODE NEWS

 ബസ് കാറിലിടിച്ച്
റിട്ട. അധ്യാപകന്‍ മരിച്ചു
കാഞ്ഞിരോട്: ഏച്ചൂരില്‍ സ്വകാര്യ ബസ് കാറിലിടിച്ച് കാര്‍ യാത്രക്കാരനായ റിട്ട. അധ്യാപകന്‍ മരിച്ചു. കണ്ണൂര്‍ കണ്ണോത്തുംചാല്‍ ജയശ്രീ പെട്രോള്‍ പമ്പിന് സമീപത്തെ 'പാംവ്യൂ'വിലെ വി.പി. കുഞ്ഞിമായന്‍ മാസ്റ്റര്‍ (61) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ. മുനിസിപ്പല്‍ എച്ച്.എസില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ഇദ്ദേഹം ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് റഹ്മാനിയ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.കണ്ണൂര്‍^മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ ഏച്ചൂര്‍ സി.ആര്‍ പെട്രോള്‍ പമ്പിനുമുന്നില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഇരിക്കൂറിലെ സ്കൂളില്‍ നിന്ന്  വീട്ടിലേക്ക് മടങ്ങുകയായിരുന്ന മായന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറില്‍ കണ്ണൂരില്‍നിന്ന് ചക്കരക്കല്ല് ഭാഗത്തേക്ക് പോവുകയായിരുന്ന 'മയൂഖം' ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാരും ചക്കരക്കല്ല് പൊലീസും ചേര്‍ന്ന് ഉടന്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
കണ്ണൂര്‍ ഗവ. സിറ്റി ഹൈസ്കൂള്‍, കണ്ണൂര്‍ ഗവ. ടി.ടി.ഐ എന്നിവിടങ്ങളില്‍ അധ്യാപകനായും വളപട്ടണം ഗവ. എച്ച്.എസ്., ഗവ. എച്ച്.എസ് ചേലോറ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുസ്ലിം എംപ്ലോയിസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന വൈസ് പ്രസിഡന്റ്, മലബാര്‍ എംപവര്‍മെന്റ് ഫോറം ചെയര്‍മാന്‍, കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കണ്ണൂരിലെ അറയ്ക്കല്‍ കുടുബാംഗമായ സഫിയ ആദിരാജയാണ് ഭാര്യ. മക്കള്‍: ഡോ. സാജിദ് (ബ്രൂണെ), ഡോ. സജ്ജാദ് (ഖത്തര്‍), സുഹൈല്‍ (ബിസിനസ് കണ്ണൂര്‍). മരുമക്കള്‍: റഹീന (വടകര), നിഷിദ (കണ്ണൂര്‍), ശബ്ന (തലശേãരി). സഹോദരങ്ങള്‍: മമ്മു മാസ്റ്റര്‍ (തലശേãരി), ബീവി (തലശേãരി), ആയിഷ (ബേപ്പൂര്‍), നഫീസ (മാറഞ്ചേരി), പരേതയായ മറിയം. ഖബറടക്കം ബുധനാഴ്ച ളുഹര്‍ നമസ്കാരത്തിനുശേഷം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


OBIT_KUNHEEMA

കുഞ്ഞീമ
കാഞ്ഞിരോട്: മായന്‍മുക്ക് പള്ളിക്കു സമീപം മടത്തില്‍ വളപ്പില്‍ പുതിയ പുരയില്‍ കുഞ്ഞീമ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പാറക്കല്‍ മുഹമ്മദ്. മക്കള്‍: അബ്ദുറഹിമാന്‍, മൂസ, ആയിസ്സുമ്മ, പാത്തുമ്മ, പരേതനായ അഹമ്മദ്കുട്ടി. സഹോദരന്‍: പരേതനായ മമ്മു മാസ്റ്റര്‍. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയ പള്ളി ഖബര്‍സ്ഥാനില്‍.

SOLIDARITY THALASSERY

സോളിഡാരിറ്റി പ്രതിമാസ കൂട്ടായ്മ
തലശേãരി: സോളിഡാരിറ്റി സൈദാര്‍ പള്ളി യൂനിറ്റ് പ്രതിമാസ കൂട്ടായ്മ നടത്തി.   നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ യു.കെ. സെയ്ദ് ക്ലാസെടുത്തു. പ്രസിഡന്റ് കെ. ശുഐബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സാജിദ് കോമത്ത് സംസാരിച്ചു.

GIO KANNUR

ജി.ഐ.ഒ മത്സര വിജയികള്‍
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ വായനാദിന എഴുത്തുപരീക്ഷയില്‍ ലദീദ വി. ഫര്‍സാന (ദീനുല്‍ ഇസ്ലാംസഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍) ഒന്നാംസ്ഥാനവും അസ്ബിയ പൂക്കുണ്ടില്‍ (ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്.എസ്) രണ്ടാംസ്ഥാനവും സദഫ് പി. ഖാലിദ് (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

Tuesday, July 26, 2011

MAJLIS

മജ്ലിസ്  കണ്‍വെന്‍ഷന്‍
തലശേãരി: ചേറ്റംകുന്ന് ഇസ്ലാമിക് വിമന്‍സ് കോളജില്‍ നടന്ന മജ്ലിസ് ഏരിയാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷിറ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.എം. റഷീദ അധ്യക്ഷത വഹിച്ചു. പുതിയ അക്കാദമി വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഫഹ്മിയ അബ്ദുല്ല (പ്രസി), ഷാന പര്‍വീന്‍ (വൈസ് പ്രസി), ടി.കെ. സഫ്റീന (സെക്ര), തമന്ന ഷെറിന്‍ (ജോ. സെക്ര) ടി.കെ. സുമയ്യ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. അമീന്‍ മാസ്റ്റര്‍ പ്രാര്‍ഥനയും ഉദ്ബോധനവും നടത്തി. ഫഹ്മിയ സ്വാഗതവും സഫ്റീന നന്ദിയും പറഞ്ഞു.

Monday, July 25, 2011

GIO KANNUR

 
 ജി.ഐ.ഒ മെംബേഴ്സ് മീറ്റ്
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാനോടനുബന്ധിച്ച് തര്‍ബിയ്യത്ത് ക്യാമ്പ് നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും ഉമ്മുല്‍ ഫായിസ നന്ദിയും പറഞ്ഞു.

Sunday, July 24, 2011

IRIKKUR NEWS

 കലാസാഹിത്യവേദി ഉദ്ഘാടനം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍ കലാസാഹിത്യ വേദി ഉദ്ഘാടനവും മജ്ലിസ് പരീക്ഷാ ജേതാക്കള്‍ക്കുള്ള അവാര്‍ഡുദാനവും എ.എം.ഐ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സലീം ഫൈസല്‍ തൃശൂര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. മജ്ലിസ് പ്രൈമറി പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഇസ്ലാമിയ അസോസിയേഷന്‍ പ്രസിഡന്റ് സി.എ. സിദ്ദീഖ് ഹാജി നിര്‍വഹിച്ചു. യു.കെ. മായിന്‍ മാസ്റ്റര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ഇ.കെ. സജിത നന്ദിയും പറഞ്ഞു.

MAULANA AZAD EDUCATION FOUNDATION

KAOSER KANNUR

Saturday, July 23, 2011

SOLIDARITY KANHIRODE AREA

 
 സോളിഡാരിറ്റി പ്രകടനം നടത്തി
ചക്കരക്കല്ല്: ടൌണിലെ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബാര്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ കമ്മിറ്റി പ്രകടനം നടത്തി. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, ഇ.കെ. മുനീര്‍, എം. സജീദ്, കെ.വി. അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. ദിനു മൊട്ടമ്മല്‍, കെ. ഫൈസല്‍, ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.

SIO KANNUR

 
 ഒളിമ്പിക്സ് ജേതാവിനെ അനുമോദിച്ചു
കണ്ണൂര്‍: ഏതന്‍സില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ എടൂര്‍ 'വികാസ് ഭവന്‍' സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെ.എസ്. സിന്‍സിമോള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങ് ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ ജീന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം, ജി.ഐ.ഒ ജില്ലാ സമിതിയംഗം ഹസ്ന എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് സ്വാഗതവും സിസ്റ്റര്‍ സോണിയ നന്ദിയും പറഞ്ഞു.

KAOSER KANNUR

 പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള   ഹെല്‍ത്ത് കാര്‍ഡ്  വിതരണം ഗള്‍ഫ് മാധ്യമം  ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു.
കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍
ഹെല്‍ത്ത്കെയര്‍ പദ്ധതി
കക്കാട്: പുല്ലൂപ്പിക്കടവിലെ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കെയര്‍ പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് കാര്‍ഡ് വിതരണം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ അധ്യക്ഷത വഹിച്ചു.

GIO KANNUR

 ജി.ഐ.ഒ വായന
മത്സരം നാളെ (24-07-2011)
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായന ദിനത്തോടനുബന്ധിച്ച് നടത്തുന്ന എഴുത്തുപരീക്ഷ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ പത്തിന് നടക്കും. ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കാണ് മത്സരം. നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് എഴുത്തുപരീക്ഷ. പങ്കെടുക്കുന്നവര്‍ 9847952671  നമ്പറില്‍ ബന്ധപ്പെടണം.

Friday, July 22, 2011

SOLIDARITY KANNUR

ദേശീയപാത വികസനം: തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: ദേശീയപാത -17 വികസന പദ്ധതിയുടെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച തെളിവെടുപ്പ് ജില്ലാ കലക്ടര്‍ ആനന്ദ് സിങ്ങിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കണ്ണൂര്‍^വളപട്ടണം മുതല്‍ കോഴിക്കോട്^ വെങ്ങളം വരെ നടത്താനുദ്ദേശിക്കുന്ന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാന്‍ ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതിനായിരുന്നു തെളിവെടുപ്പ്.
പരിപാടി പ്രഹസനമാണെന്നാരോപിച്ച് ചില പരിസ്ഥിതി സംഘടനകള്‍ തെളിവെടുപ്പ് ബഹിഷ്കരിച്ചു. ഇക്കാര്യം മിനുട്സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രോജക്ട് റിപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ദല്‍ഹി ആസ്ഥാനമായ ഐ.സി.ടി പ്രൈവറ്റ് ലിമിറ്റഡിലെ ആര്‍.എം. നദീം അവതരിപ്പിച്ചു.  റോഡ് വികസിപ്പിക്കുമ്പോള്‍ 1277 വാസസ്ഥലങ്ങള്‍, 33 ആരാധനാലയങ്ങള്‍, 986 വാണിജ്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ 2296 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതായി വരുമെന്ന് അദ്ദേഹം പറഞ്ഞു.
തെളിവെടുപ്പില്‍ ഡോ. പി.വി. ബാലകൃഷ്ണന്‍(കാനനൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി), കേണല്‍ പി.വി.ഡി. നമ്പ്യാര്‍ (മുണ്ടയാട് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി), സതീഷ് കുമാര്‍ പാമ്പന്‍ (പരിസ്ഥിതി സംരക്ഷണ സമിതി), ഭാസ്കരന്‍ വെള്ളൂര്‍ (സെക്രട്ടറി, ജില്ലാ പരിസ്ഥിതി സമിതി), ഡോ: ഡി.സുരേന്ദ്രനാഥ് (ചെയര്‍മാന്‍ ദേശീയ പാത സംരക്ഷണ സമിതി), പോള്‍ ടി.സാമുവല്‍ (കണ്‍വീനര്‍, എന്‍.എച്ച് ആക്ഷന്‍ കൌണ്‍സില്‍), പി.കെ.സെയ്ത്, സി.പി. ദാമോദരന്‍, അബൂബക്കര്‍ ടി.വി കടാങ്കോട് തുടങ്ങിയവര്‍ പദ്ധതിമൂലമുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും ജനജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും ആക്ഷേപങ്ങള്‍ ഉന്നയിച്ചു.
നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ എം. സുബ്ബറാവു, കോഴിക്കോട് റീജനല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ.ജി.വിജു, ഷീന മോസസ്, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ പാത^17 വികസന പദ്ധതിപ്രകാരം വളപട്ടണം ടൈല്‍ ഫാക്ടറി മുതല്‍ നടാല്‍ വരെയുളള 18.6 കി.മീ ബൈപ്പാസ്, മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.15 കി.മീ. ബൈപ്പാസ്, കൊയിലാണ്ടിയില്‍ നന്തി മുതല്‍ മറ്റൊരു ബൈപ്പാസ് എന്നിവ നിലവില്‍ വരും.  വളപട്ടണം പുഴക്ക് കുറുകെ 1 .5 കി.മീ നീളത്തിലും മാഹിപ്പുഴ, മൂര്യാട് പുഴ എന്നിവിടങ്ങളിലും പുതിയ പാലം പദ്ധതിയിലുണ്ട്. 45 മീറ്റര്‍ വീതിയും 83 കി.മീ നീളവുമുള്ള റോഡ് വികസന പദ്ധതിക്ക് 1330 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നപദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ദല്‍ഹി ആസ്ഥാനമായ ഐ.സി.ടി പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍വഹിക്കുന്നത്.
സമരസമിതി ബഹിഷ്കരിച്ചു
കണ്ണൂര്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പരിസ്ഥിതി ആഘാത തെളിവെടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ച് ഇരകളും ദേശീയപാത സംരക്ഷണ സമിതി പ്രവര്‍ത്തകരും തെളിവെടുപ്പ് ബഹിഷ്കരിച്ചു. ദേശീയപാത ബി.ഒ.ടി അടിസ്ഥാനത്തില്‍ നാല്‍പത്തിയഞ്ച് മീറ്ററില്‍ നിര്‍മിക്കുന്നതിനായി ജനസമ്മതി നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കമാണെന്ന് സമിതി കുറ്റപ്പെടുത്തി.
ഫീസിബിലിറ്റി സ്റ്റഡിയും ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കിയ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്റ്സ് ആന്‍ഡ് ടെക്നോക്രാറ്റ്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പ്രാദേശിക സമരസമിതി ഭാരവാഹികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതാ സമര നേതാക്കളായ ഡോ. ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത് പ്രതിഷേധവുമായി രംഗത്തെത്തി. ബഹിഷ്കരണത്തിനുശേഷം കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ യോഗം നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത്, ഭാസ്കരന്‍ വെള്ളൂര്‍, കെ.കെ. ഉത്തമന്‍, പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട്, എം.കെ. ജയരാജന്‍, ബാലന്‍ മുണ്ടയാട്, ഇല്യാസ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദേശീയപാത സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ ഡോ.ഡി. സുരേന്ദ്രനാഥ് സംസാരിക്കുന്നു.
ദേശീയപാത തെളിവെടുപ്പ്:
സോളിഡാരിറ്റി പ്രതിഷേധിച്ചു
കണ്ണൂര്‍: കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ദേശീയപാത പരിസ്ഥിതി ആഘാത തെളിവെടുപ്പ് യോഗം ബി.ഒ.ടി കരാറുകാരുടെ പ്രോജക്ട് അവതരണമാക്കി മാറ്റിയതില്‍ സോളിഡാരിറ്റി സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പരിസ്ഥിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തെ ഇത്തരത്തില്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത് പദ്ധതിയുടെ മറവില്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നത് പൊതുജനം അറിയാതിരിക്കണമെന്ന താല്‍പര്യമാണ്. ഇത്തരത്തില്‍ ഒളിച്ചോട്ടം നടത്തുന്നവരെ ജനകീയ സമരത്തിലൂടെ നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.സി. ശമീം, ടി.പി. ഇല്യാസ്, സാദിഖ് ഉളിയില്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു.

Thursday, July 21, 2011

KAOSER KANNUR

 മോറല്‍ ക്ലബ് രൂപവത്കരിച്ചു
പുല്ലൂപ്പി: കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ മോറല്‍ ക്ലബ് ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. മനുഷ്യനില്‍ ധാര്‍മികാവബോധം സൃഷ്ടിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ കാമ്പും കാതലുമെന്ന് അദ്ദേഹം പറഞ്ഞു.സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയാമ്മ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംഷീര്‍ ഇബ്രാഹിം, സെക്രട്ടറി റാഷിദ്, കാമ്പസ് സെക്രട്ടറി റിവില്‍ജാസ് എന്നിവര്‍ സംസാരിച്ചു. റഹ്മ പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് ഖുതുബ് സ്വാഗതവും നുഫൈസ നന്ദിയും പറഞ്ഞു.

SOLIDARITY KANHIRODE AREA

കണ്ണൂര്‍ വിമാനത്താവളം: പുതിയ ഹരിതപാത
അനുവദിക്കില്ല -സോളിഡാരിറ്റി
ചക്കരക്കല്ല്: നൂറുകണക്കിന് കുടുംബങ്ങളെ പെരുവഴിയിലാക്കി ജനവാസകേന്ദ്രത്തിലൂടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പുതിയ ഹരിതപാത നിര്‍മിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പിക്കുമെന്ന് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി അറിയിച്ചു.
നിലവില്‍ നിരവധി റോഡുകള്‍ വീതികൂട്ടാന്‍ ഉണ്ടായിരിക്കേ ഇത്തരം നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ജനപക്ഷത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പുണ്ടാകും. അധികൃതര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ബഷീര്‍, സി.ടി. ഷഫീഖ്, പി.കെ. മുനീര്‍, എം. സാജിദ്, പി.സി. ഷമീം എന്നിവര്‍ സംസാരിച്ചു.

Sunday, July 17, 2011

AL FALAH

 അധ്യാപക രക്ഷാകര്‍തൃ യോഗം
മാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളിന്റെയും വിമന്‍സ് കോളജിന്റെയും അധ്യാപക രക്ഷാകര്‍തൃ യോഗം ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍, കെ.കെ. അബ്ദുല്ല, സ്വാലിഹ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണം എം.കെ. മുഹമ്മദലി നിര്‍വഹിച്ചു.

ICM KANNUR

 ഖുര്‍ആന്‍ സദാചാര ജീവിതത്തിനുള്ള
വഴികാട്ടി : ജ. ഖാലിദ്
കണ്ണൂര്‍: ഖുര്‍ആന്‍ സദാചാര ജീവിതത്തിനുള്ള വഴികാട്ടിയാണെന്നും ഖുര്‍ആനിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിച്ചാല്‍ ലോകത്ത് പ്രശ്നങ്ങളൊന്നുമുണ്ടാവുകയില്ലെന്നും ജസ്റ്റിസ് വി. ഖാലിദ്. ഞാലുവയല്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സനദ്ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹിമാന്‍, ഐ.സി.എം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍, സിറ്റി ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ നാസര്‍ മൌലവി, മുസ്ലിം ജമാഅത്ത് ട്രഷറര്‍ പി.കെ. ഇസ്മത്ത്, എ.ടി. സലാം, കൌസര്‍ ട്രസ്റ്റ് ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ കെ.എം. മൊയ്തീന്‍ കുഞ്ഞി സ്വാഗതവും ഐ.സി.എം ട്രസ്റ്റ് സെക്രട്ടറി കെ.പി. എറമു നന്ദിയും പറഞ്ഞു.

Friday, July 15, 2011

SOLIDARITY KANNUR

സോളിഡാരിറ്റി ഇടപെടല്‍:
ആംവെ ക്ലാസ് നിര്‍ത്തിവെച്ചു
കണ്ണൂര്‍: നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവെ വ്യാഴാഴ്ച സ്വകാര്യ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ച ബിസിനസ് ക്ലാസ് സോളിഡാരിറ്റി പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം നിര്‍ത്തിവെച്ചു. രാവിലെ 10ന് ക്ലാസ് നടത്താന്‍ നിശ്ചയിച്ച ഹോട്ടലിന്റെ ഉടമകള്‍ക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ താക്കീത് നല്‍കുകയും ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ ക്ലാസിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിക്ക് ക്ലാസ് നിര്‍ത്തിവെക്കേണ്ടിവന്നത്. ഇനിയും ഇത്തരം ക്ലാസുകള്‍ക്കെതിരെ സമരപരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്ന് ഏരിയ പ്രസിഡന്റ് ടി. അസീര്‍ പറഞ്ഞു.

Thursday, July 14, 2011

SOLIDARITY VARAM

SOLIDARITY THALASSERY

 ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പെന്ന്
ഇന്ത്യ ഇന്‍ഫോലൈന്‍ ഓഫിസിലേക്ക്
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി
തലശേãരി: അപകട ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്നാരോപിച്ച് ഐ. ഐ. എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ എന്ന സ്ഥാപനത്തിന്റെ ഓഫിസിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഇതോടെ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി പൂട്ടിച്ചു.
രണ്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഇന്നലെ ഉച്ച രണ്ടരയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫ്ലൈഓവര്‍ ജങ്ഷനിലെ ഹൈപ്പര്‍ടവറിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ സ്ഥാപനത്തിലാണ് സംഭവം.
വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് അര്‍ഹത നേടിയിരിക്കുന്നുവെന്നുപറഞ്ഞ് ഓഫിസിലേക്ക് വിളിപ്പിക്കുകയാണ് സ്ഥാപനം ആദ്യം ചെയ്യുക.
ജില്ലയില്‍ നറുക്കെടുപ്പിലൂടെ ഇന്‍ഷുറന്‍സ് നേടിയ 20 പേരില്‍ ഒരാളാണെന്ന് ധരിപ്പിച്ച് പണം വാങ്ങാന്‍ കുടുംബത്തോടൊപ്പം ഓഫിസില്‍ എത്താന്‍ പറയും. കുടുംബസമേതം എത്തിയാല്‍ പിന്നെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരേണ്ടതിനെക്കുറിച്ച് വാചാലരാകും.
ഇത്തരത്തില്‍ ഫോണ്‍ കറക്കി ഓഫിസിലെത്തിച്ച് വാക്സാമര്‍ഥ്യത്തിലൂടെ ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്നാണ് ആരോപണം. ഇന്ത്യ ഇന്‍ഫോലൈന്‍ കമ്പനി ഇത്തരത്തില്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
 എന്നാല്‍, ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ഇരകള്‍ ഇവിടെ എത്താറുണ്ടെന്ന് പറയപ്പെടുന്നു. ഒന്നോ രണ്ടോ പ്രീമിയം  നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയാണത്രെ പതിവ്. സ്ഥാപനത്തിനും ഇന്‍ഷുറന്‍സിനും അംഗീകാരമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ നാല് ദമ്പതിമാര്‍ ഇത്തരത്തില്‍ ഓഫിസില്‍ എത്തിയിരുന്നു. തലശേãരി ഓഫിസില്‍ പ്രമോട്ടര്‍മാരായി പത്തിലേറെ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ രണ്ട് മണിയോടെ ആളുകളോട് എത്താന്‍ പറഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചശേഷം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു.
തുടര്‍ന്ന് എ.എസ്.ഐ പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി അടക്കാന്‍ ആവശ്യപ്പെട്ടു. സമരത്തിന് സോളിഡാരിറ്റി പ്രവര്‍ത്തകരായ കെ. മുഹമ്മദ് നിയാസ്, സി.പി. അഷ്റഫ്, യു.കെ. സെയ്ദ്, ശുഹൈബ്, അജ്മല്‍, സബീര്‍, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SOLIDARITY KANNUR

നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്: 
വാദപ്രതിവാദങ്ങളുമായി
സോളിഡാരിറ്റി ടേബിള്‍ടോക്
കണ്ണൂര്‍: മുഴുവന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളും നിയമംമൂലം നിരോധിക്കണമെന്ന് സോളിഡാരിറ്റിയും നെറ്റ്വര്‍ക് തട്ടിപ്പിലെ ഇരകളും. ഡയറക്ട് ഉല്‍പന്ന മാര്‍ക്കറ്റിങ് സംരക്ഷിച്ചുകൊണ്ട് നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് ഫെഡറേഷന്‍ ഓഫ് ഡയറക്ട് മാര്‍ക്കറ്റിങ് അസോസിയേഷന്‍ (ഫിഡ്മ) പ്രസിഡന്റും ആര്‍.എം.പി പ്രതിനിധിയുമായ ഡോ. ഷംസുദ്ദീന്‍. പുതിയ നിയമം വരുന്നതുവരെ നിലവിലുള്ള നിയമമനുസരിച്ച് മുഴുവന്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളും പൂര്‍ണമായും നിരോധിക്കണമെന്ന് അഡ്വ. മഹേഷ് വി. കൃഷ്ണന്‍. 'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്; തെറ്റും ശരിയും' എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൌണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ടോക് വാദപ്രതിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായി.
'സ്വപ്നം കാണുന്നവരാവണം ഇന്ത്യയുടെ പുതുതലമുറ' എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് താന്‍ ക്ലാസുകള്‍ എടുക്കാറുണ്ടെന്ന് ഡോ. ഷംസുദ്ദീന്‍ പറഞ്ഞു. 'മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് പ്രതിനിധിയായാല്‍ കോടീശ്വരനാവാമെന്ന് ഞാന്‍ ക്ലാസുകളില്‍ പറയാറുണ്ട്. മണിചെയിന്‍ നിരോധിച്ചുകഴിഞ്ഞു. എന്നാല്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സംബന്ധിച്ച് ഒരു നിയമം ഉണ്ടായിട്ടില്ല. പ്രോഡക്ട് മാര്‍ക്കറ്റിങ് സംരക്ഷിക്കുംവിധം നിലവിലുള്ള നിയമം ഭേദഗതി ചെയ്യണം. ഉല്‍പന്നം നേരില്‍ വിറ്റഴിച്ച് ബിസിനസ് നടത്തുന്നതിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല' -ഡോ. ഷംസുദ്ദീന്‍ വ്യക്തമാക്കി.
വില്‍ക്കുന്ന ഉല്‍പന്നത്തിന് മുന്‍തൂക്കം നല്‍കാതെ ചങ്ങലയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍, നിലവിലുള്ള നിയമംമൂലം തന്നെ നിരോധിക്കാവുന്നതാണെന്ന് അഡ്വ. മഹേഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയടക്കം രാജ്യത്തെ 15 കോടതികള്‍ ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മണി സര്‍ക്കുലേഷന്‍ ആക്ടിലെ സെക്ഷന്‍ രണ്ട്^സി പ്രകാരം പിരമിഡ് മാതൃകയിലെ എല്ലാ ബിസിനസും നിരോധിക്കപ്പെടേണ്ടതാണ്. ഈ ആക്ട് ഫലപ്രദമായി വിനിയോഗിച്ചാല്‍ തട്ടിപ്പ് ഒരുപരിധിവരെ നിയന്ത്രിക്കാനാവും.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിലെ കണ്ണികളില്‍ 90 ശതമാനവും വരുമാനമുണ്ടാകാതെ കബളിപ്പിക്കപ്പെടുമ്പോള്‍ മുകള്‍ കണ്ണിയിലുള്ള വെറും 10 ശതമാനം സമ്പന്നരാവുകയാണ്. നിരവധി പേരെ കബളിപ്പിച്ച് ചുരുക്കം ചിലര്‍ സമ്പന്നരാകുന്ന ഈ തട്ടിപ്പ് തീര്‍ച്ചയായും നിരോധിക്കപ്പെടണം. പുതിയ നിയമം വരുന്നതുവരെ നിലവിലെ നിയമം പാലിക്കപ്പെടണം ^അഡ്വ. മഹേഷ് നിര്‍ദേശിച്ചു.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങില്‍ താഴേക്ക് കണ്ണി വികസിച്ചുപോകുമ്പോള്‍ ജോലി ചെയ്യാതെ മുകള്‍ കണ്ണിയിലുള്ളവര്‍ക്ക് പ്രതിഫലം ലഭിക്കും. എന്നാല്‍, വീണ്ടും കണ്ണിചേര്‍ക്കാന്‍ ആളില്ലാതെ വരുമ്പോള്‍ താഴേത്തട്ടിലുള്ളവര്‍ ഇരകളാവും. ഇങ്ങനെ കുത്തുപാളയെടുത്ത നിരവധിപേരെ തനിക്കറിയാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആസിഫലി പട്ടര്‍കടവ് ചൂണ്ടിക്കാട്ടി.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ മുമ്പ് പൊലീസ് സ്വീകരിച്ച പല നടപടികളും അട്ടിമറിക്കപ്പെട്ടതായി ആമുഖ പ്രഭാഷണം നടത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ യഥാവിധി നടപ്പാക്കാതെ സര്‍ക്കാറിന്റെ അജ്ഞത മുതലെടുത്ത് മണിചെയിന്‍ തട്ടിപ്പുകള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ പണമുണ്ടാക്കണമെന്ന ആര്‍ത്തിയാണ് കാരണം. സദാചാരമോ ധാര്‍മികതയോ നോക്കാതെ എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹം മാറിയേ തീരൂ.
ഏജന്റുമാരെ പോലും അറസ്റ്റു ചെയ്യാമെന്ന  കാരണംപറഞ്ഞ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതാണ് കമ്പനികള്‍ക്കെതിരെ പരാതി ഉയരാതിരിക്കാന്‍ കാരണം. പുതിയ നിയമം ഉണ്ടാക്കണമെന്ന ഡോ.ഷംസുദ്ദീന്റെ ആവശ്യത്തില്‍നിന്നുതന്നെ, ഇത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചിരിക്കുകയാണ് ^നൌഷാദ് ചൂണ്ടിക്കാട്ടി.
ഇരകളടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഫിഡ്മ പ്രസിഡന്റ് ഡോ.ഷംസുദ്ദീന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ആംവെയുടെ ഉല്‍പന്നം വന്‍വിലക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 300 രൂപയുടെ ഷര്‍ട്ട് ബ്രാന്‍ഡഡ് കമ്പനികള്‍ 3000 രൂപക്ക് വില്‍ക്കുന്നു എന്നായിരുന്നു മറുപടി. അതേസമയം, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ ഡോ. മഹേഷ് വി. കൃഷ്ണന്‍, ഇത്തരം തട്ടിപ്പുകമ്പനികള്‍ നിരോധിക്കണമെന്ന് അടിവരയിട്ടു വ്യക്തമാക്കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നന്ദിയും പറഞ്ഞു.

Wednesday, July 13, 2011

SIO KANNUR

 ഗ്രേഡിങ് അപാകത: എസ്.ഐ.ഒ 
സര്‍വകലാശാല മാര്‍ച്ച് നടത്തി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷാഫലത്തിലെ ഗ്രേഡിങ് നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാനസമിതിയംഗം കെ.എസ്. നിസാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രേഡിങ് നിര്‍ണയരീതിയുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറാകണം. വി.സി. മുന്‍കൈയെടുത്ത് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാല സമിതി കണ്‍വീനര്‍ ഒ.കെ. ഹാരിസ്, ബി.സി. റിവിന്‍ജാസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരാഴ്ചക്കുള്ളില്‍തന്നെ ഗ്രേഡിങ് അപാകതയുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും പരിഹരിക്കപ്പെടുമെന്ന് വി.സി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കാത്ത വിധം ഗ്രേഡ് കാര്‍ഡ് വിതരണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  മാര്‍ച്ചിന് സംസ്ഥാന സമിതിയംഗം സല്‍മാന്‍ സഈദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഫര്‍ഹാന്‍, യൂനുസ് സലിം , എം.ബി.എം. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

SAFA CENTRE EDAKKAD

Monday, July 11, 2011

SOLIDARITY KANNUR

 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്
ആംവേ യോഗം സോളിഡാരിറ്റി
പ്രവര്‍ത്തകര്‍ തടഞ്ഞു
കണ്ണൂര്‍: ആളുകളെ കണ്ണിചേര്‍ത്ത് തട്ടിപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേയുടെ പ്രതിവാര ബിസിനസ് യോഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഞായറാഴ്ച നാലുമണിയോടെ കണ്ണൂര്‍ മുനീശ്വരന്‍കോവിലിനു സമീപത്തെ ഇല്ലിക്കല്‍പ്ലാസയില്‍ നടന്ന യോഗത്തിലേക്കാണ് മുപ്പതോളം പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്.
ബിസിനസ് ക്ലാസില്‍ പങ്കെടുക്കാനും കണ്ണികളായി ചേരുന്നതിനും 200ലധികം പേര്‍ ഹാളില്‍ ഒത്തുകൂടിയിരുന്നു. വന്‍തുക പ്രതിഫലം നല്‍കുമെന്നു പറഞ്ഞാണ് ആളുകളെ കണ്ണികളാക്കുന്നതെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. പണം നല്‍കി ചേരുന്നതിനോടൊപ്പം വന്‍വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വേണം. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നെങ്കിലും ഇവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു.
ആളുകളെ കണ്ണിചേര്‍ക്കുന്നത് അനുവദിക്കില്ലെന്നും യോഗം നടത്താന്‍ സമ്മതിക്കില്ലെന്നും സമരക്കാര്‍ നടത്തിപ്പുകാരോട് പറഞ്ഞു. യോഗത്തിനുവേണ്ടി ഒരുക്കിയ സ്റ്റേജില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു നടത്തിയതോടെ കമ്പനി അധികൃതര്‍ യോഗനടപടികള്‍ നിര്‍ത്തിവെച്ചു. സംഭവമറിഞ്ഞെത്തിയ എസ്.ഐ വി. വിജയന്റെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തുനീക്കി. 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്, ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, കെ. അസീര്‍, ഫൈസല്‍ മാടായി, കെ.കെ. സുഹൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, July 10, 2011

JIH KANHIRODE

 ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖയുടെ 
പുതിയ പ്രസിടണ്ടായി തെരഞ്ഞെടുക്കപ്പെട്ട 
പി (പാറക്കല്‍) അഹ്മദ് സാഹിബ്

OBIT_MOIDEEN

മൊയ്തീന്‍
കുടുക്കിമൊട്ടയിലെ ഫാത്തിമ വില്ലയില്‍ കെ.എം. മൊയ്തീന്‍ (67) നിര്യാതനായി. 
ഭാര്യ: പറമ്പത്ത് ഫാത്തിമ. 
മക്കള്‍: അബ്ദുല്‍ സലാം, മഹറൂഫ്, മുനീബ് (എല്ലാവരും ദുബൈ), ഫരീദ, ഫാമിദ. 
മരുമക്കള്‍: അശ്റഫ്, ഇബ്രാഹിം (ദുബൈ). 
സഹോദരങ്ങള്‍: ശാദുലി (ചെന്നൈ), ഹസന്‍, നഫീസ.

Saturday, July 9, 2011

SOLIDARITY KANNUR

 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്  ഇരകളുടെ സംഗമം
കണ്ണൂര്‍: നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിനിരയായവരുടെ സംഗമം സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അറിയിച്ചു. ജില്ലയില്‍ നാനോ എക്സല്‍ പോലുള്ള നിരവധി മാര്‍ക്കറ്റിങ് കമ്പനികളുടെ തട്ടിപ്പിനിരയായ ആളുകള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ വിവരിക്കാന്‍ ഈമാസം അവസാനം സംഗമം സംഘടിപ്പിക്കും.  
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9895978400, 9947738487 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മീഡിയ കണ്‍വീനര്‍ അറിയിച്ചു.

KAOSER KANNUR

 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാഠശാലയില്‍നിന്ന് വിജയം നേടിയ അന്തേവാസികളെ  കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  അനുമോദിക്കുന്ന ചടങ്ങില്‍ സി. ദാവൂദ് മുഖ്യപ്രഭാഷണം നടത്തുന്നു. വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ്, ജയില്‍സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പില്‍, കെ.എല്‍. ഖാലിദ്, വി.കെ. ഖാലിദ് എന്നിവര്‍ സമീപം
ജയിലിലെ പഠിതാക്കളെ
അനുമോദിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാഠശാലയില്‍ നിന്ന് വിജയം നേടിയ അന്തേവാസികളെ  കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഇവര്‍ക്കുള്ള പഠനോപകരണങ്ങള്‍ കൌസര്‍ ചാരിറ്റബിള്‍  ട്രസ്റ്റ് ഭാരവാഹികള്‍  വിതരണം ചെയ്തു.
ജയില്‍ സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സി. ദാവൂദ് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ്  സെക്രട്ടറി കെ.എല്‍. ഖാലിദ്, മെഡിക്കല്‍  ഓഫിസര്‍ ഋഷികേശ്, അസി. ജയിലര്‍ കെ.വേണു, കൌസര്‍ ട്രസ്റ്റ് ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ്, അധ്യാപകന്‍ പി.വി. രമേശ്,  വെല്‍ഫെയര്‍ ഓഫിസര്‍  ടി. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ് സ്വാഗതവും  അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

FLEX

ഫ്ലക്സ് ബോര്‍ഡ്
നിര്‍മാണത്തില്‍
സൌജന്യപരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹായത്തോടെ ഫ്ലക്സ് ബോര്‍ഡ് നിര്‍മാണം ആന്‍ഡ് ലാമിനേഷനില്‍ സൌജന്യ പരിശീലനം നല്‍കുന്നു. ജൂലൈ അവസാനവാരം ആരംഭിക്കുന്ന 10 ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസവും ലഭിക്കും.
താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളിലെ 18നും 45നുമിടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, വിലാസം, ഫോണ്‍, കമ്പ്യൂട്ടര്‍ ഫോട്ടോഷോപ്പിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ കാഞ്ഞിരങ്ങാട്, 670 142 എന്ന വിലാസത്തില്‍ ജൂലൈ 16നുമുമ്പ് അപേക്ഷിക്കണം. ഫോണ്‍: 04602^226573, 227869.

SOLIDARITY THALASSERY

ട്രാഫിക് പരിഷ്കാരം നടപ്പാക്കണം
-സോളിഡാരിറ്റി
തലശേãരി: തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് ട്രാഫിക് സംവിധാനം പരിഷ്കരിക്കുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുകയും പഠനം നടത്തുകയും ചെയ്തിട്ടും പരിഷ്കാരങ്ങള്‍ നടപ്പാക്കാത്തതില്‍ സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. സംഭവത്തില്‍ നിസ്സംഗ നിലപാട് തുടര്‍ന്നാല്‍ ബസ്സ്റ്റാന്‍ഡ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ഏരിയാ പ്രസിഡന്റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. എ.പി. അജ്മല്‍, സാജിദ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

JIH KUNHIPALLY

 ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി യൂനിറ്റ് കുഞ്ഞിപ്പള്ളി ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിന് നല്‍കുന്ന ഉച്ചക്കഞ്ഞിപാത്രങ്ങളുടെ വിതരണം കെ.വി. അശ്റഫ് പ്രധാനാധ്യാപിക എസ്. തങ്കമണിക്ക് കൈമാറി നിര്‍വഹിക്കുന്നു
സ്കൂളിന് പാത്രങ്ങള്‍ നല്‍കി
കക്കാട്: ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി യൂനിറ്റിന്റെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളി ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിന് ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്തു. സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.വി. അശ്റഫ് പ്രധാനാധ്യാപിക എസ്. തങ്കമണിക്ക് പാത്രങ്ങള്‍ കൈമാറി. ബി.ഹസന്‍, എം. മധുസൂദനന്‍ മാസ്റ്റര്‍, എം.കെ. മുഹമ്മദ്കുഞ്ഞി, ആര്‍. അഹമ്മദ് നഹീര്‍ എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതവും എന്‍. ഇന്ദിര നന്ദിയും പറഞ്ഞു.

SIO KANNUR

എസ്.ഐ.ഒ മെംബര്‍ഷിപ് വിതരണോദ്ഘാടനം
തലശേãരി: എസ്.ഐ.ഒ കാമ്പസ് മെംബര്‍ഷിപ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തലശേãരി ഗവ. ബ്രണ്ണന്‍ കോളജില്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം നിര്‍വഹിച്ചു. അഫ്സല്‍ അഴിയൂര്‍ അധ്യക്ഷത വഹിച്ചു. ബി.സി. റിവിന്‍ജാസ്, ജവാദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിനി നിഹാല മെംബര്‍ഷിപ് ഏറ്റുവാങ്ങി. പ്ലാസ്റ്റിക് വിമുക്ത കാമ്പസ് എന്ന മുദ്രാവാക്യമുയര്‍ത്തി ശുചീകരണ പരിപാടികള്‍ക്കും തുടക്കംകുറിച്ചു.

JOB SITES

Jobs Web Site :

www.bayt.com
www.clickjobs.com
www.gulfjobs.com
www.naukri.com
www.gulfjobseekers.com
www.gulfjobbank.com
www.jobfair.com
www.kbsconsultants.com
www.alfalakjobs.com
www.timesjobs.com
www.ggheewala.com
http://www.mihnati.com
http://my.monstergulf.com
www.monster.com
www.expatriates.com
www.arabnews.com
www.gulfnews.com
www.saudioger.com
www.jobs.com
www.anjeer.com
http://www.scribd.com/doc/16349069/Saudi-Arabia-companies-contact-details
http://gulfpost.blogspot.com
www.datanetjob.com
http://www.pearlmind.com
http://www.cisco.com
www.jobraj.com
Latest Jobs on 123oye.com
http://gulfpost.blogspot.com
www.seekersi.com
http://www.abc-directories.com
https://alkhorayefhr.com/eng/
http://www.exxonmobil.com/Corporate/careers.aspx
http://www.alfransi.com.sa/en
www.prosyndicate.net
http://www.careermidway.com/jobs/Saudi-Arabia/page1
www.adoos.com
www.trehanconsultants.com
www.ericcson.com
www.Top-Consultant.com
www.bombjammer.com
www.idojobforyou.com
www.careersinmena.com
www.jobsinajiffy.com
www.shine.com
www.zumbeel.com
www.motorola.com
www.skillsconverged.com
www.jobslive.com
www.hp.com
www.jobmarkets.com
www.jobstreet.com
www.execunet.com
www.executivesearch.com

Tuesday, July 5, 2011

TOLL FREE NOs

Toll Free Numbers in India

Airlines
Indian Airlines - 1800 180 1407
Jet Airways - 1800 22 5522
SpiceJet - 1800 180 3333
Air India -- 1800 22 7722
KingFisher - 1800 180 0101

Banks
ABN AMRO - 1800 11 2224
Canara Bank - 1800 44 6000
Citibank - 1800 44 2265
Corporatin Bank - 1800 443 555
Development Credit Bank - 1800 22 5769
HDFC Bank - 1800 227 227
ICICI Bank - 1800 333 499
ICICI Bank NRI - 1800 22 4848
IDBI Bank - 1800 11 6999
Indian Bank - 1800 425 1400
ING Vysya - 1800 44 9900
Kotak Mahindra Bank - 1800 22 6022
Lord Krishna Bank - 1800 11 2300
Punjab National Bank - 1800 122 222
State Bank of India - 1800 44 1955
Syndicate Bank - 1800 44 6655

Automobiles
Mahindra Scorpio - 1800 22 6006
Maruti - 1800 111 515
Tata Motors - 1800 22 5552
Windshield Experts - 1800 11 3636

Computers/IT
Adrenalin - 1800 444 445
AMD - 1800 425 6664
Apple Computers - 1800 444 683
Canon - 1800 333 366
Cisco Systems - 1800 221 777
Compaq - HP - 1800 444 999
Data One Broadband - 1800 424 1800
Dell - 1800 444 026
Epson - 1800 44 0011
eSys - 3970 0011
Genesis Tally Academy - 1800 444 888
HCL - 1800 180 8080
IBM - 1800 443 333
Lexmark - 1800 22 4477
Marshal's Point - 1800 33 4488
Microsoft - 1800 111 100
Microsoft Virus Update - 1901 333 334
Seagate - 1800 180 1104
Symantec - 1800 44 5533
TVS Electronics - 1800 444 566
WeP Peripherals - 1800 44 6446
Wipro - 1800 333 312
xerox - 1800 180 1225
Zenith - 1800 222 004

Couriers/Packers & Movers
ABT Courier - 1800 44 8585
AFL Wizz - 1800 22 9696
Agarwal Packers & Movers - 1800 11 4321
Associated Packers P Ltd - 1800 21 4560
DHL - 1800 111 345
FedEx - 1800 22 6161
Goel Packers & Movers - 1800 11 3456
UPS - 1800 22 7171

Home Appliances
Aiwa/Sony - 1800 11 1188
Anchor Switches - 1800 22 7979
Blue Star - 1800 22 2200
Bose Audio - 1800 11 2673
Bru Coffee Vending Machines - 1800 44 7171
Daikin Air Conditioners - 1800 444 222
DishTV - 1800 12 3474
Faber Chimneys - 1800 21 4595
Godrej - 1800 22 5511
Grundfos Pumps - 1800 33 4555
LG - 1901 180 9999
Philips - 1800 22 4422
Samsung - 1800 113 444
Sanyo - 1800 11 0101
Voltas - 1800 33 4546
WorldSpace Satellite Radio - 1800 44 5432

Investments/ Finance
CAMS - 1800 44 2267
Chola Mutual Fund - 1800 22 2300
Easy IPO's - 3030 5757
Fidelity Investments - 1800 180 8000
Franklin Templeton Fund - 1800 425 4255
J M Morgan Stanley - 1800 22 0004
Kotak Mutual Fund - 1800 222 626
LIC Housing Finance - 1800 44 0005
SBI Mutual Fund - 1800 22 3040
Sharekhan - 1800 22 7500
Tata Mutual Fund - 1800 22 0101

Travel
Club Mahindra Holidays - 1800 33 4539
Cox & Kings - 1800 22 1235
God TV Tours - 1800 442 777
Kerala Tourism - 1800 444 747
Kumarakom Lake Resort - 1800 44 5030
Raj Travels & Tours - 1800 22 9900
Sita Tours - 1800 111 911
SOTC Tours - 1800 22 3344


Indian Railway General Enquiry 131 , 139
Indian Railway Central Enquiry 131 , 139
Indian Railway Reservation 131
Indian Railway Railway Reservation Enquiry 1345 ,1335,1330
Indian Railway Centralised Railway Enquiry 1330/1/2/3/4/ 5/6/7/8/9

Monday, July 4, 2011

SOLIDARITY KANNUR

 'നെറ്റ്വര്‍ക്ക് തട്ടിപ്പിന്
വഴിയൊരുക്കുന്നത്
നിയമത്തിലെ പഴുതുകള്‍'
കണ്ണൂര്‍: നിയമത്തിന്റെ പോരായ്മയും പഴുതുകളും ഉപയോഗപ്പെടുത്തിയാണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ തട്ടിപ്പ് വ്യാപിപ്പിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം ആസിഫ് അലി. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി 'നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നിരോധിക്കുക' എന്ന വിഷയത്തെ അടസ്ഥാനമാക്കി നടത്തിയ തുറന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പാണെന്നറിഞ്ഞിട്ടും ആഴ്ചതോറും കിട്ടാന്‍പോകുന്ന ലക്ഷങ്ങളുടെ കണക്കുകേട്ട് കണ്ണു മഞ്ഞളിച്ചിട്ടാണ് പലരും നെറ്റ്വര്‍ക്ക് കമ്പനികളുടെ കെണിയില്‍ തലവെച്ചുകൊടുക്കുന്നത്. 1978ല്‍ നിയമപ്രകാരം മണിചെയിന്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് നെറ്റ്വര്‍ക്ക് കമ്പനികള്‍ ഉല്‍പന്നങ്ങളെ മറയാക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലയോ നോക്കിയല്ല, 5000 രൂപ മുടക്കിയാല്‍ ആഴ്ചതോറും 1.30 ലക്ഷം രൂപ കിട്ടുമെന്ന പ്രലോഭനം വിശ്വസിച്ചാണ് ആളുകള്‍ ഇതില്‍ പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. അദ്ഭുത ഔഷധങ്ങള്‍ വിതരണം ചെയ്യുന്ന നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പില്‍ പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയിട്ടുണ്ടെന്നും സോളിഡാരിറ്റി ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കെ. സാദിഖ് സ്വാഗതവും ടി. അസീര്‍ നന്ദിയും പറഞ്ഞു.

Saturday, July 2, 2011

SOLIDARITY KANNUR

 'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്
നിരോധിക്കുക': ചര്‍ച്ച നാളെ
കണ്ണൂര്‍: 'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് നിരോധിക്കുക' എന്ന ബാനറില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി തുറന്ന ചര്‍ച്ച സംഘടിപ്പിക്കും. ജൂലൈ മൂന്നിന് രാവിലെ 9.30ന് ജില്ലാ ലൈബ്രറി ഹാളിലാണ് പരിപാടി. സംസ്ഥാന പ്രതിനിധി സഭാംഗം ആസിഫലി സംസാരിക്കും.

ELECTION

SOLIDARITY THALASSERY

സെപ്റ്റിക് ടാങ്ക് മാലിന്യം: നഗരസഭയുടെ
പിടിപ്പുകേട് -സോളിഡാരിറ്റി
തലശേãരി: പഴയ സ്റ്റാന്‍ഡില്‍ നഗരസഭ നിര്‍മിച്ച മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായത് നഗരസഭയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. മാലിന്യം മഴവെള്ളത്തില്‍ കലര്‍ന്ന് രോഗം പടരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്കരിക്കും. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് പി.എ. സഹീദ്, സെക്രട്ടറി സാജിദ് കോമത്ത്, കെ. ശുഹൈബ് എന്നിവര്‍ സംസാരിച്ചു